Aksharathalukal

ആർദ്ര

പാർട്ട്‌ 14

\"വിദേശത്തോ..!!\" റിഥ്വി അതിശയത്തോടെ ചോദിച്ചു...

\"അതേ ഭർത്താവിന്റെ കൂടെ വിദേശത്താണ്..\"

പെട്ടെന്ന് പിറകിൽ നിന്നും ശബ്ദമുയർന്നപ്പോൾ ഞങ്ങൾ തിരിഞ്ഞു നോക്കി..മാഷ് ആയിരുന്നു..

\"നിങ്ങളെന്താ ഇവിടെ..\" ഗൗരവത്തോടെ ആയിരുന്നു അയാളുടെ ചോദ്യം..

\"അത് മാഷേ...ഞങ്ങൾ മാഷേ കാണാൻ വന്നതാ...\"

\"ഹ്മ്മ്....നിങ്ങള് വാ...നിങ്ങൾ ആ ഫോട്ടോയിൽ കണ്ടതാണ് സുചിത്ര..രാമകൃഷ്ണന്റെ ഭാര്യ.. അവളിന്ന് ജീവിച്ചിരിപ്പില്ല എന്ന കാര്യം അച്ഛനറിയില്ല..അതറിഞ്ഞാൽ അടുത്ത നിമിഷം അച്ഛൻ ഈ ഭൂമിയിൽ ഉണ്ടാവില്ല.. അവൾ ഭർത്താവിനൊപ്പം വിദേശത്താണെന്നാണ് അച്ഛനോട് പറഞ്ഞിരിക്കുന്നത്...\"

\"അവർ എങ്ങെനെയാ മരിച്ചത്..\" ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിൽ റിഥ്വി ചോദിച്ചു..

\"ഒരു ആക്‌സിഡന്റ് ആയിരുന്നു..അവളും ഭർത്താവും യാത്ര ചെയ്തിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ്...പക്ഷെ സത്യം അതല്ല..അവളുടെ സ്വത്ത് കൂടി കൈക്കലാക്കാൻ വേണ്ടി സ്വന്തം മകൻ തന്നെയാ അവളെ ഇല്ലാതാക്കിയത്..\"

അയാളുടെ സംസാരം കേട്ടപ്പോൾ എനിക്കാകെ ദേഷ്യം വന്നു..

\"നിങ്ങൾ പറയുന്നതൊക്കെ ഞങ്ങൾ വിശ്വസിക്കണം അല്ലെ...ആദി ഞങ്ങളോട് സത്യങ്ങളെല്ലാം പറഞ്ഞു..അവന്റെ അച്ഛനെ കൊന്നത് നിങ്ങളൊക്കെ കൂടിയാണെന്ന്... സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് വേറെ ഒരാളുടെ കൂടെ പോയവളാ നിങ്ങളുടെ സഹോദരി...നിങ്ങളും അവരും അവരുടെ ഭർത്താവും ചേർന്നുള്ള ഉപദ്രവം സഹിക്കാൻ ആവാഞ്ഞിട്ടല്ലേ ആദിയുടെ അനിയൻ ആത്മഹത്യ ചെയ്തത്..\"

റിഥ്വി തടഞ്ഞിട്ടും പെട്ടെന്ന് വന്ന ദേഷ്യത്തിൽ വായിൽ തോന്നിയതൊക്കെ ഞാൻ വിളിച്ചു പറഞ്ഞു...അയാളുടെ മുഖത്ത് ആദ്യം ഒരു ഞെട്ടൽ ഉണ്ടായിരുന്നു.. പതിയെ അത് ദേഷ്യം ആയി മാറി...

