Aksharathalukal

കാശിഭദ്ര 16

*🖤കാശിഭദ്ര🖤*
🖋️jifni
part 16



---------------------------

\"മകനെ പോലെ അല്ല. നീ ഇപ്പൊ എനിക്ക് എന്റെ മകൻ തന്നെയാ അത് കൊണ്ടാ നിന്നോട് തന്നെ പറയുന്നെ.\"

\"പറ അച്ഛാ....\"

\"അത് മോനെ എനിക്ക് എന്റെ രമയെ കണ്ടെത്തി തരോ... Pleas അവളും കൂടെ വേണം ഞങ്ങളുടെ കൂടെ. എന്നാലേ ഞങ്ങൾ പൂർണ്ണമാകൂ.. ഇനി ഒരിക്കലും ഞാൻ അവളോട് സ്നേഹമില്ലാതെ പെരുമാറില്ല. എന്റെ മക്കൾക്ക് അവരുടെ അമ്മയെ കണ്ടെത്തി കൊടുക്കോ pleas മോനെ...\" അച്ഛൻ പറയുമ്പോൾ ആ ചുണ്ടുകൾ വിറയാർന്നിരുന്നു.


\"അതിന് അമ്മ ജീവിച്ചിരിപ്പില്ലാന്ന് അല്ലെ എല്ലാവരും പറയുന്നേ...\" (കാശി )


\"അതെല്ലാവരും വെറുതെ പറയാണ് ഏട്ടാ... അമ്മ ജീവിച്ചിരിപ്പുണ്ട്. അച്ഛനെ എല്ലാവരും വെറുതെ കുറ്റപെടുത്തുന്നെ ആണ്.അമ്മ വന്നാൽ അച്ഛന്റെ മേലുള്ള മറ്റുള്ളവരുടെ ആ തെറ്റ്ധാരണയും മാറും.\" (ലച്ചു ഇടയിൽ കേറി പറഞ്ഞു.)


\"അതിന് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് എന്താ ഇത്ര ഉറപ്പ്. അങ്ങനെ എങ്കിൽ മക്കളെ കാണാൻ വരാതിരിക്കില്ലല്ലോ...\" (കാശി )

\"അമ്മ വന്നിരുന്നു എന്നെ കാണാൻ..\"
അങ്ങനെ അന്ന് കോടതിയിൽ അമ്മയെ കണ്ടതും അമ്മ പെട്ടന്ന് പോയതൊക്കെ കാശിയോട് വിവരിച്ചു കൊടുത്ത് ലച്ചു.


അച്ഛനും ലച്ചും കാശിയുടെ മറുപടിക്കായി പ്രതീക്ഷയോടെ അവനെ നോക്കി നിന്ന്.


\"അമ്മ അങ്ങനെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ഞാൻ നിങ്ങൾക്ക് അമ്മയെ നൽകും ഇതെന്റെ വാക്കാണ്.\"

\"മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ മോളെ ഒരു നല്ല കുട്ടിയാക്കി തന്നു. അതോടെ എന്നിലെ തെറ്റുകളെ മനസിലാക്കി തിരുത്താൻ സഹായിച്ചു. ഇപ്പൊ മറ്റൊരു വാക്ക് കൂടി തന്നിട്ടുണ്ട്. ഇനിയെന്റെ കീർത്തിമോള് കൂടി വന്നിട്ട് വേണം എനിക്ക് ഇത് വരെ അവൾക്ക് നൽകാത്ത സ്നേഹം നൽകാൻ.\"


\"അവളിപ്പോ എവിടെയാണ് പഠിക്കുന്നത് \"

\"അവൾ മെഡിക്കലിനാണ് പഠിക്കുന്നെ. എവിടെയാണെന്ന് ഞങ്ങൾക്കാർക്കും അറീല. ഇത് വരെ അന്വേഷിച്ചിട്ടുമില്ലാ. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ ലീവിന് വരും. ഒരു വിരുന്ന്കാരിയെ പോലെ വന്നു പോകും. ഇടക്ക് അവളുടെ അമ്മവീട്ടിലും പോയി നിൽക്കും. ഒരച്ഛൻ എന്ന നിലക്ക് ഞാൻ അവളോട് സംസാരിച്ചിട്ട് വർഷം എത്ര പിന്നിട്ടെന്നറിയോ....\" ആ അച്ഛന്റെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു.

