Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

പാർട്ട്‌ 71


എന്താടി പറഞ്ഞെ... ആരാടി കൊലപാതകി..... ആരെക്കൊന്നുന്നാ.... അനാവശ്യം പറഞ്ഞാലുണ്ടല്ലോ..... \"

അവൾ അവന്റെ മുന്നിൽപെൻഡ്രൈവ് ഉയർത്തിക്കാട്ടി. റാം ഞെട്ടി പിന്നിലേക്ക് വേച്ചു വീണു..

\"ഇത്   നിനക്കെങ്ങനെ....\" അവന്റെ വാക്കുകൾ ഇടറിയിരുന്നു.

\" കിട്ടിയതെങ്ങനെയോ ആകട്ടെ..... നിങ്ങൾ  മനുഷ്യനാണോ.... ഇതിലുണ്ട് എല്ലാം...... നിങ്ങളുടെ ചരിത്രം മുഴുവൻ...... ആട്ടിൻതോലിട്ട ചെന്നായയാണ് താൻ....\"

\"ച്ചീ.... നിർത്തെടി.... അതെ ഞാൻ ചെന്നായ തന്നെയാ...കൊലപാതകി തന്നെയാ... നീയിപ്പോ എല്ലാം മനസിലാക്കിയവസ്ഥിതിക്ക്  ഇനി എനിക്കൊന്നും ഒളിക്കാനില്ല.... ഇനി നിനക്ക് തീരുമാനിക്കാം.... ജീവിക്കണോ അതോ മരിക്കണോ എന്ന്....\"

അവന്റെ മുഖം ക്രൂരമായി ചുവന്നു..

\"നീയെന്നെ പേടിപ്പിക്കാൻ നോക്കണ്ട... സ്വയം മരിക്കാൻ തീരുമാനിച്ച എനിക്ക്..... മരണത്തെക്കാൽ നിന്നോടൊപ്പമുള്ള ജീവിതത്തെയാണ് പേടി......ആദ്യമൊക്കെ ഞാൻ കരുതിയത്  എന്നോടുള്ള ഇഷ്ടക്കേടുകൊണ്ടാ ഇങ്ങനൊക്കെയെന്നാ പക്ഷെ...... ഛെ...... കൂടെപ്പിറപ്പിനെ ചതിച്ച നീ 
മൃഗമാണ്... മുത്തശ്ശനെ നീയാണ് കൊന്നതെന്നറിഞ്ഞാൽ ഇവിടെയുള്ളവരാരും നിനക്ക് മാപ്പുതരില്ല.... ഞാനെല്ലാവരേം അറിയിക്കും... പോലീസിൽ അറിയിക്കും...\"

\"നീ ആരോടും ഒന്നും പറയില്ല...... അതിനുമുമ്പ് നീ ഇല്ലാതായിരിക്കും....\" റാം അതുപറഞ്ഞയുടൻ തന്നെ അടുത്തിരുന്ന ഫ്‌ളവർവേസ് കയ്യിലെടുത്തു

\"ഇല്ലടാ..... നിന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരും ഞാൻ.. നിന്നെ അഴിക്കുള്ളിൽ... ആാാാ \"

ഇന്ദുവിന്റെ തലയിലേക്കാണ് റാം ലക്ഷ്യം വച്ചത് എങ്കിലും അവന്റെ കണ്ണിലിരുട്ട് കയറുന്നപോലെ തോന്നിയതും ലക്ഷ്യം മാറി അവളുടെ നെറ്റിയിൽ അടിയേറ്റു.. അടിയുടെ ആഘാതത്തിൽ ഇന്ദു ഭിത്തിയിലേക്ക് ഇടിച്ചു വീണു. റാമിന് തലകറങ്ങുന്നതുപോലെ തോന്നി.

ഇന്ദു പെട്ടെന്ന് പിടഞ്ഞെണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു. ഒരുകൈ കൊണ്ട് തന്റെ രക്‌തമോഴുകുന്ന നെറ്റി പൊത്തിപ്പിടിച്ചു.

