Aksharathalukal

ഡാർലിംഗ്

"ഇന്നി ഒരിക്കൽ കൂടി കോൾ അല്ലെങ്കിൽ മെസ്സേജോ വന്നാൽ ഡിപി ആകെക്കൂടി ഉള്ള ഇതും ഞാൻ ബ്ലോക്ക് ചെയ്യും".

ഒരിക്കലും എങ്ങനെ അവസാനിപ്പിക്കും എന്ന് കരുതിയ ഒരു സൗഹൃദം ആയിരുന്നില്ല എന്റെയും ഡാർലിംഗിന്റെയും ... പക്ഷെ അതിനു ഇപ്പോ സമയം ആയിരിക്കുന്നു...

.............................................................................................................................

- എന്നാലും ഡാർലിംഗ് നമ്മൾ എങ്ങനെയാ ഇത്രമാത്രം അടുത്തത് ?

- സത്യം ഡിപി, ഞാൻ ഇങ്ങനെയുള്ള ഒരു കൊച്ചേ അല്ല. എന്റെ ക്ലാസ്സിൽ ആണെങ്കിൽ പയ്യന്മാരൊക്കെ 'എടി', 'ഇടി' എന്ന് വല്ലം വിളിക്കണം പിന്നെ അവന്മാരുടെ കാര്യം തീർന്നത് തന്നെ. അങ്ങനെയുള എന്നെയാണ് ഒരുത്തൻ 'എടിയേ'..., 'എവിടെടി'... എന്നൊക്കെ വിളിക്കുന്നത്.

-ഞാൻ ഇനിയും വിളിക്കും എന്തേ ? നീ പോടീ...

-നിന്റെ മൂക് ...

-നിന്റെ മ്മ ..

-പറയടാ ധര്യം ഉണ്ടേൽ ആ മ്മ എന്തെന്നു പറയടാ...   

-നീ പൊടി പോലീസ് മേരി...

-ഡേയ് നിലാടാ അവിടെ...

- ബൈ ബൈ എനിക്ക് ടൈം ആയി ഞാൻ പോകുന്നേ... ഐ ലവ് യു ഡാർലിംഗ്...

-ലവ് യു റ്റൂ...                                                                                                                                                                                                                                                                                                                                                                                                
...............................................................................................................
ഞങ്ങളുടെ കണ്ടുമുട്ടൽ തന്നെ അതിസങ്കിർണമായിരുന്നു അതിനെ പറ്റി പറയുമ്പോൾ മേരി ചിരിച്ച് ചിരിച്ച് ഒരു വഴി ആകുമായിരുന്നു.

-അന്ന് കാണണം ആയിരുന്നു എന്ത് പാവം പയ്യൻ. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയുന്ന സൗണ്ട് കേൾക്കാത്ത കൂടി ഇല്ല. എന്ത് പറഞ്ഞാലും തലയാട്ടി തലയാട്ടി ഇരിക്കും. ഞാൻ അന്ന് വിചാരിച്ച് ഇങ്ങനെയും ഉണ്ട പയ്യന്മാർ ഇന്ന്. സത്യയായിട്ട് ഡിപി ആ പയ്യൻ ആണ് ഇതെന്നു പറയുമ്പ ആയോ എന്തോന്നു ഇത് മ്ലേച്ചൻ!!!

ഇത്രേയും പറഞ്ഞിട്ട് അന്നത്തെ എൻ്റെ തലയാട്ടാൽ അനുകരിച്ച് കാണിച്ച്കൊണ്ടു അവൾ ചിരിച്ച് മറിയുമായിരുന്നു.

