Aksharathalukal

ആർദ്ര

പാർട്ട്‌ 13

\"ആദിക്ക് എന്നോട് കള്ളം പറയേണ്ട ആവശ്യം എന്താ...എല്ലാം മറച്ചു വച്ചാൽ മതിയായിരുന്നല്ലോ..എല്ലാ സത്യങ്ങളും ഞാൻ അറിയണമെന്ന് കരുതിയല്ലേ എന്നോടത് പറഞ്ഞത്..മാഷ് പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയില്ല.. അവർ വേറെ വിവാഹം കഴിച്ച കാര്യം ഒന്നും പറഞ്ഞില്ലല്ലോ...\"

\"നീ പറയുന്നതൊക്കെ ശരിയാണ് ആധു...പക്ഷെ ആദി ശത്രു ആണെങ്കിൽ മാഷ് എന്തിനാ അവനെ കുറിച്ച് അന്വേഷിക്കുന്നത്...\"

\"അതാണ് എനിക്കും മനസ്സിലാവാത്തത് റിഥ്വി...ഇനിയും എന്തൊക്കെയോ നമ്മൾ അറിയാൻ ബാക്കിയുണ്ട്...\"

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"ആദി...നീ പറഞ്ഞതൊക്കെ സത്യം ആണോ...\"

\"എന്തേ നിനക്കും എന്നെ വിശ്വാസമില്ലേ..\"

\"വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ആദി...മാഷ് പറഞ്ഞതൊക്കെ കേട്ടപ്പോൾ..\"

\"മാഷോ..\"

\"ഹ്മ്മ്.. ഇന്ന് ഞാൻ ഒരാളെ കണ്ടിരുന്നു..\"

\"ആരെ..\"

\"മഹിയെ...\"

\"മഹിയോ....!!!!\"

\"അതേ മഹി...എന്റെ ദേവൻ മാഷ്... മാഷ് പറഞ്ഞത് നീ നിന്റെ അച്ഛനെ കൊന്ന് നാട് വിട്ടെന്നാ....\" മാഷ് പറഞ്ഞതൊക്കെ ഞാൻ ആദിയോട് പറഞ്ഞു..അതൊക്കെ കേട്ടിട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു...

\"നിന്നെ കണ്ടുപിടിക്കാൻ അയാൾ എന്നേയും റിഥ്വിയെയും ആണ് ഏല്പിച്ചിരിക്കുന്നെ...\"

\"എന്നിട്ട് ആ ചെറ്റ ഇപ്പൊ എവിടെയുണ്ട്... എനിക്ക് നന്നായിട്ടൊന്ന് കാണണം ആ പന്ന കഴുവേറിയെ...\" അവന്റെ ദേഷ്യം കണ്ടപ്പോൾ പറഞ്ഞത് അബദ്ധമായി എന്ന് തോന്നിപ്പോയെനിക്ക്....ഞങ്ങളുടെ സംസാരം എല്ലാം കേട്ട് റിഥ്വി ഞങ്ങളുടെ അടുത്തേക്ക് വന്നു..

\"ഞാൻ എല്ലാം അറിഞ്ഞു ആദി...നീ പറയുന്നതൊക്കെ സത്യം ആണെങ്കിൽ നീ ചെയ്തതിൽ ഒരു തെറ്റുമില്ല..അവർ അർഹിക്കുന്ന ശിക്ഷ തന്നെയാണ് നീ നൽകിയത്..\"

\"ഞാൻ പറഞ്ഞതൊക്കെ സത്യമാണ്.. അത് മറ്റാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല..\" അല്പം നീരസത്തോടെ അവൻ പറഞ്ഞു...

