Aksharathalukal

വില്ലന്റെ പ്രണയം 81❤️

പെട്ടെന്ന് കുറച്ചു വിട്ടുമാറി കുട്ടികളുടെ ശബ്ദം അവൾ കേട്ടു………………….

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു…………………..

വിദ്യാർത്ഥികൾക്ക് വ്യായാമം ചെയ്യാനും ചെറിയ പ്രതിരോധ മുറകൾ പഠിപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ അങ്കതട്ടിൽ നിന്നായിരുന്നു അവൾ ശബ്ദം കേട്ടത്…………………..

അവൾ അങ്കത്തട്ടിന് അടുത്തെത്തി…………………..

അവൾ അങ്ങോട്ട് നോക്കി…………………….

അങ്കത്തട്ടിൽ ബാറക്ക് അബ്ബാസിയും എല്ലാ വിദ്യാർത്ഥികളും……………………….

ബാറക്ക് അബ്ബാസിയുടെ മുന്നിലായി നിൽക്കുന്ന ആദത്തെ അവൾ കണ്ടു……………………..

ബാറക്ക് അബ്ബാസി എന്തോ പറയുന്നു………………….അവൾ അതിലേക്ക് ശ്രദ്ധ കൊടുത്തു……………………..

“ഇനി പഠിപ്പിക്കാൻ പോകുന്നത് ചെറിയ കുട്ടികളെ വലിയ ആരെങ്കിലും ഉപദ്രവിക്കാൻ വരുമ്പോൾ എങ്ങനെ ചെറുത്ത് നിൽക്കണം അല്ലെങ്കിൽ നമ്മൾ എങ്ങനെ രക്ഷപ്പെടണം എന്നുള്ളതിനെ കുറിച്ചാണ്…………………..”………………..ബാറക്ക് അബ്ബാസി പറഞ്ഞു…………………

എല്ലാവരും ശ്രദ്ധയോടെ ബാറക്ക് അബ്ബാസിയുടെ വാക്കുകൾ കേട്ടു……………….

“എല്ലാ ചെറിയ വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധ കൊടുക്കുക………………”………………….ബാറക്ക് അബ്ബാസി നിർദേശിച്ചു………………..

ചെറിയ വിദ്യാർഥികൾ തലയാട്ടി………………..

“ആദം……………മുബാറക്ക്……………മുന്നോട്ട് വാ മക്കളെ………………..”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………..

ആദമും ഒപ്പം ഒരു വലിയ വിദ്യാർത്ഥിയായ മുബാറക്കും മുന്നോട്ട് വന്നു…………………..

“ഈ തന്ത്രം എതിരാളിയുടെ കയ്യിൽ ആയുധം ഉള്ളപ്പോയോ അല്ലാത്തപ്പോയോ പ്രയോഗിക്കാം………………….”…………………ബാറക്ക് മറ്റു വിദ്യാർത്ഥികളോട് പറഞ്ഞു………………….

“മുബാറക്ക് ആദത്തെ ആക്രമിക്കാൻ പോവുകയാണ്……………….ആദം ചെറുതാണ്…………….ആ ഒരു ചിന്ത മുബാറക്കിനെ ശക്തിപെടുത്തും………………….അതുകൊണ്ട് തന്നെ മുബാറക്ക് ആദത്തെ ആക്രമിക്കുമ്പോൾ അവനിൽ നിന്ന് തിരിച്ചൊരു പണി ഒരിക്കലും മുബാറക്ക് പ്രതീക്ഷിക്കില്ല………………….”……………….ബാറക്ക് പറഞ്ഞു…………………

വിദ്യാർത്ഥികളോടൊപ്പം സായരയും ബാറക്കിന്റെ വാക്കുകൾ ശ്രദ്ധിച്ചു………………………

“പക്ഷെ അവന്റെ ഞാൻ ആദത്തെക്കാൾ ശക്തനാണെന്ന ചിന്ത മുബാറക്കിനെ പ്രതികൂലമായും ബാധിക്കാം…………………ആദത്തിന് കൗശലവും ധൈര്യവും ഉണ്ടെങ്കിൽ…………………”………………..ബാറക്ക് അബ്ബാസി പറഞ്ഞു………………….

ആദം ശ്രദ്ധയോടെ ഗുരുക്കളുടെ വാക്കുകൾ കേട്ടു………………….

