കാശിഭദ്ര 20
*🖤കാശിഭദ്ര🖤*
🖋️jifni
part 20
*ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.. സന്തോഷമേ ഒള്ളൂ അതിൽ*
---------------------------
എന്തോ അനുഭവപ്പെട്ടതും അവൻ കാലുകൾ നീക്കി. കൈകൾ ഉയർത്തി ആ കണ്ണുനീരിനെ തുടച്ചു കൊടുത്ത്.
\"ഏട്ടാ എന്താ ഒന്നും പറയാത്തെ... Pleas....\"
\"അതിന് അമ്മയെ കാണാൻ എനിക്കും കൊതി ഇല്ലാഞ്ഞിട്ടല്ലല്ലോ..അമ്മ എവിടെയാണെന്ന് അറിയാത്തത് കൊണ്ടല്ലേ...\"
\"അതിന് ഏട്ടൻ ഒരു വട്ടമെങ്കിലും നമ്മുടെ ഫാമിലിയെ തിരക്കിയിട്ടുണ്ടോ....\" ഒരു സങ്കടത്തോടെ അവൾ ചോദിച്ചു.
\"ഞാൻ.... നിനക്ക് ഒന്നും അറീല്ലല്ലോ ല്ലേ... അതിനെങ്ങനെ നിന്നെ എന്റെ മുന്നിൽ നിർത്തി ഒന്നും പറയാതെ അവൾ പോയില്ലേ...\"
\"ഏട്ടൻ ഇത് ആരുടെ കാര്യമാ പറയുന്നേ...\"
\"ഭദ്രയുടെ കാര്യം തന്നെയാ... ഞാൻ അന്ന് ഇവളെ ഇവിടെ ആക്കി പോയതിന് ശേഷമുള്ള കാര്യങ്ങൾ ഒന്നും നിനക്ക് അറീല്ലല്ലോ.. വാ ഞാൻ പറഞ്ഞു തരാം...\"
എന്ന് പറഞ്ഞു അവളുടെ തോളിലൂടെ കയ്യിട്ട് അന്ന് അവൻ പോയത് മുതൽ ഇന്ന് ഇങ്ങോട്ട് വരുന്നതിന് മുമ്പ് വരേയുള്ള എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുത്ത്.
അത് കേട്ടപ്പോൾ കീർത്തിയുടെ സന്തോഷത്തിന് അളവില്ലായിരുന്നു.
അവൾ അവനെ കെട്ടിപിടിച്ചു.
\"അപ്പോ ഏട്ടാ.... നമ്മുടെ കുടുംബവും എല്ലാരുടെ വീട്ടിലേയും പോലെ ഇനി മുതൽ സന്തോഷത്തോടെ അല്ലെ. എനിക്ക് അറിയുന്നില്ല ഏട്ടാ ഈ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടേ എന്ന്. എനിക്ക് ഇപ്പോ തന്നെ കാണാൻ കൊതിയാകുന്നു എന്റെ ലച്ചുവിനേയും അച്ഛനേയും. എത്ര നാളായി ഞങ്ങൾ ശരിക്കും സംസാരിച്ചിട്ട്. അവർ ഇപ്പോ എന്നേ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോ....\"
അവൾ എന്തൊക്കെ പറഞ്ഞു. അവൾക്ക് തന്നെ അറിയുന്നില്ലായിരുന്നു സന്തോഷം കൊണ്ട് എന്തൊക്കെയാ പറയുന്നേ എന്ന്. അത് കണ്ട് കാശിയുടെ മനസ്സും നിറഞ്ഞു.
