Aksharathalukal

കാശിഭദ്ര 17

*🖤കാശിഭദ്ര🖤*
🖋️jifni
part 17



---------------------------

 പക്ഷെ അവൻ മൗനമായിരുന്നു. വണ്ടി വീണ്ടും കാടിന്റെ ഉള്ളിലേക്ക് നീങ്ങിയെന്നല്ലാതെ അവൻ ഒന്നും മിണ്ടിയതില്ല.അവളിലെ ഭയം കൂടി കൂടി വന്നു.


\"എടൂ തന്നോടാ ഞാൻ ഈ ചോദിക്കുന്നെ...., എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നെ.\"


ഭദ്ര അവനെ അടിച്ചും മാന്തിയും ചോദിച്ചു പക്ഷെ അവൻ ആ ഭാഗത്തേക്ക് തന്നെ ചെവി കൊണ്ടില്ല. കുറച്ചൂടെ ബുള്ളറ്റ് കാടിന്റെ ഉള്ളിലേക്ക് കടന്നതും പല ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി.പക്ഷികളുടെ കരച്ചിലും വെള്ളത്തിന്റെ ശബ്ദവും.എല്ലാം കൂടി കേട്ടതും ഭദ്ര പേടിച്ചു ഒരു വഴിക്കായിരുന്നു.


\"Pleas ഒന്ന്..പറ....എങ്ങോട്ടാന്ന് \" ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സങ്കടവും പേടിയും ദേഷ്യവും എല്ലാം കൂടി അവളെ വരിഞ്ഞു മുറുക്കി. വാക്കുകൾ ഇടറി. ആ കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ തലോടി.
അവളുടെ വിങ്ങിയുള്ള കരച്ചിൽ കേട്ട് അവന്റെ ഹൃദയം നീറി. അവൻ വണ്ടി സ്പീഡ് കൂട്ടി കുറച്ചു പോയ ഉടനെ നിർത്തി.
വണ്ടി നിർത്തിയതും അവൾ വേഗം വണ്ടിയിൽ നിന്നിറങ്ങി. അവനിൽ നിന്ന് കുറച്ചകലം പാലിച്ചു നിന്ന്.കൂടെ അവനും വണ്ടിയിൽ നിന്നിറങ്ങി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷെ ; അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവന്റെ പുഞ്ചിരി മായ്ച്ചു.

കരഞ്ഞു കലങ്ങിയ കണ്ണുകളും വെള്ളയും ചുവപ്പും കലർന്ന കവിളും ഇളം റോസ് ചുണ്ടും അവനെ അവളിലേക്ക് ആകർഷിച്ചു. എന്തോ അവളെ നോക്കും തോറും പലവികാരങ്ങളും അവനിൽ ഉടലെടുത്ത്. അവളുടെ മുഖം ലക്ഷ്യം വെച്ച് അവൻ അവൾക്കടുത്തേക്ക് നീങ്ങി.
അപ്പോഴും അവൾ പഴയ ഭയത്തിൽ നിന്ന് പുറത്ത് വിന്നിട്ടില്ലായിരുന്നു. അവൻ അടുത്തേക്ക് വരും തോറും അവൾ പുറകിലേക്ക് നീങ്ങി. ഓരോ അടിയും അവൾ പോലും അറിയാതെ ബാക്കിലേക്ക് പോയി.


        *ഭദ്രാ......*

പെട്ടന്ന് അവന്റെ ശബ്ദം ഉയർന്നതും അവൾ പിറകോട്ട് പോക്ക് നിർത്തി. അപ്പോയെക്കും അവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചിരുന്നു. ഇപ്പോൾ അവന്റെ ഹൃദയത്തോട് ചേർന്ന് അവളുടെ ഹൃദയം.രണ്ട് ഹൃദയങ്ങൾക്കും പരസ്പരം ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു.



\"തനിക്കെന്താ തീരെ ബോധം ഇല്ലേ. അങ്ങോട്ട് വീണിന്നിരുന്നെങ്കിൽ \".

അവൻ ദേഷ്യപ്പെട്ടതും അവൾ പതിയെ പുറകിലേക്ക് തിരിഞ്ഞു നോക്കി.

