Aksharathalukal

അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും

ആ ഏറുകണ്ണിൽ, ആ ആശ്ലേഷണത്തിൽ അപരിചിതത്വം അടർന്നു പോകുന്നത് ഞാനറിഞ്ഞു. ആകർഷണത്തിന്റെ കാന്തികതയിൽ സ്നിഗ്ധഭാവങ്ങൾ ഉയിർകൊണ്ടു. 

വിയർപ്പും വിറയലും അങ്കമൊഴിഞ്ഞ് തരളിതരാഗങ്ങൾ അരങ്ങു കൈയടക്കി അപ്പോൾ.

\"ഒരുമിച്ചിരിക്കുമ്പോഴുള്ള സുഖം ഒരുപാട് നേരം കിട്ടണമെന്ന് തോന്നാറില്ലേ?\" 

അവൻറെ ഉള്ളുറയിൽ നിന്നുമൊരു ശരംപോലെ വാക്കുകൾ എയ്തുവീണു, അവനറിയാതെ.

\"അതൊക്കെ ഒരുമിക്കലല്ലല്ലോ, പെട്ടെന്നുള്ള ഒഴുവാക്കലല്ലേ?

അവളുടെ ആ വാക്കുകൾക്കു പതിവ് വശ്യതയോ വന്യതയോ ഇല്ലായിരുന്നു. അനുഭവപാഠത്തിന്റെ ജ്ഞാനം നിറഞ്ഞ തത്വചിന്ത.  എനിക്കായി വച്ച വാക്കുകളല്ല അതെന്നു ആ മുഖഭാവത്തെവിടെയോ ഉണ്ടായിരുന്നോ?

\"ഇനിയെന്താ പ്ലാൻ?\" അവൾ അവനെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചു ചോദിച്ചു.

\"സ്‌കൂളിൽ പോണം, ക്ലാസ്സുണ്ട്.\" യാന്ത്രികമായി പറഞ്ഞത് ആഗ്രഹിച്ചിരുന്ന കാര്യമല്ല.

ഉള്ളിലുള്ളതല്ലല്ലോ ഇന്ന് മൊത്തം പുറത്ത് വരുന്നത്.

\"എന്നാൽ പൊയ്ക്കോ?\" എന്ന് പറഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് കൈകളയച്ചു.

അവൾ തന്നെ പരീക്ഷിച്ചതാണോ, അതോ പോയിക്കോളാൻ തന്നെ പറഞ്ഞതാണോ?

എണീറ്റ് ഒന്നും മിണ്ടാതെ ഒരു ആജ്ഞാനുവർത്തിയെ പോലെ നടന്നു. തിരിഞ്ഞു നോക്കാൻ തോന്നിയില്ല. എന്തിനെയോ പേടിക്കുന്ന പോലെ നടന്നു നീങ്ങി. ഗേറ്റിനരികിലെ ഒരു ബഞ്ചിൽ ഞങ്ങളെ കാണാനാവാത്ത വിധം മായ ഇരിന്നിടത്തേക്കു കൈവീശി കാണിച്ചുകൊണ്ട്  പാർക്ക് വിട്ടകന്നു.

പക്ഷെ, മായ മാഞ്ഞുപോയതു പോലെ ആ പാർക്കിലൊരിടത്തും എന്റെ കണ്ണുകൾ കണ്ടതില്ലെന്നത് ഞാൻ ശ്രദ്ധിച്ചില്ല.

എന്തുകൊണ്ട് ഒരു നിരാസം എന്നിൽ വന്നു ഭാവിച്ചു, ഞാനറിയാതെ? അവൾ എന്ത് ചിന്തിച്ചിട്ടുണ്ടാകണം? ഞാൻ ഒഴുവാക്കുകയായിരുന്നോ അവളെ? അതാണോ എൻെറ ഉള്ളിൽ  നിറയുന്ന വികാരം?

സ്വപ്നങ്ങളേക്കാളേറെ സംശയങ്ങളുടെ രാത്രിയും കഴിഞ്ഞു നാലാം ദിവസം പ്രഭാതത്തിൽ തന്നെ ജോലിക്കു പോകാൻ തയ്യാറായി. ഇന്ന് സ്‌കൂളിൽ പോകണം അവളെ കാണണം കൂടുതൽ അറിയണം.

പതിവ് സമയത്ത് തന്നെ നടന്നു പാർക്കിലെത്തി. ആരുമില്ല. ഇന്നലെ ഇരുന്ന സിമന്റ് ബെഞ്ചിൽ കാത്തിരുന്നു. അന്നാ മണം അവിടെങ്ങുമില്ലാതെ അന്തരീക്ഷം മുരടിച്ചു നിന്നു. ഏകാന്തതയിൽ അവിടം നരകമായി അവനു തോന്നി.

ഇന്നലെ ഇവിടം സ്വർഗ്ഗമായിരിന്നു. 