\"അച്ഛൻ സങ്കടപെടേണ്ട എല്ലാം ശരിയാകും. ഇനിയും ഉണ്ടല്ലോ കാലങ്ങൾ. മക്കൾക്കും അമ്മക്കും അച്ഛനും സ്നേഹത്തോടെ കഴിയാം ഇനിയുള്ള നാളുകൾ.\"


\"ഇല്ല ഏട്ടാ... ഇതോടെ പൂർണ്ണമാകുന്നതല്ല ഞങ്ങളുടെ സന്തോഷം. അത് ഒരിക്കലും പൂർണ്ണമകാത്ത ഒന്നാണ്.\" ലച്ചു വിതുമ്പാൻ നിൽക്കുന്ന കണ്ണുനീരിനെ നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.


\"അതെന്താ....\"(കാശി )


\"എന്റെ മകന്റെ മരണം.... \"(അച്ഛൻ അത് പറഞ്ഞപ്പോൾ ആ കൺതടങ്ങൽ നിറഞ്ഞിരുന്നു.)

\"അതെങ്ങനെ......\"

താൻ മരിച്ചെന്ന് പറയാൻ കാരണമെന്താന്ന് അറിയാൻ വേണ്ടി അവൻ ചോദിച്ചു.

\"അത് അവൻ പ്ലസ് two കഴിഞ്ഞു ഇവിടെ നിന്ന് പോയതാണ്. പോകുമ്പോൾ എന്നോട് പറഞ്ഞു പോകാണെന്ന് . കൈ നിറയെ പണവുമായി ഞാൻ അവനെ ട്രെയിൻ കയറ്റി. നല്ല വിദ്യാഭ്യാസം നേടാൻ വേണ്ടി . കയറുമ്പോൾ അവനെടുത്ത ടിക്കറ്റ് എങ്ങോട്ടാണെന്ന് പോലും എന്നോട് പറഞ്ഞില്ല. പക്ഷെ പിറ്റേ ദിവസത്തെ പ്രധാന വാർത്ത അവൻ കയറിയ ട്രെയിൻ കത്തിചാമ്പലായി എന്നായിരുന്നു.\"


അച്ഛൻ അത് പറഞ്ഞപ്പോൾ അവനോർത്ത് അവൻ കേറിയ ട്രെയിൻ ബാംഗ്ലൂർ സ്റ്റേഷനിൽ വെച്ച് കറന്റ് short ആയി തീ പിടിച്ചതും. അവൻ മറുസൈഡിലുള്ള പാളത്തിലേക്ക് ചാടി രക്ഷപെട്ടതും. തന്റെ ആയുസ്സിന്റെ ബലമാണ് അന്നത്തെ രക്ഷപെടൽ എന്നവൻ ഓർത്ത്.

\"ആ അപകടത്തിൽ എന്റെ ഏട്ടൻ.... ഇല്ലെങ്കിൽ എന്നോ ഞങ്ങളെ കാണാൻ വരുമായിരുന്നു. ഏട്ടന് ഞങ്ങൾ എന്ന് വെച്ചാൽ ജീവനായിരുന്നു. ഇനി ഒരിക്കലും ഏട്ടൻ.....\"


അച്ഛനും മകളും ഒരുപോലെ കരഞ്ഞിരുന്നു. അത് കണ്ടിട്ട് കാശിയുടെ ഹൃദയം വല്ലാതെ നീറി. പക്ഷെ അമ്മയെ കൂടി കണ്ടെത്തിയിട്ട് മാത്രമേ അവൻ പറയുകയുള്ളൂ എന്നത് അവന്റെ വാശിയായിരുന്നു.
ആ ഹാളിൽ മൗനം തളംകെട്ടി 

\"അവന്റെ സ്ഥാനമാണ് എന്റെ മനസ്സിൽ ഇപ്പൊ നിനക്ക്. ഇന്നവൻ ഉണ്ടെങ്കിൽ നിന്റെ പ്രായമായിരിക്കും.\" മൗനത്തെ വെട്ടിമുറിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു.


