Aksharathalukal

പ്രണയം 💔 -23

ഇന്ദ്രൻ   കുറെ  കഴിഞ്ഞതും  പോകാനായി  ഇറങ്ങി . അപ്പോഴേക്കും  വെണ്ണിലാ   കൊടുത്ത  ലെറ്റർ  അവൻ  എടുത്തു  നോക്കി .


അതിലെ  പേരിലേക്ക്   അവന്റെ  കണ്ണുകൾ  ചലിച്ചു .


\"\" വെണ്ണിലാ ......... \"\"


അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചതും  ദിവസങ്ങൾക്കു  മുൻപ്  അവൻ   കണ്ട   സ്വപ്നം  മുന്നിൽ  അരങ്ങേറുന്ന  പോലെ  തോന്നി .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


രാത്രി  ഏറെ  ആയതുകൊണ്ട്  തന്നെ  അവളുടെ  കാലുകൾ  വേഗം  ചലിച്ചുകൊണ്ട്  ഇരുന്നു .


വീട്ടിൽ  ചെന്നാലും  തന്നെ  നോക്കി  ഇരിക്കാൻ  ആരും  ഇല്ലാത്തതുകൊണ്ട്  എന്നും  പതുക്കെ  ആയിരുന്നു  പോകുന്നത് .


രണ്ട്   മാസം  ആകുന്നതേ  ഉള്ളു   ജോലിക്ക്  കയറിയിട്ട് . ജോലി  ശെരിയാക്കി   തന്നതും   വീടെടുത്ത  തന്നതും   മോഹനൻ  അങ്കിൾ  ആണ് .


പക്ഷെ  ഇന്ന്  എന്തെന്ന്  അറിയില്ല . വല്ലാത്തൊരു  ഭയം  തന്നെ  വന്ന്  മൂടുന്നു .


വീടിന്റെ  ഉമ്മറത്തു  എത്തിയതും  കണ്ടു  അതിന്  മുൻപിൽ  ഇരുന്ന്  മദ്യസേവ  നടത്തുന്നവരെ . അവൾക്ക്  ഏറെ  ഭയം  തോന്നി .


പതിയെ  ചെന്നവൾ  അവരുടെ  മുൻപിലേക്ക്  നിന്നു .


\"\" വീടിന്റെ   മുൻപിൽ  ഇരുന്നാനോടോ  കള്ളുകുടിക്കുന്നെ............ \"\"- വെണ്ണിലാ .


\"\" വീടിന്റെ  മുൻപിൽ  ഇരുന്നല്ലാതെ  പിന്നെ  റോഡിൽ  കേറി  ഇരുന്ന്  കള്ള്  കുടിക്കാൻ  പറ്റുമോ  കൊച്ചേ......... \"\"


\"\" കള്ളുകുടിക്കണം  എങ്കിൽ   തന്റെ  വീട്ടിൽ  പോയി  കുടിക്കണം .  എന്റെ  വീട്  അതിനുള്ള  സ്‌ഥലം  അല്ലാ . \"\"- വെണ്ണിലാ..........


\"\" കൊച്ച്   കയറി  പോട്ടെടാ  വഴി  മാറി  കൊടുക്ക് ....... \"\"

അതിൽ  ഒരാൾ  ഒരു  വഷളൻ  ചിരിയോടെ  പറഞ്ഞതും  മുന്നിൽ  ഉണ്ടായിരുന്നവർ  വഴി  മാറി  കൊടുത്തു .
അവൾ  അകത്തു  കയറി  കതക്  കുറ്റി  ഇട്ടുകൊണ്ട്   റൂമിലേക്ക്  പോയി .


ഒന്ന്  ഫ്രഷ്  ആയി  ഇറങ്ങിയപ്പോഴും  പുറത്ത്  പാട്ടിന്റെയും  ബഹളത്തിന്റേം  ശബ്ദം  ഉയർന്നു  കേട്ടുകൊണ്ട്  ഇരുന്നു .


💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔


ദക്ഷിയുടെ  കാലിൽ  ചുറ്റി  പിടിച്ചുകൊണ്ടു  അമ്മാളു  നിന്ന്  ചിണുങ്ങി .


\"\" എനിച്  പോണ്ട  ദക്ഷിമ്മേ.......... \"\"- അമ്മാളു  🥺.


\"\" അയ്യേ  എന്റെ  കൊച്ചു  കരയുവാനോ   നാണക്കേട്....... \"\"


ദക്ഷി  ചൂണ്ട്  വിരൽ  മൂക്കത്  വെച്ചുകൊണ്ട്  അവളെ  കളിയാക്കി  ചിരിച്ചു .


\"\" ദേ  അമ്മാളു  ചെറിയച്ഛൻ  പിണങ്ങും  കേട്ടോ ........... \"\"


ഇന്ദ്രൻ  കൂടെ  കള്ളത്തരം  അഭിനയിച്ചതും   അമ്മാളു  മനസ്സില്ല  മനസ്സോടെ  ഇന്ദ്രന്റെ  കൈയിലേക്ക്  കയറി .


\"\" മോൾ  ഇടക്ക്  ഇടക്ക്  ദക്ഷിമ്മേ  കാണാനായിട്ട്   വരവേ......... ഉവ്വാവ്  ഒക്കെ  പെട്ടന്ന്  മാറും  കേട്ടോ  ഉമ്മ്ഹ......... \"\"


പറഞ്ഞുകൊണ്ട്   അവൾ  ചാഞ്ഞുകൊണ്ട്  ദക്ഷിയുടെ  കവിളിലായി  ചുണ്ട്  ചേർത്ത് .


അമ്മാളു  ദക്ഷിക്കും  എല്ലാവർക്കും  ടാറ്റാ  പറഞ്ഞുകൊണ്ട്  വീട്ടിലേക്ക്  പോയി .


രാത്രി  അമ്മാളുവിനെ  ഉറക്കിയിട്ട്  ടെറസിലേക്ക്  വന്നതാണ്  ഇന്ദ്രൻ . എത്ര  ശ്രെമിച്ചിട്ടും  അവളുടെ  മുഖം  മായാതെ  മനസ്സിൽ  കിടക്കുന്നു .  അവൾ  പോയതിന്  ശേഷം  cctv  ഒന്ന്  നോക്കിയപ്പോൾ  ആണ്  താൻ  കണ്ടത്  കമ്പനിയിലെ  തന്നെ  സ്റ്റാഫ്‌  ആയ  കിഷോർ  ആണ്  അവളുടെ  ലാപ്പിൽ  നിന്നും  ഡീറ്റെയിൽസ്  കൊടുത്തത് .


രണ്ടു  വട്ടം  എടുത്തിട്ട്  കുടഞ്ഞപ്പോഴേക്കും  അവൻ  തത്ത  പറയുന്നപോലെ  എല്ലാം  പറഞ്ഞിരുന്നു . അപ്പോൾ  തന്നെ  അവളെ  വിളിച്ചു  സംസാരിക്കണം  എന്നും  സോറി  പറയണം  എന്നും  വിചാരിച്ചതാണ്  പക്ഷെ ......... എന്തോ  ഒരു  ഇത്  അവനെ  പുറകോട്ട്  വലിക്കുന്നു .


അറിയാതെ  പറഞ്ഞുപോയതാണെങ്കിലും  അവളുടെ  നാവിന്റെ  നീളം  ഒരു  കിലോമീറ്റർ ആണ്. എന്തൊക്കെയാ  വിളിച്ചുപറഞ്ഞത് അഹങ്കാരി ......   .


ഓർത്തതും  ചുണ്ടിന്റെ  കോണിൽ  ഒരു  പുഞ്ചിരി  അവൾക്കായി  വിരിഞ്ഞിരുന്നു .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


രാവിലെ  എഴുന്നേറ്റ്  അടുക്കളയിലേക്ക്  പോയി  ദക്ഷി . അരുന്ധതി  കുറെ  വഴക്ക്  പറഞ്ഞു  രാവിലെ  എഴുന്നേറ്റ്  വന്നതിന്  പക്ഷെ  എവിടുന്ന്  കേൾക്കാൻ .


