Aksharathalukal

കണ്മണി അൻപോട് 💝 -2

ഫ്രഷ്  ആയി  താഴേക്ക്  ചെന്ന  കണ്മണി  കാണുന്നത്  കഴിക്കുന്നായി  എല്ലാം  കൊണ്ടു  നിർത്തുന്ന  അമ്മയെ  ആണ് . ഒരു  ചെറുപുഞ്ചിരിയോടെ  അവളും  അതിന്  ഒപ്പം  കൂടി .


\"\" മോൾ  ഇരിക്ക്  അമ്മ  വിളമ്പി  താരം.......... \"\" -ദേവി


കണ്മണിയേം   ഗൗതമിനേം  അവന്റെ  അച്ഛനേം  പിടിച്ച്  ഇരുത്തികൊണ്ട്  ദേവി  ആഹാരം  വിളമ്പാൻ  തുടങ്ങിയപ്പോൾ  അവരെ  കഴിക്കാനായി  നിർബന്ധിച്ചു  കണ്മണി  അവിടെ  ഇരുത്തി .


കിടക്കാൻ  സമയം  ആയപ്പോൾ  എല്ലാവരും  കിടക്കാനായി  പോയി .


പക്ഷെ  കണ്മണിക്  മാത്രം  എന്തോ  ഉറക്കം  വന്നില്ല . അവൾ  മേശ  തുറന്നുകൊണ്ട്  അതിൽ  നിന്നും  ലോക്കറ്റ്  പോലെ  എന്തോ  ഒന്ന്  എടുത്തു . ബാൽകാണിയിലേക്ക്  പോയവൾ  അവിടെ  ഉള്ള  സ്വിങ്  ചെയറിലേക്ക്  ഇരുന്നു .


കുറച്ച്  കഴിഞ്ഞതും  അങ്ങോട്ടേക്ക്  വന്ന് ഗൗതം  അവളുടെ  അടുത്തേക്കായി  ഇരുന്നു .


\"\" എന്ത  കണ്മണി ? നിനക്ക്  വീട്  മാറി  കിടന്നതു  കൊണ്ടു  ഉറക്കവും  പോയോ ? \"\"- ഗൗതം .


\"\" ഇല്ലയെ.............. \"\"- കണ്മണി.


\"\"പിന്നെ  എന്തിനാ  ഈ  രാത്രിയിൽ  ഇവിടെ  വന്ന്  ഇരിക്കണേ..........\"\"- ഗൗതം .


\"\" അതുക്കും  ഒരു  ചിന്ന  റീസൺ  ഇരുക്ക്.......... എനക്  ഒരു  തമ്പി  ഇരുക്ക്  ആന  അവർ  എങ്കെ  എന്നത്  എനക്  തെരിയാത് . ഇന്ത  ടൈം  നാൻ  എങ്കെ  ഇരുന്താലും  എൻ  തമ്പിക്കിട്ടെ  പേസിട്ടെ  ഇരുപ്പാ............ \"\"- കണ്മണി .


\"\" ആഹാ   ഒരു  തമ്പി  ഉണ്ടെന്ന്  നിനക്ക്  എങ്ങനെ  അറിയാം ? നീ  എങ്ങനാ  നിന്റെ  തമ്പിയുടെ  കൂടെ  സംസാരിക്കണേ.........? \"\"- ഗൗതം 😌.


\"\" ഇന്ത  ലോക്കറ്റ്  പാക്കരുതുക്ക്  റൊമ്പ  ക്യൂട്ട്  താനാ ......... \"\"


കണ്മണി  അവന്റെ  കൈയിലേക്ക്  ഒരു  ലോക്കറ്റ്  വെച്ചുകൊടുത്തത്  കൊണ്ടു  അവനോട്  പറഞ്ഞു . അവൻ  അതു  കണ്ടതും  അത്ഭുതത്തോടെ  അതു  തുറന്നു  നോക്കി .


അവന്റെ  ഹൃദയം  അനിയന്ത്രിതമായി   ഇടിക്കുന്ന  പോലെ  തോന്നി . തുറന്നതും  കണ്ടത്  അകത്തൊരു  ഫോട്ടോ  ആയിരുന്നു . രണ്ട്  വശവും  മുടി  പിന്നിയിട്ട്  നുണക്കുഴി  കാട്ടി  ചിരിക്കുന്നൊരു  കുഞ്ഞ്  സുന്ദരി  അവളെ  ചുട്ടിപിടിച്ചു  നിൽക്കുന്നൊരു  പയ്യൻ .


