Aksharathalukal

വിദേശ യാത്ര

ഇനിയുള്ള 4 വർഷ പഠനങ്ങൾക്കായി വിദേശത്ത് പോകാൻ രൂപത എന്നോട് ആവശ്യപെട്ടു. അനുസരണ തീരെ തീണ്ടിയിട്ടില്ലാത്ത ഞാൻ \'ഡിപിനെ വിദേശത്ത് പഠനത്തിന് അയക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു\'... എന്ന വാചകത്തിനു മുന്നേ തന്നെ \'ഇതാ ഞാൻ...\' എന്ന് തലയാട്ടി സമ്മതിക്കുകയായിരുന്നു ഞാൻ.

നാട്ടിൽ അന്നെങ്കിൽ 3 വർഷംകൊണ്ട് പൂർത്തിയാക്കേണ്ട പഠനം വിദേശത്തു 4 മുതൽ 5 വരെ കാലയളവ് ആകും എന്ന് മനസിലാക്കിട്ടും \'ഇതാ ഞാൻ\'... പറഞ്ഞ എൻ്റെ ചിന്താഗതി... എത്ര ശുദ്ധമാണ്...

അങ്ങനെ കാത്തിരിക്കാതെ തന്നെ ഓഗസ്റ്റ് 15 വന്നെത്തി ആഘോഷകരമായ തിരുനാൾ ദിവ്യബലിക്ക് സമാപന പ്രാർത്ഥന ചോലും മുന്നേ റോജർ അച്ചൻ എൻ്റെ യാത്രയെപ്പറ്റി സൂചിപ്പിച്ചു. ഓഗസ്റ്റ് 13 ന് സംഭവിക്കേണ്ട യാത്ര ചില പ്രതേക സാങ്കേത്തിക കാരണങ്ങളാൽ മാറ്റി ഓഗസ്റ്റ് 15 ന് ആക്കിയത് \'പരി. കന്യകാമറിയത്തിന്റെ തിരുനാൾ ദിനവും കൂടെ കൂടാൻ ക്രിസ്തുരാജൻ അനുഗ്രഹിച്ചതാണ് ബ്രദറിറേ...\' ദിവ്യബലിക്ക് ശേഷം വയസ്സായ അമ്മച്ചിമാരുടെ ഇത്തരം അനുഗ്രഹ ആശംസകൾ എന്നെ വല്ലാതെ ചിന്തിപ്പിച്ചു... അമ്മച്ചിമാരെപ്പറ്റി തന്നെ. ഇന്ത്യക്കും സ്വാന്ത്ര്യം ചേട്ടനും സ്വാന്ത്ര്യം ചിന്നൂന്റെ ഈ വാക്കുകളാണ് കൂട്ടത്തിൽ എന്നെ കുറച് എങ്കിലും ആകർഷിച്ചത്.

എത്രമാത്രം ഒരുങ്ങിയാലും ഒതുക്കിയാലും അവസാന നിമിഷത്തെ ഒരു തിടുക്കം അത് അത്യന്താപേഷിതമാണ്. അങ്ങനെ വൈകുനേരം 5 മണിയോടെ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും 8 മണിക്കുള്ള ഇത്തിഹാദിൽ ടേക്ക് ഓഫ് ചെയ്യുമ്പോൾ സീറ്റിനു പിന്നിൽ ഉണ്ടായിരുന്ന സ്‌ക്രീനിൽ ലക്ഷ്യത്തിലേക്കുള്ള കിലോമീറ്റർ കണക്ക് ശ്രദ്ധിച്ചപ്പോഴാണ് ഉള്ളിൽ എവിടെയൊക്കെയോ ഒരു നീറ്റൽ...
അഹ് വെറും 4 വർഷം അല്ലേ... ഒരു നെടുവീർപ്പോടെ സ്വയം പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു വിങ്ങൽ ചുണ്ടിന്റെ അറ്റത് ഉണ്ടായിരുന്നു.

