Aksharathalukal

കാശിഭദ്ര 19

*🖤കാശിഭദ്ര🖤*
🖋️jifni
part 19



---------------------------


\"മ്മ്.... \"

ഒരു ഉഷാറില്ലാത്ത മൂളലിൽ ഒതുങ്ങി അവളുടെ മറുപടി.

\"മോളെ അച്ഛൻ ഒരു കാര്യം ചോദിക്കട്ടെ.\"

\"ആ ചോദിച്ചോ അച്ഛാ....\"

\"റാമിനെ കുറിച്ച് എന്താ മോൾടെ അഭിപ്രായം.\" (അച്ഛൻ )


\"നല്ല അഭിപ്രായം അല്ലാതെ ആർകെങ്കിലും റാമിനെ കുറിച്ച് മോശാഭിപ്രായം ഉണ്ടാകോ.\" (ലച്ചു )

\"ഉണ്ടാകില്ലാന്ന് അറിയാം.. അത് കൊണ്ട് അച്ഛൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. റാം അതിന് സമ്മദിക്കും എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു \"

\"എന്ത് കാര്യം.\"

\"അവനെ എന്റെ മരുമകൻ ആക്കാൻ വേണ്ടി.\"

അച്ഛൻ അത് പറഞ്ഞപ്പോൾ നാണം കൊണ്ട് ലച്ചുവിന്റെ മുഖം ചുവന്നു തുടുത്ത്.


\"എന്റെ കീർത്തിക്ക് ഇതിലും നല്ല ചെക്കനെ എവിടെ പോയി തപ്പാനാണ്.അവളൊരു പാവാമാണ്. അവൾക്ക് വേണ്ടി ദൈവം കണ്ടറിഞ്ഞു പറഞ്ഞു വിട്ടതാണ് ഇവനെ നമ്മുടെ അരികിലേക്ക്. എനിക്ക് നല്ല മകനും നിനക്ക് നല്ല ഏട്ടനും ആകും അവൻ.\"

അച്ഛന്റെ അടുത്ത വാക്ക് ഒരു ഇടുത്തിയായി അവളുടെ മനസ്സിൽ കൊണ്ട്.

\"സാർ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.\" ജോലിക്കാരി വന്നു പറഞ്ഞപ്പോൾ തന്നെ അച്ഛൻ സംസാരം നിർത്തി എണീറ്റു.


\"വാ മോളെ എന്തെങ്കിലും കഴിക്കാം.\"


\"മ്മ്.അച്ഛൻ നടക്ക് ഞാൻ വരാം ...\"ശബ്ദത്തിലെ ഇടർച്ചയെ അവൾ മറച്ചുപിടിക്കാൻ പാട്പെട്ടു.

അച്ഛൻ റൂമിൽ നിന്ന് ഇറങ്ങിപോയതും പിടിച്ചു വെച്ച അവളുടെ കണ്ണുനീർ പുറത്തേക്ക് വന്നു..
\"ഈശ്വര... എന്താ നീ എന്നേ ഇങ്ങനെ പരീക്ഷിക്കുന്നെ. ഇത് വരെ ചെയ്ത തെറ്റിനാണോ... ഞാൻ മോഹിച്ച ചെക്കനെ എനിക്ക് തന്നെ തന്നൂടെ.അവിടെയും എന്നെ തോൽപ്പിക്കണോ \" അവളുടെ ഉള്ളം അത്രമേൽ അവനെ കൊതിച്ചു പോയിരുന്നു. തന്നെ മനസിലാക്കാൻ റാമിനേക്കാൾ ആർക്കും കഴിയില്ലാ എന്നായിരുന്നു അവളുടെ വിശ്വാസം..


\"മോളെ.....\" താഴെ നിന്ന് വിളിവന്നതും അവൾ മുഖം ഒന്ന് വാഷ് ചെയ്ത് താഴേക്ക് ഇറങ്ങി.


