Aksharathalukal

കാശി ഭദ്ര 25

*🖤കാശിഭദ്ര🖤*

🖋️jifni


part 25

______________________________________




\"അതേടി... നമ്മുടെ നാത്തൂൻ. അച്ഛന്റെയും നമ്മുടെ അമ്മയുടേയും ഒരേ ഒരു മരുമകൾ നമ്മുടെ കാശിയേട്ടന്റെ ഒരേ ഒരു പ്രിയപ്രണയിനി....\" കീർത്തി ഇത് പറഞ്ഞോണ്ട് കാശിയെ നോക്കി. അതിനവൻ ഒന്ന് ചിരിച്ചോണ്ട് അച്ഛന്റെയും ലച്ചുവിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി. അവരുടെ ഭാവം എന്താണെന്ന് ആ മുഖത്ത് നിന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.


\"കീർത്തി.. വാക്കുകൾ സൂക്ഷിക്ക്...\" പെട്ടന്ന് അച്ഛൻ ദേഷ്യപ്പെട്ട് എണീറ്റ്....


\"അച്ഛാ ഞാൻ....\" (കീർത്തി )



വിറയാർന്ന ഒരു പതിഞ്ഞ സ്വരത്തിൽ കാലങ്ങൾക്ക് ശേഷം കാശി തന്റെ അച്ഛനെ സ്നേഹത്താൽ അച്ഛാ എന്ന് വിളിച്ചു. ഇരുന്ന സോഫയിൽ നിന്ന് എണീറ്റ് അച്ഛന്റെ മുന്നിൽ വന്നു നിന്ന്.


\"അച്ഛാ.....\"

\"റാം... ഇവൾ ഇതെന്തൊക്കെ വട്ടാ പറയുന്നേ...\"(അച്ഛൻ )

\"കീർത്തി പറയുന്നേ വട്ടല്ല അച്ഛാ.. \"(കാശി )

\"പിന്നെ \"(ലച്ചു )

\"റാം... നീ ഇതെന്തൊക്കെ പറയുന്നേ...\"(അച്ഛൻ )

\"അച്ഛാ... ഞാൻ റാം അല്ല. അച്ഛന്റെ മോൻ കാശിയാണ്.\" 

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി...


\"മോനെ.. പറ്റിക്കാൻ വേണ്ടി കൂടിയും ഇങ്ങനെ ഒന്നും \"(അച്ഛൻ )

\"അച്ഛാ... സത്യം ഇത് അച്ഛന്റെ മോനാ... അച്ഛന്റെ കാശിനാദ്....\"

അവന്റെ വാക്കുകൾ ആ അച്ഛന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

\"Noo.... നീ എന്നെ പറ്റിക്കുകയാണ്... എന്റെ മോൻ മരിച്ചതാണ്...\"(അച്ഛൻ )

\"അച്ഛാ......\"  
പെട്ടന്നാണ് ഭദ്രയുടെ ശബ്ദം ഉയർന്നത്.

അപ്പോ തന്നെ കാശി അവളെ നോക്കി വേണ്ടാന്ന് ആഗ്യം കാണിച്ചു.

\"അച്ഛാ ഇങ്ങോട്ട് നോക്ക്. ചെറുപ്പത്തിൽ ഞാനും അച്ഛനും കൂടി കളിക്കുമ്പോൾ വീണു പൊട്ടിയ പാട് ഇപ്പോഴും ഈ നെറ്റിയിൽ ഉണ്ട്. നോക്ക്... ഇനിയും വിശ്വാസമായില്ലേ.. ഞാൻ അച്ഛന്റെ മോൻ ആണെന്ന്.\"

നെറ്റിയിലേക്ക് തൂങ്ങി കിടക്കുന്ന മുടിയെ മാറ്റികൊണ്ട് നെറ്റിയിലെ ചെറിയ പാട് അവൻ അച്ഛന് കാണിച്ചു കൊടുത്ത്. അത് കാണേണ്ട താമസം അച്ഛൻ അവനെ വാരിപുണർന്നു.


\"മോനെ....\" അച്ഛന്റെ കൈകൾ അവനെ ഇറുക്കി. ആ മനസ്സ് തേങ്ങുന്നത് അവന് അറിയാമായിരുന്നു.

അച്ഛനും മോനും കുറേ നേരം അങ്ങനെ നിന്ന്. അത് കണ്ട് കീർത്തിയുടേയും ഭദ്രയുടേയും ചുണ്ടിൽ ചിരി വിരിഞ്ഞു. പാക്ഷെ ലച്ചുവിന്റെ അവസ്ഥ എന്തെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.

