Aksharathalukal

കാശി ഭദ്ര,26

*🖤കാശിഭദ്ര🖤*

🖋️jifni


part 26

______________________________________

\"മോള് കണ്ണ് തുറന്നെന്ന്...\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ വേഗം icu വിലേക്ക് നടന്നു.

പിറകെ മറ്റുള്ളവരും എണീറ്റ് പോയി. അച്ഛന് എല്ലാം കൂടി കേട്ട് ആകെ തളർന്നിരുന്നു. അച്ഛൻ സ്വയം നടക്കാൻ കഴിയില്ലാ എന്ന് തോന്നിയതും കാശിയുടെ കൈകളിൽ ബലം നൽകികൊണ്ട് കാലുകൾ മുന്നോട്ട് വെച്ച്. ഓരോ അടിയിലും അവൻ അച്ഛനെ ചേർത്ത് പിടിച്ചു.


അവർ icu മുന്നിൽ എത്തി. പുറത്തിറങ്ങുന്ന ഡോക്ടർക്കായി കാത്തിരുന്നു.

ഡോക്ടർ ഇറങ്ങിയത് എല്ലാരും ഡോക്ടറെ അടുത്തേക്ക് നീങ്ങി.

\"ഡോക്ടർ അവളിപ്പോ എങ്ങനെ ഉണ്ട്.. കേറി കാണാൻ പറ്റോ...\" (കീർത്തി )

\"അവളെ ഇപ്പൊ റൂമിലേക്ക് മാറ്റും. എന്നിട്ട് സമാധാനത്തോടെ കണ്ട് സംസാരിക്കാം നിങ്ങൾക്ക്. നാളെ കഴിഞ്ഞു വേണമെങ്കിൽ ഡിസ്ചാർജ് ആകാം. But എത്രേയും പെട്ടന്ന് ഓപറേഷൻ നടത്തുന്നെ ആണ് സേഫ്.\" (ഡോക്ടർ )

\"നാളെയെങ്കിൽ നാളെ തന്നെ ഞങ്ങൾ തയ്യാറാണ് ഓപറേഷൻ നടത്താൻ.\"(കാശി )

\"അതേ.. എത്രേയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ അവളെ കിട്ടിയാൽ മതി ഞങ്ങൾക്ക്.\" (അച്ഛൻ )

\"അതിന് മാച്ച് ആയ ഒരു കരൾ കിട്ടണ്ടേ.. ഞാൻ ഒന്ന് അന്വേഷിക്കട്ടെ.\" എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ പോയി.

ഉടനെ തന്നെ ഒരു നൈസ് icu ന്റെ ഉള്ളിൽ നിന്ന് ഇറങ്ങി വന്നു.

\"ലക്ഷ്മിയേ റൂമിലേക്ക് മാറ്റുന്നുണ്ട്. റൂം numbar 738. നിങ്ങൾ അങ്ങോട്ട് വന്നോളൂ..\" എന്ന് പറഞ്ഞു കൊണ്ട് ആ നൈസ് icu ന്റെ ഉള്ളിലേക്ക് തന്നെ പോയി.

കുറേ കോണിപടികൾ കയറി അവർ റൂം :- 738 ൽ എത്തി.

അവരെ കാത്ത് അവിടെ നൈസുമാർ ഉണ്ടായിരുന്നു. അവർ വന്നതും മരുന്നുകൾ അവരെ ഏൽപ്പിച്ചു കൊടുക്കേണ്ട രീതിയും പറഞ്ഞു കൊടുത്ത് നൈസുമാർ പോയി. അപ്പോഴാണ് അവർ ലച്ചുവിനെ ശ്രദ്ധിച്ചത്.


വാടിതളർന്ന മുഖം കാണുമ്പോൾ തന്നെ വികൃതമായി തോന്നുന്നു നീലയും ചുവപ്പും കലർന്ന നിറമായിട്ടുണ്ട് അവളുടെ മുഖം. കുറേ രക്തം പോയതിന്റെയും മരുന്നിന്റെയും എല്ലാം effect ആണ്. പിന്നെ കഴുതറ്റമുള്ള ആ മുടി അലസമായി അവിടെവിടെ പാറികിടക്കുന്നുണ്ട്. അതിന് മുകളിലൂടെ തലമുഴുവനായി വലിയ ഒരു കെട്ടും.