\'ഞാൻ പറഞ്ഞാൽ ചേച്ചി കല്യാണത്തിന് സമ്മദിക്കില്ലായിരിക്കും അല്ലെ... അവൾക്ക് എന്നോട് സ്നേഹം ഉണ്ട്. അവൾ റാമിനെ എനിക്ക് തരും. എന്റെ മനസ്സ് വായിക്കാൻ എന്റെ ചേച്ചിക്ക് പറ്റും അത് ഉറപ്പാണ്.\'

ഇതായിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മുഴുവൻ ലച്ചുവിന്റെ മനസ്സിൽ.അച്ഛൻ എന്തൊക്കെ സംസാരിച്ചെങ്കിലും അവൾ ഒന്നും കേട്ടില്ല എന്നതാണ് സത്യം.


_______________________________________


\"നീ ഇതെങ്ങോട്ടാ എന്നേ കൊണ്ട്. എനിക്കുള്ള ഗിഫ്റ്റ് ഓടെ. എന്നേ പറ്റിക്കാണോ നീ.\"


കൈ പിടിച്ചു വലിച്ചോണ്ട് മുന്നിൽ നടക്കുന്ന ഭദ്രയെ പിടിച്ചു നിർത്തി കാശി ചോദിച്ചു.


\"ഞാൻ ആരിം പറ്റിക്കുനൊന്നും ഇല്ലാ.. വാ ഇങ്ങോട്ട്.\"

എന്ന് പറഞ്ഞു അവനെ കൊണ്ട് പോയി ഗാർഡനിൽ നിർത്തി.
അവിടെ അവളുടെ മൂന്ന് വാലുകളും ഉണ്ടായിരുന്നു. അവൻ ചുറ്റും ഒന്ന് നോക്കി.


\"Sorry പെങ്ങന്മാരെ ഇത്ര വൈകുമെന്ന് വിചാരിച്ചില്ല. ഇരുട്ടുന്നതിന് മുമ്പ് കൊണ്ട് വിടാന്ന് വിചാരിച്ചതാ..\"

ശിവയും കീർത്തിയും തസ്നിയും തന്നെ നോക്കി നിൽക്കുന്നത് കണ്ട് കാശി അവർക്ക് മുന്നിൽ കൈ കൂമ്പി പറഞ്ഞു.


\"അത് പോട്ടെ... എന്നിട്ട് എന്തായി ഈ സാധനത്തിനെ കൊണ്ട് പോയിട്ട്. വല്ലതും നടന്നോ....\"(തസ്‌നി )

\"പിന്നെല്ലാതെ.... ഇനി എന്ത നടക്കാനുള്ളെ.\"(കാശി കോളർ പൊക്കി പറഞ്ഞു.

\"എന്ത് നടനെന്ന്.\" മൂന്നും കൂടി അത്ഭുദത്തോടെ ചോദിച്ചു.


\"അയ്യോ പെങ്ങന്മാരെ തെറ്റ്ധരിക്കല്ലി... ഇവളുടെ ഉള്ളിലെ പ്രണയം അവളെ കൊണ്ട് തന്നെ പറയിപ്പിച്ചു. അത്ര മാത്രം നടന്നുള്ളൂ.\"(കാശി )

\"എന്ത്... എങ്ങനെ....\"

\"ഇവൾ പ്രണയം പറഞ്ഞെന്നോ ...\"

\"കൊച്ച് കള്ളി അപ്പൊ പ്രണയം മൂടിവെച്ച് നടക്കുകയായിരുന്നല്ലേ...\"

\"അമ്പടി... നിനക്ക് ഞങ്ങളോട് ഒന്നും പറയാൻ വെയ്യാലേ... പ്രണയ നായകൻ വന്നപ്പോ നീ ഒക്കെ പറഞ്ഞല്ലോ...\"



മൂവരും കൂടി ഭദ്രയെ ചുറ്റി കളിയാക്കാൻ തുടങ്ങി. അവളാണെങ്കിൽ അവരുടെ കളിയാക്കലുകൾക്ക് മുന്നിൽ ചിരിച്ചു തലതാഴ്ത്തി നാണത്താൽ നിന്ന്.

