Aksharathalukal

നിന്നോടുള്ള പ്രണയം

അമ്മേ.... അമ്മേ.... ഒന്നിവിടെ വന്നേ... എനിക്ക്‌ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.....

എന്താടാ ചെറുക്കാ കിടന്ന്കാറി കൂവുന്നേ..... നിനക്ക്അകത്തോട്ടു വന്നു വിളിച്ചൂടെ.....

അച്ഛൻ എന്തിയെ അമ്മ... എനിക്ക്‌ നിങ്ങൾ രണ്ടാളോടും കൂടി ഒരു കാര്യം പറയാനുണ്ടായിരുന്നു....

എന്താടാ എന്താ കാര്യം.... അച്ഛൻ ഇവിടെ ഇല്ലല്ലോ പുറത്ത് പോയിരിക്കുവാ..... ലേറ്റ് ആകുമല്ലോ വരാൻ.....

മ്മ്... എന്നാൽ അച്ഛൻ വരട്ടെ രണ്ടാളോടും കൂടി പറയാനുള്ളതാണ്..... അച്ഛൻ വരുമ്പോഴേക്കും ഞാനൊന്നു പോയി റെസ്റ്റെടുക്കട്ടെ.....

അതെന്താ ഇത്രവലിയ അത്യാവശ്യ കാര്യം.... നീ പറയെടാ അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം..... എന്തെങ്കിലും പ്രേശ്നമുണ്ടോടാ മോനേ.... എന്താണേലും പറയെടാ......

ഒന്ന് ക്ഷമിക്കെന്റെ അമ്മേ.... അച്ഛനൊന്നു വന്നോട്ടെ.... ഞാൻ പറയാമല്ലോ..... ഇപ്പോൾ ഞാൻ കുറച്ചു കിടക്കട്ടെ വല്ലാത്തക്ഷീണം.....

അതും പറഞ്ഞു മുകളിലേക്ക് കയറിപോയവൻ... അവൻ പോകുന്നതും നോക്കി ഒന്നും മനസിലാകാതെ അവിടെ തന്നെ നിക്കുവായിരുന്നു അവന്റെ അമ്മ..... ഒരു പൊട്ടിത്തെറി നടക്കുമെന്നറിയാതെ.......

മുകളിൽ ചെന്ന് അവൻ ഒന്ന് ഫ്രഷ്ആയി കട്ടിലിലേക്ക് ചാഞ്ഞു.... അച്ഛനോടും അമ്മയോടും പറയാനുള്ളതിനെ കുറിച്ചാലോചിച്ചു കിടന്നു.... എപ്പോളോ ഉറക്കത്തിലേക്ക് വഴുതിവീണു....

മോനേ അരുണേ.....എണീക്ക് ദാ അച്ഛൻ വന്നു.... വാ ആഹാരം കഴിക്കാൻ... ഇതെന്തുറക്കമാ ഈ നേരത്ത്.... നിനക്കിത് പതിവില്ലാത്തതാണല്ലോ....

ഞാൻ ദാ വരുന്നമ്മേ അമ്മ പൊയ്ക്കോ ഞാൻ ഒന്ന് ഫ്രഷായിട്ട്  വരാം....

  അവൻ ഫ്രഷായിട്ട് വന്നപ്പോഴേക്കും അച്ഛനുംഅമ്മയും തീൻമേശക്ക് മുന്നിൽ സ്ഥാനം പിടിച്ചിരുന്നു.... അവനും കൂടി വന്നു അവർ ആഹാരം കഴിക്കാൻ തുടങ്ങി.....

ആഹാരം കഴിക്കുമ്പോളും അവർക്കിടയിൽ മൗനമായിരുന്നു....
കഴിച്ചുകഴിഞ്ഞു അവർ മൂന്നുപേരും ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ആണ്....

മാനത്തെഭേദിച്ചു കൊണ്ട് അരുൺ സംസാരത്തിന് തുടക്കമിട്ടത്.....

എനിക്ക് രണ്ടുപേരോടുമായി ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു ....

