Aksharathalukal

Dark side of forest

മൂന്നു സുഹൃത്തുക്കൾ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നു. 
അവരുടെ പേരുകൾ രാഹുൽ പ്രണവ് കാർത്തി എന്നിങ്ങനെയാണ്. 

ഞാൻ ലൈബ്രറിലേക്ക് പോകുകയാണ് നിങ്ങളിൽ ആരെങ്കിലും വരുന്നുണ്ടോ \' രാഹുൽ\' 

ഞങ്ങൾ ആരും വരുന്നില്ല നീ തന്നെ പൊയ്ക്കോ . എന്തിനാ നീ പോകുന്നതെന്ന് നമുക്കറിയാം . \' പ്രണവ് \' 

എടേ അവൻ പോയിട്ട് വരട്ടെ ആ പെണ്ണ് കാത്ത് അവിടെ നിൽക്കുക ആയിരിക്കും \' കാർത്തി \' 

ഓക്കേ ഓക്കേ പോയിട്ട് വരാം \' രാഹുൽ \' 

അങ്ങനെ രാഹുൽ ലൈബ്രറിയിലേക്ക് പോയി . 

സരിക \' രാഹുൽ \' 

സൈലൻസ് \' ലൈബ്രേറിയൻ \' 

നീ വന്നോ. നി ഇന്ന് കുറച്ച് ലേറ്റ് ആയല്ലോ . ഞാൻ വിചാരിച്ചു ഇനി നീ വരില്ലെന്ന് . \' സരിക \' 

അങ്ങനെ വരാതിരിക്കാൻ പറ്റില്ലല്ലോ.\' രാഹുൽ\'

ഇന്നലെ പോയ കാര്യം എന്തായി ? എന്തെങ്കിലും നടക്കുമോ ? \' സരിക \' 

അത് .... എനിക്ക് പറ്റുന്നത്ര നോക്കിയിട്ടുണ്ട് .... ശ്രമിച്ചിട്ടുണ്ട് ഇനിയെല്ലാം ദൈവത്തിൻറെ കൈകളിലാണ്. \' രാഹുൽ\' 

അങ്ങനെ പറഞ്ഞ് നി ഒഴിഞ്ഞുമാറാൻ നോക്കണ്ട . ഒരു ജോലി എന്തായാലും സെറ്റ് ആക്കിയേ പറ്റൂ. നിനക്കറിയാലോ എന്റെ വീട്ടിലെ മാരേജ് പ്രൊപ്പോസൽസൊക്കെ വന്നു തുടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നീ ഇത്രയും പെട്ടെന്ന് ഒരു ജോലി തരപ്പെടുത്തിയെ പറ്റു. \' സരിക \' 

ഞാൻ ശ്രമിക്കുന്നുണ്ട് , എല്ലാം നടക്കും നീ വിഷമിക്കാതെ . നീ വീട്ടിലേക്ക് പോകാൻ നോക്ക് ഇനിയും ഒരുപാട് താമസിച്ചു പോകും . പിന്നീട് അതാവും പ്രശ്നം. \' രാഹുൽ \' 

ശരിയെങ്കിൽ ഞാൻ പോവുകയാണ് ബൈ \' സരിക \' 

അന്ന് രാത്രി രാഹുലും പ്രണവും കാർത്തിയും കൂടി ഒത്തുകൂടി . 

ഉടനെ ജോലിയൊക്കെ തരപ്പെടുത്തണം ഇല്ലെങ്കിൽ അതാകും ഏറ്റവും വലിയ പ്രോബ്ലം . പ്രണവ് \' 

