Aksharathalukal

പ്രണയം 💔 -15

\"\" മോളേ ............ \"\"


പുറത്ത്  നിന്നും അരുന്ധതിയുടെ  വിളി  വന്നതും  ബാത്‌റൂമിൽ  നിന്നും  അവൾ  ഇറങ്ങി  വാതിൽ  തുറന്നു . കൈയിൽ  ഒരു   സാരിയും  കൊണ്ട്  നിൽക്കുന്നവരെ  അവൾ  സംശയത്തോടെ  നോക്കി .


\"\" എന്താ  അമ്മേ........ \"\"


\"\" ഇത്  മോൾക്ക്  വേണ്ടി   വാങ്ങിയതാ.......... ഇന്ന്  വൈകിട്ട്  അമ്പലത്തിൽ  പോകുന്നുണ്ട്  എല്ലാവരും . മോളും  വരണം . \"\"


\"\" എനിക്ക്  സാരി  ഉടുക്കാൻ  അറിയില്ലല്ലോ  അമ്മേ....... \"\"🥲


\"\" അതിനെന്താ  ഞാൻ  ഉടുപ്പിച്ചു  തരാം......... ഇതാ  ബ്ലൗസ്  മോൾ  ഇതിട്ടിട്ട്  നിക്ക് . പാകം   ആകുമൊന്ന്  അറിയില്ല . \"\"


ചിരിച്ചു  കൊണ്ടവൾ  അവരുടെ  കൈയിൽ  നിന്നും  അതു  വാങ്ങി  എന്നിട്ട്  വാതിൽ  ചാരി . ആ  ബ്ലൗസ്  അവൾക്ക്  പരുവം  ആയിരുന്നു . ബ്ലോസും  ഇട്ടു  പിന്നെ  പാവാടയും  ഉടുത്തു  അവൾ  ഷെൽഫ്  തുറന്ന്   ഒരുങ്ങാൻ  ഉള്ളതെല്ലാം  എടുക്കാൻ  തുടങ്ങി .


അപ്പോഴാണ്  കുറച്ചു  മുന്നേ  റൂമിൽ  വന്നത്  എന്തിനെന്നു  ചോദിക്കാൻ  നവി    അവിടേക്ക്  വന്നത് . അവൾ  തിരിഞ്ഞു  നിൽക്കുന്നത്  കണ്ടവൻ  പുറകു  വശത്തെ  ഇവിൽ  ഈഗിൾ  ടാറ്റൂ  കണ്ട്  നിന്നു . അവൻ  വിശ്വസിക്കാൻ  ആയില്ല . തന്റെ   പുറകു  വശത്തു  ഉള്ള  അതേ  ഈഗിൾ  ടാറ്റൂ  അവളുടെ  ദേഹത്ത് . അവൾ  തിരിഞ്ഞതും   അവൻ  അതിലും  ഞെട്ടി  തന്റെ  നെഞ്ചിലെ  ടാറ്റൂ  വിന്റെ  ബാക്കി .


അവൾ  അവനെ  തുറിച്ചു   നോക്കി  അവിടെ  ഇരുന്ന  സാരി  എടുത്തു  ദേഹത്തോടെ  പൊതിഞ്ഞു . പെട്ടന്നവൻ  തല  തിരിച്ചു  കൊണ്ട്  പുറത്തേക്ക്  ഓടി . അപ്പോഴാണ്  അവൻ  മലക്ക്  പോകാൻ  മാല  ഇട്ടിരിക്കുന്ന  ആണെന്ന്  ഓർത്തത് .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


അമ്പലത്തിൽ  പോകാൻ  ഇറങ്ങി  വരുന്നവളെ  കണ്ട്  നവി  വാ  തുറന്നു  പോയി.






\"\" സ്വാമിയെ  ശരണമയ്യപ്പ ............ \"\"


നയയുടെ    ഉറക്കെ  ഉള്ള  വിളിയാണ്   രണ്ടു  പേരുടേം  കണ്ണുകൾ  തമ്മിൽ  അകറ്റിയത്   .നവി   പുറത്തേക്ക്  പോയി . നയ  ചിരിയോടെ  അവളുട തോളിലൂടെ  കൈയിട്ടു  പുറത്തേക്ക്  നടന്നു .