ഇന്ന്  അംബികയും  നന്ദുവും  അങ്ങോട്ടേക്ക്  വരുന്നുണ്ട്  അതിന്റെ  ത്രില്ലിൽ  ആണവൾ .


അവർക്ക്  ഇഷ്ടം  ഉള്ളത്  ഉണ്ടാക്കാൻ  അവളും  കൂടെ  കൂടി .


കുറച്ചു  കഴിഞ്ഞതും   നയ  അങ്ങോട്ടേക്ക്  ഇറങ്ങി  വന്നു .


\"\" ഇന്നെന്താ  പറ്റിയെ  എന്റെ  കുഞ്ഞിന്  നീയൊന്ന്  കുളിച്ചോ  കൊച്ചേ........, \"\"

ദക്ഷി   അവളുടെ  തലയിൽ  തലോടി  ചോദിച്ചു .


\"\" ദേ  ദക്ഷി   അടങ്ങി  ഇരിക്കണേ.......... എനിക്ക്  ദേഷ്യം  വരും  കേട്ടോ ? \"\"- നയ .


\"\" ഏട്ടൻ  വരുന്നതിന്റെ  ആണോ ? \"\"- ദക്ഷി   അമ്മ  കേൾക്കാതെ  നയയുടെ  ചെവിയിലായി  ചോദിച്ചു .


നയ  അവളെ  കണ്ണുകൊണ്ട്  കൂർപ്പിച്ചു   നോക്കി .എന്നിട്ട്  അലമാരയിൽ  നിന്ന്   ഹോർലിക്സ്  ബോട്ടിൽ  എടുത്തു  ഒരു  സ്പൂൺ  വായിലാക്കി . അപ്പോഴേക്കും  പുറത്തെ  കാറിന്റെ  ശബ്ദം  കേട്ട്   ദക്ഷിയും  അരുന്ധതിയും  പുറത്തേക്ക്  ഇറങ്ങി .


\"\" നയാ............ \"\"


\"\" ഓ  പോരാളി  സമ്മതിക്കൂല്ല ........    \"\"


ഒരു  സ്പൂൺ  കൂടെ  വാരി   വായിൽ  ഇട്ടതും   ഹാളിൽ  നിന്ന്  അരുന്ധതിയുടെ  വിളി  വന്നിരുന്നു . നയ  പിറുപിറുത്തുകൊണ്ട്  അങ്ങോട്ടേക്ക്  ചെന്നതും  കണ്ടത്  അവളെ  അന്തം  വിട്ടുകൊണ്ട്  നോക്കിനിൽക്കുന്ന  അംബികയേം  നന്ദുവിനേം  ആണ് .


\"\" ഡീ  കുരുത്തം  കെട്ടാതെ  കണ്ണ്  തട്ടിയാൽ   അപ്പൊ  കാട്ടുതീറ്റ   തുടങ്ങണം . \"\"


അരുന്ധതി  വന്ന്  നയയുടെ  ചെവിക്ക്  പിടിച്ച്  കിഴുക്കി .
നയ  നന്ദുവിനെ  നോക്കിയതും  അവൻ  വാ  പൊത്തി  ചിരി   അടക്കാൻ  ശ്രേമിക്കുവാന് . 
തറയിൽ  ചവിട്ടി  കുലുക്കികൊണ്ട്  അവൾ  ഓടി  റൂമിലേക്ക്  പോയി .


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


\"\" ഇരിക്ക്  അംബികേ ......... \"\"- അരുന്ധതി .


അരുന്ധതി  പറഞ്ഞതും  അംബിക  ഇരുന്നു . കൂടെ  നന്ദുവും . കുറച്ചു  കഴിഞ്ഞതും   നടക്കാൻ  പോയ  മോഹനനും   എത്തിയിരുന്നു .


