Aksharathalukal

അവകാശി 4

രചന : BIBIL T THOMAS

\" പറയാൻ ഉണ്ട് മോളെ..... ഇന്ന് അവൾ മോളോട് പറഞ്ഞതിലും കൂടുതൽ........\"

\"അറിയാം അമ്മേ.... ഞാൻ ട്രൈനിങ്ങിന് പോകുന്നതിനു മുമ്പ് ഒരു ദിവസം സാർ... വന്നിരുന്നു എന്നെ കാണാൻ... എന്റെ വാശി കാരണം....\"

പോൾ അവളെ കാണാൻ അവിടെ പോയതും അയാൾ അവളോട് പറഞ്ഞതും എല്ലാം അവൾ അമ്മയോട് പറഞ്ഞു.......

\"ഇനിയും അറിയാൻ ഉണ്ട് മോളെ നീ ഒരുപാട്..... ഒരു IAS കാരിയുടെ രീതിയിൽ നോക്കിയാൽ ഒരുപാട് വലിയ തെറ്റായ.... എന്നാൽ ഒരു മനുഷ്യന്റെ ചിന്തയിൽ ശരിയായ കാര്യങ്ങൾ..... അത് അറിയണം എങ്കിൽ അവൻ പറഞ്ഞ് നിർത്തിയടുത് നിന്ന് തുടങ്ങണം...\"
അവർ പറയുവാൻ തുടങ്ങി....
      ******************************
22 വർഷങ്ങൾക്ക് മുമ്പ്.....

വേദന നിറഞ്ഞ മനസോടെ അനാഥാലയത്തിൽ നിന്ന് തിരിച്ചു ആശുപത്രിയിൽ എത്തി....

\"മാസങ്ങൾ കാത്തിരുന്നിട്ട് ഇപ്പൊ മോളെ അനാഥാലയത്തിൽ ആക്കി..... ഇതിന്റെ ആവശ്യം ഉണ്ടോ.....\"

\"വേണം.... പെറ്റ വയറിന് ആണ് ഏറ്റവും കൂടുതൽ വേദന.... എന്നിട്ടും ഞാൻ ഇങ്ങനെ ചെയ്തു എങ്കിൽ അതിന് കാരണം ഉണ്ട്...,.. ഒരിക്കലും അവൾ അപമാനിക്കപെടരുത്..\"

ആ അഭിപ്രായത്തോട് യോജിച്ച് അവൻ എന്റെ കൂടെ ആശുപത്രിയിൽ നിന്ന് പോന്നു.... മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ എഴുതിയ സിവിൽ സർവീസ് റിസൾട്ട്‌ വന്നു.... ഞാൻ പാസ്സ് ആയി... ഞാൻ ട്രൈനിങ്ങിന് പോയി..... നിന്നെ പോലെ തന്നെ ഒരു IAS കാരിയായി തിരിച്ച് വന്നപ്പോൾ അവൻ എന്നോട് ആദ്യം ചോദിച്ചത് നിന്നെ കൂടെ കൂട്ടുന്നില്ലേ എന്നാണ്....,,,,

\"ചേച്ചി.... ഇപ്പൊ നിങ്ങൾ ഒരു IAS ഓഫീസർ ആണ്.... ഇനി മോളെ കൂടെ കൂട്ടിക്കുടെ..... \"

\"ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ലടാ..... എന്തുകൊണ്ടും അവൾ ഇപ്പോൾ അവിടെ നില്കുന്നത് ആണ് നല്ലത്..... അവൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിഞ്ഞാൽ മതി....\"

പിന്നീട് ഞാൻ പോസ്റ്റിങ്ങ്‌ കിട്ടി തിരുവനന്തപുരതെക്ക് പോയി..... അവന് psc പരിക്ഷയിലൂടെ ജോലി കിട്ടി.... നീ കൂടെ ഇല്ലാത്ത ഒരു വിഷമം മാത്രം ആണ് പിന്നീട് ഉണ്ടായിരുന്നുള്ളു..... ഒരിക്കൽ നഷ്ടപെട്ട സന്തോഷങ്ങൾ ജീവിതത്തിലേക്ക് തിരിച്ച് വന്നു..... അങ്ങനെ നിന്നെ കൂടെ കൂട്ടണം എന്ന് തോന്നി തുടങ്ങി.....
അങ്ങനെ ഇരിക്കെ ഒരു ദിവസം...,,,,,,,,

ഓഫീസിൽ ഇരിക്കുമ്പോൾ ആണ് പോളിന്റെ ഫോൺ ബെല്ലടിച്ചത്..... ഡിസ്പ്ലേൽ ജെസ്സിക്ക എന്ന പേര് കണ്ടപ്പോൾ അയാൾ പെട്ടന്ന് തന്നെ ഫോൺ എടുത്തു......