\"\" ഡീ   നീ  ടാറ്റൂ  കുത്തിട്ടുണ്ടോ ?  കൊള്ളാല്ലോ  ഇത് ....... ഏട്ടന്റെ    അതേ  പോലെ  ഉള്ള  ടാറ്റൂ .......... \"\"


നയ    അതു   പറഞ്ഞതും   അവൾ  രാവിലത്തെ  കാര്യത്തിലേക്ക്  നടന്നു . 


കാറിലാണ്   മൂവരും  പോയത് . അമ്പലത്തിൽ  ചെന്ന്  ഇറങ്ങി  നടക്കുമ്പോൾ  തന്നെ  കണ്ടു  ആൽമരത്തിന്റെ  അവിടെ  ഇരിക്കുന്ന  കുറച്ചു  വായി  നോക്കികളെ.


അവളെ  നോക്കി  എന്തൊക്കെയോ  കമന്റും  മറ്റും  അടിക്കുന്നുണ്ട് . ചൂളമടിയും  മറ്റും  അസഹനീയം  ആയപ്പോൾ  നവി     അവളേം  കൂട്ടി  പെട്ടന്ന്  അമ്പലത്തിലേക്ക്  കയറി .


\"\" എന്റെ  കൈയിന്ന്  വിട് ................. \"\"


അവൾ  അവന്റെ  കൈ  വിടുവിച്ചു  കൊണ്ട്  അകത്തേക്ക്  കയറി . പാവം  അവൾക്ക്  ഒന്നും  മനസ്സിൽ  ആയില്ല .


തൊഴുതു  കഴിഞ്ഞവർ  ഇറങ്ങുമ്പോളും  അവിടെ  അവർ  ഉണ്ടായിരുന്നു . പിന്നെയും  ഓരോന്ന്  പറഞ്ഞതും  അവൾ  അവരുടെ  അടുത്തേക്ക്  നടന്നു .


\"\" നിനക്ക്  ഒക്കെ  എന്താടാ............. കുറെ  നേരം  കൊണ്ട്  നോക്കുന്നുണ്ട് . \"\"- ദക്ഷി . 


\"\" ആണോ  എങ്കിൽ  ഞങ്ങൾ  ഞങ്ങളുടെ  കണ്ണുകൊണ്ട നോക്കുന്നെ............ \"\"- അതിൽ  ഒരുവൻ  അവളോട്  പറഞ്ഞു .


\"\" നീ  നിന്റെ  കണ്ണ്  കൊണ്ട്  വേറെ  ആരേലും  നോക്കിയ  മതി . ഇല്ലേൽ  ആ  കണ്ണ്  ഞാൻ  കുത്തി  പൊട്ടിക്കും . വായിനോക്കി . \"\"


അവൾ  അതു  പറഞ്ഞതും  അവന്റെ  വായ  അടഞ്ഞു . മൂന്ന്  പേരും  അവിടെ  നിന്ന്  എഴുന്നേറ്റ്  പോയി .


\"\" എടി  ഭീകരി ............ \"\"


നയ     അവളെ  നോക്കി  വിളിച്ചുകൊണ്ടു  കാറിന്റെ  അടുത്തേക്ക്  നടന്നു .


തിരികെ  വീട്ടിലേക്ക്  എത്തിയതും  രാത്രി  ആവർ  ആയിരുന്നു . ഭക്ഷണം  കഴിച്ച്  ക്ഷീണം  കാരണം  ദക്ഷി    കിടന്ന്  ഉറങ്ങി .


🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


താഴെ   എന്തോ  ശബ്ദം  കേട്ടനവൾ  ഇറങ്ങി  ചെന്നത് . ചെന്നതും  കണ്ടത്  എല്ലാവരുടേം  നേർക്ക്  തോക്ക്  ചൂണ്ടി  നിൽക്കുന്ന  ഒരുത്തനെ  ആയിരുന്നു . മുകളിൽ  നിന്നും  ആരോ  ഇറങ്ങി  വരുന്നത്   അറിഞ്ഞു  അയാൾ  തിരിഞ്ഞു  നോക്കി .


\"\" ഡേവിഡ് \"\"  😈


\"\" അപ്പൊ  നിനക്ക്  എന്നെ  ഓർമ  ഉണ്ടല്ലെടി  ₹#%₹ മോളേ................... \"\"


അലറിക്കൊണ്ടാവാൻ  അവളുടെ  കവിളിലേക്ക്  ആഞ്ഞടിച്ചു . അടിയുടെ  ശക്തിയിൽ  ചുണ്ട്  പൊട്ടി  രക്തം  കിനിയാൻ  തുടങ്ങി .


