തൊണ്ടമണ്ഡല…………….
ചോള അധീനരാജ്യം…………..
വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം………………
വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം………………..
മനുഷ്യർ വേദനയാൽ അലറി കരയുന്ന ശബ്ദം…………………..
വേറിട്ട ശബ്ദങ്ങളാൽ ആ നഗരം നിറഞ്ഞു…………………….
പാണ്ട്യരാജാവ് സുന്ദരപാണ്ട്യനും സൈന്യവും മുന്നിൽ കാണുന്നവരെ എല്ലാം അറുത്ത് മുന്നേറി………………
പാണ്ട്യസൈന്യത്തിന് മുന്നിൽ ചോളന്റെ ശിങ്കിടികൾ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു………………….
സുന്ദരപാണ്ട്യൻ കുതിരമേൽ പാഞ്ഞു കൊണ്ടിരുന്നു……………….
അവന് നേരെ വന്നവരെയെല്ലാം സുന്ദരപാണ്ട്യൻ വാളാൽ വെട്ടി വീഴ്ത്തി…………………
സുന്ദരപാണ്ട്യനോടൊപ്പം അവന്റെ സൈന്യവും തൊണ്ടമണ്ഡല കോട്ടയുടെ ഉള്ളിൽ കയറി………………………
പാണ്ട്യ സൈന്യം കോട്ടയുടെ ഉള്ളിൽ കയറിയതോടെ അപായമണി മുഴങ്ങി…………………..
അത് കേട്ടതും കുമാരസേനന് തങ്ങളുടെ അവസാനം അടുത്തെന്ന് ബോധ്യമായി………………….
സുന്ദരപാണ്ട്യനും സൈന്യവും എല്ലാവരെയും കൊന്നു തള്ളി കൊട്ടാരത്തിന് മുന്നിൽ എത്തി……………….
തന്റെ മുന്നിലേക്ക് വന്നവരെ സുന്ദരപാണ്ട്യൻ ആ കുതിരയിൽ നിന്ന് ചാടി വെട്ടി……………..
സുന്ദരപാണ്ട്യന്റെ വാൾ അവരുടെ കഴുത്തിലൂടെ പാഞ്ഞു………………….മുന്നിൽ വന്ന മൂന്ന് പേരും വെട്ടിയിട്ട വാഴ പോൽ നിലത്തേക്ക് പതിച്ചു……………….
വശങ്ങളിൽ നിന്ന് വന്നവരെയെല്ലാം സുന്ദരപാണ്ട്യന്റെ സേനാധിപതിയും മന്ത്രിയും സൈന്യവും കൂടെ വകവരുത്തി……………………
സുന്ദരപാണ്ട്യൻ കൊട്ടാരത്തിലേക്ക് ആദ്യ ചുവട് വെച്ചു……………………
സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു………………..
“ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്തവരുണ്ടോ……………………….”……………സുന്ദരപാണ്ട്യൻ ഉറക്കെ ചോദിച്ചു………………..
എല്ലാവരും അതിനെ കയ്യടിച്ചും പൊട്ടിച്ചിരിച്ചും അഭിനന്ദിച്ചു…………………
ഒമ്പതാം നൂറ്റാണ്ടിൽ ചോളന്മാർ പാണ്ട്യരിൽ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗരമായിരുന്നു തൊണ്ടമണ്ഡല……………….
അതിന് ശേഷമാണ് പാണ്ട്യരാജവംശത്തിന്റെ ശക്തി പൂർണമായി ക്ഷയിച്ചത്……………….
നാല് നൂറ്റാണ്ടുകൾക്ക് ശേഷം പാണ്ട്യ രാജവംശം തിരിച്ചെത്തിയിരിക്കുന്നു…………………..അവരിൽ നിന്ന് വാങ്ങിയത് തിരിച്ചു വാങ്ങാൻ…………………….
“വീരരെ………………..ഇനി ഇത് നമ്മുടെ കോട്ട……………….ഈ കോട്ടയ്ക്ക് രാജാവ് ഇനി ഞാൻ………………….”……………….സുന്ദരപാണ്ട്യൻ ഉറക്കെ പറഞ്ഞു………………….
സൈന്യം അതുകേട്ട് ആർത്തുവിളിച്ചു…………………..
“അടുത്തതായി നടക്കാൻ പോകുന്നത് പഴയ രാജാവിനുള്ള യാത്രയയപ്പ്………………..”………………പൊട്ടിച്ചിരിച്ചു കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു………………………
അതുകേട്ട് അവർ ആർത്തു ചിരിച്ചു………………
“വരിൻ………………”…………..സുന്ദരപാണ്ട്യൻ ആക്രോശിച്ചു…………………
സുന്ദരപാണ്ട്യനും സൈന്യവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചു…………………
വാതിലിന് അടുത്ത് നിന്നിരുന്ന പടയാളികളെ വെട്ടി വീഴ്ത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ ആ കൊട്ടാരത്തിലെ മനുഷ്യകുരുതിക്ക് തുടക്കം ഇട്ടു……………………
സുന്ദരപാണ്ട്യന് പിന്നാലെ അവന്റെ സൈന്യം കൊട്ടാരത്തിലേക്ക് ഇരച്ചു കയറി……………………
മുന്നിൽ കണ്ട ഒരുവരെയും അവർ വെറുതെ വിട്ടിട്ടില്ല…………………
സ്ത്രീകളും കുട്ടികളും അലറി കരഞ്ഞു…………………..
തന്റെ നേരെ വന്നവരെ എല്ലാം തന്റെ വാളിന്റെ മൂർച്ച അറിയിച്ചുകൊണ്ട് സുന്ദരപാണ്ട്യൻ മുന്നേറി………………………
സുന്ദരപാണ്ട്യനിൽ അനിർവചനീയ ആനന്ദം നിറഞ്ഞു നിന്നു…………………
തന്റെ മുൻഗാമികൾ നഷ്ടപ്പെടുത്തിയ കൊട്ടാരം…………………അതിന് ശേഷം വന്ന ഓരോ പിൻഗാമിയും കീഴടക്കാൻ ആഗ്രഹിച്ച കൊട്ടാരം……………….ഇന്ന് തന്റെ കാൽ ചുവട്ടിൽ………………….
സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചു………………….