\"ആർദ്ര...എനിക്ക് ആദിയോടൽപ്പം പേഴ്‌സണൽ ആയി സംസാരിക്കാൻ ഉണ്ട്...\" റിഥ്വി പറഞ്ഞതിലെ പൊരുൾ മനസ്സിലായത്കൊണ്ട് ഞാൻ വേഗം അവിടെ നിന്നും മാറി കൊടുത്തു..അപ്പോഴും വലിയ താല്പര്യമില്ലാത്ത മട്ടിലായിരുന്നു ആദിയുടെ നിൽപ്പ്....

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

\"താങ്ക്യൂ അമ്മാ....thank u so much...അമ്മ പറഞ്ഞില്ലായിരുന്നെങ്കിൽ ആ പഴയ പൊന്നു ആണ് ആർദ്ര എന്ന് ഞാൻ അറിയില്ലായിരുന്നു....\"

അമ്മയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു തോളിൽ തലവച്ചുകൊണ്ട് ധ്രുവൻ പറഞ്ഞു...

\"എന്താ ചന്തു...പതിവില്ലാത്തൊരു സ്നേഹ പ്രകടനം...\"

\"പതിവില്ലാത്തതോ..എനിക്കെപ്പോഴും അമ്മയോട് സ്നേഹം തന്നെ അല്ലെ..\" അല്പം പരിഭവത്തോടെ തോളിൽ നിന്ന് മാറി അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ധ്രുവൻ ചോദിച്ചു..

\"സ്നേഹം ഇല്ലെന്ന് ഞാൻ പറഞ്ഞോ...പ്രകടിപ്പിക്കുന്നത് എപ്പോഴെങ്കിലും ആണെന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..\"

\"എനിക്കറിയാം ഈ മനസ്സ് നിറയെ എല്ലാവരോടുമുള്ള സ്നേഹം ആണെന്ന്... അതുകൊണ്ട് എന്റെ മോന്റെ എന്ത് ആഗ്രഹവും എന്നെ കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സാധിച്ചു തരും...\"

വാത്സല്യത്തോടെ ധ്രുവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.. ധ്രുവൻ മറുപടി ഒരു ചിരിയിൽ ഒതുക്കി....

\"എന്താടാ ചിരിക്കുന്നത്...\"

\"അമ്മ എനിക്ക് ഒരു ആഗ്രഹം കൂടി സാധിച്ചു തരുമോ..\"

\"എന്ത് ആഗ്രഹം..\"

\"എന്റെ ദച്ചുവിന്റെ കണ്ണീരിന്റെ കാരണക്കാരൻ ആരാണെന്ന് അറിയാനുള്ള ആഗ്രഹം...ആ ചോദ്യത്തിനുള്ള ഉത്തരം ഇവിടെ അമ്മയ്ക്ക് മാത്രമേ അറിയൂ....\"

\"നിന്നോട് പറയേണ്ടതാണെങ്കിൽ ഞാനത് മുന്നേ പറയില്ലായിരുന്നോ മോനെ...നീ അത് അറിയേണ്ട..\"

\"അമ്മയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയേണ്ട.. അമ്മ പറയാതെ തന്നെ ഞാനത് കണ്ടു പിടിച്ചോളാം...\"

\"വേണ്ട ചന്തു...ഇനി അതിനെ കുറിച്ചൊന്നും ഓർക്കേണ്ട... അവളുടെ മനസ്സിലും ഇപ്പൊ പഴയതൊന്നുമില്ല...അതു മതി നമുക്ക്...\"

\"ഉം...\" ദ്രുവൻ ഒന്ന് മൂളികൊണ്ട് എഴുന്നേറ്റു പോയി... ഇതെല്ലാം റൂമിലിരുന്ന് കേട്ട ദച്ചുവിന്റെ കണ്ണ് എന്തുകൊണ്ടോ ഒഴുകി കൊണ്ടിരുന്നു....

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഗ്രൗണ്ടിൽ റിഥ്വി തനിച്ചിരിക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് ചെന്നു..