കേട്ടതിൽ സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാത്ത അവസ്ഥ. അവളുടെ കണ്ണിൽ ഇരുട്ട് കയറി. തല ചുറ്റുന്ന പോലെ. കാഴ്ചകൾ മങ്ങി തുടങ്ങി..


\"അച്ഛാ.....\" എന്നൊരു വിളിയിൽ അവൾ നിലംപതിച്ചു. വീഴ്ച്ചയിൽ തല സോഫയുടെ കാലിൽ തട്ടിയതും അവിടെയാകെ രക്തം ഒഴുകാൻ തുടങ്ങി.


\"മോളേ...\"(അച്ഛൻ )

\"ലച്ചൂ....\"

\"ലച്ചൂ.... മോളെ....\"

അപ്പോഴേക്കും അവിടെയാകെ നിലവിളിയായിരുന്നു. പുറത്ത് നിന്ന് ആളുകൾ ഓടി വരാൻ തുടങ്ങി.

ഭദ്ര വേഗം അവളുടെ തോളിലെ ഷാൾ കയ്യിലെടുത്ത് കീറികൊണ്ട് ലച്ചുവിന്റെ തലപൊട്ടിയ ഭാഗത്ത് വെച്ച്. അപ്പോ തന്നെ കാശി അവളെ കൈകളിൽ കോരിയെടുത്ത് മുറ്റത്തേക്കിറങ്ങി. അപ്പോയെക്കും കീർത്തി കാർ start ചെയ്തിരുന്നു. നേരെ ഭദ്രയും കീർത്തിയും കാശിയും കൂടി അവളെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവർക്ക് പുറകെ തന്നെ അച്ഛനും ഉണ്ടായിരുന്നു.

Hospital എത്തിയപ്പോയെക്കും അവളിൽ നിന്ന് ഒത്തിരി രക്തം വാർന്നിരുന്നു. കാറിന്റെ സീറ്റും അവളെ മടിയിൽ വെച്ച ഭദ്രയുടെ ശരീരവും ഡ്രെസ്സും അങ്ങനെ എല്ലാം രക്തത്തിൽ മുങ്ങി. അവിടെ എത്തുവോളം ഭദ്രയും കാശിയും അവളെ മാറി മാറി വിളിച്ചു. പക്ഷെ ഒരു പ്രതികരണവും ഇല്ലാ. ഭദ്ര ഇടക്ക് പൾസ് ഒക്കെ ചെക്ക്ചെയ്തെങ്കിലും പ്രതീക്ഷ കൈ വിടും പോലെയായിരുന്നു result.


ഹോസ്പിറ്റലിൽ എത്തിയതും അവളെ നേരെ icu ലേക്ക് കയറ്റി..

ഭദ്രയും കീർത്തിയും അവളുടെ അവസ്ഥ കണ്ട് ആകെ പേടിച്ചിട്ടുണ്ട്..കാശി ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ അവരെ സമാധാനപ്പെടുത്തി . കാശി ഭദ്രയെ കൊണ്ട് പോയി dress മാറ്റാൻ പറഞ്ഞു. ഒരു dress വാങ്ങി രക്തം നിറഞ്ഞ dress ചേഞ്ച്‌ ചെയ്തു.

Icu ന്റെ മുന്നിൽ ഇരിക്കുമ്പോഴും ആ പിതാവിന്റെ മനസ്സിൽ മുഴുവൻ പുഞ്ചിരി തൂകിനിൽക്കുന്ന ലച്ചുവിന്റെ മുഖം മാത്രമായിരുന്നു. മറ്റു രണ്ട് മക്കളെക്കാളും താൻ സ്നേഹിച്ചതും ലാളിച്ചതും കൊഞ്ചിച്ചതും ഊട്ടിയതും ഉറക്കിയതും ലച്ചുവിനെ മാത്രമായിരുന്നു. അങ്ങനെയുള്ള തന്റെ പൊന്നോമന അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ കിടക്കുന്നെ അറിഞ്ഞിട്ട് ആ പിതാവിന് ശ്വാസം എടുക്കാൻ പോലും കഴിയുന്നില്ലായിരുന്നു.

അകത്തെ വിവരം ഒന്നുമറിയാതെ പുറത്തുള്ളവർ മണിക്കൂറുകൾ വേദനയിൽ കടിച്ചമർത്തി ക്ഷമയോടെ പ്രിയപെട്ടവൾക്ക് വേണ്ടി പ്രാർഥനയോടെ ഇരുന്നു.

