Aksharathalukal

Love practice....♡08

                   Love practice....♡

Part-08

ശേഷം അവൾ ഇബ്രാഹീം മഹലിലേക്ക് തിരിച്ചു...

_______________________

സമയം ഏഴു മണി ആയി തുടങ്ങി നിസ്ക്കാരം കഴിഞ്ഞ് നാസിർ റൂം തുറന്ന് പുറത്തിറങ്ങി വേഗം സുൽത്താന്റെ റൂമിന്റെ അവിടേക്കു നടന്ന് വാതിൽ ഒന്ന് ഉന്തി... അത് അപ്പോഴും അകത്തു നിന്ന് ലോക്ക് തന്നെ ആയിരുന്നു...

\"ഇവൻ ഇനിയും എണീച്ചിലെ... നിസ്‌കരിക്കാൻ prayer room-ലേക്കും കണ്ടില്ല... ഹ്മ്മ്...\"

നാസിർ ആരോട്ടുന്നില്ലാതെ സ്വയം പറഞ്ഞു കൊണ്ട് സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു...

\"മോളെ ഹസീനാ....\"

നാസിർ സ്റ്റൈർ ഇറങ്ങി വരുമ്പോൾ ഹസീന സ്റ്റൈർ കയറി അവരുടെ റൂമിലേക്ക്‌ പോകാൻ നിൽക്കുകയായിരുന്നു അപ്പോൾ ആണ് വെല്ലിമ്മ അവരെ സോഫയിൽ ഇരുന്ന് കൊണ്ട് വിളിക്കുന്നത്...

\"ആ.... എന്തുമ്മാ.....\"

ഹസീനനെ വിളിച്ച വിളി കേട്ടതും ഹസീന വേഗം ഷോഫയുടെ അവിടേക്കു നടന്നടുത്തു...

\"മോളെ കല്യാണത്തിന് ആരെയൊക്കെ വിളിക്കണം പറയണം എന്നൊക്കെ പെട്ടന്ന് ലിസ്റ്റ് ആക്കുട്ടോ.. നാളെ തന്നെ തുടങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കണം...\"

ഹസീനനോട് കാര്യങ്ങൾ പറഞ്ഞത് വെല്ലിമ്മന്റെ അടുത്തായി തന്നെ ഇരിക്കുന്ന വെല്ലിപ്പ ആയിരുന്നു...

\"ആയ്കോട്ടെ\"

\"വേണ്ട... കല്യാണം വലിയ ഒരു function ഒന്നും വേണ്ട just നിക്കാഹ് കഴിച് marriage certificate ഉണ്ടാക്കാം... Merriam certificate അതാണല്ലോ ഇപ്പോ നിങ്ങളുടെ ഒക്കെ ആവിശ്യം...അപ്പോൾ മതപരമായും നിയമപരമായും അവൾ എന്റെ ഭാര്യ ആവുകയും ചെയ്യും...\"

ഹസീന എന്തോ പറയാൻ തുടങ്ങിയതും ഇവരുടെ സംസാരം കേട്ട് വന്ന നാസിർ ഇടയിൽ കയറി പറഞ്ഞു...

\"അത് തീരുമാനിക്കുന്നത് നീയാണോ... കാരണവന്മാർ ഇവിടെ മയ്യത്തായി കിടക്കുന്നൊന്നും ഇല്ല...\"

ഇബ്രാഹിം മഹലിൽ മുഹമ്മദ് ഇബ്രാഹീമിന്റെ (വെല്ലിപ്പ ) ഗഭീര്യമായ ശബ്‌ദം ഉയർന്നു...ആ സമയം കൊണ്ട് തന്നെ ഹാളിലേക്  മറ്റു അംഗങ്ങളും എത്തിയിരുന്നു...

\"ഇബ്രാഹിം കുടുംബത്തിലെ കല്യാണം അത് നാടാകെ മുഴങ്ങീട്ടെ ഇത് വരെ ഉണ്ടായിട്ടൊള്ളു നാഥന്റെ ഈ കാണുന്ന അനുഗ്രഹം ഉള്ള കാലത്തോളം അത് പോലെ തന്നെ ആയിരിക്കും ഇനിയും... \"

ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന നാസിറിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മുഹമ്മദ്‌ (വെല്ലിപ്പ) പറഞ്ഞു...

