Aksharathalukal

അങ്ങനെ ഞാനും പ്രണയിച്ചു

......നോക്കി... നോക്കി... നോക്കി നിന്നു 
കാത്തു.. കാത്തു... കാത്തുനിന്നു... 
മന്ദാര പൂ വിരിയാണതെങ്ങനാന്നെന്ന്...... 


ഇന്നത്തെ എന്റെ പ്രഭാതം ഈ പാട്ടോടെ ആരംഭിക്കുകയാണ്.

ഓഹ് ...., സമയം എട്ട് കഴിഞ്ഞു.
എന്റെ പുന്നാര അനിയത്തി കോളേജിൽ പോകൻ റെഡി ആകുവാ. ടീവി ഓൺ ചെയ്തു പാട്ടുവെച്ചാലേ അവളുടെ ഒരുക്കം ശെരിയാവു.

പാട്ട് വെക്കുന്നത് ഓക്കേ...
എന്തിനാ ഇവൾ ഇത്രയും വോളിയം വെക്കുന്നെന്ന് എനിക്ക് ഇതേവരെ മനസിലായിട്ടില്ല.

അത്‌ ദുൽഖർ ന്റെ പാട്ട് ആണെങ്കിൽ പിന്നെ പറയണ്ട. എന്തായാലും ഇങ്ങനൊരു അനിയത്തി ഉള്ളത് കൊണ്ട് അലാറം വെയ്ക്കാണ്ട് എഴുന്നേൽക്കും.

ഉറക്കം ഉണർന്നു ആദ്യം കണികാണുന്നത് മൊബൈലാ അതില്, ഫേസ്‍ബുക്കും, വാട്സ്ആപ് ഒക്കെ നോക്കി കുറച്ചു സമയം കളയും അത് കഴിഞ്ഞേ പല്ല് തേപ്പും കുളിയും ഉള്ളു.

എല്ലാം കഴിഞ്ഞു ഞാൻ വന്നിട്ടും, അവളുടെ ഒരുക്കം തീർന്നിട്ടില്ല. ഇവള് പഠിക്കാനാണോ, അതോ ഫാഷൻ ഷോ ക്കാണോ പോകുന്നതെന്ന്    ദൈയവത്തിനറിയാം .

ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞു ഞാൻ ജോലിക്ക് പോകൻ റെഡി ആയി ഇറങ്ങി.
(പ്ലസ് ടു തോറ്റപ്പോൾ അച്ഛൻ ഒരു വർക്ഷോപ്പിൽ കൊണ്ടാക്കി അതു കൊണ്ട് ഇപ്പൊ ഞാൻ നല്ലൊരു മെക്കാനിക് ആയി.)
പുറത്തുവന്ന് ബൈക്ക് സ്റ്റാർട്ടാക്കിയിട്ടും അവൾ ഇറങ്ങിയിട്ടില്ല.

"ഡീ നീ വരുന്നുണ്ടോ "

"താ വരുന്നു.... "

ഒരുങ്ങി സുന്ദരികുട്ടിയായി വന്നു ബൈക്കിൽ കയറുന്നതിനുമുൻപ് ഒന്നുകൂടി ബൈക്കിന്റ കണ്ണാടിയിൽ മുഖം നോക്കുന്ന ഒരു ചടങ്ങുണ്ട്. 

"ഓഹ്... മതി ഒന്ന് കയറുന്നുണ്ടോ നീ "

"ആ കയറി..
പിന്നെ നീ വരുമ്പോൾ ഒരു മുൾട്ടാണി മിട്ടി കൂടി വാങ്ങിക്കൊണ്ട് വരണേ "

"മുള്ളാണി മിട്ടു ഓ അതെന്തു സാധനം " 

"മുള്ളാണി മിട്ടു അല്ല, മുൾട്ടാണി മിട്ടി ... മുഖത്തിടുന്നതാ "

"ഉള്ള ചപ്പും, ചവറുമെല്ലാം വാരിതേച്ചു ഉള്ള സൗന്ദര്യം കൂടി കളയണ്ട "

"അത് നല്ലതാ,
 എന്റെ പൊന്നു ചേട്ടൻ ഒന്ന് വാങ്ങിച്ചോണ്ട് വന്നാ മതി. ആ ബസ് സ്റ്റോപ്പിനടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ ഉണ്ട് "

"നോക്കാം, ഇരുന്നോ നീ "

"അ "

അവളെ കോളേജിൽ കൊണ്ട് വിട്ടതിനുശേഷം ഞാൻ വർക്ഷോപ്പിലേക്ക് പോയി. 

