പാർട്ട് 68
ഇതെല്ലാം എന്റെ ഊഹാപോഹങ്ങാളായിരുന്നു.... ദേവിനോട് എന്റെ ഊഹങ്ങളെ സാദൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്...\"
\"ഞാൻ എല്ലാം അന്വേഷിച്ചു... പക്ഷെ മതിയായ തെളിവുകൾ ഒന്നും തന്നെ കണ്ടെത്തനായില്ല.. എല്ലാം വെറും മിഥ്യധാരണളാകാൻ ഞാൻ പ്രാർത്ഥിച്ചു... പക്ഷെ.... രാകേഷ്... ചില കാര്യങ്ങൾ കൂടി പറഞ്ഞപ്പോൾ......എനിക്ക്......\" വിഷ്ണു രാകേഷിനെ നോക്കി.
\"അതെ.... ഇതിനു പിന്നിൽ റാം തന്നെയെന്ന് ഉറപ്പിക്കാനുള്ള ചിലത് .... ഞങ്ങൾ കണ്ടെത്തി..... \" വിഷ്ണു പറഞ്ഞു നിർത്തി
രാകേഷ് വിഷ്ണുവിന്റെ തോളിൽ തട്ടി \'സാരമില്ലെ\'ന്ന പോലെ കണ്ണുചിമ്മി. തുടർന്ന് മറ്റുള്ളവരെ നോക്കി.
\"അരവിന്ദ്.....ഓർമ്മയുണ്ടോ ചന്തു ആ പേര്....\"
ചന്തു വിഷ്ണുവിനെ ഒന്ന് നോക്കി... അവന്റെ ഓർമ്മകൾ പുറകിലേക്ക് പോയി. അരവിന്ദിനോടൊപ്പമുള്ള നിമിഷങ്ങളും അവന്റെ പ്രതീക്ഷിച്ച മരണവുമെല്ലാം ചന്ദുവിനെ മിഴികളെ ഈറനണിയിച്ചു.
\" മറക്കാൻ പറ്റില്ല..,രാകേഷ്..... അവൻ പെട്ടെന്നാണ് ഞങ്ങളോടടുത്തത്... അതുപോലെ പെട്ടെന്ന് വിട്ടുപോവുകയും ചെയ്തു...... ഏതോ കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട ഒരു നല്ല സുഹൃത്ത്.... അതിലുപരി അനിയനെ പോലെയായിരുന്നു അവൻ ഞങ്ങൾക്ക്... ശ്രീക്കുട്ടിയുടെ പ്രാണൻ...............................\"
ഇതെല്ലാം പറയുമ്പോഴും ചന്തുവിന്റെ കണ്ണീർ അവന്റെ കവിളിൽ നനവ് പടർത്തിയിരുന്നു.
\"ഇപ്പൊ അരവിന്ദിനെ പറ്റി പറയാൻ എന്താ.. \" കാരണം \" കിച്ചു ചോദിച്ചു
\"അത്......ബെന്നിയുടെ ചരിത്രം മുഴുവൻ പരിശോദിക്കുന്നതിനിടയിലാണ് ഒരു കോയിൻസിഡന്റ് പോലെ അരവിന്ദിന്റെ കേസ് എന്റെ ചിന്തയിലെത്തിയത്...വെറുതെ ഒന്നറിഞ്ഞിരിക്കാൻ വേണ്ടി മാത്രം റഫറൻസ് ചെയ്തതാണ്.... പക്ഷെ അതൊരു വഴിതിരിവാകുമെന്ന് കരുതിയില്ല....എന്തൊക്കെയോ ചില പിശകുകൾ.... അതൊരു പ്ലാൻട് മർഡർ ആയിരുന്നു.. അതിന് പിന്നിൽ ബെന്നിയും ബാംഗ്ലൂറിലെ ചില ക്രിമിനൽസും ആയിരുന്നു....അരവിന്ദിന്റെ മരണം പോലെ തന്നെ ബാംഗ്ലൂരിൽ ഇത്തരം സമാന കൊലപാതകങ്ങൾ നടന്നിട്ടുണ്ട്... ആ കേസ് ഹിസ്റ്ററി വായിച്ചപ്പോൾ എനിക്കെവിടെയോ ഒരു പന്തികേട് തോന്നിയിരുന്നു..... ഞാൻ അരവിന്ദന്റെ വീട്ടിലേക്ക് പോയി.... വര്ഷങ്ങളായി പൂട്ടിയിട്ടിരുന്നവീട് വൃത്തിയാക്കുന്നത് ഒരു അകന്ന ബന്ധുവാണ്. രാമകൃഷ്ണൻ..... ഞാനയാളെ പോയി കണ്ടു......\"
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"മരണത്തിനു ശേഷം ബന്ധുക്കളാരും ഇങ്ങോട്ടേക്കു വരാറില്ല സാറേ.... കുഞ്ഞ് പിന്നേ അരവി മോന്റെ കൂട്ടുകാരനായതുകൊണ്ടാ ഞാൻ കൂടെ വന്നത്....\"
രാമകൃഷ്ണൻ രാകിയോട് പറഞ്ഞുകൊണ്ട് വാതിൽ തുറന്നു.അവിടെ മരണത്തിന്റെ ഗന്ധം വഹിക്കുന്നതുപോലെ എനിക്ക് തോന്നി.
