Aksharathalukal

ആർദ്ര

പാർട്ട്‌ 1



"ഹലോ അമ്മ.. ഇങ്ങനെ ടെൻഷൻ അടിക്കല്ലേ..ഞാൻ ആദ്യമായിട്ടൊന്നുമല്ല ട്ടോ ഫ്ളൈറ്റിൽ കയറണേ...ഇങ്ങോട്ട് വന്നതും ഇതേ പേടകത്തിലാ..പിന്നെ അമ്മയെന്തിനാ പേടിക്കണേ..."



"എന്റെ ആദു..വിമാനം പൊട്ടി വീണേക്കുമോ എന്ന് പേടിച്ചിട്ടൊന്നുമല്ല..കഥയും ബോധവും ഇല്ലാത്ത കുട്ടിയായതുകൊണ്ട് നേരത്തും കാലത്തും അവിടെ നിന്ന് ഇറങ്ങിയില്ലെങ്കിലോ എന്ന് കരുതി വിളിച്ചതാ..നിന്റെ സമയം ആവുന്നത് വരെ കാത്തു നിൽക്കാൻ ഫ്ലൈറ്റ് നിന്റെ അച്ഛൻ ശ്രീനിവാസൻ വാങ്ങിയതൊന്നുമല്ല..അതോർമ്മിച്ചിട്ടു വേണം ഓരോന്ന് ഒപ്പിക്കാൻ..."



"എന്റെ അച്ഛയ്ക്ക് ശ്രീമാൻ നാരായണമേനോൻ എന്ന എന്റെ അച്ചാച്ചൻ സ്ത്രീധനം ആയിട്ട് നല്ലൊരു തുക കൊടുത്തിരുന്നെങ്കിൽ എപ്പോഴേ സ്വന്തമായിട്ട് ഒരു ഫ്ലൈറ്റിന്റെ ഷോറൂം തന്നെ തുടങ്ങിയേനെ...പാവം ന്റെ അച്ഛന്റെ വിധി.."



"ഡി കൊച്ചേ..കാലത്തു തന്നെ എന്നെ കൊണ്ട് നല്ല മലയാളം പറയിക്കാതെ പോയി കുളിച്ചിട്ട് ഇങ്ങു വാടി..."



"ഹാ ഹാ..വച്ചോ വച്ചോ...ഷാർപ് 9:20 ന് തന്നെ ഞാൻ എയർ പോർട്ടിൽ എത്തും..ഇതേ ആർദ്ര ശ്രീനിവാസന്റെ വാക്കാ..."



"ഓ ആയിക്കോട്ടെ...നേരത്തും കാലത്തും ഇങ്ങെത്തിയാൽ മതി..."



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



ദാ കണ്ടില്ലേ രാവിലെ തന്നെ എന്നെ ചൊറിയാൻ വന്ന ആളാണ് എന്റെ മാതാശ്രീ..ശ്രീമതി ഗീത ശ്രീനിവാസൻ..ഞാനും പുള്ളിക്കാരിയും എപ്പോഴും ഇങ്ങെനെയാ..ഫുൾ ടൈം അടിയാ..അമ്മ എന്നെ കേറി ചൊറിയും ഞാൻ കേറിയങ്ങ് മാന്തും..ചിലപ്പോ തിരിച്ചും..ഞാൻ തോൽക്കാനായൽ സ്വയം അമ്മ അതങ്ങ് ഏറ്റെടുക്കും..സ്നേഹം കൊണ്ടാ..



