Aksharathalukal

ആർദ്ര

പാർട്ട്‌ 3


\"ആധു..നീ ഇതേത്‌ സ്വപ്നലോകത്താ പെണ്ണേ..ഫോൺ റിങ് ചെയ്യുന്നത് കേൾക്കുന്നില്ലേ...\"

 ആദിയെയും ആലോചിച്ച് നിൽക്കുന്നതിനിടയിൽ ഫോൺ ബെല്ലടിക്കുന്നതൊന്നും കേട്ടിരുന്നില്ല..നോക്കിയപ്പോൾ അച്ഛനാണ്..സ്നേഹതീരത്തിലെ കുട്ടികൾക്ക് വേണ്ടി പുതിയൊരു പാർക്ക് പണിതിരുന്നു..അതിന്റെ കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി വേഗം അവിടേക്ക് ചെല്ലാൻ പറഞ്ഞു..ഞാൻ ഹാപ്പി ആയി..രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്..

എങ്ങെനെയെങ്കിലും ആദിയെ കാണാൻ കൊതിച്ചിരുന്ന എന്റെ അടുത്തേക്കാണ് അച്ഛൻ ചെല്ലാൻ പറഞ്ഞത്..അച്ഛൻ ഫോൺ വയ്ക്കുമ്പോഴേക്കും ഞാനും ഇറങ്ങി..അവിടെ എത്തിയപ്പോഴേക്കും അച്ഛനും മാധവേട്ടനും റിഥ്വിക്കും കാര്യമായ ചർച്ചയിലാണ്..ഞാനും അങ്ങോട്ട് പോയി..പാർക്ക് ഉദ്ഘാടനത്തിന് ആളെ കണ്ടുപിടിക്കാൻ ആണ് എന്നെ വിളിച്ചത്..റിഥ്വിക്കിന് ആണെങ്കിൽ ഏതോ ഒരു സിനിമാ നടൻ ധ്രുവൻ മാധവൻ വേണമെന്ന് നിർബന്ധം..

എനിക്ക് വലിയ താൽപ്പര്യം തോന്നിയില്ല..അത്രയ്ക് വേഗം ചർച്ച കഴിയാൻ കാത്തിരിക്കുകയായിരുന്നു..

ആദിയെ കണ്ട് ഇഷ്ടം പറയണം..അതു മാത്രമായിരുന്നു മനസ്സിൽ..അതുകൊണ്ട് റിഥ്വിക്കിനെ സപ്പോർട്ട് ചെയ്തു.. ആളെ അറിയില്ലെങ്കിലും ധ്രുവൻ തന്നെ മതിയെന്ന് ഞാനും പറഞ്ഞു..അയാളെ ഫിക്സ് ആക്കിയപ്പോ ഞാൻ ആദിയെയും അന്വേഷിച്ചിറങ്ങി..പക്ഷെ കണ്ടില്ല..കണ്ടില്ല എന്നല്ല..കാണാൻ സമ്മതിച്ചില്ല ഈ റിഥ്വിക്...

അവൻ എനിക്കൊരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞ് എന്നെയും വലിച്ച് എങ്ങോട്ടോ കൊണ്ടുപോയി...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"അമ്പിളി നീ ആ ബുക്ക് ഒന്നിങ്ങെടുത്തെ...ഇനി ഈ കണക്ക് ശരിയായില്ലെങ്കിൽ അത് മതി മാധവേട്ടന്...അമ്പിളി...ഡി...നീ ഇതെന്തും ആലോചിച്ചോണ്ട് നിൽക്കുവാ..\"

\"ഞാൻ എന്റെ ആദിയേട്ടനെ കുറിച്ചല്ലാതെ വേറെ ആരെ കുറിച്ച് ആലോചിക്കാനാടി...\"

\"എനിക്ക് തോന്നി...നിനക്ക് തോന്നുന്നുണ്ടോ ഡി.. നിന്റെ ഇഷ്ടം അങ്ങേര് അംഗീകരിക്കും എന്ന്...നോ വേ മോളെ...പുള്ളി ഒരു പ്രത്യേക ടൈപ് ആണ്..ഒരു പെണ്ണിന്റെ വലയിലൊന്നും അത്ര പെട്ടെന്ന് വീഴില്ല..\"

\"വീഴില്ലെങ്കിൽ വീഴ്ത്താൻ എനിക്കറിയാം സായൂ..ആദി ഏട്ടനെയല്ലാതെ വേറെ ആരെയും എനിക്ക് ഇഷ്ടപ്പെടാനും പറ്റില്ല.. അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ...\"  കണ്ണ് നിറച്ചു കൊണ്ടുള്ള അമ്പിളിയുടെ വാക്കു കേട്ടപ്പോൾ ഒന്നും പറയേണ്ടായിരുന്നു എന്ന് തോന്നിപ്പോയി സായുവിന്..

