Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 40




പാർട്ട് - 40



എല്ലാവരും  എന്നെ നോക്കി... എന്താ നടന്നത് എന്ന് ഞാൻ പറഞ്ഞു തുടങ്ങി...


\" എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് അറിയാം. ആരോടും ഒന്നും പറയാതെ ഇരുന്നത് മറ്റൊന്നും കൊണ്ട് അല്ല.. എന്റെ ചെറിയ ഒരു മിസ്റ്റേക്ക് കൊണ്ട് പോലും  വരുണിന്റെ  ജീവന് ആപത്തൊന്നും സംഭവിക്കരുത് എന്ന് കരുതിയിട്ടാ... വരുണിനെ ഇവിടെ നിന്നും മാറ്റിയവർ എന്നേയും  നിരീക്ഷിക്കുന്നുണ്ടായിരുന്നു... അതുകൊണ്ട്  ആണ്  ഞാൻ ആരെയും ഒന്നും അറിയിക്കാതെ  മുന്നോട്ട് പോയത്.. ചെയ്തത്  തെറ്റാണ് എന്ന് അറിയാം.. പക്ഷെ വരുണിന്റെ ജീവൻ രക്ഷിക്കുക എന്നല്ലാതെ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല... എല്ലാവരേയും വിഷമിപ്പിച്ചതിനു മാപ്പ് 🙏🏻 \"



✨✨✨✨✨✨✨✨✨✨✨✨


\" അല്ല, അപ്പോൾ കൂടെ ഉള്ളത് വരുൺ അല്ല എന്ന് എങ്ങനെയാണ്  ചാരു  അറിഞ്ഞത് \"  ( വിവേക് )


\" അത് ഏട്ടാ... എനിക്ക് ഞങ്ങളുടെ  റൂമിൽ  നിന്ന്  ഒരു ആൽബം കിട്ടി... അതിൽ  വരുണിന്റെ  കുഞ്ഞിലേ മുതൽ ഉള്ള ഫോട്ടോസും പിന്നെ വേറെ കുറച്ചു  ഫോട്ടോസും ഉണ്ടായിരുന്നു...\"

ഞാൻ  കിച്ചേട്ടനെ  ഒന്നു 🤨 നോക്കി. പുള്ളി എന്നെ നോക്കി ഒരു വളിച്ച ചിരി 😁. അതിനുള്ള   പാപ്പം   ഞാൻ   പിന്നെ കൊടുത്തോളാം...


\" അത് ആണ്  വരുൺ എന്നും... ആക്സിഡന്റ്‌  സംഭവിച്ച ശേഷം ആണ്  പ്ലാസ്റ്റിക്ക് സർജറിയിലൂടെ ഇപ്പോഴുള്ള  വരുണിന്റെ ഫേസ് എന്നും ഞാൻ അറിഞ്ഞു. പഴയ ഫോട്ടോ ഒന്നും വരുണിനെ  കാണിക്കരുത് എന്ന് അറിയുന്നത് കൊണ്ട്  ഞാൻ  അത്  മാറ്റി  വച്ചു. പക്ഷെ...  അന്ന്  വൈകീട്ട്  ഞാൻ  അറിഞ്ഞു  വരുൺ  യഥാർത്ഥ വരുൺ അല്ല എന്ന്.... അന്ന്  വരുണിന്റെ  ഫോണിൽ  ഒരു വിഡിയോ കോൾ വന്നു. ഞാൻ  ഉറങ്ങി എന്ന് കരുതി  വരുൺ ആ കോൾ എടുത്തു. ഞാൻ  പയ്യെ  കണ്ണ് തുറന്ന് നോക്കിയപ്പോൾ ഞാൻ  കണ്ടു  ആൽബത്തിൽ കണ്ട ആ മുഖം. സംസാരം ശ്രദ്ധിച്ചപ്പോൾ എന്നെ  കാണിച്ചു   എന്തൊക്കെയോ  ഭീഷണിപെടുത്തുന്നുണ്ട്... എന്തോ  ഒരു  അപകടം ഉണ്ടെന്ന് എനിക്ക് മനസിലായി...  എന്റെ  കൂടെ ഉള്ളത്  ആരാ എന്ന്  ആയിരുന്നു എനിക്ക്  ആദ്യം അറിയേണ്ടത്...  അതിനു  കോളേജിൽ എന്റെ  സീനിയർ  ആയിരുന്ന  സായിയെ  പോയി  ഞാൻ  കണ്ടു. സായ്... സായ്കൃഷ്ണ IPS. പിന്നീട് എല്ലാം സായീടെ  ഹെൽപ്പൊടെ ആയിരുന്നു... നമ്മുടെ  ഗസ്റ്റ്‌ ഹൗസിൽ തന്നെ ആയിരുന്നു  വരുൺ  ഉണ്ടായിരുന്നത്. ഒരിക്കൽ അവിടെ പോയപ്പോൾ എനിക്ക് അവിടെ ആരോ ഉണ്ടെന്ന ഫീൽ തോന്നിയിരുന്നു... പക്ഷെ  ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല.\"