വൈകുന്നേരം ജോലി കഴിഞ്ഞു വീട്ടിലേക്കുപോയിക്കൊണ്ടിരിക്കുമ്പോഴാ അനിയത്തി പറഞ്ഞ കാര്യം ഓർമ വന്നേ. അവൾ പറഞ്ഞ മെഡിക്കൽ സ്റ്റോറിന്റ അടുത്ത് ബൈക്ക് നിർത്തി, ഞാൻ അവിടേക്ക് ചെന്നു.

ചെറിയ രീതിയിൽ തിരക്കൊണ്ട്, 
രണ്ടുമൂന്ന് പേർ അവിടെ ഉണ്ടായിരുന്നു. 

"ചേട്ടാ ഈ മിറ്റിയാനി യോ മുൽറ്റിയോ അങ്ങനെ എന്തോ ഒരു സാധനം ഉണ്ടല്ലോ" 

"അതെന്തു സാധനാ..."

"ഈ മുഖത്തിടുന്നതെ "

"മുൾട്ടാണി മിട്ടി ആണോ ഉദ്ദേശിച്ചത് "

"ആ അത്‌ തന്നാ"

ഒന്ന് ചമ്മി.....
ആരും കേട്ടുകാണില്ല എന്നാ 
കരുതിയെ, നോക്കുമ്പോൾ റെഡ് ചുരിദാർ ഇട്ട ഒരു സുന്ദരി കുട്ടി. അവൾ എന്നെ കളിയാക്കുന്ന വിധം ഒന്ന് ചിരിച്ചു 

"അനിയത്തിക്കാ "

എന്ന് ചെറിയ സ്വരത്തിൽ ഞാൻ പറഞ്ഞു 

"ഇല്ല കേട്ടോ...സാധനം തീർന്നു പോയി "

"ആണോ"

സാധനവും കിട്ടിയില്ല, വെറുതെ ചമ്മി നാറിയത് മാത്രം മിച്ചം...
അപ്പോൾ താ മൊബൈൽ ബെൽ അടിക്കുന്നു എടുത്തു നോക്കിയപ്പോൾ എന്റെ പുന്നാര അനിയത്തി 

"എന്താടി "

" ഡാ... ഞാൻ പറഞ്ഞ സാധനം വാങ്ങിച്ചോ"

"ഇല്ല.. ആത് ആ... കടയിലൊന്നുമില്ല "

"ഉണ്ട് നീ കള്ളം പറയുന്നതാ "

"എഡി സത്യം അവിടെ ഇല്ല തീർന്നുപോയെന്ന് "

"അങ്ങനെ തീരത്തില്ല ഇന്ന് രാവിലെ കീർത്തി അവിടന്ന് വാങ്ങിയതാ "

"അപ്പൊ നീ അവളോട് പറയ് "

പറഞ്ഞാലും മനസിലാകാതില്ല 
ദേഷ്യപ്പെട്ട് ഞാൻ ഫോൺ കട്ട്‌ ചെയ്തു 
പോക്കറ്റിൽ വെച്ചതിനു ശേഷം ബൈക്കിൽ കയറാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും ആരോ 

"എസ്ക്യൂസ്മി "

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ആ മെഡിക്കൽ സ്റ്റോറിൽ നിന്നും എന്നെ നോക്കി ചിരിച്ച ആ പെൺകുട്ടി. 