\"എന്തിനാ ഏട്ടാ ഇനിയും മറച്ചു വെക്കുന്നെ. അവരോട് പറഞ്ഞൂടെ കാശിയാണ് ഈ മുന്നിൽ വന്നു നിൽക്കുന്നതെന്ന്. അവരും സന്തോഷിക്കട്ടെ .\"
\"അതേ പറയണം. ഇപ്പോ ഞാൻ ഭദ്രയുടെ നാട്ടിൽ പോകുകയാണ്. അവിടേയും എന്നെ കാത്ത് ഒരു കുടുംബം ഉണ്ട്. അവർ എന്നും എനിക്ക് എന്റെ സ്വന്തക്കാർ തന്നെയാ.അവിടെ പോയി ഞാൻ മറ്റന്നാൾ മടങ്ങും. ശനി ആയത് കൊണ്ട് നിനക്കും ലീവ് അല്ലെ. പോകുമ്പോൾ ഞാൻ ഇത് വഴി വരാം.ഇവിടെ നിന്ന് ഞാനും നീയും കൂടെ ഭദ്രയും നേരെ വീട്ടിൽ പോകുന്നു. എന്നിട്ട് എല്ലാം അച്ഛനും ലച്ചുവിനും മുന്നിൽ പറഞ്ഞു കൊടുക്കുന്നു എന്നിട്ട് എല്ലാവരും കൂടി അമ്മയുടെ അടുത്തേക്ക്.\"
\"സത്യാണോ ഏട്ടാ.... നമ്മൾ എല്ലാരേയും കൂടി കാണുമ്പോ അമ്മക്ക് ഒത്തിരി സന്തോഷം ആകും. അല്ല ഭദ്ര വരുമോ നമ്മുടെ കൂടെ.\"
\"അവൾ എന്റെ പെണ്ണെല്ലേ.. പിന്നെ വരാതിരിക്കോ...., അല്ല അമ്മ ഇപ്പോ എവിടെയാണ്.\"
\"അമ്മ ഹൃദയാലത്തിൽ.\"
\"ഹൃദയാലയോ... അതെന്താ....\"
\"അത് നമ്മുടെ നാട്ടിൽ നിന്ന് കുറച്ചു ദൂരം പോയിട്ടുള്ള ഒരു അഗതിമന്ദിരം ആണ്.\" ഒരു സങ്കടത്തോടെ അവൾ പറഞ്ഞു.
\"സാരല്യ മോളെ.... നീ സങ്കടപെടേണ്ട... എന്റെ അമ്മയെ...അല്ല നമ്മുടെ അമ്മയെ ഇനി രണ്ട് ദിവസം കൂടി അവിടെ നിർത്തൊള്ളൂ... പിന്നെ അമ്മ നമ്മുടെ കൂടെയാ.നമ്മൾ മൂന്ന് മക്കളും അമ്മയും അച്ഛനും പിന്നെ എന്റെ പെണ്ണും. ഇനി അതാണ് നമ്മുടെ ലോകം.\"
എല്ലാവരെയും തനിക്ക് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൻ. പക്ഷെ അതിന് ആയുസ്സ് വളരെ കുറവായിരുന്നു.
