Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐



പാർട്ട്‌ 72


ശ്രീയുടെ കാർ വേഗതത്തിലാണ് മുന്നോട്ടേക്ക് പാഞ്ഞത്..... കണ്ണുകൾ ചുവന്നു കലങ്ങിയിട്ടുണ്ടെങ്കിലും മുഖം ദേഷ്യത്തിൽ മുറുകിയാനിരിക്കുന്നത്.....കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചതെല്ലാം അവളെ അസ്വസ്ഥതപ്പെടുത്തി...
\'റാം.... അവൻ അറസ്റ്റിലായിരിക്കുന്നു..... ഒരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല... റാം... അവൻ തന്നേക്കാളും ശ്രദ്ധലുവാണ്.... ഓരോ നീക്കവും ശ്രദ്ധയോടെ മാത്രം ചെയ്യുന്നവൻ....
ഒരു പിഴവുപോലും ഇത്രയും വർഷത്തിനിടയിൽ അവനിൽ നിന്നുണ്ടായിട്ടില്ല..... തങ്ങളുടെ ഡീലിംഗ്സ് എല്ലം തന്നെ അവന്റെ വിരൽ തുമ്പിലൂടെയാണ് നടന്നിരുന്നത്... ക്രിസ്റ്റിക്ക് പോലും റാം പെറ്റ് ആയിരുന്നു.... ഒരുപക്ഷെ തന്നെക്കാൾ.... അവനാണ് ഇന്നു പോലീസ് കസ്റ്റടിയിൽ....
അനു.... അവളാണ് അവനെ അവനല്ലാതാക്കിയത്..... പല തവണ പറഞ്ഞതാണ് അവളെ വേണ്ടെന്ന്... പക്ഷെ അസ്ഥിയിൽ പിടിച്ച പ്രേമമാണുപോലും.... അവൾക്കുവേണ്ടിയാണ് അവൻ എല്ലാം ചെയ്തുകൂട്ടിയത്.... ആ ഒരു കാര്യത്തിൽ മാത്രമാണ്... റാം ഭ്രാന്തനായത്..... ബെന്നിയെ കൂടെ കൂട്ടിയത്.... എന്നിട്ടിപ്പോൾ..... എല്ലം കൈവിട്ടുപോയി.... പക്ഷെ...എങ്ങനെ???. ബെന്നിയിൽ നിന്നും ഞങ്ങൾ നേടിയെടുയത്ത ഫയലും ഡ്രൈവും ആ പോലീസ്‌കാരന് എവിടുന്നു കിട്ടി????... ആരാണ് ചതിച്ചത്.......?????
ആ ക്രിസ്റ്റി... അവനെന്നെ കൊന്നില്ലെന്നേയ്യുള്ളൂ......തലനാരിഴക്കാണ് അവന്റെ ഗൺ പോയിന്റിന് മുന്നിൽ നിന്നും ഞാൻ രക്ഷപെട്ടത്.... ഹോ.... ഓർക്കേ  ഇപ്പോഴും വിറയൽ മാറിയിട്ടില്ല......\'

അവളുടെ മനസ് രണ്ടുദിവസം മുന്നേക്ക് പാഞ്ഞു.

\'റാമിന്റെ അറസ്റ്റിനു തലേ ദിവസം അവനാണ്  എന്നെ ഹരിയുടെ ഓഫീസിൽ ഡ്രോപ്പ് ചെയ്തത്.... ഒരു ഒഫീഷ്യൽ മീറ്റിംഗ്  .... ഞാനും ഹരിയും ചില ക്ലൈൻഡ്‌സിനെ നേരിട്ട് മീറ്റ് ചെയ്തിരുന്നു...... രാത്രിയായതുകൊണ്ട് തന്നെ അവന്റെ വില്ലയിലേക്കാണ്  പോയത്... ഇടക്കൊക്കെ മിക്കവാറും അതാണ് ശീലവും.... റാമിന്റെ നിർദ്ദേശവും അതായിരുന്നു... വിഷ്ണുവും രാകേഷ്മായുള്ള കൂടികഴ്ചകൾ തന്നിലേക്ക് നീളുന്ന ഒരു വാളാണെന്ന് അവന് തോന്നിയതുകൊണ്ടാണലോ..... തല്ക്കാലം സേഫ് സോണിൽ നിൽക്കുന്ന എന്നോട് എല്ലാ കാര്യങ്ങളും ചെയ്യാനേൽപ്പിച്ചത്... മാത്രമല്ല ചന്ദ്രോത്ത് കമ്പനികളിൽ നിന്നും ഉള്ള എല്ലാ ഇല്ലീഗൽ ഡീലിങ്സും \'ഹരിശ്രീ \' എന്ന ഞങ്ങളുടെ കമ്പനിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തതും... ഹരി ആണെങ്കിൽങ്കണ്ണും പൂട്ടി എല്ലാം വിശ്വസിക്കുന്നത് കൊണ്ട് ഇതുവരെ പ്രോബ്ലം ഇല്ല.. അവനെ പിണക്കാത്തതും അതുകൊണ്ടാണ്.. അല്ലെങ്കിൽ എന്നെ........