\"ഞാൻ വെറുതെ പറഞ്ഞതാടി.. നീ വിഷമിക്കേണ്ട..നിന്റെ സ്നേഹം ആത്മാർഥമാണെങ്കിൽ അത് ആദി സർ കാണാതിരിക്കില്ല..\"

\"എന്നെങ്കിലും ഒരുനാൾ ആദി ഏട്ടനെന്നെ മനസ്സിലാക്കും..ഞാൻ ആ ദിവസത്തിനു വേണ്ടി മാത്രം ആണ് കാത്തിരിക്കുന്നത്..\"

\"എടാ റിഥ്വി...നീ ഇതെവിടേക്കാ എന്നേം വലിച്ചോണ്ട് പോകുന്നേ....\"

 \"അതൊക്കെ പറയാം നീ വാ...\"

 \" ഇതേതാ വീട്..\"

\" കണ്ട് മനസ്സിലാക്കിക്കോ... മാഷേ...ദാ മാഷിന്റെ പ്രിയ ശിഷ്യയെ ഞാൻ ഇവിടെ ഹാജറാക്കിയിട്ടുണ്ടേ...\"

ഞാൻ നോക്കിയപ്പോൾ വാതിൽ തുറന്ന് ഒരു രൂപം...ദേവൻ മാഷ്...!!!!!

നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു മനുഷ്യൻ..അമ്പതിനോടടുത്തു പ്രായം കാണും..തോളൊപ്പം മുടി..ഒതുക്കാതെ വളർത്തിയ താടി..

കണ്ടാൽ ഒരു ഭ്രാന്തനെ പോലെ തോന്നിക്കുമെങ്കിലും എനിക്ക് ആളെ പെട്ടെന്ന് മനസ്സിലായി.. പ്ലസ് വൺ..പ്ലസ് ടു.. എന്നെ പഠിപ്പിച്ച അധ്യാപകൻ.. അതിലുപരി എന്റെ വഴികാട്ടി.. ജീവിതത്തിൽ തളർന്നുപോയേക്കാവുന്ന പല സന്ദർഭങ്ങളിലും എനിക്ക് താങ്ങായി നിന്നയാൾ....

\"എന്താ ആർദ്ര.. എന്നെ മനസ്സിലായില്ലേ..\"

\"മനസിലാകാതിരിക്കോ മാഷേ..അത്രയ്ക്ക് നന്ദിയും കടപ്പാടും ഉണ്ടെനിക്ക്.. അതിനെക്കാളും ഉപരി ബഹുമാനവും..\"

\"ദാ ഇവനോട് ഞാൻ എപ്പോഴും മാഷേ കുറിച്ച് ചോദിക്കാറുണ്ട്..കോൺടാക്ട് ചെയ്യാൻ വല്ല മാർഗവും ഉണ്ടോന്ന്...പക്ഷെ കിട്ടിയില്ല...\"

\"ഞാൻ അങ്ങനെ സോഷ്യൽ മീഡിയയിൽ ഒന്നും ആക്റ്റീവ് അല്ല..എന്റെ പേഴ്‌സണൽ കാര്യങ്ങൾ ഞാനങ്ങനെ ആരോടും ഷെയർ ചെയ്യാറുമില്ല..അതുകൊണ്ട് എന്നെ കോൺടാക്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും..\"

\"എന്തിനാ മാഷേ..ഞങ്ങളെ രണ്ടു പേരെയും കാണണം എന്ന് പറഞ്ഞത്...\"

\"അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ലടോ..ഒരു ചെറിയ സഹായം..നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം...\"

\"ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് മാഷേ..മാഷ് പറഞ്ഞോളൂ..\"

\"ദാ ഈ അഡ്രസ്സിലുള്ള വീട് ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കണം..അവിടെ മുൻപ് നിന്നവരെ കുറിച്ചും ഇപ്പൊ അവിടെ നിൽക്കുന്ന ആളെ കുറിച്ചും അന്വേഷിക്കണം..അത്രേയുള്ളൂ....\"

മാഷിന്റെ കയ്യിൽ നിന്ന് അഡ്രസ്‌ വാങ്ങി ഞാനതോന്നു വായിച്ചു നോക്കി..