\"സ്റ്റോപ് ഇറ്റ്‌...നിങ്ങൾ അറിഞ്ഞതൊക്കെ സത്യം ആണ്..അവന്റെ അച്ഛനെ പരലോകത്തേക്ക് അയച്ചത് ഞാൻ തന്നെയാണ്...അതും ഈ കൈ കൊണ്ട്.... അവനുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല..അതുകൊണ്ടു തന്നെ നിങ്ങളോടെനിക്ക് യാതൊരു ശത്രുതയുമില്ല... അവൻ എവിടെയാണെന്ന് അറിയാൻ വേണ്ടി മാത്രമാണ് ഞാൻ നിങ്ങളോട് സഹായം ചോദിച്ചത്..ഇനി നിങ്ങളുടെ ആവശ്യം ഇല്ല.. നിങ്ങൾ രണ്ടു പെരുമല്ലാതെ ഈ കാര്യം മൂന്നാമതൊരാൾ അറിയരുത്...അറിഞ്ഞാൽ എന്റെ പ്രതികരണം ഇങ്ങെനെയായിരിക്കില്ല.. ഒന്നിനെ കൊന്ന് തള്ളിയതാ ഇനിയും 2 എണ്ണത്തിനെ കൂടെ ഒഴിവാക്കാൻ എനിക്കൊരു മടിയും ഉണ്ടാവില്ല..\" അത് ഒരു ഭീഷണി ആയിരുന്നു....

കൂടുതലൊന്നും പറയാതെ അയാൾ ഞങ്ങളെ അവിടെ നിന്നിറക്കി വിട്ടു..അയാളുടെ ഓരോ വാക്കുകളിലും പക നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.. അത് എന്നിൽ അൽപ്പം ഭീതി ഉളവാക്കി..

\"ഡി...നീ എന്തൊക്കെയാ വിളിച്ചു കൂവിയത്....അയാളെ കുറിച്ച് നിനക്ക് അറിയാഞ്ഞിട്ടാ....he is so danger...അന്ന് ഞാനും ആദിയും നിന്നെ മാറ്റി നിർത്തി സംസാരിച്ചത് അയാളെ കുറിച്ചാണ്..ആദി പറഞ്ഞതു വച്ച് നോക്കുമ്പോൾ നിന്നെയും എന്നെയും അയാളിനി വെറുതെ വിടും എന്നും തോന്നുന്നില്ല..നിനക്കറിയോ ആദിയുടെ അച്ഛനെ മാത്രമല്ല മറ്റ്‌ പലരെയും അയാൾ വകവരുത്തിയിട്ടുണ്ട്..ആദിയുടെ സഹോദരൻ ആത്മഹത്യ ചെയ്തതാണോ എന്ന് ഇപ്പോഴും ഉറപ്പില്ല..അതിന് പിന്നിലും ഇയാൾ തന്നെയാണോ എന്ന് സംശയമുണ്ട്.. സഹോദരിയോടുള്ള അമിതമായ സ്നേഹം കാരണം അവളെ ശല്യപ്പെടുത്തിയ ഒരാളെ മുൻപും ഇയാൾ കൊല്ലാൻ ശ്രമിച്ചിരുന്നു..
അതിന് വർഷങ്ങളായി ജയിലിലിൽ ആയിരുന്നു.. അവിടെ നിന്നിറങ്ങിയിട്ടാ നമ്മുടെ സ്കൂളിൽ അദ്ധ്യാപകൻ ആയിട്ട് വന്നത്..ഊരും പേരും മാറ്റി.. അതുകൊണ്ട് ആരും ഇയാളുടെ തനി നിറം അറിഞ്ഞില്ലെന്ന് മാത്രം...\"

\"സോറി റിഥ്വി...പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ഞാനെന്തൊക്കെയോ പറഞ്ഞു പോയി..\"

\"സാരില്ലടി...ഇനി ഇതിന്റെ പിറകെ പോവേണ്ട.. ഇവർ തമ്മിൽ എന്താണെന്ന് വച്ചാൽ ആയിക്കോട്ടെ....നമ്മൾ ഇതൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല..ഞാൻ പറഞ്ഞത് മനസ്സിലായല്ലോ നിനക്ക്..\" റിഥ്വി പറഞ്ഞപ്പോൾ ഞാൻ മനസ്സിലായെന്ന് തലയാട്ടി...

