Aksharathalukal

എന്നെന്നും കൂടെ 💜 4












💜 💜 💜 💜 💜 💜 💜 💜 💜 


സംസാര ശേഷം തിരിച്ചുവന്ന് അമ്മുവിൻറെ മനസ്സിൽ ഓരോരോ ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു....
എന്നാൽ എൻറെ മനസ്സ് ശാന്തമായിരുന്നു...


താഴേക്ക് വന്ന ഇരുവരും കാണുന്നത് തങ്ങളെ കണ്ട് യാത്ര പറയാൻ കാത്തുനിൽക്കുന്ന ലച്ചുവിനെയും അയാനേയും ആണ്...

യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പിന്നീട് ഒരു ദിവസം വരാമെന്ന് ഉറപ്പ് മുത്തശ്ശി ലച്ചുവിൽ നിന്നും വാങ്ങിയിരുന്നു... ഇവിടെ വന്നതിനുശേഷം ഒരിക്കൽ പോലും അയാൻ എൻറെ മുഖത്ത് നോക്കിയിരുന്നില്ല.. അന്നത്തെ സംഭാഷണം തന്നെ ആവും കാരണമെന്ന് ഞാൻ ഊഹിച്ചു..

അമ്മുവിനെ നോക്കിയപ്പോൾ കണ്ടു എന്നെയും അയനെയും മാറിമാറി നോക്കുന്നവളെ.. ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു... ഈ പിണക്കം ഞാൻ മാറ്റിത്തരാം എന്നും പറയാതെ പറയും പോലെ..


💜 💜 💜 💜 💜 💜 💜 💜 💜


ദിവസങ്ങൾ വീണ്ടും കടന്നു പോയി.. ഒരിക്കൽ ഒരു വൈകുന്നേരത്തോടെ അടുപ്പിച്ച പുറത്തുപോയി തിരിച്ചുവന്ന ഞാൻ അകത്തേക്ക് കേറുമ്പോൾ കേൾക്കുന്ന സംസാരം എൻറെ കല്യാണത്തിനെ കുറിച്ചായിരുന്നു...


സംസാരത്തിന്റെ ദിശ എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ വേണ്ടി അകത്തൊക്കെ കയറാതെ വാതിൽക്കൽ നിന്ന് കൊണ്ട് തന്നെ അവരുടെ സംസാരത്തിന് ഞാൻ കാതോർത്തു...



ഓരോരോ പെൺകുട്ടികളുടെ കാര്യം കേശവൻ മാമ മുന്നോട്ടു വയ്ക്കുന്നുണ്ട്.. പെട്ടെന്നാണ് മുത്തശ്ശി ലക്ഷ്മിയുടെ കാര്യം പറഞ്ഞത്... അത് കേട്ടപ്പോൾ ഞാൻ ആദ്യം എത്തി നോക്കിയതാ അമ്മയുടെ മുഖമാണ്.. ആ മുഖത്തെ തിളക്കം മതിയായിരുന്നു അമ്മയുടെ മനസ്സിൽ ആ പേര് തന്നെയായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ...


വേഗം തന്നെ ഞാൻ അകത്തോക്ക് കയറി.. അവരെയെല്ലാം നോക്കി ചിരിച്ചുകൊണ്ട് മെഡിക്കൽ കയറാൻ നിന്നപ്പോഴാണ് പുറകിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞത്...


\"അനന്ത നിൻറെ കല്യാണ കാര്യമാണ്.. നിൻറെ മനസ്സിൽ ആരെങ്കിലുമുണ്ടോ..\"
തിരിഞ്ഞു നോക്കിയപ്പോൾ
ചെറു ചിരിയോടെ അമ്മ ചോദിക്കുന്നത് കണ്ടു..


\"നാലുപേരും കൂടെ തീരുമാനിച്ചോളൂ... അമ്മുവിനോട് കൂടെ വിളിച്ചു പറഞ്ഞേക്ക് അല്ലെങ്കിൽ എന്നോടൊന്നും പറഞ്ഞില്ല എന്ന് പറഞ്ഞ് ഈ വീട് തിരിച്ചു വെക്കും അവൾ..\"
അത്രയും പറഞ്ഞുകൊണ്ട് ഒരു കള്ളച്ചിരിയോടെ അവൻ തിരിഞ്ഞു നടന്നു...