\"കണ്ടില്ലേ പെണ്ണിന്റെ നാണം.അല്ല നങ്ങൾക്കുള്ള ട്രീറ്റ്‌ എന്നാണ് മോളെ..\" (ശിവ )

\"അതൊക്കെ തരാം.. അല്ല ഇപ്പോ എനിക്ക് എന്തോ ഗിഫ്റ്റ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് വന്നതാണ്. അതോടെ.\" 
കുറേ നേരം ആയിട്ടും ഭദ്രയെ കൂട്ടുകാർ വിടുന്നും ഇല്ലാ. അവൾ തന്നെ നോക്കുന്നും ഇല്ലാന്ന് മനസിലായ കാശി അങ്ങോട്ട് ചോദിച്ചു.


\"ഹാ.. അത് ഞാൻ അങ്ങട്ട് മറന്നു.\"(ഭദ്ര )

\"നല്ല ആളാണ്. അപ്പൊ ഞാൻ പോയാൽ എന്നേ തന്നെ മറക്കോ.\"(കാശി )

\"അത് നമ്മുക്ക് ആലോചിക്കാം., ഇപ്പോ കണ്ണടക്ക് \"

\"ഓക്കേ മാഹാറാണി...\" എന്ന് പറഞ്ഞു കാശി കണ്ണും അടച്ചു കയ്യും കെട്ടി നിന്ന്.


ഭദ്ര കീർത്തിയെ പിടിച്ചു കാശിന്റെ മുന്നിൽ നിർത്തി.


\"ഇനി കണ്ണ് തുറക്ക് ഗിഫ്റ്റ് റെഡി.\" (ഭദ്ര )

അവൻ കണ്ണ് തുറന്ന് ചുറ്റും നോക്കി. പക്ഷെ ഒന്നും കണ്ടില്ല.

\"ഡീ നീ ആളെ കളിപ്പിക്കാണോ...\"

\"അല്ല. ഇതാണ് ഞാൻ പറഞ്ഞ ഗിഫ്റ്റ്.\" അവൾ കീർത്തിയുടെ തോളിൽ കൈ വെച്ച് പറഞ്ഞു.


\"ഇത് നിന്റെ കൂട്ടുകാരി അല്ലെ.\" (കാശി )


\"അതേ.. ഇവളെന്റെ കൂട്ടുകാരിയാണ്.പനപ്പുരക്കൽ രാമെന്ദ്രന്റെയും രമാദേവിയുടേയും രണ്ടാമത്തെ മകൾ കീർത്തിക. ഏട്ടൻ കാശിനാഥ് അനിയത്തി ലക്ഷ്മിക.\"

ഭദ്ര പറഞ്ഞു തീർന്നപ്പോയെകും അവന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നിരുന്നു.


\"മാഷേ പെങ്ങളെ ഇങ്ങനെ നോക്കിയാൽ ആ കണ്ണ് പുറത്ത് ചാടും പിന്നെ ഞങ്ങളുടെ ഭദ്ര ഒരു അന്തനെ കെട്ടേണ്ടി വരും.\" എന്ന് പറഞ്ഞു കൊണ്ട് ശിവയും തസ്നിയും കളിയാക്കി.


\"മോളെ.....\" അവന്റെ ഉള്ളിലെ ഏട്ടൻ അവളെ പതിയെ തലോടി.

\"ഏട്ടാ....\" എന്ന് വിളിച്ചു ഒരു തേങ്ങി കരച്ചിലൂടെ അവന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.പ്രിയ അനിയത്തിയെ അവൻ മാറോടു ചേർത്ത് പിടിച്ചു. വർഷങ്ങളായി നിലകൊള്ളുന്ന വിരഹത്തെ രണ്ട് പേരും ആ ചേർത്ത് പിടിയിൽ അവസാനിപ്പിച്ചു.

പിന്നെ ആ ഗാർഡനിൽ ഇരുന്ന് ഒത്തിരി നേരം ഏട്ടനും പെങ്ങളും സംസാരിച്ചു.അവന്റെ ഉള്ളിലെ വാത്സല്യം അവളെ പൊതിഞ്ഞു.


