Aksharathalukal

പ്രണയം 💔 -18

ഇന്നാണ്  അവരുടെ  കല്യാണം .❤️
അമ്പലത്തിൽ  വെച്ച്  ആദ്യം  വളരെ  ലളിതമായി  നടത്തി . ഒരു  വൈറ്റ്  സെറ്റ്  സാരീ  ആയിരുന്നു ദക്ഷി  ഉടുത്തത്  . കണ്ണുകൾ  അടച്ചു  അവന്റെ താലി  സ്വീകരിക്കുമ്പോൾ  അവനെ  മനസ്സ്  കൊണ്ട്  ഉൾകൊള്ളാൻ  ആകണേ  എന്നായിരുന്നു  അവളുടെ  പ്രാർഥന . 




അമ്പലത്തിലെ  താലികെട്ട്  കഴിഞ്ഞ്  നേരെ  പോയത്  ഓഡിറ്റോറിയത്തിലേക്ക്  ആണ് . അവിടെ  എല്ലാവരെയും  വിളിച്ചു  കൂട്ടി  ഒരു  കല്യാണം .


ഇതിനിടയിൽ   ഡെവിഡിനെ  കുറിച്ച്  ഒരു  അറിവും  ഇല്ലായിരുന്നു . അവൻ  പതിയിരിക്കുന്നത്  ഒരുനാൾ  അവസരം  കിട്ടാൻ  ആണെന്ന്  അവൾക്ക്  അറിയാമായിരുന്നു . എന്നിട്ടും  മനഃപൂർവം  അവൾ  മറവിയിലേക്ക്  അവന്റെ  ഓർമകളെ  തള്ളി  വീഴ്ത്തി .
ഒരു  ഗ്രീൻ  ആൻഡ്  യെല്ലോ  കോമ്പോ  വരുന്ന  ദാവാണി  ആയിരുന്നു  അവളുടെ  വേഷം . ഗുജറാത്തി  സ്റ്റൈലിൽ  അവളെ  അതി  സുന്ദരി  ആയി  ഒരുക്കിയിരുന്നു . 




ശേഷം  എല്ലാവർക്കും  സദ്യ  വിളമ്പി . ഒരുപാട്  ഹെവി  വർക്ക്‌  ചെയ്ത  ഡ്രസ്സ്‌  ആയിരുന്നത്  കൊണ്ട്  തന്നെ  അവൾക്ക്  അതുടുത്തതുകൊണ്ട്  ഒരുപാട്  ബുദ്ധിമുട്ട്  തോന്നി . കഴിക്കാനായി  കയറിയതും  അവൾക്ക്  ഒരുപാട്  വിശപ്പ്  ഉണ്ടായിരുന്നത്  കൊണ്ട്  നല്ലപോലെ  കഴിച്ച് .


ചിപ്സ്  ആദ്യമേ  എടുത്തു  തിന്നവൾ  നവിയുടെ  ഇലയിലേക്ക്  നോക്കി . അവന്റെ  ശ്രെദ്ധ  ഒന്ന്  മാറിയതും  അവൾ  അതെടുത്തു  കഴിച്ച്  അവനെ  ഒന്ന് പാളി  നോക്കി . അവൻ  അതു  കണ്ടിട്ടും  കാണാത്ത  പോലെ  നിന്നു . ഇത്തിരി  കഴിഞ്ഞതും  നന്ദുവിന്റെ  ഇലയിലെ  ചിപ്സും  കാണാതെ  ആയിരുന്നു . 


ചോറ്  എല്ലാം  കഴിച്ച്  കഴിഞ്ഞ്  ഫോട്ടോ  ഷൂട്ട്ടിനുള്ള  സമയം  ആയിരുന്നു . വല്യ  താല്പര്യം  തോന്നിയില്ല  എങ്കിലും  അവൾ  അവനും  ആ  വീട്ടുകാർക്കും  വേണ്ടി  എല്ലാത്തിനും  നിന്ന്  കൊടുത്തു .


ഇടക്ക്  വെച്ച്  അവനോട്  അവളുടെ  കവിളിൽ  ഉമ്മ  കൊടുക്കുന്ന  ഒരു  ഫോട്ടോസ്  എടുക്കണമെന്ന്  പറഞ്ഞു . കൂടെ  അവൻ  ഉമ്മ  കൊടുക്കുമ്പോൾ  അവൾ  നാണിച്ചു  തല  താഴ്ത്തി  നിൽക്കുന്നതയും . അവനെ  ദയനീയമായി  ഒന്ന്  നോക്കി പ്ലീസ്   എന്ന്   ചുണ്ടുകൾ  കൊണ്ട്  പറഞ്ഞു .


