Aksharathalukal

കിളി The Men In Heaven part 2❤️🕊️

ഇപ്പൊ നല്ല ആശ്വാസം…..

 

പാവങ്ങളൊക്കെ കഴുകിക്കളഞ്ഞ ഫീൽ…..

തുണി ഊരിപ്പിഴിഞ്ഞ ശേഷം പാറയിൽ വിരിച്ചു….
..........................................................

തുടർന്ന് വായിക്കുക 😁😁



കിളി The Men  In Heaven part 2❤️🕊️
                 .............................



ഇന്നെന്തായാലും വീട്ടിലേക്കില്ല….

മതാശ്രീയെ വിളിച്ചാലോ….

 

അല്ലേൽ വേണ്ടാ…..

 

രാവിലെ പോയിട്ട് കിട്ടേണ്ടതൊക്കെ ഇരുകയ്യും നീട്ടി സ്വീകരിക്കാം….

 

ഞാനവരുടെ പക്കലേക്ക് നടന്നു….

ചെക്കന്മാർ നല്ല ബ്ലാക്ക്‌ ഫോറസ്റ്റിന്റെ കേക്കൊക്കെ കൊണ്ടുവന്നിട്ടുണ്ട്….

ഞാനതിൽ നോക്കി…

 

‘””””Happy Birthday
our sweet
and വേഗിളി \'\'\'\'\'\'\'\'\'

കിളി…..\'””””

 

അതാണ് അതിലെഴുതിയിരിക്കുന്നത്…..

 

തെണ്ടികൾ….

 

എത്രയൊക്കെ ആയാലും ഈ കിളിയെന്ന പേര് വിട്ടൊരു കളി ഇവർക്കില്ല…..

 

എനിക്ക് നല്ലൊരു പേരുണ്ട്….

 

അമലേഷ്…

ആപ്പുന്ന് ഒരു ചുരുക്കപ്പെരും ഉണ്ട്…..

എന്നാലും വിളിപ്പേര് കിളി….

 

ഈ തെണ്ടികൾ കാരണം നാട് മുഴുവൻ ആ പേര് പാട്ടാ…..

 

അപ്പനും അമ്മയും ചേച്ചിയും…. നമ്മടെ പാവം ആധാർ കാർഡും മാത്രാണ് എന്റെ യഥാർത്ഥ പേരാറിയാവുന്ന വ്യക്തികൾ….

 

എന്തിനേറെ പറയുന്നു…..

ക്ലാസ്സിൽ രണ്ട് അമലേഷ് ഉണ്ടെന്ന് പറഞ്ഞ് ടീച്ചർമാർ വരെ എനിക്കാ പേരിട്ടു…..

 

അതിന് കാരണവും ഉണ്ട്….

 

പക്ഷെ അത് വളരെ കുറച്ചുപേർക്കെ അറിയൂ….

അല്ലേലും റേഷങ്കടയിൽ പോയി 10 കിലോ ഡീസൽ ചോതിച്ചു എന്നെ അതല്ല….  അതിനപ്പുറോം വിളിക്കും….

 

പിന്നെ കേക്ക് മുറി പരിപാടികൾ ആരംഭിച്ചു….

 

ഒരു മണ്ട മടാൾ എന്റെ കയ്യിൽ തന്ന് മുറിക്കുവാൻ പറഞ്ഞു….

എന്തോന്നഡെയ്‌ ഇത്……

 

ഹാ…..

മുറിച്ചല്ലേ പറ്റു…..

നിന്റെയൊക്കെ birthday ഒന്ന് വന്നോട്ടെടാ….

 

ആദ്യ കഷ്ണം എല്ലാത്തിന്റേം വായിൽ വച്ചുകൊടുത്തു….

 

ഒരു ആക്രമണം ഏത് നേരവും ഉണ്ടാവാം…..

ഒരു പീസ് കയ്യിലെടുത്ത് മാറിനിന്നു….

 

ഇനിയും കുളിച്ചാൽ ശരിയാവില്ല…..

 

കാക്ക പോയ കൊക്ക്…..

 

ആ കേക്ക് മുഴോൻ ശ്യാമിന്റെ മുഖത്ത് തേച്ചു…..

ഹ ഹ ഹ …..

 

അവനത് തന്നെ വേണം…..

