Aksharathalukal

പ്രണയം 💔 -11

\"\" മോനെ   നവി . ദക്ഷി    മോൾ  പോയി . \"\"മോഹൻ  


\"\" പോയെന്നോ  എവിടെ? അവൾ  ഒന്നും  കഴിച്ചില്ലല്ലോ ? \"\"- അരുന്ധതി .


\"\" ഞാൻ  പറഞ്ഞുനോക്കി . പക്ഷെ  എന്തോ  അർജന്റ്  ആണെന്ന്  പറഞ്ഞു .  കരഞ്ഞു  ഒരു  പരുവം  ആയ  അവസ്‌ഥയിൽ  ആയിരുന്നു  അവൾ . കണ്ണൊക്കെ  ചുവന്ന്  കലങ്ങി . \"\"- മോഹൻ  🥺.



\"\" കരയാനും  മാത്രം  എന്തുണ്ടായി ? ഒറ്റപ്പെടൽ  ഫീൽ  ചെയ്തു  കാണുമോ  അവൾക്ക്  ? \"\"- നയ  🤨.


\"\" ഇല്ല  ഞങ്ങളുടെ  കൂടെ  അല്ലാരുന്നോ  ഇരുന്നത് . ഇടക്ക്  എപ്പോഴോ  ഒരു  ഫോൺ  വന്നു  മാറി  നിന്ന്  സംസാരിക്കുന്നത്  കേട്ടു . ദേഷ്യപ്പെടുന്നതും   പറയുന്നതും ഒക്കെ   ഉണ്ടായിരുന്നു . പിന്നെ  വന്ന്  ഇപ്പൊ  വരാം  എന്ന്  പറഞ്ഞു  പോയതാണ്. \"\"- മോഹൻ  



\"\" മോനെ  നീ  ഒന്ന്  പോയി  നോക്കിട്ട്  വാ......... നന്ദുനേം     കൂടെ  കൂട്ടിക്കോ  \"\"- അരുന്ധതി  


അരുന്ധതി  നവിയെ    നോക്കി  പറഞ്ഞു .രണ്ടു  പേരും  കാറും    എടുത്തു  പുറത്തേക്ക്  പോയി . കൂടെ  ഇന്ദ്രനെ  കൂടി   വിളിച്ചെങ്കിലും  അമ്മാളു  അവനെ  വിടാൻ  തയ്യാർ  ആയില്ല. 



💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



\"\" നിങ്ങൾ   ആരാണ്  എന്തിനാണ്  കത്രീന  ഏട്ടത്തിയെ  പിടിച്ചു  വെക്കുന്നത്  .? \"\"- ദക്ഷി  😭.



\"\" ദേ  പെങ്കൊച്ചേ  കൂടുതൽ  അഭ്യാസം  കാണിക്കാതെ  വന്ന്  കാറിൽ  കയറാൻ നോക്ക്   ഇല്ലെങ്കിൽ  കുത്തിനു  പിടിച്ചു  കയറ്റും  ഞാൻ  . \"\"😡



\"\" പ്ലീസ്.........എന്നെ  ഒന്നും  ചെയ്യരുത് . ഞാൻ  എവിടെ  എങ്കിലും  പൊക്കോളാം  \"\"- ദക്ഷി .



\"\" പിടിച്ച്  കയറ്റാടാ  ഇവളെ .......... \"\"


അയാൾ  പറഞ്ഞതും   രണ്ടു  പേർ  ചേർന്ന്  അവളെ  ഇരുവശത്തുമായി  പിടിച്ചു  കാറിന്  അകത്തേക്ക്  തള്ളി  . കത്രീനയെ  അവർ  അഴിച്ചു  വിട്ടിരുന്നു . അവർ  തടഞ്ഞെങ്കിലും  ഗുണ്ടകളുടെ  കൈ  കരുത്തിൽ  അവർ  തറയിലേക്ക്  വീണു .


നന്ദു  അവളുടെ  ഫോണിൽ  വിളിച്ചു  നോക്കിയെങ്കിലും  എടുത്തിരുന്നില്ലവൾ .......   മോഹൻ  പിന്നെയും  അയാളെ  തിരക്കി  പോയി    ആണ് . ഉടനെ  എല്ലാവരോടും  കാര്യം  പറഞ്ഞു  അയാൾ  നേരെ  വിശ്വന്റെ     പോയി . തളർന്നു  പോകാറായ   അംബികയെ  അരുന്ധതി    ചേർത്ത്  പിടിച്ചു .


💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙


കാറിൽ  നിന്നും  ഇറങ്ങി  നേരെ  വിശ്വന്റെ വീട്ടിൽ  പോയെങ്കിലും  അവിടെ  ആരും  ഇല്ലായിരുന്നു . 



നവിയും   നന്ദുവും    നേരെ  ചെന്നത്  ഡെവിടിന്റെ   മാനേജറേ  കാണാൻ  ആണ് .



\"\" ഡാ  ദക്ഷി   എന്തിയെ  ?പന്ന  ₹@%#% മോനെ   അവൾക്ക്  എന്തെങ്കിലും  പറ്റിയാൽ  ഒറ്റ  ഒരെണ്ണത്തിനെ  പോലും  ഞാൻ   വെറുതെ  വിടില്ല . \"\"


അയാളുടെ  ഷർട്ടിനു   കുതിപിടിച്ചവൻ  അലറി .