നല്ല തെളിഞ്ഞ വെള്ളം ശക്തിയിൽ ഒഴുകുന്നു. അതിലേക്ക് വീണാൽ പിന്നെ അവളുടെ പൊടി പോലും കാണില്ല. വലിയ പാറകെട്ടിൽ നിന്ന് താഴേക്കും പിന്നെ സൈഡിലേക്കും ഒഴുകുന്ന വെള്ളമാണ്. കാണാൻ ഒരു പ്രതേക ഭംഗി. നേരത്തെ ആ വന്ന പേടിയിൽ ഈ ചുറ്റുഭാഗമോ ചുറ്റുമുള്ള ശബ്ദമോ അവൾ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.പുറകോട്ട് നോക്കിയ അവൾ അവനിലേക്ക് തന്നെ തിരിച്ചു നോക്കി.

\"ഇത്രമാത്രം പേടിക്കാൻ ഞാൻ തന്നെ എന്തെങ്കിലും ചെയ്യോ. അത്രമാത്രം തനിക്ക് എന്നേ വിശ്വാസമില്ലേ.. എന്നെ കുറിച്ച് താൻ ഇങ്ങനെ ഒക്കെയാണോ കരുതിയെ. അങ്ങോട്ട് വീണിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്ക്.\" അവളുടെ കയ്യിലെ പിടി വിട്ട് അരയിലൂടെ കയ്യിട്ട് അവളെ ഒന്നൂടെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു. അവന്റെ പ്രവർത്തിയും ചുറ്റുമുള്ള കാഴ്ചകളും അവന്റെ വർത്താനവും കേട്ട് കിളിപോയി നിൽക്കാണ് ഭദ്ര.

ഒന്നും മിണ്ടാതെ തന്നെ മിഴിച്ചു നോക്കുന്ന അവളെ കണ്ടതും അവനിൽ ഒരു കുസൃതിനിറഞ്ഞ പുഞ്ചിരി തെളിഞ്ഞു.അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കോർത്ത് ആ ചുണ്ടിലെ മധുരം നുണഞ്ഞു..ഏതോ ലോകത്തെന്ന പോലെ അവളും അവന്റെ പ്രവർത്തിയിൽ ലയിച്ചുപോയിരുന്നു.നിമിഷനേരം കൊണ്ട് തന്നെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളേയും കവിളിനേയും ചുംബനങ്ങൾ കൊണ്ട് മൂടി. പെട്ടന്ന് സ്വബോധത്തിലേക്ക് വന്ന ഭദ്ര കാശിയെ പിടിച്ചു തള്ളി. അവനിൽ നിന്ന് അകന്ന് നിന്ന്.
നാണം കൊണ്ട് അവളുടെ തലതാഴ്ന്നിരുന്നു.

ഇത്രേയും നേരം എന്ത് കൊണ്ട് എതിർത്തില്ലാന്ന് ഓർത്ത് അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.

തലതാഴ്ത്തി നിൽക്കുന്ന ഭദ്രയെകണ്ടതും കാശിയുടെ ചുണ്ടിൽ പുഞ്ചിരിതത്തികളിച്ചു.

അവൻ തന്റെ കൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.
മടിച്ചു മടിച്ചു അവൾ തല ഉയർത്തി. അവരുടെ കണ്ണുകൾ തമ്മിൽ കോർത്ത്. രണ്ട് പേർക്കും പരസ്പരം കണ്ണുകൾ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു പ്രണയത്തിന്റെ ത്രീവത.


\"എന്താടൂ.... നാണമായോ...\" (കാശി അവളുടെ കണ്ണുകൾ നോക്കി സംസാരിച്ചപ്പോൾ അവൾ വേഗം തലചെരിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.

\"ഇനിയും മിണ്ടാതെ നിൽക്കണോ....ഉള്ള് തുറന്ന് പറഞ്ഞൂടെ എന്നോടുള്ള ഇഷ്ട്ടം.എനിക്കറിയാം ആ മനസ്സ്. നിന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരിക്കലും പ്രണയം തടസ്സമാകില്ല.\" അവളിൽ നിന്ന് തന്നെ കേൾക്കാനുള്ള കൊതിയിൽ അവൻ ചോദിച്ചു.

പക്ഷെ അവൾ ഒന്നും മിണ്ടിയില്ല. അവനിൽ നിന്ന് അകന്ന് നിന്നിട്ട് ആ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു. ആ വെള്ളത്തിനു അരികിൽ ഒരു പാറകല്ലിൽ ഇരുന്ന്. താളത്തിൽ ഒഴുകി വരുന്ന വെള്ളത്തെ നോക്കി.



