Aksharathalukal

ആർദ്ര

പാർട്ട്‌ 2


പോകുന്ന വഴിക്കാണ് ചുമരിൽ പതിപ്പിച്ച ഒരു പോസ്റ്ററിലേക്ക് എന്റെ കണ്ണ് പതിഞ്ഞത്...

\"ഡ്രാക്കുള..\"

32 പല്ലും കാണിച്ച് ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ..ദൈവമേ ഇങ്ങേര് സിനിമാ നടൻ ആയിരുന്നോ..ഒരു നിമിഷം ഞാൻ കഴിഞ്ഞ സംഭവങ്ങളൊക്കെ റീവൈൻഡ് ചെയ്ത് നോക്കി..

ഇത്തിരി ഇല്ലാത്ത കൊച്ചു വരെ വന്ന് സെൽഫി എടുത്തപ്പോഴെങ്കിലും ഞാൻ ആലോചിക്കണമായിരുന്നു..ഒക്കെ പോട്ടെ ആ ജാഡ കണ്ടപ്പോഴെങ്കിലും ഞാൻ മനസ്സിലാക്കണമായിരുന്നു..സാരില്യ..ഇനി അയാളെ കാണാനൊന്നും പോകുന്നില്ലല്ലോ..അതും വിചാരിച്ച് ആശ്വസിച്ചുകൊണ്ട് സ്നേഹതീരത്തിലേക്ക് വിട്ടു..

പഴയ ആൾക്കാരൊന്നും മാറിയിട്ടില്ല.. സെക്യൂരിറ്റി മുതൽ എല്ലാവരും എനിക്കറിയുന്നവർ ആയതുകൊണ്ട് എല്ലാവരോടും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി..അച്ഛൻ മാധവേട്ടനോട് സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു..ഞാൻ അങ്ങോട്ട് പോയി...

\"ആഹ് മോള് വന്നോ...ശ്രീനി പറഞ്ഞായിരുന്നു ഉച്ചയ്ക്ക് ആൾ ലാൻഡ് ചെയ്തു എന്ന്..\"

\"ആ മാധവേട്ടാ വന്ന് ശാപ്പാടും ഒരുറക്കവും കഴിഞ്ഞ് എഴുന്നേറ്റ് നേരെ ഇവിടേക്ക് ഇറങ്ങി...\"

 \"അതേതായാലും നന്നായി..ഞാൻ അങ്ങോട്ട് ഒരു കാര്യം പറയണം എന്ന് വിചാരിച്ചതാ..ശ്രീനി സൂചിപ്പിച്ചു കാണണം..\"

ഞാൻ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ മാധവേട്ടനോട് കണ്ണും കലാശവും കാണിക്കുന്നുണ്ട്..ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഡീസന്റ് ആയി...

\"ഇല്ലല്ലോ അച്ഛനൊന്നും പറഞ്ഞില്ല..എന്താ കാര്യം..\"

 \"അത് മോളെ മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട..ഞാൻ വേറെ ആളെ ആക്കിക്കോളാം..\"

\"പറ മാധവേട്ടാ..കാര്യം പറയാതെ ഞാൻ എങ്ങെനെയാ സമ്മതം ആണോ അല്ലയോ എന്ന് പറയാ...\"

\"മോളെ ഇവിടെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു.. അവര് ഒരാഴ്ച മുമ്പ് റീസൈൻ ചെയ്ത് പോയി..കുറെ ആളെ അന്വേഷിച്ചു..ഒന്നുമങ്ങിട് ശെരിയായില്ല..മോൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ആ കാര്യം മോള് ഏറ്റെടുക്കുന്നോ..\"

ഡാൻസൊക്കെ എന്നോ നിർത്തിയത് ആണ്..ഓർമയുണ്ടാവുമോ എന്ന് തന്നെ അറിയില്ല..പക്ഷെ മാധവേട്ടനോട് പറ്റില്ല്യ എന്ന് പറയാനും വയ്യ..

ഇത്തിരി സങ്കോചത്തോടെ ആണെങ്കിലും ഞാൻ സമ്മതിച്ചു..നാളെ മുതൽ വരാമെന്നും ഏറ്റു..എന്തൊക്കെയോ സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല..