3 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് തിരിച്ചു പോകുവാ...എന്റെ പഠിപ്പും മറ്റ് നൂലാ മാലകളൊക്കെ കഴിഞ്ഞു..ഇനി സ്വസ്ഥമായിട്ട് ഏതെങ്കിലും ഒരുത്തനെ കെട്ടണം..കെട്ടുന്നവന്റെ തലയിൽ തബല വായിക്കണം..അത്രേയുള്ളൂ ആഗ്രഹം..കെട്ടാൻ മുട്ടിയിട്ട് നിൽക്കുവൊന്നും അല്ലാട്ടോ..പക്ഷെ ഈ വിളി അതിനുവേണ്ടി തന്നെയാണ്..ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ് കല്യാണം..ശരിക്കും എനിക്ക് ഇതൊരു ഒളിച്ചോട്ടമാണ്...വേദനിപ്പിക്കുന്ന പല പല ഓർമകളിൽ നിന്നുമുള്ള ഒളിച്ചോട്ടം...തേപ്പും വാർപ്പും ഒന്നും അല്ലാട്ടോ...ആരും തെറ്റിദ്ധരിക്കേണ്ട.. ഇനിയും കഥ പറഞ്ഞോണ്ട് നിൽക്കാൻ ടൈം ഇല്ല..ഇപ്പൊ തന്നെ 8 മണി ആയി...എട്ടരയ്ക്കിറങ്ങിയാലെ 9 മണിക്ക് എങ്കിലും എയർപോട്ടിൽ എത്താൻ പറ്റൂ...സോ ബാക്കിയൊക്കെ പിന്നെ...



 കുളിയൊക്കെ കഴിഞ്ഞു ഭാഗ്യത്തിന് കൃത്യ സമയത്തു തന്നെ എയർ പോർട്ടിൽ എത്തി...ഫ്ളൈറ്റിൽ കയറി വിൻഡോ സീറ്റ് കിട്ടിയില്ല..അടുത്തിരിക്കുന്ന ആളോട് എക്സ്ചേഞ്ച് ചെയ്യാൻ ചോദിക്കാം എന്ന് കരുതിയപ്പോൾ ആള് ഭയങ്കര ബിസി...ചെവിയിൽ ഒരു കുന്തവും കേറ്റി പാട്ടും കേട്ട് സീറ്റും ചാരി ഇരിക്കുവാണ്....മുഖം കാണാൻ കഴിഞ്ഞില്ല..ഞാൻ ഒന്ന് വിളിച്ചു നോക്കി..എവിടെ.. നോ റെസ്പോൺസ്..



"ഹലോ...സർ.." ഞാൻ ഒന്നൂടേ ഉറക്കെ വിളിച്ചു...



"What..." നല്ല കനപ്പിച്ചു ഒരു what തന്നു..ഒന്ന് മുഖത്തു നോക്കുക പോലും ചെയ്തില്ല.. ആൾ നല്ല ചൂടിലാണെന്ന് മനസ്സിലായി..അതുകൊണ്ട് ആവശ്യം പറഞ്ഞില്ല..തൽക്കാലത്തേക്ക് കിട്ടിയ സീറ്റ് വച്ച് അഡ്ജസ്റ്റ് ചെയ്യാം...ഞാൻ ഒന്നും പറയാതെ സീറ്റിലേക്ക് ചാരി ഇരുന്നു..



 മറുപടി കേൾക്കാഞ്ഞിട്ടാവണം അയാൾ തിരിഞ്ഞ് എന്നെ നോക്കിയത്...ഞാനും അങ്ങോട്ട് നോക്കിയപ്പോൾ എന്താണ് എന്ന അർത്ഥത്തിൽ ഒരു പുരികം ഉയർത്തി കാണിച്ചു..ഓ...ചെറുപ്പക്കാരൻ ആണ്..



ഇൻസൈട് ചെയ്ത റെഡ് ഷർട്ടും ബ്ലാക്ക്‌ പാന്റും
പിന്നൊരു ഓവർകോട്ടും..ടോട്ടലി ഒരു ബിസിനസ്കാരന്റെ ലുക്ക് ഉണ്ട്..എന്റെ നോട്ടം സഹിക്കാൻ കഴിയാഞ്ഞിട്ടാവണം അയാൾ എന്നെയൊന്ന് കൂർപ്പിച്ചു നോക്കി...



