Aksharathalukal

എന്നെന്നും കൂടെ 💜 3









💜 💜 💜 💜 💜 💜 💜 💜 💜


അവൾ വന്നുപോയിട്ട് ഒരു വർഷമായി... അവളെ ഒന്ന് കാണണം എന്നുണ്ട്..
അന്നത്തെ ദിവസത്തിന് ശേഷം അമ്മു അവനോട് അതികമൊന്നും സംസാരിക്കാറില്ല... സംസാരിക്കുന്നുണ്ടെങ്കിൽ തന്നെ ഒന്നോ രണ്ടോ  വാക്കിലെ അവളുടെ മറുപടി ഒതുങ്ങും.. അവധി ദിവസങ്ങളിൽ നാട്ടിലേക്കുള്ള വരവുകൾ കുറച്ചു...ഇപ്പോൾ ഉത്സവം പ്രമാണിച്ച് വന്നതാണ് കൂടെ അവളും ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചിരുന്നു...



ഓർമ്മകളുടെ അവസാന അവൻ നടന്ന അമ്പലത്തിലെത്തി ക്ഷേത്രത്തിലെ ഉത്സവങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്ത ശേഷം തിരിച്ചു ഉച്ചയോടെയാണ് വീട്ടിലേക്ക് എത്തിയത്...


💜💜💜💜💜💜💜💜💜💜💜


ഉച്ചയൂണിയന് ശേഷം വീട്ടിൽ എല്ലാവരും ചേർന്ന് ഹാളിൽ സംസാരിക്കുകയായിരുന്നു..
ആ സമയത്താണ് മുത്തശ്ശി അവളെ കുറിച്ച് അമ്മുവിനൊട് ചോദിക്കുന്നത്...


\"അമ്മു... ലെച്ചു ന്താ കുട്ടി നിൻ്റെ കൂടെ വരഞ്ഞെ...


\"അത് മുത്തശ്ശി അവള് അയാൻ്റെ കൂടെ പാലക്കാട് പോയി.. അവളുടെ അച്ഛനെ കാണാൻ...\"


\"അച്ഛനോ..പക്ഷേ ആ കുട്ടി എന്ന് പറഞ്ഞത്...\" ബാക്കിയുള്ളവർ സംശയത്തോടെ ചോദിച്ചു...


\"അത് മുത്തശ്ശി....\"
അമ്മൂ മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു...


\" ആ കുട്ടിയെയും തെറ്റ് പറയാൻ പറ്റില്ല... പാവം...\"
അരോടെന്നില്ലതെ മുത്തശ്ശി പറഞ്ഞു...


\"അല്ല പിന്നെ ന്തിന ലെച്ചൂ പാലക്കാട്..\"
അമ്മ സംശയത്തോടെ ചോദിച്ചു..


\"അച്ഛൻ അവളെ ഇടക്ക് കാണാൻ വരും.. അമ്മയുടെ ഒപ്പം ആയിരുന്ന സമയത്താണ് അവളുടെ അമ്മ അവളെ ബോർഡിങ്ങിൽ ആക്കിയത്.. ആര്യൻറെ അമ്മക്ക് അവളെ വലിയ കാര്യമാണ്... പക്ഷേ അവള് അങ്ങനെ അതികാമൊന്നും അവിടേക്ക് പോകാറില്ല... ഇതിപ്പോ ആയാൻ പിടിച്ചപിടിയലെ കൊണ്ടുപോക്കുന്നതാണ്.. ആര്യൻ നേരത്തെ നാട്ടിലേക്ക് തിരിച്ചു പോന്നു... \"


ഇവരുടെ സംസാരത്തിന്റെ ഇടയ്ക്കാണ് പുറത്ത് ഒരു കാറ് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്...
ആരാണ് നോക്കാൻ വേണ്ടി പുറത്തോട്ട് എൻറെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. ആയാനും ലക്ഷ്മിയും..
അച്ഛൻറെയും അമ്മയുടെയും മുത്തശ്ശിയുടെ മുഖത്ത് സന്തോഷമാണ്... അമ്മുവിൻറെ മുഖത്ത് അവരെവിടെ കണ്ടതിനുള്ള ഞെട്ടൽ പ്രകടമാണ്...


