💞പ്രണയനിലാവ്💞
*Part 2*
(അപ്പു)
അവിടുന്ന് തിരിഞ്ഞ് ഓടിയ മാളൂട്ടി നേരെ പോയി എതിരെ വരുന്ന നന്ദുവിനെ ഇടിച്ചിട്ടു... രണ്ടും കൂടെ ഉരുണ്ട് മറിഞ്ഞ് നിലത്തും വീണു...
\" എന്തോന്നാടി കോപ്പേ \"( നന്ദു)
\"പ്രേതം \"(മാളു)
\"മനുഷ്യനെ ഇടിച്ചിട്ടതും പോരാ എന്നിട്ട് പ്രേതംന്ന് വിളിക്കുന്നോ..😤\"( നന്ദു)
\" അതല്ലടീ അവിടെ പ്രേതം \"(മാളു)
\"പ്രേതം നിന്റെ കുഞ്ഞമ്മ\"(വിച്ചു)
അതും പറഞ്ഞ് വിച്ചു അവരുടെ അടുത്തേക്ക് ചെന്നതും രണ്ടും കൂടി അലറി വിളിക്കാൻ തുടങ്ങി...
\"ഒന്ന് നിർത്തുന്നുണ്ടോ..🤯\"
സിദ്ധു ഒച്ച വെച്ചതും രണ്ടിന്റെയും അലർച്ച സ്വിച്ച് ഇട്ട പോലെ നിന്നു...
\" ഇത് പ്രേതവും മണ്ണാങ്കട്ടും ഒന്നുമല്ല വിച്ചുവാണ്...\"(കാർത്തിയേട്ടൻ)
\"എടാ വിച്ചു,,, നിനക്കെന്താടാ പറ്റിയെ...😲വല്ല കരിയോയിലിലും വീണോ..\"( നന്ദു)
\" അത് ഞങ്ങൾക്കൊന്നും ഈ യന്ത്രങ്ങളുടെ പ്രവർത്തനം അറിയില്ലല്ലോ അങ്ങനെ പറ്റിയതാ...🤭\"
\"😤😤😤\"(വിച്ചു)
\"അല്ല നിങ്ങൾ എന്താ വരാൻ ഇത്ര ലെയ്റ്റ് ആയത്...??\"(കാർത്തിയേട്ടൻ)
\" അവിടെ ഒറ്റക്കായപ്പൊ ഞാൻ ഇവളെ വിളിച്ച് സ്കൂട്ടിയും എടുത്ത് വരാൻ പറഞ്ഞു... ഇവളാണെങ്കി വരുന്ന വഴിക്ക് കണ്ണിൽ കണ്ട ബേക്കറിയിലൊക്കെ വണ്ടി നിർത്തി സ്വീറ്റ്സും ജ്യൂസും ഒക്കെ വാങ്ങി പത്ത് വർഷത്തേക്ക് പച്ച വെള്ളം പോലും കാണാത്ത പോലെ വലിച്ച് വാരി തിന്നു... അതും പോരാഞ്ഞിട്ട് ലഡ്ഡുവില് മധുരം കുറഞ്ഞു പോയെന്നും പറഞ്ഞ് ആ കടക്കാരനോട് ഒര് ഒന്നൊന്നര മണിക്കൂർ തല്ലുണ്ടാക്കുകയും ചെയ്തു.... ഇതെല്ലാം കഴിഞ്ഞ് ഇവിടെ എത്താനായപ്പൊ ഈ കുരിപ്പ് പറയാ വിശക്കുന്നൂന്ന്....😤 പിന്നെ അതിനെ എങ്ങനെയാ ഇങ്ങോട്ട് പിടിച്ച് വലിച്ച് കൊണ്ടുവന്നതെന്ന് എനിക്കേ അറിയൂ...\"(മാളു)
മാളു അത് പറഞ്ഞ് നിർത്തിയതും ഞങ്ങളെല്ലാവരും നന്ദുവിനെ ഏതോ അന്യഗ്രഹ ജീവിയെ പോലെ നോക്കി....
