Aksharathalukal

സ്വന്തം തറവാട് 31



\"എങ്ങനെ അവളോട് പറയും നമ്മൾ... നമ്മൾ തന്നെയാണല്ലോ എല്ലാം തുടങ്ങിവെച്ചത്... ഇനി നമ്മൾ പറഞ്ഞാലും അവൾ വിശ്വസിക്കുമെന്ന് എന്താണ് ഉറപ്പ്... \"

\"കിരണേട്ടനെ എനിക്ക് കിട്ടുന്നതിനു വേണ്ടിയാണ് ഞാൻ വേദികയെ എന്റെ ഏട്ടനുവേണ്ടി നിങ്ങളെയൊക്കെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നത്... നമ്മൾ ഒന്നിച്ചാലും നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ എന്റെ വീട്ടുകാർ അനുവദിക്കില്ല... അതിന് പ്രദീപേട്ടനും വേദികയും ഒന്നിക്കണമായിരുന്നു... എന്നാലിപ്പോൾ അത് ഒരിക്കലും നടക്കില്ലെന്ന് എനിക്ക് അറിയാം... എന്തൊക്കെ നമ്മൾ ചെയ്താലും വേദികയും നന്ദേട്ടനും ഒന്നിക്കും... അതുറപ്പാണ്... പക്ഷേ എന്റെ ഏട്ടൻ ഇതുപോലൊരു ദുഷ്ടനാണെന്ന് മനസ്സുകൊണ്ടുപോലും ഞാൻ കരുതിയിരുന്നില്ല... ഇനി ഒന്നേ ചെയ്യാനുള്ളൂ... നമ്മൾ എന്തൊക്കെ നടന്നാലും നന്ദേട്ടന്റെ കൂടെ നിൽക്കുക... നമ്മൾ കാരണം നടന്ന തെറ്റിദ്ധാരണ വേദികയെ പറഞ്ഞ് വിശ്വസിപ്പിക്കുക... പിന്നെ കിരണേട്ടൻ നന്ദേട്ടനെ കാണണം... ആ മനസ്സ് നമ്മൾ കാരണം ഒരുപാട് വേദനിച്ചിട്ടുണ്ട്... അതിന് ക്ഷമചോദിക്കണം... \"

\"പറയാൻ എളുപ്പമാണ്... പക്ഷേ ഇനി എന്തൊക്കെ പറഞ്ഞാലും നന്ദൻ നമ്മളെ വിശ്വസിക്കില്ല... അത്രക്ക് വലിയ തെറ്റല്ലേ അവനോട് ചെയ്തത്... അതിനിടയിൽ പ്രദീപനുമായിട്ടുള്ള വിവാഹത്തിന് എല്ലാ ഉറപ്പും നിന്റെ അച്ഛന് കൊടുത്തു... ഇനി ഇതിൽനിന്ന് പിൻമാറിയാൽ എന്താണ് നിന്റെ വീട്ടുകാരുടെ റിയാക്ഷൻ എന്ന് നിനക്കു തന്നെ അറിയില്ലേ... ഇനി എന്തൊക്കെയാണ് നടക്കുക എന്ന് ദൈവത്തിനുമാത്രമേ അറിയൂ... \"

\"അതോർത്ത് കിരണേട്ടൻ വിഷമിക്കേണ്ട... എല്ലാ സത്യവും അറിയേണ്ടവർതന്നെ അറിഞ്ഞില്ലേ... അതും അന്ന് ആ ഗസ്റ്റൌസിൽ വച്ച് അവരെ രക്ഷിച്ച വിശാഖേട്ടൻ... ഇനി വിശാഖേട്ടൻ നോക്കിക്കോളും... പ്രദീപേട്ടൻ എന്റെ ഏട്ടൻതന്നെയാണ്... ഒരാപത്തുണ്ടാകുമ്പോൾ ഏട്ടനെ സഹായിക്കേണ്ടത് നമ്മുടെ ആവിശ്യവുമാണ്... പക്ഷേ ഏത് ഏട്ടനായാലും ഇതുപോലൊരു നെറികേടിന് കൂട്ടുനിൽക്കരുത്... ഏട്ടൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം... 
ശിൽപ്പ പറഞ്ഞതുകേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു കിരൺ... അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി 
പിന്നെ പുറത്തേക്കിറങ്ങി... 