നിനക്കെന്താണ് ഇന്നിത്ര മുഖവുരയുടെ ആവശ്യം... എന്തുണ്ടെലും പറയാവുന്നതല്ലേ.... എന്താ കാര്യം പറയ്......

അത് അച്ഛാ.... എന്റെയും ശ്രെയയുടെയും കല്യാണം തീരുമാനിച്ചോ എനിക്കതാണ് അറിയേണ്ടത്....

അതായിരുന്നോ അതൊക്കെ തീരുമാനിച്ചുവച്ചിരിക്കുവല്ലേ.... എല്ലാർക്കും ഇഷ്ട്ടമുള്ള ബന്ധം ആണല്ലോ അപ്പോൾ പിന്നെന്തിനാ ഒരു ചോദ്യം.....

അത് അമ്മ മാത്രം തീരുമാനിച്ചാൽ മതിയോ.... എനിക്കവളെ വിവാഹം കഴിക്കാൻ സാധിക്കില്ല....എന്നോട്കൂടി ചോദിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ആരാണ് പറഞ്ഞത്....

എന്റെ ഇഷ്ടത്തിനൊന്നും ഒരുവിലയും ഇല്ലേ.... എന്റെ ഭാര്യയായിട്ട് അവളെ അംഗീകരിക്കാൻ എനിക്ക്‌ സാധിക്കില്ല.....

അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും ഞാൻ വാക്കുകൊടുത്തതാണ് ശ്രെയമോളെ ഇവിടുത്തെ മരുമകളയി കൂട്ടികൊണ്ട് വരുമെന്ന്.... അതിനി എന്ത്ചെയ്തിട്ടായാലും ഞാൻനടത്തിയിരിക്കും.......

ഇതിന്റെ പേരിൽ നീ വെറുതെ വാശിപിടിക്കണ്ട അരുണേ നടക്കാൻ പോകുന്നില്ല....ഈ കല്യാണം എന്തുവന്നാലും ഞാൻ നടത്തിയിരിക്കും.....

അമ്മയുടെയും മകന്റെയും തർക്കം കണ്ടിട്ടും മൗനം പാലിക്കാനെ ആ അച്ഛന് കഴിഞ്ഞുള്ളു... അപ്പോൾ അതാണ് ശരിയെന്നയാൾക്ക് തോന്നി.....

അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല..... എനിക്ക്‌ വേറൊരു പെൺകുട്ടിയെ ഇഷ്ട്ടമാണ്.....

അവളെ അല്ലാതെ വേറൊരാളെ വിവാഹം കഴിക്കാൻ എനിക്ക്‌ സാധ്യമല്ല...
അമ്മയുടെ ഈ ആഗ്രഹം നടക്കാൻ പോകുന്നില്ല...... അതല്ല എന്റെ വാക്കുകേൾക്കാതെ ഇതുമായിട്ട് മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ വേറെ ചെറുക്കനെക്കൂടി കണ്ടെത്തിക്കോളൂ..........

നീ... നീ എന്താ പറഞ്ഞത് നിനക്ക് വേറെ ഇഷ്ട്ടമുണ്ടെന്നോ.... എന്തുമാത്രം ധൈര്യം ഉണ്ടായിട്ടാണെടാ നീ ഇതെന്നോട് പറഞ്ഞത്......

എന്നാൽ നീ കേട്ടോ ഇവിടെ ഒരു പെണ്ണുവന്നുകയറുന്നുണ്ടേൽ അത് ശ്രേയ മാത്രമായിരിക്കും.... എന്റെ ജീവൻകൊടുത്തായാലും ഞാനത് സാധിച്ചിരിക്കും...... ഇത് പറയുന്നത് ഭാനുമതിയാണ്....

രണ്ടു പേരും ഒന്ന് നിർത്തുന്നുണ്ടോ.... കുറെനേരമായി സഹിക്കുന്നു.... അരുണേ കയറിപ്പോ അകത്തു.... നിനക്ക് നാളെ ബാംഗ്ലൂർക്ക് പോകാനുള്ളതല്ലേ..... ചെല്ല് പോയികിടന്നുറങ്ങു

നമുക്കിതിനെ പറ്റി പിന്നീട് സംസാരിക്കാം.... ഈ കാര്യം സംസാരിച്ചു എന്നല്ലാതെ ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ എന്താ വേണ്ടതെന്നു നമുക്ക് നോക്കാം......