\"നീ ചോദിച്ചതിന് ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല..\"
അച്ഛൻ വിളിച്ചു ചോദിച്ചു..


\"നിങ്ങളുടെ എല്ലാവരുടെയും ഇഷ്ടമാണ് എൻറെയും ഇഷ്ടം പോരെ...\"
നടക്കുന്നതിന്റെ ഇടയിൽ തന്നെ അവൻ അത് പറഞ്ഞുകൊണ്ട് കോണിപ്പടി കയറി..


💜 💜 💜 💜 💜 💜 💜 💜 💜


ഇന്നാണ് ആ കല്യാണം...
അനന്തനാരായണൻ നാഗലക്ഷ്മിയെ തൻറെ പാതിയായി സ്വീകരിക്കുന്ന ദിവസം...


മഹാവിഷ്ണു സന്നിധിയിൽ തൻറെ താലി വേണ്ടി കണ്ണുകൾ പൂട്ടി തൊഴുകയാൽ നിൽക്കുന്ന പെണ്ണിലേക്ക് അവന്റെ നോട്ടം ചെന്നു... ശേഷം കയ്യിലിരിക്കുന്ന മഞ്ഞൾ ചരടിൽ കോർത്ത താലി അവൻ അവളുടെ കഴുത്തിലേക്ക് ചേർത്ത് മൂന്നു കെട്ടുകെട്ടി...
പൂജാരി കൊണ്ടുവന്ന കാലത്തിൽ നിന്നും അല്പം സിന്ദൂരം എടുത്ത് അവളുടെ സീമന്തരേഖയിൽ ചുവപ്പു ചാർത്തി...
പരസ്പരം കൈകൾ കോർത്ത് ഇരുവരും നാലമ്പലം ചുറ്റി വന്നു... മഹാവിഷ്ണുവിനും മുമ്പിൽ തൊഴുകൈയോടെ  വന്നു പ്രാർത്ഥിച്ചു...


അധികം ആർഭാടങ്ങളില്ലാതെ
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്നതായിരുന്നു  വിവാഹത്തിന് പങ്കെടുത്ത ആൾകാർ...


ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം അവർ ഗൃഹപ്രവേശത്തിനായി വീട്ടിലേക്ക് പോകുന്നു...
അശ്വതി അമ്മ അവരെ വിളക്ക് കൊടുത്തു സ്വീകരിച്ചു... ആര്യൻറെ അച്ഛനും അമ്മയും തിരിച്ചുപോയി... ആര്യനും ആയാനും ലക്ഷ്മിയുടെ ആഗ്രഹം മനസ്സിലാക്കി അവളുടെ കൂടെ തന്നെ.. രണ്ടുദിവസം കഴിഞ്ഞ് എത്താമെന്ന് അച്ഛനമ്മമാർക്ക് വാക്കും കൊടുത്തു...


ലക്ഷ്മിയെ വേഷം മാറാൻ കൊണ്ടുപോയ സമയം ബാൽക്കണിയിൽ വന്നു നിൽക്കുകയാണ് അനന്തൻ..
അവൻറെ ഓർമ്മ കുറച്ചുദിവസം പിന്നിലേക്ക് സഞ്ചരിച്ചു..


💜 💜 💜 💜 💜 💜 💜 💜 💜

 

ഇവിടെയുള്ളവർക് ലക്ഷ്മിയെ ഇവിടുത്തെ മരുമകൾ ആകാൻ നല്ല ധൃതി ആയിരുന്നു...അമ്മുവിൻറെ കാര്യം പിന്നെ അടുത്ത പറയണ്ട... ഒരു ദിവസം ആര്യന്റെ വീട്ടിലേക്ക് പോക്കോവാൻ തീരുമാനമാക്കി...

അതിനു മുൻപ് ഞാൻ ഒരു ദിവസം ആര്യൻ കാണാനായി പോയിരുന്നു ...എന്റെ മനസിലുള്ളത് മുഴുവൻ പറഞ്ഞു കഴിഞ്ഞു അവൻ എന്റെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞത്  \"എന്റെ ലെച്ചുനെ ഇനി ഒരിക്കലും വിഷമിപ്പിക്കരുത് \" എന്നുമാത്രമാണ്...