\"നന്ദനം..കതിരൂർ പി ഒ.. കണ്ണൂർ ജില്ല..\"

\"മാഷേന്തിനാ മാഷേ ഇതൊക്കെ അന്വേഷിക്കുന്നത്...\"

\"ചില ആവശ്യങ്ങൾ ഉണ്ടടോ...അതൊക്കെ വഴിയേ പറയാം...\"

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"ആദി എട്ടാ....\"

\"എന്താ അമ്പിളി...\"

\"ഈ പിള്ളേരൊക്കെ പറയുന്ന ആധു ചേച്ചി ഇല്ലേ..അതാരാ....\"

\"ആ..അത് ശ്രീനി സാറിന്റെ മോളാ... ആർദ്ര..ഇനി കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നത് മാഡം ആണ്...നീ രണ്ടു ദിവസമായിട്ട് ഇവിടെ ഇല്ലായിരുന്നല്ലോ.. അതാ കാണാതെ പോയേ.... എന്തേ..\"

\"ഒന്നൂല്ല.. വെറുതെ ചോദിച്ചതാ...ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞതല്ലേ..പിന്നെയെന്തിനാ വേറൊരാൾ..\"

\"മാഡത്തിന്റെ പഠിപ്പൊക്കെ കഴിഞ്ഞു...വെറുതെ ഇരിക്കേണ്ട എന്ന് കരുതി ഏറ്റെടുത്തതാ...\"

\"ഓ... ഏത് മാഡം ആയാലും എന്നെ പോലെ ഡാൻസൊന്നും അറിയാൻ വഴിയില്ല...\"
അതുകേട്ട് ആദിയൊന്ന് ചിരിച്ചു..

\"എന്തിനാ ആദിയേട്ടാ ചിരിക്കുന്നെ..\"

\"വെറുതെ ചിരിച്ചതാ....\"

\" എനിക്ക് മനസ്സിലായി എന്നെ കളിയാക്കിയതല്ലേ..എന്നോട് മിണ്ടണ്ട.. \"

\"മനസ്സിലായല്ലോ... എന്നാലേ നീ അങ്ങോട്ട് ചെല്ല്..മാധവേട്ടൻ അന്വേഷിക്കുന്നുണ്ടായിരുന്നു..\"

\"മ്മ്....പോകുവാ..\"  അമ്പിളി ചവിട്ടി തുള്ളി പോകുന്നത് ആദി ഒരു ചിരിയോടെ നോക്കി നിന്നു..

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"ഡി..ഞാൻ ഈ നാട് മുഴുവൻ അന്വേഷിച്ചു..ആ വീടിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല..എന്നാലും മാഷ് നല്ല എട്ടിന്റെ പണിയാട്ടാ തന്നത്...\"

\" ഇച്ചിരി കഷ്ടപ്പെട്ടിട്ടായാലും കണ്ടുപിടിച്ചേ പറ്റൂ...ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ..\"

\"നീയിന്ന് സ്നേഹതീരത്തിലേക്ക് വരുന്നില്ലേ..അച്ഛൻ വിളിച്ചിരുന്നു..\"

\"ടാ..വന്ന് വന്ന് എനിക്കൊരു സംശയം.. അത് നിന്റെ അച്ഛനാണോ അതോ എന്റെ അച്ഛനാണോ..\"

\"സംശയം എന്താ..എന്റെ അച്ഛൻ..\"

\"പോടാ..പോടാ..\"

\"നീ വരുന്നില്ലേ..ഞാൻ പോകുവാ...\"

\"ഞാനും ഉണ്ട്..\"

അവിടെ എത്തിയ ഉടനെ റിഥ്വി അച്ഛനെ അന്വേഷിച്ച് പോയി..ഞാൻ പിള്ളേരെയൊക്കെ കൂട്ടി ഡാൻസിന്റെ രണ്ട് മൂന്ന് സ്റ്റെപ് ഇട്ടുകൊടുത്തു..എവിടെ പിള്ളേരൊക്കെ വേറെ ഏതോ ലോകത്താ...ഈ പണി എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല..ഒരു കൊച്ചിനെ ഇങ്ങോട്ട് വലിക്കുമ്പോൾ മറ്റേത് അങ്ങോട്ട് പോകുന്നു..