പിന്നെ ഇംഗ്ലീഷിൽ എന്തൊക്കെയോ പിറുപിറുത്തു വീണ്ടും പഴയപടി ഇരുന്നു..വേറെ ഒന്നും മനസ്സിലായില്ലെങ്കിലും കൺട്രി ഫെല്ലോസ് എന്നു പറഞ്ഞത് മാത്രം നല്ല വൃത്തിയായിട്ട് മനസ്സിലായി...ജാഡ തെണ്ടി...നുമ്മ മലയാളികളെ ഇവനെ അറിയാഞ്ഞിട്ടാണ്... അവനെയും മനസ്സിൽ പ്രാകി കണ്ണടച്ചു കിടന്നു..അപ്പോഴേക്കും അമ്മ വിളിച്ചു...



"ഹലോ അമ്മ...എഴുന്നേൽക്കാൻ ഇത്തിരി താമസിച്ചാലും എത്തേണ്ടിടത്ത് എത്തേണ്ടസമയത്ത് എത്തിയിരിക്കും ഈ ആർദ്ര ശ്രീനിവാസ്!.."



"ഓഹ് സമ്മതിച്ചു.. അവിടെ എയർപോർട്ടിൽ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ..?"



"ഇവിടെ എന്ത് കുഴപ്പം യാത്രയൊക്കെ സുഖമായിരുന്നു..പിന്നെ ഫ്ളൈറ്റിൽ കയറിയപ്പോഴാ പ്രശ്നം... സൈഡ് സീറ്റ് കിട്ടിയില്ല...എക്സ്ചേഞ്ച് ചെയ്യാം എന്ന് വച്ചാ അടുത്തിരിക്കുന്നത് ഒരു ഡ്രാക്കുള..എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ കടിച്ചു തിന്നാൻ വരുവാ..ഹിന്ദിക്കാരൻ ആണെന്ന് തോന്നുന്നു.. ബ്ലഡി കാട്ടുവാസി..ശരിയമ്മേ... ഞാൻ വെക്കുവാണെ...ബൈ.."



ഫോണും വച്ച് തിരിഞ്ഞു നോക്കിയപ്പോൾ ആ ഹിന്ദിക്കാരൻ ഡ്രാക്കുള കണ്ണും ഉരുട്ടി നോക്കി പേടിപ്പിക്കുന്നുണ്ട്..ഞാൻ അയാളെ നോക്കി നന്നായി ഒന്ന് പുച്ഛിച്ച് തിരിഞ്ഞിരുന്നു..



അറിയാതെ ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും എവിടെ നിന്നോ ആരോ മലയാളം സംസാരിക്കുന്നു.. സാധാരണ വരുമ്പോഴൊക്കെ ആരോടെങ്കിലും കത്തിയടിച്ച് ഇരിക്കാറാണ് പതിവ്..ഇന്ന് പറ്റിയ ആളെ ഒന്നും കിട്ടിയില്ല...അതുകൊണ്ട് മലയാളം കേട്ട ദിക്കിലേക്ക് ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി...ദേ ഡ്രാക്കുള മലയാളം സംസാരിക്കുന്നു..



ഇങ്ങേര് മലയാളി ആണോ..അതാണിത്ര ജാഡ...നേരത്തെ ഞാൻ പറഞ്ഞതൊക്കെ ഡ്രാക്കുവിന് മനസ്സിലായിട്ടുണ്ടാവോ..ഏയ് ഇല്ല...ആത്മയാണ് ഉദ്ദേശിച്ചതെങ്കിലും നാക്ക് പണി പറ്റിച്ചു..ഇച്ചിരി സൗണ്ട് കൂടി പോയി..



 "കേട്ടു..കേട്ടതൊക്കെ മനസ്സിലായി.." കൂളിംഗ് ഗ്ലാസ് ഒന്നൂരി എന്റെ നേരെ നോക്കി കൊണ്ട് ഡ്രാക്കു പറഞ്ഞു..



"സോറി.. സർ.."



"ഇട്സ് ഓക്കേ..ജസ്റ്റ് ലീവ് ഇറ്റ്.."



"അത്.. എനിക്ക് സൈഡ് സീറ്റ് കിട്ടിയില്ലെങ്കിൽ എന്തോപോലെയാ അത് ചോദിക്കാൻ.."