\"ഞാനുണ്ടല്ലോ... എന്ത് ആവിശ്യം ഉണ്ടെങ്കിലും ഒരു മകനായി കണ്ട് എന്നോട് പറയാം....\"


മ്മ്....


\"ന്നാ ഞാൻ ഇറങ്ങട്ടെ....\"

എന്ന് പറഞ്ഞു അച്ഛനോടും ലച്ചുവിനോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി.


അവന്റെ പിറകെതന്നെ അച്ഛനും പുറത്തേക്ക് പോകാൻ ഇറങ്ങി.

\"മോളെ വാതിൽ അടച്ചേക്ക്.\" പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ വിളിച്ചു പറഞ്ഞു.

ലച്ചു അവർ രണ്ടാളും പോകുന്നത് നോക്കി കുറച്ചു നേരം ഉമ്മറത്ത് നിന്ന്.


\"റാം .... ഇനി എന്നാ ഇങ്ങോട്ട്.... അധികം വൈകല്ലേ... കാണാതിരിക്കാൻ കഴിയ്യില്ല..\"

ബുള്ളറ്റിൽ പോകുന്ന കാശിയെ നോക്കി കൊണ്ട് ലച്ചു മനസ്സിൽ പറഞ്ഞു. അതോടൊപ്പം ഒരു കള്ളചിരിയും നാണവും അവളുടെ മുഖത്ത് തെളിഞ്ഞിരുന്നു.

സുന്ദരനും സുമുഖനും അതിലുപരി നല്ല സ്വഭാവത്തിന് ഉടമയും തന്റെ കുടുംബകാര്യങ്ങളിൽ ഒക്കെ വലിയ താല്പര്യത്തോടെ ഇടപെടുകയും ചെയ്യുന്ന റാം, അവളുടെ ഉള്ളിൽ പ്രണയവിത്തുകൾ പാകിയിരുന്നു.

അടുത്തതിടപഴകിയ്യുള്ള പെരുമാറ്റവും അച്ഛന് അവനെ കുറിച്ച് പറയാനുള്ള നൂറ് നാവും അവളുടെ പ്രണയത്തെ വളർത്തി വലുതാക്കി. ആരോടും പറയാതെ അവൾ ആ പ്രണയം മനസ്സിൽ താലോലിച്ചു നടക്കുകയാണ് ഇപ്പോൾ.
അവൻ നാട്ടിലേക്ക് പോകുകയാണെന്ന് അറിഞ്ഞപ്പോൾ അവളുടെ ഉള്ളിലെ പ്രണയം പുറത്ത് വരാൻ തുടങ്ങി. ദിവസങ്ങൾ അവനെ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ആരും കാണാതെ അവൾ സങ്കടപെടാൻ തുടങ്ങി. അവനേയും മനസ്സിലോർത്ത് അവൾ കതകടച്ചു വീടിന്റെ അകത്തേക്ക് പോയി.


ഇതൊന്നും അറിയാതെ തന്റെ പെണ്ണിനെ കാണാനുള്ള ആവേശത്തിൽ വണ്ടിപറപ്പിച്ചു വിടുകയായിരുന്നു കാശി. പോകുന്ന വഴിക്ക് അവൾക്കായി ചോക്ലേറ്റും ഫ്ലവറും അടങ്ങുന്ന ഒരു പൊക്കയും വാങ്ങി.

ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോഴാണ് അവന് മനസിലായത് ഇന്ന് ക്ലാസ്സുള്ള ദിവസം ആയത് കൊണ്ട് അവളെ കാണണമെങ്കിൽ വൈകുന്നേരം വരെ കാത്ത് നിൽക്കണമെന്ന്.അങ്ങനെ കുറച്ചു നേരം അവിടെ ഒകെ ചുറ്റി കറങ്ങി.ഉച്ചഭക്ഷണവും കഴിച്ചു.അവളുടെ കോളേജിന് മുന്നിൽ അവൻ സ്ഥാനം പിടിച്ചു.

കോളേജ് വിട്ടതും അവൻ ഗേറ്റിലേക്ക് തന്നെ നോക്കി നിന്ന്.