\"വെല്ലിപ്പ... നിങ്ങൾ പറഞ്ഞത് നങ്ങൾ ഇന്ന് വരെ അനുസരിച്ചിട്ടേ ഉള്ളു... അത് തന്നെ ആണ് ഇപ്പോ ഇവിടെ നാസ് പറഞ്ഞത് കല്യാണം പിന്നീടൊരിക്കൽ ഗ്രാൻഡ് ആയിട്ട് നടത്താം ഇപ്പോ അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരെയും വിളിച്ചു കൂട്ടി നിക്കാഹ് നടത്താം പിന്നീടൊരിക്കൽ വിവാഹം നടത്താം... ഇതെങ്കിലും അവന്റെ ഇഷ്ട്ടം ഒന്ന് നോക്കു പ്ലീസ്...\"

രംഗം വഷളാവുന്നതിന് മുൻപ് അവിടേക്ക് ഇറങ്ങി വന്ന സുൽത്താൻ നാസിറിന്റെ അടുത്തേക്ക് വന്ന് നിന്ന് കൊണ്ട് മുഹമ്മദിനോടായി പറഞ്ഞു...ശേഷം ആരുടേയും മറുപടിക്ക് കാക്കാതെ അവൻ നാസിറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു സുൽത്താൻ പോയതിന്റെ പിന്നാലെത്തന്നെ എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് നാസിറും പോയി...

\"എന്നാൽ ഇതിൽ മക്കളെ ഇഷ്ട്ടം നമ്മുക്ക് പരിഗണിക്കാം... ഫങ്ക്ഷൻ പിന്നീടൊരിക്കൽ നടത്താം... പക്ഷെ റിയ ഈ വീട്ടിൽ തന്നെ താമസിക്കും...\"

മുഹമ്മദ്‌ നാസിറിന്റെ വാക്ക് വിലക്കെടുത്തു കൊണ്ട് എല്ലാവരെയും നോക്കി പറഞ്ഞു... എന്തോ എല്ലാവർക്കും അതൊരു ആശ്വാസമായി...കാരണം പേരാമക്കളും വെല്ലിപ്പയും ദേഷ്യത്തിന്റെയും വാശിയുടെയും കാര്യത്തിൽ ഒരു വിട്ട് വീഴ്ചയിലും ചെയ്യാത്ത സ്വഭാവക്കാരാണ്...

\"മോം.. അപ്പൊ നിക്കാഹ് മാത്രം ആണോ..\"

ഹാളിലേക്ക് വന്നു കൊണ്ട് നസ്രി അവളുടെ ഉമ്മാക്ക് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു...അതിന് സൗദ അവളെ ഒന്ന് നോക്കി കൊണ്ട് തലയാട്ടി ശേഷം അടുക്കളയിലേക്ക് നടന്നു..അവർക്ക് പിന്നാലെ തന്നെ നസ്രിയും നടന്നു...

\"നിക്കാഹ് അല്ലെ അപ്പോ വൈറ്റ് ലഹങ്ക എന്തേലും എടുക്കട്ടെന്നാൽ...\"

നസ്രി അവളുടെ ഉമ്മാന്റെ കയ്യിൽ തൂങ്ങി കൊണ്ട് ചോദിച്ചു...

\"വേണ്ട.. ഈ കുടുംബത്തിൽ അങ്ങനെ ഒരു അജാരം ഇല്ല....\"

നസ്രിയുടെ ചോദ്യം ഹാളിൽ ഇരിക്കുന്ന മുഹമ്മദ്‌ കേട്ടു അതിന് ഉയർന്ന ശബ്ദത്തിൽ ഉത്തരം പറഞ്ഞു കൊണ്ട് ഇരിക്കുന്നിടത് നിന്നും എഴുന്നേച്ചു നസ്രിയെ ഒന്ന് നോക്കി നസ്രി വെറുതെ ഒന്ന് ഇളിച്ചു കാണിച്ചു...

\"കേട്ടോ നീയ്യ്...\"

\"ഇത്ര ഉറക്കെ പറഞ്ഞ പിന്നെ കേക്കണ്ടിരിക്കോ ഗ്രാൻഡ്പ്പാ.....\"

നസ്രി കുസൃതി നിറച്ച പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് മുഹമ്മദിന്റെ (വെല്ലിപ്പ) അടുത്തേക്ക് നടന്നു...