കഴിഞ്ഞ മൂന്നു ദിനങ്ങൾ ആവർത്തിച്ച് മനസ്സിൽ നാടകമാടി. ആദ്യസ്പര്ശനത്തിന്റെയും നവസുഗന്ധത്തിന്റെയും പുളകങ്ങൾ അവനിൽ തീവ്രമായ ആഗ്രഹങ്ങൾ ജനിപ്പിച്ചു. ഇന്നവളെ കാണുമ്പോൾ എല്ലാമുറപ്പിക്കണം, സ്വന്തമാക്കണം, എന്നെന്നേക്കുമായി.

ഇഴഞ്ഞു നീങ്ങുന്ന സമയത്തിനൊപ്പം മനസ് വീർത്തു വന്നു. എന്താണവൾ ഇന്ന് വരാത്തത്? എത്രനേരമായി ഞാനിവിടെ നിന്നെ കാത്തിരിക്കുന്നു. നീയെന്നെ തെറ്റുദ്ധരിച്ചുവോ, അതോ ഞാൻ നിന്നെ തെറ്റുദ്ധരിച്ചതോ?

ഇഴയുന്നസമയത്തെ തോൽപ്പിച്ച് അവിടെമാകെ ഇരുട്ട് പാഞ്ഞെത്തി. ഇത്ര പെട്ടെന്ന് ഇരുട്ടായല്ലോ എന്ന് കരുതി വാച്ചിലേക്ക് നോക്കുമ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. സ്‌കൂൾ സമയവും കഴിഞ്ഞുപോയതറിഞ്ഞില്ല. ആദ്യമായി ക്ളാസുമുടക്കിയിരിക്കുന്നു ഞാൻ.

നഷ്ടബോധം എല്ലാം ഒന്നിച്ച് നഷ്ടപെടുത്തുമെന്ന നാട്ടുവിചാരം ഓർമ്മ വന്നു. 

ഇന്നിനി അവൾ വരാൻ സാധ്യതയില്ലെന്നുറച്ച് റോഡിലേക്ക് നടക്കുമ്പോൾ വഴിയേ പോയൊരാൾ എന്നെ അത്ഭുത ജീവിയെ കാണുന്നപോലെ സൂക്ഷിച്ചു നോക്കി.

\"സ്ഥലം അത്ര ശരിയല്ല കേട്ടാ. ആരും വരാത്തത്കൊണ്ടാ ഇങ്ങനെ കേടാക്കണത്. ചില അൽകുളത്തുകള് വല്ലപ്പോഴും വരും. സ്‌കൂളിന്റെ സ്ഥലായുണ്ട് ആരും കൈയേറിയില്ല. എന്താ ഇവിടെ?\"  അപരിചിതനായ അയാൾ സംരക്ഷകന്റെ കവചമണിഞ്ഞു.

ഒന്നും മിണ്ടാതെ ഞാൻ നടന്നകന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും അവിടെ പോയിട്ടും അവളെ കണ്ടില്ല. പേരറിയാത്തതു കൊണ്ട് ആരോടെങ്കിലും ചോദിക്കാനും പറ്റാതായി. പല ദിവസങ്ങളിൽ അതാവർത്തിക്കപ്പെട്ടു. അവളെ കണ്ടതേയില്ല. മായയെയും പിന്നൊരിക്കലും കണ്ടതില്ല.

അന്ന് സംരക്ഷകന്റെ രൂപത്തിലവതിരിച്ച ആളെ പിന്നീട് ഒരു ദിവസം കണ്ടപ്പോൾ അവളുടെ ശരീര പ്രകൃതമൊക്കെ വർണ്ണിച്ചു അങ്ങനെയൊരു സ്ത്രീയെ കണ്ടോ എന്ന് അന്വേഷിച്ചു.

\"എന്റെ സാറേ ഇവിടങ്ങനെ ആരും വരാറില്ല. രാത്രിയിലൊക്കെ പെണ്ണൂങ്ങളുമായി ചിലർ വര്ണോണ്ടെന്നു കേക്കുന്ന്. കേസുകെട്ടാണ് എല്ലാം. പക്ഷെ, പകലൊന്നും ആരും ഈ കാട്ടിലൊന്നും വരൂല്ല. മാർത്താ സ്‌കൂളിൽ പഠിപ്പിക്കണ സാറല്ലേ? ഇത്ര ചെറിയ പ്രായത്തില് നല്ലൊരു ജോലിയൊക്കെ ഉള്ള സാറ് ഇമ്മാതിരി സ്ഥലത്തു വന്നു നാറണോ?\"  സംരക്ഷകന്റെ രൂപം ഉപദേശകന്റെ വേഷമിട്ടു നിൽക്കുകയാണോ?

അയാളുടെ വാക്കുകളിൽ നിറം മങ്ങിയ ചിത്രമായി ഭൂതകാലം ഇരുണ്ട് പോയി.

\"സാറ് പറയണമാതിരി പകലേതെങ്കിലും പെണ്ണുങ്ങള് വന്നെങ്കീ അത് വല്ല പ്രേതമായിരിക്കണം. ഇപ്പോള്തതീ സിനിമയില് പകലും പ്രേതമൊക്കെ ഇറങ്ങി നടക്കാറുണ്ടല്ലോ. ഹിഹിഹി...\" അയാളിൽ നിന്നും ഉപദേശകന്റെ രൂപം അഴിഞ്ഞു വീണു ആ പരിഹാസചിരിയിൽ.