\"ഓട്ട കൊലപാതക മല്ലിയോ നടന്നത്.. അതോണ്ട് വാടകക്ക് പോലും ആർക്കും വേണ്ട......അരവി മോന്റെ മുറി മുകളിൽ ഇടതുവശത്തേതാ കുഞ്ഞേ .. ഞാൻ കുഞ്ഞിന് കുടിക്കാൻ എന്തേലും വാങ്ങി വരാം..\" അത് ശരിവച്ചതോടെ രാമകൃഷ്ണൻ പുറത്തേക്ക് നടന്നു രാകി സ്റ്റെപ് അയറി മുകളിലേക്കും.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"........അരവിന്ദിന്റെ മുറിയിൽ പോലീസ് മാർക്ക് ചെയ്ത പാടുകളും സീലുകളുമെല്ലാം ഞാൻ നന്നായി തന്നെ വീക്ഷിച്ചു... അവിടെ നിന്നും തന്റെ അന്വേഷണത്തിന് എന്തെങ്കിലും തുമ്പി ലഭിക്കുമെന്നെന്റെ ന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു... അവൻ ഒരൊ മുക്കും മൂലയും ശ്രദ്ധയോടെ അരിച്ചുപെറുക്കി .... അപ്പോഴാണ് അലമാരയുടെ സൈഡിലായി അധികം ശ്രദ്ദിക്കപ്പെടാതെ കിടന്നിരുന്ന കുറച്ചുപുസ്തകങ്ങൾ എന്റെ കൈത്തട്ടി താഴേക്ക് വീണത്... എന്നാൽ പുസ്തകങ്ങളെക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് പുസ്തകങ്ങൾ വച്ചിരുന്ന സ്ഥലമാണ്. അത് ഒരു ഡ്രായർ ആണെന്ന് എനിക്ക് മനസിലായി . ഞാനാ സ്ഥലം നന്നായി പരിശോദിച്ചു. കരുതിവച്ച പോലെ തൊട്ടടുത്തുള്ള ഒരു ഫ്ലവർവേസിൽ നിന്നും ഒരു ചെറിയ താക്കോലും എനിക്ക് ലഭിച്ചു.. എന്തെകിലും ഉള്ളിലുണ്ടാകാതെ ആ സ്ഥലം അങ്ങനെ പുസ്തകങ്ങളും പപ്പേറുകളും കൊണ്ട് മറച്ചുവെക്കില്ലെന്നുള്ള എന്റെ വിശ്വാസം തുണച്ചു.
ഡ്രായർ തുറന്നപ്പോൾ എനിക്ക് അതിൽ നിന്നും അരവിന്ദിന്റെ ഡയറി ലഭിച്ചു...അതു തുറക്കാൻ ഭാവിച്ചപ്പോൾ ആരോ അകത്തേക്ക് വരുന്നതുപോലെ തോന്നിയതും ഞാൻ അത് എന്റെ ഷർട്ടിനടിയിൽ ഒളിപ്പിച്ചു കൊണ്ട് ഡ്രായർ പൂട്ടി. താക്കോൽ ഫ്ലവർ വെസിൽ ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി.