"എന്താ "

"ആ വളവ് തിരിയുമ്പോൾ മൂന്നാമത് ഒരു കട ഉണ്ട് അവിടെ ഉണ്ടാവും ഇയ്യാള് പറഞ്ഞ സാധനം "

"താങ്ക്സ് "

എന്റെ താങ്ക്സ് ഒരു പുഞ്ചിരി രൂപത്തിൽ അവൾ സ്വീകരിച്ചു....
അവൾ തിരിഞ്ഞു നടന്നു ബസ്‌സ്റ്റോപ്പിലേക്ക്പോയെങ്കിലും അവളറിയാതെ ഒന്ന്, രണ്ടു വട്ടം ഞാൻ അവളെനോക്കി....

പിന്നെ നേരെ ചെന്ന് അവൾ പറഞ്ഞ കടയിൽ നിന്നും സാധനവും വാങ്ങി വീട്ടിലേക്കു പോയി. ഇടക്കിടക്ക് അവളുടെ മുഖം എന്റെ മനസ്സിൽ ഓടിയെത്തി.

അവളുടെ ആ ചിരി, സംസാരം.....
രണ്ടു മിനിറ്റ് കണ്ടതെ ഉള്ളുവെങ്കിലും അവളെന്റെ മനസ്സിൽ കയറിക്കൂടി.

എനിക്ക് എന്തുപറ്റി......
ഞാൻ എന്തിനാ അവളെ ഓർക്കുന്നെ. എന്നൊക്കെ പറഞ്ഞു മനസിനെ മനസ്സിലാക്കാൻ നോക്കി, നടന്നില്ല.

പിറ്റേദിവസവും ഞാൻ അവളെ കണ്ടു......... പിന്നെ... പിന്നെ ബസ് സ്റ്റോപ്പിൽ വച്ചും, കോളേജിൽ വെച്ചും, റോഡിൽ വെച്ചും ഒക്കെ അവളെ കാണാൻ തുടങ്ങി.

കണ്ട്, കണ്ട് എന്റെ മനസ്സിൽ അവള് മാത്രമായി. അങ്ങനെ എന്റെ മനസിലും പ്രണയത്തിന്റെ വിത്തുകൾ മുളക്കാൻ തുടങ്ങി.......

അവളെ കുറച്ചു ഞാൻ കൂടുതൽ അന്വേഷിച്ചു. പേര് ഗീതു, എന്റെ അനിയത്തി പഠിക്കുന്ന കോളേജിലാ അവളും പഠിക്കുന്നെ...

അവളെ കാണുന്നതിനുവേണ്ടി ചില ദിവസങ്ങളിൽ അനിയത്തി യെ ഞാൻ തന്നെ കോളേജിൽ നിന്നും തിരിച്ചു വിളിക്കാനും പോയിതുടങ്ങി..

ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി......... 

ഒരു ദിവസം രാവിലെ 
...... മലരേ................... നിന്നെ.................................. കാണാതിരുന്നാൽ...... 

എന്നെത്തെയും പോലെ പാട്ട് കേട്ട് ഉറക്കം ഉണർന്നു. എഴുന്നേറ്റു ബാത്റൂമിലേക്ക് പോകും വഴി ഞാൻ അറിയാതെ ആ പാട്ടൊന്നു പാടി, വരികൾ ഒന്ന് മാറ്റമം വരുത്തി 

......ഗീതു നിന്നെ കാണാതിരുന്നാൽ........................
മായുന്ന പോലെ....."

അപ്പോഴാണ് പുറകെനിന്നും ഒരു വിളികേട്ടത് 

"ഡാ ചേട്ടാ "

വിളികേട്ട് തിരിഞ്ഞു നോക്കി 

" പേടിച്ചു പോയല്ലോ, മം എന്താ "

"നീ എന്താ ഇപ്പൊ പാടിയത് "

"എന്ത് പാടിയത് "

"നീ ഇപ്പൊ പാടിയത് ഒന്നൂ കൂടി പാടിയെ" 

.....മലരേ.... നിന്നെ... കാണാതിരുന്നാൽ....

"മലരേ.... എന്നല്ലല്ലോ, നീപാടിയെ
ഗീതു... എന്നല്ലേ "

അപ്പോഴാണ് ആ നഗ്നസത്യം എനിക്ക് മനസിലായത്ഇ, വേറൊന്നുമല്ല ഇവൾക് നല്ല കേൾവി ശക്തി ഉണ്ടെന്ന്.