അമ്മുക്കുട്ടിയെ ഞാൻ അവിടെയൊക്കെ തിരഞ്ഞു..കണ്ടില്ല..പല പല സ്ഥലത്തു നിന്നും ഉപേക്ഷിക്കപ്പെട്ട കുട്ടികൾ ഇവിടെ ഉണ്ടെങ്കിലും മുൻപൊരിക്കൽ ഫ്രണ്ടിന്റെ വീട്ടിൽ പോയി വരുന്ന വഴി എനിക്ക് കിട്ടിയതാ എന്റെ അമ്മൂട്ടിയെ...അച്ഛനും അമ്മയും ആരാണെന്ന് അറിയില്ല..പക്ഷെ മിടുക്കി കുട്ടിയാ...ഞാനെന്ന് വച്ചാൽ ജീവനായിരുന്നു...

ഞാൻ സിംഗപ്പൂരിലേക്ക് പോകുമ്പോൾ അവളോടൊന്ന് പറയാൻ പോലും പറ്റിയില്ല..വെറും 3 വയസുള്ള കൊച്ചിനോട് പറഞ്ഞിട്ട് എന്ത് മനസ്സിലാവാനാ... ഇപ്പൊ വല്യ കുട്ടി ആയിട്ടുണ്ടാവും..എന്നെയൊക്കെ മറന്നും കാണും..ഇങ്ങനെ പലതും ആലോചിച്ച് നടക്കുമ്പോഴാ ഒരു വിളി കേട്ടത്..

\"ആദു....\" ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി എന്റെ അമ്മുക്കുട്ടി.. അപ്പൊ ഇവളെന്നെ മറന്നിട്ടില്ല...ഞാൻ ഓടി ചെന്ന് അവളെ എടുത്ത് കറക്കി..പക്ഷെ അവള് കുതറി മാറി..

\"ന്നെ തൊണ്ടാ....(എന്നെ തൊടണ്ട)\".. ചുണ്ടും മലർത്തിയുള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി..

\"അച്ചോടാ...എന്റെ വാവയ്ക്ക് എന്നോട് ദേഷ്യാണോ..\" അവൾ പറഞ്ഞ അതേ രീതിയിൽ ഞാനും ചോദിച്ചു..

\"ആ എന്നോട് പയ്യാതെ ടാറ്റ പോയില്ലേ..\"

\" അന്ന് അങ്ങനെ പോവേണ്ടി വന്നു മോളൂസേ...സോറി...ഒന്ന് ക്ഷമിച്ചെക്ക്..\"

\"മ്മ്...\" അവളൊന്ന് മൂളി...ഞാൻ അവളെയും എടുത്ത് വരാന്തയിലൂടെ നടക്കാൻ തുടങ്ങി..

\"ആധു.... നമ്മക്കെ ആദീടെ അടുത്ത് പോവാലോ... ആദി പാട്ട് പാടി തരും..\"

\"ആദിയോ അതാരാ....എനിക്ക് മനസ്സിലായില്ല..\"

\"ആദി ഇവിടത്തെ മാഷാ മോളെ...പിള്ളേരെയൊക്കെ പാട്ട് പഠിപ്പിക്കാൻ നിർത്തിയേക്കണതാ..പണ്ടത്തെ നിന്റെ ഡ്യൂട്ടി മുഴുവൻ ഇപ്പൊ അവനാ...ഇവർക്കൊക്കെ അവൻ മതി..ഇപ്പൊ അവിടെ പിറകിൽ ഉണ്ടാവും..അങ്ങോട്ട് പൊയ്ക്കോളൂ....\"

മാധവേട്ടൻ പറഞ്ഞപ്പോൾ അമ്മുവിനെയും കൊണ്ട് ഞാൻ പിറകിലേക്ക് പോയി...ദൂരെ നിന്നേ മധുരമായ ശബ്ദം കാതിലെത്തുന്നുണ്ട്..

 🎶മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ.. നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തിച്ചേലോലും മുത്തേ മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറദീപം ചാർത്തുന്നു..🎶

 നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ കുട്ടികൾക്ക് പാടി കൊടുക്കുകയാണ്..ഒരു കുഞ്ഞിനെ നെഞ്ചിൽ കിടത്തി ഉറക്കുന്നുമുണ്ട്..കുട്ടികളെല്ലാം സുഖമായിട്ട് താരാട്ടും കേട്ട് ശാന്തമായി കിടക്കുന്നു..ഒരു നിമിഷം മറ്റെല്ലാം മറന്ന് പാട്ടിൽ ലയിച്ചു നിന്നു പോയി..അത്രയ്ക്ക് മനോഹരമായ ശബ്ദം.. അതിനെക്കാൾ ഉപരി ചിരിക്കുമ്പോൾ അയാളുടെ മുഖത്തുവിരിയുന്ന നുണക്കുഴി എല്ലാം ഒരതിശയത്തോടെ ഞാൻ നോക്കി നിന്നു പോയി..