\" എന്തോന്നടെയ്... ഇതൊക്കെ എങ്ങോട്ട് പോവുന്നു...\"(സിദ്ധു)
\"😁😁😁\"( നന്ദു)
💞*______*______*______*______*______*_______*💞
(നന്ദു)
\"എടിയേ... ചിക്കൻ കറിയിൽ മല്ലിപ്പൊടി ഇടുവോ...🤔\"(അപ്പു)
\"ഇടുവോ...🙄\"
\"ഇടുവോ...🙄\"( അപ്പു)
\"ഇയ്യ് എന്തേലും ഒന്ന് പറയോ..😕\"(അപ്പു)
\"അയ്യോ കഷ്ടം പാചകത്തിന്റെ എ ബി സി ഡി അറിയാത്ത രണ്ടെണ്ണം.... മാറി നിക്കങ്ങോട്ട് ചിക്കൻ കറി എങ്ങനെയാ ഉണ്ടാക്കാന്ന് ഞാൻ പറഞ്ഞേര...\"(മാളു)
അതും പറഞ്ഞ് അവള് ഞങ്ങളെ രണ്ടാളെയും തട്ടിയിട്ട് ഗ്യാസ് സ്റ്റവിന്റെ മുന്നിൽ കയറി നിന്നു... ഇന്ന് രാത്രിത്തേക്ക് ഫുഡ് ഓർഡർ ചെയ്യാന്ന് സിദ്ധുവും കാർത്തിയും പറഞ്ഞപ്പൊ അപ്പുവും മാളുവും കൂടെ ചാടിക്കേറി ഫുഡ്ഡ് അവര് ഉണ്ടാക്കാന്ന് പറഞ്ഞു... കെട്ട്യോന്മാരെ മുന്നിൽ ആളാവാൻ... വെറും ഷോ... പക്ഷെ അതിൽ സിങ്കിൾ പസങ്കെ പാടി നടക്കുന്ന ഞാനും കൂടി പെട്ട് പോയി🤒 ഈ കുരിപ്പാൾക്കാണെൽ ഒന്നും ഉണ്ടാക്കാനും അറിയില്ല എനിക്ക് അത്രയും അറിയില്ല... മാളുന്റെ പറച്ചിൽ കേട്ടിട്ട് അവൾക്ക് എന്തൊക്കെയോ അറിയാമെന്ന് തോന്നുന്നു...
\"സീ കിളവീസ്...ടേക്ക് സം ഉള്ളി കറവറ... തെൻ ടേക് സം പൊട്ടാറ്റോ കറവറ... തെൻ ടേക്ക് സം ഉപ്പ് മുളക് പൊടി മല്ലി പൊടി ചിക്കൻ മസാല...പുട്ട് ഇറ്റ്... കറവറ...തളപ്പിക്കൽ ഇറ്റ്... ചിക്കൻ കറി റെഡി...\"(മാളു)
ഒരു നീണ്ട നേരത്തെ പ്രസംഗത്തിനും പ്രഹസനത്തിനും ഒടുവിൽ ഒരു ചട്ടി നീട്ടിക്കൊണ്ട് ചിക്കൻ കറി റെഡി എന്ന് പറഞ്ഞപ്പൊ ഞങ്ങൾ രണ്ടാളും അവളെ തറപ്പിച്ചൊന്ന് നോക്കി...
\"ചിക്കൻ കറിയോ...🤨\"(അപ്പു)
\"യാ..😌\"(മാളു)
\" ഇതോ🤨\"
\"യാ...😌\"(മാളു)
\" എന്നിട്ട് ഇതിനകത്ത് ചിക്കൻ എവിടെ ഒന്ന് കാണിച്ചേ..🤨\"(അപ്പു)
\"ഹി,,,ഹി,,,😁 ഇടാൻ മറന്ന് പോയി..\"(മാളു)
\"പ്ഫാാ കിളവി കറി കൊളാക്കിയതും പോരാ ഇരുന്ന് കിണിക്കുന്നോ..😤\"
\"ചോറി😁\"(മാളു)
\"ചൊറി നിന്റെ അമ്മായിഅപ്പന്..😬\"
\"അതല്ല...സോറീന്ന്...\"(മാളു)
\"കറി കൊളാക്കിയതും പോരാ അവളുടെ ഒരു സോറി..ഇനി ഈ അടുക്കളേടെ പരിസരത്ത് കണ്ട് പോവര്ത്...\"(അപ്പു)
\"ഓ ഒരു വല്ല്യ പാചകക്കാര് വന്നിരിക്കുന്നു...ഞാൻ പോവാ..ഹും😏\"(മാളു)
അതും പറഞ്ഞ് മാളു ഇറങ്ങി പോയി,, ഞാൻ ആ കറിയിലേക്കും അപ്പൂന്റെ മുഖത്തേക്കും മാറി മാറി നോക്കി..
