Aksharathalukal

❤️നിലാവിന്റെ പ്രണയിനി❤️ - 38



 
പാർട്ട് - 38



കുറച്ചു നേരം കഴിഞ്ഞതും എന്തോ ഒന്നു റൂമിലേക്ക് പാഞ്ഞു വന്നു... നോക്കുമ്പോൾ ഉണ്ട് വരുൺ... എന്റെ കണ്ണാ.... എനിക്ക് ടെൻഷൻ കാരണം അറ്റാക്ക് വരുന്ന അവസ്ഥ ആയി. ഹൃദയമിടിപ്പ് നിയന്ദ്രനീതമായി ഉയർന്നു. വരുൺ എന്തൊക്കെയോ എന്നോട് ചോദിക്കുന്നുണ്ട്... എന്നാൽ ഞാൻ വരുണിനെ തന്നെ നോക്കി നിൽക്കുകയാണ്. വരുൺ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്... പിന്നെ എനിക്ക് വരുണിന്റെ മുഖത്തു നോക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി. 


\" എടോ... താൻ എന്താ ഒന്നും പറയാത്തെ... എന്താ പറ്റിയത് തനിക്... ഞാൻ ആകെ പേടിച്ചു പോയി..\" 


വരുണിനെ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ ഇറുകെ കെട്ടിപിടിച്ചു...


✨✨✨✨✨✨✨✨✨✨


\" ചാരു... എന്ത് പറ്റി? താൻ ഓക്കേ അല്ലേ? \" ( വരുൺ )


ഞാൻ ഒന്നും സംഭവിക്കാത്ത പോലെ വരുണിനോട് സംഭവിച്ചു.


\" 😊😊😊 അതെ വരുൺ ഞാൻ ഓക്കേ ആണ്. \" 


\" പിന്നെ എന്താ താൻ ഫോൺ വിളിച്ചിട്ടു ഒന്നും സംസാരിക്കാതെ കട്ട്‌ ചെയ്തത്? ഞാൻ തിരിച്ചു വിളിച്ചിട്ടാണേൽ കട്ട്‌ ചെയ്തു ഓഫ് ചെയ്തും വച്ചു. എന്താ പറ്റിയത് തനിക്. എന്തോ കാര്യമായി നടന്നിട്ടുണ്ട്. അല്ലാതെ ഇങ്ങനെ താൻ ബീഹേവ് ചെയ്യില്ല.. എന്താടോ ഉണ്ടായേ??? എന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ തനിക്ക്? \" (വരുൺ)


\" ഒന്നും ഇല്ല വരുൺ. പെട്ടെന്ന് വീട്ടിൽ എല്ലാരേയും മിസ് ചെയ്തു. അതാ ഞാൻ...\"


\" എന്താടോ തനിക് വീട്ടിൽ പോകണോ\" (വരുൺ)


\"ഏയ് വേണ്ട... വരുൺ എന്റെ കൂടെ ഒന്നിരിക്കോ? എനിക്ക് അത് മതി.\"


\" 🧐🧐🧐 മോളെ ചാരു എന്താ കാര്യം... ഇങ്ങനെ ഒക്കെ പറയണമെങ്കിൽ എന്തോ കാര്യം ഉണ്ടല്ലോ... ഞാൻ ആദ്യമായി കാണുന്നത് അല്ലല്ലോ തന്നെ. താൻ കാര്യം എന്താ എന്ന് പറയ്.\"
(വരുൺ)


\" ഒന്നും ഇല്ലന്നേയ്... വരുൺ വെറുതെ ഓരോന്നു ആലോചിച്ചു തലപുകയ്ക്കണ്ട. എന്റെ കൂടെ കുറച്ചു നേരം ഒന്നു ഇരുന്നാൽ മതി. പ്ലീസ്‌ വരുൺ.\" 