\"\" മുത്ത്............ \"\"


അവന്റെ   വായിൽ  നിന്നും  ആ  പേര്  വീണതും  കണ്മണി  അവനെ  അന്തം  വിട്ടു  നോക്കി .


\"\" നാൻ  ഉനക്ക്  മുത്താ......... നാൻ  കണ്മണി  താ......... \"\"


അവൾ  പൊട്ടിച്ചിരിച്ചു  കൊണ്ടു  അവൻ  തോളിലായി  തമാശയോട  തല്ലി .


\"\" നിനക്ക്  ഇത്  എവിടെ  നിന്ന്  കിട്ടി ? \"\"- ഗൗതം 🥺.


\"\" ഇത്  വന്ത്  എന്റെ  കൺവെൻഷൻ  ഉള്ള  മദർ  തന്തത് . ഇത്  മട്ടും  താ  എൻ   കൈയിൽ  കേടാഞ്ചത്. എനക്ക്  റൊമ്പ  തൂക്കം  വരുത് ........ നാൻ  കേലമ്പരെ..........\"\"


പറഞ്ഞുകൊണ്ട്   പുറത്തേക്ക്  പോയവളെ  തന്നെ  നോക്കി  കണ്ണെടുക്കാതെ  നിന്നവൻ . പിന്നെ  ഓടി  ചെന്ന്  ഫോൺ  ചെവിയിലേക്ക്  വെച്ചുകൊണ്ട്  ചെയറിലായി  ഇരുന്നവൻ .


\"\" ഹലോ............. \"\"


\"\" ഹലോ.......... അൻഷി  എടാ........ ഞാൻ  എനിക്ക്  ഇപ്പൊ   എത്രമാത്രം  സന്തോഷം  ഉണ്ടെന്ന്  അറിയുമോടാ ? \"\"- ഗൗതം .


\"\" ഡാ......... എനിക്ക്  എങ്ങനെ  അറിയാൻ  ആണ് . നീ  കാര്യം  പറഞ്ഞാൽ  അല്ലെ  എനിക്ക്  അറിയൂ......... നട്ട  പാതിരാത്രി  വിളിച്ചു  ഇങ്ങനെ  പറയാൻ  നിനക്ക്  വട്ടാണോ ? \"\"- അൻഷി 😡.


\"\" ഡാ  കണ്മണി  അവൾ  ആരാന്ന്  അറിയുമോ  നിനക്ക് ? എന്റെ  മുത്ത്  ആട........ നമ്മുടെ  ജാനി . \"\"- ഗൗതം .


\"\" വാട്ട്‌.......?  നിനക്ക്  കോമൺ  സെൻസ്  ഇല്ലേ  ഗൗതം . അവളെ  എന്നോ  നമുക്ക്  നഷ്ടപ്പെട്ടത്  ആണ് . അവളുടെ  മൂന്നാമത്തെ  വയസ്സിൽ   അല്ലെ......... അതൊന്നും  അവൾക്ക്  ഇപ്പോ  ഓർമ  കൂടി  കാണില്ല . അവളെ  മുത്തിനെ  പോലെ  തോന്നുന്നത്  കൊണ്ടു  നീ  അങ്ങനെ  ചിന്തിക്കുന്നത്  ആയി  കൂടെ ......... \"\"- അൻഷി.


\"\" ദേ   അൻഷി  എനിക്ക്  നല്ല  ദേഷ്യം  വരുന്നു  കേട്ടോ......... നീ  ഇങ്ങോട്ട്  ഒന്ന്  വാ.......... ഞാൻ  പറയട്ടെ......... \"\"


ഗൗതം  പറഞ്ഞുകൊണ്ട്   ദേഷ്യത്തോടെ  ഫോൺ  കട്ട്‌  ചെയ്തു . അൻഷി  തലക്ക്  കൈകൊടുത്  ഇരുന്നു  പോയി . എന്നിട്ട്  അവിടെ  എല്ലാവരോടും  പറഞ്ഞുകൊണ്ട്  ബൈക്ക്  എടുത്തു  കൊണ്ടു  ഗൗതമിന്റെ  വീട്ടിലേക്ക്  പോയി   .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


രാത്രി  ആയപ്പോഴേക്കും  റൂമിന്റെ  ജനലിൽ  ആരോ  തട്ടുന്ന  കേട്ട്  ഗൗതം  പോയി  ജനൽ  തുറന്നു .


\"\" ആഹാ  നീയാണോ ? \"\"- ഗൗതം.