\"ഇനി എന്താ ചെയ്യാ..??😕\"
\"ആവോ.. എനിക്കറിഞ്ഞൂടാ..\" (അപ്പു)
\" അറിഞ്ഞൂടാന്നോ മിണ്ടര്‌ത് നീ.. മര്യാദക്ക് ആ ഫുഡ് ഓഡർ ചെയ്താ മതിയായിരുന്നു.. അപ്പോഴാ അവൾടെ ഒരു പാചകം..😬\"
\"😁😁😁\"( അപ്പു)
\"😤😤😤\"
💞*______*_____*______*______*______*______*💞
(മാളു)
\'കാണിച്ച് തരാം ഞാൻ,, എന്നിലെ പാചകക്കാരിയെ നിഷ്കരുണം തള്ളിപ്പറഞ്ഞതും പോരാ എന്നെ പുറത്താക്കുകയും ചെയ്തു... ബ്ലഡി ഗ്രാമവാസീസ്,,😤\'
അങ്ങനെ ഓരോന്ന് പറഞ്ഞ് അവരെ പ്രാകിക്കൊണ്ട് നടക്കുമ്പോഴാ ബാൽക്കണിയിൽ കണ്ണേട്ടനെ കണ്ടത്...നിങ്ങള് തെറ്റിദ്ധരിക്കണ്ട...ഇവരുടെ ഒക്കെ കാര്ത്തി എന്ന കാര്ത്തിക് എനിക്ക് എന്റെ കണ്ണേട്ടനാ..എന്റെ മാത്രം കണ്ണേട്ടന്..😘 പിന്നെ നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു...
\"കണ്ണേട്ടാ.. \"
കണ്ണേട്ടന്റെ ബാക്കിലൂടെ പോയി കെട്ടിപ്പിടിച്ചതും കണ്ണേട്ടൻ എന്റെ കൈയ്യ് പിടിച്ച് വലിച്ച് എന്നെ മുന്നിലേക്ക് നിർത്തി എന്റെ അരയിലൂടെ കയ്യിട്ട് ലോക്ക് ആക്കി...
\"എന്താണ് പാചകം ഒക്കെ കഴിഞ്ഞോ..മ്മ്,\" (കണ്ണേട്ടൻ)
\" എന്നെ അവള്മാര് കിച്ചണിൽന്ന് പുറത്താക്കി..😒\"
\"🤭🤭🤭\"(കണ്ണേട്ടൻ)
\" ചിരിക്കല്ലേ..\"
അതും പറഞ്ഞ് ഞാൻ കണ്ണേട്ടന്റെ കയ്യിൽ നല്ല ഒരു നുള്ള് വെച്ച് കൊടുത്തു...