\" നീയിനി എഴുന്നേൽക്കില്ല.... നീ കഴിച്ചോ ആഹാരത്തിൽ ഉറക്ക ഗുളിക ചേർത്തിട്ടുണ്ട് ഞാൻ.... ഒന്നിൽ കൂടുതൽ.. പേടിക്കണ്ട... മരിക്കില്ല.... പക്ഷെ...... ഉടനെയൊന്നും ഉണരില്ല... നീ ഉണരുമ്പോൾ... പോലീസ് .... പോലീസ്.. നിന്നെ കൊണ്ടുപോയിരിക്കും..\"

പിന്നെയും അവളെന്തൊക്കെയോ പറഞ്ഞു എങ്കിലും അവൻ അപ്പോഴേക്കും ബോധം കെട്ടിരുന്നു.
പിന്നീട് കണ്ണുതുറക്കുമ്പോൾ എല്ലാം കൈവിട്ടു പോയിരുന്നു. ചുറ്റും പോലീസ്.. പിന്നീടെല്ലാം ചിന്തിക്കുന്നതിലും വേഗതത്തിലായിരുന്നു... അറസ്റ്റ് നടന്നു..... പിന്നേ കോടതി.... ഇപ്പൊ ഇവിടെ....
റാമിന്റെ കണ്ണിലെ ചുവപ്പാണ് തീയുടെ ചൂടായിരുന്നു

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

.....റാമിന്റെ അടിയിൽ അവളുടെയും ബോധം നഷ്ടമാകൻ തുടങ്ങിയിരുന്നു. അവൾ നിലത്തേക്ക് വീണുപോയി....
പിന്നീടെപ്പോഴോ
ഇടക്ക് ബോധം തെളിഞ്ഞപ്പോഴാണ് അവൾ നെറ്റിയിൽ നിന്നനോഴുകുന്ന രക്തം കണ്ടത്.......

ഇന്ദു തന്റെ ഷാൾ വലിച്ചു കീറി നെറ്റിയിൽ മുറുക്കി ക്കെട്ടി. ഫോണും പെൻഡ്രൈവും ഫയലും മാത്രം കയ്യിലെടുത്തു കൊണ്ട് പുറത്തിറങ്ങി.. മുറി പുറത്തുനിന്നും പൂട്ടി താക്കോലും കയ്യിലെടുത്തു.വിഷ്ണുവിന്റെ മുറിലേക്കാണ് പോയതെങ്കിലും അവനെ കണ്ടില്ല.. അപ്പോഴാണ് അവൾ വിവേകിന്റെ കാര്യം ഓർത്തത്. ഒന്നും ആലോചിക്കാൻ നിൽക്കാതെ പുറത്തേക്ക് ഒരു ഓട്ടമായിരുന്നു.... ജംഗ്ഷനടുത്തുള്ള ഇടവഴിയിൽ എത്തിയപ്പോഴാണ് അവൾ അവനെ വിളിച്ചത്.

റിങ് തീർന്നു കാൾ കട്ട്‌ ആകുമെന്ന സ്ഥിതിയിലാണ്  അവൻ കാൾ എടുത്തത്.

\"വിക്കിയേട്ടാ.....ഞാൻ ഇന്ദുവാണ്...\"അവൾ കരയുകയായിരുന്നു.

\"എന്താ.....എന്തുപറ്റി..........?

\"എനിക്ക് അത്യാവശ്യമായി വിക്കിയേട്ടനെ..... കാണണം.... ഞാൻ ഇവിടെ തറവാട്ടിനടുത്തുള്ള ജംഗ്ഷനിൽ... ഉണ്ട്....\"

\"ഇപ്പോഴോ.....ഈ അസമയത്ത്.....\"

\"വിക്കിയേട്ടൻ ഒന്ന് വാ...... എനിക്ക്.... സംസാരിക്കണം...\"

\" അത്...നമുക്ക് നാളെ... \"

\"ഇന്നിപ്പോ വന്നില്ലെങ്കിൽ.. എന്നെ ജീവനോടെ കണ്ടൂന്നു വരില്ല.....അവനെന്നെ കൊല്ലും.... അല്ലെങ്കിൽ ഞാൻ സ്വയം......\"

\"ഏയ്‌... നോ .... അങ്ങനെയൊന്നും...... ചെയ്യരുത് ....... ഇപ്പൊ എവിടെയാ....\"

\"ഞാൻ പറഞ്ഞില്ലേ ഇവിടെ തറവാടിനടുത്തുള്ള ജംഗ്ഷനിൽ.....\"