ഞാൻ നോക്കിയപ്പോൾ എന്റെ അവസ്ഥ കണ്ട് ദൂരെ നിന്നൊരാൾ നോക്കി ചിരിക്കുന്നുണ്ട്..വേറെ ആരാ ആദി തന്നെ...ആ ചിരിയിൽ ഒരു പുച്ഛം ഇല്ലാതില്ലാതില്ല...

ഞാൻ ആകെ ചമ്മി നാറി...എന്റെ കളി കണ്ടിട്ടാണെന്ന് തോന്നുന്നു അവൻ എന്റെ അടുത്തേക്ക് വന്നു..

\"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ബുദ്ധിമുട്ടണ്ട എന്ന്..\"

\"എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല..\"

\"അത് കണ്ടപ്പോൾ മനസ്സിലായി..പിള്ളേരോടൊക്കെ ഒരു തഞ്ചത്തിൽ നിൽക്കണം..അല്ലാതെ അവര് പറഞ്ഞാൽ കേൾക്കില്ല മാഡം..\" ഒരു ചിരിയോടെ ഞാൻ അവൻ പറയുന്നത് കേട്ടു നിന്നു..

 കുറച്ചു ദിവസം കഷ്ടപ്പെട്ടുവെങ്കിലും പിന്നീട് അങ്ങോട്ട് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല..ഞാൻ പറയുന്നത് അവര് അനുസരിച്ചു തുടങ്ങി.. അവരോടൊത്ത് സമയം ചിലവഴിക്കുന്നത് എനിക്കും ഇഷ്ടമായി തുടങ്ങി..

എല്ലാത്തിനും ഉപരി എനിക്ക് ആദിയോട് ഒത്തിരി സംസാരിക്കാനും കഴിഞ്ഞു..എപ്പോഴും അവനെ കണ്ടു കൊണ്ടിരിക്കാൻ തോന്നുവാ ഇപ്പൊ..

നാട്ടിൽ വന്നിട്ട് ഇപ്പൊ ഏകദേശം ഒരു മാസത്തോളം ആയി..ഇനിയും വൈകിച്ചാൽ ചിലപ്പോ അച്ഛനും അമ്മയും എന്നെ കെട്ടിച്ചു വിടും..എത്രയും പെട്ടെന്ന് ആദിയോട് എന്റെ ഇഷ്ടം പറയണം..എന്തൊക്കെയോ തീരുമാനിച്ചിട്ടാണ് ഞാൻ ആദിയെയും അന്വേഷിച്ച് പോയത്..

ഏതോ ഒരു ബുക്കും വായിച്ച് പുറത്ത് ഒരു മരത്തിന്റെ ചുവട്ടിൽ ആദി ഇരിക്കുന്നുണ്ടായിരുന്നു..ഞാൻ അങ്ങോട്ട് ചെന്നു..ആദി എന്നോട് ചിരിച്ചു എന്നിട്ടവിടെ ഇരിക്കാൻ പറഞ്ഞു..

\"എന്താ മാഡം..ആകെ ഒരു ടെൻഷൻ..\"

\"ടെൻഷൻ ഒന്നും ഇല്ല സാറേ.. സാറിന് വെറുതെ തോന്നിയതായിരിക്കും...\"

\"ചിലപ്പോൾ ആയിരിക്കും.. പിന്നെ മാഡം എന്നെ സാർ എന്നൊന്നും വിളിക്കേണ്ട.. ആദി എന്ന് വിളിച്ചോളൂ...ഇവിടെ എല്ലാവരും എന്നെ അങ്ങനെയാ വിളിക്കാറ്..\"

\"ഒക്കെ.. ആദിയും ഇനി എന്നെ മാഡം എന്നൊന്നും വിളിക്കണ്ട..എന്റെ പേര് വിളിച്ചാൽ മതി..\"

\"ആയിക്കോട്ടെ...അല്ല താനിപ്പോ പിള്ളേരൊക്കെയായി നല്ല കൂട്ടായോ അതോ മുമ്പത്തെ പോലെ തന്നെയാണോ..\"

\"എന്തായാലും മുമ്പത്തെ പോലെയല്ല.. ഞാൻ അവരുമായി കൂട്ടായി..ഞാൻ പറയുന്നത് ഇപ്പോൾ കുട്ടികൾ കേൾക്കുന്നുണ്ട് ...അതിനൊക്കെ താങ്ക്സ് പറയേണ്ടത് ആദിയോടാ... തന്നെ കണ്ടിട്ടാണ് ഞാൻ അവരോട് പെരുമാറാൻ പഠിച്ചത്...\" ആദി ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല..