ബാറക്ക് മുബാറക്കിന് അടുത്തേക്ക് ചെന്നു…………………..

“ഇനി തന്ത്രം………………..”…………..ബാറക്ക് പറഞ്ഞു……………..

വിദ്യാർത്ഥികൾ അബ്ബാസിയിലേക്ക് ശ്രദ്ധയൂന്നി………………….

“മുബാറക്ക് ആണ് ആദത്തെ ആക്രമിക്കുന്നത്……………….മുബാറക്ക് തീർച്ചയായും അവന്റെ ശക്തമായ കൈ അതായത് അവന്റെ വലതു കൈ കൊണ്ടാകും ആദത്തെ തല്ലാൻ ശ്രമിക്കുക…………………ചിലർക്ക് ഇത് ഇടതുകയ്യും ആകാം……………….പക്ഷെ കൂടുതൽ പേർക്കും അവരുടെ ശക്തമായ കൈ വലതു കൈ ആയിരിക്കും………………….”…………………ബാറക്ക് പറഞ്ഞു……………….

“അങ്ങനെ മുബാറക്ക് ആദത്തെ തല്ലാനായി അവന്റെ വലതു കൈ ആദത്തിന് നേരെ വീശുന്നു…………………….”…………………..ബാറക്ക് അബ്ബാസി മുബാറക്കിന്റെ വലതു കൈ പിടിച്ചു ആദത്തിന് നേരെ ഉയർത്തിക്കൊണ്ട് പറഞ്ഞു…………………….

വിദ്യാർഥികൾ സസൂക്ഷ്മതയോടെ ഇതെല്ലാം വീക്ഷിച്ചു ഒപ്പം സായരയും…………………..

“ഇനിയാണ് ആദത്തിന്റെ തന്ത്രം…………….അതായത് ചെറിയ കുട്ടികളുടെ തന്ത്രം…………………..”………………ബാറക്ക് അത് പറഞ്ഞിട്ട് ആദത്തിന് അടുക്കൽ വന്നു………………..

“മുബാറക്ക് ആദത്തിന് നേരെ കൈ വീശി……………..ഇനി ആദം ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ മുബാറക്ക് ആദത്തിന് നേരെ അവന്റെ ശക്തമായ വലതു കൈ വീശുമ്പോൾ ആ വലതുകൈക്ക് ഇടയിലൂടെ കുറച്ചു സ്ഥലം കാണാം അതിലൂടെ കുനിഞ്ഞു ഒഴിഞ്ഞുമാറുക……………….അപ്പോൾ ആദം മുബാറക്കിന്റെ വലതു കയ്യിന്റെ ഭാഗത്ത് എത്തും………………..”………………..ബാറക്ക് ആദത്തെ മുബാറക്കിന്റെ വലതുകൈക്ക് താഴെ കൂടെ കുനിഞ്ഞു മാറ്റിയതോടൊപ്പം പറഞ്ഞു……………………

“ഇനിയാണ് ചെറിയ കുട്ടികളുടെ ആദ്യത്തെ പ്രഹരം………………….”………………ബാറക്ക് വിദ്യാർത്ഥികളെ നോക്കിക്കൊണ്ട് പറഞ്ഞു………………….

അവർ എല്ലാവരും ബാറക്ക് അബ്ബാസിയെ ശ്രദ്ധിച്ചു………………………..

“മുബാറക്ക് വലതു കൈ ആദത്തിന് നേരെ വീശുമ്പോൾ അവന്റെ തോളും കയ്യും ഒന്ന് ചേരുന്ന സംഗമസ്ഥാനം അതായത് കക്ഷം തുറന്നിരിക്കും………………….ശരീരത്തിലെ എല്ലുകളുടെ സംഗമസ്ഥാനം വളരെ പ്രധാനപെട്ട ഒന്നാണ്………………അവിടെയുള്ള പ്രഹരം ശരീരത്തിൽ നല്ല വേദന ഉണ്ടാക്കും………………..”…………………..അബ്ബാസി എല്ലാവരോടും പറഞ്ഞു…………………

വിദ്യാർത്ഥികൾ തലയാട്ടി………………….