പിന്നീട് അങ്ങോട്ട് എന്റെ ഒരു നല്ല സഹോദരനായി മാറിയിരുന്നു ആര്യനും ആയാനും...അവൾ വിളിക്കുന്നതുപോലെ എനിക്ക് അച്ചുവും അപ്പുവും ആയിമാറിയവർ... 

💜 💜 💜 💜 💜 💜 💜 💜 💜

രാത്രി കിടക്കാനായി മുറിയിലേക്ക് വന്നപ്പോൾ അവൾ ജനലിനോരം ചേർന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..


\"എന്താണ് ഉറക്കം ഒന്നും ഇല്ലേ..\"
മുറിയിലേക്ക് കയറി വാതിൽ ചേർത്ത് അടയ്ക്കുന്നതിനൊപ്പം ഞാൻ ചോദിച്ചു..


\"ഞാൻ ചുമ്മാ നിലാവ് നോക്കി നിന്നത.. നിലാവത്ത് കുളം കാണാൻ നല്ല ഭംഗിയുണ്ട്..\"
പുറത്തേക്ക് മിഴികൾ നട്ടു തന്നെ അവളുടെ മറുപടിയും എത്തി..

\"താൻ പോയിട്ടുണ്ടോ അങ്ങോട്ട്.. അവിടെ ഒരു വാകയുണ്ട്.. ഒരു പ്രത്യേക സുഖമാണ് അവിടെ ഇരിക്കാൻ..\"
ഏതോ ഓർമ്മയിൽ ഞാൻ ചോദിച്ചു..


\"ഇല്ല..\"
അവൻറെ മുഖത്തേക്ക് നോക്കി ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു


\"നാളെ നിലാവുണ്ടേല് നമുക്ക് പോകാം. ഇപ്പൊ കേറി കിടക്കാൻ നോക്ക്..\"
അത് ചിരിയോടെ തന്നെ പറഞ്ഞുകൊണ്ട ഞാൻ ടവ്വൽ എടുത്ത് കുളിക്കാൻ കയറി..
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ കട്ടിലിൻ്റെ ഹെഡ്ബോർഡിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു...


\"എന്താടോ ഉറക്കം വരുന്നില്ല..\"
അവളെ നോക്കി ഒരു ചിരിയോടെ ചോദിച്ചു കൊണ്ട് തല തുടച്ചുകൊണ്ട് ഇരുന്ന ടവ്വൽ സ്റ്റാൻഡിൽ വിരിച്ചിട്ടു..


\"രാത്രി സാധാരണ ഉറക്കം കുറവാണ്..\" അതേ ചിരിയോടെ അവളുടെ മറുപടിയും എത്തി..


\"തൻറെ മെഡിസിൻസ് ഒക്കെ എങ്ങനെയാ..\" അവൾടെ അടുത്ത് ബെടിലേക്ക് ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു..


\"അതിൻറെ കോഴ്സ് തീരാറായി.. ഇനിയെങ്ങനെയാന്നറിയില്ല.. രണ്ടാഴ്ച കഴിഞ്ഞ് ഡോക്ടറിനെ കാണാൻ പോകണം..\"
മെല്ലേ അവൾ പറഞ്ഞു..


\"മ്മ്..അവിടത്തെ തൻ്റേ ജോലി..\"
എന്തോ ഓർത്ത പോലെ ഞാൻ ചോദിച്ചു..