\"ഇവൾ എന്താണ് ഉദ്ദേശിക്കുന്നത്... ഇത്രയുംനാൾ തന്റെ ഏട്ടനുവേണ്ടി പലതും കാണിച്ചു കൂട്ടിയ ഇവൾ ആകെ മാറിയല്ലോ... അതോ പുതിയ വല്ല ലക്ഷ്യവും കണ്ടുവച്ചിട്ടുള്ള കളിയാണോ... ഇവളുടെ മനസ്സിൽ എന്താണ്... പുതിയ എന്തെങ്കിലും ചതിയായിരിക്കുമോ... \"
കിരണിന് ഒരെത്തും പിടിയും കിട്ടാതെ തല പെരുക്കുന്നതുപോലെ തോന്നി... 

\"എന്നാൽ ശിൽപ്പ ഇത്രയുംനാൾ താൻ പാർവ്വതിയുടെ കളിയിൽ പറഞ്ഞിരുന്നത് എന്തിനായിരുന്നു എന്ന് മനസ്സിലാക്കാൻ തുടങ്ങി... \"അവൾ തന്നെ വച്ച് കളിച്ചത്  യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരാനായിന്നല്ലേ... ഇപ്പോൾ തനിക്കും അത് മനസ്സിലായിരിക്കുന്നു... \"

\"ശിൽപ്പാ... \"
പെട്ടെന്നൊരു വിളികേട്ട് അവൾ തിരിഞ്ഞു നോക്കി... \"

\"ഇപ്പോൾ മനസ്സിലില്ലേ യഥാർത്ഥ പ്രണയം എന്താണെന്ന്... അതിനെ മറികടക്കാൻ ആര് എന്തൊക്കെ ചെയ്താലും നടക്കില്ല... പ്രണയം അത് ഒരു വികാരമാണ്... ആ വികാരം ആർക്കും എറിഞ്ഞുടക്കാൻ കഴിയില്ല... നമ്മളുടെ പ്രണയത്തിൽ സത്യമുണ്ടെങ്കിൽ അത് എന്ത് പ്രശ്നത്തേയും തരണം ചെയ്യും... ഇപ്പോൾ നിന്റെ ജീവിതത്തിൽ നടന്നതും മറിച്ചല്ല... നീ കിരണേട്ടനെ ആത്മാർത്ഥമായി സ്നേഹിച്ചതുകൊണ്ടാണ് അദ്ദേഹത്തെ നിനക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്... അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതിരുന്ന ഞങ്ങൾ ഒന്നിക്കാൻ വീണ്ടുമൊരു ജന്മമെടുക്കില്ലായിരുന്നു... പക്ഷേ ഇവിടെ എല്ലാം കലങ്ങിത്തെളിഞ്ഞിട്ടില്ല... ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്... അതെല്ലാം തരണം ചെയ്താലേ ഞങ്ങൾക്ക് മോക്ഷം കിട്ടുകയുള്ളൂ... \"

\"ഇത്രയും കാലം ഞാൻ മറ്റുള്ളവർ നന്നാവുന്നതും നന്നായി ഉയരത്തിൽ എത്തുന്നതും അസൂയയോടെ മാത്രമേ കണ്ടിരുന്നുള്ളൂ... ചെറുപ്പംമുതൽ എനിക്കുള്ള ശീലമായിരുന്നു അത്... തന്നേക്കാൾ കൂടുതൽ അത് എന്തുതന്നെയായാലും മറ്റുള്ളവർക്ക് കിട്ടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല ഞാൻ... എന്തിനേറെ പഠിക്കുന്ന കാലത്ത് എന്നേക്കാൾ കൂടുതൽ മാർക്ക് വാങ്ങിക്കുന്നവരെ എന്തെങ്കിലും പറഞ്ഞ് അവരുടെ മനസ്സിനെ ദുർബലപ്പെടുത്തുമായിരുന്നു... ജീവിച്ച രീതി അങ്ങനെയാണ് അതുകൊണ്ടായിരിക്കാം... പക്ഷേ ഇന്നെനിക്ക് മനസ്സിലായി ജീവിതം എന്താണെന്ന്... മറ്റുള്ളവരുടെ മനസ്സ് വേദനിക്കുമ്പോൾ ഉണ്ടാവുമായിരുന്ന സന്തോഷം അത് തനിക്കുമുണ്ടാവുമ്പോൾ എന്താകുമെന്നു എനിക്ക് ഇപ്പോൾ മനസ്സിലായി... ഇനി എനിക്ക് ഒരു ലക്ഷ്യമേയുള്ളൂ... പാർവ്വതിയുടെ ലക്ഷ്യംപോലെ വേദികയേയും നന്ദേട്ടനേയും ഒന്നിപ്പിക്കുക... അതിന്റെ മുന്നിൽ എന്ത് തടസമുണ്ടായാലും അത് തരണം ചെയ്ത് അവരെ ഒന്നിപ്പിക്കും ഞാൻ... ഇതിനിടയിൽ എന്റെ വീട്ടുകാരുടെ പലതരത്തിലുള്ള ഭീഷണിയും ക്രൂരതയുമുണ്ടാകുമെന്നറിയാം... അത് ഞാൻ സഹിച്ചോളാം... \"

