Aksharathalukal

എൻ്റെ മാത്രം ❣️























\"എന്താടാ ഇത്..\" 
ദേഷ്യത്തോടെ മാധവ് ബാല്കണിയിൽ ഇരിക്കുന്ന അജുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..

\"എന്ത്..\"  
അവന്റെ വരവ് പ്രതീക്ഷിച്ചിരുന്നതുകൊണ്ടോ എന്തോ ഭാവഭേദമേതും ഇല്ലാതെ അവൻ ചോദിച്ചു..

\"ദേ ഇത്..\"
അവന്റെ മുന്നിൽ ഇരിക്കുന്ന ടേബിളിലേക്ക് തന്റെ കൈയിൽ ഇരിക്കുന്ന ഫയൽ ഇട്ടുകൊണ്ട് അവൻ ചോദിച്ചു..

\"കണ്ടിട്ട് നിനക്ക് മനസിലായില്ലേ..\"
ദൂരെ എങ്ങോട്ടോ കണ്ണുനട്ടിരുന്ന് അജു  ചോദിച്ചു..

\"അത് എനിക്ക് മനസിലായി..
എനിക്ക് ഇപ്പോ മനസ്സിലാവാത്തത് നിന്നേയ..\"
അവൻറെ ചോദ്യത്തിന് അജുവിന്റെ പക്കൽ മറുപടി ഒന്നും ഇല്ലായിരുന്നു... അതിനാൽ അവൻ മൗനം പാലിച്ചു..

\"എന്തേ നിനക്ക് ഒന്നും പറയാൻ ഇല്ലെ...\"
അവൻറെ മൗനത്തിന് കാരണം അറിയാത്തതുകൊണ്ട് അല്പം ദേഷ്യത്തോടെ മാധവ്  ചോദിച്ചു..

\"ഇത്.. അവളുടെ കബോർഡിൽ നിന്നും കിട്ടിയതാ.. അവൾക്ക് താൽപര്യം അതാണെങ്കിൽ പിന്നെ ഞാൻ എന്തിനാടാ..\"
അവന്റെ ഉള്ളം വല്ലാതെ നോവുന്നുണ്ടായിരുന്നു

\"പറഞ്ഞു തീർക്കാവുന്നതല്ലേഡാ നിങ്ങൾ തമ്മിലുള്ള പ്രശ്നം.. ഇത് ഡിവോഴ്സ് വരെ എത്തിക്കണോ..\"
അവൻറെ അവസ്ഥ മനസ്സിലാക്കി സൗമ്യതയോടെ മാധവൻ ചോദിച്ചു..

\"ഞാൻ ഒപ്പിട്ടിട്ടുണ്ട്.. ഇത് നീ അവളെ ഏൽപ്പിക്കണം അതിനാണ് നിന്നോട് വരാൻ പറഞ്ഞത്..\"
അവൻറെ ചോദ്യത്തെ പാടെ അവഗണിച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അജു അകത്തേക്ക് നടക്കാൻ ആഞ്ഞു..

\"ശരി നിൻറെ തീരുമാനം ആണല്ലോ ഇതുവരെ നടന്നത്..
ഞാൻ പറയുന്നത് കേൾക്കാൻ പോലും നീ തയ്യാറായിരുന്നില്ല.. ഇന്ന് ഈയൊരു കാര്യം ഞാൻ പറയുന്നത് നീ അനുസരിച്ചിരിക്കും.. ഞാൻ നിൻറെ കൂടെ വരും നീ തന്നെ അവൾക്ക് ഇത്  കൊടുക്കണം..\"
ഇവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് തന്റെ തീരുമാനം പറഞ്ഞുകൊണ്ട് മാധവ് താഴേക്ക് നടന്നു..

അവൻ പോകുന്നതൊന്നു നോക്കിയശേഷം ടേബിളിൽ ഇരിക്കുന്നു ഡൈവോഴ്സ് പേപ്പർ എടുത്ത് താൻ സൈൻ ചെയ്ത ഭാഗത്തേക്ക് ഒന്നു നോക്കി നിശ്വസിച്ച ശേഷം അവൻ ഫയൽ എടുത്തുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി..

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

ഇത് അർജുൻ..
അർജുൻ വാസവ്..
വാസവൻ മാഷിന്റെയും നിർമ്മല ടീച്ചറിന്റെയും ഒരേയൊരു മകൻ..
അർജുന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ ഒരു ആക്സിഡൻറ് മരിച്ചു.. പിന്നീട് അവനെ വളർത്തിയത് അവന്റെ അമ്മയാണ്.. അർജുൻ ഒരു ഷെഫ് ആണ്.. മുംബൈയിൽ ആയിരുന്നു...  അവൻറെ കഠിനപ്രയത്നത്തിന്റെ ഫലമായി രണ്ടുവർഷംകൊണ്ടുതന്നെ മുംബൈ സിറ്റി എന്നല്ല ഇന്ത്യയിലെ തന്നെ ടോപ്പ് ലീഡിങ് ഷെഫ്സിൽ ഒരാളായി മാറാൻ അവനു കഴിഞ്ഞു..
പിന്നീട് നാട്ടിലെക്ക് ഒരു പറിച്ചു നടൽ ആയിരുന്നു.. അവന്റെ ഇഷ്ടം അനുസരിച്ച്  ഒരു റസ്റ്റോറൻറ് നാട്ടിൽ തുടങ്ങി..
കൂടെ അവൻറെ സുഹൃത്തായ മാധവ് ശ്രീരാഗ്..

അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ മാധവിനെയും അമ്മയെയും കൂട്ടി ഒരു പെണ്ണ് കാണലിന് പോയി.. വേദ ഭദ്ര.. പരേതരായ കാർത്തികേയൻ സൗദാമിനി ദമ്പതികളുടെ മകൾ... വേദയ്ക്ക് 8 വയസ്സുള്ളപ്പോഴാണ് ഇരുവരും അവളെ വിട്ടു പിരിയുന്നത്.. പിന്നീട് അവളെ വളർത്തിയത് കാർത്തികേയൻ്റെ  അച്ഛനമ്മമാരാണ്.. സൗദാമിനി ഒരു അനാഥയായിരുന്നു..
അമ്മയുടെ സുഹൃത്തിൻറെ മകളും കൂടാതെ അമ്മയുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയും ആയിരുന്നു വേദ എന്ന് അവർ പറയുന്നുണ്ടായിരുന്നു... പ്രത്യേകിച്ച് എതിരഭിപ്രായം പറയാനൊന്നും തോന്നാത്തത് കൊണ്ട് തന്നെ കല്യാണത്തിന് അവൻ സമ്മതം പറഞ്ഞു.. അവളോട് ഒന്ന് സംസാരിക്കണം എന്ന് തോന്നിയെങ്കിലും എന്തുകൊണ്ടോ അവന് കഴിഞ്ഞിരുന്നില്ല..

രണ്ടുമാസത്തിനുള്ളിൽ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് അധികം ആർഭാടങ്ങൾ ഏതുമില്ലാതെ ലളിതമായ രീതിയിൽ ഒരു താലികെട്ട്.. അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി അവൻറെ റസ്റ്റോറന്റിന്റെ ഓപ്പൺ സ്പേസിൽ ഒരു പാർട്ടിയും നടത്തി..
എല്ലാം കഴിഞ്ഞു വന്നത് വൈകിയത് കാരണം എല്ലാവരും നേര് പോയി കിടന്നു... കൂട്ടുകാരെല്ലാം പറഞ്ഞു വിട്ടു വന്ന അജു കാണുന്നത് തന്നോട് എന്തോ സംസാരിക്കാനുള്ളത് പോലെ തന്നെ കാത്തിരിക്കുന്ന വേദയെയാണ്..

\"എന്താടോ.. കിടക്കാറായില്ലേ എല്ലാവരും കിടന്നു..\"
കൈയിലെ വാച്ച് അഴിച്ചു വയ്ക്കുന്നതിനിടയിൽ അവനവളോട് ചോദിച്ചു..

\"എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..\"
അൽപ്പം മടിയോടെ പതിഞ്ഞ ശബ്ദത്തിൽ അവൾ അവനു മറുപടി നൽകി..

\"എന്താ അത്യാവശ്യം വല്ലതും..\"
അവൾക്ക് അഭിമുഖമായി നിന്നുകൊണ്ട് അവൻ ചോദിച്ചു..

\"അതല്ല..\"
അവൻറെ മുഖത്തേക്ക് നോക്കി മറുപടി പറഞ്ഞശേഷം അവൾ തല താഴ്ത്തി നിന്നു..

\"എന്നാ നാളെ സംസാരിച്ചാൽ മതിയോ നേരം ഒരുപാടായില്ലേ.. തനിക്കും മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട്.. എനിക്കും ഒന്ന് ഉറങ്ങണം..\"
കുളിക്കാനുള്ള വസ്ത്രവും തോർത്തുമെടുത്തുകൊണ്ട് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു..

\"മതി..\"
പതിഞ്ഞ ശബ്ദത്തിൽ ഉള്ള അവളുടെ മറുപടിയും എത്തി..

\"എന്നാ പോയി കിടന്നോ ഞാനൊന്ന് ഫ്രഷാവട്ടെ..\"

അവനെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു അവൾ ബെഡിലേക്ക് കേറി കിടന്നു.. അവളെ ഒന്ന് നോക്കിയിട്ട് അവൻ ഫ്രഷ് ആവാൻ കയറി... തിരിച്ചു ഉറങ്ങുമ്പോൾ ബെഡിനോരം ചേർന്ന് അവൾ ഉറക്കം പിടിച്ചിരുന്നു... അവനും അവളുടെ അടുത്തേക്ക് വന്നു കിടന്നു...

പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി ഇരുവരും അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു... അതുകഴിഞ്ഞ് ക്ഷേത്ര കുളത്തിനടുത്തേക്ക് നടന്നു അവിടെയുള്ള പടികളിൽ ഇരുന്നുകൊണ്ട് അവൻ അവൾക്ക് പറയാനുള്ളത് കേൾക്കാനായി കാതോർത്തു..

\"തുടങ്ങിക്കോ എന്താ പറയാനുള്ളത്..\"
ചെറു ചിരിയോടെ അവൻ ചോദിച്ചു..

\"ഞാൻ ഈ അടുത്താണ് ഇവിടുത്തെ കേരള ഡാൻസ് അക്കാദമിയിലെ ഡാൻസ് ടീച്ചറായി കയറിയിരിക്കുന്നത്..
അവിടെ പോയി കുറച്ചു കഴിഞ്ഞപ്പോഴാണ് ഈ വിവാഹാലോചന വന്നത്.. സത്യത്തിൽ എനിക്ക് ഇപ്പോൾ ഒരു വിവാഹത്തിന് താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിർബന്ധത്തിൽ ആണ് ഞാൻ... അതൊരിക്കലും വേറൊരു ആളുടെ സ്നേഹം ഉണ്ടായിട്ടൊന്നും അല്ല.. പേടിയാണ് സ്നേഹിക്കാൻ അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമായിരുന്നു.. പക്ഷേ അവർ എന്നെ വിട്ടുപോയി... മുത്തശ്ശൻ്റെയും മുത്തശ്ശിയുടെ അടുത്ത് എൻ്റെ ഉള്ളിലുള്ള സ്നേഹം ഞാൻ പുറത്ത് കാണിക്കാറില്ല... പേടിയായിരുന്നു ഇനി അവരെയും കൂടെ നഷ്ടപ്പെടുമോ എന്ന്...
അച്ഛൻറെ ബന്ധുക്കളിൽ ചിലരെങ്കിലും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഭാഗ്യദോഷത്തെ കുറിച്ച് പറയാറുണ്ട്...പക്ഷേ അത് മുത്തശ്ശനും മുത്തശ്ശിയും അറിയാതെ ആയിരിക്കുമെന്നേയുള്ളൂ... അച്ഛൻറെ അമ്മയുടെയും മരണശേഷം ഞാൻ അധികമാരോടും സംസാരിക്കാറില്ല എന്ന്  പറയുന്നതാവും സത്യം...  കുറച്ചെങ്കിലും ഞാൻ മിണ്ടിയിട്ടുള്ളത് ടീച്ചർ അമ്മയോട് ആണ്...
മറ്റുള്ളവരോക്കെ ഭാഗ്യദോഷിയായിട്ട് എന്നെ മാറ്റി നിർത്തിയപ്പോൾ സ്നേഹത്തോടെ ചേർത്തു പിടിച്ചത് ടീച്ചർ അമ്മയാണ്...
ഇതെല്ലാം ഏട്ടനോട് നേരത്തെ പറയണം ഈ കല്യാണത്തിൽ നിന്നും പിന്മാറാൻ പറയണം ഇന്നുണ്ടായിരുന്നു എനിക്ക് പക്ഷേ ഇതിനുമുമ്പ് സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നില്ല..  എനിക്ക് പേടിയാ സ്നേഹിച്ചു പോയി അവസാനം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പിരിച്ചല്ലോ എന്ന് ഓർത്ത്...\"
കുളത്തിലേക്ക് നോക്കി താഴ്ന്ന സ്വരത്തിൽ അവൾ പറയുമ്പോഴും പലപ്പോഴായി അവളുടെ ശബ്ദത്തിൽ ഇടർച്ച സംഭവിച്ചിരുന്നു...

