Aksharathalukal

കിളി The Men ln Heaven part 1❤️🕊️

ആമുഖം
വായനക്കാരുടെ ശ്രദ്ധക്ക്…🔊🔊🔊
..................................................................
ഇത് എൻ്റെ പുതിയ തുടക്കം ആണ് തെറ്റുകൾ വരും ദയവായി ഒരു തുടക്കകാരന്റെ തെറ്റ് ആയി കാണണം 🥰
.......................................................................

വായിക്കുന്നതിന് മുന്നേ ഒന്നിവിടെ വരു… അപ്പോഴേ… ഇതൊരു ഫാന്റസി സ്റ്റോറി ആണ്… അതുകൊണ്ട് കാണാത്തത് പലതും കാണും.. കേൾക്കാത്തത് പലതും കേൾക്കും…അതൊന്നും കാര്യമാക്കണ്ട… പിന്നെ ഒരു ഡ്രഗ്സ് അടിക്റ്റ് ആയ ഒരാളുടെ കിളി പാറിയ മരണത്തിന്റെ സത്യാവസ്ഥ തേടുന്ന കഥയാണിത്…മാത്രം അല്ല ഇതൊരു കോമഡി എന്റർടൈന്മെന്റ് സ്റ്റോറി ആണ്…അതുകൊണ്ട് നല്ല മൂഡിൽ മാത്രം ഇരുന്ന് വായിക്കുക… കാരണം ഈകഥയുടെ പേരിൽ തന്നെ ഉണ്ട്…

 

പിന്നെ ഒട്ടും പേടിപ്പിക്കാത്ത ഒരു യക്ഷിയും… അതുകൊണ്ട് ഒരു ഹോറോർ കാറ്റഗറി കൂടെ കൊടുക്കുന്നുണ്ട്… മാമനോടൊന്നും തോന്നല്ലേടാ മക്കളെ… വായിച്ചു കഴിഞ്ഞാൽ വല്ലതും പറഞ്ഞിട്ട് പോണേ…അപ്പൊ തുടങ്ങാ…. 

With love Ghost

🐦കിളി🐦
The man in heaven
# Author : 𝙶𝙷𝙾𝚂𝚃


 

 രാത്രി ഉറങ്ങാൻ കിടന്ന അമലേഷ് എന്ന അപ്പു ഉണരുന്നത് ഒരു ഫോൺ കാൾ കേട്ടാണ്….
 

ഞാൻ മുടിയെല്ലാം ഒന്നു ചൊറിഞ്ഞുകൊണ്ട് ഫോൺ നോക്കിയപ്പോൾ ഡിസ്പ്ലേയിൽ ഒരു പേര് തെളിഞ്ഞു..

 

ശ്യം…

 

ഞാൻ സമയം കൂടി നോക്കി 11.45pm…

 

ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഫോൺ അറ്റൻഡ് ചെയ്തു.

 

അപ്പു: എന്താണ്**** ഈ നേരത്ത്….

 

‘””‘ എടാ കിളി നീ എവടെയാടാ…..\'”””

 

അപ്പു : കിളി നിന്റെ അപ്പനാടാ *****

 

‘”‘ ഓഹ്…. തെറി വിളിക്കല്ലേ അളിയാ….

 

അപ്പു : കാര്യം പറ ****

 

‘”” നീ പുഴക്കടവിലേക്ക് വാ….. ‘””

 

അപ്പു : ഹമ്മ്…. എന്തേ…..

 

‘”” കാര്യമുണ്ട്…. പിന്നെ ബോണി സാധനം ഇറക്കിട്ടുണ്ട്…. വേഗം വാ…. ”’


അപ്പു: എന്നാ അത് ആദ്യം പറയണ്ടേ **** …. ഞാൻ ഇതാ എത്തി….

 

അവനതും പറഞ്ഞ് ഫോൺ കട്ടാക്കി…..

എന്നിട്ട് ഷർട്ടിട്ട് താഴേക്ക് പോയി……

പതിയെ വാതിൽ തുറന്ന് അച്ഛനും അമ്മയും അറിയാതെ പുറത്തു പോവാൻ നോക്കിയപ്പോ അതാ പിന്നിൽ നിന്നും ഒരു വിളി.