\".....ഞാൻ....... ഞാൻ.... വരാം
അബദ്ദമൊന്നും കാട്ടരുത്..... ഞാനിപ്പോ എത്തും... \"
കാൾ കട്ട്‌ ആയി.. ഇന്ദു വേച്ചു വേച്ചു എങ്ങനെയോ ജംഗ്ഷനിൽ ബസ്സ്റ്റോപ്പ് ന്റെ അടുത്തെത്തി. രക്തം വന്നുകൊണ്ടിരിക്കുന്നു.. വേദനയും..... എങ്ങനെയൊക്കെയോ അവൾ തറയിലിരുന്നു.... കണ്ണുകളിൽ ഇരുട്ടുകയറുമ്പോലെ
...ശരീരം തണുക്കുന്നു... ബലം ഇല്ലാത്തതുപോലെ... പിന്നിലേക്ക് മാറുന്നത് പോലെ..... പെട്ടെന്നൊരു പ്രകാശം കണ്ണിലേക്കു തുലച്ചച്ചുകയറിയതും അവളറിഞ്ഞു. കണ്ണുകൾ അടഞ്ഞുപോയി....

കഴിഞ്ഞതെല്ലാം  ഇന്ദുവിന്റെ മനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടെങ്കിലും  ഓർക്കാതെയിരിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല..

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"തറവാട്ടിലെ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി... അവരും അതെല്ലാം ഉൾക്കൊണ്ടു എന്ന് മനസിലായപ്പോഴാണ് ഒരാശ്വാസം \"

വിഷ്ണു പറയുമ്പോൾ രാകിയും മറ്റുള്ളവരും അവനെ നോക്കിനിന്നു. ചന്ദ്രോത്ത് നിന്നും വിവേകും വിഷ്ണുവും നേരെ രാകിയുടെ അടുത്തക്കാണ് വന്നത്.. അവിടെ കിച്ചുവും ചന്തുവും ചിത്രയും അനുവുമെല്ലാം കാര്യങ്ങൾ അറിയാനുള്ള ആകാംശയിലാണ്.. എന്നാൽ രാകിക്ക് ഏകദേശം എല്ലാം അറിയാമായിരുന്നു.....

\"പാവം.... ഇന്ദു... ആകുട്ടി ഇപ്പൊ ok ആണോ വിവേകേട്ടാ....\"
അനു ചോദിക്കുമ്പോൾ വിവേക് അവളെ നോക്കി അതെ എന്നപോലെ തലയാട്ടി.

\"എന്നാലും റാം..... എനിക്ക്.... ഇതൊന്നും മനസിലാകുന്നില്ല.... അവനെ ഞാനെന്റെ കൂടപ്പിറപ്പയല്ലേ കണ്ടത്...... ഒന്നും അവനിൽ നിന്നും മറച്ചുവച്ചിട്ടില്ല.... എപ്പോഴും തുണയായി കൂടെ നടന്നവന്.. ഇങ്ങനെ ഒരു മുഖം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.....\"
അനു വിതുമ്പിപോയി.. രാകി അവളെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുമ്പോൾ വിഷ്ണു നെഞ്ച് നീറി ആ കാഴ്ച യിൽ നിന്നും കണ്ണ് മാറ്റി..

\"ശരിക്കും ആ രാത്രി എന്താ ഉണ്ടായത് വിക്കി ...\"
കിച്ചു അവന്റെ അടുത്തേക്കിരുന്നു.. എല്ലാവരും അവനെ തന്നെ നോക്കി.അവന്റെ  ഓർമ്മകൾ ആ രാത്രിയിലേക്ക് പോയി

\"... രാത്രി അവളുടെ കാൾ വന്നതും ഞാൻ അങ്ങോട്ടേക്ക് പോയി..ഇന്ദു ബസ്സ്റ്റോപ്പിൽ ഇരിക്കുന്നുണ്ടായിരുന്നു... തലയിൽ നിന്നും
രക്തം വന്നുകൊണ്ടിരിക്കുന്നു..ഞാൻ ഓടി അടുയത്ത്തേക്ക് ചെന്നപ്പോഴേക്കും ബോധം കെട്ട് വീണിരുന്നു.......\"

ബോധം വരുമ്പോൾ  അവൾ ബെഡിലാണ് ... ചുറ്റും കണ്ണോടിച്ചത്തിൽ നിന്നും അതൊരു ഹോസ്പിറ്റൽ മുറിയാണെന്നു അവൾക്ക് മനസിലായി. മുറിവുകൾ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്. ബെഡിനടുത്ത് തൊട്ടരികിലായ് വിവേക് ഒരുചെയറിൽ ഇരുന്നുറങ്ങുന്നു.... അവൾ അവനെ പതിയെ തട്ടിവിളിച്ചപ്പോൾ അവൻ മെല്ലെ കണ്ണുതുറന്നു നോക്കി.