 ഇത്രയും വോളിയത്തിൽ പാട്ട് വെച്ചിട്ടും,..... കേട്ടല്ലോ ഈശ്വരാ...

"ഗീതു ഓ ഏത് ഗീതു നീയൊന്നു പോയെ"

"പറയില്ല അല്ലെ... അമ്മാ.................... "

അവളുടെ വായ് ഞാൻ പൊത്തിപിടിച്ചു 

"നീ എന്തിനുള്ള പുറപ്പാടാ "

"എന്നാ പറ, ആരാ ഗീതു "

"അത്... അത്‌ പിന്നെ.... "

"പറയ് "

" ഞാൻ സ്നേഹിക്കുന്ന കുട്ടി യാ "

"ഹ ഹ ഹ "

"നീ എന്തിനാ ചിരിക്കുന്നെ "

"അല്ല നിനക്കും പ്രേമമൊക്കെ വരോ "

"അതെന്താ ഞാൻ മനുഷ്യനല്ലേ "

"മം... ആരാ ആള് "

"നിന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയാ "

"എന്റെ കോളേജിലോ "

"മം, നിന്റെ സീനിയറാ "

"ഓഹ്... അപ്പൊ അവളെ കാണാൻ വേണ്ടിയാ എന്നെ വിളിക്കാനാണെന്നും പറഞ്ഞു വരുന്നേ അല്ലെ "

"മം "  

"ഇതാ പറയുന്നേ മിണ്ടാ പൂച്ച കലം മുടക്കും എന്ന് "

"നീ അറിഞ്ഞത് അറിഞ്ഞു ഇനി അമ്മയോടും, അച്ഛനോടും പോയി പറയാൻ നിക്കണ്ട "

"ആലോചിക്കാം......
പിന്നെ അവൾക്ക് നിന്നെ ഇഷ്ടാണോ "

"ആർക്കറിയാം "

"അതെന്താ നീ അവളോട് ചോദിച്ചില്ലേ "

"ഇഷ്ട്ടാന്ന് പോലും അവളോട്‌ പറഞ്ഞിട്ടില്ല പിന്നാ "

"അയ്യേ...
അപ്പൊ വായ്‌നോട്ടം മാത്രമേ ഉള്ളോ "

"യെസ് "

"നിന്നെ അവള് കണ്ടിട്ടെങ്കിലും ഉണ്ടോ "

"ആ ... ഒരു വട്ടം "

"ഫസ്റ്റ് നീ... അവളോട്‌ ഇഷ്ടാണ് എന്ന് പോയി പറയ്"

"അത്‌ പിന്നെ... "

"എന്താ ഒരു പിന്നെ "

"അവള് വെളുത്തിട്ടാ "

"അതിനെന്താ "

"ഞാൻ കറുത്തിട്ടല്ലേ. അവൾക്ക് എന്നെ ഇഷ്ടപെട്ടില്ലെങ്കിലോ "

"അത്‌ അവളോട്‌ ചോദിച്ചാലല്ലേ അറിയാൻ പറ്റതുള്ളു,....

ഡാ നിനക്ക് ഇതിനെ പറ്റി അറിയതോണ്ടാ കേട്ടിട്ടില്ലേ പ്രണയത്തിന് ജാതി, മതം, നിറം ഒന്നും പ്രേശ്നമല്ല "

ഞാൻ അവളെ ഒന്ന് നോക്കി 

"നീ എന്നെ തുറിച്ചു നോക്കുകയൊന്നും വേണ്ട, കോളേജിൽ പോകുന്നവർക്ക് ഇതൊക്കെ അറിയാൻ കഴിയും. നീ കോളേജിൽ പോകാത്തൊണ്ടാ.. "

"കോളേജിൽ ഇപ്പൊ ഇതൊക്കെ ആണോ പഠിപ്പിക്കുന്നെ "

"ഇനി അതിൽ കയറി പിടിച്ചോ, .....
ഇനി അവള് വേറെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടങ്കിലോ "

"ഏയ്,............ ഉണ്ടാവോ "

"പറയാൻ പറ്റത്തില്ല, എന്തായാലും അതിനെക്കുകിച്ചൊക്കെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ മം "

"ഇവളിത് കൊളമാക്കൂന്നാ.... തോന്നുന്നെ..." 