\"ആദി..\" അമ്മു മോളുടെ വിളിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. അവളുടെ വിളി കേട്ടിട്ട് അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു..ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ നിന്ന് മോളെ വാങ്ങി...

\"ആദി.. ഇതാ.. ഇതായെന്റെ ആധു...\" അവളെന്നെ ചൂണ്ടി പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു..തിരിച്ചു ഞാനും..

\"ആദി...നിനക്കറിയില്ലല്ലോ ഇത് ആർദ്ര..നമ്മുടെ ശ്രീനിയുടെ മോളാ..നിനക്ക് മുമ്പ് ഇവളായിരുന്നു ഇവിടുത്തെ ഓൾ ഇൻ ഓൾ..\"

\"ഈ കാന്താരി പറഞ്ഞിട്ട് അറിയാം..ഇവളെപ്പോഴും പറയാറുണ്ട് ആധുവിന്റെ കാര്യം...\" ആദി അങ്ങനെ പറഞ്ഞപ്പോൾ അമ്മുമോളോടുള്ള വാത്സല്യം ഒന്നുകൂടി കൂടി... ഞങ്ങൾ പരിചയപ്പെട്ടു..അധികം ആരോടും സംസാരിക്കുന്ന പ്രകൃതമല്ലെന്ന് തോന്നി..

കീറി മുറിച്ചു സംസാരിക്കുന്ന ഒന്നോ രണ്ടോ വാക്കുകൾ..പക്ഷെ നിമിഷ നേരങ്ങൾ കൊണ്ട് അതൊക്കെ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു..

\"മോളെ... നമുക്ക് ഇറങ്ങാം..\" അച്ഛന്റെ വിളി കേട്ടിട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി...

\"ആദി...ദാ ഇതാണ് എന്റെ മോള്... നാളെ മുതൽ ഡാൻസിന്റെ കാര്യം ഇവളേറ്റിട്ടുണ്ട്..\"

\"അല്ല സർ..അത് വേണ്ടായിരുന്നു..അതൊക്കെ അമ്പിളി നോക്കിക്കോളാം എന്ന് പറഞ്ഞിരുന്നു..വെറുതെ മാഡത്തെ ബുദ്ധിമുട്ടിക്കേണ്ട..\" എന്തോ അത് കേട്ടപ്പോൾ ദേഷ്യം തോന്നി..

\"എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല..ഞാൻ പഠിപ്പിച്ചോളാം..\"

\"അവളുടെ പഠിപ്പൊക്കെ കഴിഞ്ഞു..അതാണ് ഞാൻ ഇവളോട് അതൊക്കെ നോക്കാൻ പറഞ്ഞത്..തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ..\"

\"ഏയ് ഇല്ല സർ..എനിക്ക് കുഴപ്പമൊന്നുമില്ല.. \"

\"എന്നാ ഞങ്ങളിറങ്ങട്ടെ..\" അച്ഛൻ പറഞ്ഞപ്പോൾ അമ്മു മോൾക്ക് ഒരു മുത്തവും കൊടുത്തിട്ട് ഞാനും കൂടെ ഇറങ്ങി..

\"നാളെ വരൂലേ ആധു...\"

\"വരാല്ലോ ചക്കരെ..\" അവളോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി...തിരിഞ്ഞു നോക്കുമ്പോൾ ആദി ഒരു ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു....

ദിവസങ്ങൾ കഴിഞ്ഞു പോയിട്ടും ആർദ്രയ്ക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിയുന്നില്ല..ഏത് നേരവും ആദിയെ ഓർമ വരുന്നു..ഓർഫനേജ് മുഴുവൻ അന്വേഷിച്ചപ്പോൾ അവന്റെ ഡീറ്റൈൽസ് കിട്ടി..

മുഴുവൻ പേര് ആദിത്യൻ..ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചു..സ്വന്തമെന്ന് പറയാൻ ആരുമില്ല..സ്നേഹതീരവും അവിടത്തെ കുട്ടികളും മാത്രമാണ് ആദിയുടെ ലോകം..പക്ഷെ ഇതൊന്നും ഒരു കുറവായി ആർദ്രയ്ക്ക് തോന്നുന്നില്ല..ഓരോ ദിവസവും അവൾക്ക് അവനോടുള്ള ഇഷ്ടം കൂടി വരികയായിരുന്നു..