“അപ്പോൾ മുബാറക്കിന്റെ വലതു കയ്യിന്റെ കക്ഷം അവിടെ മുഷ്ടി ചുരുട്ടി നടുവിരൽ മടക്കിയത് മാത്രം കുറച്ചു മുകളിലേക്ക് ഉയർത്തിക്കൊണ്ട് ആ സംഗമസ്ഥാനത്ത് ആഞ്ഞുകുത്തുക……………………..”………………..ബാറക്ക് അബ്ബാസി പറഞ്ഞു………………….

എന്നിട്ട് ആ മുഷ്ടി ചുരുട്ടൽ എങ്ങനെയാണെന്ന് ബാറക്ക് അബ്ബാസി എല്ലാവർക്കും കാണിച്ചു കൊടുത്തു………………….

അതിനുശേഷം ബാറക്ക് പറഞ്ഞപോലെ പതിയെ ചെയ്യാൻ ആദത്തിനോട് പറഞ്ഞു………………….

ആദം അത് ശരിയായി കാണിച്ചു കൊടുത്തു…………………
ബാറക്ക് അബ്ബാസി കയ്യടിച്ചു കാണിച്ചു………………..മറ്റുള്ളവരും കയ്യടിച്ചു………………….

“പക്ഷെ ഈ കക്ഷത്തിലെ പ്രഹരത്താൽ കിട്ടിയ വേദന അധിക നേരം നിലനിൽക്കില്ല…………………കുറച്ചു സമയം കൊണ്ട് തന്നെ വലിയവൻ തന്റെ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരും…………………ഇവിടെയാണ് രണ്ടാമത്തെ പ്രഹരം അതിപ്രധാനമാകുന്നത്………………………”………………ബാറക്ക് പറഞ്ഞു………………..

കുട്ടികൾ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി………………..

“ആദ്യ പ്രഹരം കിട്ടുമ്പോൾ തന്നെ മുബാറക്കിൽ അതായത് വലിയവനിൽ വേദന കടന്നു വരും…………………ആ പ്രഹരത്തിന്റെ വേദനയിൽ അവന്റെ ശരീരം കുറച്ചു നിമിഷം അനങ്ങാതെ നിൽക്കും കുഴയും………………..അവന്റെ കാലുകൾ വിടരും…………….തുടയും വിടരും………………ആ നിമിഷം ആദം മുബാറക്കിന്റെ പിന്നിൽ എത്തണം……………..എന്നിട്ട് ആദത്തിന്റെ കാല് കൊണ്ട് അവന്റെ തുടയുടെ ഇടയിൽ കാൽ ഉയർത്തി ആഞ്ഞടിക്കണം………………………”………………….ബാറക്ക് അബ്ബാസി പറഞ്ഞു……………….

ആദം തലയാട്ടി…………………

“നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട മർമം സ്ഥിതി ചെയ്യുന്ന ഭാഗമാണ് കാലുകളുടെ സംഗമസ്ഥാനം………………….അവിടെ ശക്തമായ പ്രഹരം ഏറ്റാൽ പിന്നെ കുറച്ചു നിമിഷങ്ങൾ കുറച്ചു മണിക്കൂറുകൾ വേണ്ടി വരും ശരീരം പഴയ അവസ്ഥയിൽ ആകാൻ………………ചിലപ്പോൾ ആയില്ല എന്നും വരാം…………………..അടി കിട്ടുന്ന വലിയവൻ കുനിഞ്ഞു മണ്ണിലേക്ക് വീഴും………………..കുനിഞ്ഞു ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അവന്റെ തലയിൽ ഒരു ചവിട്ട് കൂടെ കൊടുക്കുക……………….അവൻ നിലത്തേക്ക് പതിച്ചോളും………………..”……………..ബാറക്ക് അബ്ബാസി പറഞ്ഞു………………..

അവർ മനസ്സിലായപോലെ തലയാട്ടി………………….

ആദം ബാറക്ക് പറഞ്ഞപോലെ ശരിയായി ചെയ്തു കാണിച്ചു………………….

പെട്ടെന്ന് ബാറക്ക് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു……………………..