\"കീർത്തി നിങ്ങളുടെ സംസാരം ഒക്കെ കഴിഞ്ഞു ഏട്ടനെ യാത്രയാക്കിയിട്ട് വന്നാൽ മതി ഞങ്ങൾ റൂമിൽ ഉണ്ട്.\" ഭദ്ര )

\"അത് വേണ്ട... നീ മാറി തരുമൊന്നും വേണ്ട. നീ എന്റെ നാത്തൂൻ അല്ലെ.\" എന്ന് പറഞ്ഞോണ്ട് കീർത്തി ഭദ്രയുടെ താടിയിൽ നുള്ളി.

\"അയ്യടാ... നിങ്ങൾക്ക് രണ്ടാൾക്കും ഒറ്റക് സംസാരിക്കാൻ വേണ്ടി ഞങ്ങൾ മാറിതരുന്നത് അല്ല. നമ്മുടെ മാറ്റർ ആന്റി ഇളകി നമ്മളെ തിരയുന്നതിന് മുമ്പ് റൂമിൽ കേറാൻ വേണ്ടിയാ....\"എന്ന് പറഞ്ഞോണ്ട് ഭദ്രയും ശിവയും തസ്നിയും റൂമിലേക്ക് പോയി.


അങ്ങനെ പറഞ്ഞെങ്കിലും ഏട്ടനും പെങ്ങളും മനസ്സറിഞ്ഞു സംസാരിച്ചോട്ടെ എന്ന് തന്നെയായിരുന്നു അവരുടേയും ആഗ്രഹം.



കാശിയുടെ അടുത്ത് അവനോട് ചേർന്നിരുന്ന് കൊണ്ട് കീർത്തി ഒത്തിരി സംസാരിച്ചു.എന്തോ അവന് ഇന്നും അവൾ ആ പത്തുവയസ്സുകാരിയെ പോലെ ഫീൽ ചെയ്ത്. അവളുടെ കുഞ്ഞിലേ വാശിയും അതിന്റെ നാലിരട്ടിയുള്ള ആ സ്നേഹവും കൊഞ്ചലും ഇന്നലെ നടന്നത് പോലെ അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.

അവൾ ഒത്തിരി കാര്യങ്ങൾ അവനോട് സംസാരിച്ചു.ഏട്ടനെ കിട്ടിയപ്പോൾ ഒരു കുഞ്ഞായത് പോലെ അവൾക്ക് തന്നെ തോന്നി. കുഞ്ഞികുട്ടികൾ ആവേശത്തോടെ കഥപറയുന്ന പോലെ അവൾ സംസാരിക്കാനും അവൻ കേട്ടിരിക്കാനും തുടങ്ങി.

\"മോളെ ഇനി ഏട്ടൻ പോട്ടെ നേരം ഒത്തിരിയായില്ലേ...\"

\"ആ... ഇനി ഇടക്കിടെ കാണാലോ..\"(കീർത്തി )

\"തീർച്ചയായും \"(കാശി )

\"എന്നേ കാണാൻ അല്ലെങ്കിലും നാത്തൂനേ കാണാൻ ഇടക്ക് വരില്ലേ. അത് വരാതിരിക്കിലാന്ന് നമുക്ക് അറിഞ്ഞൂടെ...\" കീർത്തി കിട്ടിയ അവസരത്തിൽ അവനിട്ട് ഒന്ന് കളിയാക്കി.

\"ന്റ പെങ്ങളേയും പെണ്ണിനേയും കാണാൻ ഞാൻ വരും.. ഇപ്പോ പോകാട്ടോ.. Bye \" എന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു വാത്സല്യത്തിന്റെ ചുംബനവും നൽകി അവൻ തിരിഞ്ഞു നടന്നു.


\"ഏട്ടാ.....\" പിറകിൽ നിന്ന് കീർത്തി വിളിച്ചതും അവൻ അവിടെ നിന്ന്.

\"എന്തേ....\"(കാശി )

\"ഞാൻ ഒരു കാര്യം ആവിശ്യപെട്ടാൽ ഏട്ടൻ അത് ചെയ്യോ.. ഈ അനിയത്തിക്ക് വേണ്ടിയെങ്കിലും.. Pleas...\"

\"മോള് പറ.. എന്താന്ന് ഏട്ടൻ അറിയട്ടെ.\"(എന്താകും അവൾ പറയുക എന്നറിയാതെ കാശി അവളിൽ തന്നെ ചെവികൂർപ്പിച്ചു നിന്ന്.)