അന്നേ ദിവസം വൈകുന്നേരം 

ഞാൻ കോളേജിന്റെ പുറത്തു കാത്തുനിന്നു . ഗീതു ഫ്രണ്ട്‌സിനൊപ്പം ബസ്‌സ്റ്റോപ്പിലേക്ക് പോയി.....,

 ഏകദേശം എല്ലാപേരും പോയിക്കഴിഞ്ഞു അവസാനം ആടി ഉലഞ്ഞു വരുവാ എന്റെ പുന്നാര അനിയത്തി.

"എല്ലാപേരും എപ്പഴേ പോയി, നിനക്കെന്താ ഇത്ര താമസം "

"അവള് പോയിക്കാണും അതാ ഇത്ര ധൃതി "

"നീ പറഞ്ഞ കാര്യം എന്തായി "

"അതൊക്കെ കിട്ടി "

"എന്താ "

"ഒന്നുരണ്ടു പേര് പിന്നാലെ നടക്കുന്നുണ്ട് പക്ഷേ അവള് മൈൻഡ് ചെയ്യുന്നില്ല "

"അപ്പൊ പിന്നെ ഞാൻ പറഞ്ഞിട്ടും
 കാര്യമില്ല "

"അവരെ പോലാണോ നീ "

"എന്താ എനിക്ക് കൊമ്പുണ്ടോ "

"ആ,  ഉണ്ട് ..... നീ വണ്ടി എടുക്ക് ഇന്ന് തന്നെ പറയണം "

ബൈക്കിൽ പോയിക്കൊണ്ടിരുന്നപ്പോൾ 

"ഈ വഴി വളയ് "

"എന്തിന് "

"നീ പറയുന്നത് കേൾക്ക്, അങ്ങോട്ടേക്ക്
 പോ "

അത്‌ വഴി കുറച്ചു ദൂരം
പോയിക്കൊണ്ടിരുന്നപ്പോൾ 

"ഇവിടെ നിർത്ത് "

"ഇവിടെ എന്തിനാ വന്നേ "

"അതൊക്കെ ഉണ്ട് പറയാം "

"എന്താടി "

"വെയിറ്റ് "

കുറച്ചു സമയം കഴിഞ്ഞപ്പോൾ അത്‌ വഴി ഗീതു വരുന്നു. 
ഗീതു അതുവഴി വരുന്നത് കണ്ടു എന്റെ അടുത്ത് നിന്നവൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു. 

"ഹായ് ചേച്ചി "

"ഹായ് "

"എന്നെ മനസ്സിലായോ"

"പിന്നെ.... വിഷ്ണു പ്രിയ അല്ലെ "

" അതെ ഏങ്ങനെ അറിയാം"

"കോളേജിലെ മിക്ക വഴക്കിനും ഇയ്യാള് ഫ്രണ്ടിൽ കാണുമല്ലോ "

"അത് പിന്നെ...... "

"എന്താകാര്യം "

"അത്...., ദേ നിൽക്കുന്നത് എന്റെ ചേട്ടനാ,"

അവള് എന്റെ നേരെ കയ്യ് ചുണ്ടി.
എന്തൊക്കെയോ പറയുന്നുണ്ടല്ലോ. 

" വിഷ്ണു പ്രസാദ് ന്നാപേര് മെക്കാനിക്കാ. 

"ഓഹ് "

"ഇവിടെ എന്തിനാ വന്നേ "

" അത്‌...... ചേച്ചി യെ കാണാൻ "

"എന്നെയോ, എന്തിന് "

"അത്‌......,
എന്റെ ചേട്ടന്...ചേച്ചീനെ, വലിയ ഇഷ്ടാ"

"എന്താ... പറഞ്ഞേ "

" ആ.....,
സത്യം പറഞ്ഞാ അവന് ഈ വായ് നോട്ടവും, പ്രേമോം ഒന്നും തീരെ ഇഷ്ടല്ലാത്ത ഒരു കാര്യാ. ചേച്ചീനെ കണ്ടതിനുശേഷമാണ് ഇങ്ങനൊക്കെ.

