Aksharathalukal

നിന്നോളം 5

Part 0️⃣5️⃣

ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് യാമി..... ഒരു വൈറ്റ് കുർത്തിയാണ് അവളുടെ വേഷം..... കണ്ണാടിയുടെ മുന്നിൽ നിന്ന് പല പല ഗോഷ്ടി കാണിക്കുന്ന യാമിയെ കണ്ടാണ് വാമി അകത്തേക്ക് വന്നത്.....

\"എന്താണ് പെണ്ണെ ഒരിളക്കം....\"

കണ്ണാടിയുടെ സൈഡിലെ ചുമരിൽ ചാരി നിന്ന് കൈ രണ്ടും മാറിൽ പിണച്ചു കെട്ടികൊണ്ട് വാമി ചോദിച്ചു....

\"എന്തിളക്കം.... ഒന്ന് പോയെ പെണ്ണെ.....\"

\"ഇതൊന്നും പതിവില്ലാത്തതാണല്ലോ ഈ ഒരുക്കമൊക്കെ...... ഇന്നെന്താ പറ്റി..... എന്താ അശ്വിൻ ചേട്ടൻ കാണാൻ വരാം എന്ന് പറഞ്ഞോ.....\"

\"അശ്വിനേട്ടനെ ഞാനെന്തിനാ കാണുന്നെ.....\"

\"ഊ പിന്നെ ഒന്നും അറിയാത്ത പോലെ......\"

വാമി യാമിയുടെ കവിളിൽ ഒന്ന് തട്ടി.....

\"ആ പിന്നെ കാശിയേട്ടനോട് ഞാൻ പറഞ്ഞേക്കട്ടെ ചേച്ചിക്ക്‌ ഇഷ്ടാണെന്ന്.....\"

\"നീയിതു എന്തൊക്കെയാ പറയുന്നേ വാമി..... ആർക്ക് ആരെ ഇഷ്ടാണെന്നാ നീ പറയുന്നത്.....\"

\"അപ്പൊ ചേച്ചിക്ക് അശ്വിനേട്ടനെ ഇഷ്ടല്ലേ.....\"

\"ആശ്വിനേട്ടനെയോ..... ആരാ നിന്നോട് ഈ മണ്ടത്തരമൊക്കെ പറഞ്ഞെ....\"

\"ഞാനാ പറഞ്ഞെ.....\"

യാമിയുടെ റൂമിലേക്ക് കയറിവന്ന കാശി പറഞ്ഞു...... യാമി ഒന്നും മനസ്സിലാകാതെ കാശിയെയും വാമിയെയും മാറി മാറി നോക്കി.....യാമിയുടെ അടുക്കലെത്തിയ കാശി യാമിയുടെ തോളിലൂടെ കൈകൾ ഇട്ടു അവളെ തന്നോട് ചേർത്ത് നിർത്തി....

\"എന്താ കാശിയേട്ട.....\"

\"ഒന്നുമില്ല മോളെ.... അശ്വിന് മോളോട് ഒരു ഇഷ്ടം..... നിന്നെ വിവാഹം ചെയ്തോട്ടെ എന്ന് ചോദിച്ചു....\"

കാശിയുടെ വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കോലിളക്കം സൃഷ്ടിച്ചു..... എന്ത് മറുപടി പറയുമെന്നറിയാതെ അവളാകെ ഉയറി......

\"കാശിയേട്ട... ഞാനിപ്പോ ഒരു കല്യാണത്തിനൊന്നും പ്രിപയെർഡ് അല്ല..... ലൈഫ് ഒന്നൂടെ സെറ്റിലായിട്ട് മതി കല്യാണം എന്ന എനിക്ക്....മാത്രവുമല്ല അശ്വിനേട്ടനെ ഞാൻ അങ്ങനെയൊന്നും....\"

\"നീ ഇങ്ങനെ പേടിക്കൊന്നും വേണ്ട..... അവൻ നിന്നെ ചോദിച്ചപ്പോൾ എന്തോ നല്ല ബന്ധമാണെന്ന് തോന്നി എനിക്കും....... എന്ന് കരുതി നിന്നെ പിടിച്ചു ഇപ്പൊ തന്നെ കെട്ടിക്കും എന്നൊന്നുമില്ല......നീ റെഡിയാകുമ്പോൾ മതി കല്യാണം..... പക്ഷെ അവരൊന്ന് കണ്ടു പൊയ്ക്കോട്ടേ നിന്നെ.....\"