റാം പറഞ്ഞതുപോലെ ഹരി ഒരു പക്ക ജന്റിൽ മാൻ ആണ്... അവന്റെ ഭാഗത്തു നിന്നും ഇതുവരെ മോശമായ ഒരു വാക്കുപോലും ഉണ്ടായിട്ടില്ല... പ്രണയമല്ലേ അവനെന്നോട്.... ഹും.. പ്രണയം.... ആർക്കുവേണമത്......
അവന്റെ ഓവർകേറിങ്..... മടുത്തുടങ്ങി എനിക്ക്.....എനിക്ക് വേണ്ടത് പ്രണയമല്ലെന്നു ആ വിഡ്ഢിക്ക് അറിയില്ലല്ലോ..... എന്റെ കമ്പനി... അവന്റെ ഇൻവൊൾമെന്റ്.... അവന്റെ സ്വാധീനം..... പണം........... ഇതിനൊക്കെ വേണ്ടി ഞാൻ കൂടെ കൂട്ടാൻ തീരുമാനിച്ച വെറും പപ്പെറ്റ്... അതാണ് ഹരി.... കോടീശ്വരനായ   വിഡ്ഢി......
വിവഹം ഉടനെ വേണമെന്ന് കുറെയായി അവനെന്നെ നിർബന്ധിക്കുന്നു..... വിവാഹം വരെ അവന് ആയുസ്സുള്ളൂ എന്നറിയാതെ...സ്വയം വിധി തേടുന്നു... കഷ്ടം..... എല്ലാം റാമിന്റെ ബുദ്ദിയായിരുന്നു..... പ്ലാൻ B പോലെ ഹരിയെ കണ്ടുമുട്ടിയതും പരിചയപ്പെടുത്തിയതും ഒരു കമ്പനി സ്റ്റാർട്ട് ചെയ്യാനും അവനെ പാർട്ണർ ആക്കാണുമെല്ലാം പ്രവർത്തിച്ചത് റാമിന്റെ  മാത്രം കൗശലമായിരുന്നു... ആ കമ്പനിയാണ്  ഇന്നു ഞങ്ങളുടെ എല്ലാ ഇല്ലീഗൽ ബിസിനസിന്റെയും കേന്ദ്രം... നാളെയും ഒരു പ്രശ്നമുണ്ടായാലും എല്ലാം മാനേജിങ് ഡയറക്ടർ ആയ ഹരിക്ക് ചെന്നു ചേർന്ന്നോളും...... അപ്പോഴും ചന്ദ്രോത്ത് കമ്പനികളും ഞങ്ങളും സേഫ് ആകും....റാം തന്നെയാണ് എല്ലാം പ്ലാനിട്ടത്..

പക്ഷെ..... പ്രതീക്ഷക്ക് വിപരീതമായി  എല്ലാം റാമിന്റെ തന്നെ പിടിപ്പുകേടുകൊണ്ട്   നശിക്കുവാൻ പോകുന്നു.... ഒരു പക്ഷെ ഞാൻ തറവാട്ടിലുണ്ടായിരുന്നെങ്കിൽ അവനെ അവസ്ഥ വരില്ലായിരുന്നു... എങ്ങനെയെങ്കിലും ഞാനവനെ.....\'

അവളുടെ കണ്ണുകളിൽ നിന്നും കണ്ണീരിനു പകരം രക്തമാണൊഴുകുന്നത് എന്ന് തോന്നിപ്പോകും.അവൾ പിന്നെയും സ്പീഡ് കൂട്ടി...