അവളും വേറെ മൂന്ന് കുട്ടികളും കൂടി നടന്നു വരുന്നത് കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

വൈലറ്റ് കളർ ചുരിദാറിൽ അവൾ അതീവസുന്ദരിയായി തോന്നി അവന്.ചുറ്റും ആളുകളും ബഹളവും ഒന്നും അവൻ കണ്ടില്ല. അവന്റെ മനസ്സിൽ അവൾ മാത്രം തിങ്ങി നിന്ന്.പെട്ടന്ന് സ്വാബോധത്തിലേക്ക് വന്ന അവൻ അവൾക്കരികിലേക്ക് നടന്നു.അവളുടെ പുറകിൽ കൂടി പോയി അവളുടെ കൈ പിടിച്ചു പുറകിലേക്ക് വലിച്ച്.


\"അമ്മേ.....\" അവൾ ശബ്ദം വെച്ചതും അവൻ മറ്റേ കൈ കൊണ്ട് അവളുടെ വാ പൊത്തി.

\"മിണ്ടാതിരി പെണ്ണെ ഇത് ഞാനാ....\"


\"എന്നെ വിട്.. താൻ ഇത് എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നെ.. താൻ എന്താ ഇവിടെ..\"

അവൾ നിർത്താതെ ഓരോന്നു ചോദിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ അവളെ കൊണ്ട് അവന്റെ വണ്ടി ലക്ഷ്യം വെച്ച് നടക്കുകയാണ്.

\"അവളെ വിട്.. നീ ആരാ.. എന്താ....\" അവളെ ഫ്രണ്ട്സും അവന്റെ പിന്നാലെ തന്നെ പോയി.


\"Pleas പെങ്ങമ്മാരെ... ഇപ്പൊ ഇങ്ങൾക്ക് തന്നെ തരാം ഇതിന്...ഒരഞ്ചു മിനിറ്റ് ഒന്ന് അടങ്ങി നിൽക്ക് നിങ്ങൾ.\" 

ഫ്രണ്ട്‌സ് പിറകെ വരുന്നത് കണ്ട് അവൻ നടത്തം നിർത്തി പറഞ്ഞു.


\"നിങ്ങളാര....\" (ശിവ )


\"അതൊക്കെ നമുക്ക് പതിയെ പരിചയപ്പെടാം... ഇപ്പൊ ന്റ പെങ്ങന്മാർ ഹോസ്റ്റലിൽ പോയിക്കോ..ഇവളെ ഞാൻ അങ്ങട്ട് ആക്കി തരണ്ട്.\"

\"ഓക്കെ ഇരുട്ടാകുന്ന മുമ്പ് വേണം.\" (കീർത്തി.)


ഓക്കെ set എന്ന് പറഞ്ഞോണ്ട് അവൻ വീണ്ടും ഭദ്രയെ കൊണ്ട് മുന്നോട്ട് നടന്നു. അവളാണെങ്കിൽ അവനെ അടിക്കുകയും മാന്തുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും അവന് ഏൽക്കുന്ന പോലുമില്ല.


\"ഡീ നീ ഇതെന്ത് പണിയാ കാണിച്ചേ.. നമ്മുടെ ഭദ്രയെ അയാൾ എന്തെങ്കിലും ചെയ്യൂലെ.\"

അപ്പൊ തന്നെ ശിവയും തസ്നിയും കീർത്തിക്ക് നേരെ തിരിഞ്ഞു.

\"വാ ഇങ്ങൾ ഇങ്ങട്ട്...\" എന്ന് പറഞ്ഞോണ്ട് കീർത്തി അവരെ രണ്ട് പേരേയും വലിച്ച് ഹോസ്റ്റലിലേക്ക് നടന്നു.


\"ഡീ ഭദ്ര... അവൾക്ക് \'\" മുന്നോട്ട് നടക്കുമ്പോഴും തസ്നിയുടെ കണ്ണുകൾ പുറകിലേക്ക് ആയിരുന്നു.


