Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ

പാർട്ട്‌ 69


റാമിനെ കുടുക്കാനുള്ള പദ്ധതികൾ തകൃതിയായി നടന്നുകൊണ്ടിരുന്നു. പ്രതികളെ കണ്ടുപിടിക്കാൻ കഴിയാതെ ഒഴിവാക്കപ്പെട്ടു കിടന്ന അരവിന്തന്റെ കേസ് പുനര്ന്വേഷണത്തിനു വിധിയായിക്കിട്ടാൻ അധികം ബുദ്ദിമുട്ടേണ്ടി വന്നില്ല വിവേകിനു...
ഇതുപോലുള്ള കേസുകൾ  പലയിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇതിൽ നിന്നു തുടങ്ങി തന്റെ അന്വേഷണങ്ങൾ പൂർത്തീകരിക്കുമെന്നുമുള്ള വിവേകിന്റെ ആത്മവിശ്വാസതത്തിൽ മേലുദ്യോഗസ്ഥർക്കും വിശ്വാസമുണ്ടായിരുന്നു.അരവിന്തന്റെ ഫയൽ കയ്യിലേക്ക് കിട്ടുമ്പോൾ വിവേകിന്റെ മുഖത്തെ പ്രതീക്ഷ ഒരു പുഞ്ചിരിയായി മാറിയിരുന്നു.തല്ക്കാലം ഈ വിഷയം ഡിപ്പാർട്മെന്റിൽ കുറച്ചുപേർക്കല്ലാതെ വേറെർക്കും അറിയില്ല..... അങ്ങനെയല്ലാതെ വാർത്ത പുറത്തുവന്നാൽ റാംമും ബെന്നിയും അനുയായികളും അതിന് കുറുകെ വയ്ക്കാൻ എന്തെങ്കിലും ചെയ്യും എന്നറിയാവുന്നതുകൊണ്ടാണ് എല്ലാം സീക്രെട് ആക്കി വക്കാൻ പറഞ്ഞ രാകിയുടെ തീരുമാനത്തിനോട് എല്ലാരും യോജിച്ചത്..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\'എങ്ങനെയും റാമിന്റെ ക്രൂരതകൾ നിയമത്തിനു മുന്നിലെത്തിക്കണം..തങ്ങൾ മനസിലായ കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതെളിവുകൾ കൂടി വേണം... അത് റാം എന്ന ചതിയന്റെ ചെയ്തികൾക്ക് അവസാനം കുറിക്കണമെന്നു ഞാൻ അതിയായി മോഹിക്കുന്നു........ കാരണങ്ങൾ പലതാണ് .... അരവിന്ദ് എന്ന പാവം പയ്യനും കുടുംബത്തിനും നീതി കിട്ടണം എന്നതുകൊണ്ട് .... സ്വന്തം അനിയന്റെ ചതിക്കുള്ളിൽ വീണ വിഷ്ണുവിന് വേണ്ടി ....അനീറ്റക്കും രാകിക്കും വേണ്ടി ....ഇതെല്ലാം മാത്രമാണോ...ഈ കാരണങ്ങൾ മാത്രമാണോ തന്നെ ഈ വിഷയത്തിൽ വേരുറപ്പിച്ചത്....\'

ഡ്രൈവ് ചെയ്യുമ്പോഴും വിവേകിന്റെ മനസിലെ ചിന്തകൾ അവനെ വേട്ടയാടിയിരുന്നു. പെട്ടെന്നവൻ  ജീപ്പ് വഴിയോരത്ത് ഒതുക്കി നിർത്തി.

\'മനസ് കലുഷിതമാണ്... തന്റെ കണ്ണുകളിലും മനസിലും അവൾ മാത്രമാണിപ്പോൾ.... ഇന്ദു..... ഒരിക്കൽ എല്ലാം വേണ്ടെന്ന് വെച്ചതാണ്.... അവൾക്കൊരു നല്ല ജീവിതം ലഭിക്കുമ്പോൾ ഒരു തടസമായി മാറാൻ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല... അവൾ പോലുമറിയാതെ പ്രണയിച്ചു.... ഇന്നും പ്രണയിക്കുന്നു.... തെറ്റാണെന്നറിഞ്ഞും പ്രണയിക്കുന്നു...പക്ഷെ.....അതൊരിക്കലും അവളെ പ്രയാസപ്പെടുത്തില്ല എന്ന ബോദ്യം എനിക്കുണ്ടായിരുന്നു.... വിട്ടുകൊടുക്കുന്നതും പ്രണയമാണ് എങ്കിലും ഹൃദയത്തിൽ നിന്നും പിഴുതെറിയാൻ കഴിയില്ലല്ലോ ...