അവന്റെ ചിരി അവിടെയുള്ള ഓരോ തൂണിൽ പോലും ഭയം വിടർത്തി……………………..
സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് രാജദർബാറിലേക്ക് പ്രവേശിച്ചു………………….
സുന്ദരപാണ്ട്യന്റെ സൈനികർ കുമാരസേനനെ സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് പിടിച്ചു കൊണ്ടുവന്നു……………………..
അവന്റെ മന്ത്രിമാരും ഭൃത്യരും എല്ലാവരും സുന്ദരപാണ്ട്യന്റെ സൈനികരുടെ വാൾ മുനയിൽ ആയിരുന്നു………………..
കുമാരസേനൻ സുന്ദരപാണ്ട്യന്റെ മുന്നിൽ മുട്ടുകുത്തി നിന്നു……………………..
സുന്ദരപാണ്ട്യൻ കുമാരസേനന്റെ മുഖത്തേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു…………………….താൻ നേടിയ വിജയത്തിന്റെ ആഹ്ലാദവും വാശിയും വൈരാഗ്യവും എല്ലാം ഉണ്ടായിരുന്നു സുന്ദരപാണ്ട്യന്റെ ആ ചിരിയിൽ…………………….
കുമാരസേനൻ ആ ചിരി കണ്ടു ഭയന്നു………………
“എവിടെടാ അഖിലവും വാഴുന്ന ചോളൻ…………………”…………..സുന്ദരപാണ്ട്യൻ കുമാരസേനനോട് ചോദിച്ചു……………………
മറുപടി ഒന്നും പറയാൻ സാധിക്കാതെ കുമാരസേനൻ തലകുനിച്ചു…………………
“ഇനി ചോളൻ അല്ല………………പാണ്ട്യനാണ്……………….സുന്ദരപാണ്ട്യൻ……………..”…………….രണ്ടു കൈകളും വശത്തേക്ക് ഉയർത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു……………………
സുന്ദരപാണ്ട്യന്റെ സൈനികർ ആർത്തുവിളിച്ചപ്പോൾ മറ്റുള്ളവർ ഭയത്താൽ സുന്ദരപാണ്ട്യനെ നോക്കി നിന്നു…………………..
സുന്ദരപാണ്ട്യൻ കുമാരസേനന്റെ മന്ത്രിമാരെയും ഭൃത്യരെയും വാൾ മുനയിൽ നിർത്തിയ സൈനികരോട് തലയാട്ടി ആംഗ്യം കാണിച്ചു…………………
അടുത്ത നിമിഷം അവർ വാൾ പ്രയോഗിച്ചു………………..
കുമാരസേനന്റെ മന്ത്രിമാരും ഭൃത്യരും ചേതനയറ്റു വീണു………………….
മരിച്ചു കിടക്കുന്ന അവരെ കുമാരസേനൻ ഭയത്തോടെ നോക്കി…………………..
“എന്നെ വെറുതെ വിടണം അങ്ങുന്നെ…………………”…………….തന്റെ ജീവന് വേണ്ടി കുമാരസേനൻ സുന്ദരപാണ്ട്യനോട് കെഞ്ചി…………………..
അത് കണ്ടു സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു…………………..
“നാണമില്ലേ ജീവന് വേണ്ടി ഭിക്ഷ യാചിക്കാൻ…………………”………………സുന്ദരപാണ്ട്യൻഅവനോട് ചോദിച്ചു………………..
കുമാരസേനൻ തല കുനിച്ചു………………
“ശത്രുക്കളുടെ മുന്നിൽ തല കുനിക്കുന്നവനല്ല യഥാർത്ഥ രാജാവ്………………തല ഉയർത്തി അവർക്കെതിരെ പോരാടുന്നവനാണ്…………………….”………………..സുന്ദരപാണ്ട്യൻ പറഞ്ഞു………………….
കുമാരസേനൻ തലയുയർത്തി സുന്ദരപാണ്ട്യനെ നോക്കി…………………
“നിനക്ക് ജീവിക്കാൻ യോഗ്യതയില്ല………………..”………………സുന്ദരപാണ്ട്യൻ പറഞ്ഞു അടുത്ത നിമിഷം സുന്ദരപാണ്ട്യന്റെ വാൾ അവന്റെ കഴുത്തറുത്തു…………………….
തലയും ഉടലും വെവ്വേറെയായി കുമാരസേനൻ നിലത്തേക്ക് വീണു………………………
ഒരു നിമിഷം സുന്ദരപാണ്ട്യൻ കുമാരസേനന്റെ ജീവനറ്റ ശരീരത്തിലേക്ക് തന്നെ നോക്കി നിന്നു…………………
“സേനാധിപതി………………..”…………….സുന്ദരപാണ്ട്യൻ വിളിച്ചു…………………
സേനാധിപതി സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് വന്നു………………….
സുന്ദരപാണ്ട്യൻ അവനെ ഒന്ന് നോക്കി………………..
“താഴട്ടെ ചോളന്റെ കൊടി………………..
ഉയരട്ടെ പാണ്ട്യന്റെ കൊടി………………..
ആരംഭമാകട്ടെ ഒരു പുതുചരിത്രത്തിന്……………..”
……………….സുന്ദരപാണ്ട്യൻ ചിരിച്ചുകൊണ്ട് സേനാധിപതിയോട് പറഞ്ഞു……………………..
അവരും സുന്ദരപാണ്ട്യന്റെ ചിരിയിൽ പങ്കു ചേർന്നു…………………..
പാണ്ട്യന്മാരുടെ തിരിച്ചുവരവിന് അവിടെ ചരിത്രം സാക്ഷിയായപ്പോൾ ചോളന്റെ പതനത്തിനും അവിടെ തുടക്കമായി…………………….
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
കാഞ്ചീപുരം……………..
ചോള തലസ്ഥാനനഗരം……………..
രാജരാജചോളന്റെ ദർബാർ………………..
കിരീടമണിഞ്ഞ തമിഴകം വാഴുന്ന രാജരാജചോളൻ സിംഹാസനത്തിൽ ആസനസ്ഥനായി തന്റെ മന്ത്രിമാരോടും രാജഗുരുവിനോടും സംസാരിക്കുന്ന വേള……………………
പാണ്ട്യന്മാരുടെ മുന്നേറ്റത്തെ കുറിച്ചായിരുന്നു അവരുടെ ചർച്ചകൾ അത്രയും…………………….