യാമിയുടെ തലയിൽ തലോടി കൊണ്ട് കാശി പറഞ്ഞതും എന്തോ അവൾക്കും എതിർക്കാൻ തോന്നിയില്ല.....അവളും അതിന് സമ്മതം മൂളി......യാമിയുടെ സമ്മതം കിട്ടിയതും കാശിയും വാമിയും പുറത്തേക്ക് പോയി....... ഉള്ളിൽ അർത്തിരമ്പുന്ന കടലത്തിരകളുമായി യാമിയും ഓഫീസിലേക്ക് പുറപ്പെട്ടു.......

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കോളേജിലെ വരാന്തായിലൂടെ തങ്ങളുടെ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു വാമിയും നന്ദുവും..... പരസ്പരം ഓരോ കഥകൾ പറഞ്ഞും അടിച്ചും ചിരിച്ചും കളിച്ചും അവർ അവരുടെ ലോകത്തായിരുന്നു......

\"വാമി..... \"

പുറകിൽ നിന്നും ആരോ വിളിച്ചതും വാമി തിരിഞ്ഞു നോക്കി.....തന്റെ പിന്നിൽ നിൽക്കുന്ന ആളെ കണ്ടതും കലി കയറിയ അവൾ അവനെ ഒന്ന് നോക്കി കണ്ണുരുട്ടി മുന്നോട്ട് നടന്നു....എന്നാൽ മുന്നോട്ട് വെച്ച അവളുടെ കാലടികളെ തീർത്തും നിശ്ചലമാക്കികൊണ്ട് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.....

\"വിട് ഹർഷേട്ടാ.....എനിക്ക് പോകണം....\"

അൽപം ദേഷ്യത്തോടെ തന്നെ വാമി പറഞ്ഞു.....

\"Sorry ഡീ.... ഇന്നലെ എത്താൻ പറ്റിയില്ല അതാ ഞാൻ......\"

\"എനിക്കൊന്നും കേൾക്കണ്ട..... ഇന്നലെ പാർട്ടിക്ക് വരാം എന്ന് പറഞ്ഞു പറ്റിച്ചതും പോരാ.. ഇപ്പൊ ഓരോ കൊനിഷ്ട്ട് ന്യായങ്ങളും കൊണ്ട് ഇറങ്ങിയേക്കുവാ.....\"

കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്റെ മുന്നിൽ ചിണുങ്ങുന്ന പെണ്ണിന്നെ അവൻ നോക്കി നിന്നു.....

\"ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ....എന്നിട്ട് പറ....\"

അവൻ പറഞ്ഞതും വാമി ഒന്നഴഞ്ഞു....

\"പറ.....\"

\"ഏയ്യ്.... പറയല്ലേ..... ഞാൻ പൊക്കോട്ടെ
..... എന്നിട്ട് തുടങ്ങാം..... അല്ലേൽ നിങ്ങടെ ഇടയിൽ കിടന്ന് എനിക്ക് ബോറടിക്കും.....\"

ഹർഷനും വാമിയും സംസാരം തുടങ്ങിയാൽ പിന്നെ നിർത്തത്തില്ല എന്ന് മനസ്സിലാക്കിയ നന്ദു പെട്ടന്ന് തന്നെ അവിടെന്ന് എസ്‌കേപ്പ് ആയി....

ബൈ പറഞ്ഞു പോകുന്ന നന്ദുനെ ഒന്ന് നോക്കി വാമി ഹർഷന് നേരെ തിരിഞ്ഞു....