“ചിലപ്പോൾ വലിയവർ ചെറിയവരെ നേരിട്ട് തല്ലാൻ ശ്രമിക്കാതെ ചെറിയവരുടെ നിസ്സഹായവസ്ഥ കണ്ടു രസിക്കും…………………അവരുടെ അടുത്ത് ഈ തന്ത്രം നേരിട്ട് ഫലിപ്പിക്കാൻ സാധിക്കില്ല………………കാരണം അവർ നമ്മളെ തല്ലാൻ വരില്ല എന്നുള്ളത് കൊണ്ട് തന്നെ…………………
അപ്പോൾ ഈ തന്ത്രം എങ്ങനെ ഫലിപ്പിക്കും……………..”………………ബാറക്ക് വിദ്യാർത്ഥികളോട് ചോദിച്ചു………………….

“അവരെ പ്രകോപിപ്പിക്കണം………………”………………..ആദം പെട്ടെന്ന് പറഞ്ഞു…………………

“അത് തന്നെ……………..അവരെ പ്രകോപിപ്പിക്കണം……………..അവരെ ദേഷ്യപ്പെടുത്തണം……………….. അപ്പോൾ അവർ നമ്മളെ ആക്രമിക്കാൻ വരും……………….നമുക്ക് ഈ തന്ത്രം പ്രയോഗിക്കാൻ സാധിക്കും…………………”……………….ബാറക്ക് ആദത്തിന്റെ ഉത്തരം ശരിവെച്ചുകൊണ്ട് തന്നെ പറഞ്ഞു…………………..

ആദം ഉത്തരം ശരിയായി പറഞ്ഞത് സായരയിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി…………………….

മറ്റുള്ളവർ മനസ്സിലായത് പോലെ തലയാട്ടി……………….

അതിന് ശേഷം ബാറക്ക് മറ്റു വിദ്യാർത്ഥികൾക്ക് ഈ തന്ത്രം പരീക്ഷിച്ചു നോക്കാൻ അവസരം നൽകി…………………..

ചെറിയ കുട്ടികൾ എല്ലാം ഇതിനായി മുന്നോട്ട് വന്നു………………..അവരെല്ലാം ബാറക്ക് പറഞ്ഞുതന്ന തന്ത്രം പരിശീലിച്ചു…………………

സായരാ അങ്കത്തട്ടിന് അടുത്തേക്ക് നടന്നെത്തി…………………

ആദം സായരയെ കണ്ടു…………………

ഉമ്മച്ചീ എന്ന് വിളിച്ചു അടുത്ത് വന്ന് സായരയെ ആദം കെട്ടിപ്പിടിച്ചു…………………..സായരാ അവന്റെ തലയിൽ തഴുകി………………….

സായരാ വന്നത് ബാറക്ക് കണ്ടു………………………..ബാറക്ക് അവളുടെ അടുത്തേക്ക് ചെന്നു…………………..

സായരാ ആദത്തെ അങ്കത്തട്ടിലേക്ക് തിരികെ വിട്ടു…………………..

“അസ്സലാമു അലൈക്കും………………….”………………..സായരാ പറഞ്ഞു……………

“വ അലൈക്കുമുസ്സലാം………………….”……………..ബാറക്ക് തിരികെ പറഞ്ഞു………………

“എന്തൊക്കെയുണ്ട് ഉസ്താദ്………………..സുഖമല്ലേ……………………”………………….സായരാ ചോദിച്ചു………………..

“നന്നായി പോകുന്നു സായരാ………………..”……………….ബാറക്ക് അബ്ബാസി പറഞ്ഞു…………………

“ഞാൻ ആദത്തെ കൊണ്ടുപോകാൻ വന്നതാണ്………………..എങ്ങനെയുണ്ട് എന്റെ മകൻ പഠനത്തിൽ……………….”………………………..സായരാ അബ്ബാസിയോട് ചോദിച്ചു………………….

“എന്റെ വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കൻ അവനാണ്………………ഒരു കാര്യം പറഞ്ഞുകൊടുത്താൽ അത് സ്വായത്തമാക്കാൻ അവന് അധികനേരം വേണ്ട………………………..”…………………….ബാറക്ക് അബ്ബാസി പറഞ്ഞു………………….