\"സ്സ്,,, എന്താടി.. നീ ചുമ്മാ അറിയാത്ത പണിക്ക് പോയിട്ടല്ലേ...\" (കണ്ണേട്ടൻ)
\" അത് പിന്നെ... ഇങ്ങനെ ഒക്കെ അല്ലെ ഓരോന്ന് പടിക്കാ..😌\"
\"മ്മ്മ്മ്.. ഞങ്ങളെ വയർ കേടാക്കിയിട്ട് തന്നെ നിനക്ക് പടിക്കണം അല്ലേ..\"(കണ്ണേട്ടൻ)
\" ഓ.. ഞാൻ ഒന്നും ഉണ്ടാക്കുന്നില്ല..😒 ഇനി ഞാൻ കാരണം ആരെയും വയർ കേടാവണ്ട\"
\"ഹാ പിണങ്ങല്ലെ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. നീ ഉണ്ടാക്കി പടിച്ചോടി ഭാവിയിൽ ഉപകാരപ്പെടും\"(കണ്ണേട്ടൻ)
\"മ്മ്\"
\"ഹ്‌മ്മ്.. പിന്നെ എന്തൊക്കെയാ.. നാളെ കല്ല്യാണം ഒക്കെയല്ലേ... അപ്പൊ എങ്ങനാ കാര്യങ്ങളൊക്കെ..😉\"(കണ്ണേട്ടൻ)
അതും പറഞ്ഞ് കണ്ണേട്ടൻ എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചതും ഞാൻ ഒരു തട്ട് വെച്ച് കൊടുത്തു...
\"അയ്യടാ.. മോന്റെ പൂതിയങ്ങ് മനസ്സിൽ വെച്ചാ മതി,, അച്ഛൻ എന്റെ കയ്യ് പിടിച്ച് ഈ കയ്യിൽ ഏൽപ്പിക്കുന്ന വരെ എന്നെ തൊട്ട് പോവര്ത്..\"
\" ഏഹ്.. എന്തോന്നാടി..😕 പിന്നെ എന്തിനാ കല്ല്യാണം കയിക്ക്ന്നേ..\"(കണ്ണേട്ടൻ)
\" അത് നമ്മുടെ ഒരു ധൈര്യത്തിന്.. അധവാ വീട്ട്കാര് സമ്മതിച്ചില്ലെങ്കിലോ... അച്ഛന്റെയും അമ്മയുടെയും സമ്മതം ഇല്ലാതെ ഞാൻ ഇറങ്ങി വരില്ല... അവരുടെ വിഷമം കൂടി ഞാൻ നോക്കണ്ടെ..\"
\"അപ്പൊ ഞാനോ..😕\"(കണ്ണേട്ടൻ)
\"നീ എന്റെ ക്യൂട്ട് ലിറ്റിൽ ഹബ്ബിയല്ലേ... എനിക്ക് നിങ്ങള് മൂന്ന് പേരും ഒരുപോലെയാ.. നിങ്ങളെ ആരെയും സങ്കടപ്പെടുത്താൻ എനിക്ക് കഴിയില്ല... \"
അതും പറഞ്ഞ് ഞാൻ കണ്ണേട്ടന്റെ കവിള് രണ്ടും പിടിച്ച് വലിച്ചതും കണ്ണേട്ടൻ എന്റെ അരയിലുള്ള പിടുത്തം മുറുക്കി എന്നെ ഒന്നൂടെ ചേർത്ത് നിർത്തി...
\" ഞാൻ കാത്തിരുന്നോളാടി.. നിന്റെ അച്ഛനെ വളച്ചൊടിച്ച് കുപ്പിയിലാക്കി കല്ല്യാണത്തിന് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു..😉\"(കണ്ണേട്ടൻ)
കണ്ണേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു.. കണ്ണേട്ടൻ എന്നെ മുറുകെ കെട്ടിപ്പിടിച്ചോണ്ട് തലയിൽ തലോടി..
\" ഇതൊക്കെ നടന്നാ മതി..\"
\" നടക്കാതെ എവിടെ പോവാൻ\"(കണ്ണേട്ടൻ)
💞*______*______*______*______*______*______*💞
(വിച്ചു)
🎤ടാന്ക്ക് റിട്ട്ക്ക് റിട്ട്ക്ക് ഡും ഡും
ടാന്ക്ക് റിട്ട്ക്ക് റിട്ട്ക്ക് ഡു ഡും
ടാന്ക്ക് റിട്ട്ക്ക് റിട്ട്ക്ക് ഡും ഡും
ടാന്ക്ക് റിട്ട്ക്ക് ടാന്ക്ക് റിട്ട്ക്ക്
റിട്ടാക്ക് റിട്ടാക്ക് റിട്ടാക്ക് റിട്ടാക്ക്
ഡങ്കി ഡങ്കി ഡങ്കി ഡും🎤
അരേ വാഹ്...എന്താണ് ആ ഒരു പാട്ട്...ഐ ആം പ്രൗഡ് ഓഫ് മി..😌 വെൽ ഡൺ വിച്ചു വെൽ ഡൺ...