\"Hh😊മോൾ വാ ഇവിടെ ഇരിക്ക്....\"

മുഹമ്മദിന്റെ അടുത്തേക്ക് വരുന്ന നസ്രിയയുടെ കയ്യിൽ പിടിച് കൊണ്ട് മുഹമ്മദ്‌ പറഞ്ഞു... അവരുടെ അടുത്തായി അവൾ ഇരുന്നു...

\"എന്തായാലും ഇനി വെച്ച് നീട്ടണ്ട നമ്മുക്ക് നിക്കാഹ് പെട്ടന്ന് അങ്ങോട്ട് നടത്താം അല്ലെ...\"

മുഹമ്മദ്‌ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു..

\"അതന്നെ എന്റെയും അഭിപ്രായം...\"

അജാസ് എന്തോ പറയാൻ വായ തുറന്നതും നസ്രി ചാടി കയറി പറഞ്ഞു...

\"ഹ്മ്മ്... എന്നാൽ ഞാൻ പള്ളിയിൽ ചെന്നിട്ട് ഉസ്ദാതിനെ ഒന്ന് കാണട്ടെ...\"

\"വെല്ലിപ്പ... ഇങ്ങൾ പോയി വരുമ്പോ മൂന്ന് പിസ്സയും മിനി ബർഗർ മിനി ചിക്കെൻ സാൻവിച്ച് പിന്നെ ബോറോസ്റ്റ് ആൻഡ് വലിയ ബോട്ടിൽ 7up കൊണ്ട് വരോ...😁\"

നസ്രി വെല്ലിപ്പാന്റെ കയ്യിൽ തൂങ്ങി കൊണ്ട് ചോദിച്ചു...

\"ഒന്ന് മിണ്ടാണ്ടിരുന്നേ നസ്രി മോളെ... എപ്പഴും ഈ ഫാസ്റ്റ് ഫുഡ്‌ കഴിക്കണ്ട.. ഇന്ന് ഉച്ചക്ക് കഴിച്ചിലെ അത് മതി... എന്താ അപ്പഴക്ക് അന്റെ പൂതി....\"

വെല്ലിപ്പാനെ ഒന്നും പറയാൻ സമ്മതിക്കാതെ സാബിറ ശാസനയോടെ അത്രയും പറഞ്ഞു കൊണ്ട് നസ്രിയുടെ കയ്യ് പിടിച് വലിച്ചു കൊണ്ട് ടേബിളിന്റെ അടുത്തേക്ക് നടന്നു...

\"സാബിമ്മാ...\"

നസ്രി കൊഞ്ചിക്കൊണ്ട് വിളിച്ചു...

\"മിണ്ടാണ്ട് നടന്നോ പെണ്ണെ ഇജ്ജ്....\"

കണ്ണുരുട്ടി കാട്ടി കലിപ്പിൽ പറഞ്ഞ സാബിറയെ നോക്കി കൊണ്ട് നസ്രി ചുണ്ട് കൂർപ്പിച്ചു... അത് കാണാത്ത പോലെ സാബിറ നസ്രിയെ കൊണ്ട് ടേബിളിന്റെ അവിടേക്കു നടന്നു നസ്രി തിരിഞ്ഞ് ഒന്ന് മുഹമ്മദിനെ നോക്കി അപ്പോൾ മുഹമ്മദ്

👍

കൈ കൊണ്ട് കൊണ്ട് വരാം എന്ന സിഗിനൽ വീട്ടിലെ മറ്റാരും കാണാതെ കാണിച്ചു...

😁

അതിന് ആയിഷ ഒന്ന് ഇളിച്ചു കാട്ടി...സാബിറ അവളെ ടേബിളിന്റെ അവിടേക്ക് കൊണ്ട് പോയിട്ട് പാലും മുട്ടയുമൊക്കെ കൊടുക്കുകയാണ്... മക്കളില്ലാത്ത അവർക്ക് സഹോദരങ്ങളെ മക്കളെ സ്വന്തം മക്കളെ സ്ഥാനത് തന്നെ ആയിരുന്നു....