\"\" ആഹാ....... ഡാ   ₹#% മോനെ   വിളിച്ചുവരുത്തിട്ട്  ഒരുമാതിരി  വർത്തമാനം  പറയുന്നോ..........? \"\"


അൻഷി  അകത്തേക്ക്  ചാടി  വീണുകൊണ്ട്  അവന്റെ  കഴുത്തിൽ  കുതിപിടിച്ചുകൊണ്ട്   പറഞ്ഞു.


\"\" ഞാൻ  പറയുന്നത്  നിനക്ക്  വിശ്വാസം  ഇല്ലല്ലോ  ? അതു  കാണിച്ചു  തരാൻ  ആണ്  ഞാൻ  നിന്നെ  വിളിച്ചു  വരുത്തിയത് . \"\"


പറഞ്ഞുകൊണ്ട്  ഗൗതം  അൻഷിയെ  വലിച്ചുകൊണ്ട്  കണ്മണിയുടെ  റൂമിലേക്ക്  കയറി . അവിടെ  ബെഡിന്റെ  ഒരു  വശത്തേക്ക്  ചുരുണ്ടു  കൂടി  കിടക്കുകയാണ്  കക്ഷി.


റൂമിലെ  ലൈറ്റ്  ഇടാതെ തന്നെ  അന്ഷിയെ  വലിച്ചുകൊണ്ട് അകത്തേക്ക്  കയറിയ  ഗൗതം  ഫ്ലാഷ്  ലൈറ്റ്  അടിച്ചുകൊണ്ട്  അവിടെയാകെ   തപ്പാൻ  തുടങ്ങി .



\"\" ഡാ............. \"\" - അൻഷി .


\"\" ശൂ........ പതുക്കെ  പറയടാ  നാറി ........, \"\"


പറഞ്ഞുകൊണ്ട്  ഗൗതം  അവന്റെ  വാ  പൊത്തി  പിടിച്ചിരുന്നു. പിന്നെയും  അവിടെയാകെ   നോക്കിയതും  കണ്മണിയുടെ   കൈയിൽ  ചുരുട്ടി  പിടിച്ചു  വെച്ചിരിക്കുന്ന  ചെയ്ൻ .


അവൻ  പയ്യെ  നടന്നുച്ചെന്ന്  അവളുടെ  കൈയിൽ  നിന്നുമത്    എടുക്കൻ  നോക്കി . ഇത്തിരി  ബലം  പ്രയോഗിച്ചിട്ടും  അതു  എടുക്കൻ  അവനു  സാധിച്ചില്ല . അൻഷി  ചുറ്റും  നോക്കിയതും  അവളുടെ  ബെഡിന്  അടുത്തായി   കിടക്കുന്ന  മേശക്ക്  മുകളിൽ  ഒരു  ഡയറിയും  കൂടെ  കുറച്ച്  മഞ്ചാടി  മുത്തുകളും  മയിൽ  പീലിയും  കണ്ടു .


അവൻ  അടുത്തേക്ക്  ചെന്ന്   ആ  മയിൽ  പീലി  എടുത്തു.  എന്നിട്ട്  അവളുടെ  അടുത്തേക്ക്  ചെന്ന്  കുനിഞ് .


\"\" ഡാ.......... നാറി   എന്തിനാടാ  അതു  എടുത്തേ........ അവളുടെ  അടുത്തുനിന്നു  മാറി  നിക്ക്  അങ്ങോട്ട് .............
ഇല്ലേ  പെണ്ണിപ്പോ  എഴുന്നേൽക്കും . \"\"


ഗൗതം  പറഞ്ഞുകൊണ്ട്   അവനെ  മാറ്റി  നിർത്താൻ  നോക്കി  .


\"\" ഡാ.......... നീ  മീശമാധവൻ  കണ്ടിട്ടുണ്ടോ ? അതിൽ  ഉള്ള  നല്ലൊരു  അടിപൊളി  ഐഡിയ  ആണ്  ഞാൻ  ചെയ്യാൻ  പോകുന്നത്  . \"\"


പറഞ്ഞുകൊണ്ട്  അവളുടെ  ദാവാണി  പെല്ലേ  മാറ്റിയവൻ .


\"\" ഡാ  മൈ ₹@%   തോന്നിവാസം  കാണിക്കുന്നോടാ........... ? \"\"


ഗൗതം  അവന്റെ  കൈ  വിടുവിച്ചു  കൊണ്ടു  അവനെ  പുറകിലോട്ട്  തള്ളി  മാറ്റി. ഇതിനിടക്ക്   ഇവരുടെ  ബഹളം  കേട്ട്  കണ്മണി  എഴുന്നേറ്റ് . മുന്നിൽ  മൊബൈൽ  വെട്ടത്തിൽ  അങ്ങോട്ടും  ഇങ്ങോട്ടും  എന്തൊക്കെയോ  പറയുന്നവരെ  കണ്ട്  അവൾക്ക്  ഏതോ  സിനിമയിലെ  പ്രേതങ്ങൾ  നിൽക്കുന്ന   പോലെ  തോന്നി .