\"ഇനി പറ എന്തായിരുന്നു ഇന്നലെ പാർട്ടിക്ക് വരാഞ്ഞേ....\"

\"എന്റെ പൊന്ന് വാമി ഞാൻ അവിടെന്ന് നേരത്തെ ഇറങ്ങിയതാ.....പക്ഷെ പോകുന്ന വഴിയിൽ ഒരാക്സിഡന്റ്.... ഒരു പാവം അമ്മമ്മ...... എത്ര ജനങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ ആരും അതിനെ തിരിഞ്ഞ് നോക്കുന്നത് പോലും ഇല്ല.... ഒടുവിൽ ഒരു പെങ്കൊച്ചും ഞാനും കൂടി അതിനെ ഹോസ്പിറ്റലിൽ എത്തിച്ചു.....അവിടത്തെ ഫോർമാലിറ്റീസൊക്കെ തീർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ മിസ്സായി....അടുത്ത ട്രെയിൻ വന്നു ഇവിടെ എത്തിയപ്പോഴേക്കും നേരം 2:00 അതാടാ വരാഞ്ഞേ...... ക്ഷമിക്കടോ.... ഇനി ആവർത്തിക്കില്ല.....\"

ഹർഷ് ഇരുകൈകളും ചെവിയിൽ വെച്ച് കൊച്ചു കുഞ്ഞുങ്ങളെ പോലെ അവളോട് ക്ഷമ ചോദിച്ചു.....അവന്റെ ഓരോ ഭാവങ്ങൾ കാണെ അവൾക്ക് ചിരി വന്നു എങ്കിലും അത് സമർത്ഥമായി മറച്ചുവെച്ചുകൊണ്ട് അവൾ കപട ദേഷ്യത്തിന്റെ മുഖമൂടി മുഖത്തണിഞ്ഞു...... വാമിയിൽ യാതൊരു മാറ്റവും കാണാത്ത ഹർഷ് അവളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു... ശേഷം അവളുടെ കൈകൾ കയ്യിലെടുത്തു അവളുടെ പുറംകയ്യിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവളോട് വീണ്ടും കെഞ്ചി...

\"സോറി വാമി...ഇനി പറ്റിക്കില്ല....\"

എന്തോ അവന്റെ ആ പ്രവർത്തിയിൽ അവളുടെ മനസ്സലിഞ്ഞു.....

\"ശെരി ഞാൻ ക്ഷമിക്കാം.... ഒരു കണ്ടീഷൻ....\"

\"എന്ത് കണ്ടീഷൻ....\"

\"എനിക്ക് ഉച്ചക്ക് ചിക്കൻ ബിരിയാണി വാങ്ങിച് തരണം.....\"

വാമിയുടെ മറുപടിയിൽ ഹർഷന്റെ ഉള്ള് ഒന്ന് തണുത്തു....

\"നിനക്കൊന്നല്ല രണ്ട് ചിക്കൻ ബിരിയാണി വാങ്ങിച്ചു തരും ഞാൻ....\"

വാമി അതിന് നന്നയൊന്ന് ചിരിച്ചു കാണിച്ചു....

\"എന്നാ ശെരി ഞാൻ ചെല്ലട്ടെ ഉച്ചക്ക് ക്യാന്റീനിൽ കാണാം....\"

അവന് നേരെ ഒരു സല്യൂട്ടടിച്ചു കൊണ്ട് വാമി മുന്നോട്ട് നടന്നു.....തുള്ളി ചാടി പോകുന്ന അവളെ തന്നെ നോക്കി നിന്നു ഹർഷാ ഒരു നിമിഷം.....

\"നിന്നോട് എങ്ങനെയാട എന്റെ പ്രണയം പറയുന്നേ പെണ്ണെ.... ഞാൻ നിന്നെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ നീയെങ്ങനെ പ്രതികരിക്കും.....നിന്നോടുള്ള പ്രണയത്താൽ നീറുകയാണ് 🥰പെണ്ണെ ഞാൻ.....എന്റെ പ്രണയം നീയറിഞ്ഞാൽ നീ എന്നെ വെറുകുമോ എന്നാ ഭയമാണ് പെണ്ണെ എനിക്ക്..... അറിയില്ല നീ എന്റേതാകുമോ എന്ന്.....എന്റെ പ്രണയം നീ അറിയുമോ എന്നും.....\"

ആഞ്ഞൊന്ന് നിശ്വസിച്ചു ഹർഷ് നിന്നിടത്ത് നിന്ന് തിരിഞ്ഞു നടന്നു....

എന്നാൽ ഇരുവരുടെയും സംസാരം ശ്രദ്ധിചിരുന്ന രണ്ട് കണ്ണുകളിൽ കോപം കത്തിജ്വലിച്ചു.....