പിന്നീട് പലദിവസവും അവിടെ അന്വേഷിച്ചുവെങ്കിലും അവളെയും മായയെയും കാണാൻ കഴിഞ്ഞില്ല. അവരെ കാണുന്നതിനേക്കാൾ അയാളെ കാണാനിടവരാതിരിക്കാനാണ് കൂടുതൽ ശ്രമിച്ചത്. മായ എന്ന പേര് കേട്ടപ്പോൾ ആ പേര് പോലെത്തന്നെ ആയിരിക്കും ആളും എന്നാണു അയാൾ പറഞ്ഞത്.

അവൾ എവിടെ പോയതായിരിക്കും? ആർക്കുമാറിയാതെ  അവൾ എവിടെ ഒളിച്ചിരിക്കുന്നു? മറഞ്ഞിരിക്കാൻ എന്തെങ്കിലും പ്രത്യേകസിദ്ധിയുണ്ടോ അവൾക്കു? വഴിയാത്രികൻ പറഞ്ഞ അവിശ്വസനീയമായ പ്രേതകഥ ഉൾക്കൊള്ളാനാകുന്നുമില്ല. അവൾ പ്രേതമാണെന്നോ? ഈ പാർക്കിൽ വരുത്താനായി ഗൂഢലക്ഷ്യം വച്ച് എന്റെ മുന്നിൽ വന്നതായിരുന്നോ അവൾ അന്നാ ബസ് സ്റ്റോപ്പിൽ?

പിന്നൊരിക്കലും അവളെ അവിടെ വെച്ച് കണ്ടിട്ടില്ലല്ലോ? രണ്ടാംതവണ കാണുന്നതാകട്ടെ ഈ പാർക്കിലും.

അങ്ങനെയാവില്ല. ഇതുപോലൊരു സ്ഥലത്ത് ഒരു പ്രേതം എന്ത് ചെയ്യാൻ? കൂടെ ജോലി അന്വേഷിക്കുന്ന കുട്ടിപ്രേതവുമായി ഒരുവൾ? നല്ല തമാശ.

പക്ഷെ, ഞാനവളെ എവിടെയാണ് മുമ്പ് കണ്ടിട്ടുള്ളത്? ഇനി സ്വപ്നത്തിലെങ്ങാനുമാണോ? സ്വപ്നരൂപം മാംസംധരിച്ച് പ്രത്യക്ഷപ്പെട്ടതാണോ? എങ്കിൽ പിന്നെ എന്തെ പിന്നെയും മുന്നിൽ വരാത്തത്?

ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ ഉദിച്ചസ്തമിക്കുന്ന സൂര്യനൊപ്പം ചോദ്യങ്ങളും ഓർമ്മകളുടെ ചക്രവാളങ്ങളിൽ അസ്തമിച്ചുകൊണ്ടിരിന്നു. മങ്ങിയവസാനിക്കുന്ന നക്ഷത്രത്തിന്റെ പ്രഭ പുതിയ കർമ്മഭൂമിയുടെ വിഹായസ്സിൽ അദൃശ്യതയെ പുല്കിത്തുടങ്ങി.

അമേരിക്കയിലെ ഈ അപ്പാർട്ട്‌മെന്റിൽ സുഖശീതളയിൽ മയങ്ങുമ്പോൾ ഒരു നിമിഷത്തിന്റെ മിന്നായം പോലെ തെളിഞ്ഞു വരുന്നതുവരെ അവളെന്തേ വരാതിരുന്നത്?

അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും

അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും

5
753

വിദേശത്തിന്റെ പുതിയനഗരത്തിലേക്കു സോഫ്ട്‌വെയർ പ്രൊഫഷണലായി വരുന്നതുവരെ പലയിടങ്ങളിൽ ഒരു കാഴ്ചയായി കണ്ണുകൾ അവളെ പരതിയിരിന്നു. മാനസികവ്യാപാരം പൂർണ്ണമായും പുതിയ മേച്ചിൻപുറങ്ങളിൽ തളച്ചിടപ്പെട്ടപ്പോൾ ഇണയായി തേടിയിരുന്ന മുഖം മറന്നു.  ഒരു ഇണയെ സ്വന്തമാക്കേണ്ടുന്നതിന്റെ ആവശ്യംതന്നെ മറന്നിരുന്നു. മാതാപിതാക്കളുടെ ആഗ്രഹം പല കല്യാണാലോചനകളായി വന്നിട്ടും ആരെയും ഇഷ്ടപെടാതിരിന്നതു എന്തുകൊണ്ടായിരുന്നു? ജോലിയുടെ തിരക്കുകളാൽ ഒരു പങ്കാളിയെ വേണ്ടെന്നു വച്ചതാണോ? അല്ലെങ്കിൽ പങ്കാളിയായി ആഗ്രഹിക്കുന്ന മുഖം മുന്നിൽ വരാത്തതാണോ? ജീവിതപങ്കാളിക്ക് പകരം വക്കാൻ ഒര