\" വളരെ ഇമ്പോർട്ടന്റ് ആയ ഒരു മീറ്റിംഗ് ക്യാൻസൽ ചെയ്തിട്ടാ ഞാൻ ഇവിടേയ്ക്ക് ഓടി വന്നേ. തനിക്ക് എന്തോ പറ്റിയെന്ന് കരുതി... എന്നിട്ട് താൻ എന്താ ചെയ്യുന്നേ. എന്നെ ഇവിടെ പിടിച്ചു ഇരുത്താൻ ആണോ മോള് ഇത്ര കഷ്ട്ടപ്പെട്ടു എന്നെ ഇവിടേയ്ക്ക് വരുത്തിച്ചേ....🤨🤨🤨 എവിടെയോ എന്തോ പണി മണക്കുന്നുണ്ടല്ലോ മോളെ... സത്യം പറഞ്ഞോ എന്താ ഉദ്ദേശം?? ( വരുൺ)



\" എന്ത് ഉദ്ദേശം??? എനിക്ക് ഒരു ഉദ്ദേശവും ഇത് വരെ ഇല്ല...\"


\" പിന്നെ ഒരു കാര്യം ഇല്ലാതെ പെട്ടെന്നു എന്താ ഇങ്ങനെ ഒക്കെ... അതാ എനിക്ക് മനസിലാവാത്തത്...🤔🤔🤔 ജിതി പറയുന്നപോലെ താൻ സ്നേഹം കാണിച്ചാൽ സൂക്ഷിക്കണം... എന്തോ പണി പുറകെ വരുന്നുണ്ട് എന്ന് ഉറപ്പാ...\" (വരുൺ)


\" ദേ വരുൺ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്... ഞാൻ ഒരു പണിയും ഒരുക്കി വച്ചിട്ടില്ല... ഈ കാലും വച്ചു എനിക്ക് എവിടേം പോകാൻ പറ്റില്ല. അമ്മ അതിനു സമ്മതിക്കില്ല. അമ്മയും ഇല്ല ഇവിടെ ഇല്ല ചേച്ചിയും ഇല്ല. ഒറ്റയ്ക്ക് ആയപ്പോൾ ഞാൻ വരുണിനെ വിളിച്ചതാ.\"


\" ഓഹോ അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ. അതിനു താൻ എന്തിനാ കോൾ കട്ട്‌ ചെയ്തേ? ഞാൻ തിരിച്ചു വിളിച്ചിട്ടും ഫോൺ എടുക്കാതെ ഓഫ് ചെയ്തത് എന്തിനാ? 🤨🤨🤨\" ( വരുൺ)


\" അ... അത്... അത് പി... അത് പിന്നെ... ഞാൻ ചുമ്മാ വരുണിനെ ഒന്നു ടെസ്റ്റ് ചെയ്തത് അല്ലേ... 😁😁😁 \"


\" ടെസ്റ്റോ??? \" ( വരുൺ )


\" ആ ടെസ്റ്റ് തന്നെ. എന്റെ കെട്ട്യോന് എന്നോട് സ്നേഹം ഉണ്ടോന്നു ടെസ്റ്റ് ചെയ്തത് അല്ലേ... ആ സ്നേഹം ഒക്കേ ഉണ്ട്...😌😌😌\"


\" എന്താ പറഞ്ഞേ?? ചാരു തനിക്ക് ഇത് എന്താ പറ്റിയത്? എനിക്ക് ഒന്നും മനസിലാവുന്നില്ല... \" (വരുൺ )



\"തത്കാലം കൂടുതൽ ഒന്നും മോൻ മനസിലാക്കണ്ട... ഇന്ന് എന്റെ കൂടെ ഇവിടെ ഉണ്ടാവണം... അല്ലേൽ എന്നെ എവിടേലും പുറത്തു കൊണ്ട് പോകണം. എനിക്ക് ഇന്ന് ഫുൾ വരുണിന്റെ കൂടെ എൻജോയ് ചെയ്യണം..\"