എങ്ങനെയോ അവന്റെ മനസ്സിൽ ചേച്ചി കയറിക്കൂടി.
പിന്നെ.......
അവൻ കറുത്തിട്ടാ......, അതുകൊണ്ട് അവനൊരു ബ്ലാക് കോംപ്ലക്സ് ഉണ്ട്. അത്കൊണ്ട് ചേച്ചീനോട് പറയാൻ ഒരു മടി. ചേച്ചിക്ക് അവനെ ഇഷ്ടാവോന്നറിയില്ല. "

"അതുപിന്നെ "

"ഇപ്പൊ പറയണ്ട സാവധാനം ആലോചിട്ട് മതി. 
എന്തായാലും... യെസ് ആയാലും നോ ആയാലും നാളെ പറഞ്ഞാമതി... എന്നാ... പിന്നെ... ഞാൻ പോട്ടെ "

പ്രിയ എന്റെ അടുത്തേക്ക് വന്നു, ഗീതു നടന്നു മുന്നോട്ടും പോയി . എന്താ സംഭവിച്ചെന്ന് അറിയാതെ  ഞാൻ നിന്നു .

"വാ പോകാം "

"നീ എന്താ അവളോട്‌ പറഞ്ഞേ "

"നീ ആദ്യം വണ്ടി എടുക്ക് പറയാം "

വീട്ടിൽ ചെന്നതിനുശേഷം അവളോട്‌ പറഞ്ഞതെല്ലാം എന്നോട് പറഞ്ഞു 

"നാളെ റിപ്ലൈ കിട്ടും "

"നിനക്കെവിടന്നാടി ഇത്രയും ധൈര്യം
 കിട്ടിയേ "

"അതൊക്കെ കിട്ടി..... "

"  എടി.., ഇനി അവളെങ്ങാനും നോ, ന്ന്
പറഞ്ഞാലോ "

"എന്നാ വേറെ ആരേലും നോക്കണം "

"അതിനൊന്നും എനിക്ക് പറ്റില്ല " 

"എന്നാ പിന്നെ താടിയും വളർത്തി വിരഹ ഗാനവും പാടി നടക്ക് ..... "

"എന്റെ സമാധാനം പോയി "

"നീ ഇനി ഇതും ആലോചിച്ചോണ്ടിരിക്കാതെ പോയി കഴിക്കാൻ നോക്ക്"


........ഏതു കരിരാവിലും ചെറുതരി കസവിര തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുത്തിലൂടൊഴുകിവരു...........

"അമ്മാ ചാനൽ മാറ്റല്ലേ ...,
ആ പാട്ട്.. ഇട്ടേ "

"എന്റെ ഉറക്കം കളഞ്ഞിട്ട് അവള് പാട്ട് 
കേക്കുവാ "

പിറ്റേ ദിവസം രാവിലെ കോളേജിൽ പോയി പക്ഷേ ഗീതുവിനെ കാണാൻ പറ്റിയില്ല.

വൈകുന്നേരവും പോയി കണ്ടില്ല.
കാര്യം  അന്വേഷിക്കാൻ പ്രിയ യെ പറഞ്ഞുവിട്ടു. 

"അവളിന്ന് വന്നിട്ടില്ല "

"ഇനി എന്നെ പേടിച്ചിട്ടാണോ"

"നീ ആരാ ഭൂതോ.....
വേറുതേ എഴുതാപ്പുറം വായിക്കേണ്ട നാളെ വരുമല്ലോ "

"വന്നാ മതി "

പിറ്റേദിവസവും അവള് വന്നില്ല....
ന്യൂസ്‌ എഡിറ്റർ  പോയി വിശദമായി കാര്യങ്ങൾ തിരക്കി. 