\"ഇന്ദു.... ഉണർന്നോ.... ഞാനാകെ പേടിച്ചുപോയി ഞാൻ വരുമ്പോൾ നിന്റെ ബോധം പറഞ്ഞിരുന്നു... സത്യത്തിൽ എന്താ ഉണ്ടായത്.... നിന്നെ ആരാ ഉപദ്രവിച്ചത്....നീയെങ്ങനാ അവിടെ എത്തിയത്....\"

വിവേകിന്റെ ശ്വാസം വിടാതെയുള്ള ചോദ്യങ്ങൾ അവളെ അമ്പരപ്പിച്ചു... അവൾ അവനെത്തന്നെ നോക്കി നിന്നു.ഒന്നും പറഞ്ഞു തുടങ്ങാൻ കഴിയാതെഒരു നിമിഷം അവൾ അവന്റെ കരുതലിൽ, ആധിയിൽ തടഞ്ഞു നിന്നു.

\"ഓ.... സോറി.... ഇന്ദു.... നീ ok ആണോ..\"

\"ഹാ... Iam ok...\"

\"ഞാൻ ഡോക്ടറെ വിളിക്കാം...\"

\"വിക്കിയേട്ടാ....\"
അവൻ അവളെ നോക്കിയപ്പോൾ അവൾ വേണ്ട എന്നപോലെ തലയാട്ടി.

\"എനിക്ക് സംസാരിക്കണം.\" അവൾ പറഞ്ഞു

\"ആകാം... ആദ്യം ഡോക്ടർ ഒന്ന് നോക്കട്ടെ... എന്നിട്ട് സംസാരിക്കാം.അവന്റെ  വാക്കുകൾക്കുമുന്നിൽ പിന്നീടവൾ തടസം പറഞ്ഞില്ല.. ഡോക്ടർ വന്ന് അവളെ പരിശോദിച്ചതിനു ശേഷം പേടിക്കാനൊന്നുമില്ലെന്നു പറഞ്ഞപ്പോഴാണ് വിവേകിനു സമാധാനമായത്.

\"ഇനി പറ.... എന്താ സംഭവിച്ചത്....\" അവളുടെ അടുത്തേക്ക് ചെയർ ഇട്ടിരുന്നു അവൻ ചോദിച്ചു.
ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു..അവൾ തന്റെ വിവാഹം മുതലുള്ള, താനനുഭവിച്ച എല്ലാ ദുരിതങ്ങളും കണ്ണീരിന്റെ ഉപ്പുകലർത്തി അവനോട് പറഞ്ഞു.. അവസാനം പൊട്ടികരഞ്ഞുപോയി.. വിവേകിന്റെ അവസ്ഥ ഇന്ദുവിനെക്കാൾ പരിതാപകരമായിരുന്നു... തന്റെ പ്രണയത്തെ വിട്ടുകൊടുത്ത നിമിഷത്തെ അവൻ ഉള്ളിൽ പഴിച്ചു. അവന്റെ മിഴികളും  കണ്ണീരാൽ  ചുവന്നു.

\"...... വിക്കിയേട്ടാ..... അയാളെ വെറുതെ വിടരുത്... ഞങ്ങളുടെ കുടുംബത്തിനെ മൊത്തം നശിപ്പിച്ചത് അവനാ..... ഞങ്ങളുടെ മുത്തശ്ശനെ  അവനാ കൊന്നത്.... പിന്നേ ആരെയൊക്കെയോ... എല്ലാംഡ്രൈവിലുണ്ട്... അതെവിടെ....\" അവൾ വെപ്രാളത്തോടെ ചുറ്റും കയ്യോടിച്ചു

\"ഇതാണോ.... വിവേക് ഡ്രൈവും ഫയലും ഉയർത്തിക്കാട്ടി...\"

\"അതെ ഇതിലുണ്ട് അവനെ അഴിക്കുള്ളിലിടാനുള്ളതെല്ലാം... എന്റെ ചേച്ചിയുടെ ജീവിതം വിഷ്ണുവേട്ടന്റെ ജീവിതം.. വിഷ്ണുവേട്ടൻ സ്നേഹിച്ചചേച്ചി... അനീറ്റ.... അവളുടെ ജീവിതം എന്തിനു സ്വന്തം പെങ്ങളുടെ ജീവിതം പോലും അവനാ തകർത്തത്..... അതിൽ ഞാനും.....\"അവൾ പറഞ്ഞു മുഴുമിപ്പിക്കാനാകാതെ പൊട്ടിക്കരഞ്ഞു.