ഒരു പണിയായ അങ്ങോട്ടും ഇങ്ങോട്ടും വേണം….

 

കേക്കിന്റെ സ്പോന്സർ അവനായിരുന്നു…..

 

അപ്പന്റെ ബേക്കറിന്ന് കൊണ്ടുവന്നതാ….

ചോദിച്ചിട്ടാണാവോ എടുത്തത്….

ആശാൻ മുഖമൊക്കെ കഴികി വന്നു…..

 

എന്തായാലും 1 കേയ്സ് ബീറോക്കെ കൊണ്ടുവന്നിട്ടുണ്ട്….

 

ഒരു ഉപകരമെങ്കിലും കിട്ടിയല്ലോ….

 

ഇനി അതെടുത്ത് എന്റെ തലേൽ അടിക്കോ……

ഏയ്‌……..

 

അങ്ങനൊന്നും ഉണ്ടാവില്ല….

 

‘””” ടൂച്ചിങ്‌സ് ഒന്നുമില്യോയോടാ….. ‘”””

ഞാൻ ചോതിച്ചു…..

 

ഇർഫാൻ ഒരു ഡപ്പ തുറന്ന് അതിലുള്ള സാധനം ഒരു പേപ്പറിലേക്ക് കൊട്ടി….

 

ഞാനൊന്ന് സൂക്ഷിച്ചു നോക്കി…

 

‘””” എന്താടാ ഇത്…… ‘”””

 

ഇർഫാൻ:\'”” കൈപ്പക്ക കൊണ്ടാട്ടം….. ‘””

 

‘””” what….?\'”””

 

സാം; എടാ തെണ്ടി….. കൈപ്പിന് ടച്ചിങ്‌സ് കയ്പ്പോ….

ബീറ് കുടിച്ച് ശർധിച്ചുന്ന ചീത്തപ്പേര് എനിക്കുണ്ടാക്കി തരോ നീ….

 

ഇർഫാൻ: ഹ ഹ ഹ …….

നമുക്കൊന്ന് ട്രൈ ചെയ്യാ അളിയാ….

ബോണി: ഇതിലും ഭേദം കടലപിണ്ണാക്കായിരുന്നു….

 

ഇർഫാൻ: maybe….. next time…….

 

ഞാൻ: ഫ്‌പ്പാ………….

 

ഇർഫാൻ: ooh….. ultimate പുച്ഛം…..

 

വേറെന്താ ചെയ്യാ….

കൈപ്പക്കെങ്കിൽ കൈപ്പക്കാ…..

 

അതാങ് കൂട്ടി….

ഒന്ന് സ്വിപ്പ് ചെയ്ത് കുറച്ചെടുത്ത് വായി വച്ചപ്പോൾ…

 

ഈ…..ഹ്….

രോമാഞ്ചം…..ഞാനും ബോണിയും 2 ബോട്ടിൽ വീതം തീർത്തു…..

മറ്റവന്മാർ ഓരോന്നും….

കാരണമുണ്ട്….

ബ്രാണ്ടി മിക്സ് ചെയ്താണ് അവരുടെ ബീറടി…..

 

ഞാനും ബോണിയും ഇമ്മാതിരി ബ്രാണ്ടി…. റം… വോഡ്ക…. അങ്ങാനുള്ള സാധനമൊന്നും അടിക്കില്ല….

ഞങ്ങൾക്ക് വേറൊരു സാധനമുണ്ട്….

എന്തോ…. ഈ സമയം ബീറ് കുടിക്കാനൊരു മൂഡ്…..

 

അതെന്നെ ആയ്ക്കോട്ടെ…..

പതിയെ എല്ലാരും ആ പാറക്കെട്ടിന്റെ മോളിലിരുന്ന് ഉറങ്ങിപ്പോയി….

.
.
.
.
.

മുഖത്താരൊ വെള്ളം ചീറ്റിക്കുന്നു….

പതിയെ കണ്ണുകൾ തുറന്നു….

ഉറക്കം വിട്ടുമറിയിട്ടില്ല….

ചാറ്റൽ മഴയായിരുന്നു…..

ഞാൻ അടുത്ത് കിടന്ന ഫോൺ നോക്കി….