\"\" എന്റെ  കുഞ്ഞിനെ  വിടടാ.....,...... \"\"- അരുന്ധതി 😡.


\"\" ദേ  കിളവി  മിണ്ടാണ്ട്  ഇരുന്നേ .......... ദേ  ഇവന്മാരെ  കണ്ടോ  ഞാൻ  ഒന്ന്  പറഞ്ഞാൽ  മതി  നിന്നെയെല്ലാം  തീർത്തിട്ടെ  പോകൂ...........ദേ  അവന്മാരുടെ  കൈയിൽ  ഉള്ള  കാഞ്ചി  ഒന്ന്  വലിച്ച   മതി .  ഈ  ഡെവിഡിനെ  നിനക്ക്  ഒന്നും  അറിയില്ല . \"\"


പറഞ്ഞുകൊണ്ട്   ദക്ഷിക്ക്  നേരെ  തിരിഞ്ഞു  അവൻ . അവൾക്ക്  ശരീരം  ആകെ  തലരുന്ന  പോലെ  തോന്നി .
അവളുടെ  അടുത്തേക്ക്  അവൻ  നടന്നടുത്തു .  അവൾ  പുറകിലേക്ക്  നീങ്ങി  ഭിത്തിയിൽ  തട്ടി  നിന്നു .


അവളുടെ  കൈകൾ  അവൻ  ബലമായി  പിടിച്ചുവെച്ചു  മുഖത്തേക്ക്  മുഖം  അടുപ്പിച്ചു .  അവൾ  അറപ്പോടെ  അവനെ  നോക്കി .  അവൻ  മുഖം  അവളുടെ  മുഖത്തിന്‌  നേരെ  കൊണ്ട്  വന്നു   നാവു  കൊണ്ട്  അവളുടെ  ചുണ്ടിലെ  ചോര  തുടച്  എടുത്തു .


അവൾ  വെട്ടി  വിറച്ചു  പോയി .  അവന്റെ  കണ്ണുകൾ  അവളുടഡ  ശരീരത്തിലൂടെ  ഒഴുകി  നടന്നു .


\"\" നിന്റെ  ഈ  ചോരയുടെ  രുചി  പോലും  എന്ത്  മധുരം  ആണെന്ന്   അറിയുമോ  ദക്ഷി  .......... നിന്റെ  ഈ  ഗന്ധം  എന്നെ  മത്തു  പിടിപ്പിക്കുന്നു ............ നീ  എന്തിനാ  ഇനിയും  ഒരു  അനാഥ  ആയിട്ട്  ജീവിക്കണെ  എന്റെ  കൂടെ  വാ  എന്റെ  ഭാര്യ  ആയിട്ട്  വാ........... വാ   ദക്ഷി  വാ........... വാടി ........... \"\"😡


ആദ്യം  ഒരു  ഉന്മദിയെ   പോലെ  പറഞ്ഞിട്ട്  പിന്നെ  അലറിക്കൊണ്ട്  അവളുടെ  കൈ  വിട്ട്  കരണത്തേക്ക്  അവൻ  ആഞ്ഞടിച്ചു .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം 💔 -16

പ്രണയം 💔 -16

4.7
1380

\"\" ഇങ്ങോട്ട്  വാടി............. \"\"പറഞ്ഞുകൊണ്ട്  അവളുടെ  കൈയിൽ  പിടിച്ചു  വലിച്ചവൻ . അവൾ  കൈ  തട്ടി  മാറ്റി  മുകളിലേക്ക്  ഓടാൻ  തുടങ്ങിയതും നയയുടെ   നേർക്ക്  തോക്ക്  ചൂണ്ടിയവൻ.\"\" വേണ്ട  പ്ലീസ്  അവളെ ഒന്നും  ചെയ്യല്ലേ...........ഞാൻ  ഞാൻ  വരാം  ഞാൻ  കൂടെ  വരാം......... \"\"അവൾ  ഓടി  അയാളുടെ  അടുത്തേക്ക്  വന്ന്  പറഞ്ഞു .അവളെ  അയാൾ  വലിച്ചുജോണ്ട്  പോകുമ്പോഴും  എല്ലാവരേം  നോക്കി  ഒന്ന്  ദയനീയമായി  പുഞ്ചിരിക്കാൻ  മാത്രമേ  അവൾക്ക്  കഴിഞ്ഞുള്ളു .💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔\"\" അമ്മേ......... അമ്മേ.......... \"\"വീട്ടിലേക്ക്  വന്ന