\"എടോ ഇതൊക്കെ തൻറെ വെറും..\"
അവൾ പറഞ്ഞു പൂർത്തിയാവുമ്പോഴേക്കും അവളെ തിരുത്താൻ എന്നോണം അവൻറെ സ്വരവും എത്തി...

\"തോന്നലുകളാണ് എനിക്കറിയാം പക്ഷേ അത് എൻറെ മനസ്സ് അംഗീകരിച്ചു തരുന്നില്ല.. എനിക്ക് കുറച്ചു സമയം തരുമോ എല്ലാമായിട്ട് ഒന്ന് പൊരുത്തപ്പെടാൻ..
എങ്ങനെയാ പറയേണ്ടത് എന്നറിയില്ല... എനിക്ക് ഉള്ളു തുറന്നു ഒന്ന് സംസാരിക്കാൻ പോലും ഒരു സുഹൃത്ത് ഉണ്ടായിരുന്നില്ല..\"
അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ തന്നെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞു...

\"ഫ്രണ്ട്സ് \"
വേറൊന്നും ആലോചിക്കാതെ അവൻ അവൾക്കു നേരെ കൈകൾ നീട്ടി...

\"ഞാൻ ഇത്രേം പറഞ്ഞിട്ടും വേറൊന്നും ചോദിക്കാനില്ല.. ഞാൻ കരുതിയത് എട്ടനും എന്നോട് ദേഷ്യം ഉണ്ടാകും എന്നാണ്... ഇതൊന്നും നേരത്തെ പറയാത്ത..\"
താൻ ഇത്രയും പറഞ്ഞിട്ട് വേറൊന്നും അവൻ തിരിച്ചു ചോദിക്കാത്തതിൽ തെല്ലൊരത്ഭുതത്തോടെ അവൾ അവനോട് തിരക്ക്...

\"ഈ കുഞ്ഞു തലയിലെ ആവശ്യമില്ലാത്തത് കുറെ താൻ ചിന്തിച്ചു കൂട്ടുന്നുണ്ട് ഒക്കെ അങ്ങട് മായിച്ചു കളഞ്ഞേക്ക്... ഇനിമുതൽ നമ്മൾ ഫ്രണ്ട്സ് ആണ്... തനിക്ക് എന്നോട് എന്തു വേണമെങ്കിലും തുറന്നു പറയാം... എൻറെ ഭാഗത്തു എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ തിരുത്താം...
പിന്നീട് എന്ന് നമുക്ക് ജീവിച്ചു തുടങ്ങണം എന്ന് തോന്നുന്നോ അന്ന് ഭാര്യ ഭർത്താക്കന്മാരായി നമുക്ക് ജീവിച്ചു തുടങ്ങാം അതുവരെ ഇങ്ങനെ പോട്ടെടോ...\"

അവൻറെ ചോദ്യത്തിന് മനസ്സുനിറഞ്ഞ അവൾ ഒന്ന് പുഞ്ചിരിച്ചു.. പിന്നീട് കുറച്ചുസമയം കൂടി അവിടെയിരുന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ച ശേഷമാണ് അവർ തിരികെ വീട്ടിലേക്ക് പോയത്...

വീണ്ടും ദിവസങ്ങൾ ഓടി മറഞ്ഞു... ഒരു സുഹൃത്ത് എന്ന നിലയിലും ജീവിതപങ്കാളിയിൽ നിന്ന് നില യിൽ എല്ലാം അവൻ തന്നാലാവും വിധം അവളുടെ ഉള്ളിലെ ചെറിയ ചെറിയ ഭയങ്ങളെ മാറ്റിയെടുക്കാൻ ശ്രമിച്ചു.. അതിൽ അവൻ വിജയിക്കുകയും ചെയ്തു..

ഒന്ന് രണ്ട് മാസങ്ങൾ കടന്നുപോയി.. സൗഹൃദത്തിന് അപ്പുറം തങ്ങളുടെ ഉള്ളിൽ തങ്ങളുടെ പാതിക്കായി മറ്റെന്തോ ഉണ്ട് എന്ന് ഇരുവരും തിരിച്ചറിഞ്ഞു.. പരസ്പരം അറിയാമെങ്കിൽ പോലും ഇരുവരുടെ ഭാഗത്ത് നിന്നും തുറന്നുപറച്ചിലുകൾ ഒന്നും ഉണ്ടായിരുന്നില്ല..

ആയിടക്കാണ് വാസവന്റെ സഹോദരി വിദ്യയും മകൾ കീർത്തിയും അവിടേക്ക് വന്നത്.. അവരുടെ ഭർത്താവ് സുദർശനന് ചെറിയ രീതിയിൽ ഒരു ബിസിനസ് ഉണ്ട്.. അതിൻറെ ആവശ്യത്തിനു കോയമ്പത്തൂർ അയാൾ  പോകുന്ന സമയങ്ങളിൽ ഇരുവരും അർജുന്റെ വീട്ടിൽ നിൽക്കാനാണ് പതിവ്..
അപ്പച്ചിക്ക് ചെറിയതോതിൽ വേദയോടെ നീരസം ഉണ്ട് താനും.. കീർത്തിയെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കാൻ പറ്റാത്തതിൽ ആണ് എന്നാൽ കീർത്തി തനിക്ക് പെങ്ങളാണ്.. അവിടെ ഉള്ളവർ ആരും അവരുടെ ഈ മനോഭാവം അറിയാമെങ്കിൽ കൂടെ ശ്രദ്ധിക്കാൻ നിന്നില്ല

\"ടീച്ചറെ ഞാനിന്ന് നേരത്തെ വരും റെഡിയായി നിൽക്കണം... നമുക്ക് ഒരിടം വരെ പോകാം.. ഒക്കെയ്...\"
റസ്റ്റോറന്റിലേക്ക് ഇറങ്ങാൻ നേരം വേദയുടെ കവിളിൽ ഒന്നു നുള്ളി അവളുടെ പറഞ്ഞുകൊണ്ട് അവൻ താഴേക്ക് പോന്നു...
അവളും തന്റെതായ തിരക്കുകളിലേക്ക് നീങ്ങി..

വൈകിട്ട് അവളെ കൂട്ടാൻ ഉള്ളതുകൊണ്ട് പറഞ്ഞതുപോലെ നേരത്തെ ഇറങ്ങിയെങ്കിലും വഴിയിൽ വെച്ച് അവനൊരു ആക്സിഡൻറ് സംഭവിച്ചു. ഒരു വണ്ടി നിയന്ത്രണം വിട്ടു അവൻറെ കാറിൽ ഇടിച്ചു..
അല്പസമയത്തിനകം തന്നെ കണ്ണുകൾ അടഞ്ഞു പോകുന്നതായും എന്നാൽ പാതിബോധത്തിൽ ആരെല്ലാം ചേർന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുന്നതുമായി അവൻ അറിഞ്ഞിരുന്നു

പിന്നെ കണ്ണുകൾ തുറക്കുമ്പോൾ ഐസിയുവിൽ ആണ് തലേക്കും കൈക്കും എല്ലാം  കെട്ടുകൾ ഉണ്ട് ആകെ ഒരു ക്ഷീണം പോലെ... ആദ്യം നേഴ്സിനോട് കാണണം എന്ന് ആവശ്യപ്പെട്ടത് അവളെയാണ്... ഇപ്പോൾതന്നെ റൂമിലേക്ക് മാറ്റും അതിനാൽ കുറച്ചു കാത്തിരിക്കാൻ അവർ ആവശ്യപ്പെട്ടത് കൊണ്ട് മറുത്തോന്നും പറയാതെ അവൻ അവിടെ തന്നെ കിടന്നു...

ഒരു ഉറക്കം കഴിഞ്ഞു കണ്ണു തുറന്നപ്പോൾ മുറിയിലാണ്. അടുത്തുതന്നെ അമ്മയും അപ്പച്ചിയും കീർത്തിയും ഉണ്ട്... ദൂരെ മാറി മതലിൽ ചാരി നിറകണ്ണോട് അവളും അനങ്ങാൻ കഴിയാത്തത് പോലെ നിൽക്കുന്നുണ്ട്..

ചുറ്റും അവരെല്ലാം ഉള്ളതുകൊണ്ട് എന്തോ അവളെ ഒന്ന് ചേർത്തു പിടിക്കാൻ അവന് കഴിഞ്ഞിരുന്നില്ല... പിന്നീടങ്ങോട്ട് അവൾ കാരണം ഏതുമില്ലാതെ അവനിൽനിന്ന് അകലം പാലിച്ചു അവനറിയില്ലായിരുന്നു ഇവളുടെ മൗനത്തിന് കാരണം..

പിന്നീടങ്ങോട്ടുള്ള അവളുടെ അവഗണന അവനിൽ എന്തുകൊണ്ട് വല്ലാത്ത ഒരു ദേഷ്യമാണ് നിറച്ചത്... അവൻറെ ദേഷ്യം നിറഞ്ഞ മുഖം കാരണം അവൾ അവൻറെ അടുത്തേക്ക് പോലും വരുന്നത് കുറച്ചു..

വീട്ടിലേക്ക് മാറിയപ്പോൾ പോലും അവൻറെ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ അവൻ അവളെ സമ്മതിച്ചില്ല എന്ന് പറയുന്നത്... ഹോസ്പിറ്റലിൽ വച്ച് കണ്ടതല്ലാതെ അതിനു ശേഷം അവൻ അവളുടെ മുഖം പോലും കണ്ടിരുന്നില്ല... അല്ല അവൾ അവനു മുന്നിലേക്ക് വന്നിട്ടില്ല എന്നതാണ് സത്യം...

ദിവസങ്ങൾ പിന്നെയും കടന്നു പോയി... മുറിവുകൾ എല്ലാം ഉണങ്ങി...ഹോസ്പിറ്റലിൽ പോയി തലയിലെ സ്റ്റിച്ചുകൾ എല്ലാം എടുത്തു വന്ന ദിവസം, അവൻ മുറിയിൽ ഇരിക്കുമ്പോൾ പടിവാതിൽക്കൽ ഒരു നിഴലനക്കം കണ്ടു.. നോക്കിയപ്പോൾ അവളാണ്...

ഇത്രയും ദിവസം തന്റെ മുന്നിൽ വരാഞ്ഞതിലുള്ള പിണക്കം, തന്നോട് കാട്ടിയ  അവഗണനയുടെ പിന്നിലുള്ള കാര്യം അറിയാത്തത് കൊണ്ടുള്ള ദേഷ്യം.. അങ്ങനെ എല്ലാം കൂടെ കൂടി കലർന്ന ഒരു വികാരമായിരുന്നു ആ നിമിഷം അവന്റെത്...

\"അജുവേട്ട..\"
പടിക്കൽ നിന്ന് അല്പം വിറയെലോടെ അവൾ അവനെ വിളിച്ചു

\"ഓഹ്.. ഞാൻ കരുതി തമ്പുരാട്ടി അടിയന്റെ പേര് കൂടി മറന്നു കാണും എന്ന്..\"

\"ഏട്ടാ ഞാൻ..\"

\"നീ എൻറെ മുന്നിൽ നിന്നും പോകുന്നുണ്ടോ... ഞാനാകെ ഭ്രാന്ത് എടുത്തു നിൽക്കുകയ.. എന്തിനു വന്നതാ നീ ഇപ്പോ...\"

\"ഞാ..ൻ വീടിൽ...പോ.ക്കൊട്ടെ എന്ന്..\"

\"വീട്ടിലോ നാട്ടിലോ എങ്ങോട്ടാണ് എന്ന് വെച്ചാ പൊയ്ക്കോ... എൻ്റെ മുമ്പിൽ നിന്ന് പോയാൽ മതി.. വന്നില്ലെങ്കിലും സന്തോഷം എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട ഒന്നു പോയി തരുമോ... നാശം ഏതു നേരത്തെ ആണോ എന്തോ ഇതിനെയൊക്കെ അടുത്ത് തലയിൽ വയ്ക്കാൻ തോന്നിയത്...\"

ആ നിമിഷത്തെ നിമിഷത്തിൽ ടേബിളിൽ ഉണ്ടായിരുന്ന വെയ്സ് തട്ടിയിറങ്ങി പുറത്തേക്ക് പോകുമ്പോൾ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും അവൾ തനിക്ക് മുഖം തരില്ല എന്ന്... എന്നെന്നേക്കുമായാണ് ആ വീടിൻറെ പടിയിറങ്ങിയത് എന്ന്..

ഒന്ന് രണ്ട് മാസങ്ങൾ കടന്നുപോയി... ഒരു ദിവസം അത്യാവശ്യമായ ഒരു ഫയൽ തിരഞ്ഞ് വന്നപ്പോഴാണ് അവളുടെ അലമാരിയിൽ നിന്നും ഡിവോഴ്സ് പേപ്പർ കെട്ടുന്നത്... അപ്പോൾ തനിക്ക് ബോധ്യമായി അവളുടെ അവഗണനയുടെ പിന്നിലെ കാരണം...
അതുവരെ താൻ പറഞ്ഞതിനുള്ള പിണക്കം എല്ലാം മാറ്റി അവൾ വരും എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു...