\"\" നവി  എന്തിയെ  ദക്ഷി ........? \"\"- നന്ദു.


\"\" മുകളിൽ  ഉണ്ട്  ഏട്ടാ ......... ഞാൻ  വിളിക്കാം....... \"\"


ദക്ഷി   പറഞ്ഞുകൊണ്ട്  ചായയുമായി   മുകളിലേക്ക്  പോയി . അകത്തേക്ക്  കയറിയതും  അവനെ  അവിടെ  എങ്ങും  കണ്ടില്ല . അപ്പോഴേ  അവൾക്ക്  മനസ്സിൽ  ആയി  അവൻ  അകത്തെ  റൂമിൽ  ആയിരിക്കും  എന്ന് .


അവൾ  അകത്തേക്ക്  കയറിയതും  കണ്ടു  വിയർത്തു  കുളിച്ചു  നിൽക്കുന്നവനെ . 


\"\" അഭിയേട്ട........ ഇതാ  ചായ ........ \"\"


പറഞ്ഞിട്ടും  അവൻ  ഒന്നും  മിണ്ടിയില്ല .  അവൾ  ചായ  എടുത്തു  ടേബിളിൽ  വെച്ചുകൊണ്ട്  തിരിഞ്ഞു  നടക്കാൻ  ഒരുങ്ങിയതും  ഞൊടിയിടയിൽ  അവളുടെ  കൈയിൽ  പിടിച്ചുകൊണ്ടു  അവനിലേക്ക്  വലിച്ചു  അടുപ്പിച്ചു .


അവളുടെ  നെഞ്ച്  അവന്റെ  നെഞ്ചിൽ  അമർന്നതും  ഞെട്ടിപിടഞ്ഞുകൊണ്ട്   അവന്റെ  മുഖത്തേക്ക്  നോക്കി .
അവൾ  മുഖം  താഴ്ത്തി  നൂലിഴ  വ്യത്യാസത്തിൽ  മുഖങ്ങൾ  അടുത്തു  വന്നു .


\"\" ഒരു  മോർണിംഗ്  കിസ്സ്  ആയല്ലോ  വൈഫി............. \"\"


അവൻ  അവളുടെ  കാതിനടുത്തേക്ക്   മുഖം  അടുപ്പിച്  ചോദിക്കുന്നതിനോട്  ഒപ്പം   അവളുടെ   കമ്മൽ  അടക്കം  അവൻ  വായിൽ  ആക്കി  നുണഞ്ഞിരുന്നു .


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀



പ്രണയം 💔 -24

പ്രണയം 💔 -24

5
1346

അവൾ  വിറച്ചുകൊണ്ട്  അവന്റെ   കൈയിൽ  മുറുകെ  പിടിച്ചു . അപ്പോഴേക്കും  അവൻ  കുനിഞ്ഞുകൊണ്ട്  അവളുടെ  ചുണ്ടുകൾ  സ്വന്തമാക്കിയിരുന്നു .ഒരു  കൈ  അവളുടെ  ഇടുപ്പിൽ  അമർന്നുന്നതിനോട്  ഒപ്പം  മറുകൈ  അവളുടെ  കവിളിൽ  ചേർത്തുവെച്ചു . അവൾ  ഒരു  കൈകൊണ്ട്  അവന്റെ  കഴുത്തിൽ  ചുറ്റി  അവളിലെക്ക്  അവനെ  ചേർത്ത്  പിടിച്ചു  ചുംബിച്ചു .ചുണ്ടുകളിൽ  നിന്നും  നാവിലേക്കും  ചുംബനം  എത്തിച്ചേർന്നു . അവന്റെ  നാവ്  അവളുടേതിൽ  മുട്ടിയതും   അവൾ  നാവ്  അകത്തേക്ക്  വലിച്ചു .\"\" put   your   tongue  out  without  pulling  it  in  shivaa ....... 💋\"\"അവളുടെ&nbs