കീർത്തിയും അച്ഛനും കാശിയും അവൾക്കരികിലേക്ക് നടന്നു. അച്ഛൻ അവളുടെ കട്ടിലിനോട് ചേർന്ന് ഒരു ചെയർ വലിച്ചിട്ടു അതിൽ ഇരുന്ന്. പതിയെ അവളുടെ കൈകളിൽ പിടിത്തമിട്ടു.

ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

\"അച്ഛാ... ന്തിനാ കരയുന്നെ കരയണ്ട.... എനിക്ക് ഒന്നും പറ്റീലല്ലോ..\"(അക്ഷരങ്ങൾ പെറുക്കികൂട്ടി ലച്ചു പറഞ്ഞൊപ്പിച്ചു. ശരീരത്തിന്റെ തളർച്ച കാരണം അവൾക് നേരാവണ്ണം സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.


\"ഇല്ലാ മോളെ അച്ഛൻ കരയുന്നില്ല \" ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു.

\"ഏട്ടാ.....\" ലെച്ചു മുഖം കാശിക്ക് നേരെ തിരിച്ചു.

അപ്പോൾ തന്നെ അവൻ അവൾക്കരികിലേക്ക് ഒന്നൂടെ ചേർന്ന് നിന്ന്. അവളുടെ മുറി കെട്ടിൽ ഒന്ന് തലോടി.

\"ഏട്ടന്റെ മോൾക്ക് ഒന്നും ഇല്ലാട്ടോ...\"

അവന്റെ ആ സ്പർശനവും സംസാരവും അവളിൽ ആദ്യത്തെ പോലെയുള്ള ഒരു വികാരങ്ങളും ഉണർത്തിയില്ല. അത് അവൾക്ക് തന്നെ അത്ഭുദമായിരുന്നു.വാത്സല്യവും സ്നേഹവും അവൾക്ക് മനസിലാക്കാൻ കഴിഞ്ഞു. പ്രണയത്തെക്കാൾ വലിയ ബന്ധമാണ് രക്തബന്ധം എന്നവൾ തിരിച്ചറിഞ്ഞു.

\"എന്റെ ഏട്ടത്തിയമ്മ ഓടെ.\" 

മങ്ങിയ മുഖത്ത് പുഞ്ചിരി വിടർത്തികൊണ്ടവൾ ചോദിച്ചു. അപ്പോഴാണ് ഭദ്രയെ അവൻ നോക്കിയത്. റൂമിൽ ഒന്നുമില്ല. അപ്പോ തന്നെ കീർത്തിയെ നോക്കിയപ്പോൾ അവളും ഭദ്ര എവിടെ എന്ന രീതിയിലായിരുന്നു.

\"ഭദ്ര എവിടെ പോയി..\" എന്ന് പറഞ്ഞോണ്ട് അവൻ വേഗം റൂമിന്ന് പുറത്തേക്കിറങ്ങി.

അപ്പോ ഉണ്ട് ഹോസ്പിറ്റൽ വരാന്തയുടെ ഒരറ്റത്ത് ഒറ്റക്ക് മാറി നിൽക്കുന്നു.


\"ഭദ്രാ....\"

അവൾക്കരികിലേക്ക് ചെന്ന് കൊണ്ടവൻ അവളുടെ തോളിൽ തട്ടി വിളിച്ചു.

\"ആ... ന്തേ...\" പെട്ടന്ന് തിരിഞ്ഞു കൊണ്ടവൾ ചോദിച്ചു.

