Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 19❤️

ജോൺ പറഞ്ഞ് തീരുമ്പോളേക്കും മാത്യുവിന്റെ കൈകൾ അവന്റെ മുഖത്തു പതിഞ്ഞു.....

തുടർന്ന് വായിക്കുക....

\"എന്താ നീ പറഞ്ഞത്.. നിന്റെ വിവാഹം കഴിഞ്ഞുവെന്ന്.. നീയും മാളുവും ആയിട്ടുള്ള വിവാഹമോ... നീ കാരണം ഞങ്ങൾ ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചിട്ടുണ്ട്.. അവളോട് നീ എന്താ പറയാൻ പോകുന്നത്..നിനക്ക് എങ്ങനെ കഴിഞ്ഞു ഒരു പെൺകുട്ടിയെ വഞ്ചിച്ചിട്ട് മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല... അവസാനമായി ഒരിക്കൽക്കൂടി ചോദിക്കുക ആണ്.. നിനക്ക് എങ്ങനെ കഴിഞ്ഞു ഒരാളെ മനസിൽ വെച്ച് മറ്റൊരാളെ കല്യാണം കഴിക്കാൻ...\"

\"മാത്യു അച്ചായൻ സംസാരിച്ചത് മതി..ഇവനോട് ഞാൻ ചോദിക്കാം...\"

\"നീ കല്യാണം കഴിച്ചത് ആരെ ആണ്..നീ ഞങ്ങൾക്ക് തന്നെ വാക്കാണ് തെറ്റിച്ചത്... അവളെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഞങ്ങളോട് ചോദിക്കാമായിരുന്നു.. ഞങ്ങൾ നിനക്കായി കണ്ടുപിടിച്ച പെൺകുട്ടിയോട് 
എന്ത് പറയും...\"

അമ്മയും അപ്പച്ചനും പറയുന്നതെല്ലാം കേട്ട് തല കുനിച്ചു നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.....അവനൊന്ന് നോക്കിയശേഷം സാറ കാറിന്റെ ഡോർ തുറന്നു....

കാറിലിരിക്കുന്നവളെ കണ്ടതും സാറ നോക്കിയത് തന്റെ ഭർത്താവിനെ ആണ്..

\"എന്നതാ.. സാറ കൊച്ചേ... നീ കരയുന്നത്..\" അവളുടെ അടുത്തേക്ക് ഇത് പറഞ്ഞ് നടന്നു വന്നു...

സാറ കൈചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയതും ജോണിന് വിശ്വസിക്കാൻ കഴിഞ്ഞില്ല....

\"എന്താടാ...\" ജോൺ

\"നീ ഞങ്ങളോട് പറയാതെ കല്യാണം കഴിക്കാൻ കാരണം എന്തായിരുന്നു...\" സാറ

\"എന്റെ അമ്മച്ചി അപ്പച്ചാ.. ചേച്ചിയോടും ചേട്ടനോടും അകത്തേക്ക് കേറാൻ സമ്മതിക്ക്.. എന്നിട്ട് സംസാരിക്കാം ബാക്കി..\" ഇത് പറഞ്ഞ് ശിഖ വന്നു.. തൊട്ട് പിന്നാലെ 
വിഷ്ണുവും അനാമികയും...

വിഷ്ണുവിന്റെ വരവ് കണ്ടതും ശിഖ അവനെ ഒന്ന് നോക്കി ചിരിക്കുക മാത്രം ചെയ്തു....

ശിഖ കൊണ്ടുവന്ന മെഴുകുതിരിയും കൊന്തയും സാറ വാങ്ങിയശേഷം മാളുവിന്‌ കൊടുത്തു... കൊന്തയിൽ മാളു മുത്തിയശേഷം അകത്തേക്ക് സാറ അവളെ കൈപിടിച്ച് കയറ്റി..

മാളുവിന്റെ നോട്ടം ആദ്യം പോയത് ദൈവത്തിന്റെ രൂപത്തിലേക്ക് ആണ്... കുറച്ചുനേരം ജോണും മാളുവും ദൈവത്തോട് പ്രാർത്ഥിച്ച ശേഷം അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു...

ഇവർക്കും കഴിക്കാനുള്ള ഭക്ഷണം എടുത്തുകൊടുത്തു സാറ....

കുറച്ചുനേരം കഴിഞ്ഞതും വേണുവിന്റെയും മാളുവിന്റെയും വിഷ്ണുവിന്റെയും കുടുംബവും  വന്നു...

പിന്നീടുള്ള സമയങ്ങളിൽ സന്തോഷത്തോടെ 
തന്നെ  ചിലവഴിച്ചു....

ദേവിന്റെ കണ്ണുകൾ അനുവിൽ ആയിരുന്നു... പരസ്പരം കാണാത്തതിന്റെ പരിഭവങ്ങൾ
തീർക്കുക ആയിരുന്നു ദേവനും അനുവും.. ശിഖയും വിഷ്ണുവും....

ജോണിന്റെയും മാളുവിന്റെയും ഹിന്ദു ആചാരം പ്രകാരമുള്ള വിവാഹത്തിന്റെ മുഹൂർത്തവും വിഷ്ണുവിന്റെയും ശിഖയുടെയും വിവാഹത്തിന്റെ മുഹൂർത്തവും തീരുമാനിച്ചിട്ടാണ് ഇവരും പോയത്...

മാത്യുവിനോട്‌ എന്തോ പറഞ്ഞശേഷം വേണുവും പോയി...

അച്ഛനും അമ്മയും അങ്കിളും വിഷ്ണുവും
ശിഖയും പോയതുകൂടി മാളുവിന്റെ മനസിൽ എന്തോ സങ്കടം തോന്നി...

അവളുടെ മനസിലെ ചിന്ത മനസിലാക്കി ജോൺ അവളെ ചേർത്ത് പിടിച്ചു....

തുടരും......



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 20❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 20❤️

4.8
2454

ജോൺ അവളെ കൂട്ടിക്കൊണ്ടുപോയത് ജോണിന്റെ പ്രൈവറ്റ് റൂമിലേക്ക് ആണ്.. ആ റൂമിൽ പലപ്പോളും മാളു അറിയാതെ എടുത്തഫോട്ടോസ് ആയിരുന്നു നിറയെ....തന്റെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോ കണ്ടതും അവൾക്ക് വിശ്വസിക്കാനായില്ല...\"നിന്നെ എപ്പോളും കണ്ടുകൊണ്ടിരിക്കാൻ ഞാൻ ശിഖയെ കൊണ്ട് നീയറിയാതെ എടുപ്പിച്ച ഫോട്ടോസ് ആണ്..ചില സമയങ്ങളിൽ വിഷ്ണു ശിഖക്ക് അയച്ചു കൊടുക്കാറുണ്ട്...അങ്ങനെയാണ് ഇത്രേം ഫോട്ടോസ്  ഈ റൂമിൽ സ്ഥാനം പിടിച്ചത്...\"തന്റെ പോക്കറ്റിൽ കിടന്നിരുന്ന മോന്തിരം എടുത്ത് കൈപിടിച്ച് അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.......         \"ഈ ലോകത്തെ സാക്ഷിയാക്കി നിന്നെ എന്റെ ജീവിത