\"ആക്സിഡന്റിനുശേഷം പോയിട്ടില്ല.. ഒന്നും ഓർമ്മയില്ലാത്ത എവിടെ പോയിരുന്ന് എന്ത് ചെയ്യാനാ..
അച്ചുവും അപ്പവും വല്ലാത്ത സപ്പോർട്ട് ആയിരുന്നു.. എങ്ങും ഇടാതെ വീട്ടിൽ തന്നെ പൊന്നുപോലെ  നോക്കി എന്നെ... അച്ഛനും ചെറിയമ്മയ്ക്കും അതിൽ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല.. പെൺമക്കൾ ഇല്ലാത്ത സങ്കടം ഞാൻ അടുത്ത് ചെന്നപ്പോഴാണ് ചെറിയമ്മയ്ക്ക് മാറി വന്നത്.. എന്നോട് അവർക്കുള്ള ഇഷ്ടം അറിഞ്ഞിട്ടും ഞാൻ മാറി നിന്നതാ.. സ്വന്തം അമ്മ മാറ്റി നിർത്തി.. പിന്നെ പാതിവഴിയിൽ നിന്ന് എന്നെ ചേർത്തു പിടിച്ചിട്ട് പിന്നീട് ഒറ്റയ്ക്കിട്ടിട്ട് പോയാൽ സഹിക്കില്ല അത..\"
എന്തോ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. ആ വാക്കുകൾ അവൾ അപൂർണമാക്കി നിർത്തിയത് പോലെ..


\"അതൊക്കെ വിടു.. നമുക്ക് തമ്മിൽ അധികം ഒന്നും അറിയില്ല...ഒരുമിച്ചുള്ള ഒരു ലൈഫ് തുടങ്ങാൻ നമ്മുക്ക് എന്തായാലും കുറച്ചു സാവകാശം വേണം  അതുകൊണ്ട്... ഫ്രണ്ട്സ്..\"
അവളുടെ മനസിലും ഇതുതന്നെയാവും എന്ന് തീർച്ചയാണ്..


\"ഫ്രണ്ട്സ്..\"
മനസറിഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ മറുപടി എത്തിയത്.. ആ മറുപടിയിൽ അന്തന്നില്ലത്ത ആശ്വാസം അവളുടെ മുഖത്ത് നിയലിക്കുന്നുണ്ടയിരുന്ന്..
അതിൽ നിന്ന് തന്നെ മനസ്സിലായി അവളും അത് തന്നെയാണ് പറയാൻ ആഗ്രഹിച്ചിരുന്നത് എന്ന്...


പിന്നെയും കുറച്ചു സമയം തമ്മിൽ സംസാരിച്ചു കഴിഞ്ഞപ്പോൾ നേരത്തെ ഉണ്ടായിരുന്ന ഒരു അകലം അവളിൽ നിന്ന് കുറഞ്ഞത് പോലെ തോന്നി... തമ്മിൽ ഒരു സൗഹൃദം സ്ഥഭിക്കൻ ഇരുവർക്കും കഴിഞ്ഞിരുന്നൂ..


💜 💜 💜 💜 💜 💜 💜 💜 💜 


ദിവസങ്ങൾ പിന്നെയും കടന്നു പോയി... ഒരിക്കൽ അമ്മുവിൻറെ വാശി സഹിക്കാൻ വയ്യാതെ അവളെയും ലച്ചുവിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. അവർക്ക് എന്തൊക്കെയോ ഷോപ്പിംഗ്...അത് കഴിഞ്ഞ് നേരെ ബീച്ചിലേക്ക്... ലെച്ചുവിൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ വേണ്ട എന്ന് പറയാൻ അനന്തന് കഴിഞ്ഞില്ല...

കടലിൽ തിരമാലകളിൽ അമ്മുവിൻറെ ഒപ്പം സന്തോഷത്തോടെ നിമിഷങ്ങൾ ചിലവഴിക്കുന്ന ലച്ചുവിൽ ആയിരുന്നു അവൻറെ കണ്ണുകൾ.. ഇന്നീ ലോകത്തിൽ ഏറ്റവും അധികം സന്തോഷം അനുഭവിക്കുന്ന വ്യക്തി അവൾ ആണ് എന്ന് അവന് തോന്നിയിരുന്നു..

കളി കഴിഞ്ഞ ക്ഷീണിച്ചതയായി രണ്ടുപേരും കരയിലേക്ക് കയറി.. ലച്ചു അവിടെയിരിക്കുന്ന അനന്തന്റെ അടുത്തേക്ക് ചെന്നിരുന്നു.. അമ്മു വന്ന് അനന്തൻ്റെ മുന്നിലേക്ക് കൈ നീട്ടി കാര്യം മനസ്സിലായപ്പോൾ അവൻ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.. അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അവൾ ഐസ്ക്രീം വാങ്ങാനായി പോയി.. 