അതൊന്നും  വേണ്ടെന്ന്  പറഞ്ഞവൻ  എല്ലാം  നിർത്തിച്ചു  വീട്ടിലേക്ക്  പോകാമെന്നു  പറഞ്ഞു . അവിടെ  ചെന്നതും  അടുത്ത  കുറെ  പരിപാടികൾ . പാലും  പഴവും  തീറ്റിച്ചു  അവരെ  കൊന്നുവെന്ന്  പറഞ്ഞാൽ  മതിയല്ലോ ........... 🤦‍♀️
ഒന്നാമത്തെ  വാരി  വലിച്ചു  കഴിച്ചിട്ട്  വയറെല്ലാം   പൊട്ടാറായി  തുടങ്ങി  അവളുടെ  കൂടെ  ഇതും .


ആവൾക്ക്  അതെല്ലാം  മടുക്കുന്ന  പോലെ  തോന്നി . അപ്പോഴേക്കും  അരുന്ധതിയും  അംബികയും    അവളെ  റൂമിൽ  കൊണ്ട്  ആക്കി ............



\"\" മോഹന    എന്തായിത് ? നിനക്ക്  നിന്റെ  മോന്  കൈ  പിടിച്ചു  കൊടുക്കാൻ  ഒരു  അനാഥ  പെണ്ണിനെ  കിട്ടിയിട്ടുള്ളു ............ ഏതാ  എന്താന്ന്  അറിയാതെ  ലക്ഷ്മി  കുഞ്ഞിന്റെ  മുഖ  ചായ  ഉണ്ടെന്ന്  പറഞ്ഞിട്ട് ........ പേരെന്താ  ജാതി  ഏതാ   ഒന്നും  അറിയാതെ ........... \"\"


ഏതൊവോരു  അയൽവാസി .


\"\" എന്റെ  മോന്  ആരെ  കല്യാണം  കഴിച്ച്  കൊടുക്കണം  കൊടുക്കണ്ട  എന്ന്  എനിക്ക്  നല്ല  ബോധ്യം  ഉണ്ട് . അതിൽ  ആരും  തലയിടാൻ  വരണ്ട . പിന്നെ  ഒരു  ആളുടെ  ജാതിയിലും  പേരിലും  പണത്തിലും  ഒന്നും  ഒരു  കാര്യവും  ഇല്ലെടോ ........... എല്ലാവരും  തുല്യരാ........ പിന്നെ  അവന്റെ  നല്ല  പതിയെ  കണ്ടു  പിടിച്ചത്  അവൻ  തന്നെയാണ് . അതേറ്റവും   best  ആയിട്ട്  ഉള്ളത്  ആയിരിക്കും  എന്ന്  എനിക്ക്  അറിയാം ............പിന്നെ  അവൾ  അനാഥ  അല്ലാ  അവൾക്ക്  ഒരു  അമ്മയുണ്ട്  അംബിക . ഒരു  ഏട്ടനും  ഉണ്ട്  ശിവാനന്ദ്  എന്നാണ്   പേര് . ഇനി  എന്തെങ്കിലും  അറിയാൻ  ഉണ്ടോ  \"\"- മോഹൻ  😌.


\"\" ഞാൻ  പറഞ്ഞു  എന്നെ  ഉള്ളു  മോഹന  ....... എങ്കിൽ  ഞങ്ങൾ  പോട്ടെ.......... \"\"


വിലറിവെളുത്  അവർ  ഇറങ്ങി  പോയി . നവിയും  നന്ദുവും    മുഷ്ടി  ചുരുട്ടി  ദേഷ്യം  കടിച്ചമർത്തി  നിന്നു .


\"\" നവി  നീ  മുകളിലേക്ക്  ചെല്ല് ......... അവൾ  ഒറ്റക്കല്ലേ  ഉള്ളു........... \"\"


അവന്റെ  ഉള്ളിലെ  ദേഷ്യം  അറിയാവുന്നത്  കൊണ്ട്  തന്നെ  അരുന്ധതി  പറഞ്ഞു . നവിയും  നന്ദുവും    രണ്ട്  പേർക്കും  ദക്ഷി   എന്ന്  പറഞ്ഞാൽ  ജീവൻ  ആയിരുന്നു .


