Aksharathalukal

❤️നിലാവിന്റെ പ്രണയിനി ❤️ - 39


പാർട്ട് - 39




\" ഇല്ല അമ്മേ അമ്മ ഒന്നും പറയണ്ട... കൂടെ  നിന്നു  ചതിച്ചവളെ  വെറുതെ വിടാൻ  ഞാൻ  ഉദ്ദേശിച്ചിട്ടില്ല... കൊല്ലും ഞാൻ ഇവളെ.... വരുണിനെ  കൂടെ നിന്നു ചതിച്ചവളെ  ഞാൻ  വെറുതെ വിടില്ല.... ഇവളൊരുതി കാരണം ആണ്  അവൻ ഇന്ന്  പോലീസ് കസ്റ്റഡിയിൽ ആയത്... ഇവള് കള്ളക്കേസ് ഉണ്ടാക്കി  എന്റെ  അനിയനെ  ചതിച്ചവളാ...  ഇവളെ വെറുതെ വിടാൻ  ഞാൻ  ഉദ്ദേശിച്ചിട്ടില്ല... ഇനി ഒരു നിമിഷം  നിന്നെ  ഇവിടെ കാണരുത്.   \"  ( വിവേക് )


ഏട്ടൻ  എന്നെ  പിടിച്ചു  ആഞ്ഞു  തള്ളിയതും   രണ്ട്  കൈകൾ എന്നെ  ചേർത്തു പിടിച്ചിരുന്നു... മുഖം കാണാതെ തന്നെ  ആ  കൈകൾ  ആരുടെ ആണെന്ന്  ഞാൻ തിരിച്ചറിഞ്ഞു... എന്റെ  ഹൃദയമിടിപ്പ്  ഉയർന്നത്  ഞാൻ  അറിഞ്ഞു...


✨✨✨✨✨✨✨✨✨✨✨


എന്നെ  ചേർത്തുപിടിച്ചിരിക്കുന്ന  ആളെ കണ്ടു  എല്ലാവരും  ഞെട്ടി  നിൽക്കുകയാണ്.. എന്നാൽ  ആദ്യമായി  ആ  നെഞ്ചോടു ചേർന്ന്  നിന്നതിന്റെ  സന്തോഷം  എനിക്ക്  പറഞ്ഞറിയിക്കാൻ  പറ്റില്ല... അത്രയേറെ  ഞാൻ  കൊതിച്ച  നിമിഷമാണ്  ഇന്ന്  നിറവേറിയിരിക്കുന്നത്... ഞാൻ  കാത്തിരുന്ന  എന്റെ  പ്രണയത്തെ  കണ്ണ്  നിറച്ചു ഞാൻ  കണ്ടു.


\" വരുൺ.... നീ... ഇത്.... എങ്ങനെ.... എനിക്ക് ഒന്നും  മനസിലാവുന്നില്ല...\"  (വിവേക്)


\"ഏട്ടാ... ഏട്ടന്റെ  കണ്ണിൽ കാണുന്നത്  സത്യം തന്നെ ആണ്... ഇതുവരെ   നിങ്ങളുടെ  കൂടെ  ഉണ്ടായിരുന്നത്  ഞാൻ  അല്ല.. അത്  അഭിജിത്ത്  ആയിരുന്നു... വളരെ വിധക്തമായി  നിങ്ങളെ കബിളിപ്പിക്കാൻ  അവന്  എങ്ങനെ  കഴിഞ്ഞു എന്ന്  എനിക്ക്  ഒട്ടും  മനസിലാവുന്നില്ല.. ഞാനുമായോ  എന്റെ രീതികളുമായോ  യാതൊരുവിധ  ബന്ധവും ഇല്ലാത്ത ഒരാൾ  നിങ്ങളെ എല്ലാരേയും  പറ്റിച്ചപ്പോൾ  അതിൽ  നിന്നും  എന്നേയും  നിങ്ങളെയും  മോചിപ്പിച്ച  ആളെയാണ്  ഏട്ടൻ  ഇപ്പോ  വീട്ടിൽ  നിന്നും  ഇറക്കി വിടാൻ  നോക്കിയത്..\" ( വരുൺ )


\" നീ ഇത്  എന്തൊക്കെയാ  ഈ  പറയുന്നത് \"  ( വിവേക്)


