Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 6❤️

ഇതേസമയം വിക്കിയും ദേവനും
കൂടി വിഷ്ണുവും മാളുവും എവിടെ പോയി എന്ന് ചോദിച്ചതും വിശ്വ
പറഞ്ഞതുകേട്ട് അവർ എല്ലാവരും ഞെട്ടി...

തുടർന്ന് വായിക്കുക...

"വിശ്വയേട്ടൻ എന്താ പറഞ്ഞത്.." ഗീത അയാളുടെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു..

"എന്താ വിശ്വ " അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് ഉണ്ണി ചോദിച്ചു...

"അതുപിന്നെ..നമ്മൾ അറിയാതെ നമ്മളുടെ മക്കൾ ഒരു കാര്യം ചെയ്തു കുറച്ചു മാസങ്ങൾക്കു മുമ്പ്..." വിശ്വ ചെറു പതർച്ചയോടെ പറഞ്ഞു..

വിശ്വ പറഞ്ഞത് എന്തെന്ന് മനസിലാവാതെ എല്ലാവരും അയാളെ നോക്കി..

ദീർഘ നിശ്വാസമെടുത്ത് അയാൾ പറഞ്ഞു
തുടങ്ങി..

എല്ലാം പറഞ്ഞു കഴിഞ്ഞതും വിശ്വ നോക്കിയത് ഗീതുവിനെയും മാലിനിയെയും ഉണ്ണിയെയും ആണ്.. അവരുടെ മുഖഭാവം 
എന്തെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞില്ല...

എത്രനേരം അവർ തമ്മിൽ മൗനം സ്ഥാനം പിടിച്ചു..

"വിശ്വവേട്ടാ.. നമ്മളുടെ മക്കൾ ഇങ്ങനെ തീരുമാനിച്ചതിന്റെ പിന്നിൽ നമ്മളോട് പറയാത്ത എന്തോ കാരണമുണ്ട്..ആ കാരണം എന്തെന്ന് നമ്മൾ അറിയണമെന്ന് തോന്നുമ്പോ നമ്മളോട് പറയും നമ്മളുടെ മക്കൾ.. പിന്നെ ഇന്നലെയും ഇന്നും കാണാൻ തുടങ്ങിയത് അല്ലാലോ നമ്മളുടെ മക്കളിനെ...അവർ എന്തിന് ആണോ പോയിരിക്കുന്നത് ആ കാര്യം ഭംഗിയായി പൂർത്തിയാക്കിയിരിക്കും....ഒന്നുമില്ലെങ്കിലും മുൻ കേരള പോലീസ് മേധാവിയുടെയും കളക്ടറുടെയും മക്കൾ അല്ലേ... അപ്പോ അവർ ഇങ്ങനെ ചെയ്തുവെന്നിരിക്കും.."  ഗീത ഒരു ചെറുചിരിയോടെ പറഞ്ഞപ്പോളാണ് വിശ്വക്ക് സമാദാനം ആയിവെങ്കിലും ഉണ്ണിയുടെയും മാലിനിയുടെയും പ്രതികരണം ഓർത്ത് അവർക്ക് പേടിയുണ്ടായിരുന്നു...

ഉണ്ണിയും മാലിനിയും ഒന്നും മിണ്ടാതെ അവരുടെ അടുത്ത് നിന്നും പോയി....

ഇവരും പോകുന്നത് കണ്ടതും ഗീതു വിശ്വയുടെ തോളിൽ ചാഞ്ഞു...

ഇതേസമയം റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഉണ്ണിയും മാലിനിയും...

"ഏട്ടാ..."

"ഹ്മ്മ്.."

"മാളു എന്താ നമ്മളോട് ഒന്നും പറയാതെ ഇങ്ങനെയൊരു തീരുമാനം എടുത്തത്..."