°°°°°°°°°°

സുൽത്താന്റെ പുറകെ പോയ നാസിറിനെ സുൽത്താൻ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് കൂടിയില്ല... സുൽത്താന്റെ ബുള്ളറ്റ് മുന്നിലും നാസിറിന്റെ ബുള്ളറ്റ് പുറകിലുമാണ്.. നാസിർ അവനെ വിളിക്കനോ സുൽത്താൻ അവനെ നോക്കനോ തുനിഞ്ഞിട്ടില്ല.. അവർക്കിരുവർക്കും അറിയാമായിരുന്നു ഒരു ദിവസത്തിൽ കൂടുതൽ അവർക്കിടയിൽ ദേഷ്യം നിലനിൽക്കില്ല എന്ന് എന്നാലും പരസ്പ്പരം സംസാരിക്കാണ്ടിരിക്കുന്നതായ ആ സമയം സഹോദരങ്ങൾക്ക് ഒരു യുഗം പോലെ തന്നെ ആയിരുന്നു...

സുൽത്താൻ നേരെ ചെന്ന് വണ്ടി നിർത്തിയത് ഒരു ഫോൺ ഷോപ്പിന്റെ മുന്നിലാണ് അവൻ നിർത്തിയ പുറകെ തന്നെ നാസിറും വണ്ടി നിർത്തി...നാസിർ സുൽത്താനെ ഒന്ന് നോക്കിയതും സുൽത്താൻ ആ ഫോൺ ഷോപ്പിൽ നിന്നും ഒരു ചേർക്കാൻ ഒരു പൊതി കൊണ്ട് വന്ന് കൊടുക്കുന്നത് കണ്ടു...

\"Eay... നിങ്ങളെന്താ ഇവിടെ...\"

സുൽത്താനെ കണ്ടതും കടയിൽ നിന്നും ഒരു പയ്യൻ കയ്യിലൊരു കവറും എടുത് കൊണ്ട് സുൽത്താന്റെ അടുത്തേക്ക് നടന്നു വന്നു...

\"ഞാൻ പറഞ്ഞ ആ സെറ്റ് തന്നെ അല്ലെ..\"

ആ പൊതി കയ്യിൽ വാങ്ങി സുൽത്താൻ തിരിച്ചു മറിച്ചും നോക്കി കൊണ്ട് ആ പയ്യനോട് ചോദിച്ചു...

\"അതെ...\"

\"ക്യാഷ് ഞാൻ ജി പേ ചെയ്യാം...\"

\"ഓക്കേ...\"

\"സ്കാൻ ബോർഡ്...\"

എന്ന് സുൽത്താൻ ചോദിച്ചും ആ പയ്യൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.. പിന്നെ അവൻ ക്യാഷ് കൊടുത്ത് കൊണ്ട് വീണ്ടും വണ്ടി തിരിച്ചു വീട്ടിലേക്ക് തന്നെ പോയി..

\'എന്താപ്പോ ഇവിടെ ഉണ്ടായേ....🙄ഓന്ക്കിപ്പോ എങ്ങനെ ജി പേ കിട്ടി...\'

നാസിറിന്റെ ആത്മ അവനോട് തന്നെ ഒന്ന് ചോദിച്ചു... സുൽത്താൻ പോകുന്നത് കണ്ടതും നാസിർ വേഗം വണ്ടി തിരിച്ചു അവന്റെ പുറകെ വിട്ടു...

സുൽത്താൻ വീട്ടിലേക്ക് കയറി ആദ്യം പോയത് നാസിറിന്റെ റൂമിലേക്ക്‌ തന്നെ ആയിരുന്നു...

\"ഹോ... ഇവന്ക്കിത് എന്താ ആവോ... കുറെ നേരായി ഒരു സേവ് the ഡേറ്റ്ന്റെ പിന്നാലെ... ഷിറ്റ്....\"

ഇപ്പോൾ സുൽത്താന്റെ അവഗണന നാസിറിനെ ദേഷ്യത്തിന്റെ വക്കോളം എത്തിച്ചിരിക്കുകയാണ്... സുൽത്താൻ നാസിറിന്റെ റൂമിലേക്ക്‌ കയറി പോകുന്നത് കണ്ടതും നാസിർ ദേഷ്യത്തോടെ അവന്റെ മുന്നിൽ ചെന്ന് നിന്നു...