തന്റെ സിംഹാസനത്തിന് അടിയിലായിരുന്നു ഓരോ പ്രദേശങ്ങളും സുന്ദരപാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് രാജരാജചോളൻ അറിയുന്നുണ്ടായിരുന്നു…………………..
തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ പല ശ്രമങ്ങൾ നടത്തിയിട്ടും സുന്ദരപാണ്ട്യനേയും അവന്റെ സൈന്യത്തെയും തടയാൻ രാജരാജചോളന് സാധിക്കുന്നുണ്ടായിരുന്നില്ല……………………..
മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ അന്ത്യം രാജരാജചോളൻ കാണുന്നുണ്ടായിരുന്നു…………………
ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു………………….
മന്ത്രിമാർ ഓരോ നിർദേശങ്ങളും പോംവഴികളും പറഞ്ഞു കൊണ്ടിരുന്നു………………..
പക്ഷെ അതൊന്നും പ്രായോഗികമല്ലായിരുന്നു………………….
അത് നേരത്തെ മനസ്സിലാക്കിയ രാജഗുരു മൗനം പാലിച്ചു………………….
പെട്ടെന്ന് ഒരു ഭൃത്യൻ ഉള്ളിലേക്ക് ഓടി പാഞ്ഞു വന്നു…………………
അവൻ രാജരാജചോളന്റെ സന്നിധിയിൽ വന്നു വീണു…………………..
രാജരാജചോളൻ അതാരാണെന്ന് നോക്കി………………..ഒടുവിൽ മനസ്സിലാക്കി…………………. ..
തന്റെ ചാരനും ദൂതനുമായ ഗണേശൻ………………….
ഗണേശൻ തലയുയർത്തി രാജാവിനെ(രാജരാജചോളനെ) നോക്കി…………………….
അവന്റെ വാക്കുകളിലേക്ക് രാജരാജചോളൻ ശ്രദ്ധ കൊടുത്തു……………………
“രാജൻ……………..തൊണ്ടമണ്ഡലയും പാണ്ട്യർ കീഴടക്കി…………………”………………ഗണേശൻ കിതപ്പോടെ പറഞ്ഞു……………….
രാജരാജചോളന് തലയിൽ ഇടിത്തീ വന്നുവീണ പോലെ തോന്നി…………………
തൊണ്ടമണ്ഡല ചോളന്മാരുടെ പ്രധാനശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു………………………
അത് സുന്ദരപാണ്ട്യൻ കീഴടക്കിയിരിക്കുന്നു…………………
രാജരാജചോളന് മാത്രമല്ല മന്ത്രിമാർക്കും രാജഗുരുവിനും അത് ഒരു ഭയപ്പെടുത്തുന്ന വാർത്തയായിരുന്നു……………………..
രാജരാജചോളൻ പാണ്ട്യരുടെ ആക്രമണത്തിന് എങ്ങനെ അറുതി വരുത്തും എന്നറിയാതെ കുഴങ്ങി…………………………
തന്റെ ശക്തി ചോർന്നൊലിക്കുന്നത് പോലെ രാജരാജചോളന് തോന്നി……………………..
ഒടുവിൽ ബ്രഹ്‌മാസ്ത്രം തന്നെ പ്രയോഗിക്കാൻ രാജരാജചോളൻ തീരുമാനിച്ചു…………………
രാജരാജചോളൻ മന്ത്രിമാർ എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു………………….
അവിടെ രാജരാജചോളനും രാജഗുരുവും മാത്രം ബാക്കിയായി……………………
“ഗുരോ………………..നമ്മുടെ ശക്തി ക്ഷയിക്കുകയാണ്………………”……………രാജാവ് പറഞ്ഞു…………….
“കാണുന്നുണ്ട് രാജൻ………………പക്ഷെ സുന്ദരപാണ്ട്യന്റെ വീറിനും ധൈര്യത്തിനും മുൻപിൽ നമ്മുടെ പടയാളികളുടെ അടി പതറുന്നു………………….”…………….രാജഗുരു പറഞ്ഞു………………….
“ഹ്മ്……………..”……………രാജരാജചോളൻ മൂളി………………….
“ഒരു വശം സുന്ദരപാണ്ട്യൻ പൊളിച്ചോണ്ട് വരികയാണ്………………….മറ്റു ഭാഗം നമുക്ക് പടുത്തുയർത്തിയെ മതിയാകൂ……………….”…………………രാജരാജചോളൻ പറഞ്ഞു……………………..
“രാജൻ എന്താണ് ഉദ്ദേശിക്കുന്നത്…………….”…………………രാജഗുരു ചോദിച്ചു……………….
“നമ്മുടെ അയൽനാടുകളിലെ പുരുഷന്മാരെ നമ്മുടെ സൈന്യത്തിൽ ചേർക്കണം………………..അംഗബലം കൂട്ടണം…………………..”…………….രാജരാജചോളൻ പറഞ്ഞു……………………..
“അതിന്………………..”……………….രാജഗുരു ചോദിച്ചു…………………
“അവരെ ആക്രമിക്കണം…………….കീഴടക്കണം………………….”………………….രാജരാജചോളൻ പറഞ്ഞു…………………
രാജഗുരു അരുതാത്തത് എന്തോ കേട്ടപോലെ മുഖം ചുളിച്ചു…………………….
“പക്ഷെ ബാക്കിയുള്ളത്………………..”………………..രാജഗുരു വിക്കലോടെ സംശയത്തോടെ ചോദിച്ചു……………….
“മിഥിലാപുരി, ദുർഗാപുരി പിന്നെ ശിവപുരിയും………………..”………………രാജരാജചോളൻ പറഞ്ഞു…………………..
“പക്ഷെ അവർ…………………”…………..രാജഗുരു പറഞ്ഞു പൂർത്തിയാക്കാൻ രാജരാജചോളൻ സമ്മതിച്ചില്ല………………..