‘”” ഡാ…… ‘”‘

അമ്മയാണ്…

അപ്പു : നശിപ്പിച്ചു…

 

‘”” എങ്ങോട്ടാടാ ഈ നേരത്ത്…. :\'”

അപ്പു : ഞാൻ കവല വരെ പോയേച്ചും വരാ…

”” ഈ നേരത്ത് എന്താ അവിടെ പണി… ‘””

അപ്പു : അറിയില്ല… ആ ശ്യം വിളിച്ച് എന്തൊ അത്യവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു…

 

‘”‘ കണ്ട ഇടത്ത് പോയി കള്ള് കുടിക്കാൻ അല്ലെ….\'””

അപ്പു : അയ്യോ…. കള്ളോ…

‘”” ഇയ്യോ…. ഒന്നും അറിയാത്ത ഇളളിള്ളാ കുഞ്ഞ്…. കേറിപ്പോടാ അകത്ത്….

അപ്പു : എന്റെ ചക്കര അമ്മേ…. ഞാൻ കള്ളോന്നും കുടിക്കില്ല… എന്തോ അർജന്റ് ആണെന്ന പറഞ്ഞേ… ഞാൻ വേഗം വരാ…..

‘”” സത്യണോ…..\'””

അപ്പു : ആഹ്… സത്യമാ…. വേഗം വന്നോളാം….

 

‘”” ഹമ്മ്…. എന്നാ നോക്കി പോ… ആ കാട്ടിൽ പാമ്പൊക്കെ ഉണ്ടാവും….

അപ്പു : ‘അമ്മ പേടിക്കണ്ടാ…. ഈ പാമ്പൊക്കെ എനിക്ക് വെറും ചീള് മാറ്റർ….

”” ആഹ്… ഒരു പാമ്പിന് വേറെ ഒരു പാമ്പിനെ പേടിക്കേണ്ട കാര്യം ഇല്ലല്ലോ…..\'””

 

അപ്പു: ഹേ…. ഹേ….. വേണ്ടാ… വേണ്ട…. എനിക്കിട്ടു വയ്ക്കെണ്ടാ…..

‘”” ഹമ്മ്…. പിന്നെ… ആ യക്ഷി അമ്പലത്തിന്റെ അടുത്ത് പോകണ്ടാ… ആ ശാന്തയുടെ ആത്മാവ് ഇറഞ്ഞിട്ടുണ്ട് എന്നാ കേട്ടത്…\'””

അപ്പു: ഹോ… എന്റെ അമ്മേ… ഈ പ്രേതവും ഭൂതവും ഒന്നും ഇല്ലാന്ന് എത്ര വട്ടം പറയണം… ഇതൊക്കെ പണ്ടത്തെ അമ്മാവന്മാർ പറഞ്ഞുണ്ടാക്കുന്ന കഥകൾ അല്ലെ….

‘”” നീ വെറുതെ വിശ്വാസങ്ങളെ തള്ളി കളയണ്ടാ…. പൗർണമി നാളിൽ അവൾ ചോര കുടിക്കാൻ ഇറങ്ങും എന്നാ കേട്ടിട്ടുള്ളത്… എത്രപേരാണ് അവളെ കണ്ട് പേടിച്ചിട്ടുള്ളത്….\'””

അപ്പു : അമ്മയെന്തിനാ വെറുതെ വേണ്ടാത്ത കാര്യം ഓർത്ത് പേടിക്കുന്നത്… എന്തായാലും നാളെ അല്ലെ പൗർണമി… അപ്പൊ ഇന്നെന്നെ എന്തിനാ പേടിക്കുന്നത്…

‘”” അമ്മമാരുടെ ആതി നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല……

അപ്പു: ഓഹ്… സെന്റി അടിക്കല്ലേ….എനിക്കൊന്നും പറ്റില്ല എന്റെ ചക്കര അമ്മേ….

ഞാൻ അമ്മയുടെ കവിളിൽ ഒന്നു പിച്ചി.’അമ്മ എന്നെ നോക്കി കുണുങ്ങി ചിരിച്ചു.