"എന്തായി അറിഞ്ഞോ "

"മം, അവളുടെ അച്ഛമ്മ മരിച്ചു പോയി അതാ വരാഞ്ഞെ "

"ഓ അവർക്ക് മരിക്കാൻ കണ്ട സമയം "

"ഇനി രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ വരത്തുള്ളൂ . നീ മൂഡൗട് ആവണ്ട...... 
വെകുവോളം കാത്തില്ലേ ഇനി ആറുവോളം കൂടി കാക്ക് "

"എവിടെന്നോ കുറെ പഴം ചൊല്ലും കൊണ്ട് ഇറങ്ങിരിക്കുവാ അവള്....
വന്നു കയറാൻ നോക്ക്..."

പിറ്റേ ദിവസം ഉച്ചക്ക് എന്നെ അന്വേഷിച്ചു ഒരാൾ വർക്ഷോപ്പിലേക്ക് വന്നു 

"ഹലോ, ഈ വിഷ്ണു ആരാ "

"ഡാ വിഷ്ണു വേ നിന്നെ താ ഒരാള്
അന്വേഷിക്കുന്നു "

"ഞാൻ അങ്ങോട്ടേക്ക് ചെന്നു. പരിചയമില്ലാത്ത ഒരാൾ "

"വിഷ്ണു ആണോ "

"അതെ, ആരാ "

"എന്റെ പേര് ദീപു. ഞാൻ ഗീതുന്റെ
കസിനാ "

ദൈവമേ... എന്നെ തല്ലാൻ പറഞ്ഞു വിട്ടതാണോ. 

"ഇയ്യാളെന്താ ആലോചിക്കുന്നേ "

"ഏയ്‌ ഒന്നുമില്ല "

"ഗീതു എന്നോട് എല്ലാം പറഞ്ഞിരുന്നു.... വന്നത് ഒരു കാര്യം പറയാനാ "

"ഇനി അവളുടെ പിറകെ
 നടക്കരുതെന്നാവും " 

"മം.... അങ്ങനെയും പറയാം. ഇത് അവള് തന്നതാ "

എനിക്ക് നേരെ ഒരു കടലാസ് കഷ്ണം നീട്ടി. ഞാൻ അത്‌ വാങ്ങി തുറന്നു നോക്കി...

"ഇത്...... "

"ഇയ്യാള് പോയി ഒരു ജ്യോത്സ്യനെ കണ്ടു പൊരുത്തം നോക്ക്, പ്രേശ്നമൊന്നുമില്ലേ പിന്നാലെ നടക്കാതെ വീട്ടുകാരെയും കൂട്ടി വന്ന് ആലോചിക്കാൻ പറഞ്ഞു "

"അപ്പോൾ... അവൾക്ക് എന്നെ
 ഇഷ്ടാണോ "

"ഇഷ്ടായോണ്ടല്ലേ ഇതും തന്ന് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.......
പിന്നെ....
 ഒരു കാര്യം പറയാൻ മറന്നു "

"എന്താ "

"പൊരുത്തമില്ലെങ്കിൽ പിന്നെ അവളുടെ പിന്നാലെ നടക്കാൻ നിക്കണ്ട."

"ഇല്ല "

"എന്നാ ശെരി ..... പോട്ടെ "

"മം "

വൈകുന്നേരം വീട്ടിൽ വന്നു അനിയത്തിയോട് എല്ലാം പറഞ്ഞു 

"എന്നിട്ട് നീ അത്‌ നോക്കിയോ "

"മം നോക്കി "

"എന്നിട്ട് എന്തായി "

"  പത്തിൽ പത്തു പൊരുത്തം ഉണ്ട് "

"ശെരിക്കും "

"ആ..."

" സ്കൂളിൽ പഠിക്കുമ്പോ, പോലും നിനക്ക് ഇങ്ങനെ ഫുൾ കിട്ടീട്ടില്ല, ഇനി ഇത് അമ്മയോട് പറയാല്ലോ "

"പിന്നെ.....
ഇനി അമ്മയോട് പറഞ്ഞാലല്ലേ കാര്യങൾ മുന്നോട്ടുപോകു "

"എന്നാ പിന്നെ ഇപ്പൊ തന്നെ
 പറഞ്ഞേക്കാം "

ഒരാഴ്ച കഴിഞ്ഞു ഞങ്ങൾ അവളുടെ വീട്ടിലേക്കുചെന്നു കാര്യങ്ങൾ സംസാരിച്ചു എല്ലാം ഉറപ്പിച്ചു . 