അവൾ പോകുന്നത് ഒന്ന് നോക്കിക്കൊണ്ട് അവൻ കടലിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചിരുന്നു.. തൻറെ അടുത്തിരിക്കുന്നവളെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു.. അവളും അവൻറെ ചുമലിലേക്ക് തലചാരി വെച്ചിരുന്നു..


\"Thanks..\"


\"എന്തിന്..\"


\"എൻറെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് എൻറെ ഈ ജീവിതത്തിന്.. എന്നിങ്ങനെ സ്നേഹിക്കുന്നതിന്.. എല്ലാത്തിനും..\"


\"താങ്ക്സ് ഒന്നും വേണ്ട.. എന്നെയും തിരിച്ച് ഇതുപോലെ സ്നേഹിച്ചാൽ മതി... തന്നെ കൊണ്ട് കഴിയുമ്പോൾ മാത്രം..\"

അമ്മു ഐസ്ക്രീമുമായി വന്നപ്പോൾ മൂന്നുപേരും അത് കഴിച്ചു കഴിഞ്ഞു കാറിൻ്റെ അടുത്തേക്ക് നടന്നു...


റോഡ് മുറച്ചുകടക്കാൻ നിന്നപോഴാണ് അനന്തന് കാശിയുടെ ഫോൺ വന്നത്..
അമ്മു ഓടിച്ചാടി അപ്പുറത്തേക്ക് കടന്നിരുന്നു..
ലെച്ചു അനന്തൻ അവിടെ നിൽക്കുന്നത് കൊണ്ട് പതിയെ  നടന്നു..


പെട്ടന്ന് ഒരു ഇരമ്പലോടെ റോങ് സൈഡ് കയറിവന്ന കാർ ലച്ചുവിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയി അടുത്തുള്ള വലിയ മരത്തിൽ ഇടിച്ചത്.. ഫോൺ കോൾ അവസാനിച്ച് വന്ന ആനന്ദൻ കാർ വരുന്നത് കണ്ടപ്പോൾ തന്നെ അവളെ തൻറെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു.. പക്ഷേ എന്തോ അവൾ ഒരു പ്രതിമ കണക്ക് നിൽക്കുകയായിരുന്നു..


\"നി.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..\" അവൻ മെല്ലെ കുലുക്കി കൊണ്ട് ചോദിച്ചപ്പോഴേക്കും അവൾ ബോധം മറഞ്ഞ് അവൻറെ കയ്യിലേക്ക് വീണിരുന്നു..


💜 💜 💜 💜 💜 💜 💜 💜 💜





തുടരും...




ശ്രീ🦋



എന്നെന്നും കൂടെ 💜 5

എന്നെന്നും കൂടെ 💜 5

4.7
2415

💜 💜 💜 💜 💜 💜 💜 💜 💜ഒരു മണിക്കൂറോളം ആയി ലച്ചുവിനെ ആശുപത്രിയിലേക്ക്  കൊണ്ടുവന്നിട്ട്.. പരിശോധനകളെല്ലാം കഴിഞ്ഞ് അവളെ ഒരു റൂമിലേക്ക് മാറ്റിയിരുന്നു.. അവളെ ആസ്പത്രിയിലേക്ക് കൊണ്ടുവന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ നിന്നും അച്ഛമ്മയും അച്ഛനും അമ്മയും മാമയും ഹോസ്പിറ്റലിലേക്ക് തിരിച്ചിരുന്നു..ഒന്ന് രണ്ട് തവണ കാഷ്വൽ  ചെക്കപ്പിന് അവളെ ഇവിടെ കൊണ്ടുവന്നത് കൊണ്ട് ഇവിടെയുള്ള ഡോക്ടറാണ് അവളുടെ മെഡിക്കൽ ഹിസ്റ്ററി അറിയാം... ഒരു ആക്സിഡൻറ് കൊണ്ട് അവൾക്ക് നഷ്ടപ്പെട്ടുപോയ മെമ്മറി തിരിച്ച് മറ്റൊരു  ആക്സിഡൻറ് പെട്ടെന്ന് നേരിട്ട് കണ്ടപ്പോൾ ഉണ്ടായ മെന്റൽ ഷോക്