അപ്പു : ശ്… ശ്… മിണ്ടല്ലേ… അച്ഛനോ ചേച്ചിയോ എഴുന്നേറ്റാൽ പിന്നെ എങ്ങും പോകാൻ പറ്റില്ല…

 

‘”” ഡാ…. വേഗം വരണേ…. ‘”‘

‘അമ്മ ആധിയോടെ പറഞ്ഞു.

 

അപ്പു ; ഓഹ്….ഞാൻ ഇതാ വേഗം വരും അമ്മേ…. ആ അടുക്കള വാതിൽ പൂട്ടാതെ പോയി കിടന്നോ….

 

‘”” ഹമ്മ്…. നോക്കി പോ….\'”‘

 

അപ്പു : വൊക്കെ…. ഞാൻ ഇപ്പൊ വരാവേ….

അതും പറഞ്ഞ് അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ഇറങ്ങി…

പോകും വഴി അൽപ്പം ദൂരെ കാണുന്ന യക്ഷി അമ്പലത്തിലേക്ക് ഞാൻ നോക്കിപ്പോയി…

ഒരു പഴയ അമ്പലം.. കാടും മാറാലയുമൊക്കെ പിടിച്ചുകൊണ്ട് ഒരു ഭീകരാന്തരീക്ഷം… അമ്പലത്തിനോട് ചേർന്ന് ഒരു പാല മരം…

പണ്ട് നാട്ടു ഭരണ കാലത്ത് വേലക്കാരി ജാനുവിന്റെ മകളായ ശാന്ത എന്ന 20 കാരിയെ കോലോത്തെ തമ്പുരാൻമാർ ബലംസംഗം ചെയ്തു കൊല്ലുകയും അവൾ ഒരു ദുരാത്മാവ് ആയി പുനർജനിക്കുകയും ചെയ്തു എന്നാണ് വിശ്വാസം…

 

എന്തൊക്കെ വിശ്വാസങ്ങൾ ആണ്…. അതെന്താ തമ്പുരാന്മാർ ബലാൽസംഗം ചെയ്തു കൊന്നവർ മാത്രമേ പുനർജനിക്കു…. ഇക്കാലത്തു എത്ര പേർ ഇങ്ങനെ മരിക്കുന്നു. പ്രായപൂർത്തി ആവാത്ത പെങ്കൊച്ചുങ്ങൾ വരെ….

ഹോ….

ഇവരൊന്നും പുനർജനിച് പ്രതികാരം വീട്ടുന്നില്ലല്ലോ…

ഓരോരോ കെട്ടുകഥകൾ….. ബ്ലേഡി ഓൾഡ് പീപ്പിൾസ്….

 

ഹാ…. എന്തായാലും ബലാൽസംഘം…. അത് വേണ്ടായിരുന്നു…..

ഓരോന്ന് ആലോചിച്ച് ഞാൻ മുന്നോട്ട് നടന്നു.
കടവിൽ ചെന്നപ്പോ ആരും ഇല്ല… ചന്ദ്രന്റെ ചെറിയ നിലാ വെളിച്ചത്തിൽ ചുറ്റുമുള്ളത് നന്നായി കാണാം…

അന്തരീക്ഷം പൂർണമായും നിശബ്ദം…

ചീവിടുകൾ കരയുന്ന ശബ്ദവും മൂങ്ങയുടെ മൂളലും തവളയുടെ കരച്ചിലും എല്ലാം കേൾക്കാം…

“” ഈ ***** പട്ടാ പാതിരായ്ക്ക് വിളിച്ച് വരുത്തി എവിടെ പോയി ചത്ത് കിടക്കാ…. ഇനി ഏപ്രിൽ ഫൂൾ ആക്കിയതാവുമോ… ഏയ്‌… അതിന് ഈ മാസം ഏപ്രിൽ അല്ലല്ലോ…

ഞാൻ ശ്യാമിന്റെ ഫോണിലേക്ക് വിളിച്ചു… സ്വിച്ച് ഓഫ്… പിന്നെ ഇർഫാനെയും ബോണിയെയും വിളിച്ചു.