അന്ന് അവിടെ വെച്ച് ഞാൻ അവളോട്‌ ഒരു കാര്യം മാത്രമേ ചോദിച്ചോളൂ... 

"എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടായിന്ന്
പറഞ്ഞേ "

" അത്‌...... അന്ന് മെഡിക്കൽ സ്റ്റോറിൽ വെച്ച് കണ്ടപ്പോ ഇയ്യാളിലെ ചേട്ടനെ എനിക്ക് വളരെ ഇഷ്ടായി.....,

നല്ലൊരു ചേട്ടന് നല്ലൊരു ഭർത്താവ് ആകാൻ കഴിയുമെന്ന് തോന്നി. 
പിന്നെ.... എന്റെ പിറകെ നടക്കുന്നതൊക്കെ എനിക്കറിയായിരുന്നു....

ഏതുവരെ പോകുമെന്ന്നോ ക്കുവായിരുന്നു, നേരിട്ട് വന്നു പറയും എന്ന് കരുതി.
 ഇങ്ങനെ അനിയത്തിയെ വിടുന്നു വിചാരിച്ചില്ല "

"അവള് ഇങ്ങനെ എടുത്തു ചാടി പറയുമെന്ന് ഞാനും വിചാരിച്ചില്ല "

"മം..., ഞാൻ നോക്കിയത് ഇയ്യാളുടെ മുഖമല്ല മനസാ..... "

"താങ്ക്സ് ...
പിന്നെ...വീട്ടിൽ ഒരണ്ണം ഉള്ളത് അറിയാല്ലോ കെട്ടിച്ചു വിടുന്നത് വരെ സഹിക്കേണ്ടിവരും. അത് ഞാൻ നേരത്തെ പറഞ്ഞേക്കാം "

"ഞാൻ സഹിച്ചോളാം "



ദൈവം സഹായിച്ചു എല്ലാം മംഗളകരമായി നടന്നു 



"ഡാ ചേട്ടാ, ഇതിന്റെ ഫുൾ ക്രെഡിറ്റും എനിക്ക് അവകാശപ്പെട്ടതാ അത്‌ ഓർമ വേണം "

"അതൊക്കെ എനിക്ക് ഓർമയുണ്ട്.
പിന്നെ.....

ഈ പേരും പറഞ്ഞ് എന്റെ പൊന്ന് അനിയത്തി ആരെങ്കിലും നോക്കിക്കൊണ്ട് വന്നാലുണ്ടല്ലോ.... നിന്റെ മുട്ടുകാല് തല്ലി ഓടിക്കും ഞാൻ..." 

"ഓഹ് കാര്യം കഴിഞ്ഞപ്പോൾ കൂരായണ......
ഹും "

എല്ലാം പെട്ടന്നായിരുന്നു. പ്രണയം എന്നത് ഒരിക്കലും എന്റെ ജീവിതത്തിൽ സംഭവിക്കില്ലെന്ന് കരുതിയതാ............ 

അങ്ങനെ ഞാനും പ്രണയിച്ചു......

പ്രണയിച്ചവളുടെ കഴുത്തിൽ താലിയും
 കെട്ടി . 

"ഗീതുവിഷ്ണുപ്രസാദ്.......
 എങ്ങനുണ്ട് പേര് "

"പേരൊക്കെ ഒക്കെ പക്ഷേ ഈ ഫോട്ടോ......"

"എന്താ... ഫോട്ടോക്ക് എന്താ കുഴപ്പം "

"കുഴപ്പം..... "

:നിലവിളക്കിന്റടുത്തു കരിവിളക്ക് വെച്ചപോലുണ്ട് :



                            𝘳ꪖɀꪖꪀꪖ ꪀꪖ𝓳ꪖ𝘳 🖊️♥️♥️♥️♥️