\" എന്തിനായിരുന്നു  വരുണിനെ ഇങ്ങനെ മാറ്റി നിർത്തിയത്... അത് കൊണ്ട് എന്താണ്  അവർക്ക് നേട്ടം..\"  (സരിഗ)


\" വരുണിന്റെ   ഫാർമ കമ്പനിയിൽ  മരുന്നുകളുടെ ക്വാളിറ്റി ടെസ്റ്റിൽ  മയക്കുമരുന്നുകളുടെ   സാന്നിധ്യം  കണ്ടെത്തിയിരുന്നു... അതുമായി ബന്ധപ്പെട്ട  എല്ലാ  തെളിവുകളും  വരുണിന്  ലഭിച്ചിരുന്നു..  പക്ഷെ  ഇതിനു പിന്നിൽ ആരാ എന്ന്  അറിയാൻ മാത്രം  വരുണിന്  കഴിഞ്ഞില്ല... എന്നാൽ  വരുൺ എല്ലാം അറിഞ്ഞു  എന്ന്  അവർ അറിഞ്ഞു...  വരുണിന്റെ  കൈയിലെ  തെളിവ്  നശിപ്പിക്കാൻ വേണ്ടിയാണ്  വരുണിനെ  കൊല്ലാൻ ശ്രമിച്ചത്... എന്നാൽ വരുൺ  തെളിവെല്ലാം  മാറ്റിയിരുന്നു... അത്  കണ്ടെത്തുന്നതിനു വേണ്ടിയാണ്  അവർ  ഇങ്ങനെ ഒരു  നാടകം കളിച്ചത്... അതിനു വേണ്ടി  വരുണുമായി  രൂപ സാദൃശ്യം  ഉള്ള  അഭിജിത്തിനെ  അവർ ഇവിടെ കൊണ്ട് വന്നു. അഭിജിത്ത്  എത്ര തിരഞ്ഞിട്ടും ആ തെളിവുകൾ ലഭിച്ചില്ല... എന്നാൽ എനിക്ക് ആൽബം കിട്ടിയ സ്ഥലത്ത്  നിന്നു തന്നെ ആ തെളിവുകൾ ലഭിച്ചു.  ഇതിനു പിന്നിൽ ആരാണ് എന്ന് അറിയാൻ വേണ്ടിയുള്ള  അലച്ചിൽ ആയിരുന്നു പിന്നെ... അതുകൊണ്ട് തന്നെ  ഈ വീട്ടിൽ  ജോലിക്ക് നിൽക്കുന്നവർ അടക്കം എല്ലാവരും  നിരീക്ഷണത്തിൽ ആയിരുന്നു. പക്ഷെ അവരുടെ ആളുകൾ  എന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ  ഞാൻ  പിന്നെ  കുറച്ചു  ഉൾവലിഞ്ഞു... പിന്നെ എല്ലാം ഇവിടെ ഇരുന്നു തന്നെ ആയിരുന്നു  എന്റെ  അന്വേഷണം.  എല്ലാ ജോലിക്കാരുടെയും  അവരുടെ  വീട്ടുകാരുടെയും കോൾ ലിസ്റ്റും  ബാങ്ക്  അക്കൗണ്ട് ഡീറ്റൈൽസും  എടുത്തപ്പോൾ  മനസിലായി  ഫാർമാ   കമ്പിനിയിലെ  മിസ്റ്റർ  ഫ്രാൻസീസിന്റെ വൈഫിന്റെയും   മകൻ   ഫ്രെഡിയുടെയും  അക്കൗണ്ടിലേക്ക്  അമിതമായി പണം ക്രെഡിറ്റ്‌ ആവുന്നുണ്ട് എന്ന്. പിന്നീട്‌   അവരെ  നിരീഷിച്ചതിൽ നിന്നും അവരാണ് ഇതിനു പിന്നിൽ എന്ന് മനസിലായി. അങ്ങനെ ആണ് ഈ അറസ്റ്റ് നടന്നത്...\"


\" അപ്പോൾ അഭിജിത്ത്?? \"  ( വിവേക് )


\" അഭി... അവൻ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല.  അവന്റെ  അനിയത്തി  അഭിരാമിയെ  ഫ്രെഡി  പ്രണയം നടിച്ചു  പറ്റിച്ചു.. അവളെ  അവൻ  തടവിലാക്കി  അഭിയെ ബ്ലാക്ക്‌മെയിൽ  ചെയ്താണ്  ഇങ്ങനെ ഒക്കെ ചെയ്യിച്ചത്... അല്ലാതെ  അഭി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല... ഈ  എന്നോട് പോലും....\"


എല്ലാം കേട്ട്  കഴിഞ്ഞു  എല്ലാവരും  നടുങ്ങി ഇരിക്കുകയാണ്. എല്ലാവരും  മൗനത്തെ  കൂട്ടുപിടിച്ചു.. 