\"ആദി ഇതൊക്കെ എങ്ങെനെയാ പഠിച്ചേ...ആരാ പഠിപ്പിച്ചത്..\"

\"ആരും പഠിപ്പിച്ചതൊന്നുമല്ല ആർദ്ര...അതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതാണ്...ലൈഫ് ഒരിക്കലും പ്രീ പ്ളാൻഡ് അല്ല. പ്രത്യേകിച്ചും എന്നെ പോലെ ആരോരുമില്ലാത്ത ഒരാൾക്ക്.. \"

അവന്റെ ഓരോ വാക്കുകളിലും ഒറ്റപ്പെട്ടതിന്റെ വേദന തെളിഞ്ഞു കാണാമായിരുന്നു..

\"സോറി.. ഞാൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ആദിക്ക് വിഷമമായോ..\"

\"കേട്ട് തഴമ്പിച്ചതായത് കൊണ്ട് എനിക്കൊരു വിഷമവുമില്ല..\"

\"എങ്കിൽ ഞാൻ ഇപ്പൊ വന്നത് ഇനി അങ്ങോട്ട് താൻ ഒറ്റയ്ക്കല്ല..എന്നെയും കൂടെ കൂട്ടുമോ എന്ന് ചോദിക്കാനാ..\"

\"ഒരിക്കലും ഇല്ല..എന്തിനു വേണ്ടിയാ ഞാൻ തന്നെ എന്റെ കൂടെ കൂട്ടണ്ടേ..സ്വന്തമായി ഒരു വീട് ഇല്ല..ബന്ധമെന്നോ സ്വന്തമെന്നോ പറയാൻ ഒരാളില്ല..ജോലിയും കൂലിയും ഇല്ല..അങ്ങനെ ഒരാളെ താൻ എന്ത് കണ്ടിട്ടാ ഇഷ്ടപ്പെട്ടത്...വിവാഹത്തിന് ശേഷം അടിമയാക്കാം എന്ന് വിചാരിച്ചിട്ടാണോ..എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല..സോ ഇനിയും ഈ കാര്യം പറഞ്ഞ് എന്റെ മുന്നിൽ വരരുത്..\" എടുത്തടിച്ച് ദേഷ്യത്തോടെയുള്ള ആദിയുടെ വാക്കുകൾ കേട്ടപ്പോൾ ഒന്നും പറയേണ്ടായിരുന്നു എന്ന് തോന്നി..

ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നുന്നത്..അത് പോയി പറഞ്ഞപ്പോൾ ഇങ്ങനെയുമായി...ഒഴുകി വന്ന കണ്ണുനീർ അമർത്തി തുടച്ചുകൊണ്ട് ഞാൻ അവിടെ നിന്ന് ഇറങ്ങി....


തുടരും..

ആർദ്ര

ആർദ്ര

4.7
2037

പാർട്ട്‌ 4\"ആധു..നീ ഇതെവിടെ പോയതാ...ഞാൻ ഇവിടെ മുഴുവൻ നോക്കി..അല്ല നിന്റെ കണ്ണ് എന്താ കലങ്ങിയിരിക്കുന്നെ..നീ കരഞ്ഞോ..\"\"അത് കണ്ണിലൊരു പൊടി വീണതാ..നീ വേഗം വണ്ടി എടുക്ക്..എനിക്ക് വയ്യ തലവേദന..\"\"ഈ തലവേദന അധികം വച്ചോണ്ടിരിക്കുന്നത് നല്ലതല്ല..\"\"നീ എന്താ ഒരു മാതിരി അർത്ഥം വച്ച് സംസാരിക്കുന്നത്..\"\"നീ അത് വിട്..നാളത്തെ കാര്യങ്ങളൊക്കെ പ്ലാൻ ചെയ്തോ..\"\"നാളെ എന്താ...\"\"അതും ഓർമയില്ലേ...നാളെ അല്ലെ പാർക്കിന്റെ ഉദ്‌ഘാടനം...\"\"ഓ ഞാനത് മറന്നു..അല്ലെങ്കിലെ എനിക്ക് ഈ സിനിമ നടന്മാരോടൊന്നും ഒരു താൽപര്യവുമില്ല.. ജാഡ ആയിരിക്കും..അവിടെ വരെ വന്നിട്ട് പിള്ളേരെ ഒന്ന് നോക്കുക പോലുമില്ല..\"\"ഏതെങ്കില