എടാ ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി കഴിയുമ്പോഴേക്കും കയ്യിലിരിക്കുന്ന പൈസ തീരുന്ന വഴി അറിയില്ല . നമ്മളൊക്കെ ഒരു മിഡിൽ ക്ലാസ് ഫാമിലി അല്ലേ... അതുകൊണ്ട് പൈസ ഒന്നും കൈയിൽ ്് കാണത്തില്ല . 
അല്ലെങ്കിൽ നീ രാഹുലിന്റെ കാര്യം തന്നെ നോക്കിയാൽ മതി ഗേൾഫ്രണ്ടിനെ കല്യാണം കഴിക്കാനുള്ള പൈസ ഇല്ല . അവളുടെ അച്ഛനാണെങ്കിൽ സർക്കാർ ജോലിക്കാരനെ അവളെ കൊടുക്കു എന്ന് . ഇവനാണങ്കിൽ ഇനി ജോലി വേടിക്കണം അവളെ കെട്ടണം. അവൻറെ ലൈഫ് ഏറ്റവും വലിയ കടമ്പ . ഇനിയിപ്പോ പ്രണവിന്റെ കാര്യമാണെങ്കിൽ അവന് പ്രാരാബ്ദം ഒന്നും ഇല്ല ഒരു ജോലി കൂടി കിട്ടിയാൽ ലൈഫ് സെറ്റ് ആയി . എൻറെ 
കാര്യം നോക്കുകയാണെങ്കിൽ വെളിയിൽ നിന്ന് നോക്കുന്ന ഒരാൾക്ക് നല്ലൊരു വൈഫ് ,കുട്ടികൾ , അച്ഛനമ്മമാർ ഹാപ്പി ഫാമിലി . അതിനകത്ത് നടക്കുന്നത് എനിക്ക് മാത്രമേ അറിയു. എന്നും ആ വീട്ടിനകത്ത് അടിയും വഴക്കും അടിയും വഴക്കും മാത്രമേ ഉള്ളൂ എൻറെ സന്തോഷം പോയിട്ട് വർഷങ്ങളായി. \' കാർത്തി \' 

എടാ കാർത്തി നീ കുടിക്കുന്നത് നിർത്തിയിട്ട് വീട്ടിലോട്ട് പോകാൻ നോക്ക്. \' രാഹുൽ \' 

എനിക്ക് വീട്ടിലോട്ടു ഒന്നും പോകണ്ട ഞാനിവിടെ കിടന്നോളാം. \' കാർത്തി 

അതൊന്നും പറ്റില്ല നീ നേരെ വീട്ടിലോട്ട് പോകാൻ നോക്ക് . എടാ പ്രണവ് നീ ഇവനെ വീട്ടിൽ കൊണ്ടുപോയി വിടൂ . രാഹുൽ\' 

പിറ്റേന്ന് രാവിലെ കാർത്തിയുടെയും പ്രണവിന്റെയും ഫോണിലേക്ക് രാഹുലിന്റെ ഒരു മെസ്സേജ് വന്നു . 
   \"ഹലോ ഫ്രണ്ട്സ് , ഞാൻ രണ്ടു ദിവസത്തേക്ക് ഇവിടെ കാണത്തില്ല. ഇടയ്ക്ക് എന്റെ വീട്ടിൽ അച്ഛനെ ഒന്ന് കണ്ടേക്കണേ അവർക്ക് അത് വയ്യാതിരിക്കുക നിങ്ങൾ ഇവിടെ ഉണ്ടെന്നുള്ള ഒരു വിശ്വാസത്തിലാണ് ഞാൻ പോകുന്നത് ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ വന്നിട്ട് പറയാം. \" 

കാർത്തിയുടെ നീ പ്രണവിനെ വിളിച്ചു. 

എടാ നീനക്ക് രാഹുൽ മെസ്സേജ് വല്ല വിട്ടിരുന്നോ ? \' കാർത്തി

ആന്നെടാ എവിടെയോ പോകുന്നു എന്നും പറഞ്ഞ് ഒരു മെസ്സേജ് ഇട്ടേക്കുന്നു ഞാൻ എപ്പോഴാ കണ്ടത്. \'
പ്രണവ് 

എന്നാലും ആ എവിടെയൊക്കെയായിരിക്കും പോയേക്കുന്നെ ? \' കാർത്തി 

എനിക്ക് അത് ഒന്നും അറിയില്ല ഞാൻ മെസ്സേജ് കണ്ടു പ്പോഴെ ഞാൻ സരികെ വിളിച്ചിരുന്നു .  
നമുക്ക് ഉടനെ അവളെ ഒന്ന് കാണാൻ പോണം അതുകൊണ്ട് നീ വേഗം റെഡിയായി എൻറെ വീട്ടിലോട്ട് വാ. 
\' പ്രണവ് 

ആ നമുക്ക് പോകാം . ഞാൻ അവനെ വിളിച്ച് ഫോൺ സ്വിച്ച് ഓഫ് ആണ് . നീ ഒന്നും കൂടി ട്രൈ ചെയ്യത് നോക്ക് . 
കാർത്തി 

ഞാൻ പല തവണ വിളിച്ചതാ പക്ഷേ ഫോൺ സ്വിച്ച് ഓഫ് . എന്തായാലും നമുക്ക് വേഗം സരികയെ കാണാൻ പോകാം . \' പ്രണവ് .