"നമ്മളോട് മുമ്പേ പറഞ്ഞതല്ലേ..ഇങ്ങനെയൊരു കാര്യം ചെയ്യാൻ പോകുന്നുണ്ടെന്ന്..പക്ഷേ അവളും അവനും ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ലലോ.. നമ്മളുടെ മോളും മോനും ഒരു കുഴപ്പം കൂടാതെ എത്തിയാൽ മതിയായിരുന്നുവെന്നാ ഞാൻ പ്രാർത്ഥിക്കുന്നത്.. പിന്നെ എന്റെ മോൾക്ക് എന്റെ അതേ ചങ്കുറ്റം അല്ലേ കിട്ടിയിട്ടുള്ളത്...

"ഹ്മ്മ്..."

"നമ്മൾക്ക് ഇപ്പോ താഴേക്ക് ചെല്ലാം.. അല്ലെങ്കിൽ ഏട്ടനും ഏട്ടത്തിക്കും ടെൻഷൻ ആകും "

"എന്ന നമ്മൾക്ക് അവരുടെ അടുത്തേക്ക് ചെല്ലാം.."

"ഹ്മ്മ് "

ഹാളിലേക്ക് ചെന്നപ്പോ കണ്ടു ചെറു ടെൻഷനോടെ ഇരിക്കുന്ന ഏട്ടനെയും ഏട്ടത്തിനെയും...

ഒരുനിമിഷം തന്റെ ഭാര്യയെ നോക്കിയശേഷം ഉണ്ണി വിശ്വയുടെ മുന്നിൽ മുട്ട് കുട്ടി നിന്നുകൊണ്ട് പറഞ്ഞു തുടങ്ങി...

"ഏട്ടാ.നമ്മളുടെ മക്കളെ മനസിലാക്കാത്ത അച്ഛനും അമ്മയും ആണെന്ന് കരുതിയോ..
വിഷ്ണുവും മാളുവും എന്ത് തീരുമാനം എടുത്താലും ആ തീരുമാനം നല്ലതിന് ആയിരിക്കുമെന്ന വിശ്വാസമുണ്ട്..പിന്നെ ഞങ്ങൾക്ക് ചെറു പരിഭവമുണ്ട്.. അവർ ഒന്നും മിണ്ടാതെ പോയത് ഓർക്കുമ്പോ.."

ഉണ്ണി പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായതും വിശ്വ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു...

🔹🔹🔸🔸🔹🔹

വിഷ്ണുവും മാളുവും സഞ്ചരിച്ച വണ്ടിയെത്തിയത് കളക്ടറിലേക്ക് ആണ്..
ഇവരുമോന്ന് അവിടെയെല്ലാം നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിന്റെ മുന്നിൽ ഇരുന്നു..

കുറച്ചുനേരം കഴിഞ്ഞതും മാളു വിഷ്ണുവിനെ നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിലേക്ക് ചെന്നു...

തുടരും.....

Rate&Comment



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 7❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 7❤️

4.7
3113

വിഷ്ണുവും മാളുവും സഞ്ചരിച്ച വണ്ടിയെത്തിയത് കളക്ടറിലേക്ക് ആണ്..ഇവരുമോന്ന് അവിടെയെല്ലാം നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിന്റെ മുന്നിൽ ഇരുന്നു..കുറച്ചുനേരം കഴിഞ്ഞതും മാളു വിഷ്ണുവിനെ നോക്കിയശേഷം കളക്ടറുടെ ക്യാമ്പിനിലേക്ക് ചെന്നു...തുടർന്ന് വായിക്കുക\"മെയ്‌ ഇൻ കമ്മിങ് മാഡം...\" എന്ന് ചോദിച്ചുകൊണ്ട് മാളു കളക്ടറുടെ റൂമിലേക്ക്  കേറി. അവളുടെ നോട്ടം ആദ്യം പോയത് നെയിം ബ്രോഡിലേക്ക് ആണ്.. അവൾ ആ പേര് വായിച്ചു \"അനാമിക അഗ്നിദേവ് IAS \"\"നോക്കിക്കഴിഞ്ഞോ.. \" അനുവിന്റെ ചോദ്യം കേട്ടതും അവൾ ചമ്മലോടെ അനുവിനെ നോക്കി..\"മാഡം..\" എന്ന് പറഞ്ഞുകൊണ്ട് അവളുടെ കൈയിലെ പേപ്പർ കൊടുത്തു.ആ