എന്തുകൊണ്ട് എന്റെ ഈ കഴിവ് ലോകം തിരിച്ചറിയുന്നില്ല...കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്ത് ബിരിയാണി ചെമ്പില് വെള്ളം നിറച്ച് അതിൽ കയറി ഇരുന്ന് മര്യാധക്ക് സാധകം ചെയ്തോണ്ടിരുന്ന എന്നെ അപ്പുറത്തെ വീട്ടിലെ ചേട്ടൻ ഓടിച്ചിട്ട് തല്ലി...എന്നിട്ട് കാരണം ചോയ്ച്ചപ്പൊ അങ്ങേര് പറയാ എന്റെ പാട്ട് കേട്ട് അങ്ങേരുടെ പട്ടി ചങ്ങല പൊട്ടിച്ചോണ്ട് ഓടീന്ന്... 😒ഹാ,,,ഒരു ദിവസം എന്റെ കഴിവ് ലോകം തിരിച്ചറിയും..😌 അന്ന് എന്റെ ഒരു ഓട്ടോഗ്രാഫിന് വേണ്ടി എല്ലാരും എന്റെ വീടിന്റെ മുന്നിൽ ക്യൂ ആയിരിക്കും...😌
അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് ചുമ്മാ നടക്കുമ്പോഴായിരുന്നു സൈഡിലെ ടേബിളിൽ പഴം ഇരിക്കുന്നത് കണ്ടത്..😍 പിന്നെ പറയണോ ഒരു കൊല പഴവും എടുത്ത് അവിടുന്ന് ബാൽക്കണിയിലേക്ക് വിട്ടു..പാട്ടും പാടി കാറ്റും കൊണ്ട് പഴം തിന്നാനും വേണം ഒരു യോഗം..😌
\"മാളൂ..\"
അങ്ങനെ ഒരു സൗണ്ട് കേട്ടതും ഞാൻ ചുറ്റും ഒന്നു നോക്കി...ഇനി വല്ല പ്രേതോ മറ്റൊ ആയിരിക്കോ...ഏയ്യ്,,മാളൂന്റെ പേരൊക്കെ വിളിക്കാൻ മാത്രം ഇത്രയും ഗതികെട്ട പ്രേതം ഒക്കെ ഇണ്ടാവോ...
\"ഒരു ഉമ്മ തരോ..\"
ഉമ്മയൊ യാരടെയ് അത്...🧐നട്ടപ്പാതിരക്ക് വീട്ടിൽ വന്ന് ഉമ്മ ചോദിക്കുന്നോടാ..ഇവനെ കണ്ട്പിടിച്ചിട്ട് തന്നെ കാര്യം..ഞാൻ അവടെ മൊത്തത്തിലൊന്ന് പരതിയപ്പോഴാണ് സൂർത്തുക്കളെ ആ കാഴ്ച്ച കണ്ടത്...കാർത്തിയും മാളുവും ഒരു മൂലക്കിരുന്ന് റൊമാൻസിക്കുന്നു...
അയ്ശരി...ഞാൻ ഇവിടെ സിങ്കിൾ പസങ്കെ പാടി തേരാ പാരാ നടക്കുമ്പൊ നീയൊക്കെ ഇവടെ വന്നിരുന്ന് റൊമാൻസിക്കാ അല്ലേ...സമ്മയ്ക്കൂലെടാ തെണ്ടി...നിന്റെ റൊമാൻസൊക്കെ ഞാൻ ഇപ്പൊ തീർത്ത് തരാടാ...
തിന്നോണ്ടിരുന്ന പഴത്തിന്റെ തൊലി വലിച്ചെറിഞ്ഞോണ്ട് ഞാൻ അവരുടെ അടുത്തേക്ക് നടന്നു...