\"അത് ഏട്ടൻ എത്രേയും പെട്ടന്ന് പറ്റുമെങ്കിൽ നാളെ തന്നെ നമ്മുടെ അമ്മയെ പോയി കാണണം.\"

\"അത് മോളെ...\"

അവൻ പറയുന്ന മുമ്പ് തന്നെ അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.

\"Pleas ഏട്ടാ എതിര് പറയല്ലേ... എത്രയായാലും അത് നമുക്ക് ജന്മം നൽകിയ അമ്മയാണ്. അച്ഛനെയോ ലച്ചുവിനെയോ ഏട്ടന് തോന്നുമ്പോ പോയി കണ്ടാൽ മതി. ഞാൻ ഇപ്പോ ഒരിക്കലും നിർബന്ധിക്കില്ല . പക്ഷെ അമ്മ, പിന്നേക്ക് മാറ്റിവെക്കല്ലേ ഏട്ടാ... അവസാനമായി ഏട്ടനെ ഒരു നോക്ക് കാണാൻ ആ അമ്മ മനസ്സ് തിടുക്കം കൂട്ടുന്നുണ്ട്. പിന്നെ ഒരിക്കെ ആഗ്രഹിച്ചാലും ഏട്ടന് അമ്മയെ കാണാൻ പറ്റിയെന്ന് വരില്ല.\"

അവൾ പറഞ്ഞു തീർന്നപ്പോയേക്കും ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു മകൾക്ക് അമ്മയോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കണ്ണുനീർ കവിളിനെ തൊട്ട് തലോടിയിരുന്നു. ആ കണ്ണുനീരിന് കൂട്ടന്ന പോലെ ആകാശത്ത് നിന്ന് മഴത്തുള്ളികൾ ഭൂമിയെ തൊട്ട്തലോടി. അവളുടെ കവിളിലെ കണ്ണുനീരും മഴയും ഒന്നിച്ചുറ്റി വീണു ഭൂമിയിൽ. അതിൽ ഒരുതുള്ളി ഉറ്റിയത് കാശിയുടെ കാലിൽ ആയിരുന്നു.

എന്തോ അനുഭവപ്പെട്ടതും അവൻ കാലുകൾ നീക്കി. കൈകൾ ഉയർത്തി ആ കണ്ണുനീരിനെ തുടച്ചു കൊടുത്ത്.

\"ഏട്ടാ എന്താ ഒന്നും പറയാത്തെ... Pleas....\"


തുടരും. ❤‍🩹

കാശിഭദ്ര 20

കാശിഭദ്ര 20

4.8
2519

*🖤കാശിഭദ്ര🖤*🖋️jifnipart 20*ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.. സന്തോഷമേ ഒള്ളൂ അതിൽ*---------------------------എന്തോ അനുഭവപ്പെട്ടതും അവൻ കാലുകൾ നീക്കി. കൈകൾ ഉയർത്തി ആ കണ്ണുനീരിനെ തുടച്ചു കൊടുത്ത്.\"ഏട്ടാ എന്താ ഒന്നും പറയാത്തെ... Pleas....\"\"അതിന് അമ്മയെ കാണാൻ എനിക്കും കൊതി ഇല്ലാഞ്ഞിട്ടല്ലല്ലോ..അമ്മ എവിടെയാണെന്ന് അറിയാത്തത് കൊണ്ടല്ലേ...\"\"അതിന് ഏട്ടൻ ഒരു വട്ടമെങ്കിലും നമ്മുടെ ഫാമിലിയെ തിരക്കിയിട്ടുണ്ടോ....\" ഒരു സങ്കടത്തോടെ അവൾ ചോദിച്ചു.\"ഞാൻ.... നിനക്ക് ഒന്നും അറീല്ലല്ലോ ല്ലേ... അതിനെങ്ങനെ നിന്നെ എന്റെ മുന്നിൽ നിർത്തി ഒന്നും പറയാതെ അവൾ പോയില്ലേ...\"\"ഏട്ടൻ ഇത് ആരുടെ കാര്യമാ പറയുന്നേ...\"\"ഭദ്രയുടെ