\"ടാ....നീ എന്താ ഒറ്റയ്ക്കിരിക്കണേ....ആദി എവിടെ പോയി..നിങ്ങളെന്താ സംസാരിച്ചേ...\" ഞാൻ പിന്നെയും എന്തൊക്കെയോ ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല..

പകരം എന്നോട് കാറിൽ കയറാൻ പറഞ്ഞു...കുറെ ദൂരം ഡ്രൈവ് ചെയ്തിട്ടും എവിടേക്കാ പോണതെന്ന് പറഞ്ഞില്ല... ഒടുവിൽ സ്ഥലം എത്തിയപ്പോൾ മനസ്സിലായി അത് ആദിയുടെ വീട്ടിലേക്ക് ആയിരുന്നെന്ന്.. എന്നെ അവിടെ നിർത്തിയിട്ട് അവൻ അവിടെയാകെ നടന്നു നോക്കുന്നുണ്ടായിരുന്നു...

\"റിഥ്വി നീ എന്തായീ നോക്കുന്നെ...\"

\"ദാ ഇതുകണ്ടോ...ഇതുപോലെ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ നോക്കിയതാ...\"

ഒരു ചിതലരിച്ച ഫോട്ടോ അവനെനിക്ക് കാണിച്ചു തന്നുകൊണ്ട് പറഞ്ഞു...ആ ഫോട്ടോയിൽ ഉള്ളത് ആരൊക്കെയാണെന്ന് തിരിച്ചറിയാൻ എനിക്ക് ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ല...

\"ഇത് ആദിയുടെ കുട്ടിക്കാലത്തെ ഫോട്ടോ അല്ലെ...മറ്റേത്...\"

\"അവന്റെ അച്ഛൻ..\" റിഥ്വി പറഞ്ഞു...

\"ഇതുകൊണ്ടെന്താ കാര്യം..\"

\"കാര്യം ഉണ്ടല്ലോ..\"

\"പറഞ്ഞിട്ട് രാമകൃഷ്ണനെ ഇവിടെ ആർക്കും അറിയില്ല..ഫോട്ടോ കാണിച്ച് അന്വേഷിച്ചു നോക്കാം...\"

\"ആരോട്...\"

\"അതൊക്കെയുണ്ട്..നീ വാ...\"

അവിടെ നിന്ന് നേരെ പോയത് ദേവൻ മാഷുടെ വീട്ടിലേക്കാണ്...പക്ഷെ അയാൾ അവിടെ ഉണ്ടായിരുന്നില്ല...

\"റിഥ്വി...വീട് പൂട്ടിയിരിക്കുകയാണല്ലോ...\"

\"അവിടെ നിന്ന് കിട്ടിയത്‌ പോലെ എന്തെങ്കിലും പ്രതീക്ഷിച്ചു വന്നതാ...വെറുതെയായി...നീ ശ്രദ്ധിച്ചിരുന്നോ...നമ്മൾ ഇവിടെ കുറെ പ്രാവശ്യം വന്നിട്ടും അകത്തേക്ക് ഒന്നും കയറിയിട്ടില്ല.. വിളിച്ചിട്ടുമില്ല..അതിനകത്ത് നമ്മൾ അറിയാൻ പാടില്ലാത്ത എന്തോ ഉണ്ട് എന്നല്ലേ അതിനർത്ഥം..\"

റിഥ്വി പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു നോക്കി..ശരിയാണ്..ഒരിക്കലും ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചിരുന്നില്ല..

\"അയാൾ വില്ലൻ ആവാൻ തന്നെയാണ് സാധ്യത ആധു...\"

ഞങ്ങൾ അവിടെയൊക്കെ നോക്കി ഇറങ്ങാൻ നിൽക്കുമ്പോഴാണ് അകത്തു നിന്നാരോ ചുമക്കുന്നത് കേട്ടത്....ആ ശബ്ദം കേട്ട് ഞങ്ങൾ ആ വീട്ടിലേക്ക് തിരികെ കയറി.. പഴകി ദ്രവിച്ച വാതിൽ ചവിട്ടി തുറക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല..