“എന്ത് പക്ഷെ………………..”……………..രാജരാജചോളൻ ചോദിച്ചു………………
“അവർ കർഷകരല്ലേ……………….അവർക്ക് യുദ്ധം ചെയ്യാൻ അറിയില്ലാ…………………”…………………രാജഗുരു പറഞ്ഞു……………………
“നെല്ലും കതിരും തിന്നാൻ വരുന്ന കിളികളെ ആട്ടിപ്പായിക്കാൻ അവർക്ക് അറിയാം…………………
കപ്പയും മറ്റും ഭക്ഷണസാധനങ്ങൾ മണ്ണുമാന്തിയെടുത്ത് തിന്നാൻ വരുന്ന പന്നികളെ കെണിയിൽ വീഴ്ത്താൻ അവർക്ക് അറിയാം……………….
വാഴയും മറ്റും പിഴുതെടുക്കാൻ വരുന്ന ആനക്കൂട്ടത്തെ ഭയപ്പെടുത്താനും അവർക്ക് അറിയാം………………
അങ്ങനെയെങ്കിൽ ജീവനെടുക്കാൻ വരുന്ന സുന്ദരപാണ്ട്യനേയും സൈന്യത്തെയും നേരിടാനും അവർ പഠിച്ചോളും…………………….”…………………രാജരാജചോളൻ പറഞ്ഞു…………………….
“അത് മൂന്നും കർഷകരാജ്യങ്ങളാണ്………………….യുദ്ധം ചെയ്യാൻ അവർക്ക് രാജാവോ സൈന്യമോ ഇല്ലാ…………………”…………………രാജഗുരു പറഞ്ഞു……………….
“അങ്ങനെയെങ്കിൽ അവരെ കീഴടക്കുക എളുപ്പമാണല്ലൊ……………….”………………രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………….
രാജഗുരു ഒന്ന് ശ്വാസം എടുത്തു………………..
“രാജൻ………………..അവർ ഇത്രയും കാലം നമ്മെ അന്നം ഊട്ടിയവരാണ്…………………നമ്മുടെ വിശപ്പ് മാറ്റിയവർ…………………. നമ്മുടെ ആരോഗ്യം കാത്തവർ………………..അവരോട് ഇത് ചെയ്യാമോ…………………”………………രാജഗുരു ചോദിച്ചു……………….
“ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ് രാജഗുരോ……………….. മാന്യതയ്ക്ക് ഇവിടെ സ്ഥാനമില്ല………………”………………രാജരാജചോളൻ പറഞ്ഞു…………………
രാജഗുരുവിന്റെ തല താഴ്ന്നു…………………
രാജരാജചോളൻ ഇതുകണ്ടു………………….
“വേണമെങ്കിൽ ഒന്ന് ചെയ്യാം രാജഗുരോ…………………
ആദ്യം അവരോട് സൈന്യത്തിൽ ചേരാൻ വാക്കുകളാൽ പറയാം……………..
ചേരാത്തപക്ഷം വാളുകൾ കൊണ്ടും………………..”…………………രാജരാജചോളൻ പറഞ്ഞു………………
പക്ഷെ രാജഗുരുവിന്റെ മുഖം തെളിഞ്ഞില്ല…………………..
“സേനാധിപതിയെ മുഖം കാണിക്കാൻ പറയുവിൻ……………….”……………….ദർബാറിന് കാവലായി നിന്ന പടയാളിയോട് രാജരാജചോളൻ കൽപ്പിച്ചു………………….
“കാലഭൈരവൻ……………….”……………രാജഗുരുവിന്റെ ശബ്ദം അറിയാതെ പുറത്തേക്ക് വന്നു…………………
“അതെ………………ഭൈരവൻ തന്നെ………………….അവൻ ഈ ദൗത്യം ഏറ്റെടുക്കട്ടെ………………”……………….രാജരാജചോളൻ പറഞ്ഞു…………………
“അത് വേണോ രാജൻ………………”……………..രാജഗുരു ഭയത്തോടെ ചോദിച്ചു……………..
രാജരാജചോളൻ രാജഗുരുവിന്റെ മുഖത്തേക്ക് നോക്കി………………..
“ചോര കാണുന്നത് കാലഭൈരവന് ഇപ്പോളും ഒരു ലഹരിയാണ്…………….അവൻ ആ പാവം ജനങ്ങളെ കൊന്നു തിന്നും………………..”………………….രാജഗുരു പറഞ്ഞു………………..
ഇതുകേട്ട് രാജരാജചോളൻ പൊട്ടിച്ചിരിച്ചു………………….
“അതുകൊണ്ട് തന്നെയാ ഞാൻ അവനെ ഈ ദൗത്യം ഏല്പിക്കുന്നത്…………………”…………………രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………….
അതുകേട്ട് രാജഗുരു ഭയന്നു…………………
പെട്ടെന്ന് മുൻവാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു…………………
അവർ അവിടേക്ക് നോക്കി…………………..
കാലഭൈരവൻ………………..
അവൻ ദർബാറിലേക്ക് പ്രവേശിച്ചു……………………
നെഞ്ചിൽ പടച്ചട്ടയും തലയിൽ കാളയുടെ രൂപം പോലും കിരീടവും വയറിന്റെ ഇരുവശങ്ങളിലും വാളുമായി ആ ആജാനബാഹു രാജരാജചോളന് മുന്നിലേക്ക് നടന്നു വന്നു…………………
അവന്റെ മുഖം പോലും ആരെയും ഭയപ്പെടുത്തും…………………
അവൻ അടുത്തേക്ക് വരുമ്പോൾ ഏവർക്കും മരണത്തെ കുറിച്ചുള്ള ചിന്തകൾ ഉടലെടുക്കും…………………
അവൻ രാജരാജചോളന് മുന്നിലെത്തി തലകുനിച്ചു നെഞ്ചിൽ കൈവെച്ചു കാണിച്ചു…………………
“തല ഉയർത്ത് നോക്കുവിൻ കാലഭൈരവാ………………”………………..രാജരാജചോളൻ പറഞ്ഞു…………………….
കാലഭൈരവൻ തലയുയർത്തി……………..
അവന്റെ നോട്ടം കണ്ട് പോലും രാജഗുരു ഭയന്നു……………………
രാജഗുരുവിന്റെ ഭയം ശ്രദ്ധിച്ച രാജരാജചോളൻ അതുകണ്ട് പുഞ്ചിരിച്ചു………………….