\'ന്റ കള്ളകണ്ണാ നീ പണിപറ്റിച്ചല്ലേ.. നിന്നോട് ഞാൻ എന്നും വിളക്ക് വെച്ച് പ്രാർത്ഥിക്കാറില്ലേ... ഈ മനസിലേക്ക് ഇനി ആരേയും ഇട്ട് തരല്ലേ എന്ന്. എനിക്ക് ആ മൊഞ്ചൻ കാശിയെ ഇഷ്ട്ടം ഒക്കെ തന്നെയാ. ജീവന്റെ ജീവനാ... രണ്ട് മൂന്നാല് മാസം കാണാതെ ഇരുന്നപ്പോൾ ഒന്ന് കാണാൻ വേണ്ടി എന്റെ മനസ്സ് പെരുമ്പറകൊണ്ടതാ. പക്ഷെ അതും ഞാനും ന്റ മനസ്സും മാത്രം അറിഞ്ഞാൽ മതിയെന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ.... എന്നിട്ടിപ്പോ എത്ര കിസ്സാണ് ഞാൻ വാങ്ങിച്ചു കൂട്ടിയെ. ഒന്ന് എതിർക്കാൻ പോലും തോന്നിയില്ലല്ലോ... ഇല്ലാ എനിക്ക് തോന്നില്ല. കാരണം എനിക്ക് അങ്ങേരോട് മുടിഞ്ഞ പ്രേമം അല്ലെ. അപ്പൊ കണ്ണാ നീ എങ്കിലും ഓർമിപ്പിക്കണ്ടേ എന്നേ ഒന്നും പുറത്ത് വരാൻ പാടില്ലാന്ന്. ശ്യേ.. ഇനിപ്പോ അങ്ങേര് ന്ത്‌ കരുതി കാണും.\"



\"ന്താ ന്റ ഭദ്രകൊച്ച് ചിന്തിച്ചിരിക്കുന്നെ.\" 

അവൾ എന്തൊക്കെ സ്വയവും തന്റെ കണ്ണനോടും എന്ന രൂപത്തിൽ സംസാരച്ചിരിക്കുമ്പോയാണ് ആ പാറകല്ലിൽ തന്നെ കാശി തന്റെ അടുത്ത് വന്നിരുന്നത്.

\"ഏയ്.........\" (അവൾ )


\"എന്ത് പറ്റി തനിക്ക് ഇങ്ങനെ അല്ലല്ലോ കിലുക്കാപെട്ടി ഭദ്ര.\"

\"വീട്ടിൽ വിളിച്ചിരുന്നോ.. എന്തൊക്കെ അവിടെത്തെ പാട്.\"

\"താനെന്താ മൗനവ്രതത്തിലാണോ .....\"

അവൾ എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി അവൻ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്ന്. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല.വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വാദിച്ചിരുന്നു.

\"ഹലോ സുന്ദരിപെണ്ണെ.. നിന്നോടാ ഞാൻ ചോദിക്കുന്നെ.\" (കാശി )

\"ഡീ... ഇനിയും എന്തെങ്കിലും മിണ്ടിയില്ലെങ്കിൽ ഈ കാശി തനിരൂപം പുറത്ത് വരും ട്ടാ..\"

\"അതേ... ഞാൻ മൗനവ്രതത്തിലാ.. തനിക്ക് മാത്രേ മിണ്ടാതിരിക്കാൻ അറിയൂന്ന് കരുതിയോ... താനും കുറേ മിണ്ടാതെ ഇരുന്നില്ലേ...\" അവൾ കുറുമ്പോട് പറഞ്ഞു.

\"ഹോ ഹോ അപ്പൊ ഭദ്രകൊച്ച് പകരം വീട്ടിയെ ആണോ.\" ഇന്ന് ചോദിച്ചു കൊണ്ട് അവൻ കുറച്ചൂടെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

*\"I LOVE YOU KAASHI....ഈ ഭദ്രയുടെ കാശ്ശിഭദ്രയെ എനിക്ക് ഒത്തിരി ഇഷ്ട്ടാ. \"*

പെട്ടന്നായിരുന്നു ഇതും പറഞ്ഞു അവൾ അവന്റെ തോളിലേക്ക് ചാഞ്ഞത്.
അവൾ ഒത്തിരി ചിന്തിച്ചു നോക്കി. പ്രണയം പറയണോ വേണ്ടയോ എന്ന്.പക്ഷെ മറച്ചു വെക്കാൻ അവളുടെ മനസ്സ് ആഗ്രഹിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിൽ നിന്നാരോ തുറന്ന് പറയാൻ അവളോട് കല്പിക്കുന്നുണ്ടായിരുന്നു.