\"സോറി പെണ്ണെ....\" 

എന്ന് പറഞ്ഞു കൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

\"എന്തിനാ sorry ഒക്കെ...നിങ്ങൽ ഫാമിലി എല്ലാരും സംസാരിക്കുമ്പോ ഞാൻ ഒരു ഇത്തിൽകണ്ണി ആകേണ്ടാന്ന് കരുതി അതാ..മാറി നിന്നത്. ലച്ചു സംസാരിച്ചോ.. അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..\"(ഭദ്ര )

\"നീ ഇല്ലാതെ എന്റെ കുടുംബം എനിക്ക് പൂർണ്ണമാകോ... നീ വാ...നിന്നെ ലച്ചു ചോദിക്കുന്നുണ്ട്.\"

അവളുടെ ഇടം കയ്യിൽ തന്റെ വലം കൈ ചേർത്ത് അവളെ കൊണ്ട് റൂമിലേക്ക് പോയി.

ഭദ്രയെ കുറിച്ച് അച്ഛനും ലച്ചുവിനും പറഞ്ഞു കൊടുത്ത്. ഭദ്ര അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങി. അച്ഛനും ലച്ചുവിനും അവളെ നന്നായി ബോധച്ചിരുന്നു. കീർത്തിക്ക് പണ്ടേ അവൾ പ്രിയങ്കരി ആണല്ലോ.


\"ലച്ചുവിന്റെ ഓപറേഷൻ കഴിഞ്ഞ ഉടനെ തന്നെ നിന്റെ വീട്ടിലേക്ക് ഞങൾ വരുന്നുണ്ട് ഔത്യോതികമായി പെണ്ണ് ചോദിക്കാൻ.\" എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ ഭദ്രയേയും കാശിയേയും ചേർത്ത് പിടിച്ചു.

പിന്നെ അവൻ വന്നതിന് ശേഷം റാം ആയി നാടകം കളിച്ചതിന് അച്ഛന്റെക്കന്നും ലച്ചുന്റെക്കന്നും അവൻ നന്നായി കേട്ടു.

സംസാരത്തിനിടയിൽ ലച്ചു തന്റെ അസുഗം ഒക്കെ മറന്ന് ചിരിക്കാൻ തുടങ്ങിയിരുന്നു. ആ ചിരി മറ്റുള്ളവർക്കും സന്തോഷം ഏൽകി..

അങ്ങനെ ആ ദിവസം എല്ലാവരും കൂടി ആ ഹോസ്പിറ്റൽ റൂമിൽ അഡ്ജസ്റ്റ് ചെയ്ത് കഴിഞ്ഞു.

രാവിലെ തന്നെ ഡോക്ടറെ കാണാൻ പോയതാണ് അച്ഛനും കാശിയും കീർത്തിയും കൂടി.

ലച്ചൂന് കൂട്ടിരിക്കുകയാണ് ഭദ്ര. ആ നേരം കൊണ്ട് അവർ രണ്ടാളും നല്ല കമ്പനിയായി. ലച്ചൂന് കാശ്ശിയുടേയും ഭദ്രയുടേയും love story കേൾക്കാൻ ആയിരുന്നു ഏറ്റവും ഇന്ട്രെസ്റ്റ് .


\"പറ ചേച്ചി.. ഞാൻ കേൾക്കട്ടെ..\"(ലച്ചു )

\"അത് പറയാൻ ഒന്നുല്ല്യ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിട്ട് മാസങ്ങൾ ആയെങ്കിലും അത് തുറന്ന് പറഞ്ഞിട്ട് വെറും രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ.\"

\"ഹോ അങ്ങനെയാണോ.. ഞാൻ കരുതി നിങ്ങളുടെ കേറിങ്ങും സംസാരവും ഒക്കെ കണ്ടപ്പോ മൂന്നാല് കൊല്ലമായി പരസ്പരം സ്നേഹിക്കുന്നവർ ആണെന്ന്. ഇത്ര പെട്ടന്ന് നിങ്ങൽ ഇത്രമാത്രം അടുത്തറിഞ്ഞോ. ഏട്ടന്റെ മനസ്സൊന്നു മാറിയാൽ ചേച്ചി അറിയുന്നുണ്ടല്ലോ. ഇന്നലെ രാത്രി മുഴുവൻ ചേച്ചി ഏട്ടനെ ഓരോന്ന് സംസാരിച്ചു സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് ഞാൻ അറിഞ്ഞതാ.\" (ലച്ചു )