\"ചേച്ചി..... പറഞ്ഞോ....\"

\"നീ എവിടെയാ......???\"

\" ഓഫീസിലാണ് ചേച്ചി..... എന്താ ചേച്ചിടെ ശബ്‌ദം വല്ലാതിരിക്കുന്നെ..... എന്താ പറ്റിയെ....\"

\"എല്ലാം പറയാം.... എനിക്ക് നിന്നെ കാണണം... അത്യാവിശമായി ... നിനക്ക് ഇവിടെ വരെ വരാൻ പറ്റുവോ.....\"

\"ഞാൻ വരാം ചേച്ചി.....\"
എന്തോ സീരിയസ് ആയ വിഷയം ആണ് എന്ന് മനസിലായതിനാൽ പോൾ അപ്പോൾ തന്നെ ഓഫിസിൽ നിന്ന് ലീവ് എടുത്ത് വിട്ടിൽ വീട്ടിലും പറഞ്ഞ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.....
വെളുപ്പിന് എത്തിയ അവനെ കാത്ത് കളക്ടറുടെ ഔദ്യോഗിക വാഹനം ഉണ്ടായിരുന്നു....  അതിൽ കയറി അവർ കളക്ടറിന്റെ വസധിയിലേക്ക്....

\"എടാ... നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം....\"

അത്രെയും പറഞ്ഞു ജെസ്സിക്ക ഇറങ്ങിയപ്പോൾ എങ്ങോട്ടെന്ന് പോലും ചോദിക്കാതെ അവൻ ആ പ്രൈവറ്റ് കാറിൽ കയറി അവൾ ഡ്രൈവ് ചെയ്തു...  അല്പസമയത്തിന് ശേഷം അവരുടെ യാത്ര അവസാനിച്ചത് ഒരു ചെറിയ കുടിലിൻ്റെ മുന്നിൽ ആണ്...

\"എന്താ ചേച്ചി ഇവിടെ..... എന്താ കാര്യം ...\"

\"എല്ലാം പറയാം .... നീ വാ...\"

അവരെ കണ്ടിട്ട് എന്നോണം ഒരു പാവം സ്ത്രീ നിറ കണ്ണുകളോടെ കൈകൾ കുപി അവരുടെ മുമ്പിലേക്ക് വന്നു ...

\"നമസ്കാരം മോളെ...\"

\"വാ അമ്മേ.... അകത്ത് ഇരിക്കാം....\"

ഒന്നും അറിയാതെ ഞാൻ അവരോടൊപ്പം അകത്ത് കയറി... അവിടെ ഒരു ചെറിയ കട്ടിലിൽ ഒരു 20 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി കിടക്കുന്നു.... അവളുടെ ശരീരത്തിലെ മുറിവുകൾ കണ്ടപ്പോൾ എനിക്ക് കര്യങ്ങൾ ഏകദേശം മനസിലായി.... ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി....

\"ഇന്നലെ ഈ അമ്മ വന്നിരുന്നു ഒരു സഹായം ചോദിച്ച് ..... ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്..... പ്രായമായ ഈ അമ്മക്ക് മരുന്ന് വാങ്ങാൻ പോയതാ ആ പാവം മോൾ....
മരുന്ന് കിട്ടി... പക്ഷേ പകരം പോയത്.... \"

പറഞ്ഞ് തീർക്കാൻ ആകാതെ അവൾ നിർത്തിയപ്പോൾ അവരുടെ രണ്ടുപേരുടെയും മനസിൽ അവരുടെ ആദ്യത്തെ കുടിക്കാഴ്ച ആയിരുന്നു..... അവൻ എഴുന്നേറ്റ് ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു....

\"മോളെ.... സംഭവിച്ച കാര്യങ്ങൾ ഓർത്ത് മണ്ടത്തരം ഒന്നും കാണിക്കരുത്.... ഒന്ന് ഓർക്കുക... നീ അങ്ങനെ കാണിച്ചാൽ നിന്നെ ഇങ്ങനെ ചെയ്തവൻ അപ്പോഴും മാന്യതയുടെ മുഖമുടിയും ഇട്ട് ഇവിടെ തന്നെ കാണും.... മറ്റൊരു ഇരയെ തേടി....\"

എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി അവിടെ നിന്ന്.....