ദക്ഷിയെ  കണ്ടപ്പോൾ  തന്നെ അംബികയും  അരുന്ധതിയും    അവളെ  ലക്ഷ്മിയേ  പോലെ  തന്നെ    സ്നേഹിച്ചിരുന്നു . അതുപോലെ  തന്നെ  ആയിരുന്നു  മറ്റുള്ളവരും  . 


\"\" മുച്ചച്ചി.............. \"\"


ആരോ  സാരി  തുമ്പിൽ  പിടിച്ചു  വലിച്ചതും   അവർ  താഴേക്ക്  നോക്കി . മുറ്റത്തേക്ക്  കൈ  ചൂണ്ടി  കൊണ്ട്  എന്തൊക്കെയോ  അവളുടേതായ  ഭാഷയിൽ  പറയുന്ന  അമ്മാളു  .❤️



\"\" ഇങ്ങോട്ട്  വാടി  ചക്കരെ  .......... നിന്നെ  ഞാൻ  കൊണ്ട്  പോകാം ........... \"\"- നന്ദു  വന്ന്  അവളെ  എടുത്തതും  അവന്റെ  മുഖം  ആകെ  ഉമ്മകൊടുക്കാനും  മറ്റും  തുടങ്ങി   അവൾ .


\"\" അവളെ  ഊഞ്ഞാലിൽ  ഇരുത്തി  ആട്ടൻ  ആണ്  കുഞ്ഞിക്കിളി  ഇങ്ങനെ  കിടന്ന്  ചിണുങ്ങുന്നത് . \"\"



അംബിക  അവളുടെ  കവിളിൽ  തലോടി  കൊണ്ട്  പറഞ്ഞു.


\"\" ഏടി    കള്ളി  ഇന്ന്  എന്തിനായിരുന്നു   കല്യാണം  അവരുടെ  ആയിരുന്നു  എങ്കിലും  സെലിബ്രേഷൻ  മുഴുവൻ  നമ്മടെ  അമ്മാളു  കൊച്ചു  അല്ലായിരുന്നോ ? \"\"


നന്ദു  അവളെ  എടുത്ത്  ഉയർത്തികൊണ്ട്  വയറിലായി  മൂക്ക്  കൊണ്ട്  ഇക്കിളി  ആക്കി  പറഞ്ഞു . അമ്മാളു  ഇക്കിളിയായി  അവന്റെ  കൈയിൽ  ഇരുന്ന്  പുളഞ്ഞു .


\"\" നീ  പോയി  അവളുടെ  ഈ  ഡ്രസ്സ്‌  ഒന്ന്  മാറ്റി  ഏതെങ്കിലും  നിക്കർ  ഇട്ട്  കൊടുക്ക് . ചൂട്  എടുക്കുന്നുണ്ടാകും  കുഞ്ഞിന്  \"\"- അരുന്ധതി .


\"\" ഉടുപ്പ്  ഇടാൻ  വലിയ  മടിയ  കുഞ്ഞിന് . ഒന്നും  ഇടാതെ  ഇങ്ങനെ  മുഴുവനെ   നടന്നാൽ  അതു  തന്നെ  അവൾക്ക്  ഇഷ്ടം . \"\'- നയ  🤣.


\"\" അങ്ങനെ  മുഴുവനെ  നടത്തേണ്ട ........... വലുതാകുമ്പോൾ  ശീലിച്ചു  പോകും  അവൾ  \"\"- മോഹൻ  


\"\" മാമന്റെ  ഗുണഗണങ്ങൾ  എല്ലാം  അതേപടി  കിട്ടിട്ടുണ്ട് . മാമനും  ഇതേ  പോലെ  അല്ലായിരുന്നോ  ഒന്നും  ഉടുക്കാതെ  അല്ലാരുന്നോ  നടന്നിരുന്നത് . പിന്നെ  നല്ല  അടി  കൊടുത്താ  ഇങ്ങനെ  ആക്കിയത് . \"\"- മോഹൻ   🤭.


\"\" വല്യച്ചോയ് .............. \"\"


വിളിച്ചുകൊണ്ടു  മുഖവും  വീർപ്പിച്ചവൻ  റൂമിലേക്ക്  പോയി  അമ്മാളുവിന്  ഡ്രസ്സ്  ‌ മാറ്റിച്ചു   വെളിയിലേക്ക്  പോയി .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


റൂമിനു  അകത്തേക്ക്  കയറിയതും  കണ്ടു  ഡ്രസ്സ്‌  ഒക്കെ  മാറ്റി  ബെഡിലേക്ക്  കമന്നു  കിടക്കുന്ന ദക്ഷിയെ........