രാമകൃഷ്ണനുമായി കുറച്ചുനേരം അരവിന്ദിനെ പ്പറ്റി സംസാരിച്ചപ്പോഴാണ് അരവിന്ദന്റെ സുഹൃത്ത് മനുവിനെ പറ്റി അറിയാൻ കഴിഞ്ഞത്... മരിക്കുന്നതിന്റെ അന്നു സന്ധ്യ വരെയും മനു അരവിന്ദനോപ്പമുണ്ടായിരുന്നെന്നറിഞ്ഞപ്പോൾ അയാളെ കാണാൻ ഞാൻ തീരുമാനിച്ചു. പക്ഷെ അന്ന് കാണാൻ കഴിഞ്ഞില്ല.അയാൾ ജോലിക്കാര്യങ്ങൾക്കായി മറ്റെവിടെയോ പോയിരുന്നു.
തുടർന്നു രാമകൃഷ്ണനോട് മനുവരുമ്പോൾ കോൺടാക്ട് ചെയ്യാൻ പറഞ്ഞു കൊണ്ട് നമ്പർ നൽകിയാണ് പിരിഞ്ഞത്..
പിന്നീട് ഡയറി പരിശോദിച്ചു....തുടക്കത്തിൽ പ്രത്യേകിച്ച്ചൊന്നും ഇല്ലായിരുന്നു......പക്ഷെ അവസാന താളുകളിൽ അരവിന്ദിന്റെ ഉള്ളിൽ നിറഞ്ഞിരുന്ന പേടിയും ഭയവും എന്നെ അസ്വസ്ഥപ്പെടുത്തി.. കൂടാതെ ആ ഡയറിയിൽ നിന്നൊരു കവർ കൂടി എനിക്ക് ലഭിച്ചു. ചില ഫോട്ടോകൾ .എല്ലാം എല്ലാം ഒരാളിലേക്ക് വിരൽ ചൂണ്ടുന്നുവെന്നുമനസിലായത്തോടുകൂടി ഞാൻ വിഷ്ണുവിനെ വീണ്ടും കണ്ടു.... \"
രാകി പറഞ്ഞു നിർത്തി. എല്ലാരുടെയും മുഖത്ത് ആ ഡയറിയിൽ അങ്ങനെ എന്താനുള്ളത് എന്നറിയാനുള്ള ആകാംഷ നിറഞ്ഞു നിന്നു. അതു മനസിലാക്കിയെന്നോണം പിന്നീട് എല്ലാത്തിനുമുള്ള ഉത്തരം നൽകിയത് വിഷ്ണു വാണ്. അവൻ തന്റെ കയ്യിലുണ്ടായിരുന്ന ഡയറി എടുത്തു നീട്ടി. ചന്തു അത് ആകാംശയോടെ വായിക്കാൻ തുടങ്ങി..
-------------------------------------------------------
\".......... ഞാൻ ഇതുവരെ കണ്ടതും കേട്ടതുമൊന്നുമല്ല സത്യമെന്നു എനിക്കിന്ന് മനസിലായി.... അവൻ.. എല്ലാരേയും ചതിക്കുവായിരുന്നു.... വിഷ്ണുവേട്ടനെ പോലും... ശ്രീറാമിന്റെ ആ പൈശാpചികമായ മുഖം എന്റെ കണ്ണുകളിൽ തന്നെ നിൽക്കുന്നുണ്ട്... അവനെങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു. പ്രായത്തിനു ഇളയതാണെങ്കിലും.. അവനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു....\"
----------------------------------------------------------
\"..... നാളെ അവനെ ഞാൻ ഫോളോ ചെയ്യും ഇന്നു ഞാനതില് ശ്രമിച്ചതാണ്.. പക്ഷെ ശ്രീ കൂടെയുണ്ടായിരുന്നത് കൊണ്ട് ഒന്നും നടന്നില്ല.
വിഷ്ണുവേട്ടനോട് അവനെ പറ്റി പറഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കില്ല... അവൻ ഡ്രഗ് ഉപയോഗിക്കും എന്ന് പറഞ്ഞാൽ ചിലപ്പോൾ ഒട്ടും തന്നെ ചേട്ടൻ എന്നെ മനസിലാകില്ല..അത്രക്ക് റാമിനെ വിഷ്ണുവേട്ടൻ സ്നേഹിക്കുന്നുണ്ട്.... പക്ഷെ അവൻ ആരോടോ അനീറ്റയെ പറ്റി സംസാരിച്ചിരുന്നു... വ്യക്തമായി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല... നാളെ എല്ലാം മനസിലാക്കണം..
