Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 22❤️

ശ്രീ ആശുപത്രിയിൽ നിന്നും പോയത് ശിഖയുടെ അടുത്തേക്ക് ആയിരുന്നു..ശ്രീക്കു എന്ത് വിഷമം ഉണ്ടെങ്കിലും അത് ആദ്യം പറയുക ശിഖയോട് ആണ്.....

ശിഖയുടെ വീടെത്തിയതും  നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും കണ്ടു ജോണിനൊട് വർത്താനം പറഞ്ഞിരിക്കുന്ന ശിഖയെ...

\"ഇതാ ആരിത്.. ഡോക്ടർ ശ്രീയോ...\" ശിഖ ഒരു ചെറുചിരിയോടെ ചോദിച്ചു....

\"ആട്ടെ.. ഇപ്പോളെങ്കിലും നിനക്ക് വരാൻ തോന്നിയില്ലേ...എവിടെയായിരുന്നു ഇത്രനാളും...\" ശിഖയുടെ ശബ്‍ദത്തിൽ ഇത്തവണ അല്പം ദേഷ്യവും ഉണ്ടായിരുന്നു....

\"എന്റെ പൊന്ന് ശിഖ... അവളെ പുറത്ത് നിർത്താതെ അകത്തേക്ക് കേറാൻ പറ.. എന്നിട്ട് മതി ബാക്കി വിശേഷം പറയുന്നത്....\"

ജോൺ പറഞ്ഞതും ശിഖ ഒന്ന് അവനെ തുറച്ചു നോക്കിയെങ്കിലും ദേഷ്യത്തോടെയുള്ള നോട്ടം കിട്ടിയതും അവളൊന്നും മിണ്ടാതെ റൂമിലേക്ക് പോയി തൊട്ട് പിന്നാലെ ജോണിന് ഒരു പുഞ്ചിരി നൽകികൊണ്ട് ശ്രീയും....

റൂമിലെത്തിയപ്പോ കണ്ടു പുറത്തേക്ക് നോക്കി നിൽക്കുന്നവളെ...

\"എന്താടി.. നിനക്ക് പറ്റിയത്... നീ എന്നെ കാണാൻ വരാൻ എന്തെങ്കിലും കാരണമുണ്ടോ...\" ശ്രീയെ നോക്കാതെ ആണ് 
ശിഖ ചോദിച്ചത്...

\"നീ പറഞ്ഞത് നേരാ...നിന്നെ കാണാൻ വന്നത് മനസ് വേദനിച്ചപ്പോളാണ്.. അതും നമ്മളുടെ സൃഹുത്തു കാരണം....\"

ശ്രീ പറഞ്ഞത് എന്തെന്ന് മനസിലാവാത്ത രീതിയിൽ ശിഖ അവളെ നോക്കി...

\"ഹരി ആണോ....\"

\"അല്ല..\"

\"പിന്നെ ആര്? \"

\"നന്ദൻ ആണ്...\"

നന്ദന്റെ പേര് പറഞ്ഞതും ശിഖ അവളെ നോക്കി....

\"അവൻ നിന്നെ എന്ത് പറയാൻ ആണ്...നിങ്ങൾ അതിന് കണ്ടോ....\"

\"ഹ്മ്മ്.. കണ്ടു... ആശുപത്രിയിൽ വെച്ച്...\"

\"നീ തെളിച്ചു പറയുന്നുണ്ടോ ശ്രീ...\"

ശിഖ പറഞ്ഞതും ആശുപത്രിയിൽ വെച്ചുണ്ടായ കാര്യങ്ങളെല്ലാം ശ്രീ പറഞ്ഞതും ശിഖ ബെഡിൽ ഇരുന്നു തൊട്ട് അടുത്ത് ശ്രീയും...

\"നന്ദനു എങ്ങനെ മാറാൻ കഴിഞ്ഞു... നമ്മളുടെ നന്ദൻ ഇങ്ങനെ അല്ലായിരുന്നു. പിന്നെ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ നന്ദൻ മാറില്ല...\"

\"ശിഖ... നീ പറഞ്ഞത് ശരിയായിക്കാം.. പക്ഷേ ഒരു കാര്യത്തിൽ ഉറപ്പാണ് നമ്മളുടെ ആ പഴയ നന്ദൻ ഇനിയുണ്ടാവില്ല...\"

\"ഹ്മ്മ്... ഞാനും അവനും കണ്ടപോളും ഇതുപോലെ തന്നെയാ എന്നോട് സംസാരിച്ചത്...അവൻ പറഞ്ഞത് അവന്റെ ഭാഗത്തു നിന്നും ചിന്തിച്ച കാര്യമാണ്...മറ്റുള്ളവരുടെ ഭാഗത്തു നിന്നും അവനു ചിന്തിക്കാൻ ശ്രമിച്ചില്ല... അങ്ങനെയെങ്കിലും അവൻ ചിന്തിച്ചിരുന്നില്ലെങ്കിൽ ഒരിക്കൽപോലും നമ്മളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ കഴിയില്ലായിരുന്നു..\"

\"കഴിഞ്ഞത് കഴിഞ്ഞു...എന്തായാലും നീ പോയി കാണുന്നുണ്ടോ നന്ദനെ... നമ്മളുടെ സൃഹുത്തു ആയിരുന്നവൻ അല്ലേ..ആ പരിഗണന വെച്ച് കാണാൻ പോയികൂടെ..നിനക്ക്...\"

\"എന്തിന്...അവനോട് ശ്രമിക്കാൻ എനിക്ക് കഴിയില്ല...\"

\" ഹ്മ്മ്... \"

പിന്നെയും കുറച്ചുനേരം സംസാരിച്ച ശേഷം എണിറ്റു വാതിലിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് മാളുവും ജോണും നിൽക്കുന്നത് ശിഖയും ശ്രീയും കണ്ടത്...

ഇവരെയും കണ്ടതും ശ്രീയും ശിഖയും പതറി...

മാളു പറഞ്ഞതുകേട്ട് മൂവരും ഞെട്ടി.....


തുടരും...........



❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 23❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 23❤️

4.9
2861

മാളു പറഞ്ഞതും മൂവരും ഞെട്ടി....തുടർന്ന് വായിക്കുക....\"എനിക്ക് അറിയാം അവൻ എന്നെ എന്തിന് വേണ്ടെന്ന് വെച്ചത്...ഞാനുമായുള്ള പ്രണയം പോലും അവനു ടൈം പാസ്സ് ആയിരുന്നു..അതുകൊണ്ടാണല്ലോ വിവാഹത്തിന്റെ അന്ന് വിഷ്ണുവിന്റെ പേര് പറഞ്ഞ് അവൻ മുടക്കിയത്... എന്തായാലും നന്ദൻ വേണുഗോപാൽ നല്ലൊരു നടൻ ആണ്... ആരുടെയും ഫീലിംഗ്സ് മനസിലാക്കാൻ അവൻ ശ്രമിച്ചിട്ടില്ല....മറ്റൊരാളെ മനസിൽ വെച്ച് എന്നോട് ഇഷ്ടം ആണെന്ന് പറയാൻഎങ്ങനെ കഴിഞ്ഞു അവനു...\"\"വാട്ട്‌....\" ശിഖയും ശ്രീയും ഞെട്ടികൊണ്ട് ചോദിച്ചു...\"അതേ.... നന്ദൻ മാളുവിനെ പ്രണയിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരാൾ ആയിട്ടുള്ള അവന്റെ വിവാഹം കഴിഞ്ഞിരു