“നിന്നെ ഞാൻ ഒരു ദൗത്യം ഏൽപ്പിക്കുന്നു കാലഭൈരവാ…………………”……………….രാജരാജചോളൻ പറഞ്ഞു………………….
കാലഭൈരവനും സൈന്യവും യാത്ര പുറപ്പെട്ടു………………….
രാജാവോ നാഥനോ ഇല്ലാത്ത രാജ്യങ്ങൾ ആയതിനാൽ ചെറിയ ഒരു സൈന്യവുമായാണ് കാലഭൈരവൻ യാത്ര പുറപ്പെട്ടത്……………………..പക്ഷെ അത് തന്നെ ധാരാളമായിരുന്നു………………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
മിഥിലാപുരിയും ദുർഗാപുരിയും കർഷകരാജ്യങ്ങളായിരുന്നു……………….
ശിവപുരിക്കാരും കർഷകർ ആയിരുന്നെങ്കിലും അവർ പഴയ ഗോത്രവംശജർ ആയിരുന്നു…………………സാധുക്കളായ ജനങ്ങൾ……………..മറ്റു മനുഷ്യരോട് അധികം അടുപ്പമില്ലാതെ കാടിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്നവർ………………..
മിഥിലാപുരിക്കും ദുർഗാപുരിക്കും നാഥന്മാർ ഇല്ലായിരുന്നുവെങ്കിലും പ്രധാന കുടുംബങ്ങൾ ഉണ്ടായിരുന്നു…………………
അവരിൽ ആ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നു………………………
മിഥിലാപുരിക്കും ദുർഗാപുരിക്കും നടുവിലായിരുന്നു ശിവപുരി സ്ഥാനം ചെയ്തിരുന്നത്………………………
കാലഭൈരവനും സൈന്യവും ദുർഗാപുരിയെയും ശിവപുരിയെയും ആക്രമിച്ചു കീഴ്‌പ്പെടുത്തി…………………..
കാലഭൈരവന്റെയും സൈന്യത്തിന്റെയും ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല…………………….അവർ നിർദാക്ഷിണ്യം അവരെ കീഴ്‌പ്പെടുത്തി…………………
ആ നാടുകൾ അവർ ചുട്ടുകരിച്ചു…………………………..
തങ്ങളുടെ വാസസ്ഥലം നശിക്കുന്നത് അവർക്ക് കണ്ണീരോടെ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ………………………
അവിടുത്തെ പുരുഷന്മാരെ നിർബന്ധമായി അവർ സൈന്യത്തിൽ ചേർത്തു………………
മറ്റുള്ളവരെ കൊന്നും ബലാത്സംഗം ചെയ്തും അവർ മദിച്ചു……………………..
ഒടുവിൽ മിഥിലാപുരിക്ക് മുന്നിലും കാലഭൈരവനും സൈന്യവും വന്നെത്തി…………………….
അവരുടെ മുന്നിലായി റാസയും മറ്റു മിഥിലാപുരിയിലെ ജനങ്ങളും അണിനിരന്നു………………………..
പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു നിൽക്കുന്ന ചോളാ സൈന്യത്തെ കണ്ട് മിഥിലാപുരിക്കാർ ഒന്നടങ്കം ഭയന്നു……………………..അവർ അത്ഭുതത്തോടെയും അതിനേക്കാൾ പകപ്പോടെയും അവരുടെ നേരെ നോക്കി നിന്നു……………………..
കുതിരപ്പുറത്ത് ഇരുന്ന കാലഭൈരവനെ കണ്ടമാത്രയിൽ പലരുടെയും ശ്വാസമെടുക്കുന്നതിന്റെ വേഗം കൂടി…………………
ആജാനുബാഹുവായ കാലഭൈരവനെ കണ്ട് അവർ വല്ലാത്ത ഒരു ഭയത്തിന് അടിമയായി…………………
മരണഭയത്തിന്………………………….
മിഥിലാപുരിയിലെ പച്ചയായ മനുഷ്യരെ കണ്ട് കാലഭൈരവന്റെ രക്തം തുടിച്ചു………………………അവരെയെല്ലാം കൊന്നു തിന്നാൻ അവന്റെ ഉള്ളം തുടിച്ചു……………….
ദുർഗാപുരിയിലെയും ശിവപുരിയിലെയും ജനങ്ങളോട് ചോദിച്ച ചോദ്യം അവർ മിഥിലാപുരിയിലെ ജനങ്ങളോടും ആവർത്തിച്ചു………………………
സംഭാഷണത്തിനായി കാലഭൈരവൻ തന്റെ വിശ്വസ്ത അനുയായി ആയ സുഗവനെ ആണ് നിയോഗിക്കാറുള്ളത്………………………..
സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് ചോളന്റെ സൈന്യത്തിലേക്ക് ചേരാൻ ആവശ്യപ്പെട്ടു……………………
റാസയും ജനങ്ങളും അവരുടെ മുന്നിൽ പകച്ചു നിന്നു……………………….
കർഷകർ ആയ അവർക്ക് യുദ്ധം വശമില്ലായിരുന്നു മാത്രമല്ല ആ ഒരു ജീവിതം ജീവിക്കാൻ മിഥിലാപുരിയിലെ ജനങ്ങൾക്ക് ആഗ്രഹമോ സാധിക്കുകയോ ഇല്ലായിരുന്നു…………………….
റാസ മിഥിലാപുരിയിലെ ജനങ്ങളുടെ പ്രതിനിധിയായി സംസാരിച്ചു……………………
“ഞങ്ങൾ കർഷകരാണ്………………..വയലിൽ പണിയെടുക്കാനും മണ്ണിൽ പൊന്ന് വിളയിപ്പിക്കാനും മാത്രമേ ഞങ്ങൾക്ക് സാധിക്കൂ………………….”……………….റാസ പറഞ്ഞു………………….
കാലഭൈരവൻ ഇതുകേട്ട് പുച്ഛിച്ചു ചിരിച്ചു……………..
ഭാർഗവൻ ഇതുകേട്ട് മുഖം ചുളിച്ചു……………………
“ചോളാ മഹാരാജാവിനെ സേവിക്കുക എന്നുള്ളത് മഹത്തായ ഒരു പ്രവൃത്തിയാണ്………………അത് അധികം ആർക്കും സാധിക്കില്ല………………….അങ്ങനെ ഒരു അവസരമാണ് നിങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നത്……………………….”………………..സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് പറഞ്ഞു…………………
ജനങ്ങളിൽ ഒരു മുറുമുറുപ്പ് വന്നു……………….