അത്രയും പറഞ്ഞു അദ്ദേഹം അവനെ മുറിയിലേക്ക് പറഞ്ഞുവിട്ടു.....

കലങ്ങിയ മനസുമായി ഇനി എന്തെന്നറിയാതെ അവനവന്റെ മുറിയിലേക്ക് പോയി.....

അവന്റെ മുറിയിലെ  ബാൽക്കണിയിൽ ഇരുന്ന് പലചിന്തകളിലും മുഴുകി അവൻ ...

എങ്ങനെ തന്റെ പ്രണയം നേടിയെടുക്കുമെന്നറിയാതെ..... ആ രാത്രിയിലെ അന്ധകാരത്തിനെ കൂട്ടുപിടിച്ചു....രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കത്തിലേക്കാണ്ട് പോയി......

ഇതേസമയം  ഭാനുനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രേമിക്കുകയായിരുന്നു ആയാൾ....

ഇല്ല രാമേട്ടാ എന്ത് പറഞ്ഞാലും ഞാനിതിനു സമ്മതിക്കില്ല..... ഏതോ ഒരു പെണ്ണിനേയും കൊണ്ട് ഇങ്ങോട്ട് വരനാണോ ഞാൻ അവനെ ഇങ്ങനെ വളർത്തിയെടുത്തെ.....

നീ എന്തൊക്കെയാ ഭാനു ഈ പറയുന്നത്.... അവൻ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ.... നമ്മുടെ ഇഷ്ട്ടങ്ങൾ അവന്റെ മേലെ അടിച്ചേൽപ്പിക്കാൻ..... ഇതവന്റെ ജീവിതമല്ലേ.....

അപ്പോൾ അവനിഷ്ട്ടപ്പെട്ടാളുടെ കൂടെയല്ലേ ജീവിക്കേണ്ടത്... എന്നാലല്ലേ അവന്റെ ജീവിതത്തിന് ഒരു സന്തോഷമൊക്കെ ഉണ്ടാകു....

ഇല്ല രാമേട്ടാ എന്തുപറഞ്ഞാലും സമ്മതിക്കില്ല ഞാൻ ഇങ്ങനൊരു കാര്യം..... എന്റക്കുട്ടിക് ആശ കൊടുത്തിട്ട് സങ്കടപെടുത്താനാവില്ല.... ഏതാണോ എന്താണോ എന്നറിയാത്ത ഒരാളെ കൊണ്ട് എന്റെ മോനേ വിവാഹം കഴിപ്പിക്കാൻ ഞാനുദ്ദേശിച്ചിട്ടില്ല....

രാമേട്ടൻ കിടക്കാൻ നോക്ക് എന്താ വേണ്ടതെന്നെനിക്കറിയാം... നേരം വെളുത്തോട്ടെ....

എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാവുന്നത്കൊണ്ട് ആയാൽ പിന്നൊന്നും പറയാൻ പോയില്ല.... ഇനി എന്തെന്നുള്ള ചിന്തയിൽ ഉറക്കത്തിലേക്ക് പോയി 

രാവിലെ അതിശക്തമായ തണുപ്പ് ശരീരരത്തിലേക്ക് പതിച്ചപ്പോൾ ആണ് അവൻ ഉണർന്നത്......

ഇന്നലെ നടന്ന ഓരോസംഭവങ്ങളും അവന്റെ മുന്നിലൂടെ മിന്നിമഞ്ഞു.....

ആ തണുപ്പിന്പോലും അവന്റെ മനസിന്റെ ചൂടിനെ ശമിപ്പിക്കാൻ കഴിഞ്ഞില്ല...... എന്തോ തീരുമാനിപ്പിച്ചുറച്ച പോലെ അവൻ ഫ്രഷ് ആവാൻ പോയി.....