ദൈവമേ...ഞാൻ എങ്ങോട്ട് തിരിഞ്ഞാലും അവിടെയൊക്കെ ആദി വന്ന് നിൽക്കുന്നത് പോലെ തോന്നുവാ...മറ്റൊന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല..ഇനി എനിക്ക് അവനോട് പ്രേമം തോന്നി തുടങ്ങിയോ...പെട്ടല്ലോ ഈശ്വരാ...

ചിന്തകൾ ഏറിയപ്പോൾ അവനെയൊന്ന് കാണണം എന്നവൾക്ക് തോന്നി..നേരെ സ്നേഹതീരത്തിലേക്ക് പോയി..അവിടെ ഒരു മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന ആദിയെ കണ്ടപ്പോൾ അവൾ അങ്ങോട്ട് പോയി...

\"സർ..എന്താ ഇവിടെ ഇരിക്കുന്നത്..\"

\"ഏയ് വെറുതെ ഇരുന്നതാണെടോ...\"

\"ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്നത് 2 രോഗത്തിന്റെ ലക്ഷണമാണ്...\"

ആദി എന്നെ സംശയത്തോടെ നോക്കി..

\"ആഹ്‌ന്നെ..ഒന്ന് ഭ്രാന്തിന്റെ മറ്റേത്.. പ്രേമത്തിന്റെ...തനിക്കിതിലേതാ...\" അവന്റെ മനസ്സ് അറിയാനെന്നോണം ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു..

\"എങ്കിൽ തനിക്ക് തെറ്റിയെടോ..എനിക്ക് ഈ രണ്ട് സൂക്കേടും ഇല്ല..ചിലസമയങ്ങളിൽ തനിച്ചിരിക്കുന്നത് നല്ലതാ... ഭൂതവും ഭാവിയും ആലോചിച്ച് ഇരിക്കാം...ജീവിതം നന്നായി ജീവിക്കണമെങ്കിൽ വ്യക്തമായ ധാരണയുണ്ടാവണം..കഴിഞ്ഞതിനെ കുറിച്ചും വരാൻ പോകുന്നതിനെ കുറിച്ചും..\" ഞാൻ ഒരു പുഞ്ചിരിയോടെ അവനെ നോക്കി നിന്നു..

\"എന്താ മാഡം.. ഇങ്ങനെ നോക്കുന്നത്..\"

\"വെറുതെ ഫിലോസഫി കേട്ട് നോക്കിയതാ.. ജീവിതത്തെ കുറിച്ച് ഇത്രയ്ക്കൊക്കെ പറയാനുള്ള മെച്യൂരിറ്റി സാറിന് ആയോ..സാറിന് ഒരു പാട് പ്രായം ഒന്നുമില്ലല്ലോ...\"

\"മാടത്തിന്റെ ആ കോൻസെപ്റ്റ് തന്നെ തെറ്റാ.. പ്രായം ഉള്ള ആൾക്ക് മാത്രമേ ജീവിതത്തെ കുറിച്ച് ധാരണ ഉണ്ടാവൂ എന്നാരാ പറഞ്ഞേ..
ജീവിതത്തെ അറിയാൻ അങ്ങനെ പ്രായം ഒന്നുമില്ല മാഡം...\"

കുറെ നേരം അങ്ങനെ പലതും സംസാരിച്ചിരുന്നു..ചുരുങ്ങിയ സമയം കൊണ്ട് തന്നെ എന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവക്കാരൻ ആണ് ആദി എന്ന് മനസ്സിലായി..തികച്ചും വിപരീതമായ ആശയങ്ങൾ...എങ്കിലും ആദി എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"തരില്ല എട്ടാ...ഞാനിത് തരില്ല..എന്റെ ഭാവി ഏട്ടത്തിയമ്മയെ ഞാൻ കൂടി കാണട്ടെ..\"

\"അങ്ങനെയിപ്പോ നീ കാണണ്ടാ...സമയം ആവുമ്പോൾ ഞാൻ തന്നെ കാട്ടി തരാം..\"

\"എന്നാലും എന്റെ എട്ടാ...ഈ ഋഷ്യ ശൃംഗന്റെ മനസ്സിലേക്ക് കയറി വന്ന മേനകയെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല..\"

\"ആഹ്‌ണോ..എന്നാ എന്റെ മോള് സമാധാനിക്കണ്ട..വല്ലതും തിന്നിട്ട് പോയി കിടന്നുറങ്ങാൻ നോക്ക് കൊച്ചേ...\"