\"നീ എന്താ ഇങ്ങോട്ട് വന്നെ...\"
പരിഭ്രമത്തോടെ അവരുടെ അകുതേക്ക് ചെന്നുകൊണ്ട് അമ്മു ചോദിച്ചു..


\"പ്രിസ്ക്രിപ്ഷൻ...നിൻ്റെ കയ്യിൽ ആണ്...അതുമാത്രം അല്ല റിപ്പോർട്ടും കാണാൻ സാധ്യത എണ്ടു..എൻ്റെ ബാഗിൽ അതില്ല...\"
അവൾ ഉള്ള പല്ല് മൊത്തം കാട്ടിചിരിച്ചുകൊണ്ട്  പറഞ്ഞു..


\"നേരത്തെ പറഞ്ഞുടെ നിനക്ക് ഇത്രം ദൂരം വരണ്ടയിരുന്നല്ലോ...\"
അമ്മു അവളെ കൂർപിച്ച് നോക്കിക്കൊണ്ട് പറഞ്ഞു...


\"എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല അമ്മു എന്തെങ്കിലുമുണ്ടെങ്കിൽ ഇവൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ..\"
തൻറെ അടുത്തുനിൽക്കുന്ന ആയാനെ നോക്കി അവൾ പറഞ്ഞു..


\"അകത്തേക്ക് വാ ഞാൻ റിപ്പോർട്ട് എടുത്തു തരാം..\"
അയാനെ ഒന്ന് നോക്കി അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അവൾ പറഞ്ഞു..


അകത്തേക്ക് കയറാൻ തിരിഞ്ഞപ്പോഴാണ് തങ്ങളുടെ പിറകിൽ തങ്ങളെ എല്ലാവരെയും വീക്ഷിച്ചു കൊണ്ടിരിക്കുന്ന കുടുംബക്കാരെ അമ്മു ശ്രദ്ധിച്ചത്..



ഇനി എന്ത് സംഭവിക്കും എന്നൊരു ചിന്തയായിരുന്നു അമ്മൂന്റെ മനസ്സിൽ എല്ലാവരെയും കണ്ടപ്പോൾ എന്തും വരട്ടെ എന്ന് കരുതി അവൾ അകത്തേക്ക് നടന്നു...


\"ലച്ചു മോള് വരില്ല എന്നല്ലേ നീ പറഞ്ഞത്.. മോൾ എന്താ ഒന്നും മിണ്ടാത്തെ.. എന്താ ഞങ്ങളെയൊക്കെ മറന്നുപോയോ?...\"
അവളുടെ അടുത്തേക്ക്  ചേർന്ന് നിന്നുകൊണ്ട് അവളുടെ തലയിൽ കഴുകി അമ്മ ചോദിച്ചു...


\"എനിക്കു മനസ്സിലായില്ല..\"
അല്പം  മടിയോടെ അവരെ നോക്കി ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു...


അവളുടെ മറുപടി അമ്മൂ ഒഴികെ അവിടെ നിന്നവരുടെ മുഖത്ത് ഒരു സംശയം നിറച്ചു...


\"ഞാനിവിടെ വന്നിട്ടുണ്ടോ..\"
അവൾ അമ്മുവിനെ നോക്കി സംശയത്തോടെ ചോദിച്ചു...


\"മോൾ എന്താ അങ്ങനെ...\"
അച്ഛൻ.


\"എടാ അത് ഞാൻ പറഞ്ഞു കൊടുത്തു അമ്മയ്ക്ക് നിങ്ങളെ അറിയാം..\"അച്ഛനെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി അവൾ പറഞ്ഞു...


അമ്മയെ നോക്കി ഒന്ന് ചിരിച്ചു ശേഷം അമ്മുവിൻറെ അടുത്തേക്ക് നീങ്ങി നിന്നു അവളുടെ തോളിലൂടെ കഴിയട്ടെ അവളെ ചേർത്തു പിടിച്ചു... പിന്നെ പറഞ്ഞു തുടങ്ങി...