“നിങ്ങളുടെ നിർദേശം ഞങ്ങൾ വിലമതിക്കുന്നു………………പക്ഷെ ഞങ്ങൾക്ക് യുദ്ധമുറകളോ യുദ്ധം ചെയ്യാനോ സാധിക്കില്ല……………….മനുഷ്യരോട് പരസ്പരം പോരാടി ഞങ്ങൾക്ക് ശീലമില്ല……………………..ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് യുദ്ധത്തിൽ ഉപകാരം ഉണ്ടാകാൻ പോകുന്നില്ല………………”……………….റാസ വീണ്ടും പറഞ്ഞു…………………
കാലഭൈരവൻ ഇതുകേട്ട് ഊറിച്ചിരിച്ചു…………………
“നിങ്ങളെ എങ്ങനെ ഉപകാരപ്പെടുത്തണം എന്ന് എനിക്കറിയാം…………..”……………..കാലഭൈരവൻ മനസ്സിൽ പറഞ്ഞു……………………
റാസയുടെ വാക്കുകളെ മിഥിലാപുരിയിലെ ജനങ്ങൾ അനുകൂലിച്ചു…………………
പക്ഷെ ഭാർഗവന്റെ മുഖം തെളിഞ്ഞില്ല………………….
കാലഭൈരവൻ സുഗവന് കണ്ണുകാണിച്ചു………………..
സുഗവൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞു……………….
“ശരി ഞങ്ങൾ പോകുന്നു……………….നിങ്ങൾക്ക് കർഷകരായി ജീവിക്കാനാണ് ആഗ്രഹമെങ്കിൽ രാജരാജചോള മഹാരാജാവ് ഒരിക്കലും അതിന് എതിര് നിൽക്കില്ല…………………..പക്ഷെ നിങ്ങളുടെ തീരുമാനത്തിൽ എന്നെങ്കിലും മാറ്റം വരികയാണെങ്കിൽ അത് ഞങ്ങളെ അറിയിക്കണം…………………”…………………സുഗവൻ അവരോട് പറഞ്ഞു……………………….
റാസയും ജനങ്ങളും അവർക്ക് കൈകൂപ്പി കാണിച്ചു…………………
കാലഭൈരവനും സൈന്യവും അവിടെ നിന്ന് മടങ്ങി………………………
റാസയും ജനങ്ങളും ആശ്വസിച്ചു……………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
രാത്രിയുടെ തുടക്കം………………………..
നല്ല നിലാവുള്ള രാത്രിയുടെ തുടക്കം…………………..
വളരെ ദീർഘമേറിയ രാത്രിയുടെ തുടക്കം………………
ഒരു വലിയ ഭീതി ഒഴിഞ്ഞു പോയതിന്റെ ആശ്വാസം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു……………………..
ഓരോ മിഥിലാപുരിക്കാരന്റെ മനസ്സിലും വലിയ ഒരു വിപത്ത് ഒഴിഞ്ഞുപോയതിന്റെ ആശ്വാസവും സമാധാനവുമായിരുന്നു……………………
പക്ഷെ ആ വിപത്ത് അങ്ങനെ ഒന്നും ഒഴിഞ്ഞു പോകില്ല എന്ന് അവർ മനസ്സിലാക്കിയില്ല…………………………..
പക്ഷെ അത് മനസ്സിലാക്കിയ ഒരാൾ ഉണ്ടായിരുന്നു…………………..
സായരാ………………..
അവളുടെ മനസ്സ് കലുഷിതമായിരുന്നു………………………..
അവൾ കട്ടിലിൽ ഇരിക്കുന്ന റാസയുടെ അടുക്കൽ എത്തി……………….റാസയുടെ അടുക്കൽ ഇരുന്നു……………………
റാസ അവൾ വന്നത് അറിഞ്ഞിരുന്നെങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല…………………………
പക്ഷെ അവൾ വന്നിരുന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും അവളിൽ നിന്ന് ഒരു ശബ്ദവും കേൾക്കാഞ്ഞിട്ട് റാസ സായരയുടെ മുഖത്തേക്ക് നോക്കി……………………
സായരയുടെ മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നത് റാസ കണ്ടു…………………………
വിഷാദം തന്നെയാണോ…………………എന്തോ ഒരു ഭയം………………അത് അവളെ വലയ്ക്കുന്നതായി റാസയ്ക്ക് തോന്നി…………………………
“എന്തുപറ്റി……………………”……………………റാസ അവളോട് പതിയെ ചോദിച്ചു………………………..
അവൾ അവളുടെ വിഷാദഭാവം മാറ്റാതെ പതിയെ തല ഇരുവശത്തേക്കും ആട്ടി………………….ഒന്നുമില്ല എന്ന അർത്ഥത്തിൽ…………………….
പക്ഷെ അവളെ എന്തോ പേടിപ്പെടുത്തുന്നുണ്ട് എന്നത് റാസയ്ക്ക് ഉറപ്പായി……………………..
കാരണം അവളുടെ മറുപടികൾക്കും വാക്കുകൾക്കും എന്തിന് ഓരോ ചേഷ്ടകൾക്കും എന്നും ഒരു ജീവനും ഊർജവും റാസ കണ്ടിട്ടുണ്ട്………………..ഏത് സന്ദർഭത്തിലാണെങ്കിലും……………………
ഞാൻ അവളെ പെണ്ണുകാണാൻ പോയി ആദ്യമായി എന്നോട് സംസാരിച്ച അന്ന്………………….
ഞാൻ ഒരു അനാഥനാണെന്ന് അറിഞ്ഞ നിമിഷം………………….
എന്നെയെ കല്യാണം കഴിക്കൂ എന്ന് അവൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞ അന്ന്………………….
അവളുടെ കഴുത്തിൽ മഹർ കെട്ടാൻ വേണ്ടി ഞാൻ അവളോട് അനുവാദം ചോദിച്ചപ്പോൾ……………………
ആദ്യരാത്രിയിൽ എന്റെ അടുക്കൽ വന്നപ്പോൾ……………………..
എന്റെ ആദുവിന് ജന്മം കൊടുത്തപ്പോൾ……………………..