\'ആരാകും.... റാമിന് ഉറക്കഗുളിക നൽകിയത് ആരാകും...... വിഷ്ണുവാകുമോ..... അന്ന് രാവിലെയാണ് ഞാൻ വീട്ടിലെത്തിയത്... എത്തുമ്പോൾ തന്നെ അവരുടെ പോലീസ് ഉണ്ടായിരുന്നു.. തറവാട്ടിലെല്ലാരുടേം മുഖത്ത് സങ്കടവും നിരാശയും... ചിലർക്ക് വെറുപ്പ്... നാട്ടുകാർക്ക് പുശ്ചവും...റാമിന്റെ മുറിക്ക് മുന്നിലും പോലീസുകാർ... എന്താന്നറിയാതെ ഞൻ നോക്കിയപ്പോൾ റാം തലകുനിച്ച് നിൽക്കുന്നു ആ പോലീസ് കാരന് മുന്നിൽ.... കൈകളിൽ വിലങ്ങാണിയിച്ച് പുറത്തേക്കിറക്കിയപ്പോൾ അവനെന്നെ നോക്കി....... പക്ഷെ അവന്റെ കണ്ണുകളിൽ ഞാൻ നിരാശ കണ്ടില്ല.... ദുഖവും ദേഷ്യവുമില്ല... ഉള്ളത് പക ആയിരുന്നു........ ഞാൻ തിരിച്ചുവരും എന്ന ഉറപ്പായിരുന്നു...ഒന്നും മിണ്ടാൻ പോലും കഴിഞ്ഞില്ല... എങ്കിലും അവനെ ചതിച്ചവരെ വെറുതേവിടരുത് എന്നൊരു നോട്ടം കൊണ്ടവൻ പറഞ്ഞു.. ഞാനും അത് ശരിവച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും വെറുപ്പ് കാണെ... എനിക്ക് ശരിക്കും തലപെരുത്തു... അപ്പോഴാണ് ആ കാൾ വന്നത് 
പെട്ടെന്ന് വന്ന കാൾ കാണെ ദേഷ്യം ഇരട്ടിച്ചു.

ഹരിയാണ്...എന്തിനാണാവോ ഇപ്പൊ വിളിക്കുന്നത്.... മനുഷ്യനെ വെറുപ്പിക്കാൻ...\'മനസ്സിൽ കരുതിക്കൊണ്ട് അവൾ കണ്ണുകളോണ്ണടച്ചാശേഷം കാൾ അറ്റൻഡ് ചെയ്തു.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
(ശ്രീ pov)


\"Hello.... ഹരി.... .\" 

\"ശ്രീ..... ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത് ശ്രീ.... റാം... റാമിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നോ....\"ഒരു ഞെട്ടലോടെയാണ് ഹരി ചോദിക്കുന്നത്...

ഞാനൊന്നും പറഞ്ഞില്ല...

\"ശ്രീ... വാർത്തയിലൊക്കെ കാണിക്കുന്നുണ്ട്.... നീ... വിഷമിക്കരുത്.. ഞാൻ... ഉടനെ എത്താൻ നോക്കാം.... \"

\"ഉം....\"ഞാനൊന്നു മൂളിക്കൊടുത്തു. ഹരി അവന്റെ പേരെന്റ്സ് വിളിച്ചിട്ട് ചെന്നൈ വരെ പോയതാണ്.
\"ശ്രീ.... നീയെന്താ  ഒന്നും മിണ്ടാത്തത്... നീ ok അല്ലെ... എന്നാലും റാം..... ഇങ്ങനെയൊക്കെ.....\"

\"ഹരി...pls...നമുക്ക് വന്നിട്ട്..... സംസാരിക്കാം... എനിക്കിപ്പോ.... ഒന്നും പറയാൻ തോന്നുന്നില്ല.... \"

\"എനിക്ക് മനസിലാകും ഞാൻ ഉടനെ എത്താൻ നോക്കാം...ടേക്ക് കെയർ...\"

\"ഉം \"


കാൾ കട്ട്‌ ആയതും ഞാൻ ദേഷ്യത്തിൽ ഫോണെടുത്ത് എറിയാൻ ഭാവിച്ചു അപ്പോൾ അടുത്ത കാൾ വന്നു... ആരാണെന്നു നോക്കിയതും ഞാൻ ശരിക്കും ഇല്ലാണ്ടായിപ്പോയി.... ക്രിസ്റ്റഫർ .....