അവളെ അന്ന് വീണ്ടും കണ്ടപ്പോൾ സന്തോഷം അതിരുകടന്നു. അവൾ സന്തോഷതിവതിയാണെന്നു  ഞാൻ കരുതി... അവളുടെ മുഖത്തെ പ്രയാസങ്ങൾ തെളിഞ്ഞു നിന്നെങ്കിലും അതെല്ലാം എന്റെ വെറും തോന്നലുകളായി ഞാൻ എഴുതിത്തള്ളി...... എല്ലാം  എന്റെ തെറ്റിദ്ധാരണകളായി മാത്രം ഞാൻ വിശ്വസിച്ചു... കഴിഞ്ഞ ദിവസം റാമിനെ കുറിച്ചറിയുന്നതുവരെ........ റാമാണ്  ഇന്ദുവിന്റെ ഭർത്താവെന്ന സ്വബോധം എന്നിൽ ഉണ്ടാകുന്നതുവരെ അവൾ സുരക്ഷിതമായ കൈകളിലാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു...എന്റെ ഇന്ദു.... അവളൊരു ചതിയിൽ പെട്ടിരിക്കുകയാണെന്നറിഞ്ഞിട്ടും എനിക്കെങ്ങനെ മനസിനെ അടക്കി നിർത്താൻ കഴിയും........

.........ഒരുപക്ഷെ ഇന്ദുവിനോട് ....... അവൾക്ക് റാമിന്റെ ഈ മുഖം അറിയില്ലെങ്കിൽ...... വിഷ്ണുവിനെയും മറ്റുള്ള എല്ലാരേയും പോലെ അവൾ റാമിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ... ഞാൻ ഇത് പറഞ്ഞാൽ.... അവളെന്നെ തെറ്റിദ്ധരിച്ചാലോ..

കിച്ചുവിനോടെങ്കിലും ഇതെല്ലാം പറയണമെന്ന് എനിക്കുണ്ടായിരുന്നു.... പക്ഷെ    പിന്നേ തോന്നി വേണ്ടെന്ന്...അവർക്കിപ്പോൾ തന്നെ ഒരു നൂറുകൂട്ടം പ്രശ്നങ്ങളുണ്ട്.. അതിനിടയിൽ ഞാൻ കൂടി... വേണ്ട...... തെളിവടക്കം അവനെ റിമാൻഡ് ചെയ്യണം...എന്നിട്ട്..... ഇന്ദുവിനോട് സംസാരിക്കാം.... \'

വിവേക് ചുവന്നു കലങ്ങിയ കണ്ണുകൾ കലങ്ങിയ കണ്ണുകൾ ഇരുകായ്കൾ കൊണ്ടും അമർത്തി തുടച്ചു. തന്റെ കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വച്ച് ജീപ്പ് വീണ്ടും സ്റ്റാർട്ട്‌ ചെയ്തു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

റാമിന്റെ പിന്നാലെ തന്നെയാണ് കിച്ചു... ഫോളോ ചെയ്യുകയാണ് രണ്ടുമൂന്നു ദിവസമായി .... ആരെയൊക്കെ കാണുന്നു... എവിടെയൊക്കെ പോകുന്നു....എന്തൊക്കെച്ചെയ്യുന്നു... ഇവരുടെ ഡ്രഗ് ഗോഡൗൺ എവിടെയാണ് ഇതൊക്കെ അറിയാൻ വേണ്ടി തന്നെയാണ് കിച്ചുവിനെ തന്നെ ഏൽപ്പിച്ചത്.. കിച്ചു ഒരു കൊച്ചു CID ആണല്ലോ...പക്ഷെ മൂന്നുദിവസമായി അലഞ്ഞു തിരിഞ്ഞിട്ടും റാം  കമ്പനിയും വീടും ഗസ്റ്റ്‌ ഹൌസും ആയി  ചുറ്റിതിരിയുകയാണ്... ഇടക്ക് കുറച്ചകലെ ഉള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോയി.
അന്വേഷിച്ചപ്പോൾ ശ്രീക്കുട്ടിയുടെ പാർട്ണറും ഫിയൻസിയുമായ ഒരു ഹരികുമാറിന്റെ വീടാണത്.. അയാളെപ്പറ്റി വളരെ നല്ല അഭിപ്രായങ്ങൾ മാത്രമേ കേൾക്കനുള്ളൂ... വിഷ്ണുവിനും മറിച്ചൊരഭിപ്രായമില്ലായിരുന്നു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