ഒരാശ്രയമെന്നപോലെ വിവേക് അവളെ ചേർത്തുപിടിച്ചപ്പോൾ അവളും അവന്റെ മാറിലായ് തലചായ്ച്ചു.

\"....... പിന്നീടങ്ങോട്ടുള്ള മണിക്കൂറുകൾ കേസ്ഷീറ്റും  തെളിവുകളും എല്ലാം നിർത്തി റാമിനെതിരെ അറസ്റ്റ് വാറണ്ട് വാങ്ങാനുള്ള ഓട്ടമായിരുന്നു. ഇന്ദു കൊടുത്ത മരുന്നിന്റെ എഫക്ട് തീരും മുന്നേ അത് കിട്ടണമെന്ന് എനിക്ക് നിർബധമുണ്ടായിരുന്നു.....\"

നടന്നതും ചിലതെല്ലാം ഒളിച്ചുകൊണ്ട് വിവേക് കാര്യങ്ങൾ എല്ലാവരെയും ധരിപ്പിച്ചു. അപ്പോഴും വിവേകിന്റെ മുഖത്തുണ്ടാകുന്ന നിരാശയുടെ നിഴലിനെ രാകി മനസിലാക്കി..തല്ക്കാലം പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയതിന്റെ സമാധാനത്തിലായിരുന്നു എല്ലാരും....

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"വിക്കി ....\"
രാകി മാറിനിൽക്കുന്നവനാടുതത്തേക്ക് പോയി. അവന്റെ വിളിക്കേട്ട് ചിന്തയിൽ നിന്നും വിവേക് പുറത്തേക്ക് വന്നു.

\"എന്താടാ... നിനക്കെന്തെകിലും വിഷമമുണ്ടോ....?\"

\"ഏയ്‌... എനിക്കെന്ത് വിഷമം... ഒന്നുമില്ലടാ...\"
ആത്മാർഥതയില്ലാത്ത ഒരു പുഞ്ചിരി അവനുനേരെ നൽകിക്കൊണ്ട് വിവേക് പറഞ്ഞു.

\"വിക്കി .... നിന്നെ ഞാൻ ഇന്നും ഇന്നെലെയും കാണാൻ തുടങ്ങിയതല്ല... ഇടക്ക് കുറച്ച് വർഷങ്ങളുടെ ഗ്യാപ് വന്നെന്നു കരുതി നിന്റെ മനസ് എനിക്കറിയില്ല എന്ന് കരുതരുത്..എന്തോ നിന്നെ അലട്ടുന്നുണ്ട്... കുറച്ചു നാളായി.....\"

\"എടാ ഒന്നുമില്ലടാ... നിനക്ക്... തോന്നുന്നതാ\"

\"ശരി.... എല്ലാം എന്റെ തോന്നലാ... സമ്മതിച്ചു..... ഇന്ദു നിന്റെയാരാ....\"

രാകിയുടെ ആചോദ്യം വിക്കിയേ ഞെട്ടിച്ചു...

\"ഇന്ദു... എന്റെ.... വിദ്യയുടെ.. കൂ... കൂട്ടുകാരി...നിനക്കറിയാലോ... ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ \"
അവൻ പറഞ്ഞൊപ്പിക്കുകയായിരുന്നു..

\"അതിനപ്പുറം അവൾ നിനക്കാരുമല്ലേ....\"

വിക്കിയുടെ നെഞ്ചിടിച്ചു തുടങ്ങി.. എല്ലാം കയ്യീന്നുപോയെന്നു അവന് തോന്നി..