വീട്ടിലെത്തിയിട്ടും മനസ്സിന് ഒരു സമാധാനവും ഉണ്ടായില്ല.. റിഥ്വി പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു മനസ്സിൽ..

മഹി..അയാളിനി നമ്മളെ ഉപദ്രവിക്കാൻ വരുമോ എന്ന അനാവശ്യമായ ഒരു ഭയം എന്നെയും പിടി കൂടി...റൂമിൽ വെറുതെ കിടക്കുമ്പോഴാണ് അച്ഛൻ വന്ന് വിളിച്ചത്...

\"മോളെ ദാ ചന്തു ആണ്..അവന് നിന്നോടെന്തോ സംസാരിക്കണമെന്ന്...\"

ഡ്രാക്കു എന്തിനാ എന്നോട് സംസാരിക്കുന്നെ..
അന്ന് അച്ഛൻ പറഞ്ഞ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ എനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല..ഞാനിപ്പോൾ ചന്തു ഏട്ടനോട് എന്ത് പറയും...

\"ദാ ലൈനിൽ ഉണ്ട് മോളെ...\" അച്ഛൻ വീണ്ടും ഫോണെടുത്ത് നീട്ടി..ഞാനത് വാങ്ങിയ ഉടനെ അച്ഛൻ റൂം വിട്ട് പുറത്തേക്ക് പോയി..

\"ഹലോ...പൊന്നൂ...എന്തൊക്കെയുണ്ടെടോ.. അന്ന് വീട്ടിൽ വന്നപ്പോൾ ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ കൂടി കഴിഞ്ഞില്ല..എന്റെ ഒരിഷ്ടം ഞാൻ അങ്കിളിനോട് പറഞ്ഞിരുന്നു.. അങ്കിൾ ആ കാര്യം തന്നോട് പറഞ്ഞിട്ടില്ലേ...\"

\"ഉവ്വ്‌...പറഞ്ഞിരുന്നു..\"

\"ഹാ..എന്നിട്ട് തന്റെ തീരുമാനമെന്താ....\"

\"അത്...ഞാൻ...ഞാനിതുവരെ അങ്ങനെയൊന്നും...\"

എന്റെ ശബ്ദത്തിലെ വിറയൽ മനസ്സിലാക്കിയിട്ടാവണം ഇന്ന് പറയണ്ട നാളെ നേരിൽ കണ്ട് സംസാരിക്കാം എന്ന് പറഞ്ഞു.. അതൊരു തരത്തിൽ എനിക്കും ആശ്വാസമായിരുന്നു....നാളെ വൈകിട്ട് കാണാം എന്ന് ഞാനും പറഞ്ഞു...എനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടെന്ന് തുറന്നു പറയണം എന്ന് തീരുമാനിച്ചു തന്നെയാണ് ചന്തു ഏട്ടനെ കാണാൻ പോയത്..

\"എന്താടോ....മുഖത്തൊരു വോൾട്ടേജ് കുറവ്....\"

\"ഏയ് ഒന്നൂല്ല..എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു..\"

\"പറഞ്ഞോളൂ..എന്ത് വേണമെങ്കിലും പറഞ്ഞോളൂ കേൾക്കാൻ ഞാൻ റെഡിയാ..
എന്നെ ഇഷ്ടം അല്ലെന്ന് മാത്രം പറയരുത്...\" നിറഞ്ഞ ചിരിയോടെ ധ്രുവൻ പറഞ്ഞു...

എനിക്ക് ചന്തു ഏട്ടനെ ഇഷ്ടം ആണ്.. പക്ഷെ ഏട്ടൻ കരുതുന്നത് പോലെയുള്ള ഒരിഷ്ടമല്ലെന്ന് മാത്രം...\"

ഡ്രാക്കുവിന്റെ മുഖത്ത്‌ നോക്കി സത്യം പറയാൻ എനിക്കാവുമായിരുന്നില്ല..അതുകൊണ്ട് തിരിഞ്ഞ് നിന്ന് ആദിയുടെ കാര്യവും എനിക്ക് അവനോടുള്ള ഇഷ്ടവും ഞാൻ പറഞ്ഞു.. തിരിഞ്ഞു നിൽക്കുന്നത് കൊണ്ടു തന്നെ ആ മുഖത്തെ ഭാവം എന്താണെന്ന് അറിയാൻ എനിക്ക് കഴിയുമായിരുന്നില്ല..