ഹരികുമാർ



\"ഒരു ബിസിനസ്‌ മീറ്റിങ്ങിൽ വച്ച് പരിചയപ്പെട്ടതാണ് ഞാൻ ഹരിയെ... വളരെ മാന്യമായ വ്യക്തി....ജെനുവിൻ........... അങ്ങനെയാണ് ശ്രീക്കുട്ടിക്ക് വേണ്ടി പുള്ളിയെ ആലോചിച്ചത്....കണ്ടപ്പോൾ ഇരുവർക്കും പരസ്പരം ഇഷ്ടായി... വീട്ടുകാർക്കും ...ശ്രീക്കു സ്വന്തമായി ബിസിനസ്‌ തുടങ്ങാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞാണ് ഒരു എക്സ്പോർട്ടിങ് കമ്പനി തുടങ്ങിയത്... അതിൽ ഇപ്പോൾ ഹരിയും പാർട്ണറാണ്... നല്ലൊരു തുക ഇപ്പൊ തന്നെ അയാൾ ഇൻവെസ്റ്റ്‌ ചെയ്തു കഴിഞ്ഞു...
എൻഗേജ്മെന്റ് കഴിഞ്ഞെങ്കിലും വിവാഹം ഉടനെ വേണ്ടെന്ന് പറഞ്ഞു നിൽക്കുകയാണ് ശ്രീ..... ഹരിക്ക് എത്തിരഭിപ്രായമൊന്നും ഇല്ലെങ്കിലും വീട്ടുകാർ പ്രഷർ കൊടുക്കുന്നുണ്ട്.... \"
വിഷ്ണു പറഞ്ഞു..
\"അപ്പൊ അയാളെ തല്ക്കാലം ഫ്രയിമിൽ വേണ്ടല്ലേ....\" കിച്ചു തലചൊറിഞ്ഞു
\" തല്ക്കാലം വേണ്ട..... പക്ഷെ അയാളുടെ കമ്പനി ഡീറ്റെയിൽസ് ഒന്നെടുത്തു വച്ചേക്കു..... എന്തൊക്കെയാണ് എക്പോർട്ട് ചെയ്യുന്നതൊക്കെ ഒന്നറിയാം... റാം കൂടെയുള്ളതുകൊണ്ട്.... ആരെയും ഇനി കണ്ണടച്ച് ഒഴിവാക്കാൻ കഴിയില്ല.... \"  രാകി പറഞ്ഞു നിർത്തി യതും ഇരുവരും അത് ശരിവച്ചു...

\"......ഞാൻ ഓഫീസിലും വീട്ടിലും റാമിനെ നിരീക്ഷിച്ചു.... പക്ഷെ അവൻ പിടിതരാതെ ഇപ്പോഴും അഭിനയിച്ച് തകർക്കുവാണ്..
അവന്റെ  മുറി പരിശോധിക്കാൻ  ഞാൻ നോക്കുന്നുണ്ട് ....പക്ഷെ... അതിനിതുവരെ ഒരവസരം ലഭിച്ചില്ല...
  എപ്പോഴും ആ മുറിയിൽ ഇന്ദുവുണ്ടാകും.....\"
വിഷ്ണു പറഞ്ഞു നിർത്തി.

\"എന്റെ ഊഹം ശരിയാണെങ്കിൽ അവനുമായും ബെന്നിയുമായും ബന്ധപ്പെട്ടതൊന്നും ഈ രണ്ടിടത്തും ഉണ്ടാകാൻ സാദ്യതയില്ല...... അവൻ കൂര്മബുദ്ദിക്കാരനാണ്.... നമുക്ക് ഉടനെ അവന്റെ ഗോഡൗൺ കണ്ടെത്തിയേപറ്റൂ....അരവിന്ദൻ കളക്ട് ചെയ്ത ഫോട്ടോയിലുള്ളത്  നിങ്ങളുടേതന്നെ ആ പഴയകെട്ടിടമാണ്... ബെന്നിയും റാമും നിനക്ക് വേണ്ടി ചതിയൊരുക്കിയ അതെ സ്ഥലം... അത് ഉപേക്ഷിക്കണമെങ്കിൽ അതിലും വലിയ മറ്റൊരിടം അവർക്കുണ്ടാകണം പക്ഷെ എവിടെ..... ആ സ്ഥലം കണ്ടെത്തിയാൽ തെളിവുകളെല്ലാം കിട്ടും....\"