\"എന്താ ചേച്ചി ഇത്.... ഒരിക്കലും നമ്മടെ നാട് നന്നാവില്ലേ.... ആ കൊച്ചിന്റെ മുഖം കണ്ടില്ലേ ചേച്ചി... പാവം..  20 വയസേ...\"

\"എനിക്ക് ഇന്നലെ ആ അമ്മ എന്നെ കാണാൻ വന്നത് മുതൽ മനസ്സിൽ ഒരു സമാധാനം ഇല്ല.... അതാ നിന്നെ കാണണം എന്ന് പറഞ്ഞത്.... നീ ഉള്ളപ്പോ എനിക്ക് ഒരു ധൈര്യം ആ.....,,,,,\"

ജെസ്സിക്ക അവന്റെ കൈയിൽ ചേർത്ത് പിടിച്ചു....

\"എന്താടാ ഈ പ്രശ്നത്തിന് ഒരു പരിഹാരം.... അവർ കേസ് കൊടുക്കാൻ ഒന്നും ധൈര്യം ഇല്ല..\"

\"എങ്ങനെ കൊടുക്കും ചേച്ചി..... കേസ് നടത്താൻ പോയിട്ട് ഒരു നേരത്തെ മരുന്നിനു പോലും വശമില്ലാത്ത വീട്..... അത് മാത്രം അല്ല..... ആ പെൺകുട്ടിയെ മാധ്യമങ്ങൾ കൊല്ലാതെ കൊല്ലും...\"

\"പിന്നെ എന്താടാ ഒരു വഴി....\"

\"ഒരു വഴിയേ ഒള്ളു.... 2 വർഷം മുമ്പ് എന്ത് ചെയ്തുവോ.... അത് തന്നെ.....  തീർത്ത് കളയണം..ഇങ്ങനെ ഉള്ളവരെ ഒക്കെ....\"

രണ്ട് വർഷം മുമ്പ് ചെയ്ത അതെ കാര്യം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു..... അയാൾ കടയിൽ നിന്ന് ഇറങ്ങുന്നത് നോക്കി ഇരയെ പിടിക്കുന്ന വേട്ടക്കാരനെ പോലെ അവർ അയാളെ പിടികൂടി....

റോട്ടിൽ നിന്നും ഉള്ളിൽ ആയുള്ള ഒരു പൊളിഞ്ഞ കെട്ടിടത്തിൽ കസേരയിൽ കൈകലുകൾ ബന്ധിച്ച അവസ്ഥയിൽ അയാൾ ഇരിക്കുന്നു.... ബോധം തെളിഞ്ഞപ്പോൾ അവൻ കാണുന്നത് അവനെ നോക്കി നിർവികരതയോടെ നിൽക്കുന്ന അവനാൽ നശിപ്പിക്കപ്പെട്ട പെൺകുട്ടിയെയാണ്... ഒരു ദയ ദാക്ഷിണ്യവും ഇല്ലാതെ അവൾ അയാളെ അവളുടെ മനസിലെ നോവ് മാറും വരെ വെട്ടി മുറിച്ചു.....\"

തനിക്കുള്ള നീതി നടപ്പാക്കി അവൾ അവരോടൊപ്പം വിട്ടിൽ എത്തിയപ്പോലേക്കും അവളെ തനിച്ചാക്കി ആ വൃദ്ധ എന്നന്നേക്കുമായി യാത്രയായി.....   തനിച്ചായി പോയ അവളെ.... ഒരിക്കൽ തനിച്ചായി പോയ ജെസ്സിക്കക്ക് പോൾ താങ്ങായപോലെ ഞങ്ങൾ രണ്ടുപേരും ആ കുഞ്ഞിനെ കൂടെ കൂട്ടി.....

    ******************************

വർഷങ്ങൾ കഴിഞ്ഞ് പോയിട്ടും സമൂഹത്തിൽ ഒരു മാറ്റവും വന്നില്ല... ഞങ്ങൾ ഒരുപാട് പേർക്ക് പിന്നെയും നീതി നടപ്പാക്കി കൂടെ കുട്ടി.... അവർ ഒക്കെ ഇന്ന് എല്ലാം അതിജീവിച്ചു സമൂഹത്തിൽ ഉന്നതമായ പതവിയിൽ ഉണ്ട്.... ഇനി എല്ലാം നിന്റെ കൈയിൽ ആണ് മോളെ....

\"എങ്ങനെ...?\"\"

                                   (തുടരും......)