Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 18❤️

കാർ നിർത്തിയ ശബ്‍ദം കേട്ട് അവളൊന്ന് മുന്നോട്ട് നോക്കി...അവിടുത്തെ കാഴ്ച്ച കണ്ട് മാളു ഞെട്ടി....അരികിൽ നിൽക്കുന്ന ജോണിനെ മാത്രം നോക്കി നിന്നു....

തുടർന്ന് വായിക്കുക...

" നമ്മളെന്താ ഇവിടെ  "

"ഇനിയും നിന്നെ അകറ്റി നിർത്താൻ കഴിയില്ല... ഈശ്വരനെ സാക്ഷി നിർത്തി നിന്നെ സ്വന്തമാക്കുക ആണ്..." പറയുന്നതിനൊപ്പം തന്നെ ജോൺ അവളെ താലി കെട്ടി സ്വന്തമാക്കി...

ഒരു നുള്ള് സിന്ദൂരം അവൻ അവളുടെ സീമാന്ത രേഖയിൽ ചാർത്തി കൊടുത്തു...

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും 
ജോണിന് വിഷമം ആയിയെങ്കിലും തനിക്ക് ഇനിയും അവളെ പിരിഞ്ഞിരിക്കാൻ സാധിക്കില്ല എന്ന തീരുമാനത്തിലെത്തി ചേർന്നതുകൊണ്ടാണ് അവളെ താലികെട്ടി സ്വന്തമാക്കിയത് അതും ആരുമറിയാതെ..

"മാളു...നിനക്ക് എന്നോട് ദേഷ്യം തോന്നാം... പക്ഷേ എന്റെ തീരുമാനം ശരിയാണെന്നു നിനക്ക് പിന്നെ എപ്പോളെങ്കിലും തിരിച്ചറിയും....നിനക്ക് എന്തും തീരുമാനിക്കാം...എന്ത് തീരുമാനം
എടുത്താലും എന്റെ പൂർണ സമ്മതമാണ്...." ഇത് പറഞ്ഞ് അവളുടെ അരികിൽ നിന്നും നടക്കാൻ തുടങ്ങി.. 

" എന്റെ പ്രണയത്തെ സ്വന്തമാക്കിട്ടും വീണ്ടും എന്നിൽ നിന്നും അകലാൻ പോകുകയാണോ ഇച്ചായാ.. ഇത്രനാളും പ്രതീക്ഷയുമില്ലാതെ എന്റെ അരികിലേക്ക് വരുമെന്ന പ്രതീക്ഷയോടെ
കാത്തിരിന്നിട്ടും എന്നിൽ നിന്നും ദൂരത്തേക്ക് പോകാൻ ആണോ ആഗ്രഹം...ഇനിയും എനിക്ക് വയ്യ എന്റെ ഇച്ചായനിൽ നിന്നും അകന്നു നിൽക്കാൻ..."

"ദേ കണ്ടോ ഇച്ചായൻ കെട്ടിയ താലി...ഇത് എന്റെ ഹൃദയത്തിലാണ് ഞാൻ ഈ താലിയും സിന്ദൂരവും
ഏറ്റുവാങ്ങിയത്...ഈ നിമിഷം കാണാൻ 
നമ്മളുടെ വീട്ടുകാർ ഇല്ലാലോ എന്ന് ഓർക്കുമ്പോളാ സങ്കടം..."


"എന്തിനാ എന്റെ വാവാച്ചി കരയുന്നത്.. നിന്റെ ആഗ്രഹം പ്രകാരം നമ്മളുടെ വീട്ടുകാരുടെ മുമ്പിൽ വെച്ച് ഒരിക്കൽ കൂടി നിന്റെ കഴുത്തിൽ താലികെട്ടും.."ഇത് പറഞ്ഞ് അവൻ അവളുടെ 
നെറ്റിയിൽ ചുംബിച്ചു...

അമ്പലത്തിൽ പ്രാർത്ഥിച്ചശേഷം ജോണും അവളും കൂടി നാട്ടിലേക്ക് യാത്രയായി...ഇത്രനാളും പറയാൻ ബാക്കി വെച്ച ഒരുപാട് കഥകൾ പറഞ്ഞു...

"ഇച്ചായ..എനിക്കൊരു പേടിപോലെ.. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നതുപോലെ..."

"എന്റെ പെണ്ണെ.. നിനക്ക് എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ..."

"അറിയില്ല.. എനിക്ക് അങ്ങനെ തോന്നി.. ഇനി നന്ദൻ നമ്മളുടെ ജീവിതത്തിലേക്ക് കടന്നുവരുമോ എന്ന ഭയമാണ് എനിക്കുള്ളത്..."

"നന്ദൻ വന്നാൽ അവനെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം.. അത് ഓർത്ത് നീ ടെൻഷൻ അടിക്കണ്ട.."

"ഹ്മ്മ്..."

"ഇപ്പോ നിന്റെ മനസിൽ നമ്മളുടെ സന്തോഷം
നിറഞ്ഞ കുടുംബജീവിതത്തെ പറ്റി ചിന്തിച്ച മതി.."

"ഹ്മ്മ്..."

പിന്നേം ഇവരുമൊരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു....

ആദ്യം പോയത് ജോണിന്റെ വീട്ടിലേക്ക് ആണ്.. കാർ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കടന്നപ്പോ തന്നെ കണ്ടു, മുറ്റത്തിരിക്കുന്ന അപ്പച്ഛനെയും അമ്മയെയും...

കാർ ഡോർ തുറന്ന് അവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും സാറ ജോണിന്റെ അരികിലേക്ക് ഓടിവന്നു...

"എന്താ മോനെ പെട്ടന്നൊരു വരവ്..." മാത്യു ഇത് ചോദിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു...

"അമ്മ.. അപ്പാ... എന്റെ വിവാഹം നടന്നു..."

ജോൺ പറഞ്ഞ് തീരുമ്പോളേക്കും മാത്യുവിന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു.....


തുടരും.....



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 19❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 19❤️

4.6
2309

ജോൺ പറഞ്ഞ് തീരുമ്പോളേക്കും മാത്യുവിന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു.....തുടർന്ന് വായിക്കുക....\"എന്താ നീ പറഞ്ഞത്.. നിന്റെ വിവാഹം കഴിഞ്ഞുവെന്ന്.. നീയും മാളുവും ആയിട്ടുള്ള വിവാഹമോ... നീ കാരണം ഞങ്ങൾ ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചിട്ടുണ്ട്.. അവളോട് നീ എന്താ പറയാൻ പോകുന്നത്..നിനക്ക് എങ്ങനെ കഴിഞ്ഞു ഒരു പെൺകുട്ടിയെ വഞ്ചിച്ചിട്ട് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല... അവസാനമായി ഒരിക്കൽക്കൂടി ചോദിക്കുക ആണ്.. നിനക്ക് എങ്ങനെ കഴിഞ്ഞു ഒരാളെ മനസിൽ വെച്ച് മറ്റൊരാളെ കല്യാണം കഴിക്കാൻ...\"\"മാത്യു അച്ചായൻ സംസാരിച്ചത് മതി..ഇവനോട് ഞാൻ ചോദിക്കാം...\"\"നീ കല