Aksharathalukal

സ്വന്തം തറവാട് 30



\"മയം... അത് അധികമായതു കൊണ്ടാണ് ഇതെല്ലാം ഉണ്ടായത്... ഇനി അവളുടെ കോലത്തിനനുസരിച്ച് തുള്ളാൻ എന്നെ കിട്ടില്ല... \"
അതും പറഞ്ഞവൻ തന്റെ മുറിയിലേക്ക് നടന്നു... 

\"അവൻ ചെന്ന് വാതിൽ തുറന്നപ്പോൾ ശിൽപ്പ ഞെട്ടലോടെ എഴുന്നേറ്റു... \"

\"ഓ നീ ഇതിനകത്ത് വാതിലടച്ചു ഒളിച്ചിരിക്കുകയായിരുന്നോ... \"

\"അത്... കിരണേട്ടാ ഞാൻ... \"

\"വേണ്ട... പുതിയ കളവുകൾ  മെനഞ്ഞെടുക്കാൻ നിൽക്കേണ്ട... അവൻ ആ വിശാഖ് വന്നതറിഞ്ഞിട്ടാവും നീ ഇവിടെ കയറി വാതിലടച്ചതല്ലേ... പഴയ കാമുകന്റെ മുന്നിൽ വരാൻ  ബുദ്ധിമുട്ടുണ്ടാവും... എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു ചതി എന്നോട് ചെയ്തത്...  ഓ നിന്റെ അച്ഛനും ഏട്ടനും പറഞ്ഞിട്ടായിരിക്കുമല്ലേ... അതായിരിക്കും ഒരു മുറിയിൽ ജീവിച്ചിച്ചിട്ടും  അന്യരെപ്പോലെ കഴിയാൻ നീ ആവിശ്യപ്പെട്ടത്... ഇപ്പോഴും സമയം വൈകിയിട്ടില്ല... നിനക്ക് ആ വിശാഖിനോട് ഇഷ്ടാണെങ്കിൽ ഈ നിമിഷം നിനക്ക് അവന്റെ കൂടെ പോകാം... ഞാൻ തടയില്ല... പക്ഷേ എനിക്കറിയണം എന്തിന്റെ പേരിലാണ് നീയും നിന്റെ വീട്ടുകാരും ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്... നിന്റെ ഏട്ടൻ എന്റെ അനിയത്തിയെ വിവാഹം കഴിക്കാൻ താല്പര്യമാണെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർക്കാതിരുന്നത് നിനക്ക് എന്നോടുള്ള ഇഷ്ടം ആത്മാർത്ഥതയോടെയുള്ളതാണെന്ന് കരുതിയിട്ടാണ്... അതാണ് നിന്റെ ഏട്ടനെപ്പറ്റി കൂടുതൽ അന്വേഷിക്കാൻ നിൽക്കാതിരുന്നത്... മാന്യം മര്യാദയോടെ ജീവിക്കുന്നവനാണെന്ന് കരുതി... പക്ഷേ...\"