 

ആദ്യമേ മാതാശ്രീയുടെ 5 മിസ്കാളുകൾ….

പിന്നെ സമയം നോക്കി….

പുലർച്ചെ 5.30 മണിയായി….

ഞാൻ കണ്ണുകൾ തിരുമ്മി കോട്ടുവയയിട്ട് എഴുന്നേറ്റു….

 

ചുറ്റിനും നോക്കി….

 

ശ്യം സുന്ദർ മിസ്സിങ് ആണ്….. ചുറ്റിനും നോക്കി…..

ആരുമില്ല….

പെട്ടെന്ന് മഴയുടെ ശക്തി കൂടുവാൻ തുടങ്ങി….

 

ഉറങ്ങിക്കിടന്ന കരടികൾ ചാടിയെഴുന്നേറ്റു…..

ബീറും ഫോണും എല്ലാമെടുത്ത് അവിടെയുള്ള ഒരു പാറയുടെ താഴെ ഇരുന്നു….

അതൊരു ഗുഹപോലുള്ള പാറയാ….

 

ഇർഫാൻ: ഡാ….. ശ്യം എവടെ….

 

ഞാൻ: ആ…… എവടാവോ…

 

അപ്പോഴാണ് അവനിങ്ങോട്ട് ഓടിവരുന്നത് കണ്ടത്…

കയ്യിൽ ബീറിന്റെ കുപ്പിയുമുണ്ട്‌….

 

സാം: എവടയിരുന്നടാ…..

 

ശ്യം: പറമ്പിൽ….

സാം: മ്മ്……. എന്തേ……

 

ശ്യം: പെട്ടെന്നൊരു ഉൾ വിളി….. അപ്പൊ അങ് ഓടി….

 

ഞാൻ: എങ്ങനെ വരാതിരിക്കും…..

അങ്ങനത്തെ സാധാനമല്ലേ ടച്ചിങ്‌സായി കിട്ടിയത്….

 

എല്ലാരും ഇർഫാനേ നോക്കി….

 

ഇർഫാൻ: ഇനി എന്നെ നോക്ക്….. അപ്പൊ.എല്ലാരും അതല്ലേ കൂട്ടിയെ….. അപ്പൊ നിങ്ങൾക്കൊന്നും വന്നില്ലല്ലോ…..

 

ഞാൻ: ഇനി വരില്ലെന്ന് എന്താ ഉറപ്പ്…..

 

രാഹുൽ: അല്ല ശ്യാമേ….. ഈ ബീർ ബോട്ടിൽ എന്നാത്തിനാ കൊണ്ടോയെ…….

 

അപ്പോഴാണ് അവരെല്ലാമവന്റെ കയ്യിലെ ബോട്ടിൽ കണ്ടത്….

എല്ലാരും വേഗം ബീർ കേസിലേക്ക് നോക്കി….

ഒരു ബോട്ടിൽ മിസ്സിങ്ങാണ്…..

 

ഞങ്ങളെല്ലാരും അവനെ നോക്കി.

 

ശ്യം: അത് പിന്നെ……… പെട്ടെന്ന് മുട്ടിയപ്പോ…. ഞാൻ……..

 

അവൻ കിടന്ന് പരുങ്ങി…..

ഞങ്ങളഞ്ചുപെരും അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി….

 

ഇർഫാൻ: മദ്യത്തെ നിന്ദിക്കുന്നോടാ തെണ്ടി………..

 

ഇർഫാൻ അവനെ കുനിച്ചുനിർത്തി അടിക്കാൻ തുടങ്ങി….

കൂടെ ഞങ്ങളും…..

 

സാം: നിന്നെ മുക്കികൊല്ലാനുള്ള വെള്ളം പുഴയിലുണ്ടല്ലോ …… പിന്നെന്തിനാടാ എടുത്തെ……..

 

രാഹുൽ : 1 മണിക്കൂർ ക്യൂ നിന്ന് വാങ്ങിയ സാധനം വേസ്റ്റ് ആക്കുന്നോടാ തെണ്ടി…..

 

മദ്യം പാഴാക്കിയതിന്റെ ദേഷ്യം ഞങ്ങളാവന്റെ ദേഹത്ത് തീർത്തു…..

 

അതിനിടയിൽ …

 

അമ്മേ…..

