Aksharathalukal

പ്രണയം 💔 -10

🤍🤍




🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


ഡോർ തുറന്നവൾ കണ്ടത് ഒരു പോസ്റ്മാനെ ആയിരുന്നു . കൈയിൽ ഒരു ബോക്സും ഉണ്ട് .


\"\" മാം ഒരു ഡെലിവറി ഉണ്ടായിരുന്നു . \"\"- പോസ്റ്റ്‌ മാൻ .


അവൾ അതു വാങ്ങി സൈൻ ചെയ്തു . അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പോയി . അവൾ ഡോർ ലോക്ക് ചെയ്തു അകത്തേക്ക് വന്നു .


അഡ്രെസ്സൊ പേരോ ഒന്നും തന്നെ അതിൽ ഇല്ലായിരുന്നു . ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞ പെട്ടി അവൾ തുറന്നു .


അകത്തു കുറച്ചു കുപ്പിവളകൾ ആയിരുന്നു . പൊട്ടി പല കഷ്ണങ്ങൾ ആയ അതിൽ രക്തത്തുള്ളികൾ കട്ട പിടിച്ചിരുന്നു .



\"\" ഡേവിഡ് ............. \"\"


അത്യധികം ദേഷ്യത്തോടെ അവൾ ആ പെട്ടി ചുവരിലേക്ക് വലിച്ചെറിഞ്ഞു . കുപ്പിവളകൾ എല്ലാം ഫ്ലോറിൽ ചിന്നി ചിതറി .


അവൻ വന്നിരിക്കുന്നു തന്നെ തേടി . തന്റെ താമസ സ്‌ഥലം പോലും കണ്ടെത്തി . അയാൾ തന്നേം കൊണ്ടേ പോകൂ എന്ന് അവൾക്ക് ബോധ്യം ആയി . \"\"മരിക്കേണ്ടി വന്നാലും നിങ്ങളുടെ ആഗ്രഹം നടക്കില്ല ഡേവിഡ് \"\" അവൾ തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് മുരണ്


💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙


രാത്രി പാർടിക്ക് പോകുമ്പോഴും എല്ലാവരുടേം ഉള്ളിൽ സംശയം ആയിരുന്നു ഡേവിഡ് ഇനി എന്തെങ്കിലും പ്രേശ്നത്തിന് വരുമോ എന്ന് . 



മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്നതും എല്ലാവരുടേം ശ്രെദ്ധ അതിൽ ആയി . അതിൽ നിന്ന് ഇറങ്ങുന്നവളുടെ മുഖം കണ്ടിട്ട് എല്ലാവരുടേം മുഖം ഒന്ന് തിളങ്ങി . ഒരു സ്ലീവ് ലെസ്സ് ബ്ലാക്ക് ആന്റ് വൈറ്റ് ക്രോപ് ടോപ്പും വൈറ്റ് ക്‌നീ ലെങ്ത് സ്‌ർട്ടും ആയിരുന്നു ദക്ഷിടെ വേഷം .


അവളെ കണ്ട് കണ്ണുകൾ വിടർന് കൈ കാട്ടി വിളിക്കുന്ന അമ്മാളുവിനെ കണ്ട് ഒരു നിമിഷം എല്ലാവരും നോക്കി . 



അകത്തേക്ക് കയറിയതും അമ്മാളു ഓടി വന്ന് അവളുടെ സ്‌ർട്ടിൽ പിടിച്ചു എടുക്കാനായി വലിക്കാൻ തുടങ്ങി . അവൾ കുനിഞ് അവളെ എടുത്തു .


\"\" മ്മാ ......... മ്മാ ....... \"\"


അവളുടെ മുഖത്ത് ഉമ്മ കൊടുത്തുകൊണ്ട് അമ്മാളു വിളിച്ചുകൊണ്ടിരുന്നു . ദക്ഷി പകപ്പോടെ കുഞ്ഞിനെ താഴെ വെക്കാൻ നോക്കി . എവിടുന്ന് അമ്മാളു ഉടുമ്പ് പിടിച്ച പോലെ അള്ളി ഇരിക്കുവാണ് .



\"\" സോറി മോളേ അവളുടെ അമ്മ മരിച്ചുപോയതാണ് . മോളേ കണ്ടപ്പോൾ അമ്മേ പോലെ തോന്നി കാണും അതുകൊണ്ടാണ് ഒന്നും വിചാരിക്കല്ലേ.......... \"\"

അമ്മാളുവിന്റെ അച്ഛമ്മ അവളോട് പറഞ്ഞ് . 