\" ഞാൻ പറഞ്ഞത്  സത്യമാണ്  ഏട്ടാ... ചാരു ഇല്ലായിരുന്നു  എങ്കിൽ  എനിക്ക്  ഒരിക്കലും  നിങ്ങളെ വീണ്ടും  കാണാൻ   കഴിയുമായിരുന്നു  എന്ന്  തോന്നുന്നില്ല. ചാരുവാണ്  ഇപ്പോ ഞാൻ  നിങ്ങളുടെ  കണ്മുന്നിൽ  വന്ന്  നിൽക്കാൻ  ഒരേഒരു കാരണം. \"  ( വരുൺ)



എല്ലാവരുടെയും  കണ്ണുകൾ  എന്നിലേക്ക്  നീങ്ങിയപ്പോഴും  എന്റെ   കണ്ണുകൾ  എന്റെ   പ്രാണനിൽ  തന്നെ  ആയിരുന്നു...  വർഷങ്ങളായി  ഞാൻ  കാണാൻ  കൊതിച്ച  ആ മുഖത്ത്  മിന്നിമറിയുന്ന ഭാവങ്ങൾ  ഒപ്പിയെടുക്കുകയായിരുന്നു  ഞാൻ... അഭിമാനത്തോടെ അതിലേറെ  അധികാരത്തോടെ  എന്നെ  ചേർത്തു നിർത്തിയ   ആളെ  നോക്കി  സ്വയം മറന്നു ഞാൻ  നിന്നു...


\"ചാരു...\"   (ബാലചന്ദ്രൻ)


വിളികേട്ട്  തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട്  അച്ഛനും അമ്മയും  ജിതിയും കിച്ചേട്ടനും. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു....എന്റെ  അടുത്ത്  നിന്ന വരുണിൽ ആണ്  അച്ഛന്റെയും അമ്മയുടെയും ജിതിന്റെയും  കണ്ണ്  എന്നാൽ  എന്റെ മുഖത്ത് ആണ് കിച്ചേട്ടന്റെ കണ്ണ്... ഒരു വിജയീടെ ഭാവത്തോടെ ഞാൻ ഇത്തിരി ഗമ ഇട്ടു നിന്നു. അച്ഛൻ  വിവേക്കേട്ടന്റെ  അടുത്തേക്ക് ചെന്നു.


\" വിവേക്  എന്താ വേഗം ഇവിടേക്ക്  വരണം എന്ന് പറഞ്ഞത്? എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ മോൻ പറഞ്ഞതും ഇല്ലല്ലോ.\" ( ബാലചന്ദ്രൻ)


ഓഹോ അപ്പോൾ ഇവരുടെ വരവിനു പിന്നിൽ വിവേക്കേട്ടൻ  ആണല്ലേ... ദൈവമേ അമ്മയെ  എങ്ങനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കും... ഏട്ടൻ  എന്റെ  പൊക  കണ്ടേ അടങ്ങൂ... നടന്ന കാര്യങ്ങൾ ഒക്കെ  അറിഞ്ഞാൽ  അമ്മ  എന്നെ കൊല്ലും എന്ന്  ഉറപ്പാ... ന്റെ കൃഷ്ണാ... കാത്തോളണേ... എല്ലാം ഒന്ന് ശെരി ആയി വന്നതാ... ഇന്ന് മൊത്തം തീരുമാനം ആകും.

\" അതൊക്കെ നമുക്ക് സംസാരിക്കാം. ആദ്യം എല്ലാവരും  അകത്തേക്ക് കയറി  ഇരിക്ക്\"  ( വിശ്വനാഥ്  )


എന്റെയും  വരുണിന്റെയും നിൽപ്പ്  പോരാളിക്ക്  അത്ര പിടിച്ചിട്ടില്ല.  ഞാൻ  നൈസ് ആയി  ഒന്ന്  മാറി  നിന്നതാ  വരുൺ  എന്നെ  ഒന്നു കൂടി ചേർത്ത്  പിടിച്ചു. പോരാളിയുടെ മുഖം ഒന്നൂടെ ദേഷ്യം കൊണ്ട് വീർത്തിട്ടുണ്ട്. എന്തായാലും ഞാൻ  പെട്ടു...


എല്ലാവരും  അകത്തു  കയറിയപ്പോൾ 
വരുണിന്റെ  അച്ഛൻ  സംസാരിച്ചു തുടങ്ങി.