കാർത്തി വരുമ്പോഴേക്കും പ്രണവ് അവന്റെ മുന്നിൽ റെഡിയായി നിൽപ്പുണ്ടായിരുന്നു . അവർ രണ്ടും കൂടി സരികയെ കാണാനായിട്ട് പോയി. 

ശരിക , ഞങ്ങൾ രാഹുലിനെ പറ്റി അറിയാൻ വേണ്ടിയിട്ടാണ് നിന്നെ കാണണം എന്ന് പറഞ്ഞത് . 
നിനക്കറിയാലോ രണ്ടുദിവസം കഴിഞ്ഞ് വരാമെന്നും പറഞ്ഞു പോയതാണ് ഇതുവരെ വന്നില്ല നാലുദിവസമായി ഞങ്ങൾ അവനെ തിരക്കി ഇറങ്ങിയത് നിനക്ക് അറിയാമെങ്കിൽ ഒന്ന് പറ. \' പ്രണവ്

എന്നോട് രണ്ടു ദിവസം കഴിഞ്ഞു വന്നിട്ട് കാര്യങ്ങളെല്ലാം പറയാൻ ഞാൻ ഇപ്പോൾ സ്ഥലം ജോലിക്ക് വേണ്ടി പോകാൻ മാത്രമേ പറഞ്ഞിട്ടുള്ളൂ \' സരിക 

  നിനക്ക് ഇത് അറിയാവോളോ ഞങ്ങളോട് ഇങ്ങനെ പറഞ്ഞിട്ടാവും പോയത് . അവനെക്കുറിച്ച് അറിയാൻ വേണ്ടിയിട്ടാണ് നിന്നെ വിളിച്ചത് നീ ഇനി പൊക്കോ വീട്ടിലേക്ക് . കാർത്തി 


രാഹുലിനെ പറ്റി വല്ലതും അറിയണമെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറയണേ .. \' സരിക 

ആ ഞങ്ങൾ വിളിച്ചു പറയാം \' 
കാർത്തി. 


ഇനിയെന്നും എന്ത് ചെയ്യും \'പ്രണവ്. 


നമുക്കിനി അവൻറെ വീട്ടിലും ഒന്ന് പരിശോധിച്ചു അവിടെ എന്തെങ്കിലും ക്യൂ കിട്ടിയാലോ . പ്രണവേ വാ... നമുക്ക് വേഗം അവൻറെ വീട്ടിലോട്ട് പോകാം \' കാർത്തി 

അങ്ങനെ അവർക്ക് കാർത്തിയുടെ വീട്ടിലേക്ക് ചെന്നു. 


ആ മക്കളെ നിങ്ങൾ എന്താ ഇവിടെ. ആ രണ്ടു ദിവസമായി അവൻ പോയിട്ട് ഇങ്ങോട്ട് വിളിച്ചിട്ടില്ല നിങ്ങളെ ആരെങ്കിലും വിളിച്ചിരുന്നോ ? രാഹുലിന്റെ അമ്മ 

അവനു ജോലിത്തിരക്ക് കഴിയുമ്പോ വിളിച്ചോളും . 
ആന്റി ഞങ്ങൾ റൂമിലോട്ട് ഒന്ന് കേറിക്കോട്ടെ കാർത്തിയുട ഒരു ഫയല് അവൻറെ റൂമിൽ ഇരിപ്പുണ്ട് അത് എടുക്കാൻ ആയിരുന്നു. പ്രണവ്. 

അതിനെന്താ മക്കളെ നിങ്ങൾ കേറിയെടുക്ക് . അതിനു പെർമിഷൻ ചോദിക്കുന്നത് ആവശ്യംഒന്നുമില്ല . നിങ്ങൾ റൂമിൽ കയറി നിങ്ങടെ ഫയൽ എടുക്ക് അപ്പോഴേക്കും ഞാൻ നാരങ്ങ വെള്ളം കൊണ്ട് തരാം. രാഹുലിന്റെ അമ്മ .