\"ടാ... നിന്നോടാ ചോദിച്ചത്... നീയന്നു ഇന്ദുവിനെ കണ്ട ദിവസം എന്നോട് പറഞ്ഞപ്പോഴേ ഞാൻ ശ്രദ്ദിച്ചതാ അതിരുവിട്ടൊരു സന്തോഷവും... അതുപോലെ നിഴലിച്ച സങ്കടവും..... എന്നോട് ഒളിക്കണ്ടാ.... നിനക്കവളെ ഇഷ്ടായിരുന്നോ?\"

ആചോദ്യം താങ്ങാനുള്ള കരുത്ത് ആ പോലീസ്കാരനില്ലായിരുന്നു.
അവൻ രാകിയേ കെട്ടിപ്പിടിച്ചു കരഞ്ഞുതുടങ്ങി.. അവളെ ആദ്യമായി കണ്ടതുമുതൽ അവളെ പിരിഞ്ഞ നാൾ വരെയുള്ള എല്ലാം രാകിയോട് പറഞ്ഞുകഴിഞ്ഞപ്പോൾ വിക്കിയുടെ മനസ് ശാന്തമായി...

\"..... പ്രണയം സ്വയം കുഴിച്ചുമൂടി..... അവൾക്ക് ഒരു നല്ല ലൈഫ് കിട്ടണമെന്ന് പ്രാർത്ഥിക്കാനെ എനിക്ക് സാധിച്ചുള്ളൂ....എന്നാൽ ആ ബസ്റ്റോപ്പിൽ രക്തത്തിൽ മുങ്ങിയ അവളുടെ മുഖം കണ്ടപ്പോൾ അവളെ കൈവിട്ടുകളഞ്ഞ നിമിഷയത്തെയൊർത്ത് എനിക്കെന്നോടുതന്നെ പുഛം തോന്നി.....\"

\"അപ്പൊ ഈ കാക്കിക്കുള്ളിലും ഒരു കൊച്ചു കാമുകൻ ഉണ്ടല്ലേ...\"രാകി ചെറുചിരിയോടെ പറഞ്ഞതും വിക്കിയും ചിരിച്ചു.

\"എന്തായാലും എല്ലാം കലങ്ങിതെളിഞ്ഞില്ലേ.......ഞാൻ എല്ലാരോടും സംസാരിക്കാം.  എന്താ ,..

\" ഇപ്പോ വേണ്ട.....ആദ്യം ഞാൻ അവളോട് സംസാരിക്കട്ടെ അവൾക്ക് എന്നെ സ്വീകരിക്കാൻ കഴിയുമെങ്കിൽ മാത്രം....\"

\"ഉം.... നിന്റെ ആഗ്രഹം പോലെ എന്തിനും ഞാൻ കൂടെയുണ്ട്....നമുക്ക് ശരിയാക്കാം....\"

രാകി പറഞ്ഞതും അവന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു... പരിചയമില്ലാത്ത  ഒരുനമ്പർ ആണ്.. രാകി യുടെ മുഖം ചുളിഞ്ഞു....വിക്കിയോട് one minut എന്ന് പറഞ്ഞ് അവൾ കാൾ അറ്റൻഡ് ചെയ്തു....

\"Hello \".......
മറുവശത്തുനിന്നും എന്താണ് പറഞ്ഞതെന്ന് അറിയില്ല പക്ഷെ സെക്കണ്ടുകൾക്കുള്ളിൽ രാകിയുടെ പിടിവിട്ട് ഫോൺ നിലത്ത് വീനിരുന്നു....

തുടരും



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
1721

പാർട്ട്‌ 72ശ്രീയുടെ കാർ വേഗതത്തിലാണ് മുന്നോട്ടേക്ക് പാഞ്ഞത്..... കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ടെങ്കിലും മുഖം ദേഷ്യത്തിൽ മുറുകിയാനിരിക്കുന്നത്.....കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതെല്ലാം അവളെ അസ്വസ്ഥതപ്പെടുത്തി...\'റാം.... അവൻ അറസ്റ്റിലായിരിക്കുന്നു..... ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല... റാം... അവൻ തന്നേക്കാളും ശ്രദ്ധലുവാണ്.... ഓരോ നീക്കവും ശ്രദ്ധയോടെ മാത്രം ചെയ്യുന്നവൻ....ഒരു പിഴവുപോലും ഇത്രയും വർഷത്തിനിടയിൽ അവനിൽ നിന്നുണ്ടായിട്ടില്ല..... തങ്ങളുടെ ഡീലിംഗ്സ് എല്ലം തന്നെ അവന്റെ വിരൽ തുമ്പിലൂടെയാണ് നടന്നിരുന്നത്... ക്രിസ്റ്റിക്ക് പോലും റാം പെറ