\" ബാലചന്ദ്രാ... എന്താ കാര്യം എന്ന് ചോദിച്ചാൽ  ഞങ്ങൾക്കും  ഇപ്പോൾ  അറിയില്ല... നേരത്തെ  ഒരു  കോൾ വന്നു  വരുൺ മോന്റെ  കമ്പിനിയിൽ എന്തോ തിരിമറി നടന്നിട്ടുണ്ട്. വരുണിനെ അറസ്റ്റ് ചെയ്തു എന്ന്.  വിവേക് അന്വേഷിച്ചപ്പോൾ അതിനു പിന്നിൽ ചാരു ആണെന്ന് അറിഞ്ഞു... പക്ഷെ ഇത്  എന്തൊക്കെ ആണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല... അത് അറിയാനുള്ള ആകാംക്ഷയിൽ ആണ് ഇവിടെ എല്ലാവരും. \"  ( വിശ്വനാഥ് )



വിശ്വൻ അച്ഛൻ പറഞ്ഞു കഴിഞ്ഞതും  പോരാളി കലിപ്പിൽ  പാഞ്ഞു ഒരു വരവ് വന്നു... ടപ്പേ  എന്ന്  നല്ലൊരെണ്ണം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഞാൻ നിന്നു എങ്കിലും.. കാര്യമായി ഒന്നും  നടക്കാതെ ആയപ്പോൾ ഒന്ന് നോക്കിയതാ... കൃഷ്ണാ പണി പാളി.... എന്നെ  തല്ലാൻ  അമ്മ പൊക്കിയ കൈയും  തടഞ്ഞു നിൽക്കുന്നു വരുൺ... അതോടെ അമ്മയുടെ  ദേഷ്യം ഒന്നുകൂടെ കൂടി...


\" ദേവി... എന്താ നീ കാണിക്കുന്നേ?? മാറി നിൽക്ക്. ആദ്യം എന്താ ഉണ്ടായത് എന്ന് അറിയട്ടെ... എന്നിട്ടാവാം  ബാക്കി.. അഥവാ കേട്ടതൊക്ക സത്യം ആണെങ്കിൽ  ഒന്നും ഇല്ലാതെ ചാരു  അങ്ങനെ ചെയ്യില്ല... \" ( ബാലചന്ദ്രൻ )


ഭാഗ്യം.. കൂടുതൽ ഒന്നും  പറയാതെ അമ്മ മാറി നിന്നു... ഒപ്പം എന്നേയും വരുണിന്റെ അടുത്ത് നിന്ന്  മാറ്റാൻ ശ്രമിച്ചു എങ്കിലും വരുൺ എന്നെ ഒന്നുകൂടെ ചേർത്തു നിർത്തിയതേ ഒള്ളു... അതോടെ പോരാളിയുടെ ദേഷ്യം കൂടി.


എല്ലാവരും  എന്നെ  തന്നെ നോക്കി നിൽക്കുകയാണ്.. എന്താ സംഭവിച്ചത് എന്ന് അറിയാൻ...


എന്നാൽ എനിക്ക് പകരം വരുൺ എല്ലാവരോടും സംസാരിച്ചു തുടങ്ങി..


\" ചാരുവിന്റെ  അച്ഛനും അമ്മയ്ക്കും എന്നെ അറിയില്ലെന്ന് അറിയാം. ഞാൻ വരുൺ. ഈ നിൽക്കുന്ന വിശ്വനാഥിന്റെയും രാധികയുടെയും ഇളയ മകൻ  വരുൺ വിശ്വനാഥ്.  എനിക്ക് പകരം  ഇത്രയും നാൾ നിങ്ങൾ ഇവിടെ കണ്ടത്  അഭിജിത്തിനെ ആണ്. ഒരു ഫേക്ക്  ആക്സിഡന്റിലൂടെ  എനിക്ക് പകരക്കാരൻ ആയി  അഭിനയിക്കാൻ ഇവിടെ  വന്ന  അഭിജിത്തിനെ. എല്ലാവരേയും  കബിളിപ്പിക്കാൻ അവന് സാധിച്ചു എങ്കിലും അവന്റെ അതിബുദ്ധി തന്നെ അവനെ തുലച്ചു. ചാരുവിനെ വിവാഹം കഴിക്കാൻ അവൻ കാണിച്ച അതിബുദ്ധി.. അങ്ങനെ  ഒരു  വിവാഹം നടന്നത് കൊണ്ട് മാത്രം ആണ് ഇന്ന് ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത്..\"
( വരുൺ )