\"അവൾക്കൊന്നും വരില്ല. അവൾ അവളുടെ കാശിഭദ്രയുടെ കൂടെ അല്ലെ..\" (കീർത്തി )


\"എന്ത്... എങ്ങനെ...\"(ശിവ )

\"ഡീ അത് എന്റെ ഏട്ടനാ.....\"

\"കാര്യം... സുന്ദരൻ ആണല്ലോ..നിന്നെ പോലെ അല്ല .\"


പിന്നെ അവിടെ മൂന്നും കൂടി കാശിയെ വർണ്ണിക്കുകയായിരുന്നു. എന്തായാലും അവർ പോയി വരട്ടെ... ഈ പോക്കിലെങ്കിലും അവളുടെ ഉള്ളിലെ പ്രേമം പുറത്ത് ചാടിയാലോ എന്ന പ്രതീക്ഷയിലാണ് മൂവരും.


കാശി അവളെ വലിച്ചോണ്ട് പോയി അവന്റെ ബുള്ളറ്റിൽ കയറ്റി.

\"നല്ല കുട്ടിയായി ഇവിടെ ഇരിക്ക്.\" എന്ന് പറഞ്ഞോണ്ട് അവൻ വണ്ടിയിൽ കയറി.

അവൾ കുറേ വണ്ടിയിൽ നിന്ന് ചാടാൻ നോകിയെങ്കിലും അവൻ വണ്ടി സ്പീഡ് കൂട്ടിയതോണ്ട് അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.

കുറേ അവന്റെ പുറം അവൾ ചെണ്ടകൊട്ടിയെങ്കിലും no രക്ഷ. അവൻ അതൊന്നും മൈന്റ് ചെയ്യാതെ വണ്ടി മുന്നോട്ട് തന്നെ വിട്ടു.അവൾ ചോദിക്കുന്നതിനു ഒന്നും മിണ്ടിയതെ ഇല്ലാ..

\"താനെന്താ ഊമയോ... എങ്ങോട്ടാന്ന് ഒന്ന് വാ തുറന്ന് പറയോ...\" 


കെട്ടിടങ്ങളും വണ്ടികളും പിറകോട്ടേക്ക് നീങ്ങി.അവന്റെ ബുള്ളറ്റ് ഒരു വിചനമായ കാടിന്റെ അകത്തേക്ക് നീങ്ങി. ഭദ്രയുടെ ഉള്ളിൽ ചെറിയ ഭയം മൊട്ടിട്ടു. അവൾ വീണ്ടും അവനെ അടിക്കാനും ചീത്തപറയാനും തുടങ്ങി. പക്ഷെ അവൻ മൗനമായിരുന്നു. വണ്ടി വീണ്ടും കാടിന്റെ ഉള്ളിലേക്ക് നീങ്ങിയെന്നല്ലാതെ അവൻ ഒന്നും മിണ്ടിയതില്ല.അവളിലെ ഭയം കൂടി കൂടി വന്നു.



തുടരും ❤‍🩹.....

കാശിഭദ്ര 17

കാശിഭദ്ര 17

4.6
2630

*🖤കാശിഭദ്ര🖤*🖋️jifnipart 17--------------------------- പക്ഷെ അവൻ മൗനമായിരുന്നു. വണ്ടി വീണ്ടും കാടിന്റെ ഉള്ളിലേക്ക് നീങ്ങിയെന്നല്ലാതെ അവൻ ഒന്നും മിണ്ടിയതില്ല.അവളിലെ ഭയം കൂടി കൂടി വന്നു.\"എടൂ തന്നോടാ ഞാൻ ഈ ചോദിക്കുന്നെ...., എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നെ.\"ഭദ്ര അവനെ അടിച്ചും മാന്തിയും ചോദിച്ചു പക്ഷെ അവൻ ആ ഭാഗത്തേക്ക് തന്നെ ചെവി കൊണ്ടില്ല. കുറച്ചൂടെ ബുള്ളറ്റ് കാടിന്റെ ഉള്ളിലേക്ക് കടന്നതും പല ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.പക്ഷികളുടെ കരച്ചിലും വെള്ളത്തിന്റെ ശബ്ദവും.എല്ലാം കൂടി കേട്ടതും ഭദ്ര പേടിച്ചു ഒരു വഴിക്കായിരുന്നു.\"Pleas ഒന്ന്..പറ....എങ്ങോട്ടാന്ന് \" ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തുള