\"കിരണേട്ടാ എന്താണ് നിങ്ങൾ പറഞ്ഞുവരുന്നത്... ഞാൻ നിങ്ങളെ ചതിച്ചു സത്യമാണ്... പക്ഷേ അതെന്തിനുവേണ്ടിയാണെന്ന് നിങ്ങൾ ചോദിച്ചോ... പ്ലസ് ടുവിന് പഠിക്കുമ്പോൾ തുടങ്ങിയതാണ് നിങ്ങളോട് എനിക്കുള്ള ഇഷ്ടം പക്ഷേ ആ ഇഷ്ടം ഞാൻ ആരോടും പറയാതെ എന്റെ മനസ്സിൽ സൂക്ഷിച്ചു...നിങ്ങളോടൊപ്പം പറഞ്ഞില്ല...  കാരണം എന്റെ വീട്ടുകാർക്ക് നിങ്ങളുടെ കുടുംബത്തോടുള്ള പക അതെനിക്ക് അറിയുന്നതു കൊണ്ട്... പക്ഷേ എന്റെ വീട്ടുകാർക്ക് വേണ്ടത് നിങ്ങളെപ്പോലെ ഒരു ഡോക്ടറെ അല്ലായിരുന്നു... അച്ഛൻ ചെയ്തുകൂട്ടുന്ന പല തിരിമറികളും പുറംലോകം അറിയാതിരിക്കാൻ വേണ്ടി തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു പോലീസ് ഓഫീസറെയായിരുന്നു... അതിന് അച്ഛൻ കണ്ടെത്തിയ വഴിയാണ് എന്നെ വിശാഖേട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നത്... പക്ഷേ അപ്പോഴും ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും നിങ്ങളെ ഞാൻ മനസ്സിൽ കൊണ്ടു നടന്നു... പക്ഷേ അച്ഛന്റെ താല്പര്യത്തിനും ഭീഷണിക്കുംമുമ്പിൽ എനിക്ക് അച്ഛൻ പറയുന്നത് അനുസരിക്കാതെ വഴിയില്ലായിരുന്നു... ഇല്ലെങ്കിൽ സ്വന്തം മകളാണെന്ന് അച്ഛൻ നോക്കില്ല എന്നെനിക്കറിയാം... മനസ്സിൽ നിങ്ങളെ പ്രതിഷ്ഠിച്ചത് പതുക്കെ ഞാൻ മറക്കാൻ ശ്രമിച്ചു... അച്ഛന്റെ ആവശ്യപ്രകാരം വിശാഖേട്ടനുമായി അടുക്കാൻ ശ്രമിച്ചു... പക്ഷേ എത്ര ശ്രമിച്ചിട്ടും അയാൾ എന്നെ അവഗണിച്ചു... അയാൾ നാട്ടിൽ വരുമ്പോൾ അയാളെ ശല്യം ചെയ്തുകൊണ്ടിരുന്നു... എന്റെ ശല്യം സഹിക്കാൻവയ്യാതെ അയാൾ ഫോൺ നമ്പർ വരെ മാറ്റി... അന്നേരമാണ് എന്റെ ഏട്ടനും നന്ദേട്ടനും തമ്മിൽ എന്തോ പ്രശ്നമുണ്ടായതും നന്ദേട്ടൻ ഏട്ടനെ തല്ലിയതും... അത് അച്ഛനെ കൂടുതൽ പകയുണ്ടാക്കി... നന്ദേട്ടനെ ഒരു പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അച്ഛന് പിന്നീട് ഉണ്ടായത്... അതിന് നന്ദേട്ടൻ സ്നേഹിക്കുന്ന വേദികയെ ഏട്ടനെക്കൊണ്ട് വിവാഹം കഴിപ്പിക്കുക അത് നേരാംവണ്ണം നടക്കില്ല എന്ന് അച്ഛനറിയാം അതിനുവേണ്ടി അച്ഛൻ ആഗ്രഹിച്ച കാര്യങ്ങൾ വേണ്ടെന്നു വച്ചു പകരം എന്നോട് നിങ്ങളെ വശത്താക്കാൻ പറഞ്ഞു... എവിടേയും സ്വന്തം മകളെ വച്ച് ഒരച്ഛനും സ്വന്തം താല്പര്യം നിറവേറ്റുക എന്നതുണ്ടായിട്ടുണ്ടാവില്ല... പക്ഷേ എന്റെ അച്ഛൻ അത് ചെയ്യും... പക്ഷേ അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യമായിരുന്നു... മനസ്സിൽ കൊണ്ടുനടന്നവനെ തനിക്ക് സ്വന്തമാക്കാമല്ലോ എന്നു കരുതി... അതിനുവേണ്ടി അവർ പറയുന്നത് ഞാൻ അനുസരിക്കാൻ തയ്യാറായി... നമ്മുടെ ബന്ധം ഒരിക്കലും വേർപെടാതിരിക്കാൻ ഏട്ടൻ വേദികയെ വിവാഹം കഴിക്കുന്നത് നല്ലതാണെന്ന് എനിക്കും തോന്നി... അല്ലാതെ വിശാഖേട്ടനെ മനസ്സിൽവച്ചല്ല ഞാൻ കിരണേട്ടന്റെ മുന്നിൽ താലികെട്ടാൻ നിന്നു തന്നത്... \"

\"ഇത് ഞാൻ വിശ്വസിക്കണമായിരിക്കുമല്ലേ... നീ വേറെ ആരോടെങ്കിലും ചെന്ന് പറയ്... പിന്നെ നിന്റെ വീട്ടുകാർ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ പേരിൽ ഒരു പാവത്തിനെ ഞാൻ അവിശ്വസിച്ചു... നന്ദൻ തെറ്റുകാരനാണെന്ന് ഞാൻ വിശ്വസിച്ചു.. പക്ഷേ എല്ലാറ്റിനും പിന്നിൽ നിന്റെ ചേട്ടനാണ് എന്ന് വിശാഖ് പറഞ്ഞപ്പോൾ... വേണ്ട ആ രക്തമല്ലേ നിന്റെ ശരീരത്തിലും ഓടുന്നത്... അപ്പോൾ ആ ഗുണം നിന്നിലും ഉണ്ടാകുമല്ലോ... \"

\"നിങ്ങളെന്താ പറഞ്ഞത്... എന്റെ ഏട്ടൻ... \"