എല്ലാ ****** സ്വിച്ച് ഓഫ്… മനുഷ്യന്റെ ഉറക്കം കളഞ്ഞുകൊണ്ട് ഈ ********* എവിടെ പോയി കിടക്കുവാ….

അൽപ്പ സമയം കഴിഞ്ഞപ്പോ ആ കുളക്കടവിൽ ചില ശബ്ദങ്ങൾ കേട്ടു. നായ ഓളിയിടുന്ന ശബ്ദം… കുരയ്ക്കുന്ന ശബ്ദം… കാക്ക കാറുന്നു…

എനിക്കാകെ പേടിയായി… കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ശബ്ദവും വന്നു… സിംഹം ഗർജിക്കുന്ന ശബ്ദം.

‘””” എന്റെ അത്തിപ്പാറ അമ്മച്ചി. … ഇതെന്താ സിംഹമൊക്കെ… ഇനി വല്ല സർക്കസിൽ നിന്നും ചാടിയ സാധനം ആണോ….\'””

 

ഞാൻ ഭയത്താൽ തിരിച്ചു വീട്ടിൽ പോകാൻ ഒരുങ്ങിയതും എന്തോ ഒന്ന് എന്റെ മുഖത്തു വന്ന് പതിച്ചു.

അത് ആകെ നാറ്റവും ഒരു ജാതി വഴുവഴുത്ത വെള്ളവും ആയിരുന്നു..

ഞാനത് കൈകൊണ്ട് എടുത്ത് നോക്കി.

‘”” അയ്യേ മുട്ട…… ‘””

ഞാൻ ചുറ്റും നോക്കി… ആരും ഇല്ല… വേഗവും അവുടുന്നു വലിയാൻ നോക്കിയപ്പോ പിന്നെയും സിംഹത്തിന്റെ ഗർജനം…

 

”” ഈശ്വര…. ഇവിടെ എന്ത് തേങ്ങായാണ് നടക്കുന്നത്…. ‘”‘

 

പിന്നെയും മഴ പെയ്യുന്ന പോലെ മുട്ടകൾ വരി വരിയായി ദേഹത്തേക്ക് വീഴാൻ തുടങ്ങി… മുട്ടയുടെ വരവിന്റെ വേഗതയിൽ ചുറ്റുമുള്ളതൊന്നും കാണുന്നില്ല…

 

‘”” ഏത് ******* ആണെടാ അത്…. ഒന്ന് നിർത്തടാ….. ‘””

ഞാൻ ചുറ്റിനും നോക്കി അലറി. അപ്പൊ തന്നെ മുട്ടയേറും നിന്നു.

മുഖത്ത് ഒലിച്ചിറങ്ങുന്ന മുട്ടയുടെ വെള്ളം തുടച്ചു കളഞ്ഞ് ചുറ്റും നോക്കി … അപ്പോഴും ആരും ഇല്ല….
പേടിയും ദേഷ്യവും ഒരുമിച്ച് വന്നു.

 

‘””” അളിയാ…….. ‘””

എന്റെ വലത് വശത്തു നിന്ന് ഒരു വിളി…

ഞാൻ തിരിഞ്ഞു നോക്കി…

ഞാൻ : എടാ ***** ശ്യാമേ….. നീ ആയിരുന്നോ….

ഞാൻ അവന്റെ നേർക്ക് നടക്കാൻ തുടങ്ങിയതും പിന്നെയും പിന്നിൽ നിന്നും ഒരു മുട്ടവന്ന് എന്റെ തലയിൽ വീണു..തിരിഞ്ഞു നോക്കിയപ്പോ
ഇർഫാൻ ആണ്…

ഞാൻ : എടാ… എറിയുന്നതിനു മുന്നേ കാര്യം പറഞ്ഞു എറിയടാ ******

‘”” കിളി……….. ഹാപ്പി ബിർത്തഡേ ടൂ……..യൂ……….. ‘””‘

ഒരു അഞ്ചു പേരുടെ ശബ്ദം… ചാറ്റും നോക്കി…

ബോണിയും സാമും രാഹുൽ വേറെ വേറെ ഇടത്തായി ഒളിഞ്ഞു നിൽക്കുന്നു.