---------------------------------------------------------
\".... കണ്ടതൊന്നും യഥാർദ്യമാകാതിരുന്നെങ്കിലെന്നു ഞാൻ ചിന്തിച്ചുപോകുന്നു. ഒരു നിമിഷത്തേക്ക് ആ ഞെട്ടലിൽ നിന്നും പുറത്തുവരാൻ എനിക്ക് കഴിഞ്ഞില്ല... റാം അവൻ ചതിയനാണ്.. വിഷ്ണുവേട്ടനെയും അനീറ്റയെയും അവൻ ചതിക്കുകയാണ്.. അവനെ വിശ്വസിക്കുന്ന എല്ലാരേയും അവൻ വഞ്ചിക്കുകയായിരുന്നു...
ഇന്നു ഞാൻ രാമിന് പിന്നാലെ തന്നെ ഉണ്ടായിരുന്നു..ഞാൻ കരുതിയത് പോലെ അവന് ഡ്രഗ്സ് ഉപയോഗം മാത്രമല്ല.. സപ്ലൈയും ഉണ്ട്.... അതും വലിയ രീതിയിൽ..... ഒരു വല്യ ഗാങ് തന്നെ അവനൊപ്പം ഉണ്ട്....ബെൻസിർനെയും ഞാനവിടെ കണ്ടു..അവരുടെ തന്നെ ഒരു പൂട്ടിക്കിടന്ന കെട്ടിടത്തിൽ വച്ചാണ് ഡീലിങ്ങ്സ് നടക്കുന്നത്....എനിക്കെല്ലാം മനസിലായി.... പക്ഷെ അവനെന്നെ കണ്ടു.....
ഞാനിവിടുന്നു ഓടിപ്പോരം നോക്കിയെങ്കിലും എനിക്ക് രക്ഷപെടാനായില്ല... അവരെന്നെ പിടികൂടി.... എല്ലാം കഴിഞ്ഞെന്നുതന്നെ ഞാൻ കരുതി.. പക്ഷെ അവനെന്നെ ഉപദ്രവിച്ചില്ല. പകരം ഈ നാട്ടിൽ നിന്നും പൊക്കോളാൻ പറഞ്ഞു.... തിരികെ വരാൻ പാടില്ലത്രേ... അങ്ങനെ വരുകയോ... ആരോടെങ്കിലും ഇതെപ്പറ്റി പറയുകയോ ചെയ്‌താൽ എന്റെ പെങ്ങളെ.... ചേ..... അവനിത്തരകാരനാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല....
എന്തായാലും തല്ക്കാലം റിസ്ക് എടുക്കണ്ട... അവന്റെ ഭീഷണി തള്ളിക്കയാണ് കഴിയുന്നതാണെന്നു എനിക്ക് തോന്നുന്നില്ല... ആരൊക്കെയോ എന്തൊക്കെയോ... അവന്റെ ബാക്ക് ബോൺ ആകുന്നുണ്ട്....
-------------------------------------------------------
-------------------------------------
-------------------------------------
-------------------------------------
കുറെയേറെ താളുകൾ പിന്നീട് ശൂന്യമ്മായിരുന്നു.. ചന്തു താളുകൾ മറിച്ചുകൊണ്ടിരുന്നു..... വീണ്ടും അക്ഷരങ്ങൾ അവരെത്തേടിയെത്തി...
---------------------------------------------------------
\"......... ഇന്ന് രാത്രി ഞാൻ തിരികെയെത്തുമെന്നു അവൻ കരുതുന്നുണ്ടാകില്ല... ഒന്നും ആരോടും പറയാതെ ഒളിച്ചോടാൻ എന്റെ ധാർമിക ബോധവും മനസാക്ഷിയും എന്നെ അനുവദിക്കുന്നില്ല... എനിക്ക് ഇത് നിയമത്തിനു മുന്നിൽ എത്തിച്ചേ
മതിയാകൂ.. നാളത്തെ തലമുറകൾ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ ജീവൻ കൊടുത്തായാലും ഞാനിത് പോലീസിൽ അറിയിക്കും... എല്ലാം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ....