ഞാൻ ഓരോ തവണയും കുറുമ്പ് കാണിക്കുമ്പോൾ…………………….
എന്നെ ഓരോ തവണയും ശാസിക്കുമ്പോൾ………………….
എന്നിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഓർമ്മകൾ വേദന തീർക്കുമ്പോൾ……………………..
എന്നെ പ്രേമിക്കുമ്പോൾ………………….
എന്നെ സ്നേഹിച്ചു കൊല്ലുമ്പോൾ………………………..
അങ്ങനെ ഓരോ സന്ദർഭങ്ങളിലും അവളുടെ ഓരോ വാക്കിലും മറുപടികളിലും ചേഷ്ടകളിലും ഞാൻ ജീവനും ഊർജവും കണ്ടിട്ടുണ്ട്……………………
പക്ഷെ ഇപ്പൊ………………
ആദ്യമായി അവളുടെ മറുപടിയിൽ ഞാൻ ആ ജീവനോ ഊർജമോ കണ്ടില്ല…………………………
അത് എന്നെ വല്ലാതെ വേദനിപ്പിച്ചു…………………എന്റെയുള്ളിൽ എന്തോ വേദന തീർത്തു……………………
ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു………………………..
അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു………………….
അവളുടെ താഴ്ന്ന കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ ഉയർന്നു……………………
അവളുടെ കണ്ണിൽ എന്തോ വല്ലാത്ത ഭീതി ഞാൻ കണ്ടു……………………
“എന്തുപറ്റി സായാ………………….”……………….ഞാൻ അവളോട് ചോദിച്ചു………………………
“ഒന്നുമില്ല ഇക്കാ……………….”…………………സായരാ വീണ്ടും മറുപടിയിൽ നിന്ന് ഒഴിയാൻ ശ്രമിച്ചു……………………
“സായാ………………….എന്നെ എന്നെക്കാളും മനസ്സിലാക്കിയവൾ ആണ് നീ…………………..അനാഥനായ എനിക്ക് ഒരു പുതുജീവിതം തന്നവളാണ് നീ…………………..സ്നേഹം കിട്ടി കൊതി തീരും മുൻപേ നഷ്ടപ്പെട്ടുപോയ എന്റെ ഉമ്മയും ഉപ്പയും എന്റെ ഉള്ളിൽ ഉണ്ടാക്കിയ ഒരു നഷ്ടബോധം ഇല്ലാതാക്കി ചിരിക്കാനും ചിരിപ്പിക്കാനും എന്നെ പഠിപ്പിച്ചവൾ ആണ് നീ…………………………നിന്നോളം ഞാൻ ഒരു മനുഷ്യനെ സ്നേഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല………………നിന്റെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ലായിരിക്കാം…………………..പക്ഷെ നിന്റെ ഉള്ളിൽ ഒരു വേദന വന്നാൽ അത് എനിക്ക് മറ്റാരേക്കാളും മനസ്സിലാകും സായാ…………………”…………………..ഞാൻ അവളോട് പറഞ്ഞു……………………..
അവളുടെ കണ്ണുകൾ നിറഞ്ഞു…………………
കണ്ണീർ അവളുടെ കവിളിൽ വീണു……………………
ഞാൻ അവളുടെ കണ്ണ് തുടച്ചു………………..
“ഈ കണ്ണുകൾ നിറയുന്നത് ഒരിക്കൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്………………….എനിക്കും നിനക്കും ഇടയിൽ സ്നേഹം പങ്കുവെക്കാൻ നീ ഒരാളെ നൽകിയ അന്ന്………………..എനിക്ക് എന്റെ ആദത്തെ നൽകിയ അന്ന്……………….
ആ ദിവസം അല്ലാതെ വേറെ ഒരു ദിവസം ഈ കണ്ണുകൾ നിറഞ്ഞിട്ടില്ല………………….നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല……………….
പറ എന്റെ സായയെ എന്താ ഇങ്ങനെ വിഷമിപ്പിക്കുന്നത്……………………”………………….
.ഞാൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി തന്നെ പറഞ്ഞു…………………..
സായരാ എന്റെ നെഞ്ചിലേക്ക് വീണു………………എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു…………………അവളെ ഞാൻ എന്റെ കരവലയത്തിലാക്കി………………………..
അവളുടെ തേങ്ങൽ ഞാൻ കേട്ടു……………….അവളുടെ കണ്ണീരിന്റെ നനവ് എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു………………………..
“എനിക്ക് പേടിയാകുന്നു ഇക്കാ…………………..”…………………അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ എന്റെ ചോദ്യത്തിന് മറുപടി നൽകി………………………….
ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് എടുത്തു…………………..
അവളുടെ മുഖം എന്റെ മുഖത്തിന് അഭിമുഖമായി നിർത്തി…………………….
“പേടിയോ…………………എന്തിന്………………..എന്തിനാ എന്റെ സായാ പേടിക്കുന്നെ……………………”………………………ഞാൻ അവളോട് ചോദിച്ചു…………………..
“അറിയില്ല ഇക്കാ……………….പക്ഷെ……………….എന്തോ ഒരു ആപത്ത് വരുന്ന പോലെ………………മനസ്സ് പറയുന്നു…………………”………………..അവൾ തേങ്ങലോടെ പറഞ്ഞു………………….
ഞാൻ അവളെ വീണ്ടും എന്റെ നെഞ്ചോട് ചേർത്തു……………………
അവൾ മുഖം ചെരിച്ചു എന്റെ നെഞ്ചിൽ കിടന്നു……………………
അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു………………………….
“എനിക്ക് ഇക്കാനെ നഷ്ടപ്പെടും എന്ന് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ………………….എന്നെ വിട്ട് ഇക്ക പോകുമോ…………………എന്നെ വിട്ട് പോകല്ലേ ഇക്കാ………………….”……………………അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു…………………….
“നിന്നെ വിട്ട് എനിക്ക് വേറെ ഒരു ജീവിതം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ…………………ഞാൻ നിന്നെ വിട്ട് ഒരിക്കലും എവിടേക്കും പോകൂല……………………..ഞാൻ നിന്റെ മാത്രമാണ്………………..നിന്റെ മാത്രം……………….നിന്നെ വിട്ട് പോകാൻ എനിക്ക് ഒരിക്കലും സാധിക്കില്ല………………….”…………………….ഞാൻ അവളെ കൂടുതല് ബലത്തോടെ എന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു………………………
അവൾ പിന്നെയും തേങ്ങി കൊണ്ടിരുന്നു………………..