\'അവനോടിനി എന്തുപറയും.... അവൻ നേരത്തേ മുന്നറിയിപ്പ് തന്നതാണ്... കാൾ എടുക്കാതിരുന്നാലോ.... വേണ്ട.. അത് കുഴപ്പമാകും... \'


\"Hello \"
ഞാൻ പെട്ടെന്നുതന്നെ കാൾ അറ്റന്റ് ചെയ്തുകൊണ്ട് പറഞ്ഞു 


\" അരമണിക്കൂർ.... അതിനുള്ളിൽ എന്റെ മുന്നിലുണ്ടാകണം നീ.... \"

അത്രയും പറഞ്ഞകൊണ്ടവൻ കാൾ കട്ട്‌ ചെയ്തു.ഞാനാകെ മരവിച്ചുപോയി... പിന്നേ ഒന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് പുറപ്പെട്ടു. പറഞ്ഞ സമയത്തിനുള്ളിൽ ഞാനവനെ മുന്നിലെത്തി.... എന്നെ കണ്ടതും അവന്റെ കണ്ണുകളിൽ രക്തം ഇറച്ചുകയറിയത് ഞാനറിഞ്ഞു.... അവൻ നല്ല  ദേഷ്യത്തിലാണ്...

\" Do you have any explanation about this?....\"
അവന്റെ വാക്കുകൾ പതിയെയാണെങ്കിലും അതിന്റെ കാടിന്യം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല...

\" tell me  bloody bi%₹&@h.... \"

\"Sorry boss........ I really don\'t know what happened.....\"

\" how dare you..idiot ...അറിയില്ലെന്ന് പറഞ്ഞാൽ തീരുന്നതാണോ ഇത്...\"
നിന്നോടൊക്കെ ഞാൻ പലതവണ പറഞ്ഞതാണ് നിന്റെയൊക്കെ പേർസണൽ റിവേഞ്ചും ബിസിനസ്സും കൂട്ടി കുഴക്കരുതെന്നു........ എന്നിട്ടും.....\"

\"സോറി boss ആരോ ചതിച്ചതാണ്....\"

\" ഓ... ചതിയായിരുന്നോ...അല്ലാതെ നിന്നെയൊന്നും പിടിപ്പുകേടല്ല.... അല്ലെ ഞാനറിയാതെ ഒരു തേർഡ്റൈറ്  ചെറ്റയെ കൂടെകൂട്ടി... അവന് മുന്നിലിരുന്നു കുമ്പസാരം നടത്തി... അവസാനം അവൻ എല്ലാ തെളിവും ശേഖരിച്ച് കടന്നു....ഏതോ ഭാഗ്യത്തിന് അതെല്ലാം തിരികെ കിട്ടി... എന്നിട്ട്... സൂക്ഷിച്ചു വച്ചിരിക്കുന്നു.... പോലീസിന് ജോലി എളുപ്പമാക്കാൻ.. അല്ലെ..... എന്നിട്ട് ചതിയാണ് പോലും......
.Ok... അങ്ങനെയെങ്കിൽ ചതിച്ചതാരാ  \"

\"  boss.....i think vishnudev... My elder brother... \"

\"Are you kidding me...രേഖ .. നിനക്കൊന്നും മനസിലാകത്തതാണോ അതോ അഭിനയിക്കുവാണോ.....ശരിക്കും റാമിനെ ചതിച്ചത് അവൻ സ്വയമാണ്.... ആ തെളിവുകൾ നശിപ്പിച്ചിരുന്നു എങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു....ഞാൻ അതെപ്പറ്റി ചോദിച്ചിട്ടും നീയൊക്കെ മറച്ചു വച്ചു...\"

\"അത്... ആ സാഹചര്യത്തിൽ ഞങ്ങൾക്കൊരവസരം കിട്ടിയില്ല boss....\"

\"നിങ്ങൾക്ക് കിട്ടാത്ത അവസരം പോലീസ് നന്നായി വിനിയോഗിച്ചു... ഞാൻ മുന്നറിയിപ്പ് നൽകിയിട്ടും നീയൊക്കെ......\"

ക്രിസ്റ്റി ഗൺ എനിക്ക് നേരെ ചൂണ്ടി.ആ ഒരു നിമിഷം ഞാൻ മരണത്തെ മുഖമുഖം കണ്ടു. ഞാനവന്റെ കാലിൽ വീണു.... മുട്ടുകുത്തി നിന്നു കെഞ്ചി... ഒരുവിധം അവൻ മനസലിഞ്ഞു. ദേഷ്യം അടക്കാൻ അപ്പോഴേക്കും അവൻ അടുത്തിരുന്ന ഫ്ലവർ വേസ് ഭിത്തിയിലേക്കെറിഞ്ഞിരുന്നു 