\"അമ്മൂസ്.. എൻറെ മുഖത്ത് നോക്കി കള്ളം പറയേണ്ട നീയും അച്ചുവും അപ്പുവും.. എന്നിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ട് അത് എനിക്ക് തീർച്ചയാണ്... അപ്പുവിന്‍റെ ഒപ്പം ഇങ്ങോട്ട് വരുന്ന സമയത്ത് ഞാൻ ഇവിടെയെല്ലാം കണ്ടു മറന്ന പോലെ എനിക്ക് തോന്നി.. ഞാനിവിടെ വന്നിട്ടുണ്ടോ..\"
അവളുടെ ചോദ്യത്തിന് മറുപടിയില്ലാതെ അമ്മുമുഖം താഴ്ത്തി നിന്നു...


\"മോള് ഇത് എന്താ പറയുന്നേ കഴിഞ്ഞ ഉത്സവത്തിന് നിങ്ങളെല്ലാവരും ഇവിടെ ഉണ്ടായിരുന്നത് അല്ലേ..\"
അവളെ നോക്കി സംശയത്തോടെ അമ്മ ചോദിച്ചു...



\"ആക്ച്വലി... എനിക്കൊരു ആക്സിഡൻറ് പറ്റി... ഒരു 10 മാസം മുമ്പ്... നാലഞ്ച് മാസം കോമയിൽ ആയിരുന്നു... ആയി വന്നപ്പോൾ മൈൻഡ് ഫുൾ ബ്ലാങ്ക്... കുറേക്കാലത്ത്... ഒന്നും ഓർമ്മയുണ്ടായിരുന്നില്ല...
കാർ ആക്സിഡൻറ് ആയിരുന്നു.. അപ്പോഴേ എനിക്ക് മനസ്സിലായില്ല കൊണ്ടുപോയി എവിടെയോ പോയി ഇടിച്ചതാണ്... അപ്പുവിനും പരിക്കുണ്ടായിരുന്നു.. പക്ഷേ എന്താ എവിടെയാ... കൂടെയുണ്ടായിരുന്ന ഇവനോട് ചോദിച്ചിട്ടും ഇവനൊന്നും വിട്ടു പറയുന്നുണ്ടായിരുന്നില്ല എന്നോട്... പിന്നെ ഞാൻ ചോദിക്കല്ലേ നിർത്തി... ഇപ്പോൾ ഓൾമോസ്റ്റ് റിക്കവർ ആയി വരുന്നു... സമയത്ത് അമ്മുവും അപ്പുവും അച്ചുവും എൻറെ ചുറ്റും തന്നെ ഉണ്ടായിരുന്നത് ഒരു പുകമറ പോലെ എനിക്ക് ഓർമ്മയുണ്ട്... എൻറെ റിപ്പോർട്ട് വാങ്ങാൻ വന്നത് അത് വാങ്ങിയിട്ട് തിരിച്ചു പോകണം...\"
അത്രയും പറഞ്ഞുകഴിഞ്ഞ് അവൾ മുഖമുയർത്തി നോക്കിയത് തന്നെ നോക്കി നിറകണ്ണുകളോടെ നിൽക്കുന്ന ചെറുപ്പക്കാരനിലാണ്...
എന്തുകൊണ്ടോ ആമുഖം അവളിൽ അസ്വസ്ഥത പടർത്തി...


💜 💜 💜 💜 💜 💜 💜 💜 💜 


അവിടെ നിന്നാൽ തനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നാലോ എന്ന് കരുതി അവൻ മുകളിലേക്ക് പോന്നു... എന്തുകൊണ്ടോ മുമ്പത്തേക്കാളും അവനെ നോവിച്ചത് ഇപ്പോൾ അവളുടെ കണ്ണിൽ കാണുന്ന അപരിചിതത്വം ആണ്...


ഓരോ വിഷയങ്ങളിൽ അലഞ്ഞുതിരിഞ്ഞ് അവന്റെ മനസ്സ് അവസാനം അവളിൽ തന്നെ വന്നെത്തി... എന്തുകൊണ്ട് മറ്റ് ആരോടും ഇതുവരെ തോന്നാത്ത ഒരു അടുപ്പം അവളോട് തോന്നുന്നുണ്ട്... 
ആദ്യ കാഴ്ചയിൽ തന്നെ തോന്നിയതാണ് ഈ ആത്മബന്ധം... എന്നാലും അത് തുറന്ന സമ്മതിക്കാൻ അവനെക്കൊണ്ട്  കഴിഞ്ഞിരുന്നില്ല...


