Aksharathalukal

പ്രണയം 💔 -19

പെട്ടന്നാണ്   അവൻ  മലക്ക്   പോകാൻ  മാല  ഇട്ടിരിക്കുന്ന  കാര്യം  അവൾ ഓർത്തത്‌ . അവനെ  പിടിച്ചു  തല്ലി  ബെഡിൽ  ഇട്ടുകൊണ്ടവൾ  ബാത്‌റൂമിലേക്ക്  ഓടി  കയറി .


നവി  ചിരിച്ചുകൊണ്ട്  തലയിൽ  കൈ  താങ്ങി  ചെരിഞ്ഞു  കിടന്നു .


കുറച്ഛ്   കഴിഞ്ഞതും  അവൾ  പുറത്തേക്ക്  വന്ന്  താഴേക്ക്  പോയി . അപ്പോൾ  അവളുടെ  ചുണ്ടിലും  ചെറു  പുഞ്ചിരി  ഉണ്ടായിരുന്നു .


താഴെ  ഇന്ദ്രനും  വന്നിരുന്നു . എല്ലാവരും  ഒരുമിച്ചിരുന്നു  ചായ  കുടിക്കുക  ആയിരുന്നു . 


\"\" ആഹാ......... ദക്ഷി  കുട്ടി  അങ്ങ്  ഉഷാർ  ആയല്ലോ...... ഇപ്പൊ  മുഖത്ത്   നല്ല  തെളിച്ചം  ഉണ്ട് . \"\"- ഇന്ദ്രൻ 😌.


\"\" അമ്മാളു  വന്നില്ലേ .........? \"\"- ദക്ഷി  🙄.


\"\" നാൻ  വന്നല്ലോ..........? \"\"

അമ്മാളു  നന്ദുവിന്റെ  കൈയിൽ  നിന്നും  ഇറങ്ങി   ദക്ഷിയുടെ  തോളിലേക്ക്  കയറി .





\"\" എടി  കള്ളി  ചായ  കുടിച്ചോ  നീ ........? \"\"- ദക്ഷി .


\"\" കുടിച്ചല്ലോ........ \"\"- അമ്മാളു .


ദക്ഷി  അമ്മാളുവിനോട്   ഓരോന്ന്  ചോദിച്ചുകൊണ്ട്  പുറത്തേക്ക്  ഇറങ്ങുന്നത്  ഒരു  ചെറു  ചിരിയോടെ  നോക്കി  ഇന്ദ്രൻ  ചായ  കുടിക്കുന്നത്  തുടർന്നു  .


\"\" അല്ലാ  ഇന്ദ്ര......... വിശ്വന്റെ  കാര്യം  എന്തായി........? \"\"- മോഹൻ .


\"\" അയാൾക്ക്  ജാമ്യം  കൊടുത്തില്ല . നാളെ   കോടതിയിലേക്ക്  കൊണ്ട്  പോകും . ദക്ഷി  ഒന്ന്  അവിടെ  വരെ  മൊഴി   കൊടുക്കാൻ വരേണ്ടി  വരും . \"\"- ഇന്ദ്രൻ.


\"\" ഞാൻ  തയ്യാർ  ആണ്  ഏട്ടാ  എവിടെ  വേണമെങ്കിലും  മൊഴി  കൊടുക്കാൻ . \"\"- ദക്ഷി   അമ്മാളുവിനേം  കൊണ്ട്  അകത്തേക്ക്  വരുമ്പോൾ  പറഞ്ഞ് .


\"\" ഇനിയിപ്പോ  കല്യാണം  കഴിഞ്ഞപ്പോൾ  നവിയുടെ  വൃതം  മുടങ്ങിയില്ലേ .? \"\"- മോഹൻ .


\"\" അതു  ശെരിയാണ്  മാല  ഇട്ടിരുന്ന  സമയത്ത്  അല്ലെ  വിവാഹം  നടന്നത് . അതു  മുടങ്ങിയ  സ്‌ഥിതിക്ക്   ഇനി  അടുത്ത  വെട്ടം  പോകുന്നത്  ആകും  നല്ലത് . \"\"- അരുന്ധതി .


\"\" ഒരു  കാര്യം  ചെയ്യാം  നാളെ  രണ്ടു  പേരും  കൂടെ  അമ്പലത്തിൽ  ഒന്ന്  പോകട്ടെ . തിരുമേനിയോട്  ചോദിച്ചു  എന്താന്ന്  വെച്ചാൽ  ചെയ്യാൻ  പറയാം......... \"\"- മോഹൻ 


അങ്ങനെ  അവരുടെ  ചർച്ചകൾ  പുരോഗമിച്ചുകൊണ്ട്  ഇരുന്നു . ദക്ഷി  അമ്മാളുവിനേം  കൊണ്ട്  പുറത്തേക്ക്  ഇറങ്ങി .