ഒട്ടും ഇണങ്ങുവാൻ സാധ്യത ഇല്ലാത്ത ഒരു സാഹചര്യവുമായി വീര്പ്പ്മുട്ടി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴാണ് കാര്യവട്ടം ക്യാമ്പസിൽ അദ്ധ്യാപകനായിരുന്ന കൃഷ്‌ണകുട്ടി സാറിന്റെ കോൺടാക്ട് നമ്പറുമായി ബന്ധപ്പെട്ട് എനിക്ക് ഒരു കാര്യവട്ടം ക്യാമ്പസ്സിൽ പഠിക്കുന്ന അഥവാ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ നമ്പർ അനേഷിക്കാൻ തുടങ്ങിയത്. ഒടുവിൽ വീണ്ടും യാഥാർച്ഛികമായി എനിക്ക് മേരിയുടെ നമ്പർ കിട്ടി. സാറിന്റെ നമ്പർ ചോദിച്ചുള്ള അനേഷണം ഞങ്ങൾ തമ്മിൽ നല്ല ഒരു സൗഹൃദത്തിലേക്ക് വഴിതുറന്നു.

ഞാൻ നാട് വിട്ടുപോയ കഥ മുതൽ പ്രവാസകഷ്ടപാടുകളെ കുറിച്ച് അറിയാവുന്ന മേരി ഒരുപാട് നാളുകൾക്ക് ശേഷമാണ് താനും ഉടനെ തനെ ഒരു പ്രവാസിയാക്കും എന്ന രഹസ്യം പുറത്ത് വിടുന്നത്. വിപ്രവാസത്തിലേക്ക് ഒരാൾ കൂടി അതും ഇത്രമാത്രം അടുത്ത ഒരാളുടെ എൻട്രി എന്നെ വല്ലാതെ ത്രിൽ ആക്കി. ഒടുവിൽ അതും സംഭവിച്ചു സുഹൃത്തുക്കളെ മേരി എയർപോർട്ടിലേക്ക്...

നാട്ടിലെ അന്തരാഷ്ട്ര എയർപോർട്ടിൽ വച് മേരി ആദ്യമായി എന്നെ ആദ്യമായി വീഡിയോ കാൾ ചെയ്ത. വൗ!!! മാസ്ക് ഇട്ട് മറച്ച അവളുടെ വദനം തിളങ്ങുന്ന കണ്ണുകൾ അത് എന്നെ വല്ലാതെ ആകർഷിച്ചു അതെ സുഹൃത്തുക്കളെ അവളുടെ കണ്ണുകളും തുളുമ്പാൻ നിറഞ്ഞു നിന്നിരുന്നു ഇതിൽ പരം എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്. യാത്രയെ കുറിച്ച് വ്യാകുലപ്പെട്ടിരുന്ന മേരിയോട് കലങ്ങിയ കാണുകളിൽ കരച്ചിൽ ഒളിപ്പിച്ചതിനെ പറ്റി കളിയാക്കി സമാധാനപ്പെടുത്താൻ കഴിയുന്നതും ഞാൻ ശ്രമിച്ചു. 

ഒടുവിൽ നീണ്ട 6 മണിക്കൂറുകൾക്ക് ശേഷം എൻ്റെ ഫോണിലേക്ക് മേരി വിളിക്കുമ്പോൾ വിമാനയാത്രക്ക് വിരാമമിട്ട് അവൾ ലക്ഷ്യത്തിൽ എത്തിച്ചേർന്നു എന്ന് എനിക്ക് മനസ്സിലായി. ആദ്യ വിളിയിൽ തന്നെ പുത്തൻ അനുഭവങ്ങളുടെ കലവറ തുറന്ന മേരിയെ ഞാൻ കേട്ട്കൊണ്ടിരുന്നു. യാത്ര ഷീണം വകവെക്കാതെയുള്ള മണിക്കൂറുകൾ നീണ്ട വിവരണം അവളെ അവൾ പോലും അറിയാതെ നിദ്രയിലേക്ക് കൂട്ടികൊണ്ട് പോയി. 