ഡോക്ടർ ഇറങ്ങി വരുന്നത് കണ്ടതും നാലാളും കൂടി ഡോക്ടറെ അടുത്തേക്ക് ഓടി.

\"ഡോക്ടർ എന്റെ മോള്...\"(അച്ഛൻ )

\"ഞാൻ പറയാം.... നിങ്ങൾ എന്റെ റൂമിലേക്ക് വന്നോളൂ... കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.\"

എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ റൂമിലേക്ക് പോയി. പിറകെ തന്നെ ഇവർ നാല് പേരും.

\"ഇരിക്കൂ.... \" ഡോക്ടർ മുന്നിലെ ചെയർ ചൂണ്ടികൊണ്ട് പറഞ്ഞു.

കാശിയും അച്ഛനും ഓരോ ചെയറിൽ ഇരുന്ന്. അവർക്ക് പിറകിലായി ഭദ്രയും കീർത്തിയും നിന്ന്.

\"ഡോക്ടർ അവൾക്കിപ്പോ എങ്ങനെ ഉണ്ട്.\"(കാശി )

\"മുറി ആഴത്തിൽ ഉണ്ടോ...\"(കീർത്തി )

\"എന്റെ മോള്...\" (അച്ഛൻ )

 അവർക്ക് ഡോക്ടറെ കണ്ടപ്പോൾ എന്ത് ചോദിക്കണം എന്നറിയുന്നില്ലായിരുന്നു. അവളെ കുറിച്ചറിയാനുള്ള തിടുക്കം വാക്കുകൾക്ക് പിശുക്കേൽകി.

\"നിങ്ങൽ ചോദ്യങ്ങൾ നിർത്തിയാലല്ലേ എനിക്ക് പറയാൻ പറ്റൂ...\"(ഡോക്ടർ.)

\"Sorry ഡോക്ടർ... പറഞ്ഞോളൂ...\"(കാശി )

\"വീണപ്പോൾ ഏറ്റ മുറിവ് കുറച്ചു വലുത് തന്നെയാണ്. പിന്നെ തലയിലെ ഞെരമ്പ് പൊട്ടിയിട്ടുണ്ട് അതാണ് രക്തം നിൽക്കാതെ വാർന്നതും പൾസ് കുറഞ്ഞതും. പെട്ടന്ന് ഇവിടെ എത്തിച്ചത് കൊണ്ട് രക്ഷിക്കാൻ കഴിഞ്ഞു.\"(do )

\"ഈശ്വരൻ കാത്ത്.\"( എന്ന് പറഞ്ഞോണ്ട് ഭദ്ര നെഞ്ചിൽ കൈ വെച്ചു.).

\"അങ്ങനെ സമാദാനപെടാൻ വരട്ടെ.... ചിലത് കൂടി പറയാനുണ്ട്.\"(ഡോക്ടർ )

\"എന്തെങ്കിലും പ്രോബ്ലം....\"(കീർത്തി )

\"അത്.... മരുന്നിന്റെ effect കൊണ്ടാണ് ഇപ്പോഴും ബോധം വരാത്തത്., പക്ഷെ ഞങ്ങൾക്ക് ചില സംശയങ്ങൾ തോന്നിയപ്പോ full ചെക്ക്up നടത്തിയത്.\"(ഡോക്ടർ )

\"എന്നിട്ട് ഡോക്ടർ \"(അച്ഛൻ )

\"അത്....\"(ഡോക്ടർ )

\"എന്താണെങ്കിലും പറയൂ pleas...\"(കാശി )


\"കുട്ടിയുടെ കരൾ മുക്കാൽ ഭാഗവും നഷ്ട്ടപ്പെട്ടിട്ടുണ്ട്.\"

\"ഡോക്ടർ....\" അച്ഛന്റെ ശബ്ദം ഉയർന്നു. അച്ഛൻ ഇരുന്നിടത്ത് നിന്ന് എണീറ്റു.


\"Pleas... സത്യങ്ങൾ നിങ്ങൾ അംഗീകരിക്കണം. അവിടെ ഇരിക്കൂ മിസ്റ്റർ.\"(ഡോക്ടർ )

അച്ഛൻ പതിയെ അവിടെ തന്നെ ഇരുന്ന്.