\"അങ്ങനൊരിടം.... ഞങ്ങളുടെ തന്നെ പല പ്രോപ്പർട്ടിസും ഞാൻ നേരിട്ടുപോയോ ചെക്ക് ചെയ്തിട്ടുണ്ട് പക്ഷെ .... ഒന്നും കണ്ടെത്തനില്ല..... എന്റെഅനസ് പറയുന്നു  അവന്റെ മുറിയിൽ നിന്നും എന്തെങ്കിലും കിട്ടാതിരിക്കില്ല....\"
വിഷ്ണു പറയുന്നതിനൊപ്പം തന്നെ തലമുടിയിൽ സ്വയം കൊരുത്തുവലിക്കുന്നുണ്ട്.
\"Hey ടെൻഷൻ വേണ്ട ദേവ്.... Be cool...\" രാകി വിഷ്ണുവിന്റെ ചുമലിൽ തട്ടി

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\' കണ്ണുക്കുൾ പൊത്തി വൈത്തേൻ....
എൻ ചെല്ല കണ്ണനെ വാ.... തിതിത്തതയ്
ജതിക്കുൾ.. എന്നോട് ആട  വാ വാ.... \'

രാത്രി രണ്ടുമണി.... വിവേകിന്റെ ഫോൺ ഉച്ചത്തിൽ ചിലച്ചുകൊണ്ടിരിക്കെ അവൻ പിടഞ്ഞെഴുന്നേറ്റു.. കേസ് അന്വേഷണത്തിന്റെ പിറകിലായതുകൊണ്ട് പാതിരാത്രി വന്നുകിടന്നതേയുള്ളൂ.... കണ്ണിൽ ഉറക്കം പിടിച്ചതും കാൾ വന്നിരിക്കുന്നു.
ഉറക്കച്ചടവിൽ വന്ന നമ്പർ പോലും നോക്കാതെയാണ് വിവേക് കാൾ എടുത്തത്... എന്നാൽ കേട്ട ശബ്ദം അവൻ ആ മാത്രയിൽ തിരിച്ചറിഞ്ഞു.

\"എന്തുപറ്റി..........?\"
അവന്റെ ശബ്ദതത്തിൽ തന്നെ കേട്ടത് നല്ലതല്ല എന്ന് മനസിലാകും.

-------------------------------------------

\"ഇപ്പോഴോ.....ഈ അസമയത്ത്.....\"

-------------------------------------------

\"നമുക്ക് നാളെ......\"

---------------------------------------

\"ഏയ്‌... നോ .... അങ്ങനെയൊന്നും...... ചെയ്യരുത് ....... ഇപ്പൊ എവിടെയാ....\"

-------------------------------------------

.....ഞാൻ....... ഞാൻ.... വരാം
അബദ്ദമൊന്നും കാട്ടരുത്..... ഞാനിപ്പോ എത്തും... \"

കാൾ കട്ട്‌ ആയി.... വിവേകിന്റെ മുഖത്തുനിന്നും അവൻ കേട്ടതിന്റെ ഞെട്ടൽ മാറിയില്ല... വേഷം പോലും മാറാൻ നിൽക്കാതെ അവൻ ജീപ്പിന്റെ കീ എടുത്തുകൊണ്ട് പുറത്തേക്ക് ഓടി.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\" കോട്ടയത്ത് മയക്കുമരുന്നുവേട്ട.... പ്രമുഖ ബിസിനസുകാരനും കൂട്ടാളികളും പിടിയിൽ... ചുരുളുകളഴിഞ്ഞത് വര്ഷങ്ങളായിവ്യക്തി നടത്തിവന്ന കൊലപാതകങ്ങൾ കൂടി.... \"

മൈക്ക് രണ്ടുകൈകൊണ്ടും ചേർത്തുപിടിച്ചു ക്യാമെറയിലേക്ക് നോക്കി തത്സമയവിവരങ്ങൾ ഓരോന്നായി പറഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകർ ആ വീടിനുചുറ്റും പലയിടത്തും കൂടി നിൽക്കുന്നു