അയ്യോ അമ്മേ ഞങ്ങൾക്ക് ഒന്നും വേണ്ട . കാർത്തി

അതൊന്നും പറഞ്ഞാൽ പറ്റില്ല നിങ്ങൾ കുടിച്ചിട്ട് പോയാൽ മതി. 
നിങ്ങൾ ചെല്ലേ ഞാൻ ദാ വരുന്നു. 
രാഹുലിന്റെ അമ്മ

അവർ രാഹുലിന്റെ റൂം മുഴുവനായി പരിശോധിക്കാൻ തുടങ്ങി. അങ്ങനെ അവർ മുഴുവനായി പരിശോധിച്ചിട്ട് ഒന്നും കിട്ടാതെ തിരിഞ്ഞ് മടങ്ങുന്ന സമയം കാർത്തിയുടെ കൈ തട്ടി കുറച്ചു ഫയൽ താഴെ വീണു. അത് അവർ എടുത്തു പരിശോധിച്ചപ്പോൾ അതിനകത്ത് രാഗിണി ഹോസ്പിറ്റലിന്റെ പേര് പേരിലുള്ള ഡോക്യുമെൻസ് ഇരിക്കുന്നത് കണ്ടു. 

ഇതു മുഴുവൻ രാഗിണി ഹോസ്പിറ്റലിലെ ഡോക്യുമെൻസ് ആണല്ലോ. ഇതൊക്കെ എന്തിനാ ഇതൊക്കെ ഇവിടെ വെച്ചിരിക്കുന്നത് . പ്രണവ് 

ചിലപ്പോൾ ഇവൻ കാണാതായതും ഹോസ്പിറ്റലും തമ്മിൽ വല്ല ബന്ധനം കാണുമോ ? നമുക്ക് അവിടെ പോയി അന്വേഷിച്ചു നോക്കാം. കാർത്തി 

അവർ രണ്ടുപേരും അവിടെ പോയി അന്വേഷിച്ചെങ്കിലും തക്കതായ ഒരു ഉത്തരങ്ങളും അവർക്ക് കിട്ടിയില്ല. അതുകൊണ്ട് എന്നെ അവർ തിരിച്ചു മടങ്ങുന്നതിനിടയിൽ കുറച്ചു പേർ ചേർന്ന് അവരെ തട്ടിക്കൊണ്ടുപോയി. 


നിങ്ങളാരാണ് രാഹുലിനെ അന്വേഷിക്കാൻ ആയിട്ട് ? 

ഉറക്കെയുള്ള ശബ്ദത്തിൽ ഒരാൾ ഗർജ്ജനപൂർവ്വം പ്രണവിന്റെയും കാർത്തിയുടെയും നേരെ തിരിഞ്ഞു . 

നിങ്ങളാരാ ഞങ്ങളെ ഇങ്ങനെ കിഡ്നാപ്പ് ചെയ്തു കൊണ്ടു വരാൻ ആയിട്ട്. \' പ്രണവ് 

ഞങ്ങളാരും ആകട്ടെ നിങ്ങൾ ആരാണെന്ന് പറ. 

നിങ്ങളാരെ ഇതൊക്കെ ചോദിക്കാൻ എന്ന് ആദ്യം പറ. \'കാർത്തി 

നിങ്ങൾ പറയുന്ന ഓരോ തർക്കുത്തരങ്ങളും രാഹുലിന്റെ വരെ എടുത്തേക്കാം. 
ഇനി പറ നിങ്ങളാരാ . 

ഞങ്ങൾ അവൻറെ ഫ്രണ്ട്സ് ആണ് . അവനെ തേടി ഇറങ്ങിയത്. കാർത്തി. 

നിങ്ങൾക്കറിയാമോ അവൻ എവിടെ ഉണ്ടെന്ന് . എങ്കിൽ പറ അവൻ എവിടെയുണ്ട് എന്ന് . \' പ്രണവ് 

നിങ്ങളുടെ ഫ്രണ്ട് എവിടെ ഉണ്ടെന്നൊക്കെ ഞാൻ പറയും . പക്ഷേ അതിനു മുമ്പ് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കണം.  

എന്താ നിനക്ക് പറയാനുള്ളത് ? കാർത്തി 

നിങ്ങൾ ഒരു സ്ഥലത്ത് പോയി ഒരു കല്ലെടുത്ത് കൊണ്ടുവരണം. 

എന്ത് കല്ല് ? എവിടെ പോയി എടുക്കണം ? പ്രണവ് 

അതൊക്കെ ഞാൻ നാളെ പറയാം . 