\"പക്ഷേ ഇപ്പോഴും ഇവിടെയുള്ളവർ നിന്നെവിശ്വസിച്ചിട്ടില്ല... ആദ്യം ഇവിടെയുള്ളവരുടെ വിശ്വാസമാണ് നേടേണ്ടത്... അത് നേടിയെടുത്താൽ  നിന്റേയും എന്റേയും ലക്ഷ്യത്തിന്റെ അടുത്തപടിയും കടക്കും... ആദ്യം അതിനുള്ളവഴിയാലോചിക്കണം... നിന്റെകൂടെ ഞാനുണ്ടാകും... \"
അതും പറഞ്ഞ് പാർവ്വതി അപ്രത്യക്ഷമായി... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

പുതുശ്ശേരിയിൽനിന്നും മടങ്ങിയ വിശാഖ് നേരെ പോയത് പ്രദീപ് സാധാരണ ഇരിക്കാനുള്ള ക്ലബിലേക്കായിരുന്നു... പോകുന്ന വഴി അവൻ സ്റ്റേഷനിലേക്ക് വിളിച്ച് വിശ്വസ്ഥരായ രണ്ട് പോലീസുകാരോട് ക്ലബിലേക്ക് എത്താൻ ആവശ്യപ്പെട്ടു... 

\"എടാ പ്രദീപേ നീ ചിലവ് ചെയ്യണം... ആരും കൊതിച്ചുപോകുന്ന ഒരുത്തിയെയാണല്ലോ നീ സ്വന്തമാക്കാൻ പോകുന്നത്... മാത്രമല്ല ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ തറവാട്ടിലെ പെണ്ണും... നിനക്ക് ശ്രുക്രദശ ഉദിച്ചല്ലോ... \"
ക്ലബിലിരിക്കുകയായിരുന്ന പ്രദീപിനിനോട് കൂട്ടുകാരൻ വിപിൻ പറഞ്ഞു... 

\"അല്ലെങ്കിലും എനിക്ക് എന്നാണ് ശുക്രദശയല്ലാത്തത്... ഞാൻ മനസ്സിൽ കണ്ടതെല്ലാം നടന്നിട്ടുള്ളതല്ലേ... എന്തിന് എനിക്കിഷ്ടപ്പെട്ട എന്തും സ്വന്തമാക്കുക എന്നത് എന്റെയും ഹോബിയാണ്... അത് സ്വത്തായാലും പെണ്ണായാലും എന്തും... അതിൽ ആ നാരായണന്റെ മോളെ മാത്രമേ എനിക്ക് കിട്ടാതിരിന്നിട്ടുള്ളൂ... അവൾ വരുന്ന വഴിക്ക് ആ നന്ദനേയും കൂടെ കൂട്ടുമെന്ന് കരുതിയില്ല... അതുകൊണ്ട് ഗുണം എനിക്കു തന്നെയാണ്... അവനോട് എനിക്കുള്ള പകനിമിത്തം അത് വിട്ടാനും നീ പറഞ്ഞതുപോലെ ആരും കൊതിച്ചുപോകുന്ന ആ പെണ്ണിനെ എനിക്ക് കിട്ടുകയും ചെയ്തല്ലോ... അവൾ ആ നാരായണന്റെ മകൾ അവൾ രക്ഷപ്പെട്ടെന്ന് നീ കരുതേണ്ട... ഇന്നല്ലെങ്കിൽ നാളെ അവളെന്റെ  കാൽചുവട്ടിലെത്തും... ഇപ്പോൾ ഞാൻ ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഭാഗ്യവാനാണ്... കോടികളുടെ ആസ്തിയാണ് അവൾക്ക് മാത്രമുള്ളത്... അതുപോലെ അതേ ആസ്തി എന്റെ അനിയത്തിക്കും വന്നുചേരും... അതും എനിക്കുള്ളതാണ്... പിന്നെയുള്ളത് വരുണാണ്... എല്ലാം നല്ലരീതിയിൽ നടന്നിട്ടുവേണം എനിക്ക് ചില കടുത്ത പ്രയോഗങ്ങൾ നടത്താൻ... ഒരു ആക്സിഡന്റ്... അതിൽ അവനും അവന്റെ ഭാര്യയും... പിന്നെ പറയേണ്ടല്ലോ... \"

\"എടാ അപ്പോൾ നീ... \"
വിപിൻ അവനെ സൂക്ഷിച്ചുനോക്കി...