വ്യക്തമായ ലക്ഷ്യബോധമുള്ള ഒരു പെൺകുട്ടി പഠനങ്ങളിലും മറ്റു മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് തന്നെ കളിയാക്കിയ നിരുത്സാഹപ്പെടുത്തിയ അധ്യാപകരെകൊണ്ട് തന്നെ ഇന്നിയുള്ള തലമുറയോട് തന്നെ കണ്ടു പഠിക്ക് എന്ന് പറയാൻ വച്ചവൾ. നിലപാടികൾ ഉചിതവും വ്യക്തവും എന്ന് ഉറപ്പാണെങ്കിൽ അവയുടെ ശരിക്കവേണ്ടി ഏത് അറ്റംവരെയും പോകാൻ മടിയില്ലാത്തവൾ. തൻ്റെ സമൂഹത്തിൻറെ ക്ഷേമത്തിനും ഉന്നമനത്തിനുവേണ്ടി ശബ്ദമായി മാറാൻ വേണ്ടിപോലും അവൾ ഏത് സമയത്തും തയ്യാറാണ്‌. ഇന്നത്തെ അവളുടെ പഠനങ്ങൾ പോലും ഈ സമൂഹത്തിനു വേണ്ടി മാത്രമാണ് എന്ന് മേരിയെ അറിയാവുന്നവരിൽ പോലും ചുരുക്കം പേർക്ക് മാത്രം അറിയുന്ന വസ്തുതയാണ്. എന്ത് ചോദ്യങ്ങൾക്കും ആത്യന്തികവും ആധികാരികവുമായ ഉത്തരങ്ങൾ അതായിരുന്നു മേരിയുടെ കൈമുതൽ. ഇതാണ് എല്ലാവർക്കും അറിയാവുന്ന മേരി.

എല്ലാവര്ക്കും അവൾ മേരി മാത്രമാകുമ്പോൾ എനിക്ക് അവൾ ഡാർലിംഗ് ആയിരുന്നു. എന്തിനും ഏതിനും പെട്ടന്നു പൊട്ടിത്തെറിക്കുന്ന മേരി എന്നോടും അങ്ങനെ താനെയായിരുന്നു. അങ്ങനെ ഞാൻ ആരംഭത്തിൽ മേരിയെ \'പോലീസ് ആന്റി\' എന്ന് വിളിക്കാൻ തുടങ്ങി. എന്നാൽ അധികം താമസിക്കാതെ തന്നെ \'ഡാർലിംഗ്\' എന്ന വിളിപ്പേരിലേക്ക് അവൾ ചേക്കേറി. ദേഷ്യം വന്ന് ചുവന്നിരുന്ന മുഖം നാണയത്തിൽ ചുവക്കുവാൻ തുടങ്ങി. പെട്ടന്നുള്ള പൊട്ടിത്തെറികൾ പെട്ടന്നു തന്നെ ശാന്തമാക്കാൻ തുടങ്ങി. കാര്യങ്ങളിൽ എന്റെ അഭിപ്രായങ്ങൾക്കും സ്ഥാനം നൽകി. ഒടുവിൽ ഡാർലിംഗ് എന്നല്ലാതെ വിളിക്കുന്നതിൽ പിണങ്ങാനും തുടങ്ങി. അങ്ങനെ നിരവധി തുടക്കങ്ങൾ…
                                                         ( തുടരും...)

\

\'തുറന്നു പറച്ചിൽ\'

5
454

- മ്മ്... എന്ന പിന്നെ അങ്ങനെ ആയിക്കോട്ടെ ...ചുമ്മാ കുറച്ച് കാര്യങ്ങൾ പറയട്ടെ ...!ഡാർലിംഗ് ഇപ്പോൾ തന്നെ വായിക്കണം എന്നില്ല ചുമ്മാ എൻ്റെ മനസ്സിൽ തിങ്ങികിടക്കുന കുറച്ച് കാര്യങ്ങൾ പറയാം അത്ര തന്നെ...എല്ലാരും പറയുന്നത് പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ട് ഒന്നും അല്ല ഞാൻ ഇവിടെക്ക് വിമാനം കേറിയത്,ഞാൻ ഇങ്ങോട്ട് ആണ് വരുന്നത് എന്ന് അറിഞ്ഞപ്പോൾ പലരും എന്നോട് ഭാഗ്യവാൻ, അനുഗ്രഹീതൻ എന്നൊക്കെ പറഞ്ഞു പോകുന്നത് ഞാൻ ഒരുപാട് കേട്ടു.  അപ്പോഴൊക്കെ അവരുടെ മുഖത്തു ഉണ്ടായിരുന്ന പരിശുദ്ധ ഭാവത്തിന്റെ മാറ്റ് ഞാൻ ശ്രദ്ധിച്ചിരുന്നു, എന്തോ എന്നിട്ടും എനിക്ക് മാത