\" കൊന്നുകളയുകയാ വേണ്ടേ.... നിന്നെയൊക്കെ.... എല്ലാവരേക്കാളും മികച്ചതെന്നു ഞാൻ കരുതിയ രണ്ടുപേരാ  നീയും റാമും.... നമ്മൾ illegal business ആണ്ചെയ്യുന്നത് ശരിയാണ് ... ശത്രുക്കളെ ഞാനും വകവരുത്തിയിട്ടുണ്ട്.... പക്ഷെ.... പണത്തിനു വേണ്ടി എന്തും ചെയ്യുന്നവനല്ല ക്രിസ്റ്റി...എന്റെ പപ്പാ പടുത്തുയർത്തിയ സാമ്രാജ്യം.... പപ്പയെ വിശ്വസിച്ചു കൂടെ നിന്ന കുറേ പേരുടെ ജീവിതം.... പപ്പയുടെ മരണത്തോടെ അവർക്കവനഷ്ടപ്പെട്ട ഷെൽട്ടർ.... അതെല്ലാം വീണ്ടും ഉയർത്തിപ്പിടിക്കാനും വിശ്വസിച്ചുകൂടെനിന്നവരെ സെമിതേരിയിലേക്ക് തള്ളിവിടാതിരിക്കാനും ഞാൻ ഒറ്റക്ക് സ്വരുക്കൂട്ടിയതാണ് എന്റെ ലോകം..... അതൊക്കെ ഒറ്റനിമിഷം കൊണ്ട്... നശിച്ചുപോകാൻ ഞാൻ സമ്മതിക്കില്ല..... അന്ന് പറഞ്ഞതുപോലെ.... കയ്യിലൊതുങ്ങില്ലെന്നു തോന്നിയാൽ ഞാൻ കൈവിടും......\"

\"Boss..... Pls.... ഈ ഒരു തവണത്തേക്ക് pls....\"

\"നീയൊക്കെ എന്തൊക്കെയാ ചെയ്തുവച്ചിരിക്കുന്നതെന്നു എനിക്കറിയില്ലെന്നു കരുതിയോ... ഒരു പെണ്ണിനുവേണ്ടി അവനും സ്വത്തിനു വേണ്ടി നീയും... ഛെ....... \"

അവൻ ഒന്ന് നിർത്തി എന്തോ ആലോചിച്ച ശേഷം വീണ്ടും തുടർന്നു..

Ok...leave it... നമുക്ക് കാര്യത്തിലേക്ക് വരാം .....റാം... നമ്മുടെ പേര് പറയുമോ.....?\"

\"ഇല്ല boss..... റാമിനെ എനിക്കറിയാം മരിക്കേണ്ടിവന്നാൽ പോലും അവൻ കുറ്റം സ്വയം ഏൽക്കുന്നതല്ലാതെ നമ്മളെ കാട്ടിക്കൊടുക്കില്ല....\"

\"അവൻ സ്വയം ഏൽക്കാനും പാടില്ല..... അവനെ അവിടുന്ന് കടത്തിയെ പറ്റൂ...\"

\"പക്ഷെ  ബോസ്... അത്...\"

\"അതൊക്കെ ഞാൻ നോക്കിക്കോളാം... പകരം നിങ്ങളുടെ കൂടെനിന്ന് റാമിന്റെ രഹസ്യങ്ങൾ ചോർത്തിയതാരെന്നു കണ്ടുപിടിക്കണം നീ... അധികം സമയമില്ല.........\"

\"Ok boss.. ഞാനത് കണ്ടെത്തിയിരിക്കും... എന്റെ പാതി ജീവനാണ് അവിടെ കിടക്കുന്നത്... അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം boss...\"

\" ഉം..... പോ.... ഒരുകാര്യം കൂടി..... ബെന്നി...അവൻ നാളത്തെ ഉദയം കാണാനുണ്ടാവില്ല.... \"

\"Thank you boss....\"

\'ഇപ്പോഴാണ് എനിക്ക് ഒരാശ്വാസം തോന്നിയത്.. ഇനി എല്ലാം ക്രിസ്റ്റി നോക്കിക്കോളും.. റാമിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തൻ ക്രിസ്റ്റിക്ക് മാത്രേ പറ്റൂ.... \'