\"ഏട്ടാ.... നമ്മുടെ അമ്മ ഇനി എത്ര കാലം ജീവനോടെ ഉണ്ടാകുമെന്ന് അറീല.\"
\"മോളെ നീ എന്താ ഈ പറയുന്നേ...\"
\"അത്.. അമ്മക്ക് ക്യാൻസർ ആണ്. Last സ്റ്റേജ് കടന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ നിന്നെല്ലാം ഒഴിവാക്കി. മരണസമയം വരെ ഡോക്ടർമാർ കുറിച്ചിട്ടിട്ട് കാലം കുറേ ആയി.\"
\"മോൾക്ക് ഇതൊക്കെ എങ്ങനെ അറിയാം... അമ്മയെ കാണാൻ പോകാറുണ്ടോ നീ.\"
\"എനിക്ക് ഒക്കെ അറിയാം. അമ്മ വീട്ടിൽ നിന്ന് പോയി കുറച്ചു കാലം കഴിഞ്ഞപ്പോ തന്നെ ഞാൻ അമ്മയെ കണ്ടിരുന്നു. അച്ഛനും ലച്ചും തള്ളിപറഞ്ഞ എനിക്ക് കൂട്ട് എന്റെ കൂട്ടുകാർ മാത്രമായിരുന്നു. അവരുടെ കൂടെ ഹൃദയാലയത്തിൽ ഞങ്ങൾ ഇടക്കിടെ പോകും. അവിടെ കുറേ അനാഥ കുട്ടികളും മുത്തശ്ശിമാരും മുത്തശ്ശമാരും ഉണ്ട്. അവരെ കാണാമ്പോഴും അവരോടൊപ്പം സമയം ചിലവയിക്കുമ്പോഴും മനസ്സിന് ഒരു സമാദാനവും സന്തോഷവുമാണ്. അങ്ങനെയാണ് ഞാൻ ഒരിക്കെ അവിടെ വെച്ച് അമ്മയെ കണ്ടത്. അന്ന് മുതൽ തന്നെ കുറേ വീട്ടിലേക്ക് വിളിച്ചെങ്കിലും അമ്മ വന്നില്ല. അങ്ങനെ അവിടെ വെച്ച് ഒരിക്കെ അമ്മയെ തീരെ വെയ്യാതെ കണ്ടപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോകാൻ നിർബന്ധിച്ചു. അന്നാണ് അമ്മ ആ സത്യം എന്നോട് പറഞ്ഞത്. അച്ഛനും മക്കൾക്കും ഭാരമാകേണ്ട എന്ന് കരുതിയാണ് രോഗം അറിഞ്ഞ ഉടനെ അവിടെ നിന്ന് ഇറങ്ങിയതെന്ന്. ഇനി ചികിത്സ ഒന്നുമില്ല. മരിക്കുന്ന മുമ്പെങ്കിലും ഏട്ടനെ കാണണം എന്ന് മാത്രമാണ് അമ്മയുടെ ആഗ്രഹം.അമ്മ സഹിക്കുന്ന വേദനയുടെ അളവ് മരണതുല്യമാണ്.ഞാൻ പോലും അമ്മയുടെ അവസ്ഥ കാണുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ വേദനിപ്പിക്കാതെ ദൈവത്തിന് വിളിച്ചൂടെ എന്ന്. ആ കണ്ണുകൾ നിറഞ്ഞൊഴുകും വേദനകൊണ്ട്. കൈകാലുകൾ പിടയും വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നൊഴുകും.അതിന് ശേഷം ഞാനും പല ഡോക്ടർമാരുടെ അടുത്ത് അമ്മയെ കാണിച്ചു. പക്ഷെ ഒരു വർഷത്തിൽ കൂടുതൽ ആയുസ്സില്ലാന്ന് ആണ് എല്ലാവരും വിധി എഴുതിയത്.എന്നിട്ട് ഇപ്പോ വർഷം മൂന്ന് കഴിഞ്ഞു.ഏട്ടനെ ഒരിറ്റു കാണാൻ വേണ്ടി മാത്രമായിരിക്കും ആ ജീവൻ ഇപ്പോഴും തുടിക്കുന്നത്.\"
അവൾ പറഞ്ഞു തീർന്നപ്പോയെകും രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരിന്നു.
കണ്ണ് നിറഞ്ഞു എങ്ങോട്ടോ നോക്കി നിൽക്കുന്ന കാശിയെ കീർത്തി തോണ്ടി വിളിച്ചു.
\"ഏട്ടാ......\"
\"മ്മ്.... എല്ലാം ശരിയാകും മോളെ. അമ്മ ഇനിയും ഒത്തിരി കാലം നമുക്കൊപ്പം ഉണ്ടാകും. മോള് പോയി ഉറങ്ങിക്കോ... ഏട്ടൻ പറഞ്ഞ പോലെ മറ്റന്നാൾ വരാം.....\"
എന്ന് പറഞ്ഞു കൊണ്ട് കാശി കീർത്തിയെ യാത്രയാക്കി.