അവൻ റെഡിആയിട്ട് വന്നപ്പോഴേക്കും സംഗീത് വന്നിട്ടുണ്ടായിരുന്നു..... അവർ രണ്ടുപേരും കൂടി ബാംഗ്ലൂർക്ക് പോകാനായി ഇറങ്ങി....

നീ എങ്ങോട്ടാ രാവിലെ തന്നെ..... സംഗീതും ഉണ്ടല്ലോ എങ്ങോട്ടേലും യാത്ര ഉണ്ടോ.....

അപ്പോൾ ഇവനൊന്നും പറഞ്ഞില്ലേ നിങ്ങളോട്... ഞങ്ങൾ ജോലിസ്ഥലത്തേക്ക് പോകുവാണ്....

അതെന്താ ഇത്ര രാവിലെ.... നിങ്ങൾ സാധാരണ ഉച്ചതിരിഞ്ഞല്ലേ പോകുന്നെ.....

അതൊന്നും അല്ല അച്ഛാ എനിക്ക്‌ കുറച്ചു പെന്റിങ് വർക്സ് ഉണ്ട് അത് തീർക്കണം നാളെ ഒരു പ്രൊജക്റ്റ്‌ ഉള്ളതാണ്..... അത് കൊണ്ട് ഇപ്പോൾ പോയാലെ എല്ലാം ശരിയാക്കാൻ പറ്റു....

അതും പറഞ്ഞു രണ്ടുപേരും യാത്രതിരിച്ചു..... അവർ പോകുന്നതും നോക്കി ഒരു നെടുവീർപ്പോടെ നിന്നു അയാളും ഭാര്യയും.... ഇനി എന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ.....

(തുടരും )

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

NB:എല്ലാരും ക്ഷമിക്കണം ഇന്ന് ശ്രീയെ കൊണ്ട് വരാൻ പറ്റില്ല..... നമുക്ക് ഉടനെ തന്നെ കൊണ്ട് വരാം.... അവൾക്കും ഉണ്ട് നിങ്ങളോടൊക്കെ പറയാൻ.... അടുത്ത പാർട്ടിലൂടെ ശ്രീയുടെ പാസ്റ്റിലേക്ക് പോകാം നമുക്ക്.....

അപ്പോൾ എല്ലാരും വായിച്ചു സപ്പോർട്ട് ചെയുക..... ഇഷ്ടമായാലും ഇല്ലേലും പറയണേ..... Plz... 



നിന്നോടുള്ള പ്രണയം

നിന്നോടുള്ള പ്രണയം

0
492

അരുണിനോട് എന്ത് പറയണം എന്ന് ഒരു ഊഹവും ഇല്ലായിരുന്നു സംഗീതിന്.....കാറിൽ തികച്ചും മൗനം മാത്രമായിരുന്നു.... ആ മൗനത്തെ ഭേദിച്ചു കൊണ്ട് അരുൺ തന്നെ സംസാരത്തിനു തുടക്കമിട്ടു.....ഡാ എനിക്കൊന്നും അറിയാൻവയ്യടാ ഇതെങ്ങനെ സോൾവ് ചെയ്യുമെന്ന്.... ഒരു പെണ്ണിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഇതാണ് അവസ്ഥ....അപ്പോൾ അവൾ ശ്രീ ആണെന്ന് കൂടി പറഞ്ഞിരുന്നെങ്കിലോ.... ഓർക്കാൻ കൂടി വയ്യ..... മനഃപൂർവം ആണ് പറയാഞ്ഞത്......ആരുടെയോ ഭാഗ്യം ആരാ പെണ്ണെന്നു ചോദിച്ചില്ല.... ഇപ്പോൾ ആരും അറിയണ്ട..... അമ്മ അറിഞ്ഞാൽ അവളുടെ ഉള്ളസമാധാനം കൂടി പോയിക്കിട്ടും.....അതല്ലെടാ ഞാൻ ചിന്തിക്കുന്നേ.... എല്ലാം അറിഞ്ഞുവച്ചിട്ട് ശ്രേ