\"അയ്യോ..ഓടിക്കോ..പാമ്പ്,,പാമ്പ്..,\"
ഞാൻ അതും വിളിച്ച് കൂവിക്കൊണ്ട് മുന്നിലോടി...പാവം കാർത്തിയും മാളുവും കൂടി അത് കേട്ട് പേടിച്ച് എന്റെ പുറകെ ഓടുന്നുണ്ട്...പണി ഏറ്റു..😆
പക്ഷെ കാലക്കേടിന് ഞാൻ നേരത്തെ വലിച്ചെറിഞ്ഞ പഴത്തൊലിയില് ചവിട്ടി ഞാൻ തന്നെ വീണു...😪
സിവനേ...!!!😩
പിറകെ ഓടി വന്ന കാർത്തിയും അവന്റെ പെണ്ണുംപിള്ളയും കൂടി ഓടുന്ന വഴി എന്നെ ചവിട്ടി കൂട്ടിക്കൊണ്ട് പോവുകയും ചെയ്തു..
അയ്യോ,,,അമ്മച്ചീ,,,😖
സുബാഷ്...!!!
അവരുടെ റൊമാൻസ് പൊളിക്കാൻ പോയിട്ട് അവസാനം എന്റെ നടു പൊളിഞ്ഞെന്നാ തോന്നുന്നേ...😩
അവിടന്ന് എങ്ങനെയൊക്കെയോ തപ്പി പിടിച്ച് എഴുന്നേറ്റ് നിന്ന് നടു ഒന്ന് നിവർത്തി..ഹമ്മേ നല്ല സുഖം..ഇതിനാണ് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറയാ...ഇനിയിപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യല്ല എല്ലാം കഴിഞ്ഞില്ലേ...കിച്ചണിൽ പോയി നോക്കാം...അപ്പു എന്തേലും ഉണ്ടാക്കി വെച്ചിട്ടുണ്ടാവും..വേഗം പോയി അത് തിന്നിട്ട് ഒന്ന് കിടന്ന് ഉറങ്ങണം നല്ല ക്ഷീണം...
🎤അപ്പുക്കുട്ടി തൊപ്പിക്കാരി എപ്പൊ കല്ല്യാണം...ഹൈ,, ഹൈ,, സിദ്ധൂനെപ്പൊ ആക്രാന്തം മൂക്കുന്നോ അപ്പൊ കല്ല്യാണം...🎤
അരേ വാഹ്...😌
💞*______*______*______*______*______*______*💞
(അപ്പു)
\"ഫുഡ്ഡ്....ഫുഡ്ഡേ....\"
അതും വിളിച്ച് പറഞ്ഞ് ഞാൻ ഡൈനിംഗ് ടേബിളിൽ ഫുഡ് കൊണ്ട് വച്ചു....
\"നീ എന്തോന്നാടി പച്ചക്കുതിരയിലെ ദിലീപേട്ടന് പടിക്കുന്നോ...\"(സിദ്ധു)
അതും പറഞ്ഞ് സിദ്ധു ഒരു ചെയർ വലിച്ചിട്ട് ഇരുന്നു...