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

വണ്ടി നിർത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും അജു  മുക്തനായത്...
മാധവ് വണ്ടിയിൽ നിന്നും ഇറങ്ങി കൊണ്ട് വരാന്തയിൽ ഇരിക്കുന്ന വേദയുടെ മുത്തശ്ശന്റെ അടുത്തേക്ക് ഇരുന്നു അദ്ദേഹത്തിനോട് സംസാരിക്കുന്നുണ്ട്...
മുമ്പ് കാണുമ്പോൾ ഉള്ള തിളക്കം ഇന്നാ വൃദ്ധന്റെ മുഖത്തില്ല എന്നത് അജു ശ്രദ്ധിച്ചിരുന്നു..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അകത്തുനിന്ന് മുത്തശ്ശിയും വന്നിരുന്നു.. അജുവിനെ കണ്ടപ്പോൾ തിളക്കമില്ലാത്ത ഒരു പുഞ്ചിരി അവർ അവനായി കൈമാറി..
ഇടയ്ക്കിടെ തങ്ങളിവിടെ വരുമ്പോൾ എന്നും തങ്ങളെ നിറപുഞ്ചിരിയോടെ സ്വീകരിക്കുന്ന ആ വൃദ്ധസമ്പതികളെ അവൻ ഓർത്തു..

\"മുത്തശ്ശ എനിക്ക് വേദയെ ഒന്ന് കാണണം..\"

\"അവള് മുറിയിൽ ഉണ്ട് മോൻ ചെല്ലു..\"

അവരെ ഒന്ന് നോക്കിയ ശേഷം അവൻ അകത്തേക്ക് നടന്നുകൊണ്ട് മുകളിലേക്കുള്ള പടി കയറാൻ ഒരുങ്ങി

\"അജു മുകളിൽ അല്ല ഇടനാഴി കഴിഞ്ഞുള്ള ആദ്യത്തെ മുറി..\"
അവൻ പോകുന്നത് നോക്കി കൊണ്ട് മാധവ് വിളിച്ചുപറഞ്ഞു...

സംശയത്താൽ അജുവിന്റെ  ഒന്ന് ചുളിഞ്ഞു കാരണം തനിക്കറിയാവുന്ന വേദ മുകളിലെ അവളുടെ മുറിയിൽ അല്ലാതെ ഇവിടെ വന്നാൽ വേറെ ഒരു മുറിയിലും കിടക്കാറില്ല..
ഇവിടെ വരുമ്പോൾ ഇടയ്ക്ക് തന്നോട് പിണങ്ങി കഴിഞ്ഞാൽ പോലും മുഖം വീർപ്പിച്ചുകൊണ്ട് മാറി ബെഡിന് ഒരു ഓരം ചേർന്ന് പിണങ്ങി കിടക്കും.. കുറച്ചുകഴിഞ്ഞ് ഉറങ്ങിയെന്ന് പോലെ  നടിച്ച് തന്നോട് ഒട്ടിക്കിടക്കും..

ചിന്തകൾക്കൊടുവിൽ ഇടനാഴി കടന്നുള്ള മുറിയിലെ വാതിൽ അവൻ മെല്ലെ തുറന്നു... ഒരു ഇരുട്ട് മുറി പോലെ... മുറിയിലെ ജനലിന്റെ ഒരു പാളി മാത്രം തുറന്നിട്ടുണ്ട്... ബെഡിന് താഴെ ആരോ തളർന്നു കിടക്കുന്നപോലെ... അത് അവൾ അല്ല ഒരു ക്ഷീണിച്ച സ്ത്രീരൂപം പോലെയാണ് എനിക്ക് തോന്നിയത്...

\"വേദ..\"

\"വേദ..\"

അകത്തേക്ക് കയറിക്കൊണ്ട് അവളെ വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല കൈ എത്തിച്ച് ഞാൻ മുറിയിലെ വെളിച്ചം ഇട്ടു...
ആ സ്ത്രീ രൂപം മുഖം പൊത്തി ശേഷം കണ്ണുകൾ വെളിച്ചത്തോട് ഒന്ന് പൊരുത്തപ്പെട്ട് വന്നപ്പോൾ മുഖം മറച്ചിരുന്ന കൈകൾ മാറ്റി.. ഞാൻ തറഞ്ഞു നിന്ന് പോയിരുന്നു \'ഭദ്ര\' അറിയാതെ എന്റെ നാവിൽ നിന്നും ഞാൻ വളരെ ഇഷ്ടത്തോടെ വിളിച്ചിരുന്നു അവളുടെ പേര് വന്നു...

അത് കേട്ടതുപോലെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... മുമ്പും എന്റെ ചോദ്യങ്ങൾക്ക് ഇടയ്ക്കിടെ കിട്ടാറുണ്ടായിരുന്നു ഹൃദയം നിറഞ്ഞ അവളുടെ പുഞ്ചിരി...
എന്നാൽ ആ കണ്ണുകൾക്ക് മുമ്പത്തെപ്പോലെ തിളക്കമില്ല... നിലത്തുനിന്ന് ആയാസപെട്ടവൾ എഴുന്നേറ്റ് ബെഡിൽ ഇരുന്നു... ഞാനും അവളുടെ മുഖത്തേക്ക് നോക്കി അവിടെ അടുത്തു കിടന്ന കസേര വലിച്ചിട്ട് അവൾക്ക് അഭിമുഖമായിരുന്നു.. കയ്യിൽ ഉണ്ടായിരുന്ന ഫോൺ അടുത്തുള്ള ടേബിളിൽ വച്ചു...

\"ഇത് തൻറെ ഷെൽഫിൽ നിന്നും കിട്ടിയതാണ്... തനിക്ക് ഡിവോഴ്സ് വേണമെങ്കിൽ പറഞ്ഞാൽ മതിയായിരുന്നില്ലേ ഒന്നും മിണ്ടാതെ ചുമ്മാ.. ഞാൻ സൈൻ ചെയ്തിട്ടുണ്ട്.. ഇത് തരാനാ വന്നത്.. താനിത് സൈൻ ചെയ്തിട്ട് തന്നാൽ ഞാൻ പോകുന്ന വഴിക്ക് വക്കീലിനെ ഏൽപ്പിച്ചോളാം.. അപ്പോ പിന്നെ കാര്യങ്ങളെല്ലാം എളുപ്പമാകുമല്ലോ...
ദാ പേന.. താൻ ഒപ്പിട്ടു വെച്ചേ ഞാൻ മുത്തശ്ശിയെ  കണ്ടിട്ട് വരാം...\"
അവൻ പുറത്തേക്കിറങ്ങിയപ്പോൾ അവൾ അവൻ തന്ന ആ ഫയലിലേക്കൊന്നു നോക്കി എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് തെളിഞ്ഞിരുന്നു...

അവൻ കൊടുത്ത ഫയലിൽ സൈൻ ചെയ്ത ശേഷം അത് ബെഡിൽ വച്ച് ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അടുത്തുള്ള ഷെൽഫിൽ എന്തോ തിരഞ്ഞു തേടിയത് കയ്യിൽ എത്തിയപ്പോൾ അവളുടെ കണ്ണുകളിൽ ഒരു തിളക്കം തെളിഞ്ഞു.. കയ്യിൽ കിട്ടിയ ബ്ലേഡ് കൈത്തണ്ടിനോട് ചേർത്തു പറയാൻ നിന്നപ്പോൾ പെട്ടെന്ന് എന്തോ ശക്തിയിൽ മുഖത്ത് പതിഞ്ഞു... ആകെ ഒരു പുകച്ചിലാണ് അവൾക്ക് അനുഭവപ്പെട്ടത് നോക്കുമ്പോൾ കോപത്താൽ ജ്വലിച്ചു നിൽക്കുന്ന അർജുനെയാണ് അവൾ കണ്ടത്..

ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് ഫോൺ അവിടെ മറന്നുവെച്ചത് അവൻ ഓർത്തത്.. ഷോപ്പിൽ നിന്നും ഇടക്കിടക്ക് കോൾ വരുന്നത് കാരണം ഫോൺ ഇപ്പോഴും കയ്യിൽ വലിക്കുകയാണ് പതിവ് അത് എടുക്കാൻ മുറിയിലേക്ക് ചെന്നപ്പോഴാണ് അവൾ ധൃതിയിൽ എന്തോ തിരയുന്നത് കണ്ടത് എന്താണെന്ന്  സൂക്ഷിച്ചു നോക്കിയപ്പോഴാണ് ബ്ലേഡ് എടുത്ത് കയ്യിലേക്ക് ചേർത്ത് വരയാൻ പോകുന്നത് ശ്രദ്ധിച്ചത്.. പിന്നൊന്നും നോക്കിയില്ല കൊടുത്തു മുഖമടച്ചൊന്ന്...

\"എന്താടി നിനക്ക് ആഹ്..ചാവാൻ നോക്കുന്നു അവള്.. എന്താ നിൻറെ പ്രശ്നം.. കോലം കണ്ടില്ലേ അവളുടെ.. ആരോടാ നീ വാശി കാണിക്കുന്ന എന്നോടോ..പറ..പറ ഭദ്രേ നിന്നോട ആണ് ഞാൻ ഈ ചോദിക്കുന്നത്...\"

മറുപടി എന്ത് പറയും എന്നറിയാതെ അവൾ അവൻറെ നെഞ്ചിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു... അവൻറെ കൈകളും അവളെ ചേർത്തുപിടിച്ചിരുന്നു..

ചേർത്തുപിടിച്ച അവളുടെ കൈകൾക്ക് കുറച്ചു കഴിഞ്ഞപ്പോൾ ബലക്ഷയം സംഭവിക്കുന്നത് അനുഭവപ്പെട്ടു അവളുടെ മുഖമുയർത്തി നോക്കിയപ്പോൾ തന്നെ അവൾ അവൻറെ കയ്യിലേക്ക് ബോധം മറഞ്ഞു വീണിരുന്നു..

\"ഭദ്രേ ഡാ മോളെ കണ്ണ് തുറക്ക്.. ഭദ്രേ..\"
അവളുടെ മുഖത്ത് പയ്യെ തട്ടി തട്ടിയാവാൻ അവളെ ഉണർത്താൻ നോക്കി.. അവൾ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതും കൈകളിൽ കോരി അവളെ കട്ടിലിൽ കിടത്തിക്കൊണ്ട് മാധവിനെ വിളിച്ചു...

\"മാധവ്..\"
പെട്ടെന്നുള്ള അജുവിന്റെ അലർച്ച കേട്ട് ഉമ്മറത്തിരുന്ന് മാധവ് അകത്തേക്ക് വന്നു...

\"എന്താടാ എന്താ പറ്റിയത്\"

\"എടാ എന്നെ ചേർത്തുപിടിച്ച് കരയുവായിരുന്നു പെട്ടെന്ന് ബോധം മറഞ്ഞു ഒന്ന് നോക്കടാ വേഗം..\"
അവനോട് എന്ത് എങ്ങനെ പറയണം എന്ന് തീർച്ചയുണ്ടായിരുന്നില്ല..
മധുവും വേഗം തന്നെ കാറിലിരുന്ന് തന്റെ മെഡിക്കൽ എക്യുമെൻസ് എടുത്തുകൊണ്ടുവന്നു വേധയെ പരിശോധിച്ചു...

\"കുഴപ്പമൊന്നുമില്ല ബിപി കുറഞ്ഞത... ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട് ഇപ്പോൾ കുറച്ചു കഴിയുമ്പോൾ ഒക്കെ ആവും..\"
ഇഞ്ചക്ഷൻ എടുത്ത സിറിഞ്ച് എല്ലാം മാറ്റിക്കൊണ്ട് തിരിഞ്ഞപ്പോഴാണ് മാധവ് ബേഡിൽ അരികിലിരുന്ന ഫയൽ കണ്ടത് അത് തുറന്നു നോക്കിയപ്പോൾ അവൾ അതിൽ സൈൻ ചെയ്തിരിക്കുന്നത് അവൻ കണ്ടു..

\"അവള് സൈൻ ചെയ്തിട്ടുണ്ട്... നിൻറെ ആവശ്യം നടന്നല്ലോ കൊണ്ടുപോയി ആർക്കാണ് എന്ന് വെച്ചാൽ കാണിച്ചിട്ട് ഡിവോഴ്സ് കൊടുക്ക്..\"
അല്പം പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞുകൊണ്ട് മാധവ് പുറത്തേക്ക് നടന്നു...