💜 💜 💜 💜 💜 💜 💜 💜 💜


കോമൺ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുന്ന സമയത്താണ് പുറകിൽ കാൽമാറ്റം കേട്ടത്..
അവളാണ്...



\"അതേ...അമ്മുവിൻറെ മുറി ഏതാ...\"


അല്പം പരുങ്ങലോടെയുള്ള അവളുടെ സംസാരത്തിന് മറുപടിയായി മുറിയിലേക്ക് ഞാൻ വിരൽ ചൂണ്ടി കാണിച്ചു... എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് അവൾ അമ്മുവിൻറെ മുറിയിലേക്ക് നടന്നു...


ഞാനവൾ പോയ ദിശയിലേക്ക് നോക്കി നിന്നു... മുൻപത്തേക്കാളും സ്വഭാവത്തിൽ മാറ്റം വന്നു എന്ന് ഈ കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് തന്നെ എനിക്ക് ബോധ്യമായതാണ്...
മുൻപ് എന്നോട് ഒഴിച്ച് ഇവിടെയുള്ള എല്ലാവരോടും ഓടിച്ചാടി നടന്ന വർത്താനം പറഞ്ഞും കുറുമ്പു കാട്ടിയും നടന്നുകൊണ്ടിരുന്നവളിൽ 
നിന്ന് അവൾക്ക് മാറ്റം വന്നതുപോലെ... ചിലപ്പോൾ ഇവിടെയുള്ളവരെ ഓർമ്മയില്ലാഞ്ഞിട്ട് ആവാം...


കുറച്ചു കഴിഞ്ഞ പ്പോൾ അമ്മുവിൻറെ മുറിയിൽ നിന്ന് എന്തോ ഫയൽ എടുത്ത് അവൾ താഴേക്ക് പോകുന്നത് കണ്ടു... കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് പിന്നാലെ അമ്മുവും മുറിക്ക് പുറത്തേക്ക് ഇറങ്ങി...
എന്നെ കണ്ടിട്ടും കാണാതെ പോലെ നടക്കാൻ ഒരുങ്ങിയവളെ ഞാൻ വിളിച്ചു...


\"അമ്മു... സംസാരിക്കണം...\"



\"എന്താ സംസാരിക്കാനുള്ളത്..\"


\"ഹോസ്പിറ്റലിൽ ആയിരുന്നു കാരണം ആണോ നീ ഇത്തവണ നാട്ടിലേക്ക് വരാഞ്ഞത്..\"


\"അതേ... അവളെ അവിടെ ആ അവസ്ഥയിൽ കണ്ടുകഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വന്നാൽ പിന്നെ ഇവിടെ ഉള്ളവരെ സ്വന്തബന്ധം മറന്ന് ഞാൻ എന്തെങ്കിലും വിളിച്ചു പറഞ്ഞു പോകും എന്ന് തോന്നലുള്ളതുകൊണ്ട് കൂടെയാണ്...\"


\"നീയെന്താ അങ്ങനെ പറഞ്ഞത് ഞാൻ കാരണമാണോ അവൾക്ക് ആക്സിഡൻറ് സംഭവിച്ചത്..\"


\" അതേ... ഇവിടുന്ന് അന്ന് അവർ നേരെ പോയത് ചെന്നൈയിലേക്ക് ആണ്...  അവിടെ ചെന്നിട്ടും വേറെ ഏതോ ഒരു ലോകത്തെ പോലെ ആയിരുന്നു അവൾ.... ഇപ്പോൾ കണ്ടില്ലേ അതുപോലെ ഒന്നോ രണ്ടോ വാക്കിലാണ് അവൾ  ഞങ്ങളോട് സംസാരിച്ചിരുന്നത്... ഒരു ദിവസം ആയാൽ അവളെയും വലിച്ചുകൊണ്ട് ഒരു ഡ്രൈവിന് പോയത... അവളുടെ മൈൻഡ് ഒന്ന് റിലാക്സ് ആകട്ടെ എന്ന് വിചാരിച്ചു.. പക്ഷേ... ആ ആക്സിഡൻറ് ആര്യനെയും ആയനെയും വല്ലാതെ ആക്കിയിരുന്നു എപ്പോഴും അവളുടെ കൂടെ ആയിരുന്നു രണ്ടുപേരും...\"