ഈശ്വരാ ഇത് എന്താ സംഭവം 🤔🤔🤔. ഒന്നും അങ്ങോട്ട് മനസിലാവുന്നില്ലല്ലോ. ഇനി ഇതിന്റെ തലയ്ക്ക് ആരേങ്കിലും അടിച്ചോ ആവോ?? പതിവില്ലാത്ത ഓരോന്നു ആണല്ലോ ഇപ്പോ സംഭവിക്കുന്നെ.. ഇനി ഇപ്പോ എന്താ ചെയ്യാ.. ഒരു പിടിയും കിട്ടുന്നില്ലല്ലൊ എന്റെ ദൈവമേ... എന്നെ കാത്തോളണേ ദൈവമേ... ( ലെ വരുണിന്റെ ആത്മാ)


\" എന്താ വരുൺ ആലോചിക്കുന്നേ\"


\" ഏയ് ഒന്നും ഇല്ല... എന്നാൽ പറ തനിക്ക് എവിടെയാ പോകണ്ടേ?\" ( വരുൺ )


\" അങ്ങനെ ഒന്നും ഇല്ല വരുൺ എവിടെ പോയാലും എന്നേയും കൊണ്ട് പോകണം അത്രയേ ഉള്ളൂ എനിക്ക്\"


\" മ്മ്മ്മ്... എന്നാൽ റെഡി ആവൂ. \" ( വരുൺ)


അങ്ങനെ വരുണിന്റെ കൂടെ പാർക്കിലും ബീച്ചിലും മൂവിക്കും ഒക്കെ പോയി എൻജോയ് ചെയ്തു... വൈകീട്ട് വീട്ടിൽ തിരിച്ചു എത്തിയപ്പോഴേക്കും കാലിനു ചെറിയ നീരും വേദനയും ആയി. അതിനു അമ്മേടെ കൈയിൽ നിന്ന് വരുണിന് വഴക്ക് കേട്ടു. ഞാൻ പറഞ്ഞിട്ടാണ് പുറത്തു പോയത് എന്ന് അറിഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും അമ്മ പറഞ്ഞില്ല. എന്റെ കാലു ചൂടു പിടിച്ചു തരാനും കാല് തടവി തരാനും വരുണിനെ ഏല്പിച്ചു അമ്മ. വരുൺ കാല് തടവുന്നതും നോക്കി ഞാൻ ഇരുന്നു... കുറച്ചു കഴിഞ്ഞു വരുണിന്റെ തലയിൽ തലവെച്ചു ഞാൻ ഉറങ്ങാൻ കിടന്നു...


-------------------------------------------


രണ്ട് മാസങ്ങൾക്ക് ശേഷം...

റൂമിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന നേരത്ത് ആണ് താഴെ വിവേകേട്ടൻ വിളിച്ചത്... താഴെ ചെല്ലുമ്പോൾ എല്ലാവരും കൊണ്ട് പിടിച്ച ചർച്ചയിൽ ആണ്. എനിക്ക് അറിയാത്ത ആരൊക്കെയോ ഉണ്ട്. വിവേകേട്ടൻ ആണെങ്കിൽ ആകെ ദേഷ്യത്തിൽ ആണ്. എന്നെ കണ്ടതും വിവേകേട്ടന്റെ മുഖം ഒന്നുകൂടെ ദേഷ്യത്താൽ ചുവന്നു. സരിഗേച്ചി എന്നെ ചേർത്തു നിർത്തി. അമ്മ നല്ല കരച്ചിൽ ആണ്. അച്ഛൻ ആകെ തകന്നു ഇരിപ്പുണ്ട്... അച്ഛന്റേം അമ്മയുടേം അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി എങ്കിലും ഇനി നടക്കാൻ പോകുന്ന കാര്യം ഓർത്തപ്പോൾ മനസിന്‌ ഒരു സമാധാനം ആയി.  