\"അല്ലടാ..നിന്റെ കുഞ്ഞമ്മക്ക് പടിക്കുന്നു...😏\"
\"ടീ....😤\"(സിദ്ധു)
\"എന്താണ്ട്രാ...😬\"
\"ടീ ഈനാമ്പേച്ചി...😬\"(സിദ്ധു)
\"നീ പോടാ മരപ്പട്ടി...😤\"
\"തൊടങ്ങിയൊ രണ്ടും...🤨\"(കാർത്തിയേട്ടൻ)
\"ഇല്ലടാ...തൊടങ്ങാൻ പോണേ ഉള്ളൂ...ഇവളുടെ അഹങ്കാരം ഞാനിന്ന് തീർത്ത് കൊടുക്കാം...😬\"(സിദ്ധു)
\"ഓ പിന്നേ...നീയങ്ങ് ഞൊട്ടും...ഒഞ്ഞു പോടാപ്പാ...😏\"
പറഞ്ഞ് തീരുന്നതിന് മുന്നേ എന്റെ തലയിലൂടെ വെള്ളം ഒലിക്കാൻ തുടങ്ങി...ഇതെന്തോന്ന് മഴയോ...🙄വീടിന് ചോർച്ച വല്ലതും ഉണ്ടോ...🧐മുന്നോട്ട് നോക്കിയപ്പൊ സിദ്ധു ഒരു ജഗ്ഗും പിടിച്ച് എന്നെ നോക്കി പുച്ഛിക്കുന്നു...അയ്ശെരി..അപ്പൊ ഇത് നിന്റെ പണിയാണല്ലേ...ശെരിയാക്കിത്തരാടാ തെണ്ടി...😬
അപ്പോഴാ ഐസ്ക്രീമും തിന്ന് വരുന്ന വിച്ചൂനെ ഞാൻ കണ്ടത്...ഓടിപ്പോയി അവന്റെ കൈയ്യീന്ന് ഐസ്ക്രീം തട്ടിപ്പറിച്ച് വാങ്ങി അതെടുത്ത് സിദ്ധൂന്റെ മുഖത്തേക്ക് എറിഞ്ഞു...ഐവ..ഇപ്പോഴാ സമാധാനം ആയത്..കാക്കക്ക് ലൂസ് മോഷൻ വന്ന പോലെ ഇണ്ട് ഇപ്പൊ അവനെ കാണാൻ...😂😂😂
\"ടീ...😤\"
അവനെ നോക്കിക്കൊണ്ട് അവടെ കെടന്നും ഇരുന്നും ഒക്കെ ചിരിക്കുമ്പോഴാണ് അങ്ങനെ ഒരു അശരീരി കേട്ടത്... കോൻ ഹേ🧐
\"എന്റെ ഐസ്ക്രീം ആടീ നീ എടുത്ത് അവന്റെ തലയിൽ അഭിഷേകം ചെയ്തത്...😩\"(വിച്ചു)
\"ഓ.. നീയായിരുന്നോ...അത് സാരല്ലടാ...ആ ഫ്രിഡ്ജിൽ ഇനിയും ഉണ്ട്...\"
\"ഫ്രിഡ്ജിൽ ഇനി ഇല്ല...തീർന്നു..\"(വിച്ചു)
\"ഏഹ്...😲അപ്പൊ ഫ്രിഡ്ജിൽ ഉള്ളതൊക്കെ എവടെ പോയി...\"
\"അത് വിച്ചു തിന്നു...😁\"(വിച്ചു)
\"മുഴുവനും നീ തീർത്തോ..😬\"
\"ഞാനല്ല...വിച്ചുവാ തീർത്തത്..😌\"(വിച്ചു)
\"അച്ചോടാ...😬\"
\"😁😁😁\"(വിച്ചു)
\"പ്ഫാാാ...😤\"
\"ഡാ പരട്ടെ...ഐസ്ക്രീം മുഴുവൻ കാലി ആക്കീട്ട് നിന്ന് കിണിക്കുന്നോ...\"(നന്ദു)
അതും പറഞ്ഞ് നന്ദു വിച്ചൂന്റെ മുടി പിടിച്ച് വലിക്കാൻ തുടങ്ങിയതും ഞാൻ തടഞ്ഞു...
\"ഐസ്ക്രീം കട്ട് തിന്നാൽ പിടിച്ച് വലിക്കേണ്ടത് മുടിയല്ല...തല......\"
\"ഔ...ഒന്ന് പതുക്കെ അലറ് പെണ്ണെ..മനുഷ്യന്റെ ചെവി പോയി...🤯\"(സിദ്ധു)
\"ഓ..പോയി പോയി...മൂഡ് പോയി...😤താനേതാടോ...ഒരു ഫ്ളോയിലങ്ങ് വരായിരുന്നു എല്ലാം കൊണ്ടോയി നശിപ്പിച്ച്...😬ഞാൻ എവടെയാ നിർത്തിയേ....ആ കിട്ടിപ്പോയി...അറ്റാക്ക്.....\"
💞*______*______*______*______*______*______*💞
(വിച്ചു)
\"ആ വിടെടി...കൈയ്യ്...കൈയ്യ്..കൈയ്യ്....അയ്യോ മുടി വിടെടീ...എടി പരട്ടെ ആകെ കൊറച്ചേ ഉള്ളുവെടീ...വിടെടീ...താടി വിട്..താടി വിട്...എടി കഷ്ടപ്പെട്ട് വളർത്തിയതാടീ...എന്റെ സെന്റർ ഓഫ് അട്രാക്ഷനാടി താടി...വിടെടീ...ഞാനിനി ചത്താലും ഐസ്ക്രീം തിന്നൂല...പ്ലീസ് ഡീ...😩\"
\"എന്താ ഇവിടെ...\"
അങ്ങനൊരു സൗണ്ട് കേട്ടതും രണ്ടും കൂടെ എന്നെ വിട്ട് ഡോറിന്റെ ഭാഗത്തേക്ക് നോക്കി...ഹാവൂ...ഇപ്പോഴാ ശ്വാസം നേരെ വീണത്...