\"അമ്മു ഒരിക്കലും... അവളെ വേദനിപ്പിക്കണം എന്ന് കരുതിയല്ല... ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്... അറിയാതെ വായിൽ നിന്നും വീണു പോയതാ... ഒരിക്കലും അറിഞ്ഞുകൊണ്ട് അവളോട്... അങ്ങനെ എനിക്ക് പറയാൻ കഴിയില്ല... അത് മാത്രമല്ല എനിക്ക് നിന്നോട് ഇതു കേട്ടുകഴിഞ്ഞ് നിനക്കെന്തു വേണമെങ്കിലും പറയാം... നിന്നോട് എങ്കിലും ഒന്ന് മനസ്സ് തുറന്നില്ലെങ്കിൽ ചിലപ്പോൾ ഞാൻ സ്വയം എന്തേലും ചെയ്തു പോകും...\"
പലപ്പോഴായി അവൻറെ വാക്കുകൾ ഇടറിയിരുന്നു... തൻറെ മനസ്സ് ഇനിയെങ്കിലും തുറന്നു കാട്ടണം എന്നവൻ വല്ലാതെ ആഗ്രഹിച്ചിരുന്നു...


\"ഏട്ടന് ഈ പറഞ്ഞതിനൊക്കെ എന്ത് ന്യായീകരണമാണ് നിരത്താനുള്ളത്... ഞാൻ പറഞ്ഞതല്ലേ ഈ പറഞ്ഞതെല്ലാം ദുഃഖിക്കുന്ന ഒരു ദിവസം വരും എന്ന്... ഇപ്പോൾ എന്തായി...\"
എന്തുകൊണ്ടോ അവൻറെ ഈ പറഞ്ഞത് അവളിൽ വലിയ തോതിലുള്ള മാറ്റമൊന്നും സൃഷ്ടിച്ചിരുന്നില്ല അതുകൊണ്ടുതന്നെ ഒരു പുച്ഛത്തോടെയാണ് അവൾ അത് പറഞ്ഞു നിർത്തിയത്... 


💜 💜 💜 💜 💜 💜 💜 💜 💜 



തുടരും...


ശ്രീ🦋



എന്നെന്നും കൂടെ 💜 4

എന്നെന്നും കൂടെ 💜 4

4.6
2283

💜 💜 💜 💜 💜 💜 💜 💜 💜 സംസാര ശേഷം തിരിച്ചുവന്ന് അമ്മുവിൻറെ മനസ്സിൽ ഓരോരോ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു....എന്നാൽ എൻറെ മനസ്സ് ശാന്തമായിരുന്നു...താഴേക്ക് വന്ന ഇരുവരും കാണുന്നത് തങ്ങളെ കണ്ട് യാത്ര പറയാൻ കാത്തുനിൽക്കുന്ന ലച്ചുവിനെയും അയാനേയും ആണ്...യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പിന്നീട് ഒരു ദിവസം വരാമെന്ന് ഉറപ്പ് മുത്തശ്ശി ലച്ചുവിൽ നിന്നും വാങ്ങിയിരുന്നു... ഇവിടെ വന്നതിനുശേഷം ഒരിക്കൽ പോലും അയാൻ എൻറെ മുഖത്ത് നോക്കിയിരുന്നില്ല.. അന്നത്തെ സംഭാഷണം തന്നെ ആവും കാരണമെന്ന് ഞാൻ ഊഹിച്ചു..അമ്മുവിനെ നോക്കിയപ്പോൾ കണ്ടു എന്നെയും അയനെയും മാറിമാറി നോക്കുന്നവളെ.. ഞാൻ അവളെ നോക്