" ഹെയ് സ്റ്റോപ് ഇറ്റ്‌..എനിക്ക് ഇത്തരം ലൂസ് ടോക്കിന് തീരെ താൽപര്യമില്ല.. "



എന്തോ അയാൾ അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നി..സാരില്ല്യ എനിക്ക് കിട്ടേണ്ടത് തന്നെയാ...പിന്നെ ഞാൻ അയാളോടൊന്നും മിണ്ടാൻ പോയില്ല..നാട്ടിലെത്തി എയർ പോർട്ടിൽ ഇറങ്ങിയപ്പോൾ അയാൾ എന്നെ നോക്കുന്നത് കണ്ടു...ഞാൻ അയാളെ മൈൻഡ് ചെയ്യാതെ പോയിട്ട് കുറച്ച് മാറി നിന്ന് അയാളെ വാച്ച് ചെയ്തു..



 ഒരു കൊച്ചു കുട്ടി വന്ന് അയാളോടൊപ്പം സെൽഫി എടുക്കുന്നത് കണ്ടു..അയാളാണെങ്കിൽ ചിരിച്ചോണ്ട് നിൽക്കുന്നു.. സെല്ഫിക്കൊക്കെ പോസ് ചെയ്യാൻ ഇയാൾ ആരാ സിനിമാ നടനോ... പിന്നെയും ആരൊക്കെയോ വന്ന് അയാളോട്‌ സംസാരിക്കുകയും സെൽഫി എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്..മീഡിയാസും ഉണ്ടല്ലോ...



നമ്മളെയൊന്നും ഒരാളും മൈൻഡ് ചെയ്യുന്നില്ല..എവിടെ എന്റെ ഫാദർ മിസ്റ്റർ ശ്രീനിവാസൻ...അവിടെയൊക്കെ തിരഞ്ഞിട്ടും ആളെ കണ്ടില്ല... ഒരു ബിസ്കറ്റിന്റെ പാക്കറ്റ് പുറത്ത് വന്നിടിച്ചപ്പോഴേ ആളെത്തിയിട്ടുണ്ടെന്ന് മനസ്സിലായി..



"ഡി ഞങ്ങളിവിടെയാ ഇങ്ങോട്ട് വാ..."



വന്നിടിച്ച സാധനം എവിടെ നിന്ന് വന്നതാ എന്ന് നോക്കി നിന്നപ്പോഴാണ് റിഥ്വിക്ക് വിളിക്കുന്നത് കണ്ടത്.. കൂടെ അച്ഛനും ഉണ്ട്..റിഥ്വിക് ആരാന്നല്ലേ...എന്റെ ഫ്രണ്ട് ആണ് ഫ്രണ്ട് എന്ന് വച്ചാ കട്ട ഫ്രണ്ട്.. ഞാൻ സിംഗപ്പൂരിൽ പോവുന്നതിന് മുൻപ് വരെ ഞങ്ങളൊരുമിച്ചായിരുന്നു...



അച്ഛയ്ക്ക് ഞാനും റിഥ്വിക്കും ഒരുപോലെയാ... ചിലസമയം എന്നെക്കാളും സ്നേഹം അവനോടാ... എന്റച്ഛനും അമ്മയും എവിടെ പോയാലും മായാവിയിലെ ലുട്ടാപ്പിയെ പോലെ ഇവനും കൂടെ ഉണ്ടാവും.. കുന്തത്തിന് പകരം പൊട്ടി പൊളിഞ്ഞ ബൈക്ക് ആണെന്ന് മാത്രം...



ഞാനോടി പോയി അവരെ ണ്ടാളെയും കെട്ടിപിടിച്ചു.. സ്നേഹ പ്രകടനങ്ങളൊക്കെ കഴിഞ്ഞപ്പോ വീട്ടിലേക്ക് പോയി...