\"എന്താ  നിന്............\"

\"ഓ.. ഒന്ന് മുന്നിന്ന് മാറി തരോ...\"

നാസിർ എന്തോ പറയാൻ തുടങ്ങിയതും അവനെ പറയാൻ സമ്മതിക്കാതെ സുൽത്താൻ ഇടയിൽ കയറി പറഞ്ഞു കൊണ്ട് അവനെ മറികടന്നു നാസിറിന്റെ റൂമിന്റെ ഒരു മൂലയിൽ പൊട്ടി കിടക്കുന്ന നാസിറിന്റെ ഫോണിലെ സിം മാത്രം എടുത് കൊണ്ട് ബെഡിൽ പോയി ഇരുന്നു...ശേഷം ആ പൊതി പൊട്ടിച്ചു കൊണ്ട് i phone 14 pro പുറത്തേക് എടുത്തു... ശേഷം അതിൽ സിം ഇട്ടു...

\"ഇതാ... ഇതും പാടെ ചേർത്ത് ഈ ഇയർ ഇത് നാലാമത്തെ i phone ആണ്...\"

എന്ന് സുൽത്താൻ പറഞ്ഞതും നാസിർ നിർവികാരത ഒക്കെ മുഖത്തെക്കിട്ട് ഒന്ന് നെടുവീർപ്പിട്ടു ശേഷം ബെഡിൽ സുൽത്താന്റെ അടുത്ത് വന്നിരുന്നു... എന്നിട്ട് പൊട്ടി കിടക്കുന്ന i phone- ലേക്ക് ഒന്ന് നോക്കി സുൽത്താനും നോക്കി പിന്നെ രണ്ട് പേരും മുഖമുഖം നോക്കി അങ്ങനെ രണ്ട് മൂന്ന് തവണ തുടർന്നു പിന്നെ സുൽത്താൻ നാസിറിന്റെ മുഖ ഭാവം കണ്ടപ്പോൾ ചിരി വന്ന് പിന്നെ അങ്ങെനെ അത് ഒരു കൂട്ട ചിരി ആയി... ആ ചിരിക്കിടയിൽ നാസിർ സുൽത്താനെ കെട്ടിപ്പിച്ചു...

\"നീ ഫോൺ പോയി വാങ്ങിയപ്പോൾ ഞാൻ കരുതി വേറെ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാൻ ആവുമെന്ന്...\"

\"അതെന്താ അനക്ക് അങ്ങനെ തോന്നാൻ...\"

\"അല്ല സാധാരണ ഹോം ഡെലിവറി ആണല്ലോ പതിവ്...\"

\"അത് ഞാൻ ശെരിക്കും പുറത്തെ ഗാർഡനിൽ ചെന്നിരിക്കാൻ ആണ് ഹാളിൽ നിന്നും പുറത്തേക് പോന്നത് അപ്പോ ഉണ്ട് നീ എന്റെ പിന്നാലെ വരുന്നു അപ്പോ ഇത്തിരി ജാഡ ഒക്കെ ഇടാലോ എന്ന് കരുതി ബുള്ളറ്റ് എടുത് പുറത്തേക്ക് പോയി ഇജ്ജും പിന്നാലെ വന്നു എങ്ങോട്ടേലും പോകണമല്ലോ എന്ന് കരുതി ഞാൻ തന്നെ ഷോപ്പിൽ പോയി വാങ്ങി വന്നു ....

അല്ല ഞാൻ ആർക്ക് കൊടുക്കാൻ ആവുമെന്ന ഇജ്ജ് കരുതിയെ...\"

സുൽത്താൻ അവസാനം ചോദ്യ ഭാവത്തിൽ നാസിറിനെ നോക്കി ചോദിച്ചു...

\"അത് പിന്നെ... 😁\"

\"ആര് പിന്നെ....? 👀\"

\"നിന്റെ ആ സ്വപ്ന സുന്ദരിക്ക്...\"

\"പോടാ പോടാ....\"

സുൽത്താൻ ചിരിച് കൊണ്ട് പറഞ്ഞു..

\"എന്താ ഡാ അനക്കൊരിളക്കം....\"

\"അറിയില്ല ഡാ ആരവും അത് ഇടക്കിടക്ക് ഉറക്കം കളയാൻ വരുന്ന ആ കക്ഷി...\"

\"ഏയ്... Bro\'s.......\"

സുൽത്താൻ എങ്ങോട്ടൊ നോക്കി കൊണ്ട് ചോദിച്ചതും തുറന്നിട്ട വാതിൽക്കൽ അതാ ഒരു വലിയ കവറും പിടിച് നസ്രി നിൽക്കുന്നു...