അവിടുന്നിറങ്ങിയിട്ട് വീട്ടിലേക്ക് പോകാൻ തോന്നിയതെ ഇല്ല.... കമ്പനി ഗസ്റ്റ്‌ ഹൌസിൽ തങ്ങി...രണ്ടുദിവസം അവിടെയായിരുന്നു.....ഇടക്ക് വിളിച്ചപ്പോൾ ഇന്ദുവിനെ രണ്ടുദിവസമായിട്ട് കാണുന്നില്ലെന്ന്നാണ് അറിഞ്ഞത്.... ഹും... ഒന്നുകിൽ റാമിന്റെ ടോർചർ താങ്ങാനാകാതെ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകും.. അല്ലെങ്കിൽ ചിലപ്പോൾ അവന്റെ കൈകൊണ്ടവൾ തീർന്നിട്ടുണ്ടാകും..... അങ്ങനെയെങ്കിൽ... അവളുടെ ശവം പോലും ബാക്കി ഉണ്ടാവില്ല....\'

ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ശ്രീ യുടെ കാർ തറവാട്ടുമുറ്റത്തു സഡെൻ ബ്രേക്കിട്ട് നിർത്തി....

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"Hello \".......


മറുവശത്തുനിന്നും എന്താണ് പറഞ്ഞതെന്ന് അറിയില്ല പക്ഷെ സെക്കണ്ടുകൾക്കുള്ളിൽ രാകിയുടെ പിടിവിട്ട് ഫോൺ നിലത്ത് വീനിരുന്നു....

\"രാകി...\"
വിവേക് അവന്റെ നിൽപ്പുകണ്ട് അവനെ തട്ടിവിളിച്ചു. അപ്പോഴേക്കും കാൾ കട്ട്‌ ആയിരുന്നു.

\"ആരാ..... രാകി...\"

എന്നാൽ അവൻ അതൊന്നും കേട്ടില്ല... ഒരുതരം അമ്പരപ്പും ഭീതിയും അവനിൽ പിടിമുറുക്കിയിരുന്നു.... വിക്കി ഒന്ന് കൂടി വിളിച്ചപ്പോഴാണ് അവൻ ബോധമണ്ഡലത്തിലേക്ക് വന്നത്

\"അത്.. ഒന്നുമില്ലെടാ.... റോങ് നമ്പർ ആയിരുന്നു...\"
\"അതിന് നീയെന്തിനാ ഞെട്ടിയത്...\"
ഏയ്‌!!ഞാനെന്തോ ആലോചിച്ച് നിന്നതാ...അനു തിരക്കുന്നുണ്ടാകും... ഞാനങ്ങോട്ടു ചെല്ലട്ടെ.... \"

അത്രയും പറഞ്ഞൊപ്പിച്ച് രാകി വെപ്രാളത്തിൽ നടന്നകന്നു.. വിക്കിക്ക് എന്തോ സമയമായി... അവന്റെ പതർച്ച  എന്തൊക്കെയോ മറച്ചു വക്കുന്നതുപോലെയായിരുന്നു....

(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.4
1662

പാർട്ട്‌ 73\"അത്.. ഒന്നുമില്ലെടാ.... റോങ് നമ്പർ ആയിരുന്നു...\" \"അതിന് നീയെന്തിനാ ഞെട്ടിയത്...\" ഏയ്‌!!ഞാനെന്തോ ആലോചിച്ച് നിന്നതാ...അനു തിരക്കുന്നുണ്ടാകും... ഞാനങ്ങോട്ടു ചെല്ലട്ടെ.... \" അത്രയും പറഞ്ഞൊപ്പിച്ച് രാകി വെപ്രാളത്തിൽ നടന്നകന്നു.. വിക്കിക്ക് എന്തോ സംശയമായി... അവന്റെ പതർച്ച  എന്തൊക്കെയോ മറച്ചു വക്കുന്നതുപോലെയായിരുന്നു.... രാകി നേരെ മുറിയിലേക്ക് പോയി കതകടച്ചു.... തന്നിലേക്ക് എന്തോ അന്ധകാരം മൂടുകയാണെന്നവന് തോന്നി... അവൻ വിറയലോടെ ഫോണിലേക്ക് നോക്കി.... കണ്ണുകൾ ചുവന്നുകലങ്ങി... അഅനുസരണയില്ലാതെ അതൊഴുകാൻ തുടങ്ങി..... ശരീരം തളർന്നുപോകുമെന്ന് തോന്നിയ അവസരത്തിൽ അവൻ കാട്ടി