\" എന്തൊക്കെയാണ്  ഞങ്ങൾ ഈ കേൾക്കുന്നത്... വിശ്വനാഥാ... എനിക്ക് ഒന്നും മനസിലാവുന്നില്ല...\" ( ബാലചന്ദ്രൻ)


\" ബാലാ... ഇത് എന്റെ മകൻ വരുൺ തന്നെ ആണ്. പക്ഷെ ഇതിന്റെ ഇടയിൽ എന്താ സംഭവിച്ചത് എന്ന്  എനിക്കോ ഇവിടെ ഉള്ള മറ്റൊരാൾക്കോ അറിയില്ല... ചാരുവിനും  വരുണിനും മാത്രമേ അതിനു ഉത്തരം നൽകാൻ കഴിയു. \" ( വിശ്വനാഥ്)



എല്ലാവരും  എന്നെ നോക്കി... എന്താ നടന്നത് എന്ന് ഞാൻ പറഞ്ഞു തുടങ്ങി...


\" എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് അറിയാം. ആരോടും ഒന്നും പറയാതെ ഇരുന്നത് മറ്റൊന്നും കൊണ്ട് അല്ല.. എന്റെ ചെറിയ ഒരു മിസ്റ്റേക്ക് കൊണ്ട് പോലും  വരുണിന്റെ  ജീവന് ആപത്തൊന്നും സംഭവിക്കരുത് എന്ന് കരുതിയിട്ടാ... വരുണിനെ ഇവിടെ നിന്നും മാറ്റിയവർ എന്നേയും  നിരീക്ഷിക്കുന്നുണ്ടായിരുന്നു... അതുകൊണ്ട്  ആണ്  ഞാൻ ആരെയും ഒന്നും അറിയിക്കാതെ  മുന്നോട്ട് പോയത്.. ചെയ്തത്  തെറ്റാണ് എന്ന് അറിയാം.. പക്ഷെ വരുണിന്റെ ജീവൻ രക്ഷിക്കുക എന്നല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല... എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പ് 🙏🏻 \"



(തുടരും..)


°°°°°°°°°°°°°°°°°°°°°°°°°°°°


അപ്പോൾ കാര്യങ്ങൾ ഒക്കെ മനസിലായി കാണുമല്ലോ അല്ലേ... അതായത്  ഉത്തമാ...  ഇതുവരെ  നിങ്ങൾ കണ്ട വരുൺ ഇല്ലേ... അത് അല്ല യഥാർത്ഥ വരുൺ. ശെരിക്കും ഉള്ള വരുൺ ആണ് ഇപ്പോൾ വന്നത്... അതായത്  മ്മടെ ചാരുന്റെ അജ്ഞാത കാമുകൻ 😌... ബാക്കി ഒക്കെ  അടുത്ത പാർട്ടിൽ അറിയാം...




❤️ നിലാവിന്റെ പ്രണയിനി ❤️ - 40

❤️ നിലാവിന്റെ പ്രണയിനി ❤️ - 40

4.6
1861

പാർട്ട് - 40 എല്ലാവരും  എന്നെ നോക്കി... എന്താ നടന്നത് എന്ന് ഞാൻ പറഞ്ഞു തുടങ്ങി... \" എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് അറിയാം. ആരോടും ഒന്നും പറയാതെ ഇരുന്നത് മറ്റൊന്നും കൊണ്ട് അല്ല.. എന്റെ ചെറിയ ഒരു മിസ്റ്റേക്ക് കൊണ്ട് പോലും  വരുണിന്റെ  ജീവന് ആപത്തൊന്നും സംഭവിക്കരുത് എന്ന് കരുതിയിട്ടാ... വരുണിനെ ഇവിടെ നിന്നും മാറ്റിയവർ എന്നേയും  നിരീക്ഷിക്കുന്നുണ്ടായിരുന്നു... അതുകൊണ്ട്  ആണ്  ഞാൻ ആരെയും ഒന്നും അറിയിക്കാതെ  മുന്നോട്ട് പോയത്.. ചെയ്തത്  തെറ്റാണ് എന്ന് അറിയാം.. പക്ഷെ വരുണിന്റെ ജീവൻ രക്ഷിക്കുക എന്നല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല... എല്ലാവരേയും വി