\"പ്രണയം അങ്ങനെ ആടി. പരസ്പരം അടുക്കാൻ നിമിഷങ്ങൾ മതി \"

അങ്ങനെ അവൾ ആദ്യം തൊട്ടുള്ള എല്ലാം പറഞ്ഞു കൊടുത്ത്. അവൻ നാട്ടിലേക്ക് വന്നതും. വീട്ടുകാരുമായി അടുത്തതും തുടർന്ന് ഭദ്രക്ക് മുന്നിൽ ഒളിച്ചു കളിച്ചതും.
അങ്ങനെ വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ലച്ചു പൊട്ടി ചിരിച്ചു.


\"ന്തിനാ നീ ചിരിക്കൂന്നേ...\"(ഭദ്ര ഒന്നും മനസിലാവാഞ്ഞിട്ട് ചോദിച്ചു..)

\"അത് പിന്നെ ചേച്ചിയെ കുറിച്ചോർത്തെ ആണ്. കാണുന്ന പോലെ ഒന്നും അല്ലല്ലേ ആള്. ന്റ പാവം ഏട്ടനെ കുറേ വെള്ളം കുടിപ്പിച്ചല്ലേ...\" (ലച്ചു )

\"പാവോ.. നിന്റെ ഏട്ടനോ.. അയ്യടാ...\"


അങ്ങനെ രണ്ടാളും ചിരിയും കളിയുമായി കുറേ നേരം ഇരുന്ന്.
പുറത്ത് എത്ര ചിരികുമ്പോഴും ഡോക്ടർ എന്താകും പറയുന്നേ എന്നോർത്ത് രണ്ടാളുടേയും ഉള്ളിൽ ഭയങ്കര ഭയമായിരുന്നു.അവർ പോയിട്ട് കുറേ നേരമായിരുന്നു.

\"അപ്പോഴേക്കും നിങ്ങൾ നല്ല കൂട്ടായോ..\" 

പെട്ടനാണ് അവരുടെ ഇടയിലേക്ക് അത് പറഞ്ഞു കൊണ്ട് കാശി കയറിവന്നത്. പിറകെ തന്നെ അച്ഛനും കീർത്തിയും ഉണ്ടായിരുന്നു.

\"എന്തെ ഡോക്ടർ പറഞ്ഞെ..\"

പോയപ്പോൾ ഉള്ള പുഞ്ചിരിയോ പ്രസരിപ്പോ ഡോക്ടറെ കണ്ട് വന്നപ്പോൾ ആരുടെ മുഖത്തും ഇല്ലായിരുന്നു. അത് കണ്ട് പേടിച്ചാണ് ലച്ചും ഭദ്രയും ചോദിച്ചത്.

ആദ്യം ഒന്നുമില്ലാന്ന് പറഞ്ഞെങ്കിലും അവർ രണ്ടാളും കുത്തികുത്തി ചോദിച്ചപ്പോൾ കാശി എല്ലാം തുറന്ന് പറഞ്ഞു.

\"ഇവിടെ ലാബിലും മറ്റുമൊന്നും അനുയോജ്യമായ കരൾ പകുത്ത് നൽകാൻ ആളില്ല. ഞങ്ങളുടെ മൂന്നാൾതും ചെക്ക് ചെയ്തു.എന്റേതും കീർത്തിയുടേതും മാച്ച് അല്ല. അച്ഛന്റെ മാച്ച് ആണ്. But അച്ഛൻ കുറേ മെഡിസിൻസ് കഴിക്കുന്നത് കൊണ്ട് പറ്റില്ലാന്നാണ് ഡോക്ടർ പറയുന്നേ.. ഇനിയെന്ത് ചെയ്യും.\" 

അവസാന പ്രതീക്ഷയും കൈ വിട്ട് താടിക്കും കൈകൊടുത്ത് കാശി അവിടെ ഇരുന്ന്. അവന്റെ ആ അവസ്ഥ അധികം നേരം കണ്ട് നിൽക്കാൻ ഭദ്രക്ക് കഴിഞ്ഞില്ല.