\"മാധു.. എന്താടാ അവൾക്ക് പറ്റിയത്.. അവളുടെ കോലം കണ്ടിട്ട് സഹിക്കുന്നില്ലഡാ... എനിക്ക് വേണ്ടത് ഡിവോഴ്സ് അല്ല.. എൻറെ ഭദ്രേയാ.. എല്ലാം തുറന്നു പറഞ്ഞ ഒരു ജീവിതം തുടങ്ങാൻ നിന്നപ്പോൾ എനിക്ക് ആ നശിച്ച ആക്സിഡൻറ്... അതിനുശേഷം ആണ്  ഞങ്ങൾക്കിടയിൽ ഓരോ പ്രശ്നങ്ങൾ വന്നത് അവൾ എന്നോട് മിണ്ടാതെ ആയത്.. ആ ദേഷ്യത്തിൽ ഞാൻ അവളുടെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു എനിക്ക് അവളോട് അല്ലേടാ എൻറെ മനസ്സിലുള്ളത് എന്തും അതേപടി പറയാൻ പറ്റൂ...എനിക്ക് വേറെ ആരാ ഉള്ളത് പക്ഷേ അവള്... ഇപ്പോൾ കൈ മുറിക്കാൻ നോക്കിയഡാ... ഞാൻ കണ്ടില്ലായിരുന്നെങ്കിൽ എൻ്റെ  ഭദ്ര...\"
സന്തോഷമോ സങ്കടമോ അങ്ങേയറ്റം നിൽക്കുന്ന ഒരു അവസരങ്ങളിൽ മാത്രമാണ് മാധവിനെ മധു എന്ന് അർജുൻ വിളിക്കാറുള്ളത്... അവനോട് പറയുമ്പോൾ എല്ലാം പലപ്പോഴായി അവന്റെ ശബ്ദം ഇടറിയുന്നു..

\"എനിക്കറിയാവുന്നത് അന്ന് രാവിലെ മുതലുള്ള സംഭവങ്ങളാണ്.. അത് അവൾ ഇവിടെ വന്നശേഷം ഞാൻ ഒരുപാട് നിർബന്ധിച്ചത് കൊണ്ട് മാത്രം പറഞ്ഞതാണ് ഇതെല്ലാം.. നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിൻറെ ഇടയിൽ നടന്നിട്ടുണ്ട്... ഇത് കേട്ട് കഴിഞ്ഞ് നീ ഇതിനൊരു തീരുമാനം ഉണ്ടാക്കണം.. പലപ്പോഴായി ഞാനത് നിന്നോട് സംസാരിക്കാൻ നിന്നിരുന്നെങ്കിലും നീ കേൾക്കാൻ തയ്യാറായിരുന്നില്ല പക്ഷേ ഇപ്പോൾ നീയായി തന്നെ ഇതെല്ലാം അറിയാൻ ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ട് മാത്രം ഞാൻ പറയാം...\"
അവൻറെ അവസ്ഥ മനസ്സിലാക്കി മാധവ് പറഞ്ഞപ്പോൾ അർജുനും ഓർക്കുകയായിരുന്നു പലപ്പോഴായി അവൻ തന്നോട് എന്തെല്ലാമോ പറയാൻ അവളുടെ കാര്യമായത് കാരണം വേണ്ട എന്ന് ഒഴിഞ്ഞു മാറിയതാണ്.. വീണ്ടും മനസ്സിനെ നോവിക്കാൻ എന്തുകൊണ്ടോ തോന്നിയിരുന്നില്ല പക്ഷേ അത് താൻ കേൾക്കണമായിരുന്നു എന്ന് പോലും അവൻറെ മനസ്സിൽ ചിന്തിച്ചു

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

അവൻ പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് അവൾ ഡാൻസ് അക്കാദമിയിൽ പോകാനുള്ള കാര്യങ്ങൾ ശരിയാക്കി.. വൈകിട്ട് തിരിച്ചുവന്ന് അവനുവേണ്ടി കാത്തിരുന്നു... എന്നാൽ എത്താമെന്ന് പറഞ്ഞ നേരമായിട്ടും അവനെ കാണാത്തതിൽ അവൾക്ക് എന്തോ വയ്യായ്ക തോന്നിയിരുന്നു അതിനാൽ തന്നെ മാധവിനെ വിളിച്ച് അന്വേഷിച്ചിരുന്നു അവൻ ഇപ്പോൾ തന്നെ എത്താം എന്ന് പറഞ്ഞത് കൊണ്ട് അവനെ കാത്തു വാതിൽ പടിയിൽ നിന്നും... അവൻ വന്നതും അവളെയും അമ്മയെയും എല്ലാം കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചു... എന്തുകൊണ്ടോ അവളുടെ ഉള്ളം അക്കാരണമായി ഒരു ഭയം വന്നു ചേർന്നിരുന്നു... നെഞ്ച് ക്രമാതീതമായി മിടിച്ചിരുന്നു... അരുതാത്ത എന്തോ കേൾക്കാൻ പോകുന്നു എന്നപോലെ തന്റെ ഉള്ളിൽ നിന്നാരോ പറയുന്നതായി അവൾക്ക് തോന്നി...

നേരെ ചെന്നുനിന്നത് ഐസുവിന് മുന്നിലാണ്... അജുവിന് ഒരു ആക്സിഡൻറ് പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല അവൾക്ക്... ചില്ലു വാതിലിൽ കൂടെ അവൻറെ മുഖം കണ്ടപ്പോൾ തന്നെ നിർമല അമ്മ ബോധരഹിതയായി വീണു... മാധവ് അമ്മയെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി...

അപ്പച്ചിയും കീർത്തിയും അവരാൽ കഴിയുന്ന രീതിയിൽ തന്നെ അവളെ കുത്തു വാക്കുകൾ പറഞ്ഞു.. അവളുടെ ദോഷം കാരണമാണ് അവൻ ഇങ്ങനെയെല്ലാം വന്നതെന്നും അങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു അവൾ ഒന്നും കേൾക്കുന്നില്ലയിരുന്നു എന്നതാണ് സത്യം... ഏതോ ലോകത്ത് എന്നപോലെ ആയിരുന്നു അവളുടെ നിൽപ്പ് ...

സ്നേഹിച്ചു തുടങ്ങുമ്പോൾ തന്നെ തന്നിൽ നിന്നും പിരിക്കാൻ വേണ്ടിയാണോ എന്ന ചോദ്യം അവൾ തൻറെ ദൈവങ്ങളോട് ചോദിച്ചു...
രണ്ട് കൈകളും കൊണ്ട് താലി കൂട്ടിപ്പിടിച്ച് അവൾ വെറും നിലത്ത് ഊർന്നിരുന്നു..

പിന്നീട് അവൻറെ അടുത്ത് ചെല്ലുമ്പോൾ പോലും താൻ കാരണമാകുമോ അവന് ഇങ്ങനെയെല്ലാം വന്നത് എന്ന് തോന്നലിൽ അവനെ നോക്കി കൊണ്ട് തന്നെ ആ മുറിയിൽ ഒരു വശത്തേക്ക് അവൾ മാറിനിന്നു ഇനി താൻ അടുത്തേക്ക് എങ്ങാനും ചെന്ന് കഴിഞ്ഞാൽ അപ്പച്ചി പറഞ്ഞതുപോലെ...

പിന്നെ അവൻറെ ദേഷ്യം ചെറിയ കാര്യങ്ങൾക്ക് പോലും തന്നെ അവൻ മാറ്റിനിർത്തുന്നത്... കീർത്തിയെ കൊണ്ട് അവന് വേണ്ട കാര്യങ്ങൾ ചെയ്യിക്കുന്നത്.. അവൻ അവളുടെ ഉള്ളിലിരിപ്പ് അറിയുന്നില്ല എന്നവൾക്ക് പൂർണ ബോധ്യം ഉണ്ട് കാരണം അവൾക്കറിയാം അജുവിന്റെ മനസ്സിൽ ഒരു സഹോദരി സ്ഥാനം മാത്രമാണ് കീർത്തിക്ക്ന്ന്.. എന്നാൽ അവളുടെ ഉള്ളിലോ..

ഹോസ്പിറ്റലിൽ അവനെ കാണിക്കാനുള്ള കീർത്തിയുടെ പരിചരണം വീട്ടിൽ വന്നപ്പോൾ കുറഞ്ഞു.. അവനു വേണ്ടതെല്ലാം അവൾ അമ്മയുടെ കയ്യിൽ കൊടുത്തയച്ചിരുന്നു എന്നാൽ അവന് മുന്നിലേക്ക് പോകാൻ എന്തുകൊണ്ടോ അവളുടെ മനസ്സ് വിസമ്മതിച്ചിരുന്നു.. അന്ന് അവൻ തന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ,ഒന്ന് സംസാരിച്ചിരുന്നെങ്കിൽ, ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തനിക്ക് ഇത്രയും മനസ്സ് നീറ്റാണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി..

എന്നാലും ഇടയ്ക്കിടയ്ക്ക് എല്ലാം മറഞ്ഞു നിന്നവനെ കാണുമ്പോഴും ഉള്ളിൽ ഒരു പിടപ്പാണ്... പിന്നീട് അവനെ കാണാനും സംസാരിക്കാനും ധൈര്യം സംഭരിച്ച് പോയപ്പോൾ ഉള്ള അവൻറെ പ്രതികരണവും അവളെ ഒരുപാട് തളർത്തിയിരുന്നു അതുകൊണ്ടാണ് മാറിനിന്നത്..

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

\"എന്റെ അറിവില് ആ ഡിവോഴ്സെ പേപ്പർ അവിടെ വെച്ചത് അവളല്ല കീർത്തി ആവാനാണ് സാധ്യത.. നീ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമാണ് നിങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നത്... അവൾ നിൻറെ മുന്നിൽ വന്നതല്ല കേൾക്കാൻ നീ കൂട്ടാക്കിയില്ലല്ലോ..
ഇപ്പോൾ അവളുടെ അവസ്ഥ കണ്ട് പാവം തോന്നിയിട്ട് കാര്യമില്ല അജു.. അവളുടെ മനസ്സിൽ മുമ്പേ ഇതുപോലെയുള്ള ഓരോ ചിന്തകൾ ഉണ്ടായിരുന്നു എന്നും നിനക്കറിയാവുന്നതാണ് പിന്നെ എന്തുകൊണ്ടാണ് അവൾ ഒക്കെ കേൾക്കാതിരുന്നത്...\"

\"മധു ഞാൻ ഒരിക്കലും അവൾ ഇങ്ങനെ ഒരു അവസ്ഥയിലേക്ക്...\"

\"അജു എനിക്ക് മനസ്സിലാവും.. നീ ടെൻഷൻ ആകണ്ട.. അവൾക്ക് ഒരു കുഴപ്പവുമില്ല.. പിന്നെ ഇപ്പോൾ ഡിപ്രഷൻ ഉള്ള മരുന്ന് കഴിക്കുന്നുണ്ട്.. തീരാറായി..കുറച്ച് സമയം അവൾക്ക് കൊടുത്താൽ മതി അവൾ കംപ്ലീറ്റ് ആയി ഓക്കേ ആകും.. നീ അവൾക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തണം... ഡിവോഴ്സ് പേപ്പർ അങ്ങോട്ടു കേറി കളഞ്ഞേക്ക് കേട്ടല്ലോ..\"
സാവകാശത്തിൽ അവനെ പറഞ്ഞ് മനസ്സിലാക്കി അവസാനം ഭീഷണിയുടെ സ്വരത്തിൽ അവൻ പറഞ്ഞു നിർത്തി..

\"കേട്ടു.. മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞിട്ട് അവളെ വീട്ടിലേക്ക് കൊണ്ടുപോകുവാ ഞാൻ.. നീ വാ..\"
കണ്ണീരു തുടച്ചുമാറ്റി അവൻ അകത്തേക്ക് നടന്നു..

ഇരുവരും മുത്തശ്ശൻ്റെ മുറിയിലേക്ക് നടന്നു...അകത്തേക്ക് കേറിയപോൾ ഇരുവരും എന്തോ സംസരിച്ചിച്ചുകൊണ്ട് കട്ടിലിൽ ഇരിക്കുവയിരുന്ന്..
അജു അവർക്ക് മുന്നിൽ മുട്ടിലിരുന്നുകൊണ്ട് അവരുടെ രണ്ടുപേരുടെയും കൈകൾ കൂട്ടിപ്പിടിച്ച് കൊണ്ട് അതിൽ തല മുട്ടിച്ചിരുന്ന്..

\"അറിഞ്ഞുകൊണ്ടു അല്ലെങ്കിലും ഇപ്പോഴുള്ള അവളുടെ ഈ അവസ്തയ്ക്ക് ഞാൻ ഒരു കാരണം ആണ്... എന്നോട് രണ്ടുപേരും ക്ഷമിക്കണം.. ഞാൻ കൊണ്ടുപോയിക്കൊട്ടെ എൻ്റെ ഭദ്രേയെ... ഇനി ഒരിക്കലും ആ കണ്ണ് നിറക്കില്ല ഞാൻ വാക്കു തരുവ...
കൊണ്ടുപോക്കൊട്ടെ...\"
മറുപടിയായി ഇരുവരും അവനെ ചേർത്തുപിടിച്ച് തങ്ങളുടെ ഉള്ളിൽ വിങ്ങൽ ഒഴുക്കി കളഞ്ഞു..

അവിടെ നിന്നും യാത്ര തിരിക്കുമ്പോൾ അജുവിൻ്റെ നെഞ്ചോട് ചേർന്ന് അവൻറെ ഭദ്രയും ഉണ്ടായിരുന്നു...