\"\" ആരു  പറഞ്ഞിട്ടാടാ   അവള  കൊണ്ട്  പോയത്  .? \"\"



\"\" ഡേവിഡ്  സാർ .............  \"\"


\"\" അവർ   അവളെ  എങ്ങോട്ടെടാ   വിളിപ്പിച്ചു   കൊണ്ട്   പോയത്  ? \"\"


\"\" എനിക്ക്  അറിയൂല്ല  സാറേ........... കുറച്ച്  ആൾക്കാരെ  ഏർപ്പെടുത്തി  അവളെ  അയാളുടെ  അടുത്ത്  എത്തിക്കണം  എന്ന്  മാത്രം  പറഞ്ഞ്  . എന്തിനാണെന്ന്  ചോദിച്ചപ്പോൾ  അവൾ  പുറത്തിറങ്ങിയാൽ  ഉടനെ  അറിയിക്കണം . അവളേം  കൊണ്ടൊരു  ആവശ്യം  ഉണ്ടെന്നു  പറഞ്ഞു . \"\"


\"\" എന്നിട്ട്  അങ്ങ്  കൊണ്ട്  പോയോ  അവളെ  ? \"\"- അഗ്നി 😡


\"\"  കൊണ്ട്  പോയി  സാർ \"\"😰



അയാളിൽ  നിന്നും  പിടി  വിട്ടുകൊണ്ട്  നന്ദുവിനേം    കൂട്ടി  നവി    പുറത്തേക്ക്  നടന്നു . ജോ    വരാമെന്നു  പറഞ്ഞിട്ടും  കേട്ടില്ല .

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞




അവളുടെ  റൂമിനു  വെളിയിൽ  രാത്രി  സഞ്ചാരം  നടത്തുന്ന  ചില  മനുഷ്യ  മൃഗങ്ങളുടെ  സംസാരം  അവൾക്ക്  ശരീരത്തിൽ  ഉടനീളം  പുഴുവരിക്കുന്ന  പോലെ  തോന്നി .


ചിലർ \"\"\" നല്ല  ഒന്നാന്തരം  ഉരുപ്പിടി  ആണ്  ഡേവിഡ്  സാറിനു  കിട്ടിയത്  ........\"\"\"


മറ്റുചിലർ  \"\"\" റേറ്റ്  എത്രയാണോ  എന്തോ  .......... \"\"\"



കൊച്ച്  പയ്യന്മാർ  മുതൽ  വലിയ  കിളവന്മാർ  വരെ  ആക്കൂട്ടത്തിൽ  ഉണ്ട് . ആദ്യമായി  ആണ്  ഇങ്ങനൊരു  അനുഭവം . ആരൊക്കെയോ  തന്നെ  നിരീക്ഷിക്കുന്ന  പോലെ  ......... ആരുടെ  ഒക്കെയോ  മുറുമുറുപ്പ്  കാതിൽ  പതിക്കുന്ന  പോലെ ............ 


എങ്ങനെ  ഒക്കെയോ  അവൾ  നിദ്രയെ  പുൽകി  . കണ്ണുകളിൽ  ഉറക്കം  വന്ന്  തൂങ്ങുന്നു. അടുത്താരോ  ഇരുന്നതും  മുഖം  ചെരിച്ചു  നോക്കിയതും  കണ്ടു  ശരീരത്തെ  കാർന്നു  തിന്നാൻ  കൊതിക്കുന്നവനെ .



ഇവിടെയും  ഒരു  രക്ഷേം  ഇല്ലേ  ഈശ്വര ....    പിടഞ്ഞെണീറ്റു  കൊണ്ട്  പുറത്തേക്ക്  പാഞ്ഞു  പോയി . 


പുറത്ത്  അയാളുടെ  ഗുണ്ടകൾ     തന്നെ  തന്നെ  നോക്കി  നിൽക്കുന്നത്  കണ്ട്  അവൾക്ക്  വളരെ  ഏറെ  ആരോചകമായി  തോന്നി . 


തിരികെ  റൂമിലേക്ക്  തന്നെ  കയറി  പക്ഷെ  നേരത്തെ  കണ്ട  ആൾ  അവിടെ  ഇല്ല . ഒരു  ഒഴിഞ്ഞ  മൂലക്ക്  പോയി  ബാഗിൽ  തലയും  വെച്ചവൾ  കിടന്നതും   ക്ഷീണം  കാരണം  പെട്ടന്ന്  നിദ്രയെ  പുൽകി .


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



പ്രണയം 💔 -12

പ്രണയം 💔 -12

4.8
1377

രാത്രി  ഏറെ  ആയതും  പുറത്ത്  ചെറിയ  ശബ്ദങ്ങൾ  കേൾക്കാൻ  തുടങ്ങി  ദക്ഷി  എഴുന്നേറ്റു .\"\" ശൂ....... ശൂ......... \"\"ജനലിന്റെ  അടുത്തുനിന്നും  ശബ്ദം  കേട്ടതും  അവൾ  ഓടി  ചെന്ന്  ജനൽ  തുറന്നു . അവിടെ  ഷെഡിൽ   കയറി  നിന്ന  നവിയുടെ   തലയിൽ  അതു  വന്ന്  അടിച്ചു .\"\" അമ്മച്ചീ........... \"\"വിളിച്ചുകൊണ്ടു  അവൻ  അവിടെ  തലപൊത്തി   ഇരുന്നു  പിന്നെ  വലിഞ്ഞു  ജനലിൽ  കൂടെ  അകത്തേക്ക്  കയറി .\"\" ഏയ്.......... അഭിയേട്ട   ഇതെന്താ ? ഇപ്പൊ  ഇങ്ങോട്ട്  വന്നത്  ആരേലും  കണ്ടോ ? \"\"- ദക്ഷി .\"\" ആരും  കണ്ടില്ല  യെക്ഷി  പെണ്ണേ.......... \"\"- നവി   😁.\"\" ദേ  ഇളിച്ചോണ്