ഇപ്പോഴാണ് കാര്യം പിടികിട്ടിയത്… ഇന്നെന്റെ പിറന്നാളാണ്… ശേ…ഇത്‌ ഓർമയുണ്ടെങ്കിൽ ഞാൻ ഈ നട്ടപാതിരക്ക് വരില്ലായിരുന്നു…

‘””…. ഹോളി ഷിറ്റ്…… ‘””

 

ശ്യം: അപ്പൊ കാര്യം അറിഞ്ഞില്ലേ….

 

ഇനി എറിയല്ലോ….

 

‘”””‘ എടാ അളിയാ…. വേണ്ട…. നാറും….\'””

 

ബോണി: പിന്നേ….. ഇത്രേം നേരം നിന്റെ മേത്ത് ഞങ്ങൾ സെന്റല്ലേ പൂശിയത്….

 

‘””” എന്ത് തേങ്ങയായാലും ഇനി എറിയണ്ട….\'””

 

 

സാം: പിന്നെന്തിനാട ഇതൊക്കെ ഞങ്ങൾ പിരിവിട്ട് വാങ്ങിയെ…..

 

‘””” അളിയാ….. അതൊക്കെ ഞാൻ വീട്ടിൽ കൊണ്ടോയി ഓംപ്ളേറ്റ് ഉണ്ടാക്കി തിന്നോളാം….”””’

 

ശ്യം : അങ്ങനെ നീ സഹായിക്കണ്ട…..

 

സാമേ…. എറിയടാ….

പിന്നെയും വന്നു…

ലോഡ് കണക്കിന് മുട്ടകൾ….

ഒന്ന് പോലും മിസ്സാവാതെ എന്റെ ദേഹത്തുതന്നെ കൊണ്ടു…

ഞാൻ രാഹുലിനെയാണ് സാധിച്ചത്….

ക്രിക്കറ്റ് കളിക്കുമ്പോൾ ഒരോവറിൽ 6 വൈടും 7 നൊ ബോളും ചെയ്യുന്നവനാ…

ഓവറിൽ കൂട്ടിയ ബോള് മുഴുവൻ ബൗണ്ടറി ലൈനിന്റെ വെളിയിലും…

ആ തെണ്ടിയാണ് തട്ടിലെ മുട്ട ഒന്നുപോലും മിസ്സാവാതെ എന്റെ ദേഹത്ത് കൊള്ളലിക്കുന്നത്….

ബ്ലഡി ഇടിയറ്റ്‌….

 

പിന്നെ മറ്റ് തെണ്ടികൾ…

5 രൂപയുടെ സിപ്പപ്പിന് 4 രൂപ പിരിവ് ചോദിക്കുന്നവന്മാരാ….

 

അവന്മാരാ ഇന്ന് 6 തട്ട് മുട്ട വാങ്ങിയിരുന്നത്…

എൻ നമ്പനെ പോൽ യാര് മച്ചാ….. ഇന്ത ഭൂമിയിലെ…..

 

ആ പാട്ടെന്നെ വച്ചുകൊടുക്കണം….

 

അങ്ങനെ ആ 6 തട്ടിലെ 150 മുട്ടകൾ ശരീരത്തിൽ ഏറ്റു വാങ്ങി ഞാനിങ്ങനെ നിന്നു….

 

തെണ്ടികൾ അതൊന്നും ഫോണിൽ പകർത്താൻ മറന്നില്ല……

 

നാളെ കാലത്ത് status മഴയായിരിക്കും….

എന്റെ കൊറേ കിളി വീഡിയോസും അവന്മാരുടെ കയ്യിലുണ്ട്….

അതും ട്രോളായ് പ്രതിക്ഷിക്കാം….

 

ഹാ…..

പെണ്ണായി ജനിച്ച ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു….

ഒരു കേക്കും മുറിച്ച് ഊ….ന്ന് എസ്പ്രെഷനും ഇട്ട് ഒരു സെൽഫി….

അത്രേ ഉള്ളു….

 

ഭാഗ്യത്തിന് സോപ്പും തോർത്തും അവന്മാർതന്നെ കൊണ്ടുവന്നിട്ടുണ്ട്….

everthink is സെറ്റ്……

 

കൂടെ ഒരു കള്ളിമുണ്ടും….