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

വണ്ടിയുടെ ശബ്ദം കേട്ട് നിർമലാമ്മ വാതിൽ തുറന്നു പുറത്തേക്കിറങ്ങി... കാറിൽനിന്ന് ഇറങ്ങുന്ന മാധവിനേ കണ്ടു ഒന്ന് ചിരിച്ചു.. അവൻറെ കൂടെ ഉണ്ടായിരുന്ന അജുവിനെ ശ്രദ്ധിക്കാതെ അവർ അകത്തേക്ക് നടക്കുവാൻ തുടങ്ങി...

\"നിർമലാമ്മേ.. എന്തേലും കഴിക്കാൻ എണ്ടക്കാണെ.. എൻ്റെ കൊച്ചിന് നല്ല ക്ഷീണം ഉണ്ട്.. അവള് ഇറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മതി..\" അമ്മയെ നോക്കി കുറുമ്പോടെ പറഞ്ഞുകൊണ്ട് അവൻ അവളെ അടുത്കൊണ്ട്  അകത്തേക്ക് നടന്നു..

അവൻറെ സംസാരം കേട്ട് സംശയത്തോടെ തിരിഞ്ഞുനോക്കിയ നിർമലാമ കാണുന്നത് വേദയേ കയ്യിൽ എടുത്തു കൊണ്ട് വരുന്ന അർജുനയാണ്.. അവരുടെ കണ്ണൊന്നു വിടർന്നു എന്തോ ചോദിക്കാനായി മുന്നോട്ട് അഞ്ഞാപ്പൊഴേക്കും മാധവ് അവരെ വിലക്കി..

അവൻ അവളെയും കൊണ്ട് തൻ്റെ മുറിയിലേക്ക് നടന്നു.. അവളെ കട്ടിലിൽ കിടത്തി..
നന്നായി പുതപ്പിച്ചു കൊടുത്തു...
അവളുടെ നെറ്റിയിൽ മുത്തി പുറത്തേക്ക് ഇറങ്ങി...
താഴെ ഹോളിൽ ഇരിക്കുന്ന നിർമലാമ്മയുടെ അടുത്ത് വന്ന് അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു..

\"തരനുള്ളത് ഇങ്ങ് തന്നേക്ക് അമ്മ.. കുറച്ചു ആൾക്കാരെ ഒന്ന് കാണാനുള്ളത..\"അമ്മയുടെ കൈ അടുത്ത് തൻറെ മുഖത്തേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു..അടുത്ത നിമിഷം തന്നെ ആ കൈ അവൻറെ മുഖത്ത് ഇരുവശവും മാറി മാറി പതിഞ്ഞു..

\"അജൂ ഇനി നീ കാരണം എൻറെ കുഞ്ഞിൻ്റെ കണ്ണ് നിറഞ്ഞ..\" ഒരു താക്കീത് പോലെ പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി..

\"അമ്മ ഇത് നേരത്തെ തന്നിരുന്നെങ്കിൽ നീ എന്നെ നന്നായേനെ..\" അമ്മ പോകുന്നത് നോക്കി നിന്ന് അർജുന്റെ തോളിലൂടെ കൈയിട്ട് മാധവ് പറഞ്ഞു.. അതിനു മറുപടിയായി അജു  അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...

\"നീ എന്നെ നോക്കി പേടിപ്പിക്കും ഒന്നും വേണ്ട ഉള്ള കാര്യമാണ്  ഞാൻ പറഞ്ഞത്.. അല്ല പോവണ്ടേ അപ്പച്ചിക്കും മോൾക്കും രണ്ടെണ്ണം കൊടുക്കാൻ...\"
അവനോട് പറഞ്ഞുകൊണ്ട് മാധവ് പുറത്തേക്കിറങ്ങി...

\"അമ്മേ അവളെ ഒന്ന് നോക്കിയേക്ക്.. ഇപ്പോൾ എഴുന്നേൽക്കാൻ സാധ്യതയില്ല ഞങ്ങൾ ഒന്നും പുറത്തു പോയേചും വരാം അത്യാവശ്യമാണ്..\"
ഗൗരവത്തോടെ അടുക്കളയുടെ വാതിൽക്കൽ ചെന്ന് നിന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.. എന്തെല്ലാമോ മനസ്സിലായ മാതിരി അമ്മയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

മാധവിന്റെ വണ്ടി വന്നു നിന്നത് അത്യാവശ്യം വലുപ്പമുള്ള ഒരു ഇരുനില വീടിനു മുന്നിലാണ്...
വണ്ടിയുടെ ശബ്ദം കേട്ട് അകത്തു നിന്നും സുദർശൻ പുറത്തേക്ക് വന്നു..

\"അപ്പച്ചി ഇല്ലേ അങ്കിൾ..\"
അകത്തേക്ക് കയറുന്നതിന്റെ ഇടയിൽ അർജുൻ ചോദിച്ചു...

\"ഉണ്ടല്ലോ നീ അകത്തേക്ക് വാ..വാ മാധു...\"
അവരെ രണ്ടുപേരെയും ഒരു ചിരിയോടെ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു

\"വിദ്യെ  ദേ അജു വന്നിരിക്കുന്നു..\"
നടക്കുന്നതിന്റെ ഇടയിൽ അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചു പറഞ്ഞു...

\"അജുവേട്ട ഇപ്പോ വന്നതെ ഒള്ളു..\"
അജുവിന്റെ പേര് കേട്ടപ്പോൾ
തന്നെ മുറിയിൽ നിന്നും ഒരു ലോഡ് പുട്ടി വാരിപ്പൂശിയ ഒരു പെൺകുട്ടി ഇറങ്ങി വന്നു...

\"മ്മ്..\"
അവളെ ശ്രദ്ധിക്കാതെ അവൻ അലസമായി ഒന്ന് മൂളി..

\"അ്ഹാ അജുവോ നിനക്ക് ഈ വഴിയൊക്കെ അറിയോടാ... എന്തായാലും നീ വന്നത് നന്നായി.. ഞങ്ങൾ അവിടേക്ക് വരാൻ നിൽക്കുവയിരുന്നൂ.. ഏട്ടന് കോയമ്പത്തൂർ പോകണം നാളെ..അല്ല നീ എന്താ അവിടെത്തന്നെ നിന്നത് ഇരിക്കടാ..\"
അടുക്കളയിൽ നിന്നും ഇറങ്ങിവന്ന വിദ്യ അജുവിനോട് പറഞ്ഞു

\"അങ്കിൾ ഞാൻ വന്നത് ഒരു കാര്യം പറയാൻ ആണ്.. ഇനി ഇവരെ രണ്ടുപേരെയും അവിടേക്ക് അയക്കണമെന്നില്ല...\"
അവരുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സുദർശനന്റെ മുഖത്ത് നോക്കി സ്വല്പം ഗൗരവത്തോടെ അവൻ പറഞ്ഞു..

\"എന്താ അജു... എന്തുപറ്റി..\"
അവൻറെ സ്വരത്തിൽ ഒളിഞ്ഞു കിടക്കുന്ന ദേഷ്യം മനസ്സിലാക്കി അദ്ദേഹം ചോദിച്ചു..

\"അങ്കിൾ... ഞാനും ഭദ്രയും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം
കുറച്ചൊക്കെ അങ്കിളിനു അറിയാമല്ലോ... അതിനു രണ്ടു കാരണങ്ങൾ ആണ് ഉള്ളത്..അതിനു ഒരു കാരണം ഞാനാണ്.. ഒന്ന് അവളെ ചേർത്തു പിടിച്ചിരുന്നെങ്കിൽ ഇത്രയും വരില്ലായിരുന്നു.. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഞങ്ങൾക്കിടയിൽ  ഉണ്ടായിരുന്നുള്ളൂ... അതിത്രവും ആകാൻ കാരണം ദേ ഇവളും അപ്പച്ചിയുമാണ്... എൻറെ ഭദ്രയുടെ ഭാഗ്യദോഷം ആണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് പറഞ്ഞ് ആ പാവത്തിന് ടോർച്ചർ ചെയ്യുകയായിരുന്നു.. മുമ്പേ ഇതൊക്കെ കേട്ടിട്ടുള്ളത് കാരണം അവൾക്ക് അത്ര പെട്ടെന്ന് ഒന്നും പറ്റിയില്ല.. എന്നോട് സംസാരിക്കാൻ വന്നപ്പോൾ.. അവള് എന്നെ ശ്രദ്ധിക്കാതിരുന്നതിനുള്ള സങ്കടവും പരിഭവവും എല്ലാം ഞാൻ അവളോട് അറിയാതെ ദേഷ്യമായാണ് തീർത്തത്... എനിക്ക് ഇനി ഇതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ല... പക്ഷേ ഇവളോട് ഒരു കാര്യം എനിക്ക് ചോദിക്കണം..\"
വേദനയും ദേഷ്യവും സങ്കടവും എല്ലാം കൂടി കലർന്ന അവൻറെ സ്വരം കേട്ടപ്പോൾ അദ്ദേഹം അവന് മൗനാനുവാദം നൽകി..

\"നീ രണ്ടാഴ്ച മുമ്പ് ഞാൻ ഇല്ലാത്ത സമയം നോക്കി എന്തിനാ വീട്ടിൽ വന്നത് കീർത്തി..\"
തൻ്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു നിന്നുകൊണ്ട് ചോദിച്ചു..

\"അത് അമ്മായിയെ.. ഏട്ടൻ അവിടെ ഇല്ല എന്നത് അവിടെ വന്നതിനുശേഷം..\"
അവൻ എല്ലാം മനസ്സിലാക്കി എന്ന് മനസിലായിയെങ്കിലും എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അങ്ങനെയോ പറഞ്ഞു..

\"ഭദ്ര അവിടെനിന്ന് പോയതിനുശേഷം അമ്മ നിന്നോട് സംസാരിക്കാറില്ല.. പിന്നെ ഞാൻ അവിടെ ഇല്ലായിരുന്നു എന്ന് നിനക്കറിയാമായിരുന്നു..  വെറുതെ കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട..\"
ദേഷ്യം കാരണം അവൻറെ ശബ്ദം ഉയർന്നു പോയിരുന്നു..

\"എന്താ അജു നിനക്ക്.. നീ എന്തിനാ അവളെ..\"
അവൻറെ ദേഷ്യം മനസ്സിലാക്കി എന്നോണം അപ്പച്ചി മകളെ രക്ഷിക്കാൻ വേണ്ടി ഒരു ശ്രമം നടത്തി

\"വിദ്യയെ വേണ്ട അവൻ ചോദിക്കട്ടെ..\"
ആ ശ്രമം മനസ്സിലാക്കി എന്നോണം അങ്കിൾ അപ്പച്ചിയെ തടഞ്ഞു...

\"ഏട്ടാ.. സത്യമായും ഞാൻ അമ്മായി..\"
അമ്മയെ കൊണ്ടൊന്നും ഇനി പറ്റില്ല എന്ന് തോന്നിയപ്പോൾ സ്വയം രക്ഷിക്കാൻ എന്നാണ് അവൾ കള്ളങ്ങൾ തന്നെ വീണ്ടും നിരത്താൻ ശ്രമിച്ചു..

\"ഇനി പറ..\"
അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ അവന്റെ കൈ ഒന്നു ഉയർന്നു താന്നു..

\"ഡിവോഴ്സ് പേപ്പർ വേദയുടെ ഷെൽഫിൽ വെക്കാൻ..\"
അടികൊണ്ട വേദനയിൽ തിരിച്ചൊന്നും പ്രതികരിക്കാൻ അവൾക്ക് കഴിയുന്നുണ്ടായില്ല.. അവന്റെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടു ഉമിനീര് വിഴുങ്ങിക്കൊണ്ട് അവൾ സത്യം പറഞ്ഞു..

\"നീ എന്തിനാ ഞങ്ങളെ പിരിക്കാൻ നോക്കിയത്..\"
ഈ ഉത്തരം പ്രതീക്ഷിച്ചതാണ് എന്നാൽ അത് അവിടെ വെച്ചത് അവൾ ആകരുത് എന്ന് അവൻ ആഗ്രഹിച്ചിരുന്നു...

\"എനിക്ക് ഏട്ടനെ ഇഷ്ടമായിരുന്നു.. അമ്മയ്ക്ക് അത് അറിയാം... എല്ലാം പറയാം എന്നു കരുതി നിൽക്കുമ്പോഴാണ് ഏട്ടൻ്റെ കല്യാണം വേദയുമായി ഉറപ്പിക്കുന്നത്... അമ്മയാ അവളെ എങ്ങനെയെങ്കിലും  ഏട്ടനിൽ നിന്ന് അകറ്റി എനിക്ക് ഏട്ടനെ..\"
പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ സുദർശന്റെ കൈകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു..