അബ്ബാസിയുടെ വാക്കുകൾ കേട്ട് സായരയ്ക്ക് അഭിമാനം തോന്നി………………………

“അത് മാത്രമല്ല……………….അവനെ ഇവിടെ ചേർക്കുമ്പോൾ റാസ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളു………………………അറിവുകൾ നേടുന്നതിനേക്കാൾ ഉപരി അവനെ നല്ലൊരു മനുഷ്യനാക്കണമെന്ന്…………………… അവൻ നല്ലൊരു മനുഷ്യനാണ്………………..നിന്റെയും റാസയുടെയും ഗുണങ്ങൾ എല്ലാം അവന് കിട്ടിയിട്ടുണ്ട്…………………കാരുണ്യമുള്ളവനാണ് നിന്റെ മകൻ…………………..”………………….ബാറക്ക് പറഞ്ഞു നിർത്തി…………………..

സായരയ്ക്ക് ഒരുപാട് സന്തോഷം തോന്നി ബാറക്കിന്റെ തന്റെ മകനെ കുറിച്ചുള്ള നല്ല വാക്കുകൾ കേട്ടപ്പോൾ……………………………..

അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു……………………..

ആദം അവരുടെ അരികിലേക്ക് വന്നു…………………..

“എന്നാൽ ഞങ്ങൾ പോകട്ടെ ഉസ്താദ്………………”………………ആദത്തെ ചേർത്തുപിടിച്ചുകൊണ്ട് സായരാ ചോദിച്ചു………………..

“ഹാ……………….പിന്നെ റാസയെ എനിക്ക് ഒന്ന് കാണണം…………………ചില പ്രധാനകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്………………….”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………

“ഇക്കാനോട് ഞാൻ സൂചിപ്പിച്ചോളാം……………..”……………….സായരാ പറഞ്ഞു………………….

സായരാ ആദത്തെയും കൊണ്ട് വീട്ടിലേക്ക് നടന്നു…………………….

വീട്ടിലെത്തിയ സായരാ റാസയുടെ കിടപ്പ് കണ്ടു……………………..

റാസ വയലിലേക്ക് വരാതിരുന്നത് സായരാ ശ്രദ്ധിച്ചിരുന്നു…………………

രാവിലെ ആ സ്വപ്നം കണ്ട് പേടിച്ചു എണീറ്റത് മുതൽ റാസയുടെ സ്വഭാവത്തിലെ മാറ്റം സായരാ ശ്രദ്ധിച്ചിരുന്നു………………..

സായരാ റാസയുടെ അടുത്തേക്ക് പോയി അവന്റെ അടുത്ത് ഇരുന്നു………………….

സായരാ വന്നത് കണ്ട് റാസ പുഞ്ചിരിക്കാൻ ശ്രമിച്ചു…………………പക്ഷെ പ്രായോഗികമായില്ല…………………..

അത് സായരയ്ക്കും മനസ്സിലായി………………

സായരാ റാസയെ പുഞ്ചിരിയോടെ നോക്കി റാസയുടെ മുടികളിൽ തലോടി……………………

സായരാ നോക്കുന്ന നിമിഷങളിൽ കറുത്ത രൂപവും അഘോരിയും സ്വാമിയും പറഞ്ഞത് റാസയിലേക്ക് ഓടി വന്നു………………….

എന്റെ സായയെ എനിക്ക് നഷ്ടപ്പെടുമോ……………….

എന്റെ മോനെ എനിക്ക് നഷ്ടപ്പെടുമോ……………….

റാസയുടെ കണ്ണിൽ സങ്കടം നിഴലിച്ചു………………..

സായരാ ഇതുകണ്ടു……………..

“എന്തുപറ്റി…………….”……………സായരാ റാസയോട് ചോദിച്ചു………………..

റാസ കിടപ്പിൽ നിന്ന് ഉയർന്ന് അവളെ കെട്ടിപ്പിടിച്ചു………………………

“ഇക്കാ ഞാൻ ആകെ വിയർത്തിട്ടുണ്ട്………………മാറ്……………”…………..സായരാ കുതറി……………..വയലിൽ നിന്ന് വന്ന അവൾ നേരെ റാസയുടെ അടുത്തേക്കാണ് വന്നത്………………..പിന്നെയും വയലിലേക്ക് പോകേണ്ടത് കൊണ്ട് അവൾ കുളിച്ചിരുന്നില്ല……………….

പക്ഷെ റാസ വിട്ടില്ല………………

റാസ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു…………………..