\"കാശിയേട്ടാ....\" അവന്റെ തോളിൽ തട്ടികൊണ്ട് ഭദ്ര വിളിച്ചു.

\"മ്മ്മ്...\" അതിനവൻ ഒന്ന് മൂളി.

\"ഞാനും കൂടി ഇല്ലേ.... എന്റേത് അവൾക്ക് മാച്ച് ആകും എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു. ഒന്ന് ചെക്ക് ചെയ്ത് നോക്കാം.\" എന്ന് പറഞ്ഞോണ്ട് ഭദ്ര കാശിയെ എണീപ്പിച്ചു.

\"അത് വേണോ \"(കാശി )

\"അതെന്താ അങ്ങനെ ചോദിച്ചേ... കുറച്ചു നേരത്തെ കാശിയേട്ടൻ പറഞ്ഞില്ലേ ഞാൻ ഇല്ലാതെ കുടുംബം പൂർണ്ണകില്ലാന്ന്. അപ്പോ ഇവൾ എന്റെ കൂടി അനിയത്തി അല്ലെ.\" എന്ന് പറഞ്ഞോണ്ട് അവൾ ലച്ചുവിനെ ഒന്ന് തലോടി.

അവളെ ഇനി ഒന്നും പറഞ്ഞു തിരുത്താൻ പറ്റില്ലാന്ന് അവനും കീർത്തിക്കും മനസിലായത് കൊണ്ട് അവൻ അവളെ കൂടെ ചെക്ക്അപ്പിന് പോകാൻ എണീറ്റു.

\"മോളെ വേണോ.. നിന്റെ വീട്ടുകാർ സമ്മദിക്കോ...\"(അച്ഛനാണ് അത് ചോദിച്ചത് )

\"അവർ മനുഷ്യരാണ്. വെറും മനുഷ്യരല്ല മനുഷ്യത്വമുള്ള മനുഷ്യർ ജീവന്റെ വിലയറിയുന്നവർ \"

എന്ന് മറുപടി കൊടുത്ത് കൊണ്ട് അവളും കാശിയും പോയി ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തി.

റിസൾട്ടിനായി പുറത്ത് കാത്തിരിക്കുമ്പോൾ അവൾ അവനിലേക്ക് ഒന്നൂടെ ചേർന്നിരുന്നു.അവളുടെ താടിയെല്ല് അവന്റെ തോളിൽ വെച്ച്. കണ്ണടച്ച് പ്രാർത്ഥിച്ചു.


\"ഭദ്രാ....\"(കാശി )

\"മ്മ്...\" അവൾ അവനിൽ നിന്ന് തലഉയർത്താതെ തന്നെ ഒന്ന് മൂളി.

\"നീയെന്താ ഒന്നും മിണ്ടാത്തെ.\"(കാശി )

\"എന്ത് മിണ്ടാൻ.\"(ഭദ്ര )

\"എന്തേലും പറ പെണ്ണെ... നിന്റെ ആ സംസാരം കേൾക്കുമ്പോ തന്നെ കുറച്ചു tention കുറയും. മനസ്സിനൊരു സുഖവും കിട്ടും.\"(കാശി അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു. അവന്റെ കൈകൾ നഗ്നമായ അവളുടെ കഴുത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാൻ തുടങ്ങി. അവന്റെ സ്പർശനം അവളെ ഒന്ന് ഉണർത്തി.


\"ഒന്നും സംസാരിക്കാനില്ല. ഇപ്പോ ഒരേ പ്രാർത്ഥന ഒള്ളൂ.. റിസൾട്ട്‌ പോസിറ്റീവ് ആകണമെന്ന്. \" (ഭദ്ര )

\"നീയാടി എന്റെ ഭാഗ്യം. ദൈവം ഒരിക്കലും നമ്മളെ പിരിക്കാതിരിക്കട്ടെ.\" എന്ന് പറഞ്ഞു അവളെ തന്റെ തോളിൽ നിന്ന് ഉയർത്തി നെറ്റിയിൽ ഒരു മുത്തം നൽകി.
സ്നേഹവും വാത്സല്യവും പ്രണയവും നിറഞ്ഞ ഒരു മുത്തം.