\"ഈ നിൽക്കുന്നവന് നീ അവന്റെ സ്വന്തം അനിയത്തിയാണ്.. ആ നീ തന്നെ അവന്റെ ജീവിതം തന്നെ തകർക്കാൻ നോക്കിയത്... കൂട്ടിന് ഒരു അമ്മയും.. ഇനി മേലാൽ  അവരുടെ രണ്ടുപേരുടെയും സമാധാനം കളയാൻ അമ്മയും മോളും നോക്കിയാൽ.. ഇവിടുന്ന് ഏട്ടൻറെ വീട്ടിലെക്ക് എന്ന് പറഞ്ഞ് വിദ്യ പോയി എന്ന് ഞാൻ അറിഞ്ഞാൽ..\"
അത്രയും മകളോട് ഭാര്യയോടും ദേഷ്യത്തിൽ പറഞ്ഞു നിന്നെ അദ്ദേഹം മനസ്സിൽ ഓർക്കുകയായിരുന്നു തൻറെ മക്കളോടുള്ള ഒരു ഏട്ടൻറെ വാത്സല്യം നിറഞ്ഞ നിൽക്കുന്ന കുഞ്ഞ് അജുവിനെ.. വളർന്നപ്പോഴും  അവൻറെ കണ്ണുകളിൽ അവളോട് ഉള്ള വാത്സല്യം... ഒരു കുഞ്ഞിനോട് എന്ന പോലെയുള്ള സ്നേഹം മാത്രമായിരുന്നു..

\"അജു ഇവര് കാരണം ഇനി നിങ്ങൾക്ക് ഒരു പ്രശ്നം വരാതെ ഞാൻ നോക്കിക്കോളാം... മോൻ പൊയ്ക്കോ.. പിന്നെ ഇവൾ ചെയ്തതിന് ഞാൻ..\"
അവൻ ഇത്രയും ദേഷ്യം വരണമെങ്കിൽ തന്റെ ഭാര്യയുടെയും മകളുടെയും പ്രവർത്തി എത്രത്തോളം അവനെ വേദനിപ്പിച്ചു എന്നത് അദ്ദേഹത്തിന് ഊഹിക്കാൻ കഴിയുന്നതായിരുന്നു... അവനോട് മാപ്പ് പറയാൻ പോകുന്നതിനു മുൻപ് തന്നെ അദ്ദേഹത്തെ അവൻ വിലക്ക്..

\"അങ്കിൾ.. വേണ്ട.. ഞങ്ങൾ ഇറങ്ങട്ടെ..\"
അച്ഛൻ്റെ മരണത്തിന് ശേഷം ഒരു മകനോട് എന്ന വാത്സല്യത്തിൽ തന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് ഇന്ന് തൻറെ മുന്നിൽ മകൾ ചെയ്ത പ്രവർത്തി കാരണം തല കുനിച്ചു നിൽക്കുന്നത്..

അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം അവൻ അവിടെ നിന്ന് ഇറങ്ങി.. ആ സമയവും കീർത്തിയുടെയും അപ്പാചിയുടെയും നേരെ സുദർശൻ്റെ ശബ്ദം ഉയരുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നു...

\"കഷ്ടം തന്നെ ഇവൾ ഇങ്ങനെ പറയുമ്പോൾ അതിനു ഒത്തു തുള്ളാൻ നിനക്ക് ഭ്രാന്താണോ വിദ്യേ.. അമ്മമാർ മക്കളെ നല്ലവഴി  ചൊല്ലു വളർത്തേണ്ടവരാണ്.. നീയോ ഇങ്ങനെയായി എൻറെ മോളെ കൂടെ.. പറഞ്ഞിട്ട് കാര്യമില്ല എൻറെ വിധി..\"

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

മുറിയിലേക്ക് കയറി വന്നപ്പോൾ അജു കാണുന്നത് കട്ടിലിൽ ശാന്തമായി ഉറങ്ങുന്നത് വേദയെ ആണ്...
അവൻ അവളെ നന്നായി ഒന്ന് പുതപ്പിച്ചു കൊടുത്തതിനു ശേഷം കുളിക്കാൻ കയറി...ആ സമയവും ഓരോ കാര്യങ്ങൾ അവൻറെ ഉള്ളിൽ മിന്നിമാറിക്കൊണ്ടിരുന്നു...

കുളികഴിഞ്ഞ് ഇറങ്ങി അവൻ അവളുടെ അടുത്ത് വന്നു കിടന്നു...അവളെ ചുറ്റുപിടിച്ച് തന്റെ ശരീരത്തിലേക്ക് ചേർത്തു കിടത്തി അവന്റെ ശരീരത്തിലെ ചൂടും തണുപ്പും അറിഞ്ഞതുപോലെ അവൾ ഒന്ന് കുറുകിക്കൊണ്ട് അവനോട് ചേർന്ന് കിടന്നു...
അവൻ അവളെ തന്റെ രണ്ട് കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു കൊണ്ട് കണ്ണടച്ചു കിടന്നു...

മയക്കം വിട്ട് എഴുന്നേറ്റ് വേദ ആദ്യം കാണുന്നത് രോമാവൃദ്ധമായ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന സ്വർണ്ണമാലയും അതിൻറെ അറ്റത്തായുള്ള ഓം എന്ന ലോക്കറ്റും ആണ്... അർജുന്റെ നെഞ്ചിലാണ് താൻ കിടക്കുന്നത് എന്ന ബോധം വന്നപ്പോൾ അവൾ അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു... തൽഫലമായി അവൻറെ കൈകൾ അവളുടെ  ഇടുപ്പിൽ മുറുക്കി...അവൾ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചപ്പോൾ അവൻ അവളെ തിരിച്ചു കിടത്തി  ചുറ്റി പിടിച്ച് അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു...

\"അടങ്ങി കിടക്കടി..\"

നേരകിടന്നപ്പോഴാണ് അവൾ മുറി ശ്രദ്ധിക്കുന്നത്.. താൻ തറവാട്ടിൽ അല്ല നിൽക്കുന്നത് എന്ന് അവൾക്ക് അപ്പോൾ മാത്രമാണ് മനസ്സിലായത്.. അവൻ തന്നെ എന്തിന് ഇവിടേക്ക് കൊണ്ടുവന്നു എന്ന ഒരു ചോദ്യം അവളുടെ മനസ്സിൽ തെളിഞ്ഞുവന്നു... കുറച്ചു മുന്നേ അരങ്ങേറിയ സംഭവങ്ങൾ ഓക്കെ അവളുടെ കണ്ണുകളിൽ മിഴിനീർ ഉറഞ്ഞു കൂടി..

\"എന്തിനാ.. എ..ന്നെ ഇവിടേക്ക് കൊണ്ടു..വന്നത്..\"
ശബ്ദത്തിലെ ഇടർച്ച അവൻ അറിയാതെ ഇരിക്കാൻ അവൾ പരമാവധി ശ്രമിച്ചു..

\"എൻറെ ഭാര്യ എൻറെ ഒപ്പം അല്ലേ നിൽക്കേണ്ടത്..\"
അവളിലെ ആ മാറ്റം മനസ്സിലായിട്ടും അത് പുറമേ കാണിക്കാതെ അവൻ ഒന്നും കൂടെ അവളിലേക്ക് ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു..

\"ഭാര്യയോ.. കുറച്ചു..ദിവസത്തേക്ക് കൂ..ടെ അ..ല്ലേ ഇ..തൊക്കെ..\"
അതു പറയുമ്പോൾ അവളുടെ ശബ്ദം നന്നേ നീർത്തിരുന്നു ഒപ്പം വാക്കുകൾ കൂട്ടിച്ചേർക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല..

\"കുറച്ചു ദിവസത്തേക്കോ..\"
അവളുടെ കഴുത്തിൽ നിന്നും മുഖമുയർത്തി അവൻ അവളെ നോക്കി..

\"ഡിവോഴ്സ്... ആഹ്..\"
അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ അവളുടെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവൻ അവിടെ തന്നെ പല്ലുകൾ ആഴ്ത്തിയിരുന്നു..

\"ഞാൻ നിന്നെ കെട്ടിയിട്ടുണ്ടെങ്കിൽ ഞാൻ ചാവും വരെ നീ എൻറെ ഭാര്യയായിരിക്കും.. എൻ്റെ മാത്രം❣️... കേട്ടോടി..\"
അവളെ നോക്കി കണ്ണ് ചുരുക്കി അത്രയും പറഞ്ഞതിനുശേഷം മുഖംതാഴ്ത്തി കടിച്ചയിടത്ത് അവൻ തൻ്റെ സ്നേഹ ചുംബനം നൽകി...

തല ഉയർത്തി അവളെ നോക്കിയപ്പോഴാണ് കണ്ണുകൾ നിറച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് കിടക്കുന്ന തൻറെ ഭദ്ര..അത് കണ്ടപ്പോൾ എന്തോ അവന് സഹിച്ചില്ല.. ഈ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ താൻ കാരണം അവൾ ഒരുപാട് കരഞ്ഞിട്ടുണ്ട്..ഇനി അത് വേണ്ട..

\"ദേ ഭദ്രേ ചുമ്മാ കണ്ണ് നിറക്കാൻ നിന്നാൽ ഉണ്ടല്ലോ.. കിട്ടും എൻറെ കയ്യിൽ നിന്ന്.. പറഞ്ഞില്ല എന്ന് വേണ്ട..\"
ഇനിയും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് അവൻ അവളുടെ നേരെ ശബ്ദമുയർത്തി...

അവൻറെ മുഖത്തെ ദേഷ്യം കണ്ടതുകൊണ്ടോ എന്തോ അവൾ തൻറെ കണ്ണുനീരിനെ അടക്കി നിർത്തി...

\"ഓ അപ്പൊ പറയേണ്ട രീതിയിൽ പറഞ്ഞ എൻറെ ഭദ്ര കൊച്ചിന് അനുസരിക്കാൻ അറിയാം..\"
അല്പം കളിയായി അവളുടെ മുഖത്ത് നോക്കി അവൻ ചോദിച്ചു..

അവന്റെ കളിയാക്കിയുള്ള സംസാരം എന്തോ നമ്മുടെ കൊച്ചിന് അത്ര പിടിച്ചില്ല.. കണ്ണും ചുണ്ടും ഒരുപോലെ കൂർപ്പിച്ച് വെച്ച് അവൾ അവനെ നോക്കി പിന്നീട് പിണക്കം ഭാവിച്ച് മുഖം ഒരു വശത്തേക്ക് ചരിച്ചു വെച്ച് കിടന്നു..

\"ഭദ്രേ.. ഡാ ഇവിടെ നോക്ക്.. എനിക്ക് എൻറെ ഭദ്ര കൊച്ചിന് എന്ത് ഇഷ്ടമാണെന്ന് അറിയോ.. അന്ന് നിന്നോട് റെഡിയായി നിൽക്കാൻ പറഞ്ഞില്ലേ... അത് നിന്നെയും കൂട്ടി പുറത്ത് എവിടെയെങ്കിലും പോയി മനസ്സ് തുറന്നു സംസാരിച്ചു.. ഒരുമിച്ച് ജീവിച്ചു തുടങ്ങാൻ വേണ്ടിയാണ്... അപ്പോഴാണ് ആ നശിച്ച ആക്സിഡൻറ്... അപ്പച്ചിയും കീർത്തിയും എൻറെ കൊച്ചിനോട് പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്... നീ എൻറെ അടുത്ത് വരാതെ മാറി നിന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു അതാ അന്ന് നീ എന്നോട് സംസാരിക്കാൻ വന്നപ്പോഴും ഞാൻ ദേഷ്യപ്പെട്ടത്... വീട്ടിൽ പോയിട്ട് കുറച്ചു ദിവസം കഴിഞ്ഞ് നീ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ് ഞാൻ... പക്ഷേ അതുണ്ടായില്ല... ഇവിടെ ഞാൻ ഇല്ലാത്ത സമയം നോക്കി കീർത്തി നിൻറെ കബോർഡിൽ കൊണ്ടു വച്ചതാണ് ആ ഡിവോഴ്സ് പേപ്പർ.. ഞാൻ ഒരു ഫയൽ തപ്പി പോയപ്പോൾ അതവിടെ കണ്ടു.. അപ്പോൾ ഞാൻ കരുതി..\"
സങ്കടവും ദേഷ്യവും നിറഞ്ഞ മുഖഭാവത്തോടെ അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടിരുന്നു..

\"ഞാൻ അവിടെ വെച്ച് എന്ന് അല്ലേ..\"
അവനെ പൂർത്തിയാക്കാൻ അനുവദിക്കു മുൻപേ അവൾ അല്പം വേദനയോടെ തന്നെ അവനോട് ചോദിച്ചു..

\"സോറി കുഞ്ഞാ... എൻറെ ഭാഗത്തെ തെറ്റാണ്.. ഞാൻ നിനക്ക് വേണ്ടി ഇത്തിരി സമയം തന്നിരുന്നെങ്കിൽ.. നിന്നോട് ഒന്ന് സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ നമ്മൾക്കിടയിൽ ഉണ്ടായിരുന്നു.. എല്ലാം മനസ്സിലാക്കാൻ കുറച്ചു വൈകി പോയി ക്ഷമിക്കെടാ എന്നോട്..\"
അവളിലെ വേദന മനസ്സിലാക്കിയെന്നോണം ഓരോന്നും പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... ആ സമയം അവൻറെ മനസ്സിൽ തെളിഞ്ഞിരുന്നത് രാവിലെ അവളെ കാണാൻ പോയപ്പോൾ ആ മുഖത്തുണ്ടായ വിഷാദമായിരുന്നു..