\"\" അമ്മ........... ആഹ്............. പേയ്........ പേയ്........... \"\"


വിളിച്ചുകൊണ്ടു   അവരെ  തള്ളിമാറ്റി  അവൾ  പുറത്തേക്ക്  ഓടി.


\"\" അയ്യോ............. പ്രേതം  പ്രേതം......... \"\"


വിളിച്ചുകൊണ്ടു  അവളുടെ  കൂടെ  ഗൗതവും  ഓടി . അന്ഷി  തലക്ക്  കൈ  കൊടുത്തുകൊണ്ട്  അവിടെ  തന്നെ  ഇരുന്നു  പോയി.......


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" അമ്മ........ അമ്മ......... കൊഞ്ചം  കഥക്   തുറ .....  \"\"


കണ്മണി   ദേവിയുടെ  ഡോറിൽ  അടിച്ചുകൊണ്ട്  വിളിച്ചുകൊണ്ടിരുന്നു .


\"\" കണ്മണി  നീ  എന്തിനാ  അമ്മേ  വിളിക്കണേ............ \"\"?- ഗൗതം  ഓടി  പാഞ്ഞു  വന്നുകൊണ്ട്  അവളോട്  ചോദിച്ചു .


\"\" തമ്പി  അങ്കെ  പേയിരുക്ക്.......... രണ്ട്  ആൺ  പേയും  പേസിട്ടെ  ഇരുന്തൾ ............ \"\"


അപ്പോഴേക്കും  ഡോർ  തുറന്ന്   ദേവി  ഇറങ്ങി  വന്നു .


\"\" എന്ത് ......... എന്ത്  പറ്റി   കണ്മണി ? \"\"- ദേവി.


\"\" അതു  അമ്മ  എങ്കളുടെ  റൂമിൽ  രണ്ട്  പേയ് .......... \"\"- കണ്മണി .


\"\" പേയോ   ആർക്ക്  പേ.........? \"\"- ദേവി 🤨.


\"\" അതമ്മ  പ്രേതം .......... അതാ   അവൾ  ഉദ്ദേശിച്ചത് . \"\"- ഗൗതം 😌.


\"\" ഏ   പ്രേതമോ ? റൂമിലോ  എങ്കിൽ  അതിനെ  ഒന്ന്  കാണണം   അല്ലോ   നീ  വാ  ഗൗതം \"\"- ദേവി  പറഞ്ഞുകൊണ്ട്    രണ്ട്  പേരേം  കൂട്ടി   മുകളിലേക്ക്  നടന്നു .


ഈ    സമയം  പേടിച്ചു  നിലവിളിച്ചുകൊണ്ട്  പുറത്തേക്ക്  ഓടി  പോയപ്പോൾ   കൈയിൽ  നിന്നും  വീണുപോയ  ചെയിൻ  എടുത്തു   അതു  സൂക്ഷിച്ചു  നോക്കി  നിൽക്കുവാണ്   അൻഷി .


അപ്പോഴാണ്   ആരോ  വാതിൽ  തുറന്നത്  അൻഷി  പെട്ടന്ന്  അതും  കൊണ്ടു  ബെഡിന്റെ  അടിയിലേക്ക്  കയറി  കിടന്നു .


ദേവി  അവിടേം  മുഴുവൻ  നോക്കിക്കഴിഞ്ഞു  കണ്മണിയെ  സൂക്ഷിച്ചു  നോക്കി . അവൾ  അവരെ  നോക്കി  ഇളിച്ചു  എന്നിട്ട്  കൈകൊണ്ട്  തലച്ചോറിഞ്ഞു .


\"\" എന്റെ  കണ്മണി  കുട്ടി   ഇവിടെ  ഒന്നും  ഇല്ല . നീ  കിടന്ന്  സുഖം  ആയിട്ട്  ഉറങ്ങിക്കോ ........... അമ്മ  പുറത്ത്  റൂമിൽ  അല്ലെ  ഉള്ളത് . ഇനി  നിന്നെ  ആരേലും  പിടിക്കാൻ  വന്നാൽ  എന്നെ  വിളിച്ച  മതി  ok ........ \"\"- ദേവി  😌.