\"എട്ടാ ആ കുട്ടിക്ക് ഏട്ടനെയും ഇഷ്ടമാണോ..\"

\"അറിയില്ല ദച്ചു...എനിക്കറിയില്ല..\"

\"ആ പഷ്ട്...ഇതുവരെ ഇഷ്ടം തുറന്നു പറഞ്ഞില്ലേ..ഏട്ടൻ അങ്ങോട്ട് പറഞ്ഞോ ഇഷ്ടമാണെന്ന്...\"

\"ഇല്ല...\"

\"ദൈവമേ അതും പറഞ്ഞില്ലേ...എന്നിട്ടാണോ അവളുടെ ചിത്രവും വരച്ച് സ്വപ്നം കണ്ടിരിക്കുന്നെ...\"

\"എല്ലാം പറയാടീ..അതിനവളെ ഒന്ന് കണ്ടു കിട്ടണ്ടേ...ഇനി അവൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കോ ഡി...\"

\"ആർക്കാ എന്റേട്ടനെ ഇഷ്ടപ്പെടാതിരിക്കുവാ..ന്റെ ചന്തു ഏട്ടൻ ചുള്ളനല്ലേ..പിന്നെ ഈ മനസ്സും.. ഏത് പെൺകുട്ടിക്കും ഇഷ്ടാവും..ഇതൊക്കെ പോരാതെ സിനിമാ നടനും...\"

\"ആഹ്.. അത് പറഞ്ഞപ്പോഴാ ഓർത്തെ.. കേരളത്തിലെ ഒരുവിധം ആൾക്കാർക്കൊക്കെ എന്നെ അറിയില്ലേ..\"

\"അറിയാല്ലോ....സൂപ്പർ സ്റ്റാർ ധ്രുവൻ മാധവനെ അറിയാത്ത ആരാ ഉള്ളത്..\"

\"ആഹ്.. എന്നാ അവള് മലയാളി അല്ല.. \"

\"എന്താ എട്ടാ ഈ പറയുന്നേ..ഇനി പെണ്ണ് ഹിന്ദിക്കാരി ആണോ...കണ്ട ഹിന്ദിക്കാരികളെ നാത്തൂൻ ആവാൻ ഒന്നും എന്നെ കിട്ടൂല..\"

\"അല്ലടീ..മലയാളി തന്നെയാ.. മലയാളം സംസാരിക്കാൻ അറിയാം..പക്ഷെ ഈ എന്നെ മാത്രം അവൾക്ക് മനസ്സിലായില്ല...\"

\"അപ്പൊ ആ കൊച്ച് സിനിമയൊന്നും കാണാറില്ലേ...\"

\"ആവോ അറിയില്ല...\"

ദച്ചു ചിരിച്ചുകൊണ്ട് പോയി..അപ്പോഴും ധ്രുവൻ താൻ വരച്ച ആർദ്രയുടെ ചിത്രവും നോക്കി ഇരിക്കുകയായിരുന്നു..വർഷങ്ങളായി മനസ്സിൽ കാത്തു സൂക്ഷിച്ചവളുടെ ചിത്രം...


തുടരും..

ആർദ്ര

ആർദ്ര

4.5
2236

പാർട്ട്‌ 3\"ആധു..നീ ഇതേത്‌ സ്വപ്നലോകത്താ പെണ്ണേ..ഫോൺ റിങ് ചെയ്യുന്നത് കേൾക്കുന്നില്ലേ...\" ആദിയെയും ആലോചിച്ച് നിൽക്കുന്നതിനിടയിൽ ഫോൺ ബെല്ലടിക്കുന്നതൊന്നും കേട്ടിരുന്നില്ല..നോക്കിയപ്പോൾ അച്ഛനാണ്..സ്നേഹതീരത്തിലെ കുട്ടികൾക്ക് വേണ്ടി പുതിയൊരു പാർക്ക് പണിതിരുന്നു..അതിന്റെ കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി വേഗം അവിടേക്ക് ചെല്ലാൻ പറഞ്ഞു..ഞാൻ ഹാപ്പി ആയി..രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്..എങ്ങെനെയെങ്കിലും ആദിയെ കാണാൻ കൊതിച്ചിരുന്ന എന്റെ അടുത്തേക്കാണ് അച്ഛൻ ചെല്ലാൻ പറഞ്ഞത്..അച്ഛൻ ഫോൺ വയ്ക്കുമ്പോഴേക്കും ഞാനും ഇറങ്ങി..അവിടെ എത്തിയപ്പോഴേക്കും അ