\"ഏട്ടൻ എന്തിനാ കണ്ണുനിറയ്ക്കുന്നെ... അതൊക്കെ കഴിഞ്ഞതല്ലേ സാരമില്ല..\"
അവൻറെ കണ്ണുനീർ അവളെ വല്ലാതെ പൊള്ളിച്ചിരുന്നു..

\"എൻറെ കൊച്ചിനെ കരയിപ്പിച്ചതിന് കൊടുത്തിട്ടുണ്ട്.. ഇനി അപ്പച്ചിയും അവളും ഇവിടേക്ക് വരില്ല അങ്കിൾ നോക്കിക്കോളും..\"
അവളുടെ സങ്കടം മാറ്റാൻ എന്നോണം അവൻ പറഞ്ഞു..

\"തല്ലിയോ അവളെ..\"
അവൻറെ മുഖഭാവം കണ്ടു കണ്ണുമിഴിച്ച് അവൾ ചോദിച്ചു..

\"തല്ലേണ്ടി വന്നു... മര്യാദയുടെ ഭാഷയിൽ ചോദിച്ചപ്പോൾ അവൾക്ക് പറയാൻ വയ്യ... ഒരെണ്ണം കൊടുത്തു... അപ്പോ അവൾ തത്ത പറയുന്നപോലെ പറഞ്ഞു... അവളുടെ വർത്താനം കേട്ടിട്ട് ഒരെണ്ണം കൂടെ കൊടുക്കണം എന്നുണ്ടായിരുന്നു... അത് കറക്റ്റ് ആയിട്ട് അങ്കിൾ തന്നെ കൊടുത്തു.... ഇനി എന്തായാലും അങ്കിൾ രണ്ടിനെയും ഈ വഴിക്ക് വിടില്ല അതുറപ്പ്...\"
അവളുടെ പാറിപ്പറ മുടി എല്ലാം മാടിയൊതുക്കിക്കൊണ്ട് അവളുടെ മുഖത്ത് നോക്കി കിടന്നു കൊണ്ട് അവൻ പറഞ്ഞു...

മറുപടിയൊന്നും പറയാതെ അവൻറെ മുഖത്തേക്ക് നോക്കി അവൾ അങ്ങനെ കിടന്നു... മെല്ലെ കൈകൾ ഉയർത്തി അവൻറെ കവിളിൽ വച്ചു..

\"സ്സ്‌സ്....\"
പെട്ടെന്ന് അവളുടെ കൈകൾ കവിളിൽ അമ്മർന്നപ്പോൾ അവനു ചെറുതായി നീറ്റൽ തോന്നി

\"എന്താ ഏട്ടാ.... എന്തുപറ്റി..\"
അവനിൽ നിന്നും വേദന നിറഞ്ഞ സ്വരം പുറത്തേക്ക് വന്നപ്പോൾ ആദിയോടെ അവൾ ചോദിച്ചു...

\"ഇനി മേലാൽ എൻറെ കുഞ്ഞിനെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞു നിർമ്മലമ്മ തന്ന സമ്മാനം.. അധികം വേദനയൊന്നുമില്ല ഇനി അത് പറഞ്ഞ് കണ്ണ് നിറയ്ക്കണ്ട നീ പെട്ടെന്ന് കൈ അമർത്തിയപ്പോൾ ഒന്ന് നൊന്തു.. അത്രയേ ഉള്ളൂ..\"
അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു വന്നപ്പോൾ തന്നെ അവൻ അവളെ നോക്കി കണ്ണുരുട്ടി..

അവൾ മെല്ലെ ഒന്ന് ഉയർന്ന അവൻറെ ഇരുകവിളിലും പതിയെ തൻറെ ചുണ്ടുകൾ ചേർത്തു... പിന്നെ മൃദുവായി ആ കവിളിൽ ഒന്ന് തലോടി... അവൻ തൻറെ കണ്ണുകൾ അടച്ച് ആ സ്നേഹ ചുംബനം ഏറ്റുവാങ്ങി...

\"അതെ വിശക്കുന്നില്ലേ എൻറെ കൊച്ചിന്... അമ്മ അവിടെ എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്.. താഴേക്ക് പോവാം..\"

\"വിശക്കുന്നില്ല ഏട്ടാ.. കുറച്ചുനേരം കൂടെ എങ്ങനെ കിടക്കാം..\"

\"ദേ ഒരു കുത്ത് ഞാൻ വെച്ച് തരും.. കോലം കണ്ടില്ലേ അവളുടെ.. മര്യാദക്ക് ഭക്ഷണം ഒക്കെ കഴിച്ച് പഴയപോലെ ആയിക്കോ... ഇതൊരുമാതിരി... എനിക്ക് എൻറെ പഴയ ഭദ്ര കൊച്ചിനെ വേണം ഇതിനെ കണ്ടാ ആ പഴയ ഭദ്രയുടെ നിഴൽ ആണെന്ന് പോലും തോന്നില്ല..\"

\"പിന്നെ ഭക്ഷണം കഴിച്ച് ഇപ്പോൾ വണ്ണം വയ്ക്കും.. കഴിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..ഏട്ടാ..\"
അവൻറെ പറച്ചിൽ കേട്ട് അവൾ അവനെ നോക്കി കണ്ണുരുട്ടിയ ശേഷം പരാതി പോലെ പറഞ്ഞു..

\"എൻറെ കൊച്ച് പറ്റാവുന്ന പോലെ കഴിച്ചാൽ മതി... ബാക്കിയൊക്കെ ഏട്ടൻ നോക്കിക്കോളാം...\"
അവളെ മുഴുവനായും ഒന്ന് ഒഴിഞ്ഞു നോക്കി ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണ് ഇപ്പോൾ പുറത്തുവരും എന്ന അവസ്ഥയിലായി...

\"അയ്യേ... നിങ്ങളാള് ശരിയല്ല മാറങ്ങോട്ട്..\"
തൻറെ ചുവന്ന പോയ മുഖം അവനിൽ നിന്നും ഒളിപ്പിക്കാൻ എന്നോണം അവൾ അവനെ തന്റെ ദേഹത്ത് നിന്നും മാറ്റി എഴുന്നേൽക്കാൻ നോക്കി..

\"ശരിയാണോ ഇല്ലയോ എന്ന് ഇപ്പോൾ ഞാൻ കാണിച്ചു തരാം... വാടി ഇവിടെ...\"

പറഞ്ഞുകഴിയിലും അവളിലേക്ക് ഒന്നുകൂടെ അമർന്ന് കിടന്ന് കൊണ്ട് അവൻറെ അധരങ്ങൾ അവളുടെ ചുണ്ടുകളെ പൊതിഞ്ഞിരുന്നു... പെട്ടെന്നുള്ള അവൻറെ നീക്കത്തിൽ ഒന്ന് പതറിക്കൊണ്ട് അവൾ ഉയർന്നുപൊങ്ങി അവനെ തന്നിൽ നിന്നും മാറ്റാൻ ശ്രമിച്ചു... എന്നാൽ തൻറെ അധരങ്ങളിൽ അവൻ തീർക്കുന്ന മായാജാലത്തിൽ അകപ്പെട്ടു കൊണ്ട്  അവൾ അവനെ തന്നിലേക്ക് ചേർത്തുപിടിക്കാൻ അധിക സമയം ഒന്നും വേണ്ടിവന്നില്ല...

മൃദുവായി തുടങ്ങിയ ചുംബനം അവളുടെ ആ ചേർത്തുപിടിക്കലിലൂടെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് ഉണ്ടായത്...
അവൻ അവളെ ഗാഢമായി ചുംബിച്ചുണർത്തി... അവളുടെ കീഴിൽ ചിണ്ടും മേൽ ചുണ്ടും മാറിമാറി നുണയാൻ തുടങ്ങി.. നിമിഷങ്ങൾ പിന്നിടുന്നതിനനുസരിച്ച് അവൾ അവൻ എന്ന മായാജാലക്കാരനിൽ അകപ്പെട്ടു കൊണ്ടിരുന്നു...

ഇനിയും തന്നെ കൊണ്ട് ശ്വാസം പിടിച്ചു നിർത്താൻ കഴിയില്ല എന്ന് തോന്നിയ നിമിഷം അവൾ ആശ്രയത്തിനായി അവൻറെ മുടിയിൽ കോർത്തു വലിച്ചു അവനെ തന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചു... എന്നാൽ വാശിയോടെ അവളെ അകലാൻ സമ്മതിക്കാതെ വരിഞ്ഞുമുറുകി കൊണ്ട് അവൻ അവളെ ചുംബിച്ചു കൊണ്ടിരുന്നു....

നാവിൽ ചോരയുടെ രുചി അറിഞ്ഞിട്ടും അവൻ അവളെ വിട്ടു മാറിയില്ല അവൻറെ കൈകൾ അവളുടെ ഇടുപ്പിൽ സ്ഥാനം ഉറപ്പിച്ചു മുറുകീയിരുന്നു... ഇനിയും ഈ ചുംബനം തുടർന്നാൽ മരിച്ചുപോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അവൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചത്...

തൻറെ പ്രണയ ചുംബനത്താൽ തുടുത്തു നിൽക്കുന്ന അവളെ അവൻ കണ്ണിമായ്ക്കാതെ നോക്കി... അവളുടെ നെറ്റിയിൽ വാൽസല്യത്തോടെ ഒന്ന് മുത്തിയ ശേഷം നേരെ കിടന്നുകൊണ്ട് അവൻ അവളെ തന്നെ നെഞ്ചിലേക്ക് ചേർത്തി പുറത്ത് തടവി കൊടുത്തു കൊണ്ടിരുന്നു...
അല്പശേഷം അവളുടെ ശ്വാസം ഒന്നു നേരെയായി എന്ന് തോന്നിയതും അവൻ അവളെ തന്നെ കൈകളിൽ കോരിയെടുത്ത് മടിയിലേക്ക് ഇരുത്തി കട്ടിലിലേക്ക് ചേർന്നിരുന്നു..

അവളുടെ മുഖം തുടച്ചു കൊടുത്തു... ഡ്രസ്സ് എല്ലാം നേരെ പിടിച്ചിട്ടും... മുടിയും ഒതുക്കി വെച്ചുകൊടുത്തു...
പിന്നെ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് തന്നെ താഴേക്ക് പോന്നു.. കുതറി മാറാൻ ശ്രമിച്ചവളെ ഒരു നോട്ടം കൊണ്ട് അവൻ അടക്കി നിർത്തി...

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

ദിവസങ്ങൾ ആഴ്ചകളായി... ആഴ്ചകൾ മാസങ്ങളായി കടന്നുപോയി...
വേദ ഭദ്ര പണ്ടത്തെപ്പോലെ അർജുന്റെ ചുറുചുറുക്കുള്ള ഭദ്രമായി മാറി... അവൾ മുന്നത്തെപ്പോലെ ഡാൻസ് സ്കൂളിലും പോയി തുടങ്ങി..
കൂടാതെ ഒഴിവു സമയങ്ങളിൽ അമ്മയ്ക്കൊപ്പം അടുക്കളയിൽ പാചക പരീക്ഷണം.. ഒഴിവ് ദിവസങ്ങളിൽ അമ്മയെയും മധുവിനെയും കൂട്ടി അർജുനനും ഭദ്രയും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്ത് പോകുന്നത് പതിവാക്കി..
മുന്നത്തെ പോലെയല്ല അവൾ...

മനസ്സ് തുറന്ന് തന്റെ ചുറ്റുമുള്ളവരെ സ്നേഹിക്കാനും ചേർത്തുനിർത്താനും ഇന്ന് അവൾ മടിക്കാറില്ല..
താൻ എന്താണെന്ന് ബോധ്യം ഇന്ന് അവൾക്കുണ്ട് മറ്റുള്ളവരുടെ വാക്കുകേട്ട് തനിക്ക് ചുറ്റുമുള്ളവർ ഒരിക്കലും തന്നെ തള്ളി പറയില്ല എന്ന് അവൾക്കറിയാം...
തനിക്ക് ചുറ്റുമുള്ളവർ തന്നെ താനായി തന്നെ സ്നേഹിക്കുന്നവരാണ് എന്ന തിരിച്ചറിവ് ആണ് അവളുടെ ഈ മാറ്റത്തിന് കാരണം.. കൂടാതെ അവളുടെ മാത്രം അജുവേട്ടനും..

ഒരു ദിവസം രാത്രി മുറിയിൽ ചുമ്മാ പാട്ട് കേട്ട് ഇരിക്കുകയായിരുന്നു ഭദ്ര...
അർജുൻ വരാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു.. കാത്തിരിക്കേണ്ട കഥകടച്ചു കിടന്നോളാനും സ്പെയർ ഉപയോഗിച്ച് കേറിക്കോളാം എന്ന് പ്രത്യേകം അവൻ രണ്ടുപേരോടുമായി പറഞ്ഞിരുന്നു..

🎶 🎶 🎶 🎶 🎶 🎶 🎶

Mangai maanvizhi ambugal en maarthulaitha thenna....
Mangai maanvizhi ambugal en maarthulaitha thenna....

Paandi naadanai kanda en mannam passalai konda thenna...