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

\"ഹേയ് മഞ്ഞക്കിളി....\"

വാമിയുടെ അടുക്കൽ നിന്നും നടന്നു നീങ്ങിയ നന്ദുവിനെ ആരോ വിളിച്ചു....

\'മഞ്ഞകിളിയോ.... ങേ.... ഓ... ഈ ഡ്രസ്സ്‌ കണ്ടിട്ടാണോ..... \'

തിരിഞ്ഞുനോക്കിയ നന്ദു പുറകിൽ നിൽക്കുന്ന ചെറുപ്പക്കാരനെ കാണെ സംശയത്തോടെ ഒന്ന് നെറ്റി ചുളിച്ചു....

\'ഇതേതാ പുതിയൊരുമുതൽ.... ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ..... എന്നതായാലും കൊള്ളാം കാണാനൊക്കെ ഒരു മെനയുണ്ട്... \'

ആ ചെറുപ്പക്കാരനെ അടിമുടിയൊന്ന് നോക്കി കൊണ്ട് നന്ദു മനസ്സിൽ പറഞ്ഞു....

\"ഈ bsc ഫിസിക്സ്‌ ക്ലാസ്സ്‌ എവിടെയാണെന്ന് അറിയാമോ.... \"

\'ഓഹോ അപ്പൊ നമ്മുടെ ആളാണ്.... എന്നെ മഞ്ഞകിളിയെന്ന് വിളിച്ചതല്ലേ.... കാണിച്ചു തരാം ഞാൻ.....അല്ല പിന്നെ ഇത്രയും സുന്ദരിയായ എന്നെ മഞ്ഞക്കിളി എന്ന് വിളിച്ചാൽ എങ്ങനെയാ സഹിക്ക....\'

നന്ദു മനസ്സിൽ ഓരോന്ന് കണക്കുകൂട്ടി

\"ഏയ്‌...\"

അയാൾ മുഖത്തേക്ക് വിരൽ നോടിച്ചപ്പോളാണ് നന്ദു ആത്മാഗതത്തിൽ നിന്നും പുറത്ത് വന്നത്.....

\"എ.. എന്താ....\"

\"ഈ bsc ഫിസിക്സ്‌ ക്ലാസ്സ്‌ എവിടെയാണെന്ന് അറിയാമോ.....\"

\"ഹാ... അത് സെക്കന്റ്‌ ഫ്ലോറിലാ....\"

അതും പറഞ്ഞു second ഫ്ലോറിലേക്ക് കൈ ചൂണ്ടി പോകേണ്ട വഴിയൊക്കെ പറഞ്ഞു കൊടുത്തു നന്ദു.....

\"Thank you...\"

അയാൾ നന്ദി പറഞ്ഞതും നന്ദു ഒന്ന് ചുണ്ട് കോട്ടി കാണിച്ചു....

\"നീ ഇപ്പോഴും ക്ലാസ്സിൽ കയറിയില്ലേ....\"

ഹർഷിന്റെ അടുത്ത് നിന്നും വാമി നേരെ ചെന്നത് നന്ദുവിന്റെ അടുത്തേക്കായിരുന്നു.... നന്ദു തിരഞ്ഞു ക്ലാസ്സിലേക്ക് നടക്കുന്നതിനിടയിലാണ് അവൾ വരാന്തയിൽ നിൽക്കുന്നത് കണ്ടത്..... കൂടെ oru ചെറുപ്പകാരനും ഉണ്ടായിരുന്നു..... അയാൾ അവളോട് എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്..... വാമി നന്ദുവിന്റെ അടുക്കൽ എത്തിയപ്പോഴേക്കും അയാൾ അവിടെന്ന് നടന്നു നീങ്ങിയിരുന്നു..... എങ്കിലും വാമി നന്ദു എന്തോ ഒരു ഉഡായിപ് ഒപ്പിച് വെച്ചിട്ടുണ്ടെന്ന് നന്ദുവിന്റെ മുഖത്ത് നിന്നും വായിച്ചെടുത്തു.....