\" ചന്ദ്രോത്ത് ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസ് മാനേജിങ് ഡയറക്ടർ mr. ശ്രീറാം ശേഖർ നടത്തിവന്ന  കോകയിൻ ഡിലീങ്‌സും അയാൾ നടത്തിയ കൊലപാതകങ്ങളുമാണ് Dysp വിവേക് കൃഷ്ണകുമാർ തെളിവുസഹിതം പിടികൂടിയിരിക്കുന്നത്....\"

\"കുറച്ച് സമയങ്ങൾ ക്കുള്ളിൽ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നു dysp അറിയിച്ചിട്ടുണ്ട്... പിടിക്കപ്പെട്ട വ്യക്തി ഉന്നതനായത്തിനാൽ തെളിവുകൾ എല്ലാം ഉടനെ പുറത്തുവിടില്ല എന്നാണ് dysp പറഞ്ഞിരിക്കുന്നത്....\"

ചന്ദ്രത്ത് കുടുംബം മുഴുവൻ thaരിച്ചു നിൽക്കുവാണ്.. ചിലർക്ക് ഞെട്ടല്ലെങ്കിൽ ചിലരുടെ മുഖത്ത് ആശ്വാമാണ്... റാം മുറിയിലുണ്ട് കാവലായി  ചില പോലീസ്കാരും.....

റാമിന്റെ ചെയ്തികളൊന്നും തന്നെ ആരും പ്രതീക്ഷിക്കാത്തതായത്തിനാൽ.... കുടുംബം മാനസികമായി തളർന്നു നിൽക്കുകയാണ്... എന്നാൽ ഒരാൾ മാത്രം ഇനിയെന്ത് എന്ന ചോദ്യവുമായി ഫോണിലേക്ക് നോക്കി അകത്തേക്ക് പോയി.

തുടരും

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഇത് കുറച്ചേയുള്ളൂ...... പലരുടെയും മനസിനെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്.... ഒരൊ sequence ഉം കൂട്ടിച്ചർക്കാനുള്ള തത്രപ്പാടുകൊണ്ടാണ് ലേറ്റ് ആകുന്നത്... ഈ പാർട്ടിൽ നിങ്ങൾക്ക് തോന്നുന്ന സംശയങ്ങൾ ചോദിക്കണേ... എങ്കിലേ എനിക്കത് അടുത്തപ്പാർട്ടിൽ ഉൾപെടുത്താൻ പറ്റൂ... റിവ്യൂ ഒരു വരിയിലോ സ്മൈലി യിലോ ഒതുക്കത്തെ കുറച്ച് വാചകങ്ങൾ എനിക്കുവേണ്ടി എഴുതൂ ഗയ്‌സ്... കഥയിൽ മാറ്റാം വേണമോ..... എഴുതുന്ന രീതിയിൽ ok ആണോ....... നിങ്ങളുടെ പ്രതീക്ഷക്കൊത്ത് എനിക്ക് പുരോഗമാനമുണ്ടോ... ഒന്ന് പിശുക്കത്തെ എഴുതൂ ഗയ്‌സ്.🥰🥰🥰🥰🥰🥰.. Pls 😜


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
1639

പാർട്ട്‌ 70\" കോട്ടയത്ത് മയക്കുമരുന്നുവേട്ട.... പ്രമുഖ ബിസിനസുകാരനും കൂട്ടാളികളും പിടിയിൽ... ചുരുളുകളഴിഞ്ഞത് വര്ഷങ്ങളായി ഈ വ്യക്തി നടത്തിവന്ന കൊലപാതകങ്ങൾ കൂടി.... ചന്ദ്രോത്ത് ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസ് മാനേജിങ് ഡയറക്ടർ mr. ശ്രീറാം ശേഖർ നടത്തിവന്ന  കോകയിൻ ഡിലീങ്‌സും അയാൾ നടത്തിയ കൊലപാതകങ്ങളുമാണ് Dysp വിവേക് കൃഷ്ണകുമാർ തെളിവുസഹിതം പിടികൂടിയിരിക്കുന്നത്.... കുറച്ച് സമയങ്ങൾ ക്കുള്ളിൽ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നു dysp അറിയിച്ചിട്ടുണ്ട്... പിടിക്കപ്പെട്ട വ്യക്തി ഉന്നതനായത്തിനാൽ തെളിവുകൾ എല്ലാം ഉടനെ പുറത്തുവിടില്ല എന്നാണ് dysp പറഞ്ഞിരിക്കുന്നത്....\"       ന