\"എന്താ ഡീ....\" ×2

\"ഞാൻ ഇങ്ങളെ രണ്ടാളേം ആകെ ഒരു പെങ്ങൾ അല്ലെ അപ്പോ എനോട് എന്താ ഡീ എന്നൊക്കോ ചോദിക്കാൻ പറ്റോ...\"

നസ്രി ചുണ്ടൊക്കെ കൂർപ്പിച്ചു കയ്യിലുള്ള കവർ നിലത്തേക്ക് വെച്ച് കൊണ്ട് ചിണുങ്ങി കൊണ്ട് പിണക്കം പോലെ പറഞ്ഞു...

\"Eay... Common...\"

\"ഇല്ല... ഞാൻ കമോണുലാ... നിങ്ങൾ രണ്ടും വേഗം ഓപ്പൺ ടറസിലെക്ക് വാ...\"

അത്രയും പറഞ്ഞു കൊണ്ട് അവരോട് പിണങ്ങിയ മട്ടിൽ അവൾ ആ കവറും എടുത് കൊണ്ട് തിരിഞ്ഞ് നടന്നു... അത് കണ്ടതും \'പെട്ടു\' എന്ന ഭാവത്തിലായി നസ്രിയുടെ രണ്ട് ആങ്ങള മാരും... അവർ പരസ്പ്പരം ഒന്ന് നോക്കി അപ്പോൾ നാസിർ ഇടത് കൈ കൊണ്ട് വാതിലിന്റെ അവിടേക്കു വീശി കാണിച്ചു \'പോകാം\' എന്ന രീതിയിൽ കാണിച്ചു അപ്പോൾ സുൽത്താൻ പിരികം കൊണ്ട് \'പോകാം\' എന്ന സിഗിനൽ കാണിച്ചു... ശേഷം നാസിർ കയ്യിലുള്ള ഫോൺ പോക്കറ്റിലേക്ക് വെച്ചു സുൽത്താൻ ആ ഫോൺ കവർ ബെഡിലേക്കിട്ട് കൊണ്ട് എണീച് നസ്രി പറഞ്ഞ പോലെ അവരുടെ ടറസിലേക്ക് നടന്നു...




ടറസിൽ എത്തിയപ്പോൾ നസ്രി അവിടെ പുറം തിരിഞ്ഞ് പുറത്തെ കാഴ്ചകൾ നോക്കി നിൽക്കുകയാണ്.. നാസിറും സുൽത്താനും പരസ്പ്പരം ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക് നടന്നു...

____________________________

തുടരും

✒️ Binth_Bashersaf
ബിൻത്ത് _ ബഷീർസഫ് 



Love practice....♡09

Love practice....♡09

4.8
1389

                   Love practice....♡Part-09നാസിറും സുൽത്താനും പരസ്പ്പരം ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക് നടന്നു...____________________________ഡ്രസ്സ്‌ എടുക്കലൊക്കെ കഴിഞ്ഞ് എത്തി ആയിഷു ചെന്ന് ഫ്രഷ് ആയി ആ സമയം നോക്കി റിയ ബെഡിലേക് ക്ഷീണം കൊണ്ട് കിടന്നിരുന്നു...\"റിയുസെ..... ഡീ പോത്തേ.....എണീച് പോടീ എന്റെ കടക്കെന്ന്... നാറീട്ട് വയ്യ കുരിപ്പെ അന്നേ പോയി കുളിക്കെഡീ \"റിയാനെ കാട്ടിൽമേ നിന്നും വലിച്ചെഴുന്നേൽപ്പിക്കുകയാണ് ആയിഷു ...\"എന്താ ആയിഷു ഇത്തിരി നേരം ഡീ..... പ്ലീസ്.....\"റിയ ഉറക്കത്തിൽ നിന്ന് എഴുന്നേച് തലയിൽ ചോറിനു കൊണ്ട് ഈർഷത്തോടെ പറഞ്ഞു...\"പോയി കുളിക്ക് പെണ്ണെ.. നിസ്ക്കാരം പോകും...\"ആയിഷു അത