  അമ്മാളുവിനെ അവളുടെ കൈയിൽ നിന്നും എടുത്തു അരുന്ധത്തി . അമ്മാളുവിനെ കേക്ക് കട്ട്‌ ചെയ്യാൻ കൊണ്ട് പോയതും എല്ലാവരും അങ്ങോട്ടേക്ക് പോയി .


ബാക്ക് യാർഡിൽ തന്നെയായിരുന്നു കേക്കും എല്ലാം സെറ്റ് ചെയ്തത് .


അമ്മാളു അതൊക്കെ കണ്ട് കൈകൊട്ടി ചിരിക്കുന്നുണ്ട് . പക്ഷെ അവളുടെ അച്ഛനും അമ്മയും ഇല്ലാത്തതിന്റെ വിഷമം എല്ലാവർക്കും ഉണ്ടായിരുന്നു . 


കേക്ക് ഒക്കെ കട്ട്‌ ചെയ്തു എല്ലാവരും അമ്മാളുവിന് ഗിഫ്റ്റ് ഒക്കെ കൊടുത്തതും ദക്ഷിക്ക് ഒരു ഫോൺ കാൾ വന്നു . മോഹൻ അവളെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു . കണ്ണുകൾ നിറഞ്ഞുകൊണ്ട് ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു അവൾ . ഒരുപാട് ദേഷ്യപ്പെടുകേം മറ്റും ചെയ്യുന്നുണ്ടായിരുന്നു . കണ്ടിട്ട് അയാൾക്ക് എന്തോ പന്തികേട് തോന്നി . 



\"\" അച്ഛാ എനിക്ക് അർജന്റ് ആയിട്ട് ഒരു സ്‌ഥലം വരെ പോണം ........ \"\"- ദക്ഷി  


\"\" മോൾ അതിന് കഴിച്ചില്ലല്ലോ കഴിച്ചിട്ട് പോകാം ....... \"\"- മോഹൻ  


\"\" പ്ലീസ് അച്ഛാ ............. ഇത് വളരെ അർജന്റ് ആണ് പ്ലീസ് ........... \"\"- ദക്ഷി .



തിരിഞ്ഞുപോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി സ്കൂട്ടി എടുത്തു പോകുന്നവളെ എല്ലാവരും ഒന്ന് നോക്കി . കണ്ണുകൾ ചുവന്ന് കലങ്ങി കണ്ണീർ കാഴ്ചയെ മറച്ചിരുന്നു . വണ്ടിയിൽ ഇരിക്കുമ്പോഴും കണ്ണുനീർ ഒലിച് ഇറങ്ങി കഴച്ചയെ മറച്ചിരുന്നു .


താൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന ചിന്ത ആയിരുന്നു ഇത്ര നാൾ . പക്ഷെ ഇപ്പൊ താൻ കാരണം ഒരാളുടെ ജീവന് ആപത്ത് ആണെന്ന് ഓർക്കും തോറും ഹൃദയത്തിൽ എന്തോ ഒന് കുത്തിവരയുന്ന പോലെ അവൾക്ക് തോന്നി . 

നേരെ കത്രീനയുടെ വീട്ടിലേക്ക് പോകുമ്പോഴും അവർക്ക് ഒന്നും വരരുതേ എന്ന പ്രാർഥന ആയിരുന്നു . 

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔. 



പ്രണയം 💔 -11

പ്രണയം 💔 -11

4.8
1317

\"\" മോനെ   നവി . ദക്ഷി    മോൾ  പോയി . \"\"മോഹൻ  \"\" പോയെന്നോ  എവിടെ? അവൾ  ഒന്നും  കഴിച്ചില്ലല്ലോ ? \"\"- അരുന്ധതി .\"\" ഞാൻ  പറഞ്ഞുനോക്കി . പക്ഷെ  എന്തോ  അർജന്റ്  ആണെന്ന്  പറഞ്ഞു .  കരഞ്ഞു  ഒരു  പരുവം  ആയ  അവസ്‌ഥയിൽ  ആയിരുന്നു  അവൾ . കണ്ണൊക്കെ  ചുവന്ന്  കലങ്ങി . \"\"- മോഹൻ  🥺.\"\" കരയാനും  മാത്രം  എന്തുണ്ടായി ? ഒറ്റപ്പെടൽ  ഫീൽ  ചെയ്തു  കാണുമോ  അവൾക്ക്  ? \"\"- നയ  🤨.\"\" ഇല്ല  ഞങ്ങളുടെ  കൂടെ  അല്ലാരുന്നോ  ഇരുന്നത് . ഇടക്ക്  എപ്പോഴോ  ഒരു  ഫോൺ  വന്നു  മാറി  നിന്ന്  സംസാരിക്കുന്നത്  കേട്ടു . ദേഷ്യപ്പെടുന്നതും   പറയുന്നതും ഒക്കെ   ഉ