\"ഡോക്ടർ അവളെ എങ്ങനെ എങ്കിലും രക്ഷിക്കണം. എത്ര പണം നൽകാനും ഞങ്ങൾ തയ്യാറാണ്. ഇപ്പൊ എല്ലാത്തിനും ചികിത്സ ഉള്ളതല്ലേ.. ഞങ്ങളെ കുട്ടിനെ ഞങ്ങൾക്ക് വേണം. പൂർണ്ണ ആരോഗ്യത്തോടെ...\"(കാശി )

\"നമുക്ക് ചികിത്സ തുടങ്ങാം... മാച്ച് ആയ ഒരു കരളിന്റെ കഷ്ണം കിട്ടിയാൽ മതി. പിന്നെ പേടിക്കാൻ ഒന്നും ഇല്ലാ. പൂർണ്ണമായും നശിക്കുന്ന മുമ്പ് നമുക്ക് അറിയാൻ പറ്റിയത് തന്നെ വലിയ ഭാഗ്യം ആണ്. ഈ കുട്ടി ലഹരി ഉപയോഗിച്ചിരുന്നോ...\"

ഒരു സംശയത്തിൽ ഡോക്ടർ ചോദിച്ചു.

\"മ്മ്...ഒരു സമയം ലഹരിക്ക് അടിമപ്പെട്ടിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ലാ.\"(അച്ഛൻ )

\"അതിന്റെ തന്നെയാണ് ഇപ്പൊ അനുഭവിക്കുന്നതും. സാരല്യ കഴിഞ്ഞു പോയത് ഇനി നോക്കിയിട്ട് കാര്യം ഇല്ലലോ..എത്രേയും പെട്ടന്ന് ചികിത്സ തുടങ്ങാം. മുറി ഓപറേഷൻ കഴിഞ്ഞു കെട്ടിയത് കൊണ്ട് അതിന്റെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അനുയോജ്യമായ ഒരു കരളിന്റെ കഷ്ണം എത്രെയും പെട്ടന്ന് കണ്ടെത്തണം.എനിക്ക് പറ്റുന്ന രീതിക്ക് ഞാൻ തിരയാം.നിങ്ങളും തിരഞ്ഞോളൂ...\"(ഡോക്ടർ )


\"ഡോക്ടർ icu ലെ പെഷന്റ് കണ്ണ് തുറന്ന്. പക്ഷെ ;ഒന്ന് വേഗം വരണം ഡോക്ടർ...\" എന്ന് പറഞ്ഞു കൊണ്ട് ഒരു നൈസ് ഓടി വന്നു. അങ്ങോട്ട് തന്നെ ഓടി പോയി.

\"മോള് കണ്ണ് തുറന്നെന്ന്...\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ വേഗം icu വിലേക്ക് നടന്നു.

പിറകെ മറ്റുള്ളവരും എണീറ്റ് പോയി. അച്ഛന് എല്ലാം കൂടി കേട്ട് ആകെ തളർന്നിരുന്നു. അച്ഛൻ സ്വയം നടക്കാൻ കഴിയില്ലാ എന്ന് തോന്നിയതും കാശിയുടെ കൈകളിൽ ബലം നൽകികൊണ്ട് കാലുകൾ മുന്നോട്ട് വെച്ച്. ഓരോ അടിയിലും അവൻ അച്ഛനെ ചേർത്ത് പിടിച്ചു.

തുടരും... ❤‍🩹




അഭിപ്രായം നീളത്തിൽ തന്നെ പോന്നോട്ടെ.

കാശി ഭദ്ര,26

കാശി ഭദ്ര,26

4.7
2541

*🖤കാശിഭദ്ര🖤*🖋️jifnipart 26______________________________________\"മോള് കണ്ണ് തുറന്നെന്ന്...\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ വേഗം icu വിലേക്ക് നടന്നു.പിറകെ മറ്റുള്ളവരും എണീറ്റ് പോയി. അച്ഛന് എല്ലാം കൂടി കേട്ട് ആകെ തളർന്നിരുന്നു. അച്ഛൻ സ്വയം നടക്കാൻ കഴിയില്ലാ എന്ന് തോന്നിയതും കാശിയുടെ കൈകളിൽ ബലം നൽകികൊണ്ട് കാലുകൾ മുന്നോട്ട് വെച്ച്. ഓരോ അടിയിലും അവൻ അച്ഛനെ ചേർത്ത് പിടിച്ചു.അവർ icu മുന്നിൽ എത്തി. പുറത്തിറങ്ങുന്ന ഡോക്ടർക്കായി കാത്തിരുന്നു.ഡോക്ടർ ഇറങ്ങിയത് എല്ലാരും ഡോക്ടറെ അടുത്തേക്ക് നീങ്ങി.\"ഡോക്ടർ അവളിപ്പോ എങ്ങനെ ഉണ്ട്.. കേറി കാണാൻ പറ്റോ...\" (കീർത്തി )\"അവളെ ഇപ്പൊ റൂമിലേക്ക് മാറ്റും. എന്നിട്ട് സമാധാ