റാസയുടെ മനസ്സിൽ എന്തോ പ്രശ്നം ഉണ്ടെന്ന് സായരയ്ക്ക് ഉറപ്പായി………………

അവൻ വിടുന്നില്ല എന്ന് കണ്ടപ്പോൾ സായരാ അവന്റെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ചേർന്നു……………….അവന്റെ പുറത്ത് സായരാ തടവി കൊണ്ടിരുന്നു………………

സായരാ പതിയെ അവന്റെ മുഖം മുന്നിലേക്ക് കൊണ്ടുവന്നു…………………..

“എന്താ ഇക്കാക്ക് പറ്റിയെ……………”………….സായരാ ചോദിച്ചു………………….

റാസ എല്ലാം അവളോട് പറഞ്ഞു……………….പുലർച്ചെയുള്ള സ്വപ്നം………………..സ്വാമി പറഞ്ഞത്…………….അഘോരയുടെ വാക്കുകൾ………………..തന്നെ തേടിയെത്താൻ പോകുന്ന വിധി………………..

പക്ഷെ ഒന്ന് മാത്രം പറഞ്ഞില്ല………………..

ആ വിധി അവനെ തേടിയെത്തുമ്പോൾ അവന് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന്…………………..

അവളെ അത് പറഞ്ഞു ഭയപ്പെടുത്താൻ റാസ ആഗ്രഹിച്ചില്ല………………

സായരാ റാസയെ ആശ്വസിപ്പിച്ചു…………….ആ വിധിയെ നമ്മൾ ഒന്നിച്ചു നേരിടും……………ആ വിധിയെ നമ്മൾ പൊരുതി വിജയിക്കും എന്നൊക്കെ പറഞ്ഞു സായരാ റാസയെ ധൈര്യപ്പെടുത്തി…………………

റാസ കുറച്ചു ആശ്വാസം കിട്ടിയപോലെ അഭിനയിച്ചു സത്യം അതല്ലായിരുന്നു എങ്കിലും………………….

ദിവസങ്ങൾ കടന്നു പോയി……………….

റാസയുടെ ആവലാതിയുടെ കാഠിന്യം സമയം തണുപ്പിച്ചു……………….

സമയം എല്ലാ വേദനയും മാറ്റും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ റാസയും തനിക്ക് വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് മറന്നു……………………..

അവന്റെ വിധിയെക്കുറിച്ചുള്ള ചിന്തകൾ അവൻ മറന്നു……………………

ആ സ്വപ്നവും അഘോരയുടെയും സ്വാമിയുടെയും വാക്കുകളും അവൻ ഓർക്കാതെയായി……………………

രാവും പകലും മാറി മാറി വന്നു…………………

റാസയുടെയും ആദത്തിന്റെയും മുത്തുവിന്റെയും വൈകുന്നേരമുള്ള നടത്തം മിഥിലാപുരിക്കാർക്ക് പതിവ് കാഴ്ചയായി…………………

ഇനി റാസ ഇല്ലെങ്കിലും ആദം മുത്തുവുമായി നടക്കാൻ ഇറങ്ങും………………

ആദവും മുത്തുവും അത്രയ്ക്ക് കൂട്ടായി…………….

ആദത്തിനോട് മാത്രമല്ല മിഥിലാപുരിയിലുള്ള എല്ലാവരുമായും മുത്തു കൂട്ടായി……………….

വൈകുന്നേരമുള്ള അവരുടെ നടത്തം മുത്തുവിനെ മിഥിലാപുരിയിലെ ജനങ്ങളെ മുഴുവൻ അറിയുന്നതിൽ സഹായിച്ചു…………………

മിഥിലാപുരിയിലെ ജനങ്ങൾക്ക് വരെ അത്ഭുതമായി……………….

പന്ത്രണ്ട് പേരെ കുത്തിക്കൊന്ന കരിങ്കാലൻ മുത്തു തന്നെയാണോ ഈ മുത്തു എന്ന കാര്യത്തിൽ………………..

കാരണം സാധാരണ ജെല്ലിക്കെട്ട് കാളകൾ കാണിക്കുന്ന ഒരു കുറുമ്പ് പോലും അവൻ മറ്റുള്ളവരോട് കാണിച്ചിരുന്നില്ല……………………

മലവേടനും അവന്റെ ജനങ്ങളും അരിയുടെ ക്ഷാമം വന്നപ്പോൾ റാസയെ സമീപിച്ചില്ല……………… പക്ഷെ അവരുടെ ദുരിതം അറിഞ്ഞ റാസ അവർക്കുള്ള അരിയും ഭക്ഷണവും അവരുടെ കാട്ടിലെ വാസസ്ഥലത്ത് എത്തിച്ചു നൽകി…………………..