\" ചാരു... ഞാൻ... ഇതൊന്നും അറിയാതെ ആണ്  നിന്നോട്  ഇത്രയും മോശമായി പെരുമാറിയത്...  എന്നോട്  ക്ഷമിക്ക്  നീ...\"  ( വിവേക് )


\" ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്....  എനിക്ക്   ഏട്ടനോട്  ഒരു  ദേഷ്യവും ഇല്ല. ഏട്ടൻ  അങ്ങനെയൊക്കെ  പെരുമാറുമെന്ന്  ഞാൻ  ഊഹിച്ചതാ... അതുകൊണ്ട് എനിക്ക്  വിഷമം ഒന്നും ഇല്ല...\"



\" ചാരു... മോള്  ഇല്ലായിരുന്നു എങ്കിൽ  ഒരിക്കലും   എനിക്ക്  എന്റെ  മോനെ  തിരിച്ചു  കിട്ടില്ലായിരുന്നു... അതിനു  എത്ര  നന്ദി പറഞ്ഞാലും മതിയാവില്ല...\"
( രാധിക )



\" അമ്മ ഇത് എന്തൊക്കെയാണ് പറയുന്നത്.... എന്നോട് നന്ദി പറയാന്ന് വച്ചാൽ ഞാൻ  അത്ര  അകന്ന  ആളാണോ അമ്മേ... ഈ  കുടുംബത്തിന്  ഒരു ദോഷം വരുന്ന എന്തെങ്കിലും ഞാൻ  ചെയ്യോ... ഇത്  എന്റെ കടമ അല്ലേ ഞാൻ ചെയ്തത്.. \"

\" നിന്റെ  ജീവൻ  പണയം  വച്ചാണ്  എന്റെ മോനെ മോള് രക്ഷിച്ചേ... അതിന്  പകരം  എന്ത്  തന്നെ  തന്നാലും  പകരം  ആവില്ല...\"  ( രാധിക)


\" അമ്മ ഇങ്ങനെ ഒക്കെ  പറയുമ്പോൾ ഞാൻ  ഇവിടത്തെ ആരും അല്ലാത്ത പോലെ  തോന്നുവാ...  ദയവ് ചെയ്തു ഇങ്ങനെ പറഞ്ഞു എന്നെ വിഷമിപ്പിക്കല്ലേ അമ്മേ..\"


\" രാധികേ... ചാരുവിനെ  താൻ   ഇങ്ങനെ  കൂടുതൽ  വിഷമിപ്പിക്കാതെ... താൻ  ഒരു കാര്യം ചെയ്യ്  വരുണിനെ   ഒന്ന്  നോക്ക്...  അവൻ ആകെ  ക്ഷീണിച്ച വന്നിരിക്കുന്നേ... അത് മറന്നോ താൻ...\"  ( വിശ്വനാഥ്)


\" മറന്നിട്ടൊന്നും അല്ല  വിശ്വേട്ടാ... അങ്ങനെ ഞാൻ  മറക്കോ   എന്റെ  മോനെ.... ഇത്രയും നാൾ  എന്റെ  മോൻ  അനുഭവിച്ചത്  ഓർക്കുമ്പോൾ  എനിക്ക്  എന്നോട് തന്നെ ദേഷ്യം തോന്നുന്നു... എന്റെ  കുഞ്ഞു അടുത്ത് ഇല്ലാതെ ഇരുന്നിട്ടും അത് മനസിലാക്കാൻ പറ്റാത്ത ഒരു അമ്മയായല്ലോ ഞാൻ എന്ന് ഓർക്കുമ്പോൾ.... ചാരു ഇല്ലായിരുന്നു എങ്കിൽ എന്താവുമായിരുന്നു നമ്മുടെ മോന്റെ അവസ്ഥ... \"  (രാധിക )


\" അമ്മ എന്തൊക്കെയാ അമ്മേ ഈ  പറയുന്നത്... അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യം എന്താ... ഞാൻ  തിരിച്ചു വന്നില്ലേ... അങ്ങനെ ഒരുപാട് കാലം എനിക്ക്  എന്റെ  അമ്മക്കുട്ടിയെ  കാണാതെ ഇരിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ??\"

കുറേ നാളെത്തി കണ്ടത് കൊണ്ട്  അമ്മയുടെയും മോന്റെയും  സ്നേഹ പ്രകടനം മുറയ്ക്ക്  നടക്കുന്നുണ്ട്.. അങ്ങനെ  എല്ലാം  സെറ്റ് ആയി  എന്ന്  പറയാൻ പറ്റില്ലല്ലോ... നമ്മുടെ പോരാളി ഇവിടെ കലിപ്പിൽ അല്ലേ 🥴... വാ ഒന്ന് സോപ്പിട്ടിട്ടു വരാം... ഫോളോ മീ...