അച്ഛാ…..

 

ഇടിക്കല്ലേ….

 

അയ്യോ….

 

എന്നീ ശബ്ദങ്ങൾ അവൻ പുറംതള്ളി…..

 

അവസാനം അടിച്ചടിച്ച് കയ്യ് കഴച്ചപ്പോൾ വിട്ടു…..

 

എന്നാലാ തെണ്ടിയോ…..

 

നമ്മൾ തല്ലിയത് ഇവനെയാണോന്ന് തോന്നിപ്പോകും….

 

ഒരു റീയാക്ഷനും ഇല്ലാ…..

ഹും……

 

കുറച്ചുകഴിഞ്ഞപ്പോൾ മഴ നിന്നു….

അപ്പോഴാണ് നമ്മടെ ബോണി ഒരു ചെറിയ പെട്ടി എനിക്ക് തന്നത്…

 

ഞാൻ: എന്താടാ ഇത്…..

ബോണി: വച്ചോ…. ഒരു ചെറിയ സാധാനമാ…..

 

ഞാൻ: എന്താടാ…. വല്ല ഡയമണ്ട് റിങ്ങും ആണോ…..

 

വേണ്ടാർന്നു….

 

ബോണി: ഇയ്യോ….. ഡയമണ്ട് കൊടുക്കാൻ പറ്റിയ മോന്ത…..

 

ഞാൻ: എനിക്കെന്താടാ ഒരു കുറവ്……

 

ബോണി…..:  അതേയുള്ളു…..

 

ഇർഫാൻ: തല്ല് കൂടല്ലേ…. എന്താടാ ഇത്…..

 

ബോണി: വേറെന്ത്…. നമ്മടെ കിളിയെ മൂടാക്കാനുള്ള സാധനം…..

 

ഇർഫാൻ: ദേ ബോണി….. നിന്നോട് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്….. ഇവനിതൊന്നും കൊടുത്ത് നാശാക്കാരുതെന്ന്….

 

ഞാൻ: ഒന്ന് മിണ്ടതിരിയടാ….. എടാ ബോണി….. കഞ്ചാവാണോ ഇത്‌…..

 

ബോണി: അതുക്കും മേലെ…..

 

ഞാൻ: കോക്കയ്നാ….

 

ബോണി: അതുക്കും മേലെ….

 

ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ……

 

ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്…..

 

ഞാനാ ബോക്സ് തുറന്നു…..

അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു….

 

ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും…..


ഞാൻ: എന്താടാ ഇത്…… എന്നെ പറ്റിച്ചതാല്ലേ…

 

ബോണി: പറ്റിക്കെ…. പോടാ……

this is LSD  cristal 5 t  ……..




തുടരും........


നിങ്ങൾക്ക് ഇഷ്ടപെടും എന്ന് തോന്നുന്നു
അഭിപ്രായങ്ങൾ cmt വഴി അറിയിക്കുക 😁

കിളി The Men In Heaven part 3❤️🕊️

കിളി The Men In Heaven part 3❤️🕊️

4.1
1035

ഞാൻ : മേലെ മേലെന്നു പറയാതെ എന്താണെന്ന് പറയടാ…… ബോണി: നീ തന്നെ പൊട്ടിച്ചുനോക്ക്….. ഞാനാ ബോക്സ് തുറന്നു…..അതിൽ ഒരു സ്റ്റാമ്പ് ഉണ്ടാർന്നു…. ആ സ്റ്റാമ്പിൽ ഒരു smile emote ട്ടും…..ഞാൻ: എന്താടാ ഇത്…… എന്നെ പറ്റിച്ചതാല്ലേ… ബോണി: പറ്റിക്കെ…. പോടാ……this is LSD  cristal 5 t  ……...................................................................ഇവിടെ നിന്നും കഥ അടുത്ത ഒരുഭാഗത്തേക്ക്‌ പ്രേവേശിക്കുക ആണ്വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുകഅപ്പൊ തുടങ്ങാം......................................................................തുടർന്ന് വായിക്കുക 🖋️      **കിളി The Men In Heaven part 3❤️🕊️**                          ............................. ഞാൻ : അപ്പൊ ഇതാണോ ഈ lsd…. ബോണി: യാഹ്‌ മാൻ……. ഞ