കഷ്ടപ്പാട് വന്നപ്പോൾ തന്റെയടുക്കൽ വരാതിരുന്നതിന് മലവേടന് നല്ല ചീത്തയും റാസയുടെ അടുക്കൽ നിന്ന് കിട്ടി………………….

പക്ഷെ മലവേടന് തങ്ങൾക്കും കൂട്ടർക്കും ഒരു കഷ്ടപ്പാട് വന്നാൽ ഒരു നാഥൻ ഉണ്ട് എന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാസയുടെ പ്രവൃത്തി………………….

സായരാ വേദനിപ്പിക്കേണ്ട എന്ന് കരുതി റാസ അക്കൊല്ലമുള്ള ഒരു ജെല്ലിക്കെട്ടിലും പങ്കെടുത്തില്ല…………….അതുപോലെ തന്നെ റാസയുടെ സംഘവും…………………

പക്ഷെ പാലമേട് ജെല്ലിക്കെട്ടിൽ പോയി ഭാർഗവനും കൂട്ടരും വിജയിച്ചു വന്നു………………

റാസായുമായി ഉള്ള ഏറ്റുമുട്ടലിൽ കിട്ടിയ അടിയിൽ തല കുനിച്ചു നടന്നിരുന്ന ഭാർഗവനും കൂട്ടർക്കും തല ഉയർത്താൻ കിട്ടിയ അവസരമായിരുന്നു അത്……………….അവർ അത് നല്ലപോലെ ആഘോഷിക്കുകയും ചെയ്തു………………….

ഇതിനിടയിൽ മിഥിലാപുരിയിലെ ഗുരുക്കൾ ആയ ബാറക്ക് അബ്ബാസി ഒരു നിർദേശവും ആയി റാസയുടെ മുന്നിലെത്തി………………..

ബാറക്ക് അബ്ബാസി ഒരു അദ്ധ്യാപകൻ മാത്രം അല്ലായിരുന്നു പല നാടുകളിൽ പോയി അവിടുത്തെ ആയോധനകലകളിൽ ഒക്കെ അതീവ പരിജ്ഞാനം ഉള്ള ഒരു വ്യക്തിയായിരുന്നു ബാറക്ക് അബ്ബാസി………………….

താൻ നേടിയ അറിവുകൾ ഇവിടുത്തെ കുട്ടികളിലേക്കും എത്തിക്കട്ടെ അതിന് ഗുരുകുലം ഒരു വേദിയാക്കട്ടെ എന്നുള്ള ഒരു നിർദേശം റാസയുടെ മുന്നിൽ ബാറക്ക് അബ്ബാസി അവതരിപ്പിച്ചു………………..

കളരിയും ചെറിയ രീതിയിൽ അഭ്യാസമുറകളൂം ഗുരുകുലത്തിൽ ഇപ്പോൾ തന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നു…………………..

പക്ഷെ ആയോധനകലയിലും അഭ്യാസമുറകളിലും അതിവിജ്ഞാനം നൽകുക എന്നുള്ള നിർദേശത്തെ റാസ തിരസ്കരിച്ചു………………….

“ഗുരുക്കളെ……………..മിഥിലാപുരി ഒരു കർഷകരാജ്യമാണ്………………മറ്റുള്ളവരെ അന്നം ഊട്ടുന്ന രാജ്യം………………നമ്മൾക്ക് രാജാവും ഇല്ല രാജ്ഞിയും ഇല്ല………………..മാത്രവുമല്ല ഒരു രാജ്യവും നമ്മളോട് യുദ്ധം ചെയ്യാൻ വരില്ല കാരണം നമ്മൾ ഒരു യുദ്ധരാജ്യം അല്ല എന്നുള്ളത് തന്നെ………………നമ്മൾ ഉണ്ടാക്കുന്ന അന്നം നമ്മുടെ ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലേക്കും നമ്മൾ എത്തിക്കുന്നുണ്ട്……………..അതുകൊണ്ട് തന്നെ അവരാരും നമ്മളോട് യുദ്ധത്തിന് വരില്ല…………….അതുകൊണ്ട് തന്നെ ഈ യുദ്ധമുറകളിലും അഭ്യാസമുറകളിലും വലിയ വിജ്ഞാനം നേടിയതുകൊണ്ട് ജീവിതത്തിൽ ഉപകാരപ്പെടാൻ പോകുന്നില്ല…………………”………………റാസ പറഞ്ഞു…………………