എന്റെയും കണ്ണുകളിൽ കണ്ണുനീർ പുറത്തുചാടി………………….
എനിക്ക് സായയെ വിട്ട് പോകേണ്ടി വരുമോ……………………
ആ ചിന്ത എന്റെ കണ്ണുകളെ നിറച്ചു………………….
എന്റെ കണ്ണുനീർ അവളുടെ മുഖത്തേക്ക് ഇറ്റുവീണു…………………
അവൾ എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി………………………
എന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു………………..
പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നെണീറ്റു………………..
അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു…………………
അവളുടെ കൈകൾ എന്റെ കണ്ണുകൾ തുടച്ചു……………………എന്റെ കണ്ണുകളിൽ അവൾ ചുണ്ടമർത്തി……………………….
ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു………………….
ഞങ്ങൾ രണ്ടുപേരുടെയും കണ്ണുനീർ ഒഴുകി ചുണ്ടുകളിൽ ഉപ്പുരസം തീർത്തപ്പോളാണ് ഞങ്ങൾ ആ ചുംബനത്തിൽ നിന്ന് പിൻവാങ്ങിയത്…………………………
ഞങ്ങൾ പരസ്പരം കണ്ണുനീർ തുടച്ചുകൊടുത്തു……………………
ഞാൻ അവളുടെ മുടികൾ കൈകൊണ്ട് ഒതുക്കി അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി…………………എന്നിട്ട് ഞാൻ കിടക്കയിലേക്ക് കിടന്നു……………………..
എന്റെ നെഞ്ചിൽ കിടന്ന് എന്റെ മുഖത്തേക്ക് സായരാ നോക്കി………………….
എന്റെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ടോ എന്ന് നോക്കുകയാ പാവം…………………..
ഞാൻ അവൾക്ക് പുഞ്ചിരിച്ചു കാണിച്ചു കൊടുത്തു………………….
അത് കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി…………….അവൾ എന്റെ കഴുത്തിൽ ചുണ്ട് ചേർത്ത് കിടന്നു………………….
അവളെയും കെട്ടിപ്പിടിച്ചു ഞാനും കിടന്നു………………….
എന്റെ കണ്ണുകൾ പതിയെ അടഞ്ഞു……………………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഇരുട്ട്……………….
എന്റെ കൺപോളകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്ന പോലെ എനിക്ക് തോന്നി………………………
ഞാൻ കണ്ണുതുറന്നു…………………..
തൊട്ടുമുന്നിൽ ആ കറുത്തരൂപം……………………..
ഞാൻ പേടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു………………….
പതിയെ കണ്ണുതുറന്നു………………….
മുന്നിൽ ആ കറുത്ത രൂപമില്ല…………………….
ഞാൻ ചുറ്റും നോക്കി………………….
ഇല്ലാ………………….
എനിക്ക് തോന്നിയതാണോ…………………….ഞാൻ സംശയിച്ചു………………….
പെട്ടെന്ന്………………….
പുറത്ത് നിന്ന് ആളുകളുടെ കോലാഹലവും കരച്ചിലും എന്റെ ചെവിയിലേക്ക് വന്നു……………………….
എന്താ ഇങ്ങനെയൊരു ശബ്ദം…………………..
ഇതുവരെ കേൾക്കാത്ത പോലെ………………………….
ഞാൻ സായരയെ നെഞ്ചിൽ നിന്ന് മാറ്റിക്കിടത്തി……………………പതിയെ എണീറ്റു…………………..
സായരയും എണീറ്റിരുന്നു ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും…………………………
ഞാൻ വാതിലിന് അടുത്തേക്ക് നടന്നു…………………..
പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ ആദത്തിന്റെ മുറിയിലേക്ക് നോക്കി…………………….
അവൻ അവിടെ കിടന്നുറങ്ങുന്നുണ്ട്…………………… മനസ്സ് ആശ്വാസമായി…………………….
വാതിലിന് നേരെ തിരികെ നടക്കാൻ തുടങ്ങി…………………….
വാതിലിന് അടുത്തെത്തുംതോറും ആളുകളുടെ കൂട്ടക്കരച്ചിലിന്റെയും കോലാഹലത്തിന്റെയും ശബ്ദം കൂടി…………………….
എന്റെ നടത്തത്തിന്റെയും വേഗത കൂടി……………………..
ഞാൻ വാതിൽ തുറന്നു……………………
ആളുകൾ അതാ അങ്ങോട്ടും ഇങ്ങോട്ടും ജീവരക്ഷയ്‌ക്കെന്ന പോലെ ഓടുന്നു……………………
എന്താ ഇത്………………….
ആളുകൾക്ക് ഇതെന്ത് പറ്റി…………………..
എനിക്കൊന്നും മനസ്സിലായില്ല…………………
പെട്ടെന്ന് മുത്തു അമറി…………………..
ഞാൻ മുറ്റത്തേക്കിറങ്ങി………………………..
അവന്റെ അടുക്കലേക്ക് നോക്കി………………………
എന്റെ ഹൃദയം പിളരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്…………………………
തുടരും....... ♥️
(പല സംഭവങ്ങളും ഇനിയുള്ള പാർട്ടികളും സംഭവിച്ചേക്കാം.. അത് ചിലപ്പോൾ നിങ്ങളെ നിരാശരാക്കിയേകം... എങ്കിലും.. നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും.... കുറച്ചു പാർട്ടുകളോട് കൂടി... Season 1 അവസാനിപ്പിക്കാൻ ആണ് ഇപ്പോഴത്തെ plan. പിന്നൊരു നല്ല break നു ശേഷം എഴുതി തീർന്നത് കുറച്ചേ ആയി പോസ്റ്റ് ചെയ്യാം..... അപ്പോ.. Season 1 ഉടനെ അവസാനിപ്പിക്കാൻ ശ്രമിക്കാം.. ഉടനെ ഉണ്ടാവും ബാക്കി ഭാഗങ്ങൾ 😍👍🏻)