Aksharathalukal

ആർദ്ര

പാർട്ട്‌ 12

\"ടാ...നീ ഇപ്പൊ എവിടെയാ ഉള്ളത്...\"

\"ഞാൻ ഇവിടെ പാർക്കിൽ ഉണ്ട്..\"

\"എന്താടി...\"

\"നീ അവിടെ തന്നെ നിൽക്ക് ഞാൻ പെട്ടെന്ന് വരാം.. ഒരു കാര്യം പറയാനുണ്ട്..\" ഓടി പിടച്ചു അവിടെയെത്തി റിഥ്വിയോട് കാര്യങ്ങളെല്ലാം പറഞ്ഞു..ആദി പറഞ്ഞതുൾപ്പെടെ...പ്രതീക്ഷിച്ചതുപോലെ ഒരു ഞെട്ടൽ അവന്റെ മുഖത്തും പ്രകടമായിരുന്നു..

\"ആധു...എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല..ആദിയെ കൊണ്ട് ഒരാളെ കൊല്ലാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..\"

\"ഇല്ല റിഥ്വി...ആദി പറഞ്ഞതൊക്കെ സത്യമാണ്..അവന്റെ കണ്ണിൽ എരിയുന്ന പക ഞാൻ നേരിട്ട് കണ്ടതാണ്..\"

\"എന്നിട്ട് നീ എന്ത് തീരുമാനിച്ചു...അവനെ തന്നെയാണോ ഇപ്പോഴും ഇഷ്ടം...\"

\"എനിക്ക് ഇനിയും ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല റിഥ്വി..ആദി ചെയ്തത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല..അവർ ചെയ്ത തെറ്റിന് അനുയോജ്യമായ ശിക്ഷ തന്നെയാണ് ആദി നൽകിയത്...നീ ഒന്ന് ആലോചിച്ചു നോക്കൂ...ഈ ഒരവസ്ഥയിൽ ആരും ചെയ്തുപോകുന്ന കാര്യമല്ലേ അവനും ചെയ്തത്..\"

\"പക്ഷെ ആധു...മനസാക്ഷിക്കു മുൻപിൽ അവൻ ചെയ്തതാണ് ശരിയെങ്കിലും നിയമത്തിനും കോടതിക്കും മുൻപിൽ അവൻ ആണ് തെറ്റുകാരൻ..ഒരു പക്ഷെ അവൻ പിടിക്കപ്പെട്ടാൽ...നിനക്ക് നഷ്ടമാവുന്നത് നിന്റെ ജീവിതമാണ്..അത് അറിഞ്ഞുകൊണ്ട് ഇങ്ങനെയൊരു സാഹസത്തിനു നിൽക്കണോ...\"

\"ഞാൻ ആദിയോട് ഇതുവരെ തീരുമാനം ഒന്നും പറഞ്ഞിട്ടില്ല റിഥ്വി...അതിനു മുൻപ് മാഷും ആദിയുടെ ഫാമിലിയും തമ്മിലുള്ള ബന്ധം അറിയണം...എനിക്കെന്തൊക്കെയോ അപാകതകൾ തോന്നുന്നു..നമുക്ക് ഇന്ന് തന്നെ മാഷേ കണ്ട് സംസാരിക്കണം..\"

ഞങ്ങൾ നേരെ മാഷേ കാണാൻ പോയി.. പക്ഷെ ആദി പറഞ്ഞ കാര്യങ്ങളൊന്നും മാഷോട് സംസാരിച്ചില്ല..

\"മാഷേ...ഞങ്ങൾ ആ രാമകൃഷ്ണനെ കുറിച്ച് അന്വേഷിച്ചു..കൂടുതൽ വിവരങ്ങളൊന്നും കിട്ടിയില്ല..ആയാളും ഭാര്യയും 2 മക്കളും ആണ് അവിടെ താമസിച്ചിരുന്നത് എന്ന് മാത്രം അറിഞ്ഞു..ഇനിയെങ്കിലും പറ മാഷേ... മാഷുടെ ആരാ രാമകൃഷ്ണൻ...\"

\"ഇനിയും ഞാൻ അതൊക്കെ നിങ്ങളിൽ നിന്നും മറച്ചു വയ്ക്കുന്നതിൽ അർത്ഥമില്ല.. കുടുംബ കാര്യം ആയതുകൊണ്ടാണ് ഇതുവരെ പറയാതിരുന്നത്... രാമകൃഷ്ണനുമായി നേരിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല. പക്ഷെ അവന്റെ ഭാര്യ സുചിത്ര എനിക്കെന്റെ കൂടപിറപ്പായിരുന്നു.. എന്റെ സ്വന്തം അനിയത്തി....\" ഞെട്ടലോടെ ഞാനും റിഥ്വിയും പരസ്പരം നോക്കി...

ആദി കൊല്ലാൻ ശ്രമിക്കുന്ന മഹി ആണോ അപ്പോൾ മാഷ്...ഞാൻ മാഷോട് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അരുതെന്ന് റിഥ്വി എന്നോട് കണ്ണുകൾ കൊണ്ട് വിലക്കി..