-----------------------------------------------------
ഇന്നു ഞാൻ വീണ്ടും അവരുടെ തവളത്തിലേക്ക് പോയി.... റാം അവിടെ യുണ്ടായിരുന്നു..ബെന്നിയും... രണ്ടുപേരും അനീറ്റയെപ്പറ്റിയാണ് സംസാരിക്കുന്നത്.... റാമിന് അനീട്ടയോടുള്ള സമീപനം എന്താണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.... അവരെതൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.... എന്തായാലും അതെല്ലാം പോലീസ് പറയിച്ചോളും.... ഡ്രഗ്സ് സ്വർട്ട് ചെയ്യുന്ന ഒരു ഗോഡോൺ അവിടെ ഞാൻ കണ്ടു...
അവരുടെ ചില ഫോട്ടോകൾ ഞാൻ പകർത്തിയിട്ടുണ്ട്.....വിഷ്ണുവേട്ടനെയും ഇച്ചായനെയും ഇതെല്ലാം അറിയിക്കണം പക്ഷെ രണ്ടുപേരും അത്യാവശ്യമായി എങ്ങോട്ടോ പോയിരിക്കയാണ് നാളെ വരും ....നാളെത്തന്നെ എല്ലാം പറയണം...തെളിവിനായി ഈ ഫോട്ടോസ് കയ്യിലുണ്ടല്ലോ....ശ്രീക്കുട്ടിയോട് പറയണം... അവൾക്ക് ചിലപ്പോ എന്നെ സഹായിക്കാൻ പറ്റും..എല്ലാത്തിനെയും പോലീസ് ൽ ഏൽപ്പിക്കണം....അവരുടെ ഒരു പ്ലാനും നടക്കില്ല
-----------------------------------------------------------
ഇന്നു ഞാൻ ശ്രീയോട് വിഷ്ണുവേട്ടനെ അത്യാവശ്യമായി കാണണമെന്ന് സൂചിപ്പിച്ചു ...കാര്യം ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ലാ.... ഏട്ടന്റെ നിലപാടറിഞ്ഞിട്ട് പറയാം...... എന്തായാലും നാളെ വൈകിട്ട് ഞാനും മനുവും വിഷ്ണുവേട്ടനെ കാണാൻ പോകുന്നുണ്ട്...... ഇന്നത്തോടെ അവന്റെ കളി അവസാനിക്കും.......
-----------------------------------------------------------
അക്ഷരങ്ങൾ അവസാനിച്ചു.... പിന്നീടാങ്ങോട്ട് ഒരു വരി പോലുമില്ല... ആ ഫോട്ടോസ് അവർ തുറന്നു നോക്കി.... എല്ലാർക്കും ഒരു ഞെട്ടലായിരുന്നു എങ്കിൽ വിഷ്ണുവിന് ഒരുതരം മരവിപ്പായിരുന്നു.
\"പിന്നീടെന്താണ് സംഭവിച്ചിട്ടുണ്ടാവുക....\"
കിച്ചു ചോദിച്ചു..
\"രാമിന് ഇങ്ങനൊരു മുഖം....... എന്തൊക്കെയാ നടക്കുന്നത്.... അണുവിനെപ്പറ്റി എന്തോ എഴുതിയിരുന്നല്ലോ... അതെന്തായിരിക്കും.... പാവം നേരിട്ട് എല്ലാം അറിയിക്കാൻ അവൻ ഒരുപാട് ശ്രമിച്ചിരുന്നോ...?\"
ചന്തു ആകുലപ്പെട്ടു. രാകി അവരെ സമാധാനിപ്പിച്ചുകൊണ്ട് ചില കാര്യങ്ങൾ കൂടി പറഞ്ഞു.