\"അതെ ഇത് നമ്മൾ രണ്ടുപേരും മാത്രമേ അറിഞ്ഞിട്ടുള്ളൂ... മൂന്നാമതൊരാൾ അറിയരുത്... എന്തിനും ഏതിനും നീ എന്റെ കൂടെ നിൽക്കുന്നവനായതോണ്ട് പറയുകയാണ്... എല്ലാം ശരിയായി അതിന്റെ ഗുണം നിനക്കുമുണ്ടാകും... അത് അവൾ പുതുശ്ശേരിയിലെ മഹാറാണിയായാൽപ്പോലും നിനക്കുംകൂടിയുള്ളതാണ്... എന്താ നീ എന്റെ കൂടെയുണ്ടാവില്ലേ... \"

\"എന്താ സംശയം... നിന്റെ കൂടെ എന്തിനും ഞാനുണ്ടാവില്ലേ... പക്ഷേ ഇതെല്ലാം നടക്കുമോ... നിന്റെ അനിയത്തിയും അളിയനും ഇതെങ്ങാനും അറിഞ്ഞാൽ... \"

\"അതിനുള്ള സമയം നിങ്ങൾക്ക് കിട്ടുമോ സുഹൃത്തുക്കളേ... \"
പെട്ടന്ന് ആ ചോദ്യം കേട്ട് അവർ ഞെട്ടി വാതിൽക്കലേക്ക് നോക്കി... അവിടെ നിൽക്കുന്ന വിശാഖിനെ കണ്ട് അവർ ഞെട്ടി... \"

\"ഇത്രയും കാലം നിന്റെ കൂടെയുണ്ടായിരുന്ന ശുക്രൻ പിണങ്ങിപ്പോയല്ലോ പ്രദീപേ... ആ തക്കത്തിൽ ശനി ആ സ്ഥാനത്ത് വന്ന ഉദിക്കുകയും ചെയ്തു... എന്തുചെയ്യാനാണ്... നിന്റെ ജാതകമങ്ങ് മാറ്റിയെഴുതി ഈശ്വരൻ... \"

\"ഓ ഇതാര്  നമ്മുടെ എസ്ഐ സാറോ... വന്നാട്ടെ... ആരെങ്കിലും കണ്ടിരുന്നോ സാറ് ഇവിടേക്ക് വരുന്നത്... ഇനി കണ്ടാലും കുഴപ്പമൊന്നുമില്ല.. ആയുസടുത്തവന് തോന്നിയ ഒരു ബുദ്ധിമോശം അങ്ങനെ കണ്ടാൽ മതി... \"

\"മോനേ പ്രദീപേ... ഞാൻ തിരിച്ചുചെല്ലാമെന്ന് വാക്ക് കൊടുത്തിട്ടാണല്ലോ വന്നത്... അന്നേരം അത് പാലിക്കാതിരിക്കുന്നത് ശരിയല്ലല്ലോ... എല്ലാം അറിഞ്ഞിട്ടുതന്നെയാടാ ഞാൻ വന്നത്... ഒരു പാവം പെണ്ണിനെ ഭീഷണിപ്പെടുത്തി അവനെക്കൊണ്ടു അവളുടെ കൂട്ടുകാരിയെ തന്റെ ഇംഗിതത്തിന് നീ പറയുന്നിടത്ത് എത്തിക്കാൻ നോക്കിയപ്പോൾ നീയറിഞ്ഞില്ല എല്ലാ സത്യവും ഒരിക്കൽ പുറത്തു വരുമെന്ന് അല്ലേ... എല്ലാം ആ സോജതന്നെ പറഞ്ഞെടാ അവിടെ മുതൽ നിന്നിലെ ശുക്രൻ പടിയിറങ്ങി... ഇനി നിനക്ക് രക്ഷയില്ല... \"

\"അപ്പോൾ സാറ് എല്ലാം അറിഞ്ഞുള്ള വരവാണല്ലേ... \"

\"ഞാൻ മാത്രമല്ല അറിയേണ്ടതിന്നു എല്ലാം അറിഞ്ഞുകഴിഞ്ഞു... ഇനി നിനക്ക് രക്ഷയില്ല... നിന്നെ കൊണ്ടു പോകുവാനുള്ള വണ്ടി ഇപ്പോൾ വരും... \"
വിശാഖ് പറഞ്ഞുനിർത്തിയതും പുറത്ത് പോലീസ് വാഹനം വന്നുനിന്നു... \"