കണ്മണി  സന്തോഷത്തോടെ  തലകുലുക്കുന്നതിനോട്  ഒപ്പം  നിറഞ്ഞ്  വന്ന  കണ്ണീർ  തിരിച്ചു  നിന്ന്   തുടച്ചു  മാറ്റി .
അതു  വേറെ  ആരു  കണ്ടില്ലേലും  നമ്മുടെ  ഗൗതം  കണ്ടിരുന്നു . അവനു  അവളുടെ  അടുത്തേക്ക്  ചെന്ന്  അവളെ  ചേർത്ത്  നിർത്തി  തന്റെ  അനിയത്തിയുടെ  കണ്ണീർ  ഒപ്പാൻ  കൊതി   തോന്നി .


പക്ഷെ  അവൻ  അവന്റെ  ആഗ്രഹം  മനസ്സിൽ  വെച്ചുകൊണ്ട്  നിന്നു . അപ്പോഴേക്കും  ദേവി  പുറത്തേക്ക്  പോയി  . അപ്പോഴാണ്  ഗൗതമിന്  അൻഷിയുടെ  ഓർമ  വന്നത് . അവൻ  ഞെട്ടലോടെ   ചുറ്റും  നോക്കി . അപ്പോഴേക്കും  അൻഷി  കട്ടിലിന്റെ  അടിയിൽ  നിന്നും  ഒരു  ബോട്ടിൽ  ഉരുട്ടി  ഗൗതമിന്റെ  അടുത്തേക്ക്  ഇട്ടു .


ഗൗതം  ബോട്ടിൽ  വന്ന്   അടുത്തേക്ക്  വീണതും  കണ്മണി  തിരിഞ്ഞ  സമയത്ത്  അടിയിലേക്ക്  നോക്കി . അപ്പോൾ  അൻഷി  അവന്റെ  കൈയിൽ  ഇരുന്ന  ചെയിൻ  ഗൗതമിന്റെ  കൈയിലേക്ക്  നൽകി .


ഗൗതം  അതുവാങ്ങിയതും  കണ്മണി  തിരിഞ്ഞതും  ഒരുമിച്ച്  ആയിരുന്നു .


\"\" ഉനക്ക്  ഇനിയും  തൂക്കം  വരലയ.............. കെലമ്പ്....... \"\"


പറഞ്ഞുകൊണ്ട്  ഗൗതമിനെ  പുറത്താക്കി  അവൾ  ഡോർ  അടച്ചതും   ഗൗതവും  അൻഷിയും  തലക്ക്  കൈകൊടുത്  പോയി .


കണ്മണി  നേരെ  ചെന്ന്  ലൈറ്റ്  അണച്ച്  ബെഡിലേക്ക്  വീണിരുന്നു . കുറച്ചു  കഴിഞ്ഞു  അവളുടെ  ശ്വാസ  നിശ്വാസം  ഉയർന്നു  കേട്ടതും  അൻഷി  പതുക്കെ  ബെഡിന്  അടിയിൽ നിന്നും  പുറത്തേക്ക്  ഇറങ്ങി   .



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



കണ്മണി  അൻപോട് 💝 -3

കണ്മണി അൻപോട് 💝 -3

4.5
2022

അവനു  തന്റെ  ശ്വാസം  നിലക്കുന്ന  പോലെ  തോന്നി. എന്താണ്   എന്നല്ലേ  ............അവൾ  നേരെ  കിടന്നതു  കാരണം  അവളുടെ  ദാവണി  വയറിൽ  നിന്ന്  തെന്നി  മാറിയിരുന്നു .ദാവാണി  തെന്നി  മാറിയത്  കൊണ്ടു  അവളുടെ  നഭിച്ചുഴി   വ്യക്തം  ആയി  കാണാൻ സാധിച്ചു .അവളുടെ  കണ്ണിന്റെ  അതെ  പോലെ  കറുത്ത  വെള്ളാരം  കല്ലുകൾ  കൊണ്ടു  നിർമിച്ച  നേവൽ  റിങ്ങിൽ  അവൻ  കൊതിയോടെ  നോക്കി . പെട്ടന്ന്  താൻ  എന്താ  ചിന്തിച്ചത് എന്നോർത്ത്  അവൻ  തലയൊന്ന്  കുടഞ്ഞു .ഇന്നേ  വരെ  ഒരു  പെൺകുട്ടിയേം  ഇങ്ങനെ  നോക്കിയിട്ടില്ല  . ആദ്യമായി  ആണ്&nbs