\"അതെ നിന്റെ ഏട്ടൻ തന്നെ... കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണുമ്പോൾ നിന്റെ ഏട്ടനുണ്ടാകുന്ന ഒരുതരം കാമപ്രാന്ത് എന്നു വേണമെങ്കിൽ പറയാം... അതാണ് ഇവിടെ നടന്നത്... ഇതൊന്നും നീയറിഞ്ഞില്ല എന്നു വിശ്വസിക്കാൻ ഞാൻ മണ്ടനല്ല... \"

\"ഇല്ല സത്യമായിട്ടും എനിക്കൊന്നുമറിയില്ല... എനിക്കറിയണം എന്താണ് നടന്നതെന്ന്... എന്റെ ഏട്ടൻ എങ്ങനെ നന്ദേട്ടനെ ചതിച്ചെന്നാണ് പറയുന്നത്... \"

\"അപ്പോൾ നീ ഇതൊന്നുമറിഞ്ഞില്ല എന്നാണോ പറയുന്നത്..\"

\"ഇല്ല... ഒരുപാട് തെറ്റ് ഞാൻ ചെയ്തിട്ടുണ്ട്... അത് നിങ്ങൾ എനിക്ക് സ്വന്തമാവണമെന്ന ആഗ്രഹംകൊണ്ടാണ്... അല്ലാതെ ആ വിശാഖേട്ടനെപ്പോലും ഞാൻ ചതിക്കില്ലായിരുന്നു... ഒരു തെറ്റു മാത്രമേ ഞാൻ ചെയ്തുള്ളൂ... കുന്നത്തെ വീട്ടിൽ ജനിച്ചു എന്ന തെറ്റ്...  പക്ഷേ ഇപ്പോൾ എനിക്കറിയാം എല്ലാം... ഞാനോ എന്റെ വീട്ടുകാരോ ഇവിടെയുള്ളവരോ എന്തിന് വേദികയും നന്ദേട്ടനും വിചാരിച്ചാൽപ്പോലും അവരെ പിരിക്കാൻ കഴിയില്ല... ഇനി ഞാനൊരു സത്യം പറയാം... അത് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം... \"

\"വേണ്ട ശിൽപ്പാ നീ പറഞ്ഞാൽ കിരണേട്ടൻ വിശ്വസിക്കില്ല... കാരണം ഇയാൾക്കതിൽ വിശ്വാസമില്ല... \"
പെട്ടെന്നാരുടേയോ ശബ്ദം കേട്ട് അവർ തിരിഞ്ഞുനോക്കി... \"


\"വേദികേ നീയെന്താണ് ഇവിടെ... \"
കിരൺ ഞെട്ടലോടെ ചോദിച്ചു... 

\"അതിന് ആരാണ് പറഞ്ഞത് ഞാൻ വേദികയാണെന്ന്... \"

\"എന്താ നിനക്ക് പിന്നേയും തുടങ്ങിയോ പഴയതുപോലെ പിച്ചും പേയും പറയാൻ... \"

\"ശിവേട്ടന് അല്ല കിരണേട്ടന് അങ്ങനെ തോന്നുന്നുവെങ്കിൽ അങ്ങനെ... ഞാൻ തിരുത്തുന്നില്ല... \"

\"നീയെന്താ വിളിച്ചത് ശിവേട്ടനോ... ഏത് ശിവേട്ടൻ... \"

\"കിരണേട്ടന്റെ മുൻജന്മം... അങ്ങനെയൊന്ന് ഉണ്ടായിരുന്നു എന്ന് കിരണേട്ടന് അറിയണമെങ്കിൽ അതിന് ഞാനാരാണെന്ന് അറിയണം... \"

\"ഇത് അന്നേ പറഞ്ഞതാണ് ഏതെങ്കിലും സൈക്കാർട്ടിസ്റ്റിനെ കാണിക്കണമെന്ന്... അന്ന് എല്ലാവരും എതിർത്തു... \"

\"വേദികേ നീയിപ്പോൾ പോകാൻ നോക്ക്...\"

\"വേദിക അതിന് ഇവിടെയില്ലല്ലോ... സംശയമുണ്ടെങ്കിൽ ആ ജനൽവഴി കുളക്കടവിനടുത്തേക്ക് നോക്കിക്കേ... \"
കിരൺ അവളെയൊന്ന് നോക്കിയശേഷം ജനലിനടുത്തേക്ക് നടന്നു... പിന്നെ കുളക്കടവിനടുത്തേക്ക് നോക്കി... അവിടെ നിൽക്കുന്ന വേദികയെകണ്ട് അവൻ ഞെട്ടി... അവൻ വേദികയേയും പാർവ്വതിയേയും മാറിമാറി നോക്കി... \"

\"സത്യം പറ നീയാരാണ്... \"

\"ഇപ്പോൾ മനസ്സിലായി ഞാൻ വേദികയല്ലെന്ന്... \"
പാർവ്വതി അവളുടെ യഥാർത്ഥ രൂപം സ്വീകരിച്ചു... 