\"അവളുടെ ജനനത്തോടെ ഞങ്ങൾക്ക് അമ്മയെ നഷ്ടമായി..പിന്നീട് ഞാനും എന്റെ അച്ഛനും തലയിലും താഴ്ത്തും വയ്ക്കാതെയാണ് അവളെ വളർത്തിയത്.. കുറച്ചു കുറുമ്പ് കയ്യിലുണ്ടെങ്കിലും ഞങ്ങൾക്ക് അവളെ ജീവൻ ആയിരുന്നു..അവളെ വേദനിപ്പിക്കുന്നതൊന്നും ഞങ്ങൾ ചെയ്യാറില്ലയിരുന്നു..അതുകൊണ്ടായിരുന്നു അവൾ രാമകൃഷ്ണനെ സ്നേഹിച്ചപ്പോഴും ഞങ്ങൾ എതിർക്കാതിരുന്നത്..പക്ഷെ വിവാഹം കഴിഞ്ഞ് 2 മക്കൾ ഉണ്ടായിട്ടും അവളുടെ ജീവിതത്തിൽ സന്തോഷം എന്നൊന്ന് ഉണ്ടായിട്ടില്ല..രാമകൃഷ്ണനുമായി എന്നും വഴക്കായിരുന്നു... ഒടുവിൽ അവൾ അവിടെ നിന്നിറങ്ങി..കോടതി ഇളയ മകനെ അവളോടൊപ്പം വിട്ടു..മൂത്തമകനെ അവനോടൊപ്പവും...പതിയെ മൂത്തമകനെ രാമകൃഷ്ണൻ അവളുമായി അകറ്റി.. അച്ഛനില്ലാത്ത വേദന കാരണം ഇളയ മകൻ ആത്മഹത്യ ചെയ്തു...പിന്നെ ഞങ്ങളറിഞ്ഞത് രാമകൃഷ്ണന്റെ മരണ വാർത്തയാണ്....
അത് അറിഞ്ഞു ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും അവളുടെ മൂത്ത മകൻ എങ്ങോട്ടോ ഓടി പോയിരുന്നു... രാമകൃഷ്ണനെ അവൻ കൊന്നിട്ട് പോയതാവാൻ ആണ് സാധ്യത..വർഷങ്ങൾ കഴിഞ്ഞിട്ടും അവനെ കുറിച്ച് ഒരറിവും ഇല്ല.. അവനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാനാ നിങ്ങളെ കൊണ്ട് അന്വേഷിപ്പിച്ചത്...\"

എല്ലാവരും കൂടി ഒരു പാവത്തിനെ കൊന്നിട്ട് അത് ആദിയുടെ തലയിൽ കെട്ടി വയ്ക്കുന്നോ..മാഷ് പറയുന്നത് കേട്ടപ്പോൾ എനിക്കാകെ ദേഷ്യം വന്നു...അത് മനസ്സിലാക്കിയിട്ടാവണം റിഥ്വി എന്നെയും കൂട്ടി പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി...

\"ആദി പറഞ്ഞ മഹി മാഷ് തന്നെ..ആവാനാണ് സാധ്യത റിഥ്വി...അങ്ങനെയാണെങ്കിൽ ആദി ഉറപ്പായിട്ടും അയാളെ കൊല്ലും....അയാളുടെ അഭിനയം കണ്ടില്ലേ ഒരാളെ കൂട്ടം ചേർന്ന് കൊന്നിട്ട് വേറെ ആളുടെ മേൽ ആ കുറ്റം ചുമത്തുന്നു...\" ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും റിഥ്വിയിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല..

\"നീ എന്താ ടാ ഒന്നും പറയാത്തെ....\"

\"ഇനി മാഷ്‌ പറഞ്ഞതാണ് സത്യമെങ്കിലോ.. ആദി നിന്നോട് കള്ളം പറഞ്ഞത് ആയിക്കൂടെ... സത്യം എന്താണെന്ന് അറിയോ നിനക്ക്...\"

തുടരും..

ആർദ്ര

ആർദ്ര

4.6
1580

പാർട്ട്‌ 13\"ആദിക്ക് എന്നോട് കള്ളം പറയേണ്ട ആവശ്യം എന്താ...എല്ലാം മറച്ചു വച്ചാൽ മതിയായിരുന്നല്ലോ..എല്ലാ സത്യങ്ങളും ഞാൻ അറിയണമെന്ന് കരുതിയല്ലേ എന്നോടത് പറഞ്ഞത്..മാഷ് പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയില്ല.. അവർ വേറെ വിവാഹം കഴിച്ച കാര്യം ഒന്നും പറഞ്ഞില്ലല്ലോ...\"\"നീ പറയുന്നതൊക്കെ ശരിയാണ് ആധു...പക്ഷെ ആദി ശത്രു ആണെങ്കിൽ മാഷ് എന്തിനാ അവനെ കുറിച്ച് അന്വേഷിക്കുന്നത്...\"\"അതാണ് എനിക്കും മനസ്സിലാവാത്തത് റിഥ്വി...ഇനിയും എന്തൊക്കെയോ നമ്മൾ അറിയാൻ ബാക്കിയുണ്ട്...\"🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃\"ആദി...നീ പറഞ്ഞതൊക്കെ സത്യം ആണോ...\"\"എന്തേ നിനക്കും എന്നെ വിശ്വാസമില്ലേ..\"\"വിശ്വാസം