എന്നിട്ട് വിറയാർന്ന കാലുകളുമായി അവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. വണ്ടിയെടുത്ത് എങ്ങോട്ടെന്നില്ലാതെ സ്പീഡിൽ വിട്ടു. അവന്റെ ചെവിയിൽ മുഴുവൻ അമ്മയെ കുറിച്ച് കീർത്തി പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു. അവന്റെ കണ്ണിൽ ഇരുട്ട് മൂടി. ഹൃദയം ക്രമതീതമായി പിടഞ്ഞു..വണ്ടി ലക്ഷ്യം വിട്ട് എങ്ങോട്ടോ സഞ്ചരിച്ചു.
------------------------------------
കാശി പോയ ഉടനെ കരഞ്ഞു കലങ്ങിയ മുഖം ഒക്കെ കഴുകി കീർത്തി റൂമിലേക്ക് വന്നു. അപ്പോൾ മറ്റു മൂന്നും ഇവളേയും കാത്തിരിക്കുയായിരുന്നു.
\" കാശിയേട്ടൻ പോയോ... \"(ഭദ്ര )
\"മ്മ്.... \"(കീർത്തി )
\"എന്താടി നിന്റെ ശബ്ദത്തിന് ഒരു ഇടർച്ച...\"(ശിവ )
\"അതന്നെ ഏട്ടനെ കിട്ടിയതിൽ സന്തോഷിക്കുക അല്ലെ വേണ്ടത്.\"(തസ്‌നി)
\"അത്....\"
\"പറയടി എന്ത് പറ്റി..\" ഭദ്ര അവളുടെ തോളിൽ പിടിച്ചു കട്ടിലിൽ അടുത്തിരുത്തി കൊണ്ട് പറഞ്ഞു.
\"ഞാൻ നിങ്ങളോട് എന്റെ കുടുംബത്തെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലല്ലോ.... Sory..\"(കീർത്തി )
\"നീ ഒന്നും പറഞ്ഞില്ലേങ്കിലും ഇത് വരേയുള്ള എല്ലാ കാര്യങ്ങളും ഭദ്ര ഇപ്പോ ഞങ്ങളോട് പറഞ്ഞു.ഇനി നിന്റെ അമ്മയെ കൂടി കിട്ടിയാൽ നീ ഹാപ്പി ആയില്ലേ മുത്തേ....\"(ശിവ )
അത് കേട്ടതും നിയന്ത്രിച്ചു വെച്ച അവളുടെ കണ്ണുനീർ നിയന്ത്രണം വിട്ടു അവൾ പൊട്ടി കരഞ്ഞു .
\"എന്താടി എന്ത് പറ്റി പറ.\" അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഭദ്ര ചോദിച്ചു. കൂടെ മറ്റു രണ്ട് പേരും അവളെ വലയം ചെയ്തിരുന്നു.
\"എന്റ അമ്മ ഇനി എത്ര കാലം എന്നറിയില്ല. ഞങ്ങളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം അമ്മക്കില്ല. എന്നാലും കുറച്ചു രാപകലെങ്കിലും ഒന്നിച്ചു കഴിയണം.\"
\"എന്താടി.... എന്തൊക്കെ നീ പറയുന്നേ....\"
അവൾ ഇടറിയ ശബ്ദത്തിൽ അമ്മയുടെ രോഗം പറഞ്ഞൊപ്പിച്ചു. വേദന കൊണ്ട് പിടയുന്ന ആ അമ്മ മുഖം മനസിലേക്ക് വരും തോറും അവളുടെ കരച്ചിൽ ശക്തിയാർന്നു. വീണ്ടും വീണ്ടും പിടയുന്ന അമ്മയെ മുന്നിൽ കാണും പോലെ.ക്യാൻസർ രോഗം മനുഷ്യനെ പച്ചക്ക് തിന്നുന്നു. വേദനകാരണം സ്വയം മരിക്കാൻ പോലും തോന്നുന്ന അവസ്ഥ.