\"സത്യാണോ.....\" തോളിൽ കിടക്കുന്ന അവളെ ചെരിഞ്ഞു നോക്കി കൊണ്ട് അവൻ ചോദിച്ചു.


\"അല്ല... കള്ളം.\" അവന്റെ ചോദ്യം ഒട്ടും പിടിക്കാത്ത പോലെ അവൾ തോളിൽ നിന്ന് എണീറ്റു.

\"അപ്പോഴേക്കും പിണങ്ങല്ലേ പെണ്ണെ... നിന്നിൽ നിന്ന് വീണ്ടും വീണ്ടും കേൾക്കാൻ വേണ്ടിയല്ലേ......\" അവളെ തനിക്ക് നേരെ തിരിച്ചിരുത്തി അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് പറഞ്ഞു. പറയുന്നതോടൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ഒരു സ്നേഹ സമ്മാനം നൽകി. അവളുടെ പൂർണ്ണ സമ്മതം എന്ന പോലെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.


പരസ്പരം കൈകൾ കോർത്ത് ആ പാറകല്ലിൽ കുറേ നേരം ഇരുന്ന്. പരസ്പരം മൗനം തളംകെട്ടി. പ്രണയത്തിന് ഭാഷയില്ലാ എന്ന സത്യം വീണ്ടും തെളിഞ്ഞു. കണ്ണുകളും കൈകളും പരസ്പരം കഥകൾ കൈമാറി.ആ കാടും ചുറ്റുമുള്ള കിളികളും വെള്ളവും കല്ലും അവരുടെ ആ സുന്ദരനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു. കിളികൾ തന്റെ കൂട് തേടി പോകുന്നതിന്റെ തിരക്കിൽ കാട് ഇളക്കി മറിഞ്ഞു ശബ്ദം കൊണ്ട്. ഭീതിപെടുത്തുന്ന പല ശബ്ദങ്ങളും ഉയർന്നു.ഇളം നിലാവെളിച്ചത്തിൽ ചാടുന്ന വെള്ളത്തിന്റെ ഭംഗി നോക്കി അവളുടെ കൈ അവന്റെ കൈകളിൽ ഒന്നൂടെ അമർന്നു.


\"എന്തേ പേടിയാകുന്നുണ്ടോ....\"

മ്മ്...


\"എന്തിന് ഞാനില്ലേ കൂടെ.... \"

\"അതാണ് ഏറ്റവും വലിയ പേടി...\"
എന്ന് പറഞ്ഞോണ്ട് അവൾ പൊട്ടി ചിരിച്ചു.

\"ഡീ നിന്നെ ഞാൻ....\"

അവൾ വീണ്ടും ഒന്ന് കുലുങ്ങി ചിരിച്ചു. ആ ചിരി മതിയായിരുന്നു അവന്റെ ഉള്ളം സന്തോഷിക്കാൻ.


\"കാശിയേട്ടാ.......\"
അവൾ ആർദ്രമായി അവനെ വിളിച്ചു.



തുടരും ❤‍🩹.

കാശിഭദ്ര 18

കാശിഭദ്ര 18

4.6
2615

*🖤കാശിഭദ്ര🖤*🖋️jifnipart 18---------------------------\"കാശിയേട്ടാ.......\"അവൾ ആർദ്രമായി അവനെ വിളിച്ചു.\"എന്തേടി......\"\"ഈ പ്രണയത്തെ എനിക്ക് വിശ്വസിച്ചൂടെ.... എന്നേ തനിച്ചാക്കില്ലാന്ന് ഉറപ്പല്ലേ...\" ഒരു ഉറപ്പിനെന്ന പോൽ അവളുടെ മനസ്സിലുള്ളത് ചോദിച്ചു.\"എന്റെ ശ്വാസത്തിന്റെ അവസാന കണിക നഷ്ട്ടപെടുന്നത് വരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും. നിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും ആഗ്രഹങ്ങൾ വെട്ടിപിടിക്കാനും സ്നേഹത്തിന്റെ മുദ്രകൊണ്ട് നിന്നെ തളരാതെ താങ്ങി നിർത്താൻ മരണം വരെ ഞാൻ കൂടെ ഉണ്ടാകും. ഇത് വെറും വാക്കല്ല. ഈ ഭൂമിയെ തൊട്ട് ഞാനും നീയും സ്നേഹിക്കുന്ന പ്രകൃതിയെ തൊട്ട് ഒഴുകുന്ന വെള്ളത്തെ സാക്ഷിയാക്കി ന