Nillaavilae paartha vannum... kanaavilae thondrum innum..
Nillaavilae paartha vannum... kanaavilae thondrum innum..

Illaithen.. thudithen.. porruka villai..
Idaiyinil.. megallai.. irrukavillai..

Narumugayae narumugayae nee oru naaligai nillaai..
Sengani ooriya vaai thiranthu nee oru thiru mozhi sollaai..

Attrai thingal annilavil kottra poigai aadugaiyil..
Ottrai paarvai paarthavannum neeya.....

Attrai thingal annillavil netri tharala neer vadiya..
Kottra poigal aadiyaval neeya...

🎶 🎶 🎶 🎶 🎶 🎶 🎶

പാട്ടിനൊത്ത് അതിമനോഹരമായി തന്നെ അവൾ ചുവടുകൾ വച്ചു... അവസാനം ഒന്ന് കറങ്ങി നിന്നപ്പോൾ വാതിൽക്കൽ തൻറെ  നൃത്തം ആസ്വദിച്ച് നിൽക്കുന്ന അർജുനെ ആണ് അവൾ കണ്ടത്... പെട്ടെന്ന് എന്തോ അവനെ അവിടെ കണ്ടപ്പോൾ അവൾക്ക് ഒരു ചമ്മൽ അനുഭവപ്പെട്ടു...
അവൻറെ മുഖത്തേക്ക്  നോക്കാനാവാതെ അവൾ മുഖം താഴ്ത്തി...

അവളുടെ മുഖത്തേക്ക് നോക്കി നിന്നുകൊണ്ട് തന്നെ വാതിൽ അടച്ച് അതിൽ ചാരി നിന്ന് അതിന്റെ കുറ്റിയിട്ട് കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചുവടുകൾ വച്ചു...

മെല്ലെ കൈകൾ ഉയർത്തി അവളുടെ മുഖത്ത് വിയർപ്പിൽ പറ്റിപ്പിടിച്ചു കിടക്കുന്നു മുടിയഴകളെ മാടിയൊതുക്കി.. നിലത്തേക്ക് മിഴികൾ നട്ടു നിൽക്കുന്നവളുടെ കണ്ണുകളിലേക്ക് മെല്ലെ ഒന്ന് ഊതി... ഒരു പിടച്ചിലൂടെ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി..

സ്നേഹത്തിനും വാൽസല്യത്തിനും അപ്പുറം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം അവൻറെ കണ്ണുകളിൽ അവൾക്ക് കാണാൻ സാധിച്ചു.. അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി.. അത് മനസ്സിലാക്കിയെന്നോണം അവൻ ഒന്ന് ചിരിച്ചു..

അവളിലേക്ക് ചേർന്ന് നിന്ന് കൊണ്ട് തന്നെ അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് കൊണ്ട്.. അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഒരു പിടപ്പോടെ അവളുടെ കൈകൾ അവനെ വലയം ചെയ്തു... നെറ്റിയിൽ പതിഞ്ഞിരുന്ന അവൻറെ ചുണ്ടുകൾ നിമിഷങ്ങൾക്കുള്ളിൽ അവളുടെ കണ്ണുകളെയും നാസിക തുമ്പും കവിളും കടന്ന് തൻറെ ഇണയിൽ അഭയം പ്രാപിച്ചു... അവളുടെ  ഉള്ളിലൂടെ ഒരു വിറയിൽ കടന്നുപോയി... അവളുടെ ചുണ്ടുകളിൽ അമർത്തി മുത്തിയ ശേഷം അവൻ തന്റെ നാവിനാൽ അവയെ ഒന്ന് അമർത്തി തഴുകി... അവൻറെ ഉമ്മനീരിന്റെ ചൂടും തണുപ്പും അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ കടത്തിവിടാൻ പ്രാപ്തിയുള്ളതായിരുന്നു.. അവളിൽ നിന്നും ഒരു ചെറു മൂളൽ പുറത്തേക്ക് വന്നു... അവളുടെ മേൽചുണ്ടിന് മുകളിൽ തങ്ങിനിന്ന വിയർപ്പ് തുള്ളികളെ യധികം പ്രണയത്തോടെ അവൻ തന്റേതാക്കി മാറ്റി...

നീണ്ട നേരത്തെ ചുംബനത്തിന് ഒടുവിൽ തൻ്റെ ശ്വസത്തിനായ് പിടഞ്ഞവളെ അവൻ തൻ്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് മുതികിൽ തഴുകി കൊടുത്ത് കൊണ്ടിരുന്നു...

\"എന്താ ടീച്ചറെ പതിവില്ലാതെ ഡാൻസ് ഒക്കെ കളിക്കുന്നെ..\"
കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൻ മുഖം താഴ്ത്തി അവളോട് ചോദിച്ചു..

\"ഹ്മ്മ്...\"
ഒന്നുമില്ല എന്ന രീതിയിൽ അവൾ അവൻറെ നെഞ്ചിൽ മുഖമിട്ട് ഉരച്ചു...

\"മുഖത്തേക്ക് നോക്ക്..\"
അവളുടെ മുഖം നെഞ്ചിൽ നിന്നും ഉയർത്താൻ നോക്കുനതിൻ്റെ ഇടയിൽ അവൻ അവളോട് പറഞ്ഞു...

\"ഹ്മ്മ്..\"
അതിനു സമ്മതിക്കാതെ അവൾ അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് വിലങ്ങനെ തല ചലിപ്പിച്ചു...

\"അതേ ഞാൻ ഇനീം വെയ്റ്റ് ചെയ്യണോ...\"
കുസൃതി ചിരിയോടെ അവനവളോട് ചോദിച്ചു..

\"ഹ്മ്മ്...\"
അവനിലെ കുസൃതി മനസ്സിലാക്കി അവൻറെ കഴുത്തിലേക്ക് മുഖം പുഴുത്തിൽ അവിടെ അമർത്തി ചുംബിച്ചു കൊണ്ട് അവൾ മൂളി...

പെടുന്നനെ അവൻ അവളെ തൻറെ കൈകളിൽ കോരിയെടുത്ത് കൊണ്ട് കട്ടിലിലേക്ക് കിടത്തി.. അവൾ ആകെ ചുവന്ന തുടുത്തിരുന്നു... അവൻ അവളിലേക്ക് അമർന്നു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു... ആ ചുണ്ടുകൾ അവളുടെ കൺപോളകളിലും തുടുത്ത കവിളിലും നാസിക് തുമ്പിലും അലഞ്ഞു നടന്നു.. അവൾ കണ്ണുകൾ മുറുക്കി അടച്ചു അവന്റെ ചുംബനം സ്വീകരിക്കുകയായിരുന്നു... അവൻ മുഖമുയർത്തിയ അവളെ ഒന്ന് നോക്കി...

ഒരു നിമിഷം ഒന്നും സംഭവിക്കാതിരുന്നപ്പോൾ അവൾ കണ്ണുകൾ മെല്ലെ തുറന്നു അവനെ നോക്കി... അവൻറെ കണ്ണുകൾ തൻറെ അധരങ്ങളിൽ ആണ് എന്നറിഞ്ഞതും അവളുടെ കൈകൾ അവൻറെ തോളിലും അരയിലുമായി മുറുക്കി... ആവേശത്തോടെ അവൻ അവളുടെ ഇരു ദളങ്ങളും മാറിമാറി നുണഞ്ഞു.. കീഴ് ചുണ്ടിലും മേൽ ചുണ്ടിലും അവൻറെ പല്ലും നാവും ചുണ്ടുകളും അലഞ്ഞു നടന്നു.. അവളുടെ കൈകളും അവനെ തന്നോട് ചേർത്തുനിർത്തിക്കൊണ്ട് അവനെ വരിഞ്ഞുമുറുകി ചുംബിച്ചിരുന്നു.. അവൾ നൽകുന്ന ചുംബനം അവനിലെ ആവേശവും ഇരട്ടിച്ചു.. അവന്റെ കൈകൾ അവളുടെ  ടീഷർട്ടിനെ ഉയർത്തി അവളുടെ വയറിനെ തഴുകിക്കൊണ്ടിരുന്നു...

അവളുടെ ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് അവൻ അവളെ മുഖമുയർത്തി നോക്കി... ഇറുക്കി അടച്ചിരിക്കുന്ന ആ കണ്ണുകളിലേക്ക് ഒന്നു മെല്ലെ ഊതി... ശേഷം അവനവളുടെ ടീഷർട്ടിനെ ഉയർത്തി.. അവളിൽ നിന്നും അത് ഊരിയെടുത്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു.. ഒപ്പം തന്റെ ടീഷർട്ടും അവൻ ഊരിയെറിഞ്ഞു...

ഇന്നറിൽ നിറഞ്ഞുനിൽക്കുന്നു അവളുടെ മാറിലേക്കും മുഖം പൂർത്തി ചുംബിക്കുന്നതിനോടൊപ്പം അവൻറെ കൈകൾ ആ മാറിലെ എല്ലാം മറകളെയും നീക്കം ചെയ്തിരുന്നു.. പല്ലും ചുണ്ടും നാവും ചേർത്ത് അവൻ മാറുകളെ രുചിച്ചറിഞ്ഞു.. നീണ്ട നേരം അവയെ രുചിച്ച ശേഷം അവന്റെ മുഖം അവളുടെ വയറിലേക്ക് നീങ്ങി.. ആ ആഴമേറിയ നാഭിച്ചുഴിക്ക് ചുറ്റും നാവിഴച്ച് ആ ചുഴിയുടെ  ആഴം അളന്നും.. ആ കുഞ്ഞു വയറിനെ തൻറെ ഉമിനീരിൽ കുതിർത്തിയും.. ചെറു ചുംബനങ്ങൾ നൽകുന്നതിന്റെ ഇടയിലും അവളിലെ മൃദുലതയിൽ അവൻറെ പല്ലുകൾ ആഴ്ന്നിരുന്നു...

അവിടെ നിന്ന് അവൻറെ മുഖം താഴേക്കിറങ്ങി അവളുടെ കാലിലെ ഓരോ വിരലും അവൻ ചുംബിച്ചു നുണഞ്ഞു... അവിടെ നിന്നും മുകളിലേക്ക് മുഖം കൊണ്ടുവരുന്നതിന്റെ ഇടയിൽ അവളിൽ അവശേഷിച്ച ബാക്കി മറകളെയും അവൻ ഊരിയെറിഞ്ഞു..
പരസ്പരം ചുംബനങ്ങൾ കൊണ്ടു മൂടി ആ വേളയിൽ എപ്പോഴോ അവനിൽ നിന്നും വസ്ത്രത്തിന്റെ മറകൾ അകന്നിരുന്നു..

അവളുടെ ചുണ്ടിൽ ദീർഘമായി ഒന്ന് ചുംബിച്ച് കൊണ്ട് അവൻറെ മുഖം അവളുടെ പൊക്കിൾ ചുഴിയിലേക്ക് ഈഴച്ചു... അവിടെ ഒന്ന് അമർത്തി മുത്തിയിട്ട് അവൻ മുഖം അവളുടെ അടിവയറ്റിലേക്ക് ചേർത്തു... അവിടെ അവന്റെ ചുണ്ടും നാവും തരുന്ന അനുഭൂതിയിൽ അവൾ അവന്റെ പേര് വിളിച്ചു പുലമ്പി കൊണ്ട് കിടക്കയിൽ നിന്നും ഉയർന്നുപൊങ്ങി കൊണ്ടിരുന്നു..

ദീർഘനേരത്തിന് ശേഷം അവളുടെ തുടയിടുക്കിൽ നിന്നും മുഖം ഉയർത്തി അവൻ അവളുടെ കാലുകൾക്കിടയിലൂടെ ഉയർന്നുപൊങ്ങിക്കൊണ്ട് അവളിലേക്ക് ചെറു നോവോട്  അമർന്നു..

ഓരോ ഉയർച്ച താഴ്ചയിലും അവൻറെ ചുണ്ടുകൾ അവളുടെ മുഖത്തിന്റെ ഓരോ കോണിലും പതിഞ്ഞു കൊണ്ടിരുന്നു അവരുടെ ശീൽക്കാരങ്ങൾ ആ മുറിയിൽ വട്ടമിട്ടുകൊണ്ടിരുന്നു... ഒടുവിൽ രാത്രിയുടെ ഏതോയാമത്തിൽ തന്റെ പ്രണയം മുഴുവൻ അവൾക്കു പകർന്നു നൽകി അവൻ തളർച്ചയോടെ അവളുടെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു...ആ തളർച്ചയിലും അവളുടെ കൈകൾ അവൻറെ മുടിയിഴകളിൽ തഴുകി തലോടി കൊണ്ടിരുന്നു..

ഈ വേളയിലും അവൻറെ ഹൃദയം അവളുടെ ഹൃദയത്തോട് മന്ത്രിച്ചു...

\"\"\"നിനക്ക് പോലും അസൂയ തോന്നും വിധം ഞാൻ നിന്നെ പ്രണയിക്കും\"\"\"

❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️

(തുടരില്ല..)

ഒറ്റ വരിയിൽ ഒരു വരി പ്രണയം കുറിക്കുമോ...

Sree 🦋