ഞാൻ നേരെ പുഴയിലിറങ്ങി ഒരു കുളിയും പാസാക്കി…

 

തെണ്ടികൾ അതുപോലും വെറുതെ വിട്ടില്ല….

 

കുളിസീൻ പിടിക്കുന്നപോലെ അതും ഫോണിൽ പകർത്തി….

 

എന്റെ വിധി…..

അല്ലേലും ഈ പിറന്നാളൊക്കെ ഓർത്തു വെക്കണം….

 

ഇല്ലേൽ ഇതും ഇതിന്റെ അപ്പുറോം നടക്കും….

അല്ല…..

എന്നിട്ടും കാര്യമൊന്നുമില്ല….

കഴിഞ്ഞ birthday….

 

ഹോ……

 

അപകടം മുന്നിൽകണ്ട ഞാൻ റൂമിന്ന് വെളിയിൽ വന്നില്ല….

തെണ്ടികൾ റൂമിൽ മാലപ്പടക്കം വച്ച് പൊട്ടിച്ചു….

 

കൂടെ ഒരു റബ്ബർ പാമ്പും…

പേടിച്ച് എന്തൊക്കെയോ പുറത്തുപോയി….

അതിലും ഭേതം ഇതാ….

ഇവർ മൊത്തം സൈക്കോസ് ആണ്….

 

എപ്പോ എന്ത് എങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയില്ല……

എന്തായാലും തുണിയൊക്കെയൊന്ന് അലക്കി ഊരിപ്പിഴിഞ്ഞിട്ടു….

അവർ കൊണ്ടുവന്ന ചന്ദ്രിക സോപ്പിന്റെ 50 ശതമാനം ഞാൻ പാതപ്പിച്ച് കുളിച്ചു….

മണമൊക്കെ പോയി….

എന്റെ പേടി ഇനിയും മുട്ട ബാക്കിയുണ്ടോന്നാണ്….

 

പറയാൻ പറ്റുല്ലേ……

 

എന്തായാലും ഞാൻ നന്നായി വെളുത്തുട്ടോ….

മുട്ടക്കൊക്കെ എന്താ പവറ്….

 

വേണേൽ പെണ്ണുകളൊക്കെ ഇതൊന്ന് പരീക്ഷിച്ചോ….

ഞങ്ങളാണുകൾക്ക് ഈ സൗധര്യം ശാപമാണ്….

 

നമ്മളില്ലേ……

 

അരയിൽ ചുറ്റിയ തോർത്തിന്റെ മീതെ മുണ്ട് ചുറ്റി തോർത്ത് പുറത്തെടുത്തു….

എന്നിട്ടത് വച്ച് തലയൊക്കെ തുടച്ചു….

ഹാ…..

 

ഇപ്പൊ നല്ല ആശ്വാസം…..

 

പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..

തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു….


തുടരും........




മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁
നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് ഇനിയും എഴുതാനുള്ള ആത്മവിശ്വാസം തരുന്നത് 😁😁😁🙏

കിളി The Men In Heaven part 2❤️🕊️

കിളി The Men In Heaven part 2❤️🕊️

4.6
1020

ഇപ്പൊ നല്ല ആശ്വാസം….. പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു…...........................................................തുടർന്ന് വായിക്കുക 😁😁കിളി The Men  In Heaven part 2❤️🕊️                 .............................ഇന്നെന്തായാലും വീട്ടിലേക്കില്ല….മതാശ്രീയെ വിളിച്ചാലോ…. അല്ലേൽ വേണ്ടാ….. രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം…. ഞാനവരുടെ പക്കലേക്ക് നടന്നു….ചെക്കന്മാർ നല്ല ബ്ലാക്ക്‌ ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്….ഞാനതിൽ നോക്കി… ‘””””Happy Birthdayour sweetand വേഗിളി \'\'\'\'\'\'\'\'\'കിളി…..\'”””” അതാണ് അതിലെഴുതിയിരിക്കുന്നത്….. തെണ്ടികൾ…. എത്ര