"ഡി...ആ ബിസ്കറ്റ് അവിടെ വയ്ക്കേടി...അമ്മയവിടെ സ്‌പെഷ്യൽ ആയിട്ട് എന്തൊക്കെയോ ഉണ്ടാക്കിയിട്ടുണ്ട്..ഇത് കഴിച്ചാലിനി അതെങ്ങെനെയാ കഴിക്കുന്നത്..."



"ഓ.. അതൊക്കെ അങ്ങ് ഇറങ്ങിക്കോളും..നിനക്കറീല്ലേ ഇതെന്റെ ഫേവറിറ്റ് ആണെന്ന്...എത്ര ബിസ്ക്കറ്റ് കിട്ടിയാലും അതൊക്കെ നിമിഷ നേരം കൊണ്ട് തീർക്കാൻ എനിക്ക് പ്രത്യേക കഴിവാണ്..ഐ ആം റിയലി പ്രൌഡ് ഓഫ് മീ..."



സ്വയം പുകഴ്ത്തലൊക്കെ കഴിഞ്ഞ് വീട്ടിലെത്തി മൃഷ്ട്ടാന്ന ഭോജനവും ഒരുറക്കവും കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്ക് വൈകുന്നേരം ആയിരുന്നു..വീട്ടിലെവിടെയും അച്ഛനെ കാണാഞ്ഞിട്ട് അമ്മയോട് ചോദിച്ചപ്പോ ആള് സ്നേഹതീരത്തിലേക്ക് പോയി എന്ന് പറഞ്ഞു.. എന്നാ പിന്നെ അവിടെയും പോയി കറങ്ങിയിട്ടു വരാം എന്ന് കരുതി ഇറങ്ങി..



 ഈ സ്നേഹതീരം അച്ഛൻ നടത്തുന്ന ഓർഫനേജ് ആണ് ട്ടോ...പണ്ടൊക്കെ ഞാൻ സ്ഥിരം പോവുന്നതായിരുന്നു... വന്നിട്ട് അത്രവരെ പോയില്ലെങ്കിൽ മോശമല്ലേ...എന്റെ അമ്മൂട്ടീ എന്നെ ഓർക്കുന്നുണ്ടാവോ എന്തോ....പിന്നെ ഒന്നും നോക്കീല നേരെ വിട്ടു..



പോകുന്ന വഴിക്കാണ് ചുമരിൽ പതിപ്പിച്ച ഒരു പോസ്റ്ററിലേക്ക് എന്റെ കണ്ണ് പതിഞ്ഞത്... "ഡ്രാക്കുള..."




 തുടരും..



ആർദ്ര

ആർദ്ര

4.7
2366

പാർട്ട്‌ 2പോകുന്ന വഴിക്കാണ് ചുമരിൽ പതിപ്പിച്ച ഒരു പോസ്റ്ററിലേക്ക് എന്റെ കണ്ണ് പതിഞ്ഞത്...\"ഡ്രാക്കുള..\"32 പല്ലും കാണിച്ച് ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ..ദൈവമേ ഇങ്ങേര് സിനിമാ നടൻ ആയിരുന്നോ..ഒരു നിമിഷം ഞാൻ കഴിഞ്ഞ സംഭവങ്ങളൊക്കെ റീവൈൻഡ് ചെയ്ത് നോക്കി..ഇത്തിരി ഇല്ലാത്ത കൊച്ചു വരെ വന്ന് സെൽഫി എടുത്തപ്പോഴെങ്കിലും ഞാൻ ആലോചിക്കണമായിരുന്നു..ഒക്കെ പോട്ടെ ആ ജാഡ കണ്ടപ്പോഴെങ്കിലും ഞാൻ മനസ്സിലാക്കണമായിരുന്നു..സാരില്യ..ഇനി അയാളെ കാണാനൊന്നും പോകുന്നില്ലല്ലോ..അതും വിചാരിച്ച് ആശ്വസിച്ചുകൊണ്ട് സ്നേഹതീരത്തിലേക്ക് വിട്ടു..പഴയ ആൾക്കാരൊന്നും മാറിയിട്ടില്ല.. സെക്യൂരിറ്റ