❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 22❤️
ശ്രീ ആശുപത്രിയിൽ നിന്നും പോയത് ശിഖയുടെ അടുത്തേക്ക് ആയിരുന്നു..ശ്രീക്കു എന്ത് വിഷമം ഉണ്ടെങ്കിലും അത് ആദ്യം പറയുക ശിഖയോട് ആണ്.....ശിഖയുടെ വീടെത്തിയതും നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും കണ്ടു ജോണിനൊട് വർത്താനം പറഞ്ഞിരിക്കുന്ന ശിഖയെ...\"ഇതാ ആരിത്.. ഡോക്ടർ ശ്രീയോ...\" ശിഖ ഒരു ചെറുചിരിയോടെ ചോദിച്ചു....\"ആട്ടെ.. ഇപ്പോളെങ്കിലും നിനക്ക് വരാൻ തോന്നിയില്ലേ...എവിടെയായിരുന്നു ഇത്രനാളും...\" ശിഖയുടെ ശബ്‍ദത്തിൽ ഇത്തവണ അല്പം ദേഷ്യവും ഉണ്ടായിരുന്നു....\"എന്റെ പൊന്ന് ശിഖ... അവളെ പുറത്ത് നിർത്താതെ അകത്തേക്ക് കേറാൻ പറ.. എന്നിട്ട് മതി ബാക്കി വിശേഷം പറയുന്നത്....\"ജോൺ