\"its ok..പൊന്നു...എന്റെ തെറ്റ് ആണ്..തനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെയാണ് ഞാൻ ഇങ്ങനൊരു പ്രൊപ്പോസൽ മുന്നോട്ടു വച്ചത്..റിയലി സോറി...തനിക്കും ആദിക്കും ഇടയിൽ ഒരു ശല്യമായി ഒരിക്കലും ഞാൻ വരില്ലാട്ടോ...\" നിറഞ്ഞ കണ്ണുകളോടെ ചുണ്ടിൽ കൃത്രിമമായി ഒരു പുഞ്ചിരി വിരിയിച്ചെടുത്തുകൊണ്ട് ഡ്രാക്കു പറഞ്ഞു..

ആ ഇടറിയ ശബ്ദത്തിൽ നിന്നു തന്നെ അവന്റെ മനസ്സിലെ വേദന എത്രത്തോളം ആണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു....ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ എന്നെ ഒരുപാട് മനസ്സിലാക്കാൻ ഏട്ടന് കഴിഞ്ഞിരുന്നു.. നോട്ടത്തിലും പെരുമാറ്റത്തിലും ആളൊരു അഹങ്കാരിയാണെന്ന് തോന്നും.. പക്ഷെ ആളെ അടുത്തറിയുമ്പോൾ മനസ്സിലാവും ആ മനസ്സിലെ നന്മ എത്രത്തോളം ഉണ്ടെന്ന്...

തെറ്റ് കണ്ടാൽ പ്രതികരിക്കുകയും നല്ലത് കണ്ടാൽ അഭിനന്ദിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യൻ... അങ്ങനെയൊരാളെ വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടല്ല.. പക്ഷെ ഇത് ഞാനിപ്പോൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് കൂടുതൽ വേദനിപ്പിക്കുക ആ മനസ്സിനെ തന്നെയായിരിക്കും..ഇനിയും അവിടെ നിൽക്കാൻ കഴിയാത്തതുകൊണ്ട് ധ്രുവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ നിന്ന് നടന്നു.. മനസ്സ് മറ്റെവിടെയോ ആയതുകൊണ്ടാവണം റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ചീറി പാഞ്ഞുകൊണ്ട് എനിക്ക് നേരെ വരുന്ന വാഹനം ഞാൻ കണ്ടിരുന്നില്ല...

തുടരും..

ആർദ്ര

ആർദ്ര

4.8
1476

പാർട്ട്‌ 15അപകടമെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പേ രണ്ടു കൈകൾ എന്നെ സുരക്ഷിതമാക്കിയിരുന്നു.. നന്നായി പേടിച്ചതുകൊണ്ടു തന്നെ ഇത്തിരി നേരം ഞാൻ ആ നെഞ്ചിൽ അഭയം പ്രാപിച്ചു..എന്നെ ആശ്വസിപ്പിക്കാൻ എന്നോണം ചന്തു ഏട്ടന്റെ കൈകൾ എന്റെ മുടികളിൽ തലോടികൊണ്ടിരുന്നു..\"എന്താടോ...റോഡ് ക്രോസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടേ...\" തലയുയർത്തി ചന്തു ഏട്ടനെ ഒന്ന് നോക്കിയതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..എന്റെ മനസ്സ് അപ്പോഴും ആ ലോറി ഡ്രൈവറിലായിരുന്നു..ഒരു മിന്നായം പോലെ കണ്ടതെ ഉള്ളുവെങ്കിലും അത് മഹി ആയിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു..\"വാ ഞാൻ കൊണ്ടാക്കാം...\" ചന്തു ഏട്ടൻ