\"കൊള്ളാം... ഇപ്പോൾ നീയെന്നെ കൊണ്ടുപോകുമായിരിക്കും...  പക്ഷേ ഒരു മണിക്കൂർ അതിനുള്ളിൽ ഞാൻ പുറത്തുവരും... അതോടെ നിന്റെ കാര്യം പോക്കാണ്...... \"

\"നീ പുറത്തിറങ്ങണമെങ്കിൽ അത് ഞാൻ വിചാരിക്കണം... നിനക്ക് മുകളിലൊക്കെ നല്ല പിടിപാട് ഉണ്ടെന്നറിയാം... പക്ഷേ അത് വെറുതെയാണ്... കാരണം നീയും ഇവനും ഇപ്പോൾ സംസാരിച്ചത് മുഴുവൻ എന്റെ ഫോണിലുണ്ട്... അനുമതി... ഏത് കൊലകൊമ്പന്മാർ വന്നാലും നിന്നെ രക്ഷിക്കാൻ കഴിയില്ല... ഇതിന്റെ പേരിൽ എനിക്ക് ചിലപ്പോൾ ഏതെങ്കിലും പട്ടിക്കാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടുമായിരിക്കും... അത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല... ഇത്രയും കാലം നീ ചെയ്തതിന് തക്കതായ ശിക്ഷ വാങ്ങിച്ചുതന്നിട്ടേ എനിക്കിനി വിശ്രമമുള്ളൂ... എല്ലാറ്റിനും നിനക്ക് കൂട്ടുനിന്ന ഇവനും രക്ഷയില്ല... രണ്ടിനേയും പൊക്കി വണ്ടിയിൽ കയറ്റ്... ബാക്കി എന്താണെങ്കിലും സ്റ്റേഷനിൽ എത്തിയിട്ട് തീരുമാനിക്കാം... \"
അവിടേക്ക് വന്ന കോൺസ്റ്റബിൾമാർ പ്രദീപിനേയും കൂട്ടുകാരനേയും പിടിച്ച് പുറത്തിറക്കി വണ്ടിയിൽ കയറ്റി... 

\"എടാ എന്നെ നീ അറസ്റ്റുചെയ്താലും എന്റെ അച്ഛൻ പുറത്തുണ്ട്... നിന്റെയൊക്കെ കുടുംബംവരെ അച്ഛൻ നശിപ്പിക്കും അതിർത്തോ നീ... \"

\"ചിലക്കല്ലെടാ... നിന്റെ അച്ഛനാരാണ്... കുന്നത്തെ സുധാകരനല്ലേ... അയാൾ വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല... കാരണം എന്താണെന്ന് നിനക്ക് നല്ലപോലെ അറിയുന്നതല്ലേ... \"
അതുകേട്ട് പ്രദീപൊന്ന് ഞെട്ടി... 


തുടരും...... 

✍ രാജേഷ് രാജു. വള്ളിക്കുന്ന്... 

➖➖➖➖➖➖➖➖➖➖➖

സ്വന്തം തറവാട് 32

സ്വന്തം തറവാട് 32

4.8
8573

\"ചിലക്കല്ലെടാ... നിന്റെ അച്ഛനാരാണ്... കുന്നത്തെ സുധാകരനല്ലേ... അയാൾ വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല.... കാരണം എന്താണെന്ന് നിനക്ക് നല്ലപോലെ അറിയില്ലേ... \"അതുകേട്ട് പ്രദീപ് ഞെട്ടി...\"എടാ ഇത് പെണ്ണുകേസാണ്... ഞാനൊന്ന് നല്ലപോലെ ആഞ്ഞുപിടിച്ചാൽ ജീവിതകാലം എന്റെ മോന്  അകത്തുകിടക്കാനുള്ള വഴിയുണ്ട്... അത് നിന്റെ അച്ഛനുമറിയാം... അതുകൊണ്ട് ഏതെങ്കിലും നല്ല വക്കീലിനെ കണ്ട് നിനക്ക് ജാമ്യം വാങ്ങിച്ചുതരിക എന്നതല്ലാതെ ഇതിൽ വല്ലാതെ റിസ്ക് എടുക്കില്ല... അത് അയാൾക്കുതന്നെ കേഷീണമുണ്ടാക്കും... ഇപ്പോൾ എന്റെ മോൻ വന്നേ... ഇനി എല്ലാം നടക്കേണ്ടതുപോലെ നടന്നിട്ടേ നീ പുറം ലോകം കാണൂ... കൊണ്