നിങ്ങൾ പറയുന്നത് സത്യമാണെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും? കാർത്തി 

ഓ അങ്ങനെ ഒരു കാര്യമുണ്ടല്ലോ നിങ്ങൾ എങ്ങനെ വിശ്വസിക്കും ഞാൻ പറയുന്ന സത്യമാണെന്ന് ? നിങ്ങള് ഈ വീഡിയോ കണ്ടു വിശ്വസിച്ചാൽ മതി. 

ആ വീഡിയോയിൽ രാഹുൽ ഒരു സ്ഥലത്ത് പോയതിന്റെ ഇൻട്രോയും അതോടൊപ്പം കുറച്ച് സ്ഥലങ്ങളുമാണ് കാണിച്ചിരുന്നത് . 

ഇത് ഏത് സ്ഥലം ? കാർത്തി 

എല്ലാം നിങ്ങൾക്ക് മനസ്സിലാകും എല്ലാ കാര്യങ്ങളും ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. നാളെ മുതൽ നിങ്ങൾ ഒരു യാത്രയിലാണ്. ഒരു സ്ഥലം വരെ നിങ്ങൾ പോകണം . അവിടെ ചെന്ന് ഒരു ഗുഹയിൽ നിന്ന് ഒരു ചെറിയ കല്ല് എടുത്തിട്ട് വരണം . അതിൻറെ ഫോട്ടോ സഹിതം ഈ ഫോണിലുണ്ട് . ഈ ഫോൺ ഉപയോഗിച്ച് മാത്രമേ നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യു . ഇത് നാളെ രാവിലെ സ്വിച്ച് ഓൺ ആക്കണം അപ്പോൾ നിങ്ങൾക്ക് വേണ്ട ഡയറക്ഷൻസ് ഈ ഫോണിൽ വരും അത് അനുസരിച്ച് നിങ്ങൾ കാര്യങ്ങൾ ചെയ്യണം. അതിൽ നിന്ന് വല്ല മാറ്റവും സംഭവിച്ച നിങ്ങളും നിങ്ങളുടെ ഫ്രണ്ടിന്റെയും നിങ്ങളുടെ മരണം ഉറപ്പാണ് . അപകാര്യങ്ങളൊക്കെ മനസ്സിലായല്ലോ. 
ഇനി നിങ്ങൾക്ക് പോകാവുന്നതാണ് . നിങ്ങളെ എവിടെ നിന്നാണോ പിടിച്ചു കൊണ്ടുവന്നത് അവിടെത്തന്നെ ഉണ്ടാക്കുന്നതാണ് . നാളത്തെ യാത്രയ്ക്ക് തയ്യാറായിക്കോ. 

പിറ്റേന്ന് രാവിലെ അവർ രണ്ടുപേരും വീട്ടിൽനിന്ന് കള്ളം പറഞ്ഞ് ഇറങ്ങി . അവരുടെ യാത്ര തുടങ്ങി കഴിഞ്ഞു.




















Continue

Thanks for read my story . 



Dark side of forest

Dark side of forest

3
879

അവർക്ക്  കിട്ടിയ ഫോണിലേക്ക് ഒരു കോൾ വരികയും അത് അവർ അറ്റൻഡ് ചെയ്യുകയും ചെയ്തു. ഹലോ\' പ്രണവ് നിങ്ങൾക്ക് വേണ്ട എല്ലാ ഇൻഫർമേഷൻസ്സ്  ഈ ഫോണിൽ  അയച്ചിട്ടുണ്ട്. അതനുസരിച്ച് വേണം നിങ്ങൾ മൂവ് ചെയ്യാൻ . അത് പറഞ്ഞു കഴിഞ്ഞതും ഫോൺ കോൾ കട്ടായി . \' എന്താടാ പറഞ്ഞത് അയാൾ \'  കാർത്തി \' ഈ ഫോണിലെക്ക്  ഇൻഫർമേഷൻസ് അയാൾ അയച്ചിട്ടുണ്ട് അത് നോക്കി പോകണമെന്ന് പറഞ്ഞു.  \'  പ്രണവ്\' എങ്കിൽ ഫോണിൽ മെസ്സേജ്  നോക്ക്  \'  കാർത്തിഅങ്ങനെ അവർ ഫോണിൽ മെസ്സേജ് നോക്കി. അവർക്ക്  അതിൽ എവിടെയാണ് പോകേണ്ടത്  എന്ന് കൊടുത്തിട്ടുണ്ടായിരുന്നു. \' എടാ നമുക്ക് എങ്ങോട്ടാ പോകേണ്ടത് ? \' കാർ