പരസ്പരം അറിയുന്നതിന് മുൻപ് തന്നെ യാഥാർച്ഛികമായി ഞാൻ മേരിയുടെ വീട്ടിൽ ഒരു സായനത്തിൽ ചായ കുടിക്കാൻ എത്തിപ്പെടുകയായിരുന്നു. പേരും വിവരങ്ങളും ചോദിച്ച് വളരെ ആദ്യോഗിഗമായി ചോദിച്ച് നിർത്തുമ്പോഴും സൂര്യൻ അസ്തമിക്കാത്ത  ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ഒരു ദിക്കിൽ ഞങ്ങൾ ഇങ്ങനെ ഒരുമിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

വൈദിക പരിശീലനത്തിന്റെ 10 വർഷം, തിരുവസ്ത്ര സ്വീകരണത്തിന് ഞാൻ എത്രമാത്രം തയ്യാറാണ്‌ എന്ന്  സ്വയം ചിന്തിച്ച് തീരുമാനിക്കാൻ ഞങ്ങൾക്ക് രൂപത റീജൻസി എന്ന പേരിൽ ഒരു വര്ഷം അനുവദിച്ച് നൽകി. എന്നാൽ അത് പൂർണമായും സ്വാന്ത്ര്യമായ ഒരു വര്ഷം ആയിരുന്നില്ല. ചിന്തകൾക്കൊപ്പം കുറച്ചധികം ഉത്തരവാദിത്തങ്ങളും നൽകി അയയ്ക്കും. അങ്ങനെ എന്നെ രൂപതയുടെ മാധ്യമപ്രവർത്തങ്ങളുടെ താത്കാലിക മേൽനോട്ടം എന്ന ഉത്തരവാദിത്തം എന്നിൽ നിഷിപ്തമായി.

ഒരു വർഷത്തെ ചെറുകിട മാധ്യമപ്രവർത്തങ്ങളുമായി തിരക്കിട്ട് നിൽക്കുമ്പോഴായിരുന്നു മേരിയുടെ വീട്ടിലെ ചായ സൽക്കാരം സംഭവിക്കുന്നത്. അങ്ങനെ വിജയകരമായ ഒരു വർഷത്തെ സേവനത്തിനും ചിന്തകൾക്കുമൊടുവിൽ വൈദിക തിരുവസ്ത്രം സ്വീകരിക്കുവാൻ ഞാനും യോഗ്യനാണ് എന്ന് അധികാരികൾ തീരുമാനിക്കുകയും അതിന്റെ വെളിച്ചത്തിൽ ഞാൻ തിരുവസ്ത്രം സ്വികരിക്കുകയും ചെയ്തു.

(തുടരും...)



വിദേശ യാത്ര

വിദേശ യാത്ര

5
353

ഇനിയുള്ള 4 വർഷ പഠനങ്ങൾക്കായി വിദേശത്ത് പോകാൻ രൂപത എന്നോട് ആവശ്യപെട്ടു. അനുസരണ തീരെ തീണ്ടിയിട്ടില്ലാത്ത ഞാൻ \'ഡിപിനെ വിദേശത്ത് പഠനത്തിന് അയക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു\'... എന്ന വാചകത്തിനു മുന്നേ തന്നെ \'ഇതാ ഞാൻ...\' എന്ന് തലയാട്ടി സമ്മതിക്കുകയായിരുന്നു ഞാൻ.നാട്ടിൽ അന്നെങ്കിൽ 3 വർഷംകൊണ്ട് പൂർത്തിയാക്കേണ്ട പഠനം വിദേശത്തു 4 മുതൽ 5 വരെ കാലയളവ് ആകും എന്ന് മനസിലാക്കിട്ടും \'ഇതാ ഞാൻ\'... പറഞ്ഞ എൻ്റെ ചിന്താഗതി... എത്ര ശുദ്ധമാണ്...അങ്ങനെ കാത്തിരിക്കാതെ തന്നെ ഓഗസ്റ്റ് 15 വന്നെത്തി ആഘോഷകരമായ തിരുനാൾ ദിവ്യബലിക്ക് സമാപന പ്രാർത്ഥന ചോലും മുന്നേ റോജർ അച്ചൻ എൻ്റെ യാത്രയെപ്പറ്റ