\" അമ്മേ... 😁😁😁 അതുണ്ടല്ലോ... ഞാൻ  ഉണ്ടല്ലോ... ഇന്ന് മുതൽ  ഉണ്ടല്ലോ... അമ്മ പറയുന്നത് പോലെ  നല്ല കുട്ടി ആയിക്കോളാം... 😁😁😁... ഇനി  കുരുത്തക്കേട് ഒന്നും കാണിക്കത്തില്ല അമ്മേ...  ചോറി... 😌😌😌 പാവല്ലേ അമ്മേ ഞാൻ... ഇത്തവണ കൂടി അങ്ങ് ക്ഷമി  എന്റെ ശ്രീദേവി കൊച്ചേ...\"


\" എല്ലാവരും  ഉള്ളത്  കൊണ്ടും ഒരു നല്ല കാര്യത്തിന്  ആയത് കൊണ്ടും ഞാൻ കൂടുതൽ ഒന്നും  പറയുന്നില്ല...  എന്നും പറഞ്ഞു ഇനി  ഇത് ഒരു ശീലം ആകണ്ട \"  ( ശ്രീദേവി )


\" അല്ലേലും  എന്റെ  അമ്മക്കുട്ടി  പാവല്ലേ... ഉമ്മാാാാാാാാ 🥰🥰🥰 \"



\" മതി... മതി... നിന്റെ  സോപ്പ്  മതി.... \"       ( ശ്രീദേവി )


😁😁😁 അങ്ങനെ അമ്മക്കുട്ടിയേം സെറ്റ് ആക്കി... ഇനിയും ഉണ്ട് അടുത്ത ഒരു  പണി... വരുൺ... അത് എന്താവും എന്ന്  എനിക്ക്  അറിയില്ല... എന്റെ  കൃഷ്ണാ... കൂടെ  ഉണ്ടാവണേ....


( തുടരും...)

ഗയ്സ്... ഇത്രയും നാൾ  നിങ്ങൾ  കണ്ടിട്ടുള്ളത്  പാവം പിടിച്ച ഒരു നായികയും അവളെ രക്ഷിക്കുന്ന  മാസ് നായകനും ആണ്.. അതിൽ നിന്നും ഒരു  ചേഞ്ച്‌... അത്  എത്രത്തോളം  നിങ്ങൾക്ക്  ഉൾക്കൊള്ളാൻ  പറ്റും എന്ന് എനിക്ക് അറിയില്ല... എന്തായാലും നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക്  ആയി ഞാൻ വെയ്റ്റിങ് ആണ്...





❤️ നിലാവിന്റെ പ്രണയിനി ❤️  - 41

❤️ നിലാവിന്റെ പ്രണയിനി ❤️  - 41

4.5
2308

പാർട്ട് - 41 \" അമ്മേ... 😁😁😁 അതുണ്ടല്ലോ... ഞാൻ  ഉണ്ടല്ലോ... ഇന്ന് മുതൽ  ഉണ്ടല്ലോ... അമ്മ പറയുന്നത് പോലെ  നല്ല കുട്ടി ആയിക്കോളാം... 😁😁😁... ഇനി  കുരുത്തക്കേട് ഒന്നും കാണിക്കത്തില്ല അമ്മേ...  ചോറി... 😌😌😌 പാവല്ലേ അമ്മേ ഞാൻ... ഇത്തവണ കൂടി അങ്ങ് ക്ഷമി  എന്റെ ശ്രീദേവി കൊച്ചേ...\" \" എല്ലാവരും  ഉള്ളത്  കൊണ്ടും ഒരു നല്ല കാര്യത്തിന്  ആയത് കൊണ്ടും ഞാൻ കൂടുതൽ ഒന്നും  പറയുന്നില്ല...  എന്നും പറഞ്ഞു ഇനി  ഇത് ഒരു ശീലം ആകണ്ട \"  ( ശ്രീദേവി ) \" അല്ലേലും  എന്റെ  അമ്മക്കുട്ടി  പാവല്ലേ... ഉമ്മാാാാാാാാ 🥰🥰🥰 \" \" മതി... മതി... നിന്റെ  സോപ്പ്  മതി.... \"       ( ശ്രീദേവി ) 😁😁😁 അങ്ങനെ അമ