ബാൽകാണിയിൽ  നിന്ന  നവി  രണ്ടു  പേരെയും  ശ്രേദ്ധിച്ചു  കൊണ്ട്  ഇരുന്നു . അമ്മാളു  ബോൾ  കളിച്ചു  ക്കൊണ്ട്   ഇരിക്കുകയാണ് . ദക്ഷി  അവളുടെ  അടുത്തു  തന്നെ  നിന്നുകൊണ്ട്  ചെടിക്ക്  വെള്ളം   ഒഴിച്ചുകൊണ്ട്  ഇരിക്കുകയാണ് .


കൂടെ  തന്നെ  ചെടിയോടും  പൂക്കളോടും  കുശലം  പറയുന്നുമുണ്ട് . അവളുടെ  അടുത്തു  ധാരാളം  ശലഭങ്ങൾ   പാറി  നടക്കുന്നുണ്ട് .


\"\" അമ്മാളു............. \"\"


അവളുടെ  ഉച്ചത്തിൽ  ഉള്ള  വിളി  കേട്ടാണ്  നവി  അവൾ  നോക്കുന്നിടത്തേക്ക്  നോക്കിയത് . റോഡിലേക്ക്  വീണ  ബോൾ  എടുക്കാനായി  അങ്ങോട്ടേക്ക്  ഓടിയതാണവൾ . ഒരു  കാർ  ചീറി  പാഞ്ഞു  വരുന്നത്  കണ്ട്  നവി  ശ്വാസം  നിലച്ചതുപോലെ  നിന്നുപോയി .


പാഞ്ഞു  വന്ന  കാർ  അമ്മാളുവിനെ  ഇടിച്ചു  തെറിപ്പിക്കുന്നതിന്  മുന്നേ  ദക്ഷി  അവളെ  കോരി  എടുത്തു  മുന്നോട്ടേക്ക്  ചാടിയിരുന്നു . അപ്പോഴേക്കും  നവി  ഓടി  പാഞ്ഞു  പുറത്തേക്ക്  പോകുന്നത്  കണ്ട്  എന്താ  കാര്യം  എന്നറിയാൻ  മറ്റുള്ളവരും  പുറത്തേക്ക്  ഇറങ്ങി .


റോഡിന്റെ  എതിർ  വശം  കമഴ്ന്നു  കിടന്നിരുന്ന  ദക്ഷിയുടെ  കൈയിൽ  അമ്മാളു  ഭദ്രം  ആയിരുന്നു . പക്ഷെ  വീണപ്പോൾ  തല  ചെന്ന്  ശക്തിയായി  റോഡിൽ  ഇടിച്ച  ദക്ഷിയുടെ  ബോധം  നഷ്ടപ്പെട്ടിരുന്നു .


നവി  ഓടി  ചെന്ന്  അവളെ  വാരി  എടുത്തു .  അമ്മാളുവിനെ  അവളുടെ  കൈയിൽ   നിന്നും  ഇന്ദ്രൻ  വന്ന്  എടുത്തിരുന്നു .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔



പ്രണയം 💔 -20

പ്രണയം 💔 -20

4.8
1373

തലയിൽ  നാലു  സ്റ്റിച്ച്  ഇട്ടിരുന്നു . വേദന  കാരണം  അവളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകി  കൊണ്ടിരുന്നു .വീട്ടിലേക്ക്  വന്ന  അവളെ  നടക്കാൻ  സമ്മതിക്കാതെ  നവി  കൈകളിൽ  കോരി  എടുത്തുകൊണ്ടു  വന്നു .നേരെ  റൂമിൽ  കൊണ്ട്  കിടത്തി  അവൻ  ഫ്രഷ്  ആയി  തിരികെ  വന്നതും  അവൾ  ഉറക്കം  പിടിച്ചിരുന്നു . അപ്പോഴേക്കും  താഴെ  അമ്മാളുവിന്റെ  ഉച്ചത്തിൽ  ഉള്ള  കരച്ചിൽ  കേട്ടവൻ   താഴേക്ക്  ചെന്നു . \"\" എന്താ....... എന്താ  അമ്മാളു  ഇങ്ങനെ  കരയുന്നെ? \"\"നവി  ചോദിച്ചുകൊണ്ട്  ഇറങ്ങി  വന്നു . അമ്മാളു  ഓടി  കൊണ്ട്   വന്നപ്പോഴേക്കും  അ