“ചെറിയ ചെറിയ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഉള്ളതൊക്കെ നമ്മൾ ഇപ്പോൾ പറഞ്ഞു കൊടുക്കുന്നുണ്ട്……………ഇവിടെ അതൊക്കെയെ ആവശ്യമുള്ളൂ……………..പിന്നെയുള്ളത് നല്ല ആരോഗ്യവും ശരീരവുമാണ്……………..അതിനാണ് കൃഷി……………..പിന്നെ അധികം അഭ്യാസമുറകൾ പഠിച്ചാൽ നമ്മുടെ ഇടയിൽ തന്നെ അനിഷ്ടസംഭവങ്ങൾക്ക് ചിലപ്പോൾ നമ്മൾ സാക്ഷിയാകേണ്ടി വരും……………….അത് വേണ്ട ബാറക്ക്………………..”……………റാസ പറഞ്ഞു നിർത്തി……………………

ബാറക്ക് എഴുന്നേറ്റു……………….

“എനിക്ക് മനസ്സിലാകും റാസ……………”……………ബാറക്ക് തിരിഞ്ഞു നടന്നു……………..

ബാറക്ക് അബ്ബാസി പെട്ടെന്ന് നിന്നു……………. റാസയെ തിരിഞ്ഞു നോക്കി…………………

“റാസ………………ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്…………….അവിടുത്തെ ആയോധനകലകളും അഭ്യാസമുറകളൂം മാത്രമല്ല അവിടുത്തെ സംസ്കാരവും ഞാൻ അറിയാൻ ശ്രമിച്ചിട്ടുണ്ട്………………….പക്ഷെ അവിടങ്ങളിൽ ഒന്നും നിന്നെപ്പോലെ ജനങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന ഒരു നേതാവിനെയോ രാജാവിനെയോ ഞാൻ കണ്ടിട്ടില്ല………………….

നിന്റെ ഇപ്പോഴുള്ള തീരുമാനം എന്നല്ല നീ എടുക്കാറുള്ള ഓരോ തീരുമാനങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്…………….

നീ ഒരു നല്ല നേതാവാണ് റാസ…………….
ഒരു നല്ല രാജാവ്…………….”……………ബാറക്ക് പുഞ്ചിരിയോടെ പറഞ്ഞു………………….

റാസ അതുകേട്ട് പുഞ്ചിരിച്ചു…………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

തൊണ്ടമണ്ഡല…………….

ചോള അധീനരാജ്യം…………..

വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം………………

വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം………………..


തുടരും..... ❤️


(വിഷു അല്ലെ... ഒരു പാർട്ട്‌ ഇരിക്കട്ടെ 😌😌.... അപ്പൊ എല്ലാർക്കും വിഷു ആശംസകൾ 🫰🏻💜)



വില്ലന്റെ പ്രണയം 82♥️

വില്ലന്റെ പ്രണയം 82♥️

4.4
9039

തൊണ്ടമണ്ഡല……………. ചോള അധീനരാജ്യം………….. വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം……………… വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം……………….. മനുഷ്യർ വേദനയാൽ അലറി കരയുന്ന ശബ്ദം………………….. വേറിട്ട ശബ്ദങ്ങളാൽ ആ നഗരം നിറഞ്ഞു……………………. പാണ്ട്യരാജാവ് സുന്ദരപാണ്ട്യനും സൈന്യവും മുന്നിൽ കാണുന്നവരെ എല്ലാം അറുത്ത് മുന്നേറി……………… പാണ്ട്യസൈന്യത്തിന് മുന്നിൽ ചോളന്റെ ശിങ്കിടികൾ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു…………………. സുന്ദരപാണ്ട്യൻ കുതിരമേൽ പാഞ്ഞു കൊണ്ടിരുന്നു………………. അവന് നേരെ വന്നവരെയെല്ലാം സുന്ദരപാണ്ട്യൻ വാളാൽ വെട്ടി വീഴ്ത്തി………………… സുന്ദരപാ