\"ആരാടി ആ പോയത്....\"

\"ഓ അതോ..... ആ എനിക്കറിയില്ല.... \"

\"പിന്നെ നിങ്ങളെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നല്ലോ.....\"

\"അതോ അയാൾ bsc ഫിസിക്സ്‌ ക്ലാസ്സ്‌ ചോദിച്ചതാ..... \"

\"എന്നിട്ടെന്താ അയാൾ അങ്ങോട്ടേക്ക് പോകുന്നെ ക്ലാസ്സ്‌ ഇവിടെയല്ലേ.....\"

\"അയാളെന്നെ മഞ്ഞകിളിയെന്ന് വിളിച്ചു അതിനൊരു ഡോസ് കൊടുത്തതാ..... ഇനി സെക്കന്റ്‌ ഫ്ലോറൊക്കെ അടിച്ചപെറുക്കി ഫിസിക്സ്‌ ക്ലാസ്സ്‌ തിരിഞ്ഞ് പിടിച്ചു വരുമ്പോഴേക്കും ഒരു വഴിക്കാവും...\"

കുനെ കുനെ ചിരിച് കൊണ്ട് നന്ദു പറഞ്ഞതും ഇതെന്തിന്റെ കുഞ്ഞാ എന്നാ രീതിയിൽ വാമി അവളെ നോക്കി നിന്നു.....
\'ഒരു മഞ്ഞക്കിളി എന്ന് വിളിച്ചതിനാണോ ഇവൾ അയാളെ ചുറ്റിക്കുന്നെ.....\'

നന്ദു അവളുടെ തോളിലൂടെ കയ്യിട്ട് അവളുമായി ക്ലാസ്സിലേക്ക് നടന്നു.......

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

\"വൃന്ദ... ഞാൻ പറഞ്ഞ കാര്യം എന്തായി....\"

തന്റെ കേബിനിൽ ഇരുന്നു വർക്ക്‌ ചെയ്യുന്ന വൃന്ദയോട് അപ്പുറത്ത് കേബിനിലുള്ള സിദ്ധാർത്തിന്റെതാണ് ചോദ്യം....

\"സിദ്ധു ഞാൻ പറഞ്ഞതല്ലേ.... ഞാൻ തന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല.....\"

വൃന്ദ ഇവിടെ ജോയിൻ ചെയ്ത് ഏകദേശം ഒരുമാസത്തോട് അടുത്തപ്പോഴാണ് സിദ്ധു അവിടെ ജോയിൻ ചെയ്യുന്നത്..... സിദ്ദുന് കാര്യങ്ങളൊക്കെ പറഞ്ഞകൊടുക്കാൻ കാശി ഏൽപ്പിച്ചിരുന്നത് വൃന്ദയെയായിരുന്നു....വൃന്ദ നല്ല രീതിയിൽ തന്നെ അവൻ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തു.....അവനും അത് നന്നായി തന്നെ ചെയ്തു..... ദിവസങ്ങൾ കടന്നുപോകെ സിദ്ധുന് വൃന്ദയോടൊരിഷ്ടം മൊക്കെ തോന്നി തുടങ്ങി..... ഒരു ദിവസം അവനാ കാര്യം അവളോട് പറയുകയും ചെയ്തു..... ഇപ്പൊ അതിന്റെ മറുപടി ചോദിച്ചു വന്നതാണ് കക്ഷി.....

\"ശെരി സമ്മതിച്ചു.... നീ എന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല പക്ഷെ ഇനി കാണാമല്ലോ....\"

\"ഇല്ല സിദ്ധു എനിക്ക് പറ്റില്ല....\"

കടുപ്പിച്ചു തന്നെ വൃന്ദ മറുപടി പറഞ്ഞു....

\"എങ്കിൽ ഒരു റീസൺ പറ.... എന്നെ ഇഷ്ടപെടാതിരിക്കാനുള്ള ഒരേ oru റീസൺ പറ....\".

തന്റെ ഇഷ്ടം നിരസിച്ചതിലുള്ള നീരസം കലർന്നിരുന്നു ആ വാക്കിൽ.....

\"റീസൺ ഞാൻ പറഞ്ഞാൽ മതിയോ.....\"

തുടരും.....

കുട്ടികളെ എല്ലാവരും റിവ്യൂ തരണേ 😘😘😘😘😘😘😘

സ്നേഹത്തോടെ

🦋വാക 🦋