അവനും  നേരെ  ചെന്ന്  ഫ്രഷ്  ആകാൻ  കയറി . ചേഞ്ച്‌  ചെയ്തുകൊണ്ട്  അവനും  ക്ഷീണം  കാരണം  കിടന്ന്  ഉറങ്ങി  പോയി .


\"\" മോളേ......... മോളേ......... \"\"


പുറത്തുനിന്നും  അരുന്ധതിയുടെ   വിളി  കേട്ടുകൊണ്ട്  ആണ്   ദക്ഷി  എഴുന്നേറ്റത് . അവൾ  കണ്ണ്  തുറന്നതും  കണ്ടത്  തന്റെ  നേരെ  കിടക്കുന്ന  നവിയെ .


ഒരു  ലൂസ്  ബ്ലാക്ക്  ബനിയൻ  ആയിരുന്നു  അവൻ  ഇട്ടിരുന്നത് . ലൂസ്  ബനിയൻ  ആയതുകൊണ്ട്  തന്നെ  അവന്റെ  നെഞ്ച്  അനാവൃതം  ആയിരുന്നു . അതിനിടയിൽ  കൂടെ  അവന്റെ  രോമം  നിറഞ്ഞ  കാടും  അതിന്റ  ഇടയിലൂടെ  തിളങ്ങുന്ന  രുദ്രക്ഷം  കെട്ടിയ  ചെയിനും  കണ്ടു .


മുഖത്തേക്ക്  വീണ്  കിടക്കുന്ന  അവന്റെ  മുടി  അവൾ  ഒതുക്കി  വെച്ച്  കൊടുത്തു .


\"\" മോളേ ......... വന്ന്  ചായ  കുടിക്ക്  \"\"


\"\" ആ  അമ്മേ  ദാ  വരുന്നു . \"\"


പറഞ്ഞുകൊണ്ട്  എഴുന്നേൽക്കാൻ  പോയതും  നവി  അവളെ  ഇടുപ്പിലൂടെ  ചുറ്റി  ബെഡിലേക്ക്  ഇട്ടു  മുകളിലായി  കിടന്നു .


\"\" എന്താണ്  ഭാര്യേ   സ്വന്തം  പ്രോപ്പർട്ടിയെ  വായിനോക്കി  ഇരിക്കാൻ  നാണമില്ലേ...........? ഏഹ്.........? \"\"- നവി  


\"\" ഞാൻ  വായിനോക്കിയത്  ഒന്നും  അല്ല . \"\"


അവൾ  കെറുവിച്ചുകൊണ്ട്   മുഖം  മാറ്റി . അവൻ  അവന്റെ  ചൂണ്ടു  വിരലാൽ  അവളുടെ  മുഖം  തനിക്ക്  നേരെ  പിടിച്ചു  ഉയർത്തി . രണ്ടു  പേരുടേം  കണ്ണുകൾ  തമ്മിൽ  കോർത്തു . ചുണ്ടുകൾ  തമ്മിലുള്ള  ദൂരം   കുറഞ്ഞു  വന്നു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



പ്രണയം 💔 -19

പ്രണയം 💔 -19

4.8
1717

പെട്ടന്നാണ്   അവൻ  മലക്ക്   പോകാൻ  മാല  ഇട്ടിരിക്കുന്ന  കാര്യം  അവൾ ഓർത്തത്‌ . അവനെ  പിടിച്ചു  തല്ലി  ബെഡിൽ  ഇട്ടുകൊണ്ടവൾ  ബാത്‌റൂമിലേക്ക്  ഓടി  കയറി .നവി  ചിരിച്ചുകൊണ്ട്  തലയിൽ  കൈ  താങ്ങി  ചെരിഞ്ഞു  കിടന്നു .കുറച്ഛ്   കഴിഞ്ഞതും  അവൾ  പുറത്തേക്ക്  വന്ന്  താഴേക്ക്  പോയി . അപ്പോൾ  അവളുടെ  ചുണ്ടിലും  ചെറു  പുഞ്ചിരി  ഉണ്ടായിരുന്നു .താഴെ  ഇന്ദ്രനും  വന്നിരുന്നു . എല്ലാവരും  ഒരുമിച്ചിരുന്നു  ചായ  കുടിക്കുക  ആയിരുന്നു . \"\" ആഹാ......... ദക്ഷി  കുട്ടി  അങ്ങ്  ഉഷാർ  ആയല്ലോ...... ഇപ്പൊ  മുഖത്ത്   നല്ല  തെളിച്ച