\"ഏതാടി ആ മൊഞ്ചന്..😍\"(നന്ദു)
മൊഞ്ചനോ...🙄യാരത്...🧐
\"അതാണ് കാർത്തിയേട്ടന്റെ ഏട്ടൻ....*റിത്വിക്ക്*...റിച്ചു എന്ന് വിളിക്കും...\"(അപ്പു)
ഏഹ് റിച്ചു ഇവിടെയും വന്നാ...🙄
\"എനിക്ക് ഇഷ്ടായെടീ...ഞാനിതിനെ ഫിക്സ്...\"(നന്ദു)
\"ഏഹ്...കെട്ടാനാണോ പ്ലാൻ...\"(അപ്പു)
\"യെഷ്...😌\"(നന്ദു)
\"അയിന് അങ്ങേര് സമ്മതിച്ചാലല്ലേ...\"
\"അതെന്താ...\"(നന്ദു)
\"അതത്ര പെട്ടെന്ന് വളയുന്ന ടൈപ്പ് ഒന്നും അല്ല മോളേ...എത്ര പെമ്പിള്ളേര് പുറകെ നടന്നതാണെന്ന് അറിയോ...\"
\"അയിനിപ്പൊ എന്താ...അങ്ങേരുടെ പുറകെ നടക്കാനല്ല ഒപ്പം നടക്കാനാണെനിക്കിഷ്ടം...😌\"(നന്ദു)
\"എന്താ മൂന്നും കൂടി ഒരു ചർച്ച...🤨\"(സിദ്ധു)
\"അത് ഞങ്ങള് ഓസോൺ പായലില് വിള്ളല് വന്നതിനെ കുറിച്ച് ചർച്ച ചെയ്യായിരുന്നു..😁\"(അപ്പു)
\"ഓസോൺ പായലോ...🙄\"(സിദ്ധു)
\"എന്തിയെ പുടിച്ചില്ലേ...🤨\"(അപ്പു)
\"ഇല്ല്യാ...😏\"(സിദ്ധു)
\"മാറി നിക്കങ്ങോട്ട്...\"(നന്ദു)
അപ്പു എന്തോ പറയാൻ വന്നപ്പോഴേക്കും നന്ദു ഞങ്ങളെ രണ്ടാളെയും തട്ടിയിട്ട് എണീറ്റ് റിച്ചുവിന്റെ അടുത്തേക്ക് ഓടി...അവളുടെ കാലക്കേടിന് ഓടുന്ന വഴി സ്ലിപ്പായി ദേ നന്ദുവും റിച്ചുവും കൂടി താഴെ കെടക്കണ്...റിച്ചു താഴെയും നന്ദു റിച്ചൂന്റെ മോള്ളും...
സുബാഷ്...!!!
ഇനി വാങ്ങാനുള്ളതൊക്കെ അവള് തന്നെ നേരിട്ട് വാങ്ങട്ടെ...എന്റെ ഒരു പാട്ടും കൂടി കെടക്കട്ടെ ഒരു പഞ്ചിന്..😌
🎤കണ്ണും കണ്ണും...തമ്മിൽ തമ്മിൽ....കഥകൾ കൈമാറും അനുരാഗമേ....🎤
അരേ വാഹ്..😌
തുടരും...😌
✍️Risa