വിവേകേട്ടൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു എന്നെ കവിളിൽ ആഞ്ഞൊരടി. പക്ഷെ ഒരു തരിബു പോലും എനിക്ക് വേദനിച്ചില്ല... അത് ഞാൻ പ്രതീക്ഷിച്ചിരുന്നു.. സരിഗേച്ചി ഏട്ടനെ തടയാൻ നോക്കുന്നുണ്ട്... പക്ഷെ ഏട്ടൻ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ആണ്... 


അമ്മ ഏട്ടനെ തടഞ്ഞു... 

\" മോനെ വിവി... വേണ്ട... ഒന്നും ചെയ്യണ്ട...\" (രാധിക)


\" ഇല്ല അമ്മേ അമ്മ ഒന്നും പറയണ്ട... കൂടെ നിന്നു ചതിച്ചവളെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... കൊല്ലും ഞാൻ ഇവളെ.... വരുണിനെ കൂടെ നിന്നു ചതിച്ചവളെ ഞാൻ വെറുതെ വിടില്ല.... ഇവളൊരുതി കാരണം ആണ് അവൻ ഇന്ന് പോലീസ് കസ്റ്റഡിയിൽ ആയത്... ഇവള് കള്ളക്കേസ് ഉണ്ടാക്കി എന്റെ അനിയനെ ചതിച്ചവളാ... ഇവളെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... ഇനി ഒരു നിമിഷം നിന്നെ ഇവിടെ കാണരുത്. \" ( വിവേക് )


ഏട്ടൻ എന്നെ പിടിച്ചു ആഞ്ഞു തള്ളിയതും രണ്ട് കൈകൾ എന്നെ ചേർത്തു പിടിച്ചിരുന്നു... മുഖം കാണാതെ തന്നെ ആ കൈകൾ ആരുടെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു... എന്റെ ഹൃദയമിടിപ്പ് ഉയർന്നത് ഞാൻ അറിഞ്ഞു...


( തുടരും )


😁😁😁 മാമനോടൊന്നും തോന്നല്ലേ മക്കളേ.... എന്താന്നു അറിയില്ല ചാരുവും വരുണും ഒന്നിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല... എന്താ ചെയ്യാ... അപ്പോൾ എനിക്കുള്ള പൊങ്കാല പോന്നോട്ടേയ്...🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

❤️നിലാവിന്റെ പ്രണയിനി ❤️ - 39

❤️നിലാവിന്റെ പ്രണയിനി ❤️ - 39

4.9
1891

പാർട്ട് - 39 \" ഇല്ല അമ്മേ അമ്മ ഒന്നും പറയണ്ട... കൂടെ  നിന്നു  ചതിച്ചവളെ  വെറുതെ വിടാൻ  ഞാൻ  ഉദ്ദേശിച്ചിട്ടില്ല... കൊല്ലും ഞാൻ ഇവളെ.... വരുണിനെ  കൂടെ നിന്നു ചതിച്ചവളെ  ഞാൻ  വെറുതെ വിടില്ല.... ഇവളൊരുതി കാരണം ആണ്  അവൻ ഇന്ന്  പോലീസ് കസ്റ്റഡിയിൽ ആയത്... ഇവള് കള്ളക്കേസ് ഉണ്ടാക്കി  എന്റെ  അനിയനെ  ചതിച്ചവളാ...  ഇവളെ വെറുതെ വിടാൻ  ഞാൻ  ഉദ്ദേശിച്ചിട്ടില്ല... ഇനി ഒരു നിമിഷം  നിന്നെ  ഇവിടെ കാണരുത്.   \"  ( വിവേക് ) ഏട്ടൻ  എന്നെ  പിടിച്ചു  ആഞ്ഞു  തള്ളിയതും   രണ്ട്  കൈകൾ എന്നെ  ചേർത്തു പിടിച്ചിരുന്നു... മുഖം കാണാതെ തന്നെ  ആ  കൈകൾ  ആരുടെ ആണെന്ന്