\"..... ഈ ഡയറി കിട്ടി
രണ്ടു ദിവസം കഴിഞ്ഞാണ് മനുവിന്റെ കാൾ വന്നത്. അരവിന്ദന്റെ മരണത്തിനു മണിക്കൂറുകൾ മുൻപ് റാമും അരവിന്ദും മീറ്റ് ചെയ്തിരുന്നു... ഒരുപക്ഷെ എല്ലാം മണത്തറിഞ്ഞ റാം വിഷ്ണുവിന് മുന്നേ അവനെ കണ്ടിട്ടുണ്ടാകും . എന്തായാലും വലിയൊരു തർക്കം അവർ തമ്മിലുണ്ടായി എന്നാണ് അരവിന്ദിന്റെ ഫ്രണ്ട് എന്നോട് പറഞ്ഞത്.... അന്ന് അരവിന്ദും മനുവും ഒരുമിച്ചാണ് അങ്ങോട്ടേക്ക് പോയത്... മനുവിനെ കാറിൽത്തന്നെ ഇരുത്തി അല്പം മാറിനിന്നാണ് അവർ സംസാരിച്ചത്... എന്താണ് സംസാരിച്ചതെന്ന് അറിയില്ലെങ്കിലും അവസാനം വല്യ വഴക്കായപ്പോൾ അയാൾ ചെന്നു അരവിന്ദിനെ ബലമായി പിടിച്ചു മാറ്റികയായിരുന്നു.... അന്ന് രാത്രിയാണ് അരവിന്ദ് കൊല്ലപ്പെട്ടത്...... അതൊരു പ്ലാൻഡ് മർഡർ തന്നെ ആയിരിക്കണം.......അല്ല... ആണ്...... \" രാകേഷ് പറഞ്ഞു നിർത്തി.
\"എന്നിട്ട് അരവിന്ദന്റെ ഫ്രണ്ട് ഇതൊന്നും അന്ന് പോലീസിൽ പറഞ്ഞില്ലേ
...\" വിവേക് ചോദിച്ചു.
\"ഏയ് ഇല്ല....ഈ ചോദ്യം ഞാനും ചോദിച്ചതാണ്.. ഇപ്പോഴും എല്ലാരും അതൊരു മോഷണശ്രമമായി ..മാത്രം കാണുന്നു..അയാളും അങ്ങനെ തന്നെ കരുതി.....അല്ലെന്നു തെളിയിക്കാനുള്ള തെളിവുകളൊന്നും നമ്മുടെ കൈയിലില്ലല്ലോ...\"
\"അവനെ ശിക്ഷിക്കാൻ കഴിയില്ലേ രാകേഷ്..\"
ചന്തു വിന് ദേഷ്യം വന്നു
\"ഏയ്..... ഇപ്പോഴും മതിയായ തെളിവില്ലല്ലോ...വേണമെങ്കിൽ ഈ ഫോട്ടോകളും ഡയറിയും ഒക്കെ വച്ച് അരവിന്ദിന്റെ കേസ് നമുക്കൊന്ന് കുത്തിപ്പൊക്കം..... പക്ഷെ അത് പ്രതീക്ഷിക്കുന്ന ഫലംതരില്ല....\" വിവേക് പറഞ്ഞു
\"അതെ പക്ഷെ റാമിന്റെ ഇപ്പോഴത്തെ നീക്കങ്ങളുടെ വേഗത കുറക്കാൻ അതുമൂലം പറ്റിയേക്കും ...നമുക്കൊന്ന് ശ്രമിച്ചാലോ വിക്കൂ .\" രാകി പറഞ്ഞു
\" ഞാൻ ശ്രമിക്കാം രാകി.... കൂടെനിന്ന് വഞ്ചിക്കുന്നവൻ അങ്ങനെ രക്ഷപ്പെടണ്ടാ.... \"
വിവേക് സപ്പോർട്ട് ചെയ്തു.
\"അതെ അതു തന്നെയാ വേണ്ടത്...\" കിച്ചുവും ചന്തുവും ശരിവച്ചു. അപ്പോഴും വിഷ്ണു മൗനം പാലിച്ചു
\" താനെന്താടോ ദേവ്, ഒന്നും പറഞ്ഞില്ല.. \"
\"എന്താ.... ഞാൻ പറയേണ്ടത്.... എല്ലാം.... എന്റെ കണ്ണിന് മുന്നിൽ കൂടിയല്ലേ നടന്നത്.... പക്ഷെ ഒന്നും അറിയാൻ കഴിയാത്ത ഒരു....നശിച്ച ജന്മം.....\"
വിഷ്ണുവിന്റെ ദുഖത്തെ ചന്തു മാരോടടക്കി ഏറ്റുവാങ്ങി.
പിന്നീട് പലചർച്ചകളും നടന്നു.. റാമിന്റെ പതനത്തിനായുള്ള പദ്ധതികൾ.........
(തുടരും )