\"ഭദ്ര.....\" 


ലാബിന്റെ ഡോർ തുറന്ന് നൈസ് വിളിച്ചതും അവൾ വേഗം അവനിൽ നിന്ന് അകന്ന് നിന്ന് എണീറ്റ് നൈസിന്റെ അടുത്തേക്ക് നടന്നു.

\"നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് പോയി കണ്ടോളൂ...\" 

\"Ok...\"

എന്ന് പറഞ്ഞു അവൾ കാശിയെ നോക്കി.
അവളുടെ നോട്ടം മനസ്സിലായ പോൽ അവൻ അടുത്തേക്ക് വന്നു അവളുടെ കയ്യിൽ പിടിച്ചു.

\"നിന്റെ പ്രാർത്ഥന ദൈവം കേൾക്കും പെണ്ണെ.. Tention വേണ്ട..\" എന്ന് പറഞ്ഞു കൊണ്ട് ഡോക്ടറെ റൂം ലക്ഷ്യം വെച്ച് നടന്നു. ആ കൈകൾ വിടാതെ തന്നെ. അവരുടെ പ്രണയത്തെ ഒത്തിരി പേർ നോക്കികാണുന്നുണ്ടായിരുന്നു ആ ഹോസ്പിറ്റൽ വരാന്തയിൽ.


മറ്റൊരിടത്ത് ലച്ചു മനസ്സുരുകിയുള്ള പ്രാർത്ഥനയിലായിരുന്നു. ഭദ്രയുടെ ചെക്ക്അപ്പ്‌ result ഒരിക്കലും പോസിറ്റീവ് ആകരുതെന്ന്..



തുടരും... ❤‍🩹





നല്ല തലവേദന ഉണ്ടായിട്ടും നിങ്ങൾക്ക് വേണ്ടി ഇരുന്ന് എഴുതിയെ ആണ് രണ്ട് സ്റ്റോറിയും ഒന്നിച്ചു. ഇന്നലെയും മിനിഞ്ഞാന്നും പോസ്റ്റാത്തതിന് പകരം ഇന്ന് രണ്ട് തന്നത്. മോശമാണെങ്കിലും അഭിപ്രായം പറയണേ pleas 🙏. അഭിപ്രായം വെറും ഇമോജിയിൽ ഒതുക്കെല്ലി എന്ന് കൂടി ഓർമിപ്പിക്കുകയാണ് 🙏🙏🙏pleas അഭിപ്രായം പറയണം ട്ടാ

കാശിഭദ്ര 27

കാശിഭദ്ര 27

4.8
2401

*🖤കാശിഭദ്ര🖤*🖋️jifnipart 27______________________________________\"നിന്റെ പ്രാർത്ഥന ദൈവം കേൾക്കും പെണ്ണെ.. Tention വേണ്ട..\" എന്ന് പറഞ്ഞു കൊണ്ട് ഡോക്ടറെ റൂം ലക്ഷ്യം വെച്ച് നടന്നു. ആ കൈകൾ വിടാതെ തന്നെ. അവരുടെ പ്രണയത്തെ ഒത്തിരി പേർ നോക്കികാണുന്നുണ്ടായിരുന്നു ആ ഹോസ്പിറ്റൽ വരാന്തയിൽ.മറ്റൊരിടത്ത് ലച്ചു മനസ്സുരുകിയുള്ള പ്രാർത്ഥനയിലായിരുന്നു. ഭദ്രയുടെ ചെക്ക്അപ്പ്‌ result ഒരിക്കലും പോസിറ്റീവ് ആകരുതെന്ന്..തനിക്ക് വേണ്ടി മറ്റൊരാളും വേദന സഹിക്കേണ്ട എന്നായിരുന്നു ലച്ചുവിന്റെ ആഗ്രഹം.________________________________ഡോക്ടറെ റൂമിൽ കയറി ഡോക്ടർക്ക് അഭിമുഖമായി കാശിയും ഭദ്രയും ഇരുന്ന്.\"ഡോക്ടർ.....\"പ്രതീക്ഷയോടെ ഭദ്ര ഡോക്ടറെ വിള