[ (പടച്ചവൻ ആർക്കും രോഗങ്ങൾ തന്ന് പരീക്ഷിക്കാതെ ഇരിക്കട്ടെ. ആമീൻ 🤲)]
കുറേ നേരം പൊട്ടിക്കരഞ്ഞു അവസാനം അത് ഒരു തേങ്ങലിൽ ഒതുങ്ങി. പതിയെ പതിയെ അവൾ മയക്കത്തിലേക്ക് വീണു.
മയങ്ങിയ അവളെ ഭദ്രയിൽ നിന്ന് അടർത്തി കൊണ്ട് കട്ടിലിൽ കിടത്തി ശിവ.കീർത്തി അവളുടെ ഡ്രെസ്സെല്ലാം നേരായാക്കി കൊടുത്ത് ഒരു പുതപ്പ് കൊണ്ട് പുതച്ചു കൊടുത്ത്. മുഖത്തൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചു പാറിപറന്ന മുടി ഇഴകളെ ഒതുക്കി വെച്ച്.
ശിവയും തസ്നിയും ഭദ്രയും അവൾക്കരികിൽ ഇരുന്ന്. പതിയെ അവളുടെ തലയിൽ തലോടി കൊടുത്ത്.
\"ഇവൾ ഇത്രെയും സങ്കടങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചെന്ന് നമ്മൾ അറിഞ്ഞില്ലലോ...\" തസ്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു കീർത്തിയുടെ അവസ്ഥ കണ്ടിട്ട്.
\"നമുക്ക് മനസിലാകാൻ പറ്റിയില്ല അവളെ.. പാവം..\"
ആ രാത്രി മുഴുവൻ മൂന്ന് പേരും ഉറക്കമൊഴിച്ചു അവൾക്കരികിൽ ഇരുന്ന്. ഉറക്കത്തിൽ പോലും ഇടക്കിടെ കീർത്തി അവരിലേക്ക് ഒന്നൂടെ ചേർന്ന്.
*കൂടെ ഞങ്ങളുണ്ട്..* പറയാതെ പറഞ്ഞവർ അവളെ ചേർത്ത് പിടിച്ചു. അത് മതിയായിരുന്നു കീർത്തിക്ക് സുഖമായി ഉറങ്ങാൻ.ചേർത്ത് പിടിച്ച സൗഹൃദത്തിന്റെ കരങ്ങൾക്ക് അത്രയും മനോഹാരിത ഉണ്ടായിരുന്നു.
തുടരും ❤🩹.....
കാശി ഭദ്ര 21
*🖤കാശിഭദ്ര🖤*🖋️jifnipart 21*ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.. സന്തോഷമേ ഒള്ളൂ അതിൽ*---------------------------ആ രാത്രി മുഴുവൻ മൂന്ന് പേരും ഉറക്കമൊഴിച്ചു അവൾക്കരികിൽ ഇരുന്ന്. ഉറക്കത്തിൽ പോലും ഇടക്കിടെ കീർത്തി അവരിലേക്ക് ഒന്നൂടെ ചേർന്ന്.*കൂടെ ഞങ്ങളുണ്ട്..* പറയാതെ പറഞ്ഞവർ അവളെ ചേർത്ത് പിടിച്ചു. അത് മതിയായിരുന്നു കീർത്തിക്ക് സുഖമായി ഉറങ്ങാൻ.ചേർത്ത് പിടിച്ച സൗഹൃദത്തിന്റെ കരങ്ങൾക്ക് അത്രയും മനോഹാരിത ഉണ്ടായിരുന്നു.________________________ലക്ഷ്യമില്ലാതെ സഞ്ചരിച്ച കാശിയുടെ ബുള്ളറ്റ് ചെന്ന് നിന്നത് കടൽതീരത്തായിരുന്നു.വണ്ടി ഒരു ഭാഗത്ത് നിർത്തിയിട്ട്.നിലാവെളിച്ചത്തിൽ അവൻ കരയെ തലോടി കൊണ്ട് തി