ഞങ്ങൾ അകത്ത് കയറി വിശദമായി എല്ലായിടവും നോക്കി..ആകെ രണ്ട് മുറി മാത്രമേ ആ വീട്ടിൽ ഉള്ളൂ... അവിടെ ഒരു മുറിയിൽ എഴുപത് എഴുപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ കിടക്കുന്നുണ്ടായിരുന്നു..ഒറ്റ നോട്ടത്തിൽ തന്നെ അയാൾ ആകെ അവശനാണെന്ന് തോന്നി..

മേശപുറത്തിരിക്കുന്ന ജഗ്ഗ് എത്തിപിടിക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ എന്ന് തോന്നി.. ഉടനെ ഞങ്ങൾ അയാൾക്ക് വെള്ളം എടുത്ത് കൊടുത്തു...ആ മുറിയിൽ ആകെ മരുന്നിന്റെ ഗന്ധം വമിക്കുന്നുണ്ടായിരുന്നു..

\"നിങ്ങൾ ആരാ...ഇതിന്റെയുള്ളിൽ എങ്ങെനെ കയറി...\"

\"ഞങ്ങള് ദേവൻ മാഷിന്റെ സ്റ്റുഡന്റ്‌സ് ആണ്.. മാഷ് ഇവിടെ ഇല്ലേ..\"

\"ഇല്ല..മഹി പുറത്തു പോയിരിക്കുകയാണ്.. ഇങ്ങനെ എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ വീട് അവൻ പൂട്ടിയിടും..\"

മഹി എന്ന് കേട്ടപ്പോഴേ ആദി പറഞ്ഞ മഹി ഇയാൾ തന്നെയാണെന്ന് ബോധ്യപ്പെട്ടു.. മുറിയിൽ തൂക്കിയിട്ട ഫോട്ടോകളിലൂടെ ഞങ്ങൾ കണ്ണോടിച്ചു..

\"ഇത്...മുത്തശ്ശന്റെ മോളാണോ..\"

\"അതേ...എന്റെ മോളാണ്...ഇപ്പോൾ വിദേശത്ത് എവിടെയോ ആണ്..\" ഞെട്ടലോടെ ഞാനും റിഥ്വിയും പരസ്പരം നോക്കി....

തുടരും..


ആർദ്ര

ആർദ്ര

4.8
1667

പാർട്ട്‌ 14\"വിദേശത്തോ..!!\" റിഥ്വി അതിശയത്തോടെ ചോദിച്ചു...\"അതേ ഭർത്താവിന്റെ കൂടെ വിദേശത്താണ്..\"പെട്ടെന്ന് പിറകിൽ നിന്നും ശബ്ദമുയർന്നപ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കി..മാഷ് ആയിരുന്നു..\"നിങ്ങളെന്താ ഇവിടെ..\" ഗൗരവത്തോടെ ആയിരുന്നു അയാളുടെ ചോദ്യം..\"അത് മാഷേ...ഞങ്ങൾ മാഷേ കാണാൻ വന്നതാ...\"\"ഹ്മ്മ്....നിങ്ങള് വാ...നിങ്ങൾ ആ ഫോട്ടോയിൽ കണ്ടതാണ് സുചിത്ര..രാമകൃഷ്ണന്റെ ഭാര്യ.. അവളിന്ന് ജീവിച്ചിരിപ്പില്ല എന്ന കാര്യം അച്ഛനറിയില്ല..അതറിഞ്ഞാൽ അടുത്ത നിമിഷം അച്ഛൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.. അവൾ ഭർത്താവിനൊപ്പം വിദേശത്താണെന്നാണ് അച്ഛനോട് പറഞ്ഞിരിക്കുന്നത്...\"\"അവർ എങ്ങെനെയാ മരിച്ചത്..\" ഒന്നും അറി