\"ഞാൻ പാർവ്വതി...നിങ്ങൾ വിശ്വസിക്കാത്ത വേദികയുടെ മുൻജന്മം... വേദിക എന്നും സ്വപ്നം കണ്ടിരുന്ന അതേ പാർവ്വതി... ഒന്നിച്ചുജീവിക്കാൻ കൊതിച്ച് അത് നടക്കാതെ പോയ അനന്തന്റെ പെണ്ണ്... നീയൊക്കെ എത്ര ശ്രമിച്ചാലും ഞാനും അനന്തേട്ടനും ഒന്നിക്കും... അതിനുവേണ്ടിയാണ് ഞങ്ങൾ പുനർജനിച്ചത്... അനന്തേട്ടൻ നന്ദനായും ഞാൻ വേദികയായും വീണ്ടും ജനിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ സ്വപ്നം പൂവണിയാൻ വേണ്ടിയാണ്... അത് നിങ്ങളെന്നല്ല ആര് തടയാൻ ശ്രമിച്ചാലും നടക്കില്ല... \"
പെട്ടന്ന് പാർവ്വതി അപ്രത്യക്ഷമായി... 

\"അപ്പോൾ ഇതെല്ലാം സത്യമായിരുന്നോ... \"

അതേ കിരണേട്ടാ... ഇതെല്ലാം എനിക്കറിയാമായിരുന്നു... പാർവ്വതിയുടെ മുൻജന്മകഥ എന്നോട് പറഞ്ഞിരുന്നു... അന്ന് നമ്മൾ കാരണമാണ് ആ ബന്ധം നടക്കാതെ പോയത്... അന്ന് അനന്തനെ ഇല്ലാതാക്കിയത് നിങ്ങളുടെ അച്ചനും എന്റെ ഏട്ടനും കൂടിയാണ്... \"

\"അതാകുമല്ലേ നിന്റെ ഏട്ടൻ ഈജന്മത്തിലും നന്ദനേയും വേദികയേയും തെറ്റിക്കാൻ ഇതുപോലൊരു നാറിയ കളി കളിച്ചത്... \"

\"എന്താണ് എന്റെ ഏട്ടൻ ചെയ്തത്... \"
കിരൺ എല്ലാ കാര്യങ്ങളും ശിൽപ്പയോട് പറഞ്ഞു... 

\"ഈശ്വരാ അപ്പോൾ... ഇല്ല കിരണേട്ടാ... നമ്മൾ ചെയ്തത് തെറ്റാണ്... എന്തു വന്നാലും നമ്മൾ ഈ ചതിക്ക് കൂട്ടുനിൽക്കരുത്... നന്ദേട്ടനും വേദികയും ഒന്നിക്കണം... അതിന് എല്ലാ സത്യവും അവളറിയണം... \"

\"എങ്ങനെ അവളോട് പറയും നമ്മൾ... നമ്മൾ തന്നെയാണല്ലോ എല്ലാം തുടങ്ങിവെച്ചത്... ഇനി നമ്മൾ പറഞ്ഞാലും അവൾ വിശ്വസിക്കുമെന്ന് എന്താണ് ഉറപ്പ്... \"



തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 31

സ്വന്തം തറവാട് 31

4.6
6571

\"എങ്ങനെ അവളോട് പറയും നമ്മൾ... നമ്മൾ തന്നെയാണല്ലോ എല്ലാം തുടങ്ങിവെച്ചത്... ഇനി നമ്മൾ പറഞ്ഞാലും അവൾ വിശ്വസിക്കുമെന്ന് എന്താണ് ഉറപ്പ്... \"\"കിരണേട്ടനെ എനിക്ക് കിട്ടുന്നതിനു വേണ്ടിയാണ് ഞാൻ വേദികയെ എന്റെ ഏട്ടനുവേണ്ടി നിങ്ങളെയൊക്കെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നത്... നമ്മൾ ഒന്നിച്ചാലും നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ എന്റെ വീട്ടുകാർ അനുവദിക്കില്ല... അതിന് പ്രദീപേട്ടനും വേദികയും ഒന്നിക്കണമായിരുന്നു... എന്നാലിപ്പോൾ അത് ഒരിക്കലും നടക്കില്ലെന്ന് എനിക്ക് അറിയാം... എന്തൊക്കെ നമ്മൾ ചെയ്താലും വേദികയും നന്ദേട്ടനും ഒന